Translate

Monday, October 7, 2013

“ജല സ്നാനം ഒരു പഠനം” എന്ന പുസ്തകം വിവാദമായി; പരേതന്റെ മൃതശരീരം വീട്ടുവളപ്പില്‍ സംസ്കരിച്ചു


late. Prof. C.C Jacob
സഭാ
വിശ്വാസത്തെ ചോദ്യം ചെയ്തു എഴുതപ്പെട്ട “ജല സ്നാനം ഒരു പഠനം” എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് പരേതന്റെ മൃതശരീരത്തിനോട്‌ പ്രതികാര നടപടി എന്ന നിലയില്‍ പള്ളി സെമിത്തേരിയില്‍ അടക്കുവാനുള്ള അവകാശം സി എസ്. ഐ സഭ നിഷേധിച്ചു.

മേലുകാവ് ഹെന്‍‌ട്രി ബേക്കല്‍ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫ.സി സി ജേക്കബിന്റെ മൃതശരീരമാണ് തൊടുപുഴ സെന്റ്‌ മര്‍ത്യാസ് സി.എസ്. ഐ പള്ളിയുടെ സെമിത്തേരിയില്‍ അടക്കുവാന്‍ സഭ വിലക്കിയത്.

രണ്ടു പ്രാവശ്യം എം. ജി. സര്‍‌വകലാശാല സിന്‍ഡിക്കേറ്റ് അംഗം ആയിരുന്ന പരേതന്‍ ഹെന്‍‌ട്രി ബേക്കല്‍ കോളേജിലെ ചരിത്ര വിഭാഗം മേധാവി കൂടിയായിരുന്നു.

സഭയുടെ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുവാന്‍ ഓരോ അംഗങ്ങളും ബാധ്യസ്ഥര്‍ ആണെന്നുള്ള കടമ ലംഘിച്ചതിന്റെ നടപടിയായി സി.എസ് ഐ ഈസ്റ്റ്‌ മഹാ ഇടവക ബിഷപ്പ് പുറപ്പെടുവിച്ച കല്പനയിലൂടെയാണ് പരേതന്റെ മൃതുശരീരം പള്ളിയുടെ സെമിത്തേരിയില്‍ അടക്കുവാന്‍ വിലക്കിയത്.
Malayalam Daily News

4 comments:

 1. ഇത്തരം വിവാദങ്ങൾ തലപൊക്കുമ്പൊഴൊക്കെ ഞാൻ അഭിപ്രായപ്പെട്ടിട്ടുള്ളതുപോലെ, മൃതശരീരം എവിടെ കിടന്ന് മണ്ണിൽ ചേരണം എന്നത് ഓരോരുത്തരും തീരുമാനിക്കണം. സിമിത്തേരിയിൽ കുഴിച്ചിട്ടതുകൊണ്ട് എന്തെങ്കിലും വിശേഷതയുള്ളതായി തോന്നുന്നവർക്കല്ലേ അതു നടന്നില്ലെങ്കിൽ പരിഭവം ഉള്ളൂ? എന്നുവച്ച്, തലയിലുള്ള ആശയങ്ങളുടെ പേരിൽ ഒരംഗത്തിന്റെ ശരീരത്തെ അയാളുടെ മരണശേഷം ശിക്ഷിക്കാൻ അവകാശം ഉന്നയിക്കുന്ന സഭ തന്നെത്തന്നെ അവഹേളിക്കുകയാണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കാൻ അധികം ബുദ്ധി ആവശ്യമില്ല. അത്തരം സഭകളിൽനിന്ന് ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വയം പുറന്തള്ളുക എന്നതാണ് അഭികാമ്യം.
  ഒരദ്ധ്യാത്മിക സംഘടനയിൽ അധികാരം അസ്ഥാനത്താണ്. ശുശ്രൂഷ നടത്തേണ്ടവർ തനിക്ക് എന്തിനൊക്കെയോ അധികാരമുണ്ടെന്ന അനുമാനത്തിന്റെ ബലത്തിൽ അംഗങ്ങളോട് പെരുമാറുന്നതുതന്നെ ബുദ്ധി മാന്ദ്യ ത്തിന്റെ തെളിവാണ്. അത്തരക്കാർക്കു അവരെക്കാൾ ബുദ്ധിയുള്ളവരോട് അസൂയ ഉണ്ടായിരിക്കുക എല്ലാ മതത്തിലും കാണാവുന്ന പ്രവണതയാണ്. അന്ധവിശ്വാസികൾ അന്ധരല്ലാത്ത, വെളിവുള്ള, വിശ്വാസികളെ പീഡിപ്പിക്കുന്നതിന്റെ ഉദാഹരണങ്ങൾകൊണ്ട് നിറഞ്ഞതാണല്ലോ കത്തോലിക്കാ സഭയുടെ ചരിത്രം.

  പള്ളി സിമിത്തേരിയിൽ കിടക്കേണ്ട ആളല്ല എന്ന വിധി പ്രൊഫ.സി സി ജേക്കബിനു ലഭിച്ച ഒരു ബഹുമതിയായിട്ടാണ് കാണേണ്ടത്. ആരും അതിനെതിരെ വക്കാണവുമായി പോകേണ്ട കാര്യമൊന്നുമില്ല. അദ്ദേഹത്തിനു വിലക്കപ്പെട്ട കുഴി സി.എസ് ഐ ഈസ്റ്റ്‌ മഹാ ഇടവക ബിഷപ്പ് തന്റെ സ്വന്തം ഉപയോഗത്തിനായി മാറ്റി വയ്ക്കട്ടെ. അങ്ങനെ ഈ നിസ്സാര പ്രശ്നത്തിന് ഒരു പരിഹാരമാകട്ടെ.

  ReplyDelete
 2. ശവശരീരത്തോട് അനാദരവ് കാണിച്ചത് പള്ളിയുടെയും ബിഷപ്പിന്റെയും സംസ്ക്കാരഹീനമായ പ്രവർത്തിയെന്ന് ലോകമാകമാനമുള്ള സൈബർലോകം അറിഞ്ഞു കഴിഞ്ഞു. ഇനി അഭിവന്ദ്യനായ അദ്ദേഹം തലയിൽ തുണി ഇട്ടുനടക്കട്ടെ. ലോകത്ത് ഇത്തരം പുരോഹിതരുടെ മൃഗീയസേവനം കേരളത്തിൽ മാത്രമേയുള്ളൂ. ഇങ്ങനെയുള്ള അനേകകഥകൾ വാർത്തകളിൽ കേൾക്കുന്ന സ്ഥിതിക്ക് പരിഷ്കൃത രാജ്യങ്ങളെപ്പോലെ ഇവിടെയും ശക്തമായ നിയമങ്ങൾ കൊണ്ടുവരേണ്ടതും അത്യാവശ്യമാണ്. ഏത് സഭയാണെങ്കിലും ഇതിനുത്തരവാദിയായ ബിഷപ്പിനെ ജയിലിൽ അടയ്‌ക്കണം. മരിച്ചവർ പോയി. അവരിതൊന്നും അറിയുന്നില്ല. ഈ സഭ ദുഖിപ്പിക്കുന്നത് സഭയുടെ നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്ന കുടുംബത്തിലെ മറ്റുള്ള അംഗങ്ങളെയാണ്. ഇന്ത്യാ ജനാധിപത്യരാജ്യമെന്ന് ആരാധന നടത്തുന്ന പള്ളിത്തൊഴിലാളിയായ ബിഷപ്പ് മറക്കുന്നു. അദ്ദേഹം ഉണ്ണുന്നതും വിശ്വാസികളുടെ പണംകൊണ്ടെന്നും മറക്കുന്നു. അഭിപ്രായസ്വാതന്ത്ര്യവും വിമർശിക്കാനുള്ള സ്വാതന്ത്രവും ഓരോ പൌരനുമുണ്ട്. അതുമാത്രമേ മരിച്ച പ്രൊഫസർ ചെയ്തുള്ളൂ.


  ജലസ്നാനം എന്ന് പറയുന്നത് ക്രിസ്തുവിന് ആയിരക്കണക്കിന് വർഷങ്ങൾമുമ്പ്‌ പേഗൻ സംസ്ക്കാരത്തിൽ ഉണ്ടായിരുന്നതാണ്. വെള്ളം തളിച്ച് പരിശുദ്ധാത്മാവിനെ സൃഷ്ടിച്ചത് ക്രിസ്ത്യൻ പുരോഹിതരുടെ ബൌദ്ധിക ചിന്തയിൽനിന്നും വന്നതാണ്. സ്നാപകൻ യേശുവിനെ സ്നാനം ചെയ്തു. അത് അന്ന് നടപ്പിലുണ്ടായിരുന്ന യഹൂദരുടെ ആചാരമായിരുന്നു. അഗ്നി, കുന്തരിക്കം, രക്തംകൊണ്ടുള്ള ബലി, നദിയിലെ വെള്ളം എന്നിവകൾകൊണ്ട് പേഗൻമതങ്ങൾ പരിശുദ്ധി നേടിയിരുന്നു. എങ്കിലും പരിശുദ്ധിയുടെ അടയാളമായ വെള്ളമായിരുന്നു പേഗൻവിശ്വാസികൾ സ്നാനത്തിനായി ഉപയോഗിച്ചിരുന്നത്. ഹോമറും ഹോമറിന്റെ സകല പടയാളികളും പ്രാർഥനക്കുമുമ്പ് പരിശുദ്ധി നേടാൻ കൈകൾ കഴുകിയിരുന്നു. ഇങ്ങനെയുള്ള പ്രാചീന ആചാരങ്ങളിൽനിന്ന് ക്രിസ്ത്യൻ സഭകൾ കൊണ്ടുവന്ന ആചാരമാണ് മാമ്മോദീസ്സാ.

  ക്രിസ്തുവിനുമുമ്പ് ഗ്രീക്കു പുരോഹിതരും വെള്ളംകൊണ്ട് പരിശുദ്ധി നല്കിയിരുന്നു. മിത്രന്മാർ രക്തംകൊണ്ട് മാമ്മൊദീസ്സാ നടത്തി. ചില വർഗക്കാർ കാളരക്തം നിത്യരക്ഷക്കായി ഉപയോഗിച്ചിരുന്നു. ചിലർക്ക് മാമ്മോദീസ്സാക്കായി വെള്ളംനിറഞ്ഞ കുളങ്ങൾ ഉണ്ടായിരുന്നു. സി.എസ.ഐ. ബിഷപ്പിനെ ശവത്തോട് അനാദരവ് കാണിക്കാൻ പ്രേരിപ്പിച്ചതും ഇത്തരം ചരിത്രങ്ങളുടെ അജ്ഞതയായിരിക്കാം. സ്നാനത്തിൽക്കൂടി പരിശുദ്ധാത്മാവ് ജീവനുള്ളവരിൽ പ്രവേശിക്കുന്നുവെന്ന ദ്രുഡമായ അന്ധവിശ്വാസമാണ് കത്തോലിക്കാ സഭയ്ക്കും ഉള്ളത്. എന്താണ് സംഭവിക്കുന്നതെന്ന് ശിശു അറിയുന്നില്ല. കുഞ്ഞിന് ചുറ്റുമുള്ളവർക്കാണ് യഥാർത്ഥത്തിൽ അന്ന് അരൂപിയുണ്ടാകേണ്ടത്.


  പ്രൊഫസറിന്റെ പുസ്തകത്തിന്റെ ഉള്ളടക്കം എന്തെന്ന് അറിയത്തില്ല. ചരിത്രവസ്തുതകൾ നിരത്തിയതിൽ ബിഷപ്പിനെ കുപിതനാക്കിയെന്നാണ് അറിഞ്ഞത്. ഇങ്ങനെയുള്ള സങ്കുചിത ചിന്താഗതിക്കാർ സാക്ഷരത്തിൽ പേരുകേട്ട മലയാളനാട്ടിൽ ജീവിച്ചിരിക്കുന്നത് ലജ്ജാവഹം തന്നെ.

  കത്തോലിക്കാസഭയിൽ കുഞ്ഞായിരിക്കുമ്പോഴെ മാമ്മോദീസാ കൊടുക്കുന്നതുകൊണ്ട് പരിശുദ്ധാത്മാവ് വരുന്നുണ്ടെന്ന് കുഞ്ഞ് അറിയുന്നില്ല. നിഷ്കളങ്കനായ ജനിക്കുന്ന കുഞ്ഞ് വെള്ളം തലയിൽ വീഴുമ്പോൾ കരഞ്ഞാൽ കുഞ്ഞിൽനിന്നും പിശാച് ഒഴിഞ്ഞുപോയെന്നു പറയും. ആരെങ്കിലും യുക്തിയിൽ ഇങ്ങനെ പ്രബന്ധം എഴുതിയാൽ സഭാവിലക്കായി. പരിഹാരമായി ചിലപ്പോൾ പള്ളിക്ക് പണം അടച്ചാൽ ഈ ശിക്ഷയിൽനിന്നും ഒഴിവാകാം.

  രുപതയേയും പള്ളിയേയും ശവസംസ്ക്കാരം നിഷേധിച്ചതുമൂലം പിഴയൊടുക്കാൻ കോടതി വിധിച്ച ഒരു വാർത്ത താഴെ ലിങ്ക് ചെയ്യുന്നു. 2009 ൽ മരിച്ച ജോസഫ് ചിലവന (Joseph Chilavana) എന്നൊരാളുടെ ശവശരീരത്തിനാണ് അന്ന് പുരോഹിതർ വിലപറഞ്ഞത്. അന്ന് രൂപതയുടെ ബിഷപ്പ്. 26 വയസുള്ള ഒരു സ്ത്രീയെ വെച്ചുകൊണ്ടിരുന്ന ജോണ് തട്ടുങ്കൽ എന്ന വിവാദ അഭിഷിക്തനായിരുന്നു. 50000 രൂപ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനായിരുന്നു കോടതിവിധി. കുടുംബത്തിനുണ്ടായ മാനഹാനിയും അവഹേളനവും ബുദ്ധിമുട്ടുകളും മാനസികപീഡനവും വിധിന്യായത്തിൽ കാണുന്നില്ല.
  http://www.ucanews.com/story-archive/?post_name=/2009/02/03/court-fines-diocese-priest-for-denying-burial&post_id=49852

  ReplyDelete
 3. Rijo Niclavose wrote on 7.10.13 the following note to me:

  Dear, F.Y.I,

  സഭയെ വിമര്‍ശിച്ച് പുസ്തകം എഴുതിയ അധ്യാപകന്റെ മൃതദേഹം സംസ്കരിക്കുന്നതിന് തൊടുപുഴ എള്ളുപുറം സി എസ് ഐ ഇടവക പള്ളിയുടെ വിലക്ക്. രണ്ട് തവണ എം ജി സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗവും മേലുകാവ് ഹെന്‍റി ബേക്കര്‍ കോളേജ് അധ്യാപകനുമായിരുന്ന പ്രൊഫസര്‍ സി സി ജേക്കബിന്റെ മൃതദേഹം സംസ്കരിക്കുന്നതിനാണ് സഭ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇദ്ദേഹം എഴുതിയ ജലസ്നാനം ഒരു പഠനം എന്ന പുസ്തകമാണ് സഭയെ ചൊടിപ്പിച്ചതത്രെ. പുസ്തകം പ്രസിദ്ധീകരിച്ചതോടെ ജേക്കബിനെ സഭയില്‍ നിന്ന് പുറത്താക്കിരുന്നു. മതങ്ങൾ പറഞ്ഞു പഠിപ്പിക്കുന്നതുപോലെ ആകാശത്തിന് മുകളിൽ സ്വർഗ്ഗവും നരകവും ഉണ്ടോ എന്നൊന്നും ഉറപ്പില്ലാത്ത സ്ഥിതിക്ക് മരിച്ചശേഷം എവിടെ അടക്കിയാലും അതൊരു പ്രശ്നമല്ല. തെമ്മാടിക്കുഴിയിൽ അടക്കിയാലും വീട്ടുപറമ്പിൽ അടക്കിയാലും സ്വർഗത്തിൽ പോകേണ്ടവർ അവിടെ തന്നെ എത്തും. സിമിത്തേരിയിൽ അടക്കിയെന്ന് കരുതി എല്ലാവരും സ്വർഗ്ഗത്തിലോ അതല്ലാത്തവർ നരകത്തിലോ എത്തുകയില്ല. ബൈബിളിൽ പറയുന്നത് ധനവാൻ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നത് ഒട്ടകം സൂചിക്കുഴലിലൂടെ പ്രവേശിക്കുന്നതിന് തുല്യമാണെന്നാണ്. അങ്ങനെ നോക്കുമ്പോൾ രമ്യഹർമ്മങ്ങളിൽ താമസിക്കുന്ന ബിഷപ്പുമാരും വൈദീകരും നരകത്തിൽ പോകാനാണ് സാധ്യത കൂടുതൽ. അക്ഷരങ്ങളെ അഗ്നിയാക്കാൻ കഴിവുള്ളവർ ഇനിയെങ്കിലും തെമ്മാടിക്കുഴികളെ ഭയപ്പെടാതിരിക്കുക. ക്രിസ്ത്യാനികൾ ഇത്തരം ജീർണ്ണതകൾ മറികടക്കേണ്ട സമയം എന്നേ കഴിഞ്ഞിരിക്കുന്നു. കാരണം അവർ ദൈവപുത്രനായി കരുതുന്ന യേശുക്രിസ്തു ലോകത്തിലെ ആദ്യത്തെ വിപ്ലവകാരിയാണ്

  ReplyDelete
 4. ജലസ്നാനം ജ്ഞാനസ്നാനമാകുന്നില്ല!
  "ജലസ്നാനം ഒരു പഠനം" എന്നൊരു പുസ്തകം എഴുതിയ Prof CC ജേക്കബ്‌ മരിച്ചുകഴിഞ്ഞും , അദ്ദേഹത്തിൻറെ മൃതശരീരത്തിനോടും ഒടുങ്ങാത്തപക വച്ചുപുലർത്തുന്ന തൊടുപുഴ csi സഭ കർത്താവിന്റെ മണവാട്ടിസഭകളിൽ ഉൾപ്പെടുന്നില്ല നിശ്ചയം... .പള്ളിസെമിത്തേരിയിൽ ശവസംസ്കാരംചെയ്യാൻ .ബിഷപ്പ് സമ്മതിചില്ലപോലും! ഒടുവിൽ പള്ളിപ്പറമ്പിൽ ശവമടക്കാൻ കഴിയാതെ വീട്ടുവളപ്പിൽ സംസ്കരിച്ചു ആ ബഹുവന്യനെ! തനിക്കു ളോഹവാങ്ങാനും കാറിൽകയറി ചെത്തി ജീവിക്കാനും പണംതരുന്ന ജനത്തോടിത്ര നിക്രിഷ്ട ഭാവം ബിഷൊപ്പന്മാർക്കുള്ളതിനാലാകാം ഇവറ്റകളെ പിണറായി "നിക്രിഷ്ടജീവികൾ' എന്ന് അപമാനിച്ചു വിളിച്ചതും ! എന്നിട്ടും തൊടുപുഴയിലെ "കാളേത്തിന്നി"അചായന്മാര്ക്ക് സംഗതി പിടികിട്ടിയില്ല കഷ്ടം!
  ആശ്വാസമായി !പണ്ടുപണ്ട് മാർത്തോമ്മ ഭാരതത്തിൽ വരുന്നതിനു മുൻപ് നമ്മുടെ ഈ ജക്കാബ് സാറിന്റെ മുതു മുത്തച്ചനെയും ഇതുപോലാണടക്കിയതു സ്വന്തം മണ്ണിൽ ! സ്വന്തമായിത്തിരി മണ്ണുള്ള മാളോർക്കു പള്ളിപ്പറമ്പിനീം വേണ്ടവേണ്ടാ... മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീ ആയതുപോലെ പഴയ കണക്കെല്ലാം മാറി വരുന്നു , ശുഭലക്ഷനം തന്നെ!
  ആത്മീകതയുടെ സ്വർഗങ്ങളിൽ പിറന്നുവീഴാൻ ളോഹക്കൂട്ടിൽ ജന്മംകൊണ്ട്, സഭകളുടെ ഗർഭപാത്രത്തിൽ കിടന്നു ചാപിള്ളകളായിപോയ പാഴ്ജന്മങ്ങളാണീ പുരോഹിതവർഗം ഏറിയപങ്കും . അടുത്തുനോക്കൂ നിങ്ങൾക്കും താനെ ഈ വെള്ളപൂശിയ ശവമാടങ്ങളെ തിരിച്ചറിയാം മനസിന്റെ ഇന്ദ്രിയാനുഭൂതി നഷ്ടമാകാത്ത ഏതൊരുവനും തീച്ച!
  സവർണ്ണരുടെ മേല്കൊയിമ ഭയന്ന് മുത്തച്ഛന്മാർ പാതിരിപ്പുറകേ പോയി ,ദാ ഇപ്പോൾ വീണ്ടും അപമാനിതനായിരിക്കുന്നു തലമുറക്കാർ . കലികാലമേ ഗീതപാടൂ ,,ഈ അച്ചായന്മാരും ആത്മജ്ഞാനം ഉള്ളവരാകുവാൻ ...അവരും തമ്മിൽതമ്മിൽ സ്നേഹിക്കുവാൻ , ജലസ്നാനം പുരോഹിതത്തട്ടിപ്പാണെന്നും ആത്മാവിനെക്കുറിച്ചുള്ള അറിവിൽ ഓരോ മനസും സ്നാനം കഴച്ചു ജ്ഞാനസ്നാനം ചെയ്യുവാൻ എല്ലാ ഭാരതീയ ഭവനങ്ങളിലും ഭഗവത്ഗീതയും മഹാഭാഗവതവും ദിനവും പരായണശീലമാക്കിയാൽ ഭാരതമാല്ലാതെ മറ്റൊരു സ്വർഗവുമില്ല എന്നേവർക്കും മനസിലാകും ..

  ReplyDelete