Translate

Tuesday, July 15, 2014

ഇന്ഡ്യാക്കാരുടെ വിദേശ അക്കൗന്റുകള്‍ നിയന്ത്രിക്കുമെന്നത്‌ ബി.െജ.പി ഭരണപരിഷ്ക്കാരങ്ങളുടെ പ്രഖ്യാപിത നയങ്ങളില്‍ ഒന്നാണ്‌.
By George Katticaren, Editor, Soul and Vision സഭാധികാരികള്ക്ക്‌ സ്വിസ്ബാങ്കിലും വത്തിക്കാന്‍ ബാങ്കിലുമൊക്കെ അക്കൗണ്ടുകള്‍ ഉള്ളതായി അവര്‍ തന്നെ പരസ്യ പ്പെടുത്തിയ വസ്തുകളാണ്‌. ഒരു മുന്‍ ജാമ്യം കിട്ടണമെങ്കില്‍ മോദിയെ പ്രകീര്ത്തിക്കുക മാത്രമേ വഴിയുള്ളുവേണ്ടി വന്നാല്മോദിയെ വിശുദ്ധനാക്കുവാനുള്ള വെമ്പലിലാണ്‌ സഭയും അവരുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളും. 
താമരചിഹ്നം ഉപയോഗിക്കാന്‍ മോദിക്ക്‌ പ്രചോദനം കിട്ടിയത്‌ താമരകുരിശില്‍(ബിജെപി കേ്രാസ്‌/ മാര്‍ തോമാ കേ്രാസ്‌) നിന്നാണെന്ന താമരകുരിശുവാദികളുടെ അവകാശവാദം തള്ളികളയാവുന്നതല്ല.   ഒര്ജിനല്‍ ബിജെപിക്കാര്‍ എന്ന വാദവുമായി താമരകുരിശുവാദികള്‍  മുന്നോട്ടു വന്നാല്‍ അതില്‍ അത്ഭുതപ്പെടാനില്ലകാലം അത്‌ അംഗീകരിക്കുകയും ചെയ്യും.
േമാദി  കുഴിയില്‍ ചാടുമോ?
താഴെ കാണുന്ന ശ്രദ്ധേയമായ ലേഖനം പ്രസിദ്ധീകരിച്ച ഷലോമിനും എഡിറ്റര്‍ ബെന്നി  പുന്നത്തറയ്ക്കും അഭിവാദനങ്ങള്‍! 

കര്ത്താവിന്റെ ദാസനായ നരേന്ദ്രമോദി

 By  ബെന്നി പുന്നത്തറ (ചീഫ് എഡിറ്റർ, Sunday shalom)

നരേന്ദ്രമോദി സര് ക്കാര്  ഒരു മാസം പിന്നിട്ടു കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പുഫലം നല്കിയ ഞെട്ടലില് നിന്ന് പലരും വിമോചിതരായിട്ടില്ല. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കിട്ടുമെന്ന് ബി.ജെ.പി.യോ തോല്വിയുണ്ടായാലും ഇത്രയും വലിയ തകര് ച്ചയുണ്ടാകുമെന്ന് കോണ്‍ഗ്രസോ വിചാരിച്ചിട്ടുണ്ടാവില്ല. ബി.ജെ.പി.യുടെ വളര്ച്ച ഇന്ത്യയുടെ മതേതരത്വ സംസ്‌കാരത്തിന്റെ തകര്ച്ചയ്ക്ക് കാരണമാകുമെന്ന് ഭയപ്പെട്ടിരുന്നവരെല്ലാം കോണ്‍ഗ്രസ് ജയിക്കുന്നതാണ് നാടിന് നല്ലതെന്ന് കരുതിയുട്ടുണ്ടാകാം. നാടിന്റെ നല്ല ഭാവിക്കുവേണ്ടി നല്ലൊരു സര്ക്കാര്  ഉണ്ടാകണമെന്ന് ആഗ്രഹിച്ച് പ്രാര് ത്ഥിച്ചിട്ടുള്ളവരായിരിക്കും മിക്കവാറും എല്ലാ ക്രൈസ്തവവിശ്വാസികളും. നരേന്ദ്രമോദി പ്രധാനമന്ത്രിയായി, രാജ്യത്തിന്റെ ഭരണ നേതൃത്വം ഏറ്റെടുക്കുമ്പോള്  ചിലര്ക്കെങ്കിലും അവരുടെ പ്രാര്ത്ഥനകല്ക്ക് ദൈവം ഉത്തരം തന്നില്ല എന്നു തോന്നാം. കാരണം, പ്രാര്ത്ഥനയ്ക്കുത്തരമായി അവര് പ്രതീക്ഷിച്ചത് നരേന്ദ്രമോദിയെ ആകണമെന്നില്ല, ചിലപ്പോല്  മറ്റാരെയെങ്കിലും ആയിരിക്കാം. അങ്ങനെയെങ്കില്  ദൈവം നമ്മുടെ പ്രാര്ത്ഥന കേട്ടില്ല എന്നാണോ നാം അര്ത്ഥമാക്കേണ്ടത്? നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പുഫലത്തെയും അദ്ദേഹത്തിന്റെ സര് ക്കാരിനെയും ഒരു ക്രൈസ്തവ വിശ്വാസി എങ്ങനെയാണ് കാണേണ്ടത്?

 എല്ലാ അധികാരങ്ങളും ദൈവത്തില് നിന്ന് വരുന്നുവെന്നും അതിനാല്  ദൈവദത്തമായ അധികാരങ്ങളെ മാനിക്കണമെന്നും ബൈബില്  പഠിപ്പിക്കുന്നുണ്ട്. ദൈവം അറിയാതെയും അനുവദിക്കാതെയും ഈ പ്രപഞ്ചത്തില്  യാതൊന്നും സംഭവിക്കുന്നില്ല. തന്മൂലം  നരേന്ദ്രമോദിയുടെ വിജയം ദൈവം അറിഞ്ഞും അനുവദിച്ചും ഉണ്ടായതാണ്. ദൈവം അനുവദിച്ചതാണെങ്കില്  അതിനെക്കുറിച്ച് ദൈവത്തിനൊരു  പദ്ധതിയും ഉണ്ടാകും.

 എല്ലാ കാലഘട്ടങ്ങളിലുമുള്ള മനുഷ്യര്  തങ്ങളുടെ അജ്ഞതയിലും അഹങ്കാരത്തിലും  ''ദൈവം തങ്ങളുടെ മാത്രമാണെന്നും ദൈവം തങ്ങളിലൂടെ മാത്രമേ പ്രവര്ത്തിക്കുകയുള്ളൂവെന്നും'' ചിന്തിച്ചിട്ടുണ്ട്. യഹൂദര്  വിചാരിച്ചു- ഞങ്ങല്  ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരായതിനാല്  മറ്റു ജനതകളോട് ദൈവത്തിന് തങ്ങളോടുള്ളത്ര സ്‌നേഹവും പരിഗണനയും ഇല്ലെന്ന്. എന്നാല് , ദൈവം സകലരുടെയും പിതാവും സ്രഷ്ടാവും ആണെന്നും മനുഷ്യരെല്ലാം സഹോദരങ്ങളാണെന്നും യേശു പഠിപ്പിച്ചു. യേശു മരിച്ചത് ക്രിസ്ത്യാനിക്കുവേണ്ടി മാത്രമല്ല, സകല മനുഷ്യര്ക്കും വേണ്ടിയാണ്. അതായത് എല്ലാ ജനതകളും സമൂഹങ്ങളും സമുദായങ്ങളും ദൈവത്തിന് പ്രധാനപ്പെട്ടതാണ്. ദൈവത്തെ അറിയാത്തവരെപ്പോലും ദൈവം തന്റെ ദൗത്യനിര്വഹണത്തിനായി തിരഞ്ഞെടുക്കുന്ന സംഭവങ്ങല്  ബൈബിളില്  ധാരാളമുണ്ട്. ഉദാഹരണത്തിന് ഏശയ്യാ 45 വായിച്ചു നോക്കുക. സൈറസ് ചക്രവര്ത്തിയെക്കുറിച്ച് ദൈവം പറയുന്നത് 'എന്റെ അഭിഷിക്തൻ' എന്നാണ്. ''രാജ്യങ്ങല്  കീഴടക്കുന്നതിനും രാജാക്കന്മാരുടെ അരപ്പട്ടകൾ അഴിക്കുന്നതിനും നഗരകവാടങ്ങല്  അടച്ചിടാതെ തുറന്നിടുന്നതിനുംവേണ്ടി ആരുടെ വലത് കൈ താന് ൻ ഗ്രഹിച്ചിരിക്കുന്നുവോ, തന്റെ അഭിഷിക്തനായ ആ സൈറസിനോട് കര് ത്താവ് അരുളിച്ചെയ്യുന്നു: ഞാന്  നിനക്കുമുമ്പേ പോയി മലകല്  നിരപ്പാക്കുകയും പിച്ചളവാതിലുകല്  തകര്ക്കുകയും ഇരുമ്പോടാമ്പലുകല്  ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര് ത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധിയും രഹസ്യ ധനശേഖരവും ഞാന്  നിനക്ക് തരും.''
 സൈറസ് ചക്രവര്ത്തി വിജാതീയനായിരുന്നു. ദൈവത്തെ അറിയാത്തവനുമായിരുന്നു. എങ്കിലും ദൈവം തന്റെ പദ്ധതി നിര് വഹിക്കാന്  തിരഞ്ഞെടുത്തത് അദ്ദേഹത്തെയാണ്.

''നസ്രത്തില് നിന്ന് എന്തെങ്കിലും  നന്മയുണ്ടാകുമോ?'' (യോഹ. 1:46) എന്നത് മനുഷ്യന്റെ പരിമിതമായ ബുദ്ധിയില്  നിന്നുള്ള ചോദ്യമാണ്. ദൈവത്തിന് ആരിലൂടെ വേണമെങ്കിലും പ്രവര് ത്തിക്കാം. ശത്രുവെന്ന് നാം കരുതുന്നവരിലൂടെ പോലും നമ്മെ അനുഗ്രഹിക്കാം. കാരണം, എല്ലാ അധികാരികളുടെയും മുകളിലുള്ള അധികാരിയാണ് ദൈവം. തന്മൂലം സകലതും നന്മയാക്കാന്  കഴിവുള്ള കര് ത്താവിന്  നരേന്ദ്രമോദി സര് ക്കാരിലൂടെ നമ്മുടെ നാടിനെയും സഭയെയും അനുഗ്രഹിക്കാന്  പറ്റും എന്ന ചിന്ത, ആശങ്കകൾ ഒഴിവാക്കി പ്രത്യാശയോടെ പ്രാര്ത്ഥിക്കാന്  നമ്മെ ശക്തിപ്പെടുത്തണം.

അധികാരം എപ്പോഴും ദുഷിപ്പിക്കുന്ന ഒന്നാണ്. ഒരേ പാര് ട്ടി തന്നെ തുടര് ച്ചയായി അധികാരം കൈയാളുമ്പോല്  അധികാര ദല്ലാളന്മാരും ഉദ്യോഗസ്ഥരും പ്രബലരാവുകയും ഭരണം ജീര്ണിക്കുകയും ചെയ്യുക സ്വാഭാവികമാണ്. അതുകൊണ്ട് അധികാരത്തില് നിന്നും ഇടയ്ക്കിടെ മാറിനില്ക്കുന്നത് രാഷ്ട്രീയ പാര് ട്ടികളുടെ വിശുദ്ധീകരണത്തിനും ശക്തീകരണത്തിനും നല്ലതാണ്. അതിനാല് , കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും പരാജയവും ഇന്ത്യയുടെ  ജനാധിപത്യത്തിനും അതതു പാര് ട്ടികളുടെ നല്ല ഭാവിക്കും അത്യാവശ്യമാണ്. മാത്രമല്ല, ഒറ്റയ്ക്ക് ഭരിക്കാന്  ഭൂരിപക്ഷമില്ലാത്തതിനാല് ൽ സഖ്യകക്ഷികളുടെയെല്ലാം ഇംഗിതത്തിനു വഴങ്ങി ഭരിക്കുന്ന ദേശീയ പാര് ട്ടികല് ക്ക് ശക്തമായ ഭരണം കാഴ്ചവയ്ക്കുക സാധ്യമല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്  ദേശീയ പാര് ട്ടികല്  ദുര്ബലമാവുകയും പ്രാദേശിക പാര്ട്ടികല് ശക്തരാവുകയും ചെയ്തതിനാല്  ഭരണത്തില്  പങ്കാളിത്തമുള്ള പ്രാദേശിക പാര് ട്ടികളുടെ അഴിമതികളും സ്വാര് ത്ഥതയും രാജ്യത്തിന് വലിയ നഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇപ്രാവശ്യം കേവല ഭൂരിപക്ഷം ഒറ്റയ്ക്കുള്ള ഒരു പാര് ട്ടി ഭരിക്കുന്നതിനാല്  കൂടുതല്  കാര്യക്ഷമതയും ഊര് ജസ്വലതയും ഭരണത്തിനുണ്ടാകാന്  സാധ്യതയേറെയാണ്. അതിനാല് ൽ ഈ തിരഞ്ഞെടുപ്പുഫലം ദൈവകരങ്ങളില്  നിന്നും സ്വീകരിച്ച് പുതിയ സര് ക്കാരിന് കൂടുതൽ ദൈവകൃപ ലഭിക്കുവാന്  നാം പ്രാര്ത്ഥിക്കണം. ''എല്ലാ ഭക്തിയിലും വിശുദ്ധിയിലും ശാന്തവും സമാധാനപൂർണവുമായ ജീവിതം നയിക്കാൻ നമുക്കിടയാകത്തക്കവിധം രാജാക്കന്മാര് ക്കും ഉന്നതസ്ഥാനീയര് ക്കുംവേണ്ടി പ്രാര്ത്ഥിക്കണം. ഇത് ഉത്തമവും നമ്മുടെ രക്ഷകനായ ദൈവത്തിന്റെ മുന്നില്  സ്വീകാര്യവും അത്രെ'' എന്ന സെന്റ് പോളിന്റെ വാക്കുകൾ ഇവിടെ സ്മരണീയമാണ് (1 തിമോത്തി 21:2-3).

പ്രലോഭനങ്ങളും സമ്മര്ദങ്ങളും നേരിടേണ്ടവരാണ് അധികാരികല്. അവയെ അതിജീവിച്ച് നീതിബോധത്തോടും രാജ്യസ്‌നേഹത്തോടും കൂടി ഭരിക്കുവാന്  ഏറെ ഇച്ഛാശക്തിയും ജ്ഞാനവും വിവേകവും എല്ലാത്തിലുമുപരി ദൈവകൃപയും ആവശ്യമാണ്. അത് ലഭിക്കുവാന്  നാം നിരന്തരം പ്രാര്ത്ഥിക്കണം. കാരണം, ഒരു തീരുമാനം തെറ്റിപ്പോയാല്  രാജ്യം മുഴുവന്  അതിന്റെ വില കൊടുക്കേണ്ടിവരും. ഇക്കാരണത്താൽ നരേന്ദ്രമോദി സര് ക്കാരിനെയും പ്രാര്ത്ഥനയില്  താങ്ങുക എന്നത് ഓരോ ക്രൈസ്തവവിശ്വാസിയുടെയും കടമയാണ്.

പ്രാര് ത്ഥനയുടെ ശക്തിയെക്കുറിച്ച് പഠിപ്പിച്ചുകൊണ്ട് യേശു പറഞ്ഞു: ''ചോദിക്കുവിന് , നിങ്ങല് ക്ക് ലഭിക്കും. .... നിങ്ങളില്  ഏതൊരു പിതാവാണ് മകന്  മീന്  ചോദിച്ചാല്  പകരം പാമ്പിനെ കൊടുക്കുക? മുട്ട ചോദിച്ചാല്  പകരം തേളിനെ കൊടുക്കുക. മക്കല്ക്ക് നല്ല വസ്തുക്കല്  കൊടുക്കണമെന്ന് ദുഷ്ടരായ നിങ്ങല്  അറിയുന്നുവെങ്കില് , നിങ്ങളുടെ സ്വര് ഗസ്ഥനായ പിതാവ് തന്നോട് ചോദിക്കുന്നവര് ക്ക് എത്രയോ കൂടുതല്  നന്മകല് ൾ നല് കും'' (മത്തായി 7:7-11).
രാജ്യത്തിന്റെ നന്മയ്ക്കും നല്ലൊരു സര് ക്കാരിനും വേണ്ടിയാണ് നാം പ്രാര് ത്ഥിച്ചതെങ്കില് , ദൈവം നല് കിയത് ഏറ്റവും നല്ലതു തന്നെയാണ് എന്ന് വിശ്വസിച്ചുകൊണ്ട് സ്‌നേഹത്തോടെ തിരഞ്ഞെടുപ്പുഫലത്തെ ദൈവകരങ്ങളില് നിന്ന് സ്വീകരിക്കണം. ദൈവം ചെയ്യുന്നതെല്ലാം ശരിയാണ്. അവിടുത്തേക്ക് തെറ്റു പറ്റുകയില്ല. നന്മയെന്താണെന്നും നന്മ എങ്ങനെയാണ് പകരപ്പെടേണ്ടതെന്നും തീരുമാനിക്കുന്നത് ദൈവമാണല്ലോ.

അത് സത്യത്തിന്റെ സമഗ്ര ദർശനം അല്ല. 

By George Kuttikatt,  Correspondent, Germany 

എഡിറ്റോറിയല്  ലേഖനം വായിച്ചു. ലേഖകന്  ഈ ലേഖനത്തിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. ഇന്ത്യ ഭരിക്കുന്ന മോഡിയെന്ന ഒരു ഭരണകര് ത്താവിനെ  ദൈവദാസനായി (കര്ത്താവിന്റെ ദാസന് )കണ്ട ലേഖകന്റെ ക്രിസ്ത്യന്  സഭാപരിജ്ഞാനം ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെ. കത്തോലിക്കാസഭ ഒരാളെ ദൈവദാസനായി അഥവാ   
ആധുനിക  പ്രവചകരായി  പ്രഖ്യാപിക്കുന്നത് ചില പ്രത്യേക മാന:ദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണെന്നു ചുരുക്കത്തില്  വേണമെങ്കില്  പറയാം. ലേഖകന്റെ സ്വപ്നസല്ലാപത്തിന്റെ വിക്രുതങ്ങൾ വായിച്ചവര്  വായ് പൊളിച്ചു നിന്ന്പോയി എന്നാണു പൊതുസംസാരം.
ഇന്ത്യന്  ജനതയ്ക്ക് സ്വാതന്ത്ര്യം കിട്ടുവാന് , അഥവാ ഇന്ത്യയെന്ന രാജ്യത്തെ നിര് മ്മിച്ചെടുക്കുവാന്  വേണ്ടി നിരവധി ആളുകല്  ജീവന്  വെടിഞ്ഞും വെടിയാതെയും ത്യാഗം ചെയ്തവരാണ്. അതിനായി മുന് നിരയില്  നിന്ന് നേതൃത്വം നല്കിയ നിരവധി സന്മനസ്സുകളെ ചരിത്രം ആരാധിക്കുന്നുണ്ട്. അവരില്  ചിലരായിരുന്നു, മഹാത്മാ ഗാന്ധി, ജവഹര് ലാല്  നെഹ്‌റു, വല്ലഭായ് പട്ടേല് , ഗോഖലെ , എന്നിങ്ങനെ കോണ്‍ഗ്രസിലെ നിരവധി മുന്  നിരയിലെ നേതാക്കന്മാരും അവര്ക്ക് ശക്തി പകര്ന്ന സാധാരണ ജനങ്ങളും. അവര് ജനങ്ങളുടെ ഒരു അവകാശ സമരമാണ് നടത്തിയത്. ആരും അവരെ കര് ത്താവിന്റെ ദാസന്മാരാക്കിയില്ല, അവരെല്ലാം "സ്വാതന്ത്ര്യ സമര സേനാനികല് ൾ" എന്നറിയപ്പെട്ടു.

നേതാക്കന്മാര്  ചെയ്യുന്നതെല്ലാം രാജ്യത്തിനല്ല, സ്വന്തം സുഖത്തിനു വേണ്ടി മാത്രമാണെന്നും വിചാരിക്കാന്  ന്യായമില്ല. ഇവരില്  ഭൂരിപക്ഷവും കോണ്‍ഗ്രസ് പാര് ട്ടിയില്  ചേര് ന്ന് പ്രവര് ത്തിക്കുന്നവര്  ആയിരുന്നു അന്ന്. ഇവരെയെല്ലാം ചരിത്രമറിയാത്ത ഒരു സാധു ലേഖകന് , ഈയിടെ രാജ്യം ഭരിക്കാന്  ജനങ്ങല് നിയോഗിച്ചിരിക്കുന്ന ഒരാളെ ദൈവദാസനാക്കിയതില്  എന്തോ പന്തികേടുണ്ട്. ഭരണവും ഭരണകര് ത്താക്കളും ഒരു ജനാധിപത്യ രാജ്യത്തു മാറി മാറി വരും. അത് നിശ്ചയിക്കുന്നത് ഒരു നിശ്ചിത പ്രത്യയ ശാസ്ത്രമല്ലായെന്നു ഇതിനകം ചരിത്രം പഠിപ്പിക്കുന്നു. ഉദാ. കമ്മ്യൂണിസം എന്ന പ്രത്യയശാസ്ത്രത്തിന് ഇന്നുള്ള പ്രസക്തി. അവർ എല്ലാവരും തന്നെ ദൈവദാസപ്രയോഗ  വിരുദ്ധരായിരുന്നു.!

ലേഖകന്  ആരാധിക്കുന്ന ഭരണകര്ത്താവു ഭരിക്കുന്നതില്  കഴിവുള്ളവ തന്നെയാകാം. ആര് നിഷേധിക്കുന്നു ?. മുന്  ഭരണാധിപന്മാരായിരുന്നവരും കഴിവു കെട്ടവന്  ആയിരുന്നില്ല. അവരുടെയെല്ലാം ഭരണത്തി വിശ്വാസം ഉണ്ടായിരുന്ന ഇന്ത്യയിലെ ജനങ്ങൾ തന്നെയായിരുന്നു മുന് ൻ കോണ്‍ഗ്രസ് നേതാവും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധിയെ രണ്ടാമതും വമ്പിച്ച ഭൂരിപക്ഷത്തില്  വിജയിപ്പിച്ചതും. 1970 കളില് ഉയര് ത്തുകയും കുറെക്കഴിഞ്ഞു അതെ ജനങ്ങല്   തന്നെ താഴ്ത്തിയിറക്കുകയും ചെയ്തു. അതേ ഇന്ദിരയെ 1980 ലെ തെരഞ്ഞെടുപ്പില്  മഹാഭൂരിപക്ഷത്തില് ൽ അധികാരത്തില്  കയറ്റി. ഭൂരിപക്ഷം 525-ല് ൽ 351 ആയിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചതെന്ന്, ബഹുമാന്യഎഡിറ്റര്   ലേഖകന്  അറിഞ്ഞിരുന്നോ? അന്ന് ഈ പുന്നത്തുറ ലേഖകന്  ജനിച്ചു കാണുകയില്ല !, ഭാഗ്യവശാല്  അന്ന് കത്തോലിക്കാ സഭയില്  ആര് ക്കുംതന്നെ വിശ്വാസികല് ക്ക് ദൈവദാസന്  പ്രയോഗവും കര് ത്താവിന്റെ ദാസനും  പ്രെയ്സ് ദ ലോര്ഡും മാര്ക്കറ്റില്  അങ്ങനെ ആയിട്ടില്ല. 

ഒരു ഇന്ത്യന്  ഭരണകര് ത്താവിനെ ഇങ്ങനെ പച്ചയ്ക്ക് കര് ത്താവിന്റെ ദാസനാക്കിയ പരമവിഡ്ഢിത്തം ഒരു എഡിറ്റോറിയലില്  കൂടി തട്ടിവിട്ടത് രണ്ടാം ലോകമഹായുദ്ധത്തിൽ പ്രയോഗിച്ച സെന് ഫുഗ്യാസ് ഉപയോഗിച്ച ആക്രമണത്തിനു സമാനമാണ്. എഡിറ്റോറിയൽ വായിച്ച ക്രിസ്ത്യാനികല്  അപ്പോഴേ ചത്തുമലര് ന്നു. ഇന്ത്യലെ എല്ലാ മികച്ച രണാധികാരികളെയും നേതാക്കന്മാരെയും മുഴുവന്  കര്ത്താവി ന്റെ ദാസന്മാരാക്കിയിരുന്നെങ്കില്  ! കര് ത്താവിന്റെ ദാസന്  എന്ന  പേര് മഹാത്മാ ഗാന്ധിക്ക് ലേഖകന്  നല് കിയിരുന്നെങ്കില്  , ഗാന്ധിജി അപ്പോഴേ ചരിത്രത്താളില്  നിന്നും ഇറങ്ങി എവിടേയ്ക്കോ ഓടിപ്പോകുമായിരുന്നു. 

എന്താണ് നാം മനസ്സിലാക്കേണ്ടത്? ഇങ്ങനെയുള്ള ലേഖകന്മാരുടെ എളിയ ലക്ഷ്യം ഒരു വന്  സാമ്പത്തിക തട്ടിപ്പില്  നിന്നും ഞങ്ങളെ രക്ഷിച്ചു കൊള്ളണേ, ഞങ്ങല്  ഇത്രയും കാലം കോണ്‍ഗ്രസിന്റെ കൂടെ നിന്നപ്പോല്  ഞങ്ങളുടെ ഈ ദൈവദാസനാക്കലും ഒന്നും അവരുടെ മുൻപിൽ അത്ര വിജയിച്ചില്ല, ചെലവായില്ല ., വിദേശപ്പണം ഞങ്ങളുടെ സ്വകാര്യതയിൽ ഇന്ത്യയിലേയ്ക്ക് ഞങ്ങല് ക്ക് കൊണ്ടുവരാനും അത്ര എളുപ്പമായിരുന്നില്ല, ബാങ്ക് അകൌണ്ടുകല്  വത്തിക്കാനില്  തന്നെ തുറക്കേണ്ട ഗതികേട് വന്നു. സ്വിസ് ബാങ്ക് അക്കൌണ്ട് ബുക്ക് തുറക്കാന് വരല്ലേ, ഞങ്ങല്  ഇന്ത്യയിലെ കത്തോലിക്കര്  മുഴുവൻ അങ്ങയെ സ്തുതിക്കും. ആമ്മേന്.  ഇതാണ് എഡിറ്റോറിയല്  ഇടയലേഖനം. അത് സത്യത്തിന്റെ സമഗ്ര ദര് ശനം അല്ല.  

3 comments:

 1. "കർത്താവിന്റെ ദാസൻ" എന്ന പ്രയോഗംതന്നെ തനി വിവരദോഷമാണു ! കര്ത്താവിനു നാം ഓരോരുത്തരും സഹോദരരാണ്! "സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ ,"എന്ന് നമ്മെകൊണ്ട് ദൈവത്തെ വിളിപ്പിച്ചവനും ,"പിതാവേ "എന്നു സ്വയം ആ ദൈവത്തെ വിളിച്ചവനും നമ്മുടെ ഈ ക്രിസ്തു തന്നെയല്ലേ ?! ആയതിനാൽ നാം ആരുംതന്നെ അവന്റെ യേശുദാസന്മാരും കര്തൃദാസന്മാരുമല്ല പകരം നാമെല്ലാം, (ക്രിസ്തു ഉൾപ്പടെ) ദൈവമക്കലാണ്! ഇന്ത്യയുടെ ചുണക്കുട്ടൻ ,നമ്മുടെ പ്രീയപ്പെട്ട പ്രയ്മിനിസ്റെർ ശ്രീ .മോഡി ഇതൊക്കെ അറിയാതെയിരുന്നാൽ ഭാഗ്യം ! ഭാരതം ഒരു ഹിന്ദു രാജ്യമാണെന്ന വലിയ സത്യം ഉറക്കത്തിലും ഓർത്തിരുന്നാൽ നമുക്ക് നന്ന് !

  ReplyDelete
 2. ഈ മുഖപ്രസംഗത്തിനെതിരെ ധാരാളം പ്രതിഷേധ കമന്‍റുകള്‍ സണ്‍ഡേ ശാലോമിന്‍െറ വെബ്സൈറ്റില്‍ നിറയുന്നുണ്ട്.

  എന്നാല്‍, അനുകൂലിക്കുന്നവരേയും കാണാം. അവരോട് ഒച്ചപ്പാടിന് പറയാനുളളത് ഇതാണ് - ‘‘അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കരുത്’’

  ഒപ്പം, അത്തരക്കാര്‍ക്ക് വേണ്ടി പുതിയൊരു ത്രിസന്ധ്യാജപം ഒച്ചപ്പാട് പ്രസിദ്ധീകരിക്കുന്നു.
  ത്രിസന്ധ്യാജപം
  1 . കര്‍ത്താവിൻറെ മാലാഖ പരിശുദ്ധ മോഡിയോടു വചിച്ചു. പരിശുദ്ധാത്മാവിനാല്‍ മോഡി ധര്‍മം ധരിച്ചു.

  നന്മ നിറഞ്ഞ മോഡിയേ സ്വസ്തി ! കര്‍ത്താവ് നിന്നോട് കൂടെ ! പ്രധാനമന്ത്രിമാരില്‍ നീ അനുഗ്രഹിക്കപ്പെട്ടവന്‍ ! അങ്ങയുടെ ഗുജറാത്തിന്‍ ഫലമായ രക്തസാക്ഷി മിഷനറിമാര്‍ നിഗ്രഹിപ്പെട്ടവരാകുന്നു.
  പരിശുദ്ധ മോഡിയേ , ഇന്ത്യാക്കാരുടെ പ്രധാനമന്ത്രിയേ, പാപികളായ ഞങ്ങള്‍ക്കു വേണ്ടി തമ്പുരാനോട് അപേക്ഷിക്കണമേ ! ആമ്മേന്‍.


  2 . ഇതാ കര്‍ത്താവിൻറെ ദാസന്‍, നിൻറെ വചനം പോലെ എന്നിലാകട്ടെ.
  (നന്മ നിറഞ്ഞ മോഡിയേ സ്വസ്തി ! ........ആമ്മേന്‍.)

  3 . വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു.
  (നന്മ നിറഞ്ഞ മോഡിയേ സ്വസ്തി ! .........ആമ്മേന്‍.)

  ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍
  സര്‍വേശ്വരൻറെ പരിശുദ്ധ മോഡിയേ, ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ.

  ReplyDelete
 3. PLS VISIT http://www.ochappad.com/

  ReplyDelete