Translate

Thursday, July 25, 2013

ഒക്കെ ഒരു തമാശ!



വന്നുവന്ന്  ഇപ്പോൾ ദിവ്യബലിക്കുള്ള ഉപകരണങ്ങളിൽ ക്യാമറയും ഉൾപ്പെടും. സൂറിച്ചിൽ മാതോമ്മ തിരുന്നാൾ ആഘോഷിക്കാൻ Mr. കല്ലറങ്ങാട്ടും പരിവാരങ്ങളും എത്തിയപ്പോൾ ആരോ എടുത്ത്  പബ്ളിഷ് ചെയ്ത കുറെ ഫോട്ടോകളിൽ ഈ രണ്ടു പടങ്ങളും ഉണ്ട്. മൊത്തം തമാശ കാണേണ്ടവർ ഈ ലിങ്ക് ഉപയോഗിക്കുക.

ക്യാമറയും കഴുത്തിൽ തൂക്കിയാണ് കൊച്ചച്ചൻ അല്ത്താരയിലേയ്ക്ക് വരുന്നത് തന്നെ. ദിവ്യബലിയെന്നു പറയുന്ന ആരാധനക്രമം കൊച്ചച്ചന്മാർ ഇപ്പോൾ ഒരു ഷൂട്ടിങ്ങ് പരിപാടി ആക്കിയിരിക്കുന്നത് സ്വന്തം ബിഷപ്പിന്റെ തിരുമുമ്പിൽ വച്ച് തന്നെയാണ് എന്നോർക്കണം. യേശുവിന്റെ സഹനത്തെയും മരണത്തെയും പറ്റിയൊക്കെ ഇതിനിടെ തകർപ്പൻ പ്രസംഗങ്ങൾ നടന്നു. പക്ഷേ, എല്ലാം ഒരു entertainmentൻറെ പ്രതീതിയല്ലേ തരുന്നത് എന്നാണ് എന്റെ ചോദ്യം. അതോ അങ്ങനെയാണോ ഇപ്പോഴത്തെ പതിവ്, എനിക്കറിയില്ല. നേരിട്ട് ഞാൻ ഒരിടത്തും ഇത്തരം പരിപാടികൾക്ക് പോകാറില്ല.


11 comments:

  1. സാക്കിന്‍റെ കുറിപ്പിന് അല്‍പ്പം വിശദീകരണം ആവശ്യമുണ്ടെന്നു തോന്നുന്നു. വി. കുര്‍ബാനയെന്ന ചടങ്ങ് ഒരു തമാശയാക്കി മാറ്റിയതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒരു സാധകന്‍റെ സഞ്ചാരം എന്നൊരു ഗ്രന്ഥത്തില്‍ ഒരു റക്ഷ്യന്‍ തീര്‍ഥാടകന്‍റെ കഥ പറയുന്നു. അയാള്‍ വി.കുര്‍ബാന നടക്കുന്ന പള്ളിയെപ്പറ്റി പറഞ്ഞത് ചന്തയെന്നാണ്. അത്രയും ബഹളങ്ങളും ബിസിനസ്സും അതോടനുബന്ധിച്ച് നടക്കുന്നുവെന്നാണ് അയാളുടെ വാദം. അത് ഇന്നും ശരിയാണ്. പുതിയ കുര്‍ബാന ക്രമത്തിലും ഇതിനൊരു മാറ്റമില്ല. ഏക്കുക, ഇരിക്കുക, മുട്ടില്‍ നില്‍ക്കുക, കൈ ഉയര്‍ത്തുക തുടങ്ങിയ വ്യായാമ മുറകളിലൂടെ നഷ്ടപ്പെടുത്തുന്നത് വിശ്വാസികളുടെ എകാഗ്രതയാണ്. അല്‍പ്പം ഇടവേള കിട്ടുന്ന സമയത്തു മുമ്പില്‍ കൂടി നേര്‍ച്ചപ്പെട്ടിയും വരും.

    പള്ളികളില്‍ ഉപയോഗിക്കുന്ന ആമ്പ്ലിഫയര്‍ ഉദ്ദേശിക്കുന്നത് വൈദികന്‍ പറയുന്നത് എല്ലാവരും കേള്‍ക്കുകയെന്ന ഉദ്ദേശത്തിലുമല്ല. ആയിരുന്നെങ്കില്‍ കാതു തകര്‍ക്കുന്ന ശബ്ദം ഉണ്ടാവുകയില്ലായിരുന്നു. ഇതിന്‍റെയിടക്ക് വൈദികന്‍റെ അറിവനുസരിച്ചുള്ള ബൈബിള്‍ വ്യാഖ്യാനവുമുണ്ട്, പള്ളിപ്പറമ്പിലെ പുല്ല് ലേലം വിളിക്കുന്നതിന്‍റെ അറിയിപ്പും കാണും. ആകെക്കൂടി ഒരു തമാശ തന്നെ. കല്യാണം പോലുള്ള വിശേഷാവസരങ്ങളില്‍ അരങ്ങ് ഡെക്കറേഷന്‍കാരും വീഡിയോക്കാരും കൈയ്യടക്കും.

    കുര്‍ബാനയെപ്പറ്റി പാലായില്‍ നിന്ന് അടുത്ത കാലത്ത് ഒരു തമാശ കേട്ടത്, ഒരു മെത്രാന്‍ കല്യാണ കുര്‍ബാന ചൊല്ലിക്കൊണ്ടിരുന്നത് ഇടയ്ക്കു നിര്‍ത്തി കുര്‍ബാന കൊച്ചച്ചനെ ഏല്‍പ്പിച്ചിട്ട്, ധൃതിയില്‍ വന്ന് വധൂവരന്മാരെ ആശംസിച്ചിട്ട്‌ മടങ്ങിപ്പോകാന്‍ ഒരുങ്ങിയ, ഒരു മന്ത്രിയെ കാണാന്‍ ഇറങ്ങിപ്പോയത്രേ. വിശ്വാസികളില്‍ സര്‍വ്വത്ര ഒരു മരവിപ്പ് ബാധിച്ചുവെന്നേ ഇവരുടെ പഠനം കണ്ടെത്തിയിട്ടുള്ളൂ. ഇടവകയിലെ ഏതെങ്കിലും ഒരു പുനരുദ്ധാരണ പരിപാടിക്ക് പണം വേണമെങ്കില്‍ വികാരി നേരിട്ടിറങ്ങേണ്ട ഗതികേടാണിന്ന്. പണ്ട് കണക്കു നോക്കേണ്ട ചുമതല മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ആ വ്യത്യാസം നിലവില്‍ വന്നു. എല്ലാവരും വരുന്നു....കാണുന്നു ...പോകുന്നു, ഇതാണ് ഇന്നാത്തെ കുര്‍ബാനയുടെ നാള്‍വഴി.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
    Replies
    1. ആരാധനക്കുള്ള വസ്ത്രങ്ങളുമണിഞ്ഞ്‌ ആ ചെറുപ്പക്കാരൻ എത്ര വിഷമിച്ചാണ് കാണിക്കയുമായി വരുന്ന സ്ത്രീകളുടെ ചന്തിയുടെ പടമെടുക്കുന്നത് എന്നോർത്തിട്ട് എനിക്ക്, എന്തോ, കലി കയറുകയാണ്. ഇത്തരം അവസരങ്ങളിൽ പള്ളിയിലുള്ള ആരും ക്യാമറാ പോലുള്ള ഉപകരണങ്ങളുമായി തങ്ങളുടെയും അന്യരുടെയും ശ്രദ്ധയെ അശുദ്ധമാക്കരുതാത്തതാണ്. എന്നിട്ടാണ് 'തിരു'വസ്ത്രമണിഞ്ഞ ഒരു വൈദികൻ ഇങ്ങനെ പെരുമാറുന്നത്! ഇതൊന്നും തന്നെ വിഷമിപ്പിക്കുന്നില്ലെങ്കിൽ, ആ മെത്രാൻ എന്തൊരു മത്രാനാണ്! ഇവരിലൊക്കെ ഭക്തിയോ ആദ്ധ്യാത്മീകതയോ അല്പമെങ്കിലും ഉണ്ടോ? അവിടെയുണ്ടായിരുന്ന വിശ്വാസികൾക്ക് എന്തഭിപ്രായമാണ് ഇക്കാര്യത്തിളുള്ളതെന്നു അറിയാനാഗ്രഹമുണ്ട്. സ്വിറ്റ്സർലന്റിൽ ഏതെങ്കിലും ഇടവകയിൽ ഇരിക്കുന്നയാളാകാം ആ കൊച്ചച്ചൻ. അങ്ങേരുടെ പ്രതികരണവും പ്രതീക്ഷിക്കുന്നു.

      Delete
  3. This comment has been removed by the author.

    ReplyDelete
    Replies
    1. ഈ പടങ്ങളുടെ തെളിവ് വച്ച് kcrm ഓ മറ്റാരെങ്കിലുമോ പാലാമെത്രാനും അയാളുടെ ഉപമന്ത്രിക്കും ഒരു കത്തെഴുതിയെങ്കിലും ചോദിക്കണം, എന്നാ വിവരം കെട്ട പരിപാടികളാണ് ഇത്തരം പിരിവിനുപോക്കുകാർ വിദേശങ്ങളിൽ കാട്ടിക്കൂട്ടുന്നത് എന്ന്. ആരെങ്കിലും ചൂണ്ടിക്കാണിക്കാതെ സ്വയം ഇതൊന്നും തിരിച്ചറി യാനുള്ള കോപ്പൊന്നും അവരുടെ തലയിലില്ല എന്ന കാര്യം പകലുപോലെ വ്യക്തമാണല്ലോ.

      Delete
  4. This comment has been removed by the author.

    ReplyDelete
  5. ബലി എന്നത് കണ്ടമാനം പഴകിയ പേയ്ഗണ്‍ ആശയമാണ്. താൻ ബാലിയല്ല, കരുണയാണ് മനുഷ്യരിൽ നിന്ന് ആഗ്രഹിക്കുന്നത് എന്ന് യേശുവിലൂടെ ദൈവം ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട് എന്നറിയാമായിട്ടും കത്തോലിക്കാ സഭ ഇന്നും ദിവ്യബലി, രക്ഷാബലി എന്നൊക്കെ പറഞ്ഞ് വികാരം കൊള്ളുന്നത്‌ എന്തിനെന്ന് മനസ്സിലാവുന്നില്ല. യേശു അർത്ഥശങ്കക്ക് ഇടമില്ലാത്തവിധം ഉത്ബോധിപ്പിച്ച കാര്യങ്ങളെല്ലാം തലതിരിച്ചു മനസ്സിലാക്കിയിട്ടുള്ള ഈ സഭ ചെയ്യുന്നതും സുവിശേഷങ്ങളിൽ കാണുന്നതിന് നേരേ എതിരാണ്. എന്നിട്ടും ഇത്രയധികം മനുഷ്യർ ഇന്നും തങ്ങൾ സത്യവിശ്വാസികളാണ് എന്ന് വീമ്പുപറയുന്നത് എത്ര അരോചകമാണ്!

    ReplyDelete
  6. ഒക്കെ ഒരു തമാശയല്ല സക്കരിയാചായാ,തട്ടിപ്പാ.വെറും ളോഹയിട്ട തട്ടിപ്പ് !."ഒരു തക്സാ (കുര്ബാനപുസ്തകം) മലർത്തിവച്ചതു നീട്ടിച്ചൊല്ലുവാനൊ ക്രൂശിൽ നീ ജീവൻ ത്യാഗക്കുർബാനയാക്കി "എന്ന് ആലുവാത്രിക്കുന്നത്തു സെമിത്തേരിപ്പള്ളിയിൽവച്ചു അമ്മമേരി നമ്മുടെ കർത്താവിനോടു സങ്കടത്തോടെ ചോദിക്കുന്നത് ഞാൻ കേട്ടതാണ് !അവരാവേഷമിട്ടെന്നാവേണേലും ചെയ്യും....ആരാണിവർക്കീ വേഷം കൊടുത്തത്തു? ഉയരത്തിലെ ദൈവമോ,താഴത്തെ കുബുദ്ധികളോ ?

    ReplyDelete
  7. കേരളത്തിലെ മെത്രാന്മാർ പോകുന്ന വഴിക്കെല്ലാം ഈ കൂന്തൻതൊപ്പി കൊണ്ടുനടക്കുകയും ആരാധനാസമയത്തുപൊലും അത് തലയിലേറ്റുകയും ചെയ്യുന്നത് എന്തിനാണെന്ന് അറിയാവുന്നവർ ഒന്ന് പറഞ്ഞു തരുമോ?
    പണ്ടൊരു റോഷൻ ഫ്രാൻസിസ് ഇത്തരം വിഷയങ്ങളിൽ ഓപ്ഷൻ രീതിയിലെങ്കിലും ഒരുത്തരം തരപ്പെടുത്തുമായിരുന്നു. അറിവിനുവേണ്ടിയുള്ള അങ്ങേരുടെ അടങ്ങാത്ത ത്വര മനസ്സിലാക്കി പാലാ അരമനയിൽ നിന്നും വത്തിക്കാനിലേയ്ക്ക് ഉപരിപഠനത്തിന് വിട്ടതായിരിക്കും. ആണെങ്കിൽ, തിരിച്ചു വരും, കാനൻ ലോ വച്ചുള്ള കാളിയായിരിക്കും പിന്നീട് ഉണ്ടാവുക. എന്നാലും വേണ്ടില്ല, ഒന്ന് വന്നാൽ മതിയായിരുന്നു.

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. മെത്രാന്റെ കൂർത്ത തൊപ്പിക്ക്‌ പ്രധാനമായും മൂന്ന് കാരണങ്ങൾ കാണാം.
    പുറപ്പാട് 39 : 27 - 31

    1
    അഹരോന്നും പുത്രന്മാർക്കും പഞ്ഞിനൂൽകൊണ്ടു നെയ്ത്തുപണിയായ അങ്കിയും
    28
    പഞ്ഞിനൂൽകൊണ്ടു മുടിയും പഞ്ഞിനൂൽകൊണ്ടു അലങ്കാരമുള്ള തലപ്പാവും പിരിച്ച പഞ്ഞിനൂൽകൊണ്ടു കാൽച്ചട്ടയും
    29
    പിരിച്ച പഞ്ഞിനൂൽ, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവ കൊണ്ടു ചിത്രത്തയ്യൽപണിയായ നടുക്കെട്ടും യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ ഉണ്ടാക്കി.
    30
    അവർ തങ്കംകൊണ്ടു വിശുദ്ധമുടിയുടെ നെറ്റിപ്പട്ടം ഉണ്ടാക്കി, അതിൽ “യഹോവെക്കു വിശുദ്ധം” എന്നു മുദ്രക്കൊത്തായുള്ള ഒരു എഴുത്തു കൊത്തി.
    31
    അതു മുടിമേൽ കെട്ടേണ്ടതിന്നു അതിൽ നീലനൂൽനാട കോർത്തു: യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.


    ReplyDelete