Translate

Saturday, June 14, 2014

ഒരു കന്യാസ്ത്രീ കൂടി തിരുവസ്ത്രം ഉപേക്ഷിക്കുന്നു

സഭാധികൃതരുടെ പീഡനം: 
Posted on: Saturday, 14 June 2014 

കോട്ടയം: സഭാധികൃതരുടെ മാനസികപീഡനത്തെ തുടർന്ന്  ഒരു കന്യാസ്ത്രീ കൂടി സഭാവസ്ത്രം ഉപേക്ഷിക്കുന്നു. ഒരു ബി.എഡ്   ട്രെയിനിംഗ്  സ്ഥാപനത്തിലെ  അദ്ധ്യാപികയും നഗരത്തിലെ ഒരു കന്യാസ്ത്രീ മഠത്തിലെ അന്തേവാസിയുമായ  ഇടക്കൊച്ചി സ്വദേശിനി സി .ജയ (40)യാണ്  സന്യാസ ജീവിതം ത്യജിക്കാൻ നിർബന്ധിതയായത്. കഴിഞ്ഞ 19 വർഷമായി    സന്യാസ ജീവിതം നയിക്കുന്ന  ഇവർ  കോളേജ് ഹോസ്റ്റലിന്റെ ചീഫ് വാർഡനായും പ്രവർത്തിച്ചുവരികയായിരുന്നു.
മഠത്തോട് ചേർന്ന് പ്രവർത്തിക്കുന്ന അനാഥാലയത്തിലെ കുട്ടികളുടെ ഭക്ഷണത്തിന്  അരിയും മറ്റും കരിഞ്ചന്തയിൽ  വിൽക്കുന്നതിനെ   എതിർത്തതാണ്  സിസ്റ്റർക്കെതിരെ  മഠത്തിലെ സുപ്പീരിയർ  തിരിഞ്ഞത് . തുടർന്ന് പലതരത്തിലും സിസ്റ്റർ ജയയെ  അപമാനിക്കുന്നതിനും  ശാരീരികമായ ഉപദ്രവിക്കുന്നതിനും നിരന്തരമായ ശ്രമം നടത്തി. മഠത്തിലേക്ക് സാധനസാമിഗ്രികൾ എത്തിച്ചു നൽകുന്ന  വ്യക്തി  സി.ജയയെ നേരിലും  ഫോണിലും അശ്ളീലവും അസഭ്യങ്ങളും  പറയുകയും  ചതിയിൽ പെടുത്തി അപമാനിക്കാനും ശ്രമം നടത്തി.

പ്രശ്നത്തിൽ സ്ത്രീശക്തി സംഘടനാ പ്രവർത്തകർ  ഇടപെട്ടതോടെ അയാൾ  മാപ്പെഴുതിക്കൊടുത്ത്   കേസിൽ നിന്ന് തലയൂരി. തുടർന്ന് മഠത്തിലെ  മറ്റൊരു ജോലിക്കാരൻ   സിസ്റ്ററെ  വഴിയിൽ തടഞ്ഞു നിറുത്തി   സിസ്റ്റർ  അഭയയ്ക്കുണ്ടായ  അനുഭവം നിനക്കുണ്ടാവുമെന്ന്   ഭീഷണിപ്പെടുത്തുകയും  ചെയ്തു . ഇതേകുറിച്ച്  സുപ്പീരിയറിനോട് പരാതി  പറഞ്ഞെങ്കിലും  അവർ സി .ജയയെ കുറ്റപ്പെടുത്താനാണ് തയ്യാറായത്. ഇതേ തുടർന്ന് സുരക്ഷിതബോധം നഷ്ടപ്പെട്ടതോടെ  വീട്ടുകാരെ വിവരം അറിയിക്കുകയും  അവർ മഠത്തിൽ വന്ന് വീട്ടിലേക്ക്  വിളിച്ചു കൊണ്ടു പോവുകയും ചെയ്തു.

ഒരു മാസത്തോളം വീട്ടിൽ നിന്നു. അദ്ധ്യാപികയെന്ന നിലയിൽ കോളേജിൽ വന്ന് പഠിപ്പിക്കുകയാണ്.  അദ്ധ്യാപിക എന്ന നിലയിൽ ശമ്പളമായി ലഭിക്കുന്ന നാല്പതിനായിരം രൂപ സഭ നേരിട്ട് വാങ്ങുകയും 250  രൂപ മാത്രമാണ്  സിസ്റ്റർക്ക് പ്രതിമാസ ചെലവിന് നൽകാറുള്ളത്.    ഇതുമൂലം  കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണ്.   അപമാന ഭീതിയും   ജീവനുതന്നെ ഭീഷണിയും  നിലനിൽക്കുന്ന    സാഹചര്യത്തിൽ  സഭയുടെ  സംരക്ഷണം ലഭിക്കില്ലെന്ന് ബോധ്യമായതിനാൽ  സന്യാസജീവിതം തുടരേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.  ഈ  വസ്തുതകൾ കാട്ടി പ്രൊവിൻഷ്യലിന്     കത്തു നൽകിയിരിക്കുകയാണ് കന്യാസ്ത്രീ.


News - Keralakaumudi.com

1 comment:

  1. എഴുതുന്ന പേനയ്ക്കുപോലും നാണമായിത്തുടങ്ങി ;അതിനാലാകാം സഖരിയാച്ചയന്റെ അക്ഷരങ്ങൾ അമ്പേ, ഇത്ര ചെറിയതായിപ്പോയി!കത്തനാരുടെ // കന്യ്സ്രീയുടെ ഗതികേടും ഒളിച്ചോട്ടവും രതിവൈക്രിതികളും കൊണ്ട് മിക്കപത്രങ്ങളും ബ്ലോഗുകളും മഞ്ഞനിറമായി കര്ത്താവേ! മടുത്തു ജനം മടുത്തു ;പക്ഷെ മാനവും മാനക്കേടും തിരിച്ചറിയാനുള്ള വകതിരിവ് നഷ്ടമായത് കാരണം സഭയ്ക്കിതുവരെ ഒന്നും പിടികിട്ടിയ മട്ടില്ല ! അതോ കണ്ണടച്ചിരുട്ടാക്കുകയാണോ കര്ത്താവിനെ തോല്പ്പിക്കാൻ സഭ? പുരോഹിതരെ കന്യാസ്ത്രീകളെ ദൈവത്തിന്റെ പേരിൽ,അവര്ക്ക് ദൈവം ദാനം ചെയ്ത ജീവിതം സഭയുടെ മനസാക്ഷിയില്ലാത്ത പ്രാകൃത നിയമങ്ങളാകുന്ന ഇരുട്ടറയിലിട്ടു നരകിപ്പിക്കാതെ കണ്ണുതുരക്കൂ സഭയേ ..

    ReplyDelete