Translate

Tuesday, February 10, 2015

ഡല്‍ഹിയില്‍ AAP വന്‍ ഭൂരിപക്ഷത്തില്‍!

ഡല്‍ഹിയില്‍ AAP നടത്തിയ വന്‍ മുന്നേറ്റം മതേതരത്വത്തിന് ജനങ്ങള്‍ കൊടുത്ത പുതിയ നിര്‍വ്വചനം ആണെന്ന് വിലയിരുത്തപ്പെടുന്നു. 

ഡല്‍ഹി ഇമാം AAP ക്ക് പിന്തുണ നല്‍കാന്‍ നടത്തിയ ആഹ്വാനത്തിന് ശ്രി അരവിന്ദ് കേജരിവാള്‍ നല്‍കിയ മറുപടി ശ്രദ്ധേയമാണ്. മത നേതാക്കന്മാര്‍ നിയന്ത്രിക്കുന്ന പിന്തുണയല്ല മതേതരത്ത്വത്തിനു വേണ്ടതെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. 

ഘര്‍ വാപ്പസിയോ, പള്ളി ആക്രമണമോ ഒന്നും ഒരു വിഷയമായി AAP അവതരിപ്പിച്ചിരുന്നില്ലെന്നും ശ്രദ്ധിക്കേണ്ടതുണ്ട്.

മതാചാര്യന്മാരുടെ നിയന്ത്രണത്തിലുള്ള ഗ്രൂപ്പുകള്‍ക്കാണ് തിരഞ്ഞെടുപ്പില്‍ വിധി നിര്‍ണ്ണയിക്കാന്‍ കഴിയുക എന്ന സങ്കല്‍പ്പമാണ് ഡല്‍ഹിയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞത്. ഈ ഒരു തിരിച്ചറിവാണ് കേരളത്തിലെ രാഷ്ട്രിയ നേതാക്കന്മാര്‍ക്കും ഉണ്ടാവേണ്ടത്. 

2 comments:

  1. നെഹ്രുകുടുംബത്തിനു തീറെഴുതിക്കൊടുത്ത കോണ്‍ഗ്രസ്‌.ഇതാ "മക്കൾ രാഷ്ട്രീയത്തില്‍ തലതല്ലിച്ചത്ത കോണ്‍ഗ്രസെന്ന" ദുഷ്പ്പേരു കൂടി നാണമില്ലാതെ സ്വീകരിച്ചിരിക്കുന്നു ! അടുത്ത തിരഞ്ഞെടുപ്പില്‍ ഈ പാര്‍ട്ടിക്ക്കേരളത്തില്‍ സരിതയുടെ വോട്ടുപോലും കിട്ടുമോ ആവോ !!!, "ഈശ്വരോ രക്ഷതു " ,

    ReplyDelete
  2. ഡൽഹിയിൽ എ എ പി അധികാരത്തിലേക് ഇന്ത്യയിലെ കോര്‍പ്പറേറ്റുകളുടെ മൂട് താങ്ങിയും ,കോടി കണക്കിന് ദരിദ്രനെ പരിഹസിച്ചും ,ഒബാമയുടെ കെട്ട്യോളെ സാരിയുടുപ്പിച്ചും ,അതിനൊക്കെ പുറമേ ഒരു രാജാവു വരുന്നുണ്ടെന്ന് പറഞ്ഞ് ദരിദ്ര തൊഴിലാളികളെക്കൊണ്ട് 300 രൂപ ദിവസ വേതനത്തിന് റോഡ് കഴുകിച്ചും ,10 ലക്ഷം വില വരുന്ന കോട്ടില്‍ ആയിരം തവണ തന്‍റെ പേരെഴുതി ഞാനൊരു മൊയന്താണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞതൊന്നും നട്ടെല്ലുള്ള ഒരു ഭാരതീയനും മറക്കില്ല...! ഞാന്‍ നിങ്ങള്‍ക്ക് വികസനമെന്താണെന്ന് കാണിച്ചു തരാമെന്ന് പറഞ്ഞുക്കൊണ്ട് അധികാരത്തില്‍ കയറി അന്നു മുതല്‍ ഭാരതത്തിലെ ദരിദ്രനെ നോക്കി ഞാന്‍ നിങ്ങളെ പറ്റിച്ചില്ലെ പൊട്ടന്‍മാരെയെന്ന് നിരവധി തവണ വിളിച്ചു പറഞ്ഞതും ഒരു ഭാരതീയനും മറക്കാന്‍ കയ്യില്ല മഹാത്മാവിന്‍റെ ഘാതകന്‍റെ പ്രതിമ നിര്‍മ്മിക്കുന്നതും സ്വപ്നം കണ്ട് നടക്കുന്ന വര്‍ഗ്ഗീയ കോമരങ്ങളെ അടിച്ചമര്‍ത്താനും , ഫാസിസ്റ്റ് ഭരണങ്ങളുടെ അവസാനത്തിന് ഇതൊരു പുത്തന്‍ തുടക്കമാവട്ടെയെന്നും ആശംസിക്കുന്നു.......കോൻഗ്രസ്സിന്റെ വോട്ട് തന്ത്രപരമായി ആപ്പിന് കൊടുത്തിട്ടുണ്ടെങ്കിൽ അത് മഹത്തായ കാര്യമായി തന്നെ വിലയിരുത്തണം കാരണം പൊളളയായ "ബഡായി" പറഞ്ഞ് അധികാരത്തിൽ വന്ന "ചായ കടക്കാരൻ" ആനിമാ"രുടെ (അംബാനി।അഡാനി)വെറും മൂട് താങ്ങിയായി അധപ്പതിച്ച് 10 ലക്ഷത്തിന്റെ "കുപ്പായം "അതും തന്റെ തന്നെ പേരെഴുതി 56 ഇഞ്ച് ശരീരത്തിൽ മൂടിയാൽ എല്ലാമായെന്ന മിഥ്യാ ധാരണ കൊണ്ട് നടക്കുന്ന അവതാരത്തിന്റെ കരണക്കുറ്റിക്ക് കൊടുക്കണമെങ്കിൽ ചിലപ്പോൾ വോട്ട് മാറ്റി കുത്തേണ്ടതായി വരും ...... അതാണ് ഡൽഹിയിലെ കോണ്ഗ്രസ്സ് പ്രവർത്തകർ ചെയ്തത് കിരണ് ബേദിയുടെ മണ്ടലത്തിൽ ബീ ജെപി പ്രവർത്തകർ ചയ്തതും അതാണല്ലോ...... ഡൽഹി സംസ്ഥാനം രൂപീകരിച്ചത് മുതൽ ബീ ജെ പീയെ മാത്രം ജയിപ്പിച്ച കൃഷ്ണ നഗറിൽ (ഹർഷ വർധൻ 35000 വോട്ടിന് കഴിഞ്ഞ പ്രാവശ്യം ജയിച്ചു) മോഡിസത്തിനെതരെ സംഘ പരിവാർ പോലും വോട്ട് മറിച്ചുവല്ലോ.?? അഭിവാദ്യങ്ങൾ നേരുന്നു ഡൽഹി ജനതക്ക്.....അഹങ്കാരത്തിന്റെ ആൾ രൂപത്തിനെ തോൽപ്പിച്ചതിന്......ജയ് ഹിന്ദ് @ബക്കർ കൊടശ്ശേരി

    Best regards,

    Jose (Oman)

    ReplyDelete