Translate

Friday, April 25, 2014

കേരളസഭയിലുള്ളത് അടിയന്തിരാവസ്ഥയാണ്!

തൃശൂര്‍: തൃശൂരിലെ ഒല്ലൂരില്‍ വൈദികന്‍ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചു. ഒല്ലൂര്‍ തൈക്കാട്ടുശേരി സെന്റ് പോള്‍സ് പള്ളി വികാരി ഫാദര്‍ രാജു കൊക്കന്‍ ആണ് ഒമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ 8, 11, 24  തീയതികളിലാണ് സംഭവം. നിര്‍ധന വീട്ടിലെ പെണ്‍കുട്ടിയെയാണ് വൈദികന്‍ തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കിയത്. ലൈംഗികാതിക്രമത്തിന് ശേഷം കുട്ടിയുടെ ചിത്രം വൈദികന്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തതായും ആരോപണമുണ്ട്. കുര്‍ബാനയ്ക്ക് വസ്ത്രം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ നഗ്നയാക്കി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചിത്രങ്ങളെടുക്കുകയും ചെയ്തു. പിന്നീട് വീണ്ടും 11നും 24നും പെണ്‍കുട്ടിയെ വരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഒടുവില്‍ ഇന്നലെ പെണ്‍കുട്ടി സംഭവം മാതാപിതാക്കളോട് പറയുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ വനിതാ സെല്ലിലറിയിക്കുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. ഇന്നലെ തന്നെ പൊലീസ് പെണ്‍കുട്ടിയെ വൈദ്യപരിശോധനയക്ക് വിധേയയാക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.Read more at: http://www.indiavisiontv.com/2014/04/25/325176.html
Copyright © Indiavision Satellite Communications Ltd  A Saint, he ain't  എന്ന ശീർഷകത്തിൽ ശ്രീ ചാക്കോ കളരിക്കൽ പോസ്റ്റ്‌ ചെയ്‌തിരുന്ന വിഷയത്തിന്  Theresia Manayath April 24, 2014 ൽ എഴുതിയ അർത്ഥവത്തായ കമന്റ് ചുവടേ കാണാം. അതിവിടെ ആവർത്തിക്കുന്നത് മറ്റൊന്നിനുമല്ല. മറ്റു രാജ്യങ്ങളിലും വത്തിക്കാനിൽ പോലും ലൈംഗിക വൈകൃതങ്ങൾക്ക് പുരോഹിതരും മെത്രാന്മാരും ഇറങ്ങിത്തിരിച്ചപ്പോൾ അതിനു നേരേ കണ്ണടച്ചു, മൌനം പൂണ്ടു, കുറ്റവാളികളെ ഒളിപ്പിച്ചു എന്നതൊക്കെയാണ് ജോണ്‍ പോൾ രണ്ടാമനെ വിശുദ്ധപദവി കൊടുത്ത് ഉയർത്തുന്നതിനെതിരെ ലോകത്തെങ്ങും വിശ്വാസികളും അവിശ്വാസികളും നിരത്തുന്ന കാരണങ്ങളിൽ പ്രധാനം. ഇന്നിതാ, ലൈഗികകുറ്റങ്ങൾ മറച്ചുവയ്ക്കാൻവേണ്ടി കൊലപാതകങ്ങൾ വരെ നടത്തുന്ന വൈദികർ നമ്മുടെ നാട്ടിലും സ്വതന്ത്രരായി നടക്കുമ്പോൾ നമ്മുടെ സഭാനേതൃത്വം എന്തുകൊണ്ട് നിഷ്ക്രിയരായി കഴിയുന്നു എന്ന ചോദ്യം അവര്ക്ക് നേരേ ഉറക്കെ എടുത്തെറിയുകയാണ് ഇവിടെ ചെയ്യുന്നത്. വായിക്കുക, പ്രതികരിക്കുക. ഇത്തരം വൈദികർ സഭാശുശ്രൂഷ നടത്തിയാൽ കാര്യങ്ങൾ എവിടെച്ചെന്നു നില്ക്കും എന്ന് മിസ്റ്റർ ആലഞ്ചേരിയും സഹപ്രവർത്തകരും അടിയന്തിരമായി കൂടിയാലോചിക്കെണ്ടിയിരിക്കുന്നു. അതിനവർക്ക് കെല്പില്ലെങ്കിൽ, വിശ്വാസികളെ തുടർന്നും വഞ്ചിക്കാതെ, സ്ഥാനമൊഴിയുക. 

"സഭാ-, പൌരോഹിത്യവിമർശങ്ങളിൽ വളരെ പക്വത പാലിക്കുന്ന ജെയിംസ്‌ കോട്ടൂര്ർജി സൂക്ഷ്മമായ, എന്നാൽ രൂക്ഷമായ വാക്കുകളിലൂടെ ജോണ്‍ പോളിന്റെ വി.പദവി പ്രഖ്യാപനത്തെ അപലപിച്ചിരിക്കുന്നത് കാരണമില്ലാതല്ല. എനിക്കൊരു ചോദ്യമേയുള്ളൂ. ഇയാൾ വിശുദ്ധനായിരുന്നെങ്കിൽ, 1978 മുതൽ 2005 വരെ (27 വർഷം!) സഭയുടെ തലപ്പത്തിരുന്ന കാലത്ത് സഭ എങ്ങനെ ഒരു വേശ്യയെപ്പോലെ അധ:പ്പതിച്ചു? പൌരോഹിത്യത്തിന്റെ എല്ലാ ശ്രേണിയിലുമുള്ളവർ ബ്രഹ്മചര്യത്തിന്റെ വിശുദ്ധ മുഖംമൂടിയിട്ടുകൊണ്ട് ഇക്കാലമെല്ലാം യേശുവിന്റെ പരിശുദ്ധ സഭയെ ബലാൽസംഗം ചെയ്യുകയായിരുന്നു. യോഹന്നാന്റെ വെളിപാട് പുസ്തകത്തിൽ (അ.17) എഴുതിയിരിക്കുന്നത് അവർ അന്വർത്ഥമാക്കുകയായിരുന്നു. "അവളോടുകൂടെ ഭൂമിയിലെ രാജാക്കന്മാർ വ്യഭിചാരം ചെയ്തു. ദുർവൃത്തിയുടെ വീഞ്ഞ് കുടിച്ച് അവർ ഉന്മത്തരായി. ആ ദൂതൻ എന്നെ മരുഭൂമിയിലേയ്ക്ക് നയിച്ചു. ദൈവദൂഷണപരമായ നാമങ്ങൾ നിറഞ്ഞതും ഏഴു തലയും പത്തു കൊമ്പുള്ളതും കടുംചെമപ്പുമായ ഒരു മൃഗത്തിന്റെമേൽ ഇരിക്കുന്ന ഒരു സ്ത്രീയെ ഞാൻ കണ്ടു. അവൾ ധൂമ്രവും കടുംചെമപ്പുമുള്ള വസ്ത്രം ധരിച്ചിരുന്നു. സ്വർണവും രത്നങ്ങളും കൊണ്ട് അലംകൃതയുമായിരുന്നു. വേശ്യാവൃത്തിയുടെ അശുദ്ധികളും മ്ളേശ്ചതകളും നിറഞ്ഞ ഒരു പൊൻചഷകം അവളുടെ കൈയിലുണ്ടായിരുന്നു... ആ സ്ത്രീ വിശുദ്ധരുടെയും യേശുവിന്റെ സാക്ഷികളുടെയും രക്തം കുടിച്ചുന്മത്തയായി ലഹരിപിടിച്ചിരുന്നു." ജോണ്‍ പോളിന്റെ കാലത്തെ സഭയെ വിവരിക്കുന്ന ഒരു ഭാഗമായി ഇത് കാണാവുന്നതാണ്. ഈ വീഴ്ചക്കദ്ദേഹം കാരണക്കാരനും സാക്ഷിയുമായിരുന്നുവെന്നത് ആർക്കാണ് നിരസ്സിക്കാനാവുന്നത്? ഒരു വിശുദ്ധപട്ടവും ഈ കളങ്കം കഴുകിക്കളയുകയില്ല." 

താത്പര്യമുള്ളവർ തുടർന്ന് വായിച്ച് അന്ധാളിക്കുക. കാരണം, താഴെക്കാണുന്ന വചനങ്ങളും അവിടെയുണ്ട്. "നീ കാണുന്ന പത്തു കൊമ്പുകളുള്ള മൃഗം ആ വേശ്യയെ വെറുക്കും. അവളെ പരിത്യക്തയും നഗ്നയുമാക്കും. അവളുടെ മാംസം ഭക്ഷിക്കുകയും അവളെ അഗ്നിയിൽ ദാഹിപ്പിക്കുകയും ചെയ്യും." (17, 16)

"സ്വർഗത്തിൽ നിന്ന് വേറൊരു സ്വരം ഞാൻ കേട്ടു. എന്റെ ജനമേ, അവളിൽനിന്ന് ഓടിയകലുവിൻ. അല്ലെങ്കിൽ അവളുടെ പാപങ്ങളിൽ നിങ്ങൾ പങ്കാളികളാകും. അവളുടെമേൽ പതിച്ച മഹാമാരികൾ നിങ്ങളേയും പിടികൂടും. അവളുടെ പാപങ്ങൾ ആകാശത്തോളം കൂമ്പാരംകൂടിയിരിക്കുന്നു. (18, 4-5)

ഇന്നത്തെ സ്ഥിതിഗതികൾ വച്ച് ഓരോരുത്തർക്കും ഈ വാക്യങ്ങളുടെ അർത്ഥം കണ്ടെത്താവുന്നതേയുള്ളൂ. ഇതിനെല്ലാം കാരണക്കാർ ആരെന്നും നമുക്കറിയാം. അഹങ്കാരികളായ, പണക്കൊതിയന്മാരായ നമ്മുടെ മെത്രാന്മാരെയും അക്കൂടെക്കൂട്ടുക അനിവാര്യമായിത്തീർന്നിരിക്കുന്നു.

5 comments:

 1. നമ്മുടെ സഭയെ ഓര്‍ത്ത്‌ നമുക്ക് ലജ്ജിക്കാം. ഒരു തൈക്കാട്ടുശ്ശേരിയും ഒരു കൊക്കനുമല്ല ഇവിടുത്തെ പ്രശ്നം. തലപ്പത്ത് ഈ സഭയെ പിളര്‍ത്തി റോമിന്റെ അധികാരത്തില്‍ നിന്ന് മാറ്റി, എന്നാല്‍ റോമുമായി അനുരജ്ഞനപ്പെട്ടു പോകുന്ന ഒരു മാര്‍ത്തോമ്മാ കള്‍ട്ട് രൂപപ്പെടുത്താനുള്ള രഹസ്യ ശ്രമം. ലോകത്ത് എവിടെയെല്ലാം മലയാളികളുണ്ടോ അവിടെയെല്ലാമുള്ള ലത്തിന്‍ പള്ളികളില്‍ ഒരു കുര്‍ബാനയ്ക്ക് സമയം ഇരന്നു വാങ്ങിയാണ് പിന്നീട് ആ പള്ളികള്‍ പിളര്ത്തുന്നത്. ഇത് തന്നെയാണ് അഹമ്മദാബാദിലും തുടങ്ങി പൂത്തു പന്തലിച്ചത്. ഈ തന്ത്രം ചുരുക്കം ചില സിറോ മലബാര്‍ മേത്രാന്മാരാണ് കണ്ട്രോള്‍ ചെയ്യുന്നത്. അത് കൊണ്ടാണ് ഇന്ത്യന്‍ സിനഡ് നടന്നാലും ഒരു കാര്യവും ചര്ച്ചക്കിടാന്‍ ഇട കൊടുക്കാത്തത്. ഇത് അനുവദിക്കുന്ന ലത്തിന്‍ കാര്‍ ഈ ചതിയന്മാര്‍ക്ക് ദ്രോഹികളാണ്. അത് എങ്ങിനെയെന്നു മാത്രം മനസ്സിലാകുന്നില്ല. ഇടുക്കി ബിഷപ്പ് മാര്‍പ്പാപ്പയെ ഗൌനിക്കുന്നില്ലാ എന്ന് പറഞ്ഞത് ആരും അപലപിചിട്ടില്ലായെന്നു ഓര്‍ക്കണം. ഈ ഫെബ്രുവരിയില്‍ നടന്ന സിനഡ് യുവാക്കളോട് രാഷ്ട്രിയത്തില്‍ ഇറങ്ങാന്‍ ആണ് ആഹ്വാനം ചെയ്തത്, അതാണ്‌ ഇടുക്കി ചെയ്തത്. ഇവരുടെ കൈയ്യില്‍ അധികാരം കിട്ടിയാല്‍ പൊതു ജനത്തിനു ന്യായം കിട്ടില്ലെന്ന് കാണിക്കുന്ന നിരവധി സംഭവങ്ങള്‍ ആണ് അടുത്തിടെ നടന്നത്.
  ലോകം മുഴുവന്‍ ഒരു തരം ബ്രദര്‍ മാരുടെ ആക്രമണവും നടക്കുന്നു. വളരെ പ്രസന്നമായ ഒരു പേരുള്ള ഒരാള്‍ ഇന്ന് വളരെ തിരക്കിലാണ്. ഇവിടെ കേരളത്തില്‍ അദ്ദേഹവുമായി ഇടപാട് നടത്തിയവര്‍ മുഴുവന്‍ കബളിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഈ പ്രവാചക സിദ്ധാന്മാരില്‍ ആരെങ്കിലും മലേഷ്യയുടെ വിമാനം എവിടെയാണെന്ന് പറഞ്ഞിരുന്നെങ്കില്‍.
  വൈദികര്‍ വളരെ നല്ല ആളുകള്‍ ഉണ്ട്, ഒരു പക്ഷെ ഭൂരിപക്ഷവും അവര്‍ പഠിപ്പിക്കുന്ന വചന വ്യാഖ്യാനങ്ങള്‍ (അത് തെറ്റാണെന്നറിയാതെ) ജീവിതത്തില്‍ പകര്‍ത്തി കഴിയുന്നു. ഇതിലെ നാണം കെട്ട ഒരു വിഭാഗത്തിന്‍റെ അതിക്രമത്തില്‍ അനേകം കുടുംബങ്ങള്‍ നശിപ്പിക്കപ്പെടുന്നു. തൃശ്ശൂര്‍ കേസില്‍ ഇര സാധുവാണ്‌. അവര്‍ക്ക് ഈ കേസ് നടത്താന്‍ ത്രാണിയില്ല, അവര്‍ ചുവടു മാറുകയും ചെയ്യും; അത് ഏകദേശം വ്യക്തം.
  ഏതു മാര്‍പ്പാപ്പാ വന്നാലും കണക്കാണെന്നു ഇപ്പോള്‍ തോന്നിപ്പോകുന്നു. ഒരു വിശുദ്ധനോടുള്ള ബഹുമാനം എല്ലാവരില്‍ നിന്നും എടുത്തു മാറ്റാന്‍ പര്യാപ്തമായിരുന്നു അദ്ദേഹത്തിന്റെയും നാമകരണ പ്രക്രിയകള്‍. ആയിരത്തിലേറെ പേരെ ഈ കുറഞ്ഞ കാലഘട്ടത്തിനുള്ളില്‍ അദ്ദേഹം നാമകരണം ചെയ്തു. ഇതിനു പരിഗണിച്ച പല അടയാളങ്ങളും സാമാന്യ ബുദ്ധിക്കു നിരക്കുന്നതല്ലായെന്നു ഖേദം പൂര്‍വ്വം പറയേണ്ടി വരും. അതാണ്‌ ലോക മാധ്യമങ്ങള്‍ പറയുന്നതും.
  ഒരു മെത്രാനും അനുസരിക്കാത്ത ഒരു കണ്ട്രോള്‍ റൂമും കൂടി ഒത്തു ചേരുമ്പോള്‍ എല്ലാം പൂര്‍ത്തിയായി. ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു, യേശു നല്‍കിയ അവസാനത്തെ ആഹ്വാനം - 'ഞാന്‍ നിങ്ങള്‍ക്കൊരു കല്‍പ്പന തരുന്നു, ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍'. ഇതിന്‍റെ തരിയെങ്കിലും ജീവിതത്തിലോ പ്രവൃത്തിയിലോ അനുവര്‍ത്തിക്കാത്ത അധികാരികളെ അതാരായിയിരുന്നാലും എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. സാക്ക് അത് നന്നായി പറഞ്ഞു. ഇന്ന് കേരള കത്തോലിക്കാ സഭ അത്യാസന്ന നിലയിലാണ്, നമുക്ക് ഒരു കാര്യമേ ചെയ്യാനുള്ളൂ, ബന്ധപ്പെട്ടവരെ എത്രയും വേഗം അറിയിക്കുക. കല്ലറ അവര്‍ തന്നെ തിര്‍ത്തിട്ടുണ്ട്, ഭാഗ്യം; നമ്മള്‍ കുഴിക്കാണത്തിനു വക കണ്ടെത്തിയാല്‍ മതി. അനേകം സാധുക്കളുടെ ശാപം ഈ പിതാക്കന്മാര്‍ സഭക്ക് വേണ്ടി ഇരന്നു വാങ്ങിയിട്ടുണ്ട്. അത് ഒരിക്കലും പാഴാവില്ല. ആരും ഒന്നും ചെയ്തില്ലെങ്കിലും തെരുവില്‍ ചപ്പു പോലെ ഇവര്‍ അപഹസിക്കപ്പെടും അതാണ്‌ തിരു വചനം പറയുന്നതും. ഒരു മെത്രാനെ പരസ്യമായി ഹീനമായ ഒരു വാക്ക് ഉപയോഗിച്ച് പരിഹസിച്ചിട്ടും പ്രതിക്ഷേധിക്കാന്‍ ഒരു സംഘടനയും മുന്നോട്ടു വന്നില്ല. ഇതെന്താ നിസ്സാര കര്യാമാണോ?

  ReplyDelete
 2. JAMES KOTTOOR SEND THIS COMMENT TO BE POSTED
  "കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ , കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ"
  When I read this comment my mind prompted me to correct it to read "It is the Lord who makes the leadership in the church to pretend they haven't seen or even heard of it," and made them hard hearted like Pharaoh of Egypt. If that be the case, should I not imitate Pope Francis and say: "Who am I to judge?" That compels me not to pass any judgement on them. Jesus went one step further to forgive saying: "For they know not what they do." The original comment was about Baba Ramdeve and people like Amruthananda, and our corrupt political leaders. Is not the same happening in with Church leaders in Kerala? India? Who am I to intervene in this "Ramleela?" because He knows how to draw good out of evil, write straight with crooked lines?" and speak wisdom even through the "mouth of of an Ass" and I consider myself no better than an ass which could nonetheless carry Him to the lime light of Hosanna celebration." james kottoor

  ReplyDelete
  Replies
  1. If we are to follow what Jamesji writes above in the comment, What are we doing with this blog and with Sathyajwala? Why express our concern at all about what happens in the church? Why not leave everything to God and abandon the church to its own destiny? Surely the Pope didn't mean it so, when he said 'who am I to judge?'
   There's an element of responsibility given to each and everyone according to his part and position in the community. The sense of duty should prompt him to come up to it irrespective of human opinion or approval. To please everyone or not to offend anyone is not the norm there. If we can't agree upon even this minimum, even the fight for independence lead by Mahatmaji can't be justified. So, here, I beg to differ with my friend James.

   Delete
 3. I also noted Dr Jamesji's self appreciation at a worm status. I would like to quote here, a piece of text from Swami Snehananda. He wrote in God and Me " A couple of weeks ago a religious sister, a friend of mine, said among other things: “I pray that God has mercy on me. I am just a worm.” I asked her if she did something that required God’s special mercy. She said: “No”. I asked her if she considers herself to be a worm, what would a worm consider itself to be? She was, of course, self-abasing in her humility. My question again is: “Does God require that kind of humility? Does that kind of humility give God any credit? “God does not create junks”, says the bumper sticker. One of the most popular prayers Catholic Christians say every day is Rosary in which at least fifty times during that prayer Mary, the mother of Jesus, is asked to “pray for us sinners now and at the hour of our death”. Even though I come from a Catholic background spiritually fed on this prayer in my growing-up years, it has started jarring me in my present positive theological outlook. There are also frequent prayers requesting deliverance from the fires of hell. In all these prayers, what appears to dominate is an underlying fear or anxiety. I ask myself: “What kind of a God do we have?” Is God our father? Or is he a negative, task-master who is looking for every opportunity to dunk us into hell?"
  I also believe that fighting against injustice is critical part of Christian life. Equanimity as conceived by Buddha is certainly a piece of heaven. Without a piece of judgement and some measure of assumption, a mind with double consciousness cannot ever exist. Judging something as envisioned by Jesus and deciding for ourselves come in different compartments. Things can be right or wrong; there is right in every wrong too. Jesus also did not wear the garment of a judge. Still we see Himself bursting on injustice where ever he found it.
  Every renovation requires a planner and developer. We are the planners and developers. Without judging or deciding on anything we join in the war front and let us continue to be there ever, because the life of a true Christian is fight first and settle next..... in the greenish pastors of inner piece.

  ReplyDelete
 4. ഞാനെന്റെ മകളെയോ മകനെയോ ഞായറാഴ്ച പള്ളിയിൽ വിടുന്നു. അവിടെ വേദപാഠം തൊട്ട് പല സംരംഭങ്ങളും കൊച്ചച്ചനും കന്യാസ്ത്രീകളും വേദപാഠ-അദ്ധ്യാപരും ചേർന്ന് നടത്തുന്നുണ്ടാവും. ഇവരിലെല്ലാം മനസ്സില് അത്ര ശുദ്ധിയില്ലാത്തവരും കാണും. ഇല്ലെന്നു വിശ്വസിച്ചാണ് കുഞ്ഞുങ്ങളെ അയക്കുന്നത്. എന്നാൽ അവർ വന്ന് ഇവരെ എല്പ്പിചിരുന്നവരുടെ ചില ലൈഗിക കുസൃതികൾ വിവരിക്കുമ്പോൾ, 'ഓ, ദൈവഹിതമായിരിക്കും, നല്ലതേ വരൂ' എന്ന നിസ്സംഗതയോടെ കഴിഞ്ഞാൽ കാര്യങ്ങൾ എവിടെ ചെന്നവസാനിക്കുമെന്ന് എത്രയോ ദാരുണമായ ഉദാഹരങ്ങൾ നമുക്ക് മുന്നിലുള്ളപ്പോൾ ശ്രീ ജെയിംസ്‌ജിയുടെ ശുദ്ധ മനസ്സിനോട് യോജിക്കാൻ എനിക്കാവുന്നില്ല.
  സഭയുടെ കാര്യത്തിലും വിശ്വാസികളുടെ ഭാഗത്ത് വന്നുചേർന്ന അമിത വിശ്വാസവും നിസ്സംഗതയുമാണ് ആഗോളതലത്തിലും കേരളത്തിലും ഇത്ര ഗൌവരവതരമായ പതനങ്ങൾ ഉണ്ടായതും അവ തുടർന്നുകൊണ്ടിരിക്കുന്നതും. തലപ്പത്തുള്ളവർ കൂടുതൽ തെറ്റുകാരാണ്. കാരണം, അവരെ വിശ്വസിച്ചാണ് യേശു അവരുടെ കൈയിൽ സഭയെ ഭാരമേല്പ്പിച്ചത്. അവരെ വിധിക്കേണ്ടത് നമ്മളല്ല, എന്നാൽ നല്ല ചുട്ട തല്ലുകൊടുത്ത് തിരുത്തേണ്ടത് നമ്മൾ തന്നെയാണ്. അധികാരം അംഗീകരിക്കാത്ത ഒരു കൂട്ടായ്മയിൽ പരസ്പരം തിരുത്തുക എന്നത്ഒഴിച്ചുകൂടാത്തതാണ്. അവര്ക്കില്ലാത്ത അധികാകാരം ചിലർ എടുത്തുപയോഗിക്കുന്നു എന്നത് അതിന്റെ ന്യായവത്ക്കരണമായി കാണേണ്ടതുമില്ല.

  ReplyDelete