Translate

Thursday, July 31, 2014

നാടാകെ "അരിപ്രാഞ്ചികള്‍"

നാടാകെ "അരിപ്രാഞ്ചികള്‍"

'അരിപ്രാഞ്ചി' എന്ന കഥാപാത്രത്തെ മലയാളസിനിമയില്‍ അവതരിപ്പിച്ച നമ്മുടെ ഭരത് മമ്മൂട്ടി സത്യം,  ഇന്ന് നാടാകെ ആ കഥാപാത്രത്തിന്റെ ഡ്യൂപ്ലിക്കേറ്റുകളെ നമുക്ക് കാണാം ! ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍ മതി, ഇത്തിരി 'പേരിനും പെരുമയ്ക്കും' വേണ്ടി ഏതു വേഷവും (തനിക്ക് ചേരുന്നതല്ലെങ്കിലും) കെട്ടുന്ന പണക്കാരപുങ്കന്മാരെ കാണാം.
ഞാന്‍ എന്റെ ഒരു അനുഭവം വിവരിക്കുമ്പോള്‍ ആര്‍ക്കാനും "ഇതു ഞാനാണ്","എന്നെക്കുറിച്ചാണ്"എന്ന് സ്വയം തോന്നുന്നുവെങ്കില്‍ , വേഗം വഴിമാറി ചിന്തിക്കൂ ...അല്ലാഞ്ഞാല്‍ നാളെ ലോകം നിങ്ങളെ തിരിച്ചറിയും,നിശ്ചയം !

എങ്ങിനയോ ഒത്തിരിപ്പണം കൈവശം വന്നെങ്കിലും, ഇത്തിരി 'പേരില്ലാതെ'പോയതിനാല്‍ , ഏതു മാരത്തോണ്ചാട്ടവും , ഏതു മരാമത്തും സ്വയം ഏറ്റെടുത്തു ; ലോകഗുരുക്കളെ വെല്ലുന്ന എളിമയും മൂല്യപ്രകടനങ്ങളും ലോകത്തിനു കാഴ്ച്ച വയ്ക്കുന്ന "പാവംപുങ്കന്മാരെ" നമുക്കോരോ ഗ്രാമങ്ങളിലും നഗരങ്ങളിലും കാണാം എന്നതൊരു കലികാലവൈഭവം തന്നെ !

എന്നാല്‍ 'ആത്മീയത' എന്തെന്നറിയാതെ , അവരവരുടെ സഭകളുടെ പരമ്പരാഗത വഴികളിലൂടെ യാനം ചെയ്യുവാന്‍ ഏതോ കാരണങ്ങളാല്‍ മനം മടിക്കുന്ന പലരും , ഇന്ന് ഒരു 'പേരുണ്ടാക്കുവാന്‍' തനിക്കൊരു പുട്ടും അറിയാത്ത "ആത്മീയതയില്‍" കയ്യാംകളി നടത്തുന്നത്, അവര്‍ കാലത്തോട് ചെയ്യുന്ന വലിയ കുറ്റമാണ്,ക്രൂരതയാണ് ,സംശയമില്ല !  

ഇന്നത്തെ സഭകളുടെ പുരോഹിതന്റെ കുര്‍ബാന/കൂദാശ കളിപ്പീരുകളും, പാസ്ടരുടെ നാവിലെ വിവരക്കേടും കൊണ്ടും കേട്ടും മടുത്തു , പലരും അവരുടെ  സഭകളുടെ വിശ്വാസ കൂടാരങ്ങള്‍ വിട്ടോടി ഈ അല്പ്പജ്ഞാനികളുടെ അജ്ഞാനതമസിന്റെ കൂടാരങ്ങളില്‍ മനസിനെ ഉറക്കുന്നത് ആപല്‍ക്കാരം തന്നെ ! 

എനിക്കിവരോട് ഒന്നേ ആമുഖമായി പറയുവാനുള്ളൂ ; അല്ല അപേക്ഷിക്കുവാനുള്ളൂ.... "സ്നേഹിതരേ, ദയവായി ശ്രീമത് ഭഗവത്ഗീത മനസിലാകുംവരെ പലകുറി വായിച്ചു, മനസ്സില്‍ ഇത്തിരിപോന്ന ആത്മീയജ്ഞാനം എങ്കിലും ഉണര്ത്തിയിട്ടെ ഈ കടുംകൈചെയ്യാന്‍ മിനക്കെടാവേ ..അല്ലാഞ്ഞാല്‍ ക്രിസ്തുവിന്റെ 'കുരുടന്മാരായ വഴികാട്ടികളുടെ' ലിസ്റ്റില്‍ കാലം നിങ്ങളെയും ഉല്പ്പെടുത്തും നിശ്ചയം !  ഭഗവത്ഗീത ഒരു മതഗ്രന്ഥം അല്ല ; മറിച്ചു മാനവരാശിയുടെ ജീവനശാസ്ത്രമാണ്, സത്യം!         

വരുംതലമുറയ്ക്കായെങ്കിലും ഭാരതസര്‍ക്കാര്‍ ഈ മഹത്ഗ്രന്ഥം വിദ്യാഭ്യാസ രംഗത്ത് നിര്‍ബന്ധവിഷയമായി ചട്ടംമൂലം കൊണ്ടുവന്നിരുന്നെകില്‍, ഈ ഭാരതഭൂമി പഴയ ഋഷിഭൂമിയായെനേം ! അക്രമരാഷ്ട്രീയ/മതപ്രസരം ഇവിടെ ഇല്ലാതെ ആയേനേം! ഓരോ ഗ്രാമത്തിലും ഒരു ഗീതാപാരായണശാല ഉണ്ടായിരുന്നെകില്‍ പിന്നെയീ നാനൂറുതറി പള്ളികള്‍ പണിതു ക്രിസ്ത്യാനി വലയില്ലായിരുന്നു; തൊഴിലെടുക്കാന്‍ നാട്ടില്‍ ആളും കണ്ടെനേം (കുര്ബാനക്കൂദാശ/പ്രസംഗ തൊഴിലാളികള്‍ സ്വയം വയറ്റിപ്പാടിനായി ഭൂമിയില്‍ പാദങ്ങള്‍ ഉറപ്പിച്ചേനേം.....          (തുടരും)

No comments:

Post a Comment