Translate

Saturday, September 28, 2013


"  സർപ്പസന്തതികളേ .വെള്ളതേച്ചശവക്കല്ലറകളേ, നിങ്ങൾക്കു ഞങ്ങളെ ഭരിക്കാൻ എന്താണു യോഗ്യത ?" എന്ന് മനസ്സിൽ മന്ത്രിച്ചുകൊണ്ടാ പോളിങ്ങ്  യന്ത്രത്തിലെ ലസ്റ്ബട്ടോൻ (lastbutton) ഇനിയുംഓരോ ഭാരതീയനും  (മനനമുള്ളവർ) അമർത്തട്ടെ , സനാതനഭാരതസംസ്കാരം ഇനിയുമെങ്കിലും ഇവിടെ  ഉറപ്പുള്ളതക്കാൻ, രാഷ്ട്രീയ തമസില്ലാതെയാക്കാൻ .....


ഏതു കാളയെയും കത്തനാരാക്കി ജനത്തെ ഭരിച്ചവശരാക്കൂന്ന നെറികെട്ട അച്ചായസഭകളുടെ കണക്കിനിയും , ഏതു കുറ്റിച്ചൂലിനെയും                             തെമ്മാടിയെയും സ്താനാർഥികളാക്കുന്ന ഇന്നത്തെ അവിഞ്ഞ രാഷ്ട്രീയവിവരക്കേടിനും , വക്രബുദ്ധികളായ നേതാക്കളുടെ മക്കളെയും മരുമക്കളെയും ഒടുവിൽ വീട്ടിലെ അടിച്ച്ചുതളിക്കാരിയെയും ജനത്തെ മലര്ത്താൻ രാഷ്ട്രീയ ചട്ടമ്പിഗോദായിലിറക്കുന്ന പന്നപ്പണി ദാ..കിടക്കുന്നു ,കോണകവും അഴിഞ്ഞയ്യോ ശിവശീവാ !   

                                                              
 ഇന്ത്യൻ സ്വാതന്ത്ര്യത്തോളം എനിക്കും പ്രായമായി; ഇപ്പൊഴാണെനിക്കു വോട്ടു ചെയ്യാനുള്ള പൂർണ്ണാവകാശം കിട്ടിയത്! 67 ആം വയസിൽ ഞാനഭിമാനിക്കുന്നു ഭാരതാംബെ ! നന്ദി ! 

2 comments:

  1. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അല്മായശബ്ദത്തിന്റെ നയം ക്രിസ്ത്യാനിയായ ഒരാൾ ഇന്ത്യയുടെ പ്രസിഡണ്ട് ആകണമെന്നുള്ളതായിരുന്നു. അതിനായി ശ്രീ കെ.റ്റി.തോമസിനെ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ദൗർഭാഗ്യവശാൽ നോമിനേഷൻ കിട്ടിയില്ല.

    ഒരു രാഷ്ട്രീയപാർട്ടിയെ നിഷ്പക്ഷമായി വിലയിരുത്തുക പ്രയാസമാണ്. പലപ്പോഴും എതിരാളികൾ താറടിച്ചു കാണിക്കുന്ന പാരമ്പര്യമാണ് രാഷ്ട്രീയത്തിൽ ഉള്ളത്. ക്രിസ്ത്യാനി, മുസ്ലിം, ഹിന്ദുവെന്നൊക്കെ വേർതിരിച്ചുള്ള രാഷ്ട്രീയം നാടിന്റെ ശാപമാണ്. പള്ളിയിലാണെങ്കിലും അമ്പലത്തിലാണെങ്കിലും രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക തലങ്ങളിലായാലും ജാതിയാണ് മനുഷ്യനറിയേണ്ടത്.

    രാജ്യം ഭരിക്കുന്നവരുടെ നന്മ തിന്മകൾ ഓരോ പൌരനേയും ബാധിക്കും. പുരോഹിതൻ പള്ളിയിൽ പറയുന്നതല്ല നന്മയുടെ രാഷ്ട്രീയം. അത് അല്മായൻതന്നെ ചിന്തിച്ച് തീരുമാനിച്ച് സ്വന്തം പൌരാവകാശം പുരോഹിതന് അടിയറ വെയ്ക്കാതെ ചെയ്യേണ്ട കർമ്മമാണ്. ബി.ജെ.പി. മാത്രമല്ല എല്ലാ രാഷ്ട്രീയപാർട്ടികളിലും വർഗീയത കലർന്നിട്ടുണ്ട്. ആർക്കും ആരെയും അതുകൊണ്ട് പഴിചാരാൻ സാധിക്കില്ല. കൂടൽ സാറിന്റെ രോഷം മറ്റൊരു ഭാഷയിലാണങ്കിലും സത്യമാണ്. മക്കൾ രാഷ്ട്രീയം കൌപീനത്തിലെ കളിതന്നെ. ഞാൻ എഴുതിയ നരേന്ദ്ര മോഡിയുടെ നന്മയുടെയും തിന്മയുടെയും വശങ്ങൾ താഴെയുള്ള ലിങ്കിൽ വായിക്കുക.
    നരേന്ദ്രമോഡി രാജ്യത്തിന്റെ മോഡിയാകുമോ? : http://www.malayalamdailynews.com/?p=44168

    ReplyDelete

  2. ദുഷിച്ച പള്ളിരാഷ്ട്രീയത്തിൽനിന്നും അകന്ന് അൽമായന് തനതായ വ്യക്തിത്വവും രാഷ്ട്രീയവും വേണമെന്ന് ശ്രീ കോട്ടൂർ എഴുതിയിരിക്കുന്നു. സോണീയാ മാനിയാ നേതൃത്വത്തിനെതിരെ കടുത്ത എതിർപ്പും സാക്ക് പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്നുള്ള രാഷ്ട്രീയത്തിലെ ഏറ്റവും പ്രഗത്ഭനായ നേതാവ് മോഡിയാണെങ്കിലും അദ്ദേഹം നയിക്കുന്നത് ആർ.എസ്.എസ് സ്വാധീനമുള്ള തെറ്റായ ഒരു പാർട്ടിയെയെന്ന് ശ്രീ കോട്ടൂർ അഭിപ്രായപ്പെട്ടിരിക്കുന്നു.

    ഡയ്‌ലി മലയാളം ന്യൂസിൽ പ്രസിദ്ധീകരിച്ച എന്റെ രാഷ്ട്രീയ ലേഖനത്തെ വിലയിരുത്തികൊണ്ടുള്ള ഡോ. കോട്ടൂരിന്റെയും സാക്കിന്റെയും പ്രതികരണങ്ങൾ താഴെ കൊടുക്കുന്നു.

    zachnedunkanal on September 28, 2013 at 11:07 pm said:


    When one considers how ego-projecting the present and past leaders of India have been, how inefficient and self-centered they are, how corrupt and dishonest they are, N. Mody could have a better claim to be the leader for the future. The way Sonia and Mum mum Singh are leading the nation is a hopeless case. They are not honest to the people. The nuclear agreement with the USA is alone sufficient to prove the dishonesty of the present government. Or think of the wealth that flows out of the country into the safe deposits of the Swiss banks. The killings of ordinary people in some of the poor states they allow using the central army in the pretext of eradicating the Maoists is a hundred times worse than what happened in Gujarat. No one centered on himself and is dishonest can do good to the people of the country. At the present situation Modi may be the only choice left to India.

    Reply ↓


    James Kottoor on September 29, 2013 at 7:23 am said:


    My heart-felt congrats Jose for giving an all round biographic description of Modi. Yes a Modi could be an outstanding leader for India, only if he can liberate himself from the strangle hold of the RSS. And I fear Modi will be zhipher without RSS support and RSS happens to be the ugly face of Hinduism, not the true one which is represented by Gandiji, Rathakrishsnan etc. So I am neither for Congress led by Rahul nor BJP led by RSS protejee Modi. (Kottoor)

    സമ്മതിദായകവകാശം അല്മായന്റെതാണ്. അവിടെ സഭയേക്കാളും പ്രധാനം രാഷ്ട്രമാണ്. എന്റെ ലേഖനം വായിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    http://www.malayalamdailynews.com/?p=44168


    ReplyDelete