Translate

Monday, June 9, 2014

അജപാലകർ നല്ലിടയർ ആയിരിക്കണമെന്ന് ഫ്രാൻസിസ് പാപ്പ06 ജൂൺ 2014, വത്തിക്കാൻ
അജപാലകർ നല്ലിടയർ ആയിരിക്കണമെന്ന് ഫ്രാൻസിസ് പാപ്പ ഉത്ബോധിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ സാന്താ മാർത്താ മന്ദിരത്തിൽ അർപ്പിച്ച ദിവ്യബലി മധ്യേവചന സന്ദേശം നൽകുകയായിരുന്നു പാപ്പ. ക്രിസ്തുവിനോടുണ്ടായിരുന്ന ‘ആദ്യ സ്നേഹത്തെക്കുറിച്ച്’ വൈദികരെ അനുസ്മരിപ്പിച്ച പാപ്പ, ആദ്യകാലത്ത് ദൈവസ്നേഹത്തിലുണ്ടായിരുന്ന തീവ്രത ഇന്നും ഉണ്ടോ എന്ന് ആത്മ വിചിന്തനം ചെയ്യാൻ അവരെ ക്ഷണിച്ചു. ശുശ്രൂഷാഭാരവും മറ്റനേകം കാര്യങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠകളും ദൈവ സ്നേഹത്തിൽ നിന്ന് അകലാൻ കാരണമായിട്ടുണ്ടോ?
ഒരു കുടുംബത്തിൽ വഴക്കുകളുണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ സ്നേഹമില്ലാതായാൽ അവിടെ വഴക്കുണ്ടാകാൻ ഇടയില്ല, കാരണം സ്നേഹത്തിന്‍റെ അഭാവത്തിൽ ദാമ്പത്യബന്ധം തകർന്നുകഴിഞ്ഞിരിക്കുമെന്ന് പാപ്പ ചൂണ്ടിക്കാട്ടി.

ദൈവജനത്തിന്‍റെ നല്ലിടയരായിരിക്കണം അജപാലകർ, തങ്ങളുടെ അറിവും കഴിവും നന്നായി വിനിയോഗിച്ച് അവർ ജനത്തെ നയിക്കണം. ജനത്തെ നയിക്കുക, ഇടയനായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. തന്‍റെ ജനത്തിന്‍റെ ഇടയനായിരിക്കാനാണ് ക്രിസ്തു അവരെ വിളിച്ചിരിക്കുന്നത്. “ഞാൻ ഒരു നല്ലിടയനാണോ? അതോ ‘സഭ’ എന്നു വിളിക്കപ്പെടുന്ന സർക്കാരിതര സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണോ?” എന്ന് ദൈവത്തിന്‍റെ അഭിക്ഷിതർ സ്വയം ചോദിക്കേണ്ടതുണ്ട്. അവ രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
ഞാനൊരു നല്ല ഇടയനാണോ? എന്ന ചോദ്യം താൻ സ്വയം ചോദിക്കേണ്ടതാണെന്ന് പ്രസ്താവിച്ച പാപ്പ, മെത്രാൻമാരും വൈദികരും ഈ ആത്മശോധന നടത്തണമെന്നും അഭിപ്രായപ്പെട്ടു. തന്നെ അനുഗമിക്കാൻ നമ്മെ ക്ഷണിച്ച യേശു നാഥൻ ഒരിക്കലും നമ്മെ കൈവെടിയില്ല. ഏതു പ്രതിസന്ധിയിലും വിഷമഘട്ടത്തിലും രോഗാവസ്ഥയിലും കർത്താവ് നമ്മോടു കൂടെയുണ്ടായിരിക്കും. ക്രിസ്തുവാണ് നമ്മുടെ ഏക ഉറപ്പ്. എല്ലായ്പ്പോഴും അവിടുന്ന് നമ്മെ വഴിനയിക്കുമെന്നും പാപ്പ വിശദീകരിച്ചു.
T.G.
Source: Radio Vatican2 comments:

 1. This comment has been removed by the author.

  ReplyDelete
 2. "മരുഭൂമിയിലെ മാറ്റൊലി"

  മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ വാക്കുകളാരു കേള്ക്കാൻ ?പിന്നെ എവിടെ മാറ്റൊലി കേള്ക്കാൻ ! ഇല്ല, ഒരിക്കലുമീല, എന്നറിയാമെങ്കിലും ഒരു നിയോഗം എന്നോണമിതെഴുതുന്നു ഞാൻ ,,,..
  "ഇടയൻ" എന്നാൽ "ഇടം കൊടുക്കുന്നവൻ" എന്നാണു വിവക്ഷ !. "യഹോവാ എന്റെ ഇടയനാകുന്നു"എന്ന ദാവീദിന്റെ ഗാനം ഒരർഥത്തിൽ ശരിയാണൂ! അമ്മയുടെ ഉദരത്തിൽ ഒന്പത് മാസം ദാവീദിന് സമയവും ഇടവും (ടൈം ആൻഡ്‌ സ്പേസ് ) നല്കിയവൻ യഹോവയാണു !പിന്നീടീഭൂമിയുടെ വലിയപരപ്പിൽ ആടുമേയിച്ചു ജീവിക്കാൻ അവനെ അനുവദിച്ചവൻ യഹോവയാണു ! പിന്നൊടുവിൽ ഇസ്രായേലിന്റെ മഹാരാജാവായി രാജസിംഹാസനത്തിലും അവനു ഇടവും സമയവും കൊടുത്തതിനാൽ , "അവൻ" യഹോവാഎന്റെ നല്ല ഇടയനാകുന്നു എന്ന് പാടി ! കാറ്റിനു വീശാൻ ഇടം , കടലിനു മഴയാകാൻ സമയം, അനുവദിച്ചവനെ, നമുക്കും "ഇടയൻ" എന്ന് തന്നെ വിളിക്കാം... "സ്വര്ഗസ്ത്നായ പിതാവേ"(ഹൃദയസ്ത്നായവനെ) എന്നും വിളിക്കാം ! അവനെ മാത്രമെ "പിതാവേ"എന്ന് വിളിക്കാവൂ എന്ന് കുരിശിതന്റെ പ്രത്യേക കല്പന പാതിരിയെ കാണുമ്പോൾ നാം മറക്കുന്നു ! ഉടൻ ദൈവനാമം എടുത്തു പാതിരിക്കു നാം കൊടുക്കുന്നു "അച്ചോ , പിതാവേ" എന്നായി നാവിൽ!
  പക്ഷെ ജനിച്ചന്നുമുതൽ (മാമോദീസാ), മരിക്കുംവരെ /സോറി /മരിച്ചുകഴിഞ്ഞാലും (കുഴിമാടത്തെ ചൊല്ലിയും) നമ്മെ ജന്മം മുഴുവൻ ദൈവനാമത്തിൽ ചൂഷണം ചെയ്യുന്ന കത്തനാരെ, അവരെ മെനയുന്ന കർദ്ദിനാളെ നാമെന്തിനു "ഇടയൻ"എന്നുവിളിച്ചു ദൈവനിന്ദ ചെയ്യണം? "എന്റെ നാമം വൃഥാ എടുക്കുന്നവനെ ഞാൻ കുറ്റമില്ലാത്തവനായി വിടുകയില്ല " എന്ന തിരുവചനം മനനമില്ലാത്ത മനുഷ്യാ, നീ ഒരിക്കലെങ്കിലും ഓർത്തിരുന്നാൽ നിനക്ക് നന്ന് !
  ആത്മബോധത്തിൽ നിന്നും ആത്മീകതയിൽനിന്നും, ദൈവസ്നേഹത്തിൽനിന്നും നമ്മെ ബഹുദൂരം അകലെയകലേയ്ക്കായി അടിച്ചു മാറ്റിയ , അടുക്കനാകാതവിധം അവനെ അറിയാനാകാത്തവിധം, വേദാന്ത രഹസ്യങ്ങളിൽനിന്നും സത്യത്തിൽ നിന്നും ,(വായിൽതോന്നിയതെല്ലാമോതി ) , വിപരീതോപദേശം ദിനവും നൾകി, തലമുറകളെ കാലാകാലമായി misguid ചെയ്ത ഇവരെ (പിണറായിയുടെ "നികൃഷ്ട ജീവികളെ " )നാം എന്തിനു ഗുരുക്കളാക്കണം /ഇടയരാക്കണം? വി മത്തായി പത്തിന്റെ പത്തു ഇന്നയോളം പോപ്പും ഒരു കാതോലിക്കായും കർദ്ദിനാളും മെത്രാനും പട്ടക്കാരനും കപ്യാരും വായിച്ചിട്ടില്ല ,സത്യം സത്യം സത്യം !!!
  കൂടലിൽ എന്റെ ഇടവകപള്ളിയിൽ ഇന്നയോളം ഒരുവനെയും എന്റെ ഗുരുവായോ, ഇടയനായോ കരുതാൻ യോഗ്യനായവനായി ഞാൻ കണ്ടിട്ടുമില്ല ! എന്റെ പള്ളിയില്നിന്നും കത്തനാർ പണിക്കുപോയവരും ,ആപ്പണിക്കു വന്നവരുമായി വേഷംകെട്ടിയ നിരവധി ജീവജാലങ്ങളെ ഞാൻ കണ്ടിട്ടുണ്ട് ! ഒന്നുപോലുമില്ല , ഒരുവൻപോലുമില്ല ഇടയനാകാൻ, വഴികാട്ടിയാകാൻ യോഗ്യൻ ! പീന്നെ ഞാൻ എന്തിനു മരിച്ചുകഴിഞ്ഞാൽ കിട്ടാവുന്ന ഒരു സ്വര്ഗത്തിനു വേണ്ടി എന്റെ ഈ മനസാക്ഷിക്ക് നിരക്കാത്ത അംഗീകാരം, പദവി, അപ്രമാധിത്യം, ഇവറ്റകൾക്ക് വെറുതെ കൊടുക്കണം? ഒരു ക്രിസ്തീയ കുടുംബത്തിൽ ജനിച്ചുപോയ കുറ്റത്തിനോ ? നടപ്പില്ലമെത്രാനെ /മെത്രാൻ മൂത്തവനെ..നടപ്പില്ല ! കൂടലിൽ , മേത്രാനാകാൻ അവസരം സഭ കൊടുക്കാതിരുന്നതിനാൽ, കുപ്പായം / ളോഹയൂരി സഭയുടെ മോന്തയ്ക്ക് എറിഞ്ഞതിനുശേഷം ഒരു താണജാതി രണ്ടാംകെട്ടുകാരിയെ ഭാര്യയാക്കിയവന്റെ കയ്യിൽനിന്നുപോലും കര്ത്താവിനെ കുർബാനയിലൂടെ "തിന്ന" ഗതികെട്ടവനാണീ കുറിമാനം, ലോകമേ കുറിക്കുന്നത് !
  ഉണരൂ .ഉൾക്കണ്ണു തുറക്കൂ ..കാലമെല്ലാം ഉറങ്ങിയാൽ നാം മരിച്ചവർക്ക് തുല്യരാകും "ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും " എന്നകണക്കാകരുതേ.. ജീവിതം ദൈവത്തിന്റെ വരദാനമാണ് ! അഭിമാനത്തോടെ "ഞാനും പിതാവും ഒന്നാകുന്നു "എന്ന പൂർണ്ണ ബോധത്തോടെ അവനിൽ മാത്രം ആശ്രയിച്ചു ,അവനില്മാത്രം ആനന്ദിച്ചു ജീവിക്കു അവസാന നിശ്വസനം വരെ ! ആയതിനാൽ
  വീണ്ടും വരുമെന്നുരച്ചവൻ വന്നലെന്തു? വന്നില്ലേലെന്തു ?നമുക്കവന്റെ നല്ല സ്നേഹിതന്മാരാകാം ..അവന്റെ വചനപ്രകാരം പള്ളിയിൽ പോകാതിരിക്കാം ..ഹോ! ഇടയന്മാരെ ബായ്,ബായ്..പണിയെടുക്കൂ ..വിയര്പ്പോടെ അപ്പം ഭക്ഷിക്കൂ..ചൂഷണത്തിന്റെ അപ്പവും വീഞ്ഞും കാലാന്തികത്തോളം നിങ്ങൾക്കു ലഭിക്കില്ല പാതിരീ....നിശ്ചയം!

  ReplyDelete