Translate

Sunday, July 28, 2013

അഡ്മിനിസ്‌ട്രേറ്ററുടെ ഒരു പ്രത്യേക കുറിപ്പ്

അല്മായശബ്ദം കോണ്‍ട്രിബ്യൂട്ടേഴ്‌സില്‍ ചിലരെപ്പറ്റി പലരുടെ പരാതികള്‍ കിട്ടിയിട്ടുള്ള സാഹചര്യത്തിലാണ് ഈ കുറിപ്പ്. 

ഒരു  ഗ്രൂപ്പ് ബ്ലോഗില്‍ കോണ്‍ട്രിബ്യൂട്ടേഴ്‌സ് പാലിക്കേണ്ട ചില സാമാന്യമര്യാദകളുണ്ട്.  അവയില്‍ പ്രധാനമായവ താഴെ കൊടുക്കുന്നു. 

ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ച് അതു വായനക്കാരുടെ ശ്രദ്ധയില്‍ പെടത്തക്കവിധം ഏതാനും മണിക്കൂറുകള്‍ എങ്കിലും ഒരിടവേള അനുവദിച്ചശേഷം മാത്രം മറ്റൊരു പോസ്റ്റ് പ്രസിദ്ധീകരിക്കുക. 

മാന്യമായ ഭാഷ മാത്രം ഉപയോഗിക്കുക.

സ്വന്തം പോസ്റ്റുകള്‍കൊണ്ട് ബ്ലോഗ് നിറയ്ക്കാതിരിക്കുക.

ശ്രോതാക്കളുടെ പ്രതികരണമില്ലാതിരിക്കുമ്പോള്‍ അത് തന്റെ പോസ്റ്റിന്റെ തന്നെ കുറവു കൊണ്ടാണെന്നു മനസ്സിലാക്കി അത് എന്തുകൊണ്ടാണെന്ന് വിവേകപൂര്‍വം പരിശോധിക്കുക, 

മറ്റു കോണ്‍ട്രിബ്യൂട്ടേഴ്‌സ് എഴുതിയിരിക്കുന്നതെന്തെന്നു ശ്രദ്ധിച്ചു വായിച്ചിട്ട്  കമന്റുകളിടുക.

ഇഷ്ടപ്പെട്ട  പോസ്റ്റുകള്‍ ആരുടേതായാലും സോഷ്യല്‍നെറ്റ് വര്‍ക്കുകളില്‍ ഷെയര്‍ ചെയ്യുക.

3 comments:


  1. അഡ്മിനിസ്ട്രെറ്ററിന്റെ അറിയിപ്പ് പൂർണ്ണമായും ശരിയെന്ന് തോന്നുന്നില്ല. അസഭ്യമായ ഭാഷകൾ ആരും ഈ ബ്ലോഗിൽ എഴിയതായി അറിവില്ല. "ചിലരെപ്പറ്റി പലരുടെ പരാതി"കളെന്നാണ് എഴുതിയിരിക്കുന്നത്. എങ്കിൽ ആ പരാതികൾ പ്രസിദ്ധികരിക്കുകയായിരിക്കും ഉത്തമം. ഇവിടെ എഴുതുന്ന മൂന്നു പ്രധാനവ്യക്തികൾ സാക്കും ഞാനും മറ്റപ്പള്ളിയുമാണ്. കൂടൽ മെത്രാനെയും അച്ചന്മാരെയും വിടില്ല. പല സോഷ്യൽ മീഡിയാകളിൽക്കൂടി അല്മായശബ്ദത്തെ വളർത്തുന്നതിൽ ശ്രീ കൂടലിനും പങ്കുണ്ട്.

    പലരുടെ പരാതികൾ എന്ന് പറയുന്നത് കദളിക്കാടൻ എന്ന അനേക നാമങ്ങളിൽ എഴുതുന്ന ഒരു മാന്യൻ പല അവതാരങ്ങളായി എഴുതുന്നതായിരിക്കാം. കന്യാസ്ത്രികളെപ്പറ്റിയും പുരോഹിതരെപ്പറ്റിയും എഴുതിയാൽ ശ്രീ കദളിക്കാടൻ കലിതുള്ളും. അതെല്ലാം ആ മാന്യന് അസഭ്യവാക്കുകളും തെറികളുമാണ്. ഏത് പോസ്റ്റാണ് അസഭ്യമെന്ന് അഡ്മിനിസ്റ്റേട്രർ ചൂണ്ടി കാണിക്കുവാൻ താല്പര്യപ്പെടുന്നു. ആരുടേയും പോസ്റ്റിൽ അസഭ്യപ്രയോഗങ്ങൾ കാണുവാൻ സാധിക്കുന്നില്ല.

    വത്തിക്കാനിലെ നിധിശേഖരത്തെപ്പറ്റി ശ്രോതാക്കളുടെ
    പ്രതികരണമില്ലാത്തതിനാൽ പോസ്റ്റ്ചെയ്ത ഒരു ലേഖനം ദിലീറ്റ് ചെയ്തു. അത് ലൈബ്രറിയിൽ പോയി പുസ്തകം വായിച്ച് തയാറാക്കിയ ലേഖനമായിരുന്നു. കുട്ടിപത്രത്തിൽ വരുന്ന വാർത്തകൾ പോലെയുള്ള പോസ്റ്റിന് വലിയ ഹിറ്റും കാണുന്നുണ്ട്. ഒരു അച്ചൻ കള്ളുകുടിച്ച് പോലീസ് പിടിച്ചെന്ന് പോസ്റ്റ്‌ ചെയ്‌താൽ നൂറുകണക്കിനാണ് ഹിറ്റുകൾ കിട്ടുന്നത്.

    സമയം ആസ്വദിക്കുന്നവർക്ക് മറ്റനേകം ബ്ലോഗുകളുണ്ട്. മില്ല്യൻ കണക്കിനാണ് ആ ബ്ലോഗുകളുടെ ഹിറ്റും. അദ്ധ്യാത്മീക, സാംസ്ക്കാരിക, സാമൂഹികപരമായ വിഷയങ്ങൾ എഴുതുന്നവർക്ക് ശ്രോതാക്കളുടെ പ്രതികരണങ്ങൾ ലഭിച്ചെന്ന് വരുകയില്ല. എണ്ണത്തെക്കാൾ ഗുണനിലവാരം ശ്രദ്ധിക്കുന്നതായിരിക്കും ബ്ലോഗിന്റെ അന്തസിന് നല്ലത്.

    "ശ്രോതാക്കളുടെ പ്രതികരണമില്ലാതിരിക്കുമ്പോള്‍ അത് തന്റെ പോസ്റ്റിന്റെ തന്നെ കുറവു കൊണ്ടാണെന്നു മനസ്സിലാക്കി അത് എന്തുകൊണ്ടാണെന്ന് വിവേകപൂര്‍വം പരിശോധിക്കുക"

    ഞാൻ ഡിലീറ്റ് ചെയ്ത പോസ്റ്റിന്റെ കുറവുകൾ മനസിലാക്കി. ഞാൻ അതിനുള്ളിൽ ധനതത്വശാസ്ത്രം എഴുതി. supply and demand തത്ത്വങ്ങൾ സാമ്പത്തികശാസ്ത്രം പഠിച്ചവർക്കേ മനസിലാവുകയുള്ളൂ. മാർപാപ്പയും ഐക്യരാഷ്ട്ര സംഘടനയും വത്തിക്കാൻ സാമ്പത്തികമൊക്കെ കുറിച്ചാൽ കുട്ടിപത്രം വായിക്കുന്നതുപോലെ വായനക്കാർ താല്പര്യപ്പെടണമെന്നില്ല. അച്ചൻ- കന്യാസ്ത്രിപ്രേമം എഴുതിയാലേ കൂടുതൽ ഹിറ്റുകൾ പ്രതീക്ഷിക്കുവാൻ സാധിക്കുകയുള്ളൂ.

    "സ്വന്തം പോസ്റ്റുകള്‍കൊണ്ട് ബ്ലോഗ് നിറയ്ക്കാതിരിക്കുക."

    അറിവ് പകരുന്ന ലേഖനങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് നല്ലത്. എഴുതാതിരിക്കുന്നവരെക്കാളും എഴുതുന്നവർ തന്നെയാണ് മെച്ചം.

    ReplyDelete
  2. ജോസഫ് മാത്യു സാറിനു
    ഇന്നു വെറുതെ ഒത്തിരിക്കാലം കൂടി ഒന്ന് അല്മയശബ്ദം നോക്കിയതാ. അതാ പാവം ഞാനവിടെ.!അങ്ങ് എഴുതന്നത് എല്ലാം തന്നെ സഭ്യതയുടെ പരിധിയിലാണ്. ഞാന് കൌതുകത്തോടെ വായിയ്ക്കുന്നതും വായിച്ചിട്ടുള്ളതും അങ്ങയുടെ ലേഖനങ്ങളാണ്. ഞാനും ഒരു കഞ്ഞിരപ്പിള്ളിക്കാരനല്ലേ .അങ്ങിനെ ഒരു പരാതി എന്റെ ഭാഗത്ത് നിന്ന് ഉണ്ടായതായി ഓര്ക്കുന്നില്ല. എന്നാലും ഈ കദളിക്കാടനെ വെറും ഒരു കാടാനാക്കിയല്ലോ.അപ്പോ എന്നെ മറന്നിട്ടില്ല അല്ലേ.എനിക്കു അവതാരങ്ങളും ഇല്ല. Actually I respect you and enjoy your posts. You are doing a great job.In my whole life I have been a sharp critic of Kerala Syrian catholic authoritarianism and wealth management of the bishops and priests.

    ReplyDelete
    Replies
    1. പ്രിയ കദളിക്കാടന്റെ മറുപടിയിൽ സന്തോഷിക്കുന്നു. നല്ല വാക്കുകൾക്കും നന്ദിയുണ്ട്. പിടി കിട്ടാത്ത ഒരു വ്യക്തിത്വം ആണ് താങ്കളെന്നതുകൊണ്ട് അല്മായശബ്ദത്തിൽ വരുത്തണമെന്നും തോന്നി. അങ്ങ് വന്നു. പരസ്പരം അഭിപ്രായഭിന്നതകൾ മാനസികവളർച്ചക്കും ആവശ്യമാണ്. താങ്കൾ നല്ല ഒരു എഴുത്തുകാരനുമെന്നറിയാം. ഈ വേദിയിൽ യേശു എല്ലാവർക്കും പൊതുവായി ഉണ്ട്. എനിക്കുമുണ്ട്. രണ്ട് വഴികളിലായി യേശുവിനെ കാണുന്നതെന്ന് മാത്രം. അതുകൊണ്ട് ഗുഹക്കകത്ത് ഒളിച്ചിരിക്കാതെ പുറത്തിറങ്ങി സഭയുടെ അഴിമതികളിലും എകാധിപ്ത്യത്തിലും പ്രതികരിക്കൂ.

      Delete