Translate

Thursday, February 26, 2015

കൊച്ചി സമ്മേളനം അരങ്ങൊരുങ്ങുന്നു.....

സീറോ മലബാര്‍ സഭാംഗങ്ങളുടെ  മേല്‍ സമ്പൂര്‍ണ്ണ അധികാരം സ്ഥാപിച്ചെടുത്ത് സഭയെ ഒരു വലിയ വ്യവസായമായി വളര്‍ത്തിയെടുത്ത മെത്രാധിപത്യത്തിനെതിരെയുള്ള ഒരു മഹാവിപ്ലവത്തിന്‍റെ തുടക്കമായാണ് KCRM കൊച്ചിയില്‍ നടത്തുന്ന  മുന്‍ സഭാ സന്ന്യസ്ഥരുടെ ദേശീയ കൂട്ടായ്മ വിലയിരുത്തപ്പെടുന്നത്. സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി അനേകം സഭാംഗങ്ങള്‍ നല്‍കിയ പിന്തുണയും  സഭക്കുള്ളില്‍ നിന്നുള്ള നിരവധി സന്ന്യസ്ഥരുടെ പിന്തുണയും ഒത്തു ചേര്‍ന്നതാണ് ഈ സമ്മേളനം ഇത്രയേറെ ജനശ്രദ്ധ ആകര്‍ഷിക്കാന്‍ കാരണം.

എന്തുകൊണ്ട് ഇങ്ങിനെയൊരു സമ്മേളനം

കത്തോലിക്കാസഭയിലെ സ്ഥാപനവൽക്കരണത്തിന്‍റെ ഫലമായുണ്ടായ 'ആത്മീയ മേധാക്ഷയത്താലും' വ്യക്തിപരമായ കാരണങ്ങളാലും സന്യാസം വിട്ടിറങ്ങിയ ബഹുമാന്യ പുരോഹിതരേയും കന്യാസ്ത്രീകളേയും സമൂഹം ഒറ്റപ്പെടുത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു. സ്വന്തം കുടുംബങ്ങളിൽനിന്നുപോലും അവർ തിരസ്‌ക്കരിക്കപ്പെടുന്നു. അവരുടെ കുടുംബവിഹിതം മറ്റുള്ളവർ തട്ടിയെടുക്കുന്നു. ഭൂരിപക്ഷംപേരും  സ്വന്തം നാടുവിട്ട് പോകേണ്ടിവരുന്നു. ദുരിതപൂർണ്ണമായ ഇവരുടെ ജീവിതത്തെക്കുറിച്ച് കെ. സി. ആർ. എം. പഠനം നടത്തിയപ്പോൾ, കാലങ്ങളോളം സഭയ്ക്കും സമൂഹത്തിനും വേണ്ടി സമർപ്പിത ജീവിതം നയിച്ച ഈ ബഹുമാന്യരിൽ ഭൂരിപക്ഷവും സഭയ്ക്കുള്ളിൽ തുടരുന്ന പുരോഹിത-സന്യാസിനിമാരേക്കാൾ ആത്മീയചൈതന്യവും സമർപ്പണ മനോഭാവമുള്ളവരാണെന്നും കാണുവാൻകഴിഞ്ഞു. ഇവരുടെ സേവനം സമൂഹത്തിന് മുതൽകൂട്ടാകുമെന്നും കെ. സി. ആർ. എം. കരുതുന്നു. രാജ്യത്തെ ഏതൊരു പൗരനും ഇന്ത്യൻ ഭരണഘടനയനുസരിച്ച് മാന്യമായ ഏതൊരു തൊഴിലും ജീവിതാന്തസും സ്വീകരിക്കുന്നതിന് അവകാശമുണ്ട്. ബഹുമാന്യരായ ഇവരെ കാലങ്ങളായി സമൂഹത്തിൽ ഒറ്റപ്പെടുത്തി പീഡിപ്പിക്കുന്നതിനും അപകീർത്തിപ്പെടുത്തുന്നതിനും പിന്നിൽ സഭാനേതൃത്വത്തിന്‍റെ ആസൂത്രിത നീക്കമാണെന്ന് കാണുവാൻകഴിഞ്ഞു. ഇവരുടെ ക്ഷേമം ഉറപ്പാക്കുകയാണ് സമ്മേളനത്തിന്‍റെ ലക്‌ഷ്യം.

സമ്മേളനത്തിനുള്ള ക്രമീകരണങ്ങള്‍

സമ്മേളനത്തിന്‍റെ സംഘാടക സമിതി ചെയര്‍മാന്‍ ശ്രി. റെജി ഞള്ളാനി ഉള്‍പ്പെടെയുള്ള സ്വാഗത സംഘം ഇന്ന് മുതല്‍ എറണാകുളത്ത് ക്യാമ്പ് ചെയ്ത് തയ്യാറെടുപ്പുകള്‍ നടത്തുന്നു.

സമ്മേളന സമയം

2015 ഫെബ്രുവരി 28 (ശനിയാഴ്ച) 9 AM മുതല്‍ 4 PM വരെ. 

സമ്മേളന സ്ഥലത്തേക്ക് എത്തിച്ചേരാനുള്ള വഴി  

സ്ഥലം: എറണാകുളം, പാലാരിവട്ടം  SNDP യോഗം ഓഡിറ്റോറിയം -
(പാലാരിവട്ടം ജംഗ്ഷനിൽനിന്നും തമ്മനം റോഡിൽ കയറി, വലതുവശത്തുള്ള ക്ഷേത്രത്തിന്‍റെ നേരെ എതിർവശത്തുള്ള ചെറിയ ടാർ റോഡില്‍ 50 മീറ്റർ മാറി). 

ട്രെയിനിൽ എറണാകുളം നോർത്തിൽ വരുന്നവർ, അവിടെനിന്നു കാക്കനാട് വഴിയുള്ള ബസ്സിൽ കയറി പാലാരിവട്ടം ജംഗ്ഷനിൽ ഇറങ്ങുക. 

ട്രെയിനിൽ എറണാകുളം സൗത്തിൽ വരുന്നവർ അവിടെനിന്നു ജോസ്ജംഗ്ഷനിലെത്തി കാക്കനാട് വഴിയുള്ള ബസ്സിൽ കയറി പാലാരിവട്ടം ജംഗ്ഷനിൽ ഇറങ്ങുക

ബസ്സിൽ വൈറ്റില ഹബ് ബസ്സ്റ്റാന്റിൽ എത്തുന്നവർ, ഇടപ്പള്ളി-ആലുവാ ബസ്സിൽ കയറി ബൈപ്പാസുവഴി പൈപ്പുലൈൻ ജംഗ്ഷനിൽ ഇറങ്ങി,  എറണാകുളം വഴിക്കുള്ള ബസ്സിൽ കയറി  പാലാരിവട്ടം ജംഗ്ഷനിൽ  ഇറങ്ങുക. 

ബസ്സിൽ ആലുവാ-ഇടപ്പള്ളി ബൈപ്പാസുവഴി  വരുന്നവർ, ഇടപ്പള്ളി ടോൾ കഴിഞ്ഞ്  പൈപ്പുലൈൻ ജംഗ്ഷനിൽ ഇറങ്ങി, എറണാകുളം വഴിക്കുള്ള ബസ്സിൽ കയറി  പാലാരിവട്ടം ജംഗ്ഷനിൽ  ഇറങ്ങുക.

 ബസ്സിൽ ആലുവ ഹൈവേയിലൂടെ വരുന്നവർ നേരേ പാലാരിവട്ടം ജംഗ്ഷനിലിറങ്ങുക.

കൂടുതൽ വിവരങ്ങൾക്ക്: 

റെജി ഞള്ളാനി-9447105070,  കെ.കെ. ജോസ് കണ്ടത്തിൽ-8547573730, 
ഫാ. ഷിബു കെ.പി-9446128322, കെ.ജോർജ്ജ് ജോസഫ്- 9496313963
www.almayasabdam.blogspot.com, www.almayasabdam.com എന്നീ സൈറ്റുകളിലും വിശദാംശങ്ങള്‍ ലഭ്യമാണ്.

പരിപാടികള്‍

പരിപാടികളുടെ കൃത്യമായ  വിശദാംശങ്ങള്‍, ഡെലിഗേറ്റ്സ്  ഫയലില്‍, പങ്കെടുക്കുന്ന എല്ലാവര്‍ക്കും ലഭിക്കും. മുന്‍  സന്ന്യസ്ഥരുടെ ദേശീയ സംഘടനക്കു രൂപം കൊടുക്കുക, സഭയില്‍ നിന്നും സമൂഹത്തില്‍ നിന്നും പലരും സഹിക്കേണ്ടി വന്ന അനുഭവങ്ങള്‍ പങ്കുവെയ്ക്കുക, അവരുടെ ക്ഷേമത്തിന് വേണ്ടിയ പദ്ധതികള്‍ക്ക് രൂപം കൊടുക്കുക. സഭക്ക് മികച്ച സംഭാവന നല്‍കിയവരെ ആദരിക്കുക, തുടങ്ങിയവ പരിപാടികളിലെ മുഖ്യ ഇനങ്ങള്‍ ആയിരിക്കും. ഒപ്പം വിഷിഷ്ടാതിഥികളുടെ ലഘു പ്രഭാഷണങ്ങളും ഉണ്ടായിരിക്കും.

ഒരു കൈ സഹായിക്കൂ

KCRM ന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഈ മുന്നേറ്റം അവിസ്മരണിയമാക്കാന്‍ സുമനസ്സുകളായ എല്ലാവരും സഹകരിക്കണമെന്ന്  സംഘാടകര്‍ അഭ്യര്ത്ഥി്ക്കുന്നു. KCRM ന്റെ് ബാങ്ക് അക്കൌണ്ട് വിശദാംശങ്ങള്‍  SBT, Pala Branch.  A/c No. 67117548175, IFSC Code: SBTR 000012   Name of A/C: Kerala Catholic Church Reformation Movement വിശദാംശങ്ങള്ക്ക്   ബന്ധപ്പെടുക: - റെജി ഞള്ളാനി - +(91) 9447105070, കെ. കെ. ജോസ് കണ്ടത്തില്‍ - +(91) 8547573730, ജോര്ജ്ജ്  മൂലേച്ചാലില്‍ - +(91) 9497088904

പങ്കെടുക്കൂ

കത്തോലിക്കാ സഭാംഗങ്ങളായ ആര്‍ക്കും ഈ സമ്മേളനത്തില്‍ പങ്കെടുക്കാം. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആരുടെ ഭാഗത്തുനിന്നുണ്ടാകുന്നതും ചെറുതല്ല എന്നോര്‍ക്കുക. പങ്കെടുക്കുന്ന ഓരോരുത്തരും അവരുടെ സഹകരണം വഴി പകര്‍ന്നു നല്‍കുന്ന ആവേശമാണ് അത്മായരെ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി അടരാടാന്‍ പ്രേരിപ്പിക്കുന്നതെന്ന് ഓര്മ്മിക്കുക. എല്ലാവരെയും KCRM സമ്മേളന നഗറിലേക്ക് സ്വാഗതം ചെയ്യുന്നു.

പൊതുപരിഗണനയ്ക്കായി കെ. സി. ആർ. എം. മുന്നോട്ടു വയ്ക്കുന്ന നിർദ്ദേശങ്ങൾ


1 പൗരോഹിത്യവും സന്യാസവും വിട്ടുപോന്നവർക്ക് സമൂഹത്തിന്‍റെ ആദരവും ബഹുമാനവും നൽകി അവരുടെ കഴിവുകൾ സമൂഹത്തിന് പ്രയോജനപ്പെടുത്തണം.

2 സെമിനാരികളിലേയ്ക്കും മഠങ്ങളിലേയ്ക്കും പോകുന്നവരുടെ കുടുംബവിഹിതം അവരുടെ കാലശേഷം മാത്രമേ സ്വന്തക്കാരോ ബന്ധുക്കളോ സഭാനേതൃത്വമോ കൈപ്പറ്റുവാൻ പാടുള്ളൂ.

3 പുരോഹിതരുടേയും കന്യാസ്ത്രീകളുടേയും സേവന വേതന വ്യവസ്തകൾക്ക് ലേബർ ആക്ട് ബാധകമാക്കുകയും മാന്യമായ ശമ്പളം നല്കുകയും വേണം.  സെമിനാരി ജീവിതവും തുടർന്നുള്ള സേവന കാലാവധിയും പരിഗണിച്ച് അർഹമായ തുക പിരിഞ്ഞുപോകുന്നവർക്ക് നൽകണം.

4 ഔദ്യോഗികമായി പിരിഞ്ഞുപോന്നുവെങ്കിലും താത്പര്യമുള്ള വിവാഹിതരും അവിവാഹിതരുമായിട്ടുള്ള വൈദികർക്ക് തുടർന്നും രൂപതകൾക്കു കീഴിലുള്ള പള്ളികളുമായി ചേർന്ന് കൂദാശകർമ്മങ്ങൾ നടത്തുവാൻ അനുവാദം നൽകണം. 
5 സർക്കാർ ശമ്പളം ലഭിക്കുന്ന പുരോഹിത/സന്യസ്തർക്ക്കിട്ടുന്ന ശമ്പളത്തിൽ 50% ബാങ്കിൽ നിക്ഷേപിക്കുക. ഇടയ്ക്കുവെച്ച് പിരിഞ്ഞു പോകുന്നവർക്ക് ജീവനാംശം നൽകാൻ ആ സമ്പാദ്യം ഉപയോഗപ്പെടുത്തേണ്ടതാണ്. ശ്രമ്പളമെന്നത് ജോലി ചെയ്യുന്നയാളിന്‍റെ കുടുംബത്തെ പോറ്റാനുമുപയോഗപ്പെടുത്തുക എന്ന  മാനദണ്ഡം പരിഗണിച്ചാണ് നിശ്ചയിച്ചിരിക്കുന്നത്. അതായത് 6 പേർക്കായി (ഭാര്യഭർത്താവ്കുട്ടികൾമാതാപിതാക്കൾ) ലഭിക്കുന്ന പണംഒരു വ്യക്തി ഒറ്റയ്ക്ക് കൈപ്പറ്റുകയും അതു അയാളുടേതു പോലുമല്ലാതിരിക്കുകയും ചെയ്യുന്ന സാമൂഹിക അനീതി കത്തോലിക്കാ സ്ഥാപനങ്ങളിലുണ്ട്.

6 തിരിച്ചറിവാകുന്നതിനു മുൻപ് ചെറിയ പ്രായത്തിൽ കുട്ടികളെ സെമിനാരികളിലും മഠങ്ങളിലും ചേർക്കുന്നത് നിർത്തലാക്കണം.   ഗ്രാഡ്യുവേഷനു ശേഷം മാത്രം വൈദിക സന്യാസ പരിശീലനത്തിനായി യുവതി യുവാക്കളെ തെരഞ്ഞെടുക്കുക. മുതിർന്ന ശേഷമാണ് പട്ടം/വൃതംഎപ്പോൾ വേണമെങ്കിലും പുറത്തുപോകാം എന്നൊക്കെയുള്ള മുടന്തൻ ന്യായമൊക്കെ മാറ്റി വെക്കുക. ചാപ്പകുത്തി മാറ്റി നിർത്തുന്ന ഇപ്പോഴത്തെ പരിപാടി നിർത്തുക തന്നെ വേണം. നമ്മൾ മക്കളെ വിവാഹം കഴിപ്പിക്കുന്നത് 25 വയസിനടുത്താണല്ലോ! ഉത്തരവാദിത്വം എറ്റെടുക്കാൻ പ്രാപ്തിയും തിരിച്ചറിവും ഉണ്ടാകണമെന്ന വിവേകപൂർണ്ണമായ ഈ നിലപാട് എന്തുകൊണ്ട് അതിനേക്കാൾ ''ശ്രേഷ്ടമായ''പൗരോഹിത്യത്തിലും സന്യാസത്തിലും പാലിക്കപ്പെടുന്നില്ലചുരുങ്ങിയ വർഷത്തെ പരിശീലനംകൊണ്ട് സഭാശുശ്രൂഷകരെ സജ്ജരാക്കുകയും ചെയ്യാം. സാമ്പത്തിക ലാഭമുണ്ടാകുംസാമൂഹിക ബോധമുള്ള പുരോഹിതരെയും സന്യാസിസന്യാസിനികളെയും സമൂഹത്തിനു ലഭിക്കുകയും ചെയ്യും. സൂത്രത്തിൽ ഉപരിപഠനം നടത്താനായി അച്ചൻ വേഷം കെട്ടുന്നവരുടെ നുഴഞ്ഞു കയറ്റവും നിലയ്ക്കും. 

7 പുരോഹിതർക്കും കന്യാസ്ത്രീകൾക്കും സന്യാസത്തിൽ തുടരുന്നതിനുള്ള പ്രാഥമികവൃതം അഞ്ച് വർഷമായി നിശ്ചയിക്കുകയും തുടരുവാനാഗ്രഹിക്കുന്നവർക്ക് പിന്നീട് നീട്ടിനൽകുകയും ചെയ്യണം. നിർബന്ധിത സന്യാസജീവിതം അപകടകരമാണ്.

8 പിന്നാക്ക കുടുംബങ്ങളിൽ നിന്നാണ് കൂടുതൽ കുട്ടികൾക്കും 'ദൈവവിളിവരുന്നത്. എഞ്ചിനീയറോ ഡോക്ടറോ ആകാൻ കഴിവുള്ള  മക്കളെ  സെമിനാരിയിലോ മഠത്തിലോ ചേർക്കാൻ മാതാപിതാക്കൾ താല്പര്യം കാണിക്കുന്നില്ല   എന്നുള്ളത് വസ്തുതയാണ്. ചുരുക്കത്തിൽ 'തിരികിട'കളാണ് പലപ്പോഴും ഈ അന്തസിൽ എത്തിപ്പെടുന്നത്. ഇവർ പിന്നീട് തരികിടകളാകുന്നതിൽ അത്ഭുതപ്പെടാനില്ല.

9 അടുത്ത കാലത്തായി പുരോഹിതരിലും സന്യാസിസന്യാസിനികളിലും മാനസിക പിരിമുറുക്കം വർദ്ധിച്ചു വരുന്നതായും പലതും അവിഹിതബന്ധത്തിലും അതിക്രമങ്ങളിലും കൊലപാതകത്തിലുംവരെ ചെന്നെത്തുന്നതായും കാണുന്നു. പല സംഭവങ്ങളും പാശ്ചാത്യ സഭകളെ കടത്തിവെട്ടുന്ന തരത്തിലുമാണെന്നിരിക്കെപഴയ കാലത്തെ ചൈതന്യത്തിലേയ്ക്ക് തിരിച്ചു പോക്കിനാവശ്യമായ ചർച്ചകളും നടപടികളും പ്രോത്സാഹനങ്ങളും സഭാ നേദൃത്വത്തിൽനിന്നും വിശ്വാസ സമുഹത്തിൽ നിന്നും ഉണ്ടാകണം.

10 പുറത്തു വന്നിട്ടുള്ളതും വരാനാഗ്രഹിക്കുന്നവരുമായ നിരവധി പുരോഹിതർക്കും കന്യസ്ത്രീകൾക്കും തലചായ്ക്കാൻ ഇടമില്ലാത്ത അവസ്ഥയുണ്ട് മുള്ളുകൾക്കിടയിൽ വീണ വിത്തുപോലെസ്വന്തം കുടുംബങ്ങളിൽ പോലും കയറുവാൻ കഴിയാത്തയാതൊരുവിധ സംരക്ഷണവും ലഭിക്കാത്തസാമ്പത്തിക ക്ലേശത്തിൽ നട്ടം തിരുയുന്നജോലിയൊന്നും ലഭിക്കാത്തവരും കുടുംബമില്ലാത്തവരുമാണ് നല്ലൊരു പങ്കും. പുതിയ ജോലി നേടുന്നതിനും മനസ്സിനെ ഒന്നു ശാന്തമാക്കുന്നതിനുമായി ഒരു ഇടത്താവളം അവർക്കു ഉണ്ടാക്കുകയെന്നത് നമ്മുടെ സമൂഹിക പ്രതിബദ്ധതയായിക്കാണണം. 

റജി ഞള്ളാനി – ഓര്‍ഗനൈസര്‍

ഫോ: 9447105070

2 comments:

  1. അത്മായര്‍ നടത്തുന്ന ഈ മഹാ സംരംഭത്തിനു തല വെച്ച് കൊടുത്ത് പരി. ആത്മാവിന്റെ കോപം വിളിച്ചു വരുത്തരുത്, പരി. ആത്മാവ് സ്ഥാപിച്ചത് ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കില്ല, എന്നൊക്കെ ഒരു വായനക്കാരന്‍ എഴുതിക്കണ്ടു. പരി. ആത്മാവ് എന്താണ് ഉദ്ദേശിക്കുന്നത് എന്നതിലേക്ക് കടക്കുന്നില്ല; പരി. ആത്മാവ്‌ സ്ഥാപിച്ച റോമിലെ സഭയില്‍ നിന്ന് അടര്‍ന്നു മാറാന്‍ എല്ലാ അടവുകളും പയറ്റുന്ന സീറോ മലബാര്‍ സഭയുടെ കാര്യം അനുജന്‍ ആ ഗണത്തില്‍ സദയം പെടുത്തരുത്. സഭയെ അനുകൂലിച്ചു അനേകം പേര്‍ പലയിടത്തും എഴുതി കണ്ടിട്ടുണ്ട്. പൊതുവേ, ആര്‍ക്കും ഈ മെത്രാന്മാര്‍ കാണിക്കുന്നത് മനുഷ്യന് ചേര്‍ന്ന കാര്യങ്ങളാണെന്ന് അഭിപ്രായമില്ല. സഭയുടെ ഇന്നത്തെ നടത്തിപ്പില്‍ സഭാംഗങ്ങളില്‍ ബഹു ഭൂരിപക്ഷവും തൃപ്തരുമല്ല. ഈ പാരകള്‍ തലപ്പത്ത് വന്നത് സാത്താന്റെ പരീക്ഷണങ്ങള്‍ ആയി കാണുന്നു അവര്‍. പത്തു വര്ഷം മുമ്പ് ഉണ്ടായിരുന്നതില്‍ നിന്നും സീറോ മലബാര്‍ സഭാംഗങ്ങളുടെ സംഖ്യ നാലൊന്നു കുറഞ്ഞു. പരി. ആത്മാവ് ഇങ്ങിനെയാണോ സഭയെ നോക്കേണ്ടത്? പരി. ആത്മാവ് പിന്നിലുണ്ടെങ്കില്‍ പിന്നെന്തിനാ മെത്രാന്മാര്‍ രാഷ്ട്രിയം കളിക്കുന്നതും, വല്ലവന്റെയും കാലു പിടിക്കുന്നതും? സ്വയം തിരുത്താന്‍ നേതൃത്വം തയ്യാറാകുന്നില്ലെങ്കില്‍ ഈ പരി. ആത്മാവ് ആ സിംഹാസനങ്ങള്‍ വലിച്ചെറിഞ്ഞ് അത് അര്‍ഹിക്കുന്നവര്‍ക്ക് കൊടുക്കും. ആ അര്‍ത്ഥത്തില്‍ ഇപ്പോള്‍ നടക്കുന്നതും പരി.ആത്മാവിന്റെ പ്രവര്‍ത്തനം തന്നെയാണ്. അങ്ങിനെ ഞാന്‍ വിശ്വസിക്കുന്നു.

    ReplyDelete
  2. ദൈവത്തെ അറിയാത്ത സ്വാര്‍ത്ഥതനിറഞ്ഞ മനുഷ്യരാണിന്നിന്റെ സാര സഭകളേയും നയിക്കുന്നത്! ദൈവത്തിനോ പ.ആത്മാവിനോ ഇതില്‍ യാതൊരു പങ്കുമില്ല ! അല്ലെങ്കില്‍ത്തന്നെ സര്‍വവ്യാപിയായ ദൈവമെന്ന നിത്യസത്യചൈതന്യത്തിനു എന്തിനു പള്ളികള്‍, സ്തുതിക്കുവാന്‍ പുരോഹിതര്‍, ഒശാനപാടാന്‍ കുരുത്തോലചിന്തുകള്‍? ദൈവത്തിനു ഇവ ആവശ്യമെന്നു നമ്മോടു പറഞ്ഞു നമ്മെ കബളിപ്പിച്ച്‌ നമ്മുടെ ചിലവില്‍ സുഖിച്ചുവാണ സാത്താന്റെ ആത്മധാരികളാണിവര്‍ ! സ്വര്‍ഗത്തിലെ ദൈവത്തിനു മനവാട്ടികളെ തേടി നാടാകെ നടന്നു, അവശരായ മാതാപിതാക്കളുടെ പോന്നോമനകളായ കന്യകകളെ അടിമകളാക്കി മൃഗീയമായി ഭോഗിച്ചുകൊന്ന നികൃഷ്ട ജീവികളും അവര്‍ നയിക്കുന്ന ഈ സഭകളും എങ്ങിനെ ദൈവത്തിന്റെതും പ.ആത്മാവിന്റെതും ആകും ? ചിന്തിക്കൂ അച്ചായസമൂഹമേ..

    ReplyDelete