Translate

Wednesday, July 16, 2014

പ്രേതബാധ ഒഴിപ്പിക്കാന്കടുങ്കൈ; കന്യാസ്ത്രീയെ കൊന്ന പുരോഹിതന്തടവ്
Story Dated: Wednesday, July 16, 2014 07:14
പ്രേതബാധ ഒഴിപ്പിക്കുന്നതിനായി കന്യാസ്ത്രീയെ പുരോഹിതന്ക്രൂരമായി പീഡിപ്പിച്ച്കൊന്നു. റുമാനിയന്പാതിരി ഡാനിയേല്കോറോജീനു എന്ന 33 കാരനാണ്വിവാദനായകനായത്‌. പ്രേതബാധ ആരോപിച്ചു സിസ്റ്റര്ഇറിനാ കോര്നിസി എന്ന 23 കാരി കന്യാസ്ത്രീയെ അഞ്ചു ദിവസത്തോളം ആരുമില്ലാത്ത ഒരു സ്ഥലത്തെ കുടിലില്ഭക്ഷണം പോലും നല്കാതെ കുരിശില്കെട്ടിയിട്ട്അടിക്കുകയും വായില്തുണി തിരുകി ശ്വാസം മുട്ടിച്ചും മരണത്തിന്കാരണമായ സാഹചര്യം സൃഷ്ടിച്ചതിന്ഇയാള്ക്ക്ഏഴു വര്ഷം തടവുശിക്ഷയും ലഭിച്ചു.
കിഴക്കന്റുമാനിയയിലെ ടനാകുവില്‍ 2005 ലായിരുന്നു സംഭവം. ജയില്മോചിതനായ ശേഷം കാടിനുള്ളില്ഒരു മരക്കുടിലുണ്ടാക്കി അവിടെ താമസിക്കുന്ന കോറോജീനു മരണമടഞ്ഞ കന്യാസ്ത്രീയ്ക്കായി മഠം പണി കഴിപ്പിക്കുമെന്ന്വ്യക്തമാക്കിയിട്ടുണ്ട്‌.
കുറ്റകൃത്യത്തിന്കോറോജീനുവിനെ സഹായിച്ച മറ്റ്നാലു കന്യാസ്ത്രീകളേയും കോടതി ശിക്ഷിച്ചിരുന്നു. കോറോജീനുവിന്റെ സഹായികളില്പ്രമുഖയായിരുന്ന നിക്കോളേറ്റ ആര്ക്കാലിയാനുവിന്എട്ടു വര്ഷം തടവും അഡിനാ കെപ്രാഗ, എലന ഓട്ടെല്‍, സിമോണ ബര്ദാനാസ്എന്നിവര്ക്ക്അഞ്ചു വര്ഷവും തടവാണ്ലഭിച്ചത്‌. അന്യായമായി പിടിച്ചുവെച്ചു, മരണത്തിന്സാഹചര്യമൊരുക്കി എന്നതാണ്ഇവര്ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. അതേസമയം തങ്ങള്കോര്നിസിയെ സഹായിക്കാനാണ്ശ്രമിച്ചതെന്നാണ്ഇവര്ഇപ്പോഴും പറയുന്നത്‌.
കോറോജീനുവിന്റെ അനേകം അനുയായികള്കോടതി വിധി പ്രസ്താവിക്കുമ്പോള്കോടതിയിലുണ്ടായിരുന്നു പൊട്ടിക്കരയുകയായിരുന്നു. വിചാരണയ്ക്കിടയില്പാതിരിക്ക്വേണ്ടി കോടതിയിലെത്തിയ അനേകം വിശ്വാസികളാണ്പ്രാര്ത്ഥനാ നിരതരായത്‌. കോറീജീനുവിനെ വിചാരണ ചെയ്യുന്നതിനെതിരേ ഹര്ജി പോലും സമര്പ്പിക്കപ്പെട്ടിരുന്നു. എന്നാല്റുമാനിയന്സുപ്രീംകോടതി ഇത്നിഷേധിച്ചു.
പാരാ മെഡിക്കല്സംഘം അഡ്രിനാലിന്അമിതമായി കുത്തിക്കയറ്റിയതാണ്മരണ കാരണമായതെന്ന വാദം കോടതി മുഖവിലയ്ക്ക് പോലും എടുത്തില്ല. അതേസമയം കോര്സീനിയുടെ മരണത്തിന്കാരണം തന്റെ പ്രവര്ത്തിയല്ലെന്ന്തനിക്ക്അറിയാമെന്നും സ്വയം ആക്രമിക്കുന്നത്തടയാനാണ്താന്അവരെ കെട്ടിയിട്ടതെന്നും എന്നാല്പിന്നീട്വരുമ്പോള്കോര്സീനിയെ മരിച്ച നിലയില്കണ്ടെത്തുക ആയിരുന്നെന്നും കോറോജീനു പറഞ്ഞു. അഞ്ചു ദിവസത്തേക്ക്കോര്സീനിയെ കെട്ടിയിട്ടെന്നും വായില്ഒരു ടൗവല്തിരുകിയെന്നും കോറോജീനു സമ്മതിച്ചു.
ഇതിനിടയില്കോറോജീനുവിന്റെ സഹായികളായ മറ്റു കന്യാസ്ത്രീകള്കോര്സീനിയ്ക്ക് ഭക്ഷണവും വെള്ളവും നല്കാന്ശ്രമിച്ചെങ്കിലും ഒക്കെ അവര്നിഷേധിച്ചെന്നും കോറോജീനു പറഞ്ഞു. സംഭവം റുമേനിയയിലെ ക്രൈസ്തവസഭയ്ക്ക് തന്നെ മാനക്കേടുണ്ടാക്കിയിരുന്നു. പ്രേതബാധ ഒഴിപ്പിക്കലിന്പോകുന്ന പുരോഹിതന്അക്കാര്യം ആദ്യം ആധുനിക മനശ്ശാസ്ത്ര സാധ്യതകള്ഉപയോഗിച്ച്സ്ഥിരീകരണം നടത്തിയ ശേഷമേ ബാക്കി കാര്യങ്ങള്ചെയ്യാവൂ എന്ന മാര്ഗ്ഗനിര്ദേശം 1999 ല്തന്നെ പുറത്ത്വിട്ടിരുന്നു.

- See more at: http://www.mangalam.com/latest-news/207124#sthash.951hupEX.dpuf

No comments:

Post a Comment