Translate

Wednesday, June 11, 2014

മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ ആശങ്ക

Story Dated: Wednesday, June 11, 2014 01:19
വത്തിക്കാന്‍: ഫ്രാന്‍സിസ്‌ മാര്‍പാപ്പ പൊതുപരിപാടികള്‍ റദ്ദാക്കിയത്‌ ആശങ്ക ഉയര്‍ത്തി. ദിവ്യബലി അടക്കം ഇന്നലത്തെ പൊതുപരിപാടികള്‍ അദ്ദേഹം റദ്ദാക്കിയതാണു ആശങ്കയ്‌ക്കിടയാക്കിയത്‌. അദ്ദേഹത്തിനു ജലദോഷം ബാധിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നു. മാര്‍പാപ്പ വിശ്രമിക്കുകയാണെന്നാണു വത്തിക്കാന്‍ നിലപാട്‌. അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച്‌ ആശങ്കവേണ്ടെന്നു വത്തിക്കാന്‍ വക്‌താവ്‌ അറിയിച്ചു.



No comments:

Post a Comment