Translate

Monday, June 2, 2014

പറവൂരില്‍ കന്യാസ്‌ത്രീയെ മറ്റൊരു കന്യാസ്‌ത്രീ ചുട്ടുകൊല്ലാന്‍ ശ്രമിച്ചു


Story Dated: Sunday, June 1, 2014 07:17          Mangalam News

പറവൂര്‍: പറവൂരിലെ കന്യാസ്‌ത്രീ മഠത്തില്‍ കന്യാസ്‌ത്രീ വിദ്യാര്‍ത്ഥിനി മറ്റൊരു കന്യാസ്‌ത്രീ വിദ്യാര്‍ത്ഥിനിയെ ചുട്ടുകൊല്ലാന്‍ ശ്രമിച്ചു. പറവൂര്‍ സെന്റ്‌ആന്‍സ്‌ കോണ്‍വെന്റില്‍ നടന്ന സംഭവത്തില്‍ 40 ശതമാനം പൊള്ളലേറ്റ ഡെല്‍സിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്കൊപ്പം താമസിച്ചു വന്ന റേച്ചലാണ്‌ അറസ്‌റ്റിലായിരിക്കുന്നത്‌.
മൂന്ന്‌ ദിവസം മുമ്പ്‌ നടന്ന സംഭവത്തില്‍ റേച്ചലിനെ കൂടുതല്‍ ചോദ്യം ചെയ്‌തതില്‍ നിന്നുമാണ്‌ സത്യം പുറത്ത്‌ വന്നത്‌. ഏഴ്‌ പേര്‍ താമസിച്ചിതുന്ന കോണ്‍വെന്റില്‍ മൂന്ന്‌ പേര്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. സംഭവം നടന്ന ദിവസം റേച്ചല്‍ സ്‌റ്റോര്‍ റൂമില്‍ നിന്നും മണ്ണെണ്ണ എടുത്തു കൊണ്ടുവന്ന്‌ ഡെല്‍സിയെ തീ കൊളുത്തുക ആയിരുന്നു. റേച്ചലിനെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്‌.
വ്യക്‌തി വൈരാഗ്യമാണ്‌ സംഭവത്തിന്‌ പിന്നിലെന്നാണ്‌ പോലീസ്‌ നിഗമനം. കൂട്ടത്തിലെ മൂന്നാമത്തെയാള്‍ കൂടുതല്‍ അടുപ്പം കാണിക്കുന്നതിലെ വൈരാഗ്യമാണ്‌ പ്രശ്‌നമായതെന്നും പോലീസ്‌ പറയുന്നു. ശരീരത്ത്‌ കടുത്ത ചൂട്‌ അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ അലമുറയിട്ട ഡെല്‍സിയെ മറ്റുള്ളവര്‍ എത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സ്വാഭാവിക സംഭവമെന്ന്‌ കരുതിയ സംഭവം റേച്ചലിനെ കൂടുതല്‍ ചോദ്യം ചെയ്‌തതോടെയാണ്‌ പുറത്ത്‌ വന്നത്‌.

3 comments:

 1. Face Book,Commnet by LAITY NEWS

  എട്ടും പൊട്ടും തിരിച്ചറിയാത്ത പ്രായത്തില്‍ പെണ്‍കുട്ടികളുടെ ജീവിതം കന്യാസ്ത്രീ ആക്കാന്‍ മാറ്റി വയ്ക്കുന്നതിന്‍റെ അനന്തര ഫലങ്ങളാണ് ഇതൊക്കെ. കന്യാസ്ത്രീ പരിശീലനം ആരഭിക്കുന്നതിനുള്ള കുറഞ്ഞപ്രയം പതിനെട്ടു എങ്കിലും ആകണം. അല്ലെങ്കില്‍ നമ്മുടെ പെണ്‍കുട്ടികളോട് ചെയ്യുന്ന ഒരു ദ്രോഹം ആകും അത്.ക്രിമിനൽ സ്വഭാവം പ്രകടിപ്പിക്കുന്ന ആളുകളെ സമര്പ്പിത ജീവിതം നയിക്കാൻ ആനയിക്കരുത്.മഠം അധികൃതർ കേസ് അന്വേഷണത്തോട് സഹകരിക്കുകയും ഇത് പോലെ ഉള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ട മുൻകരുതലുകൾ കൈകൊള്ളുകയും വേണം.

  ReplyDelete
 2. Commend by Sebastian Kakkanad ഞാൻ ഒരു ദോഷൈകദൃക്ക്‌ ആണെന്നു ചിലർക്ക് തോന്നിയേക്കാം. എന്നാൽ ഇത്തരം സംഭവങ്ങൾ കന്യാസ്ത്രീ സമൂഹങ്ങൾ തുടങ്ങിയ കാലങ്ങൾ മുതലേ ഉള്ളതാണ്. അതൊക്കെ സഭാ നേതൃത്വവും ഷെവലിയാർ മോഹികളും കൂടി ഒതുക്കിയിരുന്നുവെന്നു മാത്രം. പട്ടക്കാർക്കു വേണ്ടിയും, കന്യാസ്ത്രീകൾക്കു വേണ്ടിയും recruit ചെയ്യേണ്ടത് 21 വയസ്സിനു മുകളിൽ ആയിരിക്കണം എന്നാണെന്റെ അഭിപ്രായം. അപ്പോൾ യഥാർത്ഥത്തിൽ താല്പര്യമുള്ളവർ മാത്രമേ പോവുകയുള്ളു. .......visit Facebook KCRMove

  ReplyDelete
 3. കര്ത്താവിന്റെ മണവാട്ടിയാകാൻ വീട്ടില്നിന്നും പുറപ്പെട്ടു , പക്ഷെ എത്തിചേർന്നതൊ അഭയകളുടെ പിന്മുറക്കാരിയാകാൻ ഈ മരണത്തിന്റെ കലവറയിൽ ! ആര്ക്കാണ് ജീവിതനൈരാശ്യവും പകയും കോപവും ഉണ്ടാകാതെയിരിക്കുക ? പാവം പെണ്‍കുട്ടി...അവളെ ഈവിധം സഭയുടെകയ്യിൽ ഏൽപ്പിച്ചുകൊടുത്ത ദയയില്ലാത്ത മാതാപിതാകാളെ ,കഷ്ടം ! സ്വർഗത്തിലിരിക്കുന്ന കര്ത്താവിനു ഭൂമിയിൽ 16008 ഇൽ അധികം മണവാട്ടിമാരെ അണിയിച്ചൊരുക്കുന്ന സഭകളുടെ ഈ "ദൈവസ്നേഹം" വർണ്ണിച്ചീടാൻ വക്കുകൾപോരാ.. ശ്രീകൃഷ്ണനെ തോൽപ്പിച്ച കര്ത്താവും മിടുമിടുക്കൻ !

  ReplyDelete