Translate

Monday, April 14, 2014

'വെറുമൊരു പാപ്പരാമെന്നെ പാപ്പനെന്നു വിളിക്കല്ലേ !'


ഇന്ദുലേഖ


ചർച്ച് ആക്റ്റ് പുലിക്കുന്നേൽ സാറിന്റെ മസ്തിഷ്ക്കത്തിൽ വിളഞ്ഞ ആശയമാണെന്നും  കാശിന്റെ കത്തലുകൊണ്ട് അതു  പ്രചരിപ്പിച്ച് അതിന്റെ പിതൃത്വം ഏറ്റെടുത്ത് ചിലർ കയ്യടി നേടുന്നതു ശരിയല്ലെന്നും ധ്വനിപ്പിച്ചുകൊണ്ട് സെബാസ്റ്റ്യൻ സാർ എഴുതിയത് വായിച്ചു. കോഴി കട്ടവളുടെ തലയിലാണ് പൂടയെന്നതുകൊണ്ട് ഞാൻ പെട്ടെന്നറിയാതെ  സ്വയം  തലയിൽ  തലോടിപ്പോയി. തൂവൽ എന്റെ തലയിലാണന്നേയുള്ളൂ.   മജ്ജയും മാംസവും ഒക്കെ പുലിക്കുന്നേൽ സാറിൻറെതു തന്നെ. ആലുക്കോസ് ജ്യൂവല്ലറിയുടെ   ലേഡി മോഡൽ അതിന്റെ ഉടമസ്ഥയാണെന്നു പറഞ്ഞ് ഞെളിഞ്ഞു നടന്നാൽ ആരു വക വെക്കും? 'ചർച്ച് ആക്റ്റ് പ്രചരിപ്പിക്കാൻ വേണ്ടി ഈ കുഞ്ഞുപെണ്ണ്‍ കാശല്ല, കല്യാണച്ചന്തവിലയും ഖൽബും പ്രാണനുമാണ് പണയം വെച്ചിരിക്കുന്നത്. 44 ലക്ഷം രൂപാ ഞങ്ങൾക്ക് കടമുണ്ട്. രേഖകൾ ഹാജരാക്കാം. ഞങ്ങളുടെ ഒരു കോടി രൂപാ വിലയുള്ള കെട്ടിടത്തിന് ഇന്നാരെങ്കിലും ഒരു പൈസാ വില പറയുമോ? പുലിക്കുന്നേൽ സാറിന്റെ ആശയത്തിന്റെ വില ശരിക്കും അറിയുന്നതുകൊണ്ടാണ്‌ ഞങ്ങൾ ഇല്ലായ്മയിലും 'പരസ്യമായി ധൂർത്തടിക്കുന്നത്. 

 Click here: ഏപ്രിൽ സത്യജ്വാല സലോമി സ്പെഷ്യൽ:

Click here: March സത്യജ്വാല7 comments:


 1. ആരാണ് സെബാസ്റ്റ്യൻ സാറെന്ന് എനിയ്ക്കറിയത്തില്ല. അദ്ദേഹത്തിൻറെ ലേഖനം ഞാൻ വായിച്ചുമില്ല. ഇന്ദു ഇവിടെ എഴുതി ,"ഈ കുഞ്ഞുപെണ്ണ്‍ കാശല്ല , കല്ല്യാണച്ചന്തവിലയും പ്രാണനുമാണ് പണയം വെച്ചിരിക്കുന്നത്." ഒരു പക്ഷെ സെബാസ്റ്റ്യൻ വിയോജിപ്പു കാണിച്ചത് ഇന്ദുവിന്റെ കടുംപിടുത്തമായ ഈ അഭിപ്രായത്തോടായിരിക്കാം. ജീവിതം ഒന്നേയുള്ളൂ ; സുഖവും ദുഖവും ആനന്ദവുമെല്ലാം ഒത്തുചേർന്നതാണ്. അത് ലഭിക്കണം. അനുഭവിക്കണം. ജീവിതത്തെ കന്യാസ്ത്രി മഠത്തിനുള്ളിലെ ഇരുട്ടറപോലെ തളച്ചിടാനുള്ളതല്ല . ഇന്ദുവിന്റെ ഈ അഭിപ്രായത്തോട് തികച്ചും വിയോജിപ്പ് പ്രകടിപ്പിക്കുന്നു. സ്വന്തം ജീവിതം കളിച്ചുകൊണ്ടുള്ള പൊതുപ്രവർത്തനവും നന്നല്ല. ജീവിതം പച്ച പിടിപ്പിച്ചശേഷം 'ചർച്ച് ആക്റ്റ്' മതിയെന്നായിരിക്കാം ശ്രീ സെബാസ്റ്റ്യൻ ഉദ്ദേശിച്ചത്. അതിൽ അദ്ദേഹത്തോടൊപ്പം ഞാനും യോജിക്കുന്നു.

  മറിച്ചാണെങ്കിൽ ശ്രീ സെബാസ്റ്റ്യന് തെറ്റു പറ്റി. ശ്രീ പുലിക്കുന്നേൽ സാറിനെ എനിക്കും ബഹുമാനമുണ്ട്. അറിവിന്റെ സിംഹമാണദ്ദേഹം. ഫ്രാൻസീസ് മാർപാപ്പായേയും ബഹുമാനിക്കുന്നു. പക്ഷെ ശ്രീ സെബാസ്റ്റ്യനെപ്പോലെ വ്യക്തികളെ പൂജിക്കാനും ആരാധിക്കാനും ബുദ്ധിമുട്ടുണ്ട്. ദൈവം തമ്പുരാനെങ്കിലും തെറ്റെന്നു കണ്ടാൽ വിമർശിക്കും. വ്യക്തിപൂജയിൽ വിമർശനങ്ങൾ സാധിക്കില്ല. പാകതയില്ലാത്തെ നാളുകളിൽ നാം വ്യക്തിപൂജ നടത്തും. അന്നൊക്കെ അദ്ധ്യാപകനെ ദൈവമായി പൂജിച്ചിരുന്നു. ഒരു തത്ത്വത്തിനുവേണ്ടി പ്രവർത്തിക്കുന്നവർക്ക് ആശയങ്ങളുടെ 'പേറ്റന്റ്' വേണമെന്ന വാദം അപക്വമാണ്.


  ഞാനും ചർച്ചാക്റ്റിനെപ്പറ്റി ലേഖനങ്ങളെഴുതിയിട്ടുണ്ട്. ഞാൻ വായിച്ചതു മുഴുവൻ കൃഷ്ണയ്യരെഴുതിയതാണ്. അതെല്ലാം ശ്രീ പുലിക്കുന്നേൽ സാർ പറഞ്ഞു കൊടുത്ത ആശയങ്ങളെന്നും അറിയില്ലായിരുന്നു. എന്റേതായ കാഴ്ചപ്പാടിൽ ചർച്ച് ആക്റ്റിനെ വിമർശിച്ച് ഞാൻ ലേഖനവും എഴുതിയിട്ടുണ്ട്. അത് തെറ്റാണെന്നും തോന്നുന്നില്ല. ആരുടേയും ആശയങ്ങളെ വിമർശിക്കാനൊ അനുകൂലിക്കാനോ, പ്രചരിപ്പിക്കാനൊ എനിക്കവകാശമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അതിൽകൂടുതലോന്നും ശ്രീ പുലിക്കുന്നേൽ സാറിനെ അവഹേളിച്ചുകൊണ്ട് ശ്രീമതി ഇന്ദുലേഖ ചെയ്തെന്നും തോന്നുന്നില്ല. അതിൽ ആ കുടുംബത്തെ വ്യക്തിപരമായി അധിക്ഷേപിച്ച് ആരും ദുഖിതരാകേണ്ടയാവശ്യമില്ല.


  ചർച്ച് ആക്റ്റിന്റെ ആശയപിതാവ് ശ്രീ പുലിക്കുന്നേൽ സാറെന്ന് ‌ അദ്ദേഹംപോലും അവകാശപ്പെടുമെന്നു തോന്നുന്നില്ല. അദ്ദേഹത്തിന് ഇത്തരം ആശയങ്ങൾക്കു ഉത്തജനം കൊടുത്തത് ‌ ദേവസ്വം ബോർഡു നിയമങ്ങളും വക്കഫ് ബോർഡു നിയമങ്ങളുമായിരിക്കാം. അതുപോലെയുള്ള നിയമങ്ങൾ ചർച്ച് ആക്റ്റ് വഴി കേരളസഭയിൽ നടപ്പിലാക്കണമെന്ന് ശ്രീ പുലിക്കുന്നേൽ നിർദ്ദെശിച്ചിരിക്കാം. നിയമങ്ങളുടെ പിതൃത്വം അവകാശപ്പെടാൻ ഈ നൂറ്റാണ്ടിലുള്ള ആർക്കും സാധിക്കില്ല. അംബേഡ്ക്കർ അമേരിക്കൻ, ബ്രിട്ടീഷ് നിയമങ്ങൾ പഠിച്ചിട്ട് ഇന്ത്യൻ ഭരണഘടനയെഴുതി. ഭരണഘടനയിലുള്ള ആശയങ്ങൾ അദ്ദേഹത്തിന് അവകാശപ്പെടാൻ സാധിക്കില്ല. നിയമം പഠിച്ച ഇന്ദുവിന് നിയമത്തെപ്പറ്റി ആധികാരികമായി പറയാനും എഴുതാനും പ്രവർത്തിക്കാനും അദ്ധ്യാപകെനെക്കാളും അവകാശമുണ്ട്. അതിന് ഇന്ദുവിന് കഴിവുമുണ്ട്. ആ കഴിവിനെ അംഗീകരിക്കുന്നതിനു പകരം അപക്വമായ വിമർശനങ്ങൾ കൊണ്ട് തളർത്തുകയല്ല വേണ്ടത്.

  ReplyDelete
 2. മെത്രാന്മാർക്ക് നേരിട്ടും സൈബർ സൈറ്റുകൾ വഴിയും ഒഴുകിക്കൊണ്ടിരിക്കുന്ന വിമർശങ്ങൾക്കും താക്കീതുകൾക്കും സമാധാനപരമായ സംവാദചർച്ചകൾക്കുള്ള ക്ഷണങ്ങൾക്കുമൊന്നും കമാന്നൊരക്ഷരം മിണ്ടാൻ ഇന്നുവരെ ഒരു മെത്രാനും നാവുപൊങ്ങിയിട്ടില്ല. ഈ പറഞ്ഞതെല്ലാം ഉൾക്കൊള്ളുന്ന ഫാ. ജോസഫ് മാറ്റത്തിന്റെ, ഡോ. കോട്ടൂർ സമാഹരിച്ച, ഒരു നീണ്ട ലേഖനവും അതിന് വായനക്കാർ അയച്ചുതന്ന ശക്തമായ പ്രതികരണങ്ങളും ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ മെത്രാന്മാർക്കും ഇതിനകം കിട്ടിയിട്ടുണ്ട്. അവരുടെ ദുഃഖവെള്ളിയാഴ്ച ധ്യാനത്തിനുള്ള വക അതിലുണ്ട്. അവരത് കൈപ്പറ്റുന്നതിനു മുമ്പ് ഇന്റർനെറ്റ്‌ വഴി ലക്ഷക്കണക്കിന്‌ ജനങ്ങൾ അതെല്ലാം വായിച്ചുകഴിഞ്ഞു എന്നതും മെത്രാൻമാർക്കറിയാം. അത് വായിചിട്ട് ഇനി അവരിൽ എത്രപേർ പ്രതികരിക്കുമെന്ന് നോക്കിയിരിക്കുകയാണ്. ചരിത്രത്തിന്റെ ഭിത്തികളിൽ എഴുതപ്പെടുന്ന താക്കീതുകളും സൂചനകളും മൊത്തത്തിൽ കണ്ടില്ലെന്നു വയ്ക്കാനുള്ള താൻപോരിമ ഇനിയധികനാൾ മെത്രാന്മാർക്ക് കൊണ്ടുനടക്കാൻ സാദ്ധ്യമാല്ലാത്തെ ചുറ്റുപാടുകളാണ് ഉരുത്തിരിയുന്നത്, സംശയമില്ല. പണ്ട് കെട്ടുവള്ളം പോലുള്ള കാറുകളിൽ പൊടിപറപ്പിച്ചു പാഞ്ഞിരുന്ന ഇവരിൽ ചിലരെ ഇപ്പോൾ മഷിയിട്ടു നോക്കിയാൽപോലും കാണാനില്ല. പോലീസകമ്പടിയില്ലാതെ പുറത്തിറങ്ങാൻ ഇവർക്ക് ധൈര്യമില്ലാണ്ടായോ? പൊതുവേദികളിൽ മുഖം കാണിക്കുന്ന ചുരുക്കം ചിലരുടെ മുഖത്ത് വല്ലാത്തൊരു ചമ്മൽ ഏതു കുഞ്ഞിനും തിരിച്ചറിയാനാകും. ഇതേ ചമ്മൽ നാളെ ക്യാമറായ്ക്കു മുന്നിൽ കുറെപ്പേരുടെ പാഠങ്ങൾ കഴുകാൻ പോകുന്ന മേലങ്കിക്കാരുടെ തിരുവദനങ്ങളിലും തീർച്ചയായും കാണാം.
  അതെങ്ങനെയാ, അടുത്ത മെത്രാനാകാൻ കാത്തിരിക്കുന്നവരും നീയൊന്നും അങ്ങനെയങ്ങ് ആളാകണ്ടായെന്നു പറഞ്ഞ് കരുക്കൾ നീക്കുന്നവരും തമ്മിൽ കത്തിക്കുത്തും ഇരുട്ടടിയും നടത്തി എല്ലാ വിശ്വാസ്യതയും അഭിമാനവും ഇക്കൂട്ടർ കാറ്റിൽപറത്തിക്കൊണ്ടിരിക്കുകയല്ലേ. ഇനി തങ്ങളുടെ വംശം രക്ഷപ്പെടുമെന്നു തോന്നുന്നില്ല എന്നതാണ് പുരോഹിതർ പോലും ഭയപ്പെടുന്ന സത്യം. ആ സത്യം അംഗീകരിക്കാനുള്ള എളിമയുന്ടെങ്കിൽ സഭയിൽ സമാധാനം തിരിച്ചെത്തുമെന്ന ചെറിയ ഒരു പ്രതീക്ഷക്ക് വകയുണ്ട്. സത്യം മാത്രമേ മനുഷ്യനെ ആത്യന്തികമായി സ്വതന്ത്രനാക്കൂ എന്നത് ഏതു പാമരനും മെത്രാൻപണ്ഡിതനും അനുഭവിച്ചുതന്നെയറിയണം.

  ReplyDelete
  Replies
  1. "ഇതേ ചമ്മൽ നാളെ, പെസഹാ വ്യാഴാഴ്ച, ക്യാമറായ്ക്കു മുന്നിൽ കുറെപ്പേരുടെ പാദങ്ങൾ കഴുകാൻ പോകുന്ന മേലങ്കിക്കാരുടെയും പട്ടക്കാരുടെയും തിരുവദനങ്ങളിലും തീർച്ചയായും കാണാം." എന്ന് തിരുത്തി വായിക്കണം.

   Delete
 3. 'ചമ്മൽ' വികാരം ഈ നിർവികാര ജീവികൾക്കോ? ഏദൻ തോട്ടത്തിൽ വന്ന പാമ്പായിരുന്നു ആദ്യത്തെ പുരോഹിതൻ. കട്ടുതിന്നാൻ അവനെപ്പോലെ ബുദ്ധിമാനാണ് ഇന്നത്തെ പുരോഹിതരും. അവനാണ് ദൈവരഹസ്യങ്ങൾ ആദ്യം ഹാവായ്ക്ക് പറഞ്ഞുകൊടുത്തത്. അവൻ പറഞ്ഞതെല്ലാം സത്യമെന്ന് പൊട്ടിപ്പെണ്ണായ ഹാവ്വാ വിശ്വസിച്ചു. ഇന്നും ഈ പെണ്ണുങ്ങൾ തലയിൽ പന്നിതൊപ്പിയുമായി നടക്കുന്ന അഭിഷിക്തർ എന്തു പറഞ്ഞാലും വിശ്വസിക്കും. ഒരിയ്ക്കൽ ഇവരുടെ അംശവടിയിൽ സർപ്പങ്ങളുടെ രൂപവും തലയുമുണ്ടായിരുന്നു. കഴുത്തിലുള്ള പൊന്നുവരെ പൊന്നുതിരുമേനിമാർ ചോദിച്ചാൽ സ്ത്രീകൾ ഊരിക്കൊടുക്കും. ഇവർക്ക് വെഞ്ചാമരം വീശാൻ അത്തരം സ്ത്രീകളുടെ കോമാളി ഭർത്താക്കന്മാരും കാണും. ഇങ്ങനെ ബോധമില്ലാത്തവരുടെ ഒരു സമൂഹത്തെയാണ്‌ പള്ളിയും പട്ടക്കാരും ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നത്.

  അടുത്തയിടെ ഇവിടെയൊരു മലയാളീ സ്ത്രീ ഇസ്രായലിൽ പുണ്യ യാത്രയ്ക്കിടെ മരിച്ചു. അതൊരു ഭാഗ്യമരണമെന്ന്‌ പുരോഹിതരും ഭക്തലോകവും വിശ്വസിക്കുന്നു. മരിച്ചവരുടെ ബന്ധുക്കൾക്ക് വന്ന ബുദ്ധിമുട്ടുകൾ തമ്പുരാൻ കർത്താവിന്റെ പീഡാനുഭവത്തിനു തുല്യവും. ആ രാജ്യത്തെ നിയമങ്ങളനുസരിച്ച് മൃതദേഹം കിട്ടാൻ ഒരാഴ്ചയോളം പത്തിരുപതു പേരടങ്ങുന്ന സംഘം കഷ്ടപ്പെടേണ്ടി വന്നു. പുറം രാജ്യത്തുള്ള സാമ്പത്തിക നഷ്ടവും ഹോട്ടൽ താമസവും മൃതദേഹം കിടക്കുന്ന സ്ഥലത്തുള്ള എന്നുമുള്ള സവാരികളും പുരോഹിത വിശ്വാസത്തിലെ ഭാഗ്യമരണമായിരുന്നു. മരിച്ച സ്ത്രീയ്ക്ക് ഉടനടി സ്വർഗവും ഭൂമിയിലെ മാലാഖമാരായ പുരോഹിതർ വിധിച്ചും കഴിഞ്ഞു

  പന്നി ആകാശം കാണുന്നത് അതിന്റെ കാലുകൾ നാലും വടിയെക്കെട്ടി ഇറച്ചിയ്ക്കായി കൊണ്ടുപോവുമ്പോഴാണ്. കീടങ്ങളും അരയന്നവും മയിലുകളും താമര കുരിശും കഴുത്തിൽ കട്ടിസ്വർണ്ണത്തിലെ രുദ്രാക്ഷയുമാവുമ്പോൾ അഭിഷിക്തർക്കും ആകാശത്തേയ്ക്ക് നോക്കാൻ ബുദ്ധിമുട്ടാണ്. വിദേശത്തുനിന്നു വരുമ്പോൾ കഴുത്തേൽ കള്ളക്കടതതായ തനി തങ്കം കുരിശും ഭാരം തന്നെ. കണ്ണുകൾ ജനങ്ങളെ നോക്കാൻ മടിയുള്ളകാരണം സദാ കീഴോട്ടിരിക്കും. പന്നികളെപ്പോലെ മുകളിലേക്ക് നോക്കാനും പ്രയാസം. പോരാഞ്ഞ് കൈനിറയെ ഭാരമുള്ള നേർച്ചക്കിഴികൾ കാരണം ശിരസ്സ് താണേയിരിക്കുള്ളൂ. ദുർഗന്ധം വമിക്കുന്ന ഭക്ഷണത്തിന്റെ മണം പിടിക്കാൻ ബുദ്ധിയുള്ള ഒരു മൃഗമാണ്‌ പന്നി. മാമ്മോനെവിടെയുണ്ടെന്ന്റിയാൻ, മണക്കാൻ ദൈവികമായൊരു കഴിവ് അഭിഷിക്തർക്കുമുണ്ട്.ദമ്പതികളെ കല്യാണം കഴിപ്പിക്കാൻ വിമാനത്തേലും പറക്കും.

  ചെറുപ്പ കാലങ്ങളിൽ പന്നിയെ എറിഞ്ഞു കൊല്ലുമ്പോഴുള്ള കരച്ചിൽ കേട്ടിട്ടുണ്ട്. ആരെയും ദുഖത്തിലാഴ്ത്തുന്ന ഒരു കാഴ്ചായാണത്. കല്ലെറിയുന്നവർക്കും ചുറ്റുമുള്ള പന്നികൾക്കും അതിൽ സങ്കടം വരില്ല. സലോമിയുടെ മരണത്തിൽ ലോകമാകമാനമുള്ള മലയാളികൾ കരഞ്ഞു. കരയാത്തവർ അവരെ മരണത്തിലേക്ക് തള്ളി വിട്ടവർ മാത്രം. എന്നിട്ടും കോതമംഗലത്തെ പന്നിത്തോപ്പി ധരിച്ച അഭിഷിക്തൻ അവരുടെ കുടുംബത്തിനെതിരെ ഇടയ ലേഖനമിറക്കി. തല കുനിഞ്ഞിരിക്കുന്നതുകൊണ്ട് ഭൂമിമാത്രമേ അയാൾക്ക് കാണത്തുള്ളൂ. കൈകളിൽ കിട്ടാൻ പോകുന്ന ദുർഗന്ധത്തിന്റെ മണവുണ്ടായിരുന്നു. ദുർഗന്ധം നഷ്ടപ്പെട്ടപ്പോൾ അത് മാനുഷിക പരിഗണനയുമായി. ഇടയ ലേഖനമിറക്കിയവനും പുതിയ നിയമത്തിലെ വെളിപാടിലെ മൃഗവും ഒന്നുതന്നെ.

  പന്നിക്ക് കുഞ്ഞുങ്ങളുണ്ടാകുന്നപോലെയാണ് സഭയുടെ ഫാക്ടറിയിലുണ്ടാകുന്ന വിശുദ്ധരും. പണ്ട് പന്നിവളർത്ത് ആദായമുള്ള ഒരു തൊഴിലായിരുന്നു. ഏതു കോവേന്തയിലും അരമനയിലും പന്നികൃഷിയുണ്ടായിരുന്നു. ഇന്ന് പുണ്യാളരെ ലഭിക്കാൻ മെത്രാന്മാരും കോവെന്തക്കാരും കൈക്കൂലിയുമായി വത്തിക്കാനിൽ സ്ഥിരമായി പോക്കുതുടങ്ങി. അക്കൂടെ മറിയക്കുട്ടിയെ കൊന്നവനും അഭയയെ കൊന്നവരുമുണ്ട്. ഇനി സലോമിയുടെ മരണത്തിനു കാരണമായവരും ബിഷപ്പും മലയാളം പഠിപ്പിക്കുന്ന പുരോഹിത കുറ്റവാളിയും താമസിയാതെ രൂപക്കൂട്ടിൽ കാണാം.


  ഹിറ്റ്‌ലറിന്റെ നാസി ക്യാമ്പിൽ ഗ്യാസ് ചേമ്പറിൽ കൊല്ലാൻ പോകുന്ന തടവുകാരെ അന്നത്തെ പടനായകർ വിശ്വസിപ്പിച്ചത് അവർക്കെല്ലാം സുഭക്ഷിതമായ ഭക്ഷണം കൊടുക്കുന്നുവെന്നായിരുന്നു. അവർ മരിക്കാൻ പോകുന്നുവെന്ന സത്യം അവർക്കറിയില്ലായിരുന്നു. കോതമംഗലത്തെ ക്രൂരരും ഏതാണ്ടതുപോലെ തന്നെ. പ്രൊഫസർ ജോസഫിന് ഒന്നും കൊടുക്കാതെ പുകച്ചു തള്ളാൻ ശ്രമിച്ച നികൃഷ്ട ജീവികളുടെ പദ്ധതി പൊളിഞ്ഞപ്പോൾ അതിന്റെ പേര് മാനുഷിക പരിഗണനയെന്നായി. മാനുഷികപരിഗണന മനുഷ്യർക്കാണുണ്ടാകുന്നത്. കോതമംഗലത്തെ കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ള ബിഷപ്പിനുള്ളത് മൃഗീയവികാരമെന്നത് ആ പേഗൻ മറന്നുപോയി.

  ReplyDelete
 4. It was my mistake,as the editor of 'Sathyajwala', in not giving the reference of the article mentioned by Indulekha. She was mentioning the article 'Sree Pulikkunnelum Church Actum' by Sree Sebastion Kozhuvanal, in.2014 Mar. issue of 'Sathyajwala'- page 22. I should have made a reference of it in Indulekha's response to it.--George Moolechalil

  ReplyDelete
 5. വ്യക്തിപരമായി ആരെയും വേദനിപ്പിക്കാൻ ഞാനാഗ്രഹിക്കുന്നില്ല. സഭയുടെ നവീകരണത്തിനായി വരുന്ന ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശ്യമേ എനിക്കുണ്ടായിരുന്നുള്ളൂ. ഏതു ലേഖനമെന്നോ ആരാണെഴുതിയതെന്നോ അറിയത്തില്ലായിരുന്നു. സത്യജ്വാലായിൽ വന്ന ലേഖനമെന്നും ഓർത്തില്ല. ഇതിൽ ലേഖന കർത്താവ് തെറ്റി ധരിച്ചെങ്കിൽ ഖേദിക്കുന്നു. അനുഭവത്തിൽനിന്നും മറ്റുള്ളവരെ ചെറുതാക്കുകയെന്നത് അദ്ധ്യാപകതൊഴിലിന്റെ ഒരു ഭാഗമെന്നും ഓർത്തു പോയി. ഞാനും ഒരിക്കൽ അങ്ങനെയായിരുന്നു. എന്റെ ജീവിതം ആരംഭിച്ചതും അദ്ധ്യാപകനായിട്ടായിരുന്നു.

  ReplyDelete
 6. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ സത്യ ജ്വാലകൾ ഇന്ദുലേഖയുടെ പോസ്റ്റിനൊപ്പം ലിങ്ക് ചെയ്തിട്ടുണ്ട്. മാർച്ച് മാസത്തിലെ മാസിക ശ്രീ പുലിക്കുന്നേൽ സാറിനെ ആദരിച്ചുള്ളതാണ്. സഭാ നവീകരണങ്ങളെ സംബന്ധിച്ച അദ്ദേഹത്തിൻറെ സുദീർഘമായ സേവനചരിത്രവും ലേഖനങ്ങളും വളരെ ആകർഷണീയമാണ്. അദ്ദേഹം കേരളചരിത്രത്തിന്റെതന്നെ സമ്പത്തായി മാറിക്കഴിഞ്ഞു. ഇന്ത്യാ ചരിത്രം മുഴുവൻ ചികഞ്ഞാലും അദ്ദേഹത്തെക്കാൾ ഉയർന്ന ശ്രേണിയിൽ സഞ്ചരിച്ച ഒരു നവീകരണ യോദ്ധാവിനെ കണ്ടെത്താൻ സാധിക്കില്ല. സഭയ്ക്കുള്ളിൽ മാറ്റത്തിന്റെതായ വിപ്ലവ ചൈതന്യം ഇന്നുമദ്ദേഹം സ്വപ്നം കാണുന്നു.

  കേരള മാദ്ധ്യമ സഭാലോകത്ത് വിപ്ലവം സൃഷ്ടിച്ച ഒരു മാസികയാണ് ഓശാന. ആദ്യം മുതലുള്ള ഓശാനമാസികകൾ ഗ്രന്ഥങ്ങളാക്കി കേരളത്തിലെ യൂണിവേഴ്സിറ്റികൾ തങ്ങളുടെ ആർക്കിയോളജി വിഭാഗത്തിൽ സൂക്ഷിക്കുമെന്ന് വിചാരിക്കുന്നു. കേരളത്തിലെ വിദ്യാസ്ഥാപനങ്ങൾ അമൂല്യങ്ങളായ ഗ്രന്ഥങ്ങൾ സൂക്ഷിക്കുന്നതിൽ മടികാണിക്കുന്നു. വേദങ്ങളും പുരാണങ്ങളും ഉപനിഷത്തുക്കളും ഭാരതത്തിലെ പൌരാണിക ഗ്രന്ഥങ്ങളും ചിതലു പിടിച്ച് നശിക്കുന്നതിനു മുമ്പ് ഗ്രന്ഥ ഗുഹകളിൽനിന്നും പുറത്തെടുത്ത്‌ ഭാരതീയഭാഷകളിൽ വിവർത്തനം ചെയ്തത് വിദേശ മിഷ്യനറിമാരായിരുന്നു. കേരളത്തിൽ ലഭ്യമല്ലാത്ത സംസ്കൃതത്തിലെയും മലയാളത്തിലെയും അനേക പൌരാണിക കൃതികൾ ബ്രിട്ടീഷ് മ്യൂസിയത്തിലും വിദേശ ലൈബ്രറികളിലും തേടണം.

  ഇന്ത്യയിൽത്തന്നെ കാല പഴക്കമേറിയ ആദ്യപ്രസുകളിലൊന്ന് ‌ കൊല്ലത്തടുത്തുള്ള തങ്കശേരിയിലായിരുന്നു. അത് ഫാദർ ജോ ഫരിയായെന്ന ഈശോ സഭാവൈദികൻ സ്ഥാപിച്ച അച്ചടിശാലയായിരുന്നു. അവിടെനിന്നും പ്രസിദ്ധീകരിച്ച 'ഡോക്ട്രീന ക്രിസ്റ്റ' യാണ് (‘ Doctrina Christa' ) കേരളത്തിൽ ആദ്യമായി അച്ചടിച്ച പുസ്തകം. ഫ്രാൻസീസ് സേവിയർ എഴുതിയ ആ പുസ്തകം 1578 ഒക്ടോബർ 20 ന് അച്ചടിച്ചു പുറത്തുവന്നു. നിയോ തമിഴ് അക്ഷരമാലയിലുള്ള ആ പുസ്തകത്തിന്റെ ഏക കോപ്പി ഇന്ന് സൂക്ഷിച്ചിരിക്കുന്നത് ഹാർവാർഡ്‌ യൂണിവേഴ്സിറ്റിയിലെ കണ്ണാടി കൂട്ടിലും. ഇത് പുസ്തകമെന്ന് പറയാൻ സാധിക്കില്ല, 30 പേജിൽ താഴെയുള്ള ഒരു ലഘുലേഖയെന്നു പറയാം. അതിന്റെ വില വെച്ചിരിക്കുന്നത് മില്ല്യൻ ഡോളറാണ്. ന്യൂയോർക്ക് ലൈബ്രറിയിൽ ഞാൻ ജോലി ചെയ്തിരുന്ന കാലത്ത് ആ പുസ്തകം കണ്ണാടിക്കൂട്ടിൽ പ്രദർശനത്തിന് വെച്ചിരിക്കുന്നത് കണ്ടതും ഓർമ്മിക്കുന്നു.

  ശ്രീ രാമ കൃഷ്ണപിള്ളയെന്ന ധീരനായ പത്രപ്രവർത്തകൻ വക്കം മൌലവിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്വദേശാഭിമാനിയുടെ എല്ലാമായ പത്രാധിപരായിരുന്നു. തിരുവിതാംകൂർ ദിവാനായിരുന്ന പി. രാജ ഗോപാലചാരിയേയും മഹാരാജാവിനെയും വിമർശിച്ചതുകൊണ്ട് പത്രം കണ്ടു കെട്ടുകയും അദ്ദേഹത്തെ അന്നത്തെ ദിവാൻ നാടു കടത്തുകയും ചെയ്തു. ഇന്ന് രാമ കൃഷ്ണ പിള്ളയുടെ അവശേഷിച്ച പത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത് ആസ്ട്രേലിയൻ ലൈബ്രറിയിലാണ്‌. കേരളത്തിലൊരു സ്ഥലത്തും അതിന്റെ കോപ്പികൾ തപ്പിയാൽ കാണുകയില്ല. അധികാരമുണ്ടായിരുന്നെങ്കിൽ പുരോഹിതർ ഇന്ന് പുലിക്കുന്നേൽ സാറിനെയും നാട് കടത്തുമായിരുന്നു. അവർ അദ്ദേഹത്തിനെതിരെ സകലയടവുകളും പ്രയോഗിച്ചു നോക്കി. ഫലിച്ചില്ല. ഇതൊരു ശക്തിയേറിയ പുലിയെന്ന് മനസിലാക്കി പിന്തിരിഞ്ഞോടി. ഇന്നെവിടെ നോക്കിയാലും പുലിക്കുട്ടികൾ ധാരാളം. പുരോഹിതരുടെ മയക്കു മരുന്നു വെടികൾ ഇന്നത്തെ തലമുറകളിൽ ഏശുന്നില്ല. കമ്പ്യൂട്ടറും ബ്ലോഗുകളും ഫേസ്ബുക്കുകളും സഭയുടെ ദൃഷ്ടിയിൽ ശതൃക്കളും പിശാചുക്കളുമായി മാറി.

  ശ്രീ പുലിക്കുന്നേലിന്റെ പതിറ്റാണ്ടുകളായുണ്ടായിരുന്ന 'ഓശാനപ്രസിദ്ധീകരണം' സഭയിലാകെ വിപ്ലവ കൊടുംകാറ്റും വീശി. നവമായ ഒരുണർവും ചൈതന്യവുമുണ്ടാക്കി. കഴിഞ്ഞ 38 വർഷങ്ങളായി നടത്തിയ മാസിക ഇന്ന് ആധികാരികമായ കേരളനവീകരണ ചരിത്രമായി മാറിക്കഴിഞ്ഞു. സഭയുടെ നിയമസംവിധാനങ്ങൾ മുഴുവനായി പൊളിച്ച് പള്ളി സ്വത്തുക്കൾ സർക്കാരിന്റെ നിയന്ത്രണത്തിലാക്കാൻ മുറവിളി കൂട്ടിയതും ഒശാനയായിരുന്നു. ഭാരതസഭകളിൽനിന്ന് 'കാനൻ' നിയമങ്ങൾ അസാധുവാക്കുവാനും ഈ പുലി ഓശാനയിൽക്കൂടി ഗർജിച്ചു. അദ്ദേഹം സമരം ചെയ്തത് ഒരു വ്യക്തിയോടോ, പുരോഹിതനോടോ, ബിഷപ്പിനോടോ ആയിരുന്നില്ല. എന്നും ലക്ഷ്യമിട്ടിരുന്നത് സഭയുടെ മൊത്തമായ മാറ്റങ്ങൾക്കുവേണ്ടിയായിരുന്നു. വക്കഫ് ബോർഡും ദേവസ്വം ബോർഡും പോലെ സഭാ സ്വത്തുക്കൾ അല്മെനികളുടെയും സർക്കാരിന്റെയും നിയന്ത്രണത്തിലാകാൻ അധികകാലംമിനി കാത്തിരിക്കേണ്ടി വരില്ല. വിദേശമതമായ .കാൽഡിയൻ സ്വാധീനത്തിൽനിന്നും സഭയെ മോചിപ്പിക്കാനും തനി സ്വതന്ത്രഭാരതീയമാക്കാനും പുലിക്കുന്നേൽ സാറും ഓശാനയും പൊരുതുന്നുണ്ടായിരുന്നു.

  ചരിത്ര പുരാണമായി മാറുന്ന ഓശാനയിൽ 'ചർച്ച് ആക്റ്റിനെ' സംബന്ധിച്ച് ഒരിയ്ക്കൽ എന്റെയും ഒരു ലേഖനം വന്നതിൽ അഭിമാനിയ്ക്കുന്നു. താഴെയുള്ള ലിങ്കിൽ വായിക്കാം. ശ്രീ പുലിക്കുന്നേൽ സാറിന് എല്ലാവിധ മംഗളങ്ങളും നേരുന്നു.
  Page 10: http://www.emalayalee.com/admin/pdf/51958_Hosanna%20June%202013.pdf

  ReplyDelete