Translate

Monday, February 16, 2015

കൊച്ചി ദേശീയ സമ്മേളനത്തിലേക്ക് ഏവർക്കും സ്വാഗതം!


റെജി ഞള്ളാനി (ചെയർമാൻ, സ്വാഗതസംഘം -9447105070)

ബഹുമാന്യരേ,

കത്തോലിക്കാസഭയിലെ സന്ന്യാസം വിട്ടിറങ്ങിയ പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ഒരു അസാധാരണസമ്മേളനം ഈ മാസം ഇരുപത്തിയെട്ടിന് എറണാകുളം പാലാരിവട്ടം എസ്സ്.എൻ. ഡി. പി .യോഗം ഓഡിറ്റോറിയത്തിൽവച്ചു നടക്കുകയാണ്. ഈ സമ്മേളനത്തിൽ കേരളത്തിന്റെ സാമൂഹിക -സാംസ്‌കാരിക- ആത്മീയ മണ്ഡലങ്ങളിലുള്ള ധാരാളം പേർ പങ്കെടുക്കുന്നു. കെ.സി.ആർ. എം-ന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ മഹാസമ്മേളനത്തിൽ ഏവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. 

വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ഈ പരിപാടിയെ
ക്കുറിച്ച്, സംസ്ഥാന-ദേശീയ-അന്തർദേശീയതലങ്ങളിൽ പത്രങ്ങളും ടി വി ചാനലുകളും സോഷ്യൽ നെറ്റുവർക്കുകളും വൻപ്രാധാന്യത്തോടെ  റിപ്പോർട്ട് ചെയ്തതിന് അവരോടെല്ലാം  കെ.സി. ആർ.എം-ന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

 സമ്മേളനവിജയത്തിന് സ്വദേശത്തുനിന്നും വിദേശത്തുനിന്നും ആയിരക്കണക്കിന് ആശംസകൾ ലഭിക്കുകയുണ്ടായി. കൊച്ചിസമ്മേളനത്തിന്റെ വിജയത്തിനായി കെ.സി.ആർ.എം-ന്റെ പ്രവർത്തകരെല്ലാവരും രാപകലില്ലാതെ പ്രവർത്തിച്ചുവരുന്നു. സ്വാഗതസംഘത്തിലും ഉപദേശകസമിതിയിലുമുള്ള മുഴുവൻ പ്രവർത്തകരെയും ഞാനീയവസരത്തിൽ നന്ദിയോടെ ഓർക്കുന്നു. പ്രത്യേകിച്ച് ഞങ്ങളുടെ പ്രസിഡന്റ് കെ.ജോർജ്ജ് ജോസഫ്, വൈസ് ചെയർമാൻ പ്രൊഫ. ഇപ്പൻ, ഏറ്റവും പ്രിയങ്കരനായ ജന.സെക്രട്ടറി കെ.കെ. ജോസ് കണ്ടത്തിൽ, സത്യജ്വാലയുടെ എഡിറ്റർ ജോർജ്ജ് മൂലേച്ചാലിൽ, എല്ലാറ്റിന്റെയും മുൻനിരക്കാരനായ സാമുവൽ കൂടൽ, മുൻ പ്രസിഡന്റുമാരായ മാത്യു തറക്കുന്നേൽ, പി.എസ്. ജോസഫ്, സർക്കുലേഷൻ മാനേജർ സി.വി. സെബാസ്റ്റിയൻ, സംഘടനയുടെ വെബ്‌സൈറ്റ് കൈകാര്യം ചെയ്യുന്ന സക്കറിയാസ് നെടുങ്കനാൽ, ജോസഫ് മറ്റപ്പളളി, ജോസ് ആന്റണി, ജോസഫ് പടന്നമാക്കൽ, ചാക്കോ കളരിക്കൽ, ഡോ. ജെയിംസ് കോട്ടൂർ, 'സോൾ ആൻഡ് വിഷൻ' എഡിറ്റർ ജോർജ്ജ് കട്ടിക്കാരൻ എന്നിവരുടെയും; കുഞ്ഞുമോൻ സെബാസ്റ്റ്യൻ, ജോസ് പൂവത്തേട്ട്, സണ്ണി കുടകനാടിയിൽ, ഷാജു തറപ്പേൽ, ജോസഫ് കാരുപറമ്പിൽ, കുര്യാച്ചൻ ചക്കുളിക്കൽ, ടോമി തുരുത്തിക്കര, അഡ്വ.വർഗ്ഗീസ് പറമ്പിൽ, കെ.സി.ആർ.എം-ന്റെ ധീരപുത്രി അഡ്വ. ഇന്ദുലേഖാ ജോസഫ്, അഡ്വ. ജോസ് ജോസഫ്, അഡ്വ. ജോസ് പാലിയത്ത്, സി.സി. ബേബിച്ചൻ, പി. കെ. മാത്യു ഏറ്റുമാനൂർ, റ്റി.ഒ. ജോസഫ് തോട്ടുങ്കൽ, ലൂക്കോസ് മാത്യു കുന്നുംപുറത്ത്, സി.കെ. പുന്നൻ, ആന്റോ കോക്കാട്ട്, ഫെലിക്‌സ് പുല്ലൂടൻ, ലാലൻ തരകൻ, ജോസഫ് വെളിവിൽ, സിസ്സിലി മുരിക്കാശ്ശേരി, എം. എൽ. ആഗസ്തി തുടങ്ങിയവരുടെയും  സേവനങ്ങൾ എടുത്തു പറയേണ്ടതുണ്ട്.

സമ്മേളനത്തിന്റെ ശക്തികേന്ദ്രമായ ഫാദർ ഷിബു, ഫാ. മാണി പറമ്പേട്ട്. ഫാ. സ്‌നേഹാനന്ദ ജ്യോതി, ഫാ. ജോർജ്ജ് തോമ സ് കണിയാരശ്ശേരിൽ, സിസ്റ്റർ മോളി ജോർജ്, സിസ്റ്റർ ഷേർളി, സിസ്റ്റർ മരിയാ തോമസ്, ഫാ. തോമസ് ബെൽത്തങ്ങാടി, ബേബി പാലക്കാട് തുടങ്ങിയവരുടെ സേവനവും വിലമതിക്കാനാവാത്തതാണ്. സമൂഹത്തിന്റെയും സഭാനേതൃത്വത്തിന്റെയും ബോധപൂർവ്വമായ അവഗണനയും സാമ്പത്തിക ഉപരോധവുംമൂലം സന്ന്യാസം വിട്ടിറങ്ങിയ ഈ വിഭാഗത്തിലെ ഭൂരിപക്ഷംപേരും ദുരിതപൂർണ്ണമായ ജീവിതമാണ് നയിക്കുന്നത്.  അവരുടെ കുടുംബങ്ങൾപോലും പുറംതിരിഞ്ഞു നിൽക്കുന്നു. സഭയ്ക്കുള്ളിൽ നിൽക്കുന്ന ഭൂരിപക്ഷം പുരോഹിതരെക്കാളും കന്യാസ്ത്രീകളെക്കാളും ബഹുമാന്യരാണ് ഇവരെന്ന തിരിച്ചറിവാണ് ഇത്തരം ഒരു ദേശീയസമ്മേളനം വിളിച്ചുകൂട്ടുവാൻ കെ.സി.ആർ.എം-നെ പ്രേരിപ്പിച്ചത്.

സമൂഹം ഈ സത്യം  തിരിച്ചറിയണം. ഇവരിൽ ഉന്നത സാംസ്‌കാരികനിലവാരം ഉള്ളവരും സമൂഹത്തിനുവേണ്ടി ജീവിക്കുവാൻ സന്മനസ്സുള്ളവരുമായ നിരവധി പേരുണ്ട്. ഇവരുടെ സേവനം  പ്രയോജനപ്പെടുത്തുവാൻ കഴിഞ്ഞാൽ അത് സമൂഹത്തിന് വലിയ മുതൽക്കൂട്ടാകുമെന്നതിൽ സംശയമില്ല. ഇവരും നമ്മുടെ കുടുംബങ്ങളിൽ നിന്നുള്ള സഹോദരീസഹോദരങ്ങളാണ്. അവരിലേറെപ്പേരും, സഭയ്ക്കും സമൂഹത്തി നുംവേണ്ടി ജീവിതം മാറ്റിവച്ച് സേവനമർപ്പിച്ചവരാണ്. പരി. കുർബാനമധ്യേ ഇവരുടെ കൈകളിൽനിന്നു  കുർബാന സ്വീകരിച്ചവരാണ് നാമൊക്കെ. മാമ്മോദീസയും ആദ്യകുർബാനയും വിവാഹ ആശീർവാദവും ഇവരിൽനിന്നു നമ്മൾ സ്വീകരിച്ചിട്ടുണ്ട്. എന്നിട്ടും ഈ ബഹുമാന്യരോട് എന്താണിങ്ങനെയെന്ന് ചിന്തിക്കണം.

യേശുവിലുള്ള സ്‌നേഹവും ആദർശശുദ്ധിയും ചില ദുരനുഭവങ്ങളും സഭയ്ക്കുള്ളിലെ അന്ധവിശ്വാസങ്ങളും സ്ഥാപനവൽക്കരണവും മറ്റു ചില തിരിച്ചറിവുകളുംമൂലമാണ് ഇവരിൽ  ഭൂരിപക്ഷംപേരും പുറത്തു വന്നിട്ടുള്ളതെന്ന് ഇവരുടെ തുറന്ന മനസ്സിനെ അടുത്തറിഞ്ഞാൽ കാണുവാൻ കഴിയും.  സത്യം ഇതായിരിക്കെ, നമ്മുടെ ഈ സഹോദരങ്ങളെ എല്ലാവിധത്തിലും സംരക്ഷിക്കുവാനും, ഇവരെ കുറ്റവാളികളെന്ന മട്ടിൽ ഒറ്റപ്പെടുത്തുന്നവരെ തുറന്നു കാട്ടുവാ നും സമൂഹം മുന്നോട്ടുവരണം. ഇതിന് ആദ്യപടിയെന്ന നിലയിൽ,  ഇവർക്കുവേണ്ടി സംഘടിപ്പിക്കുന്ന കൊച്ചി ദേശീയസമ്മേളനത്തിൽത്തന്നെ ഈ ബഹുമാന്യരെ ആദരിച്ചുകൊണ്ട് നമുക്കു തുടക്കംകുറിക്കാം.
  
എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി പറയുന്നതോടൊപ്പം, ഫെ ബ്രു. 28-ന് കൊച്ചിയിൽ നടക്കുന്ന  '‘KCRM Priests & Ex Priests - Nuns Association’ന്റെ പ്രഥമസമ്മേളനത്തിലേക്ക്, സ്വാഗതസംഘത്തിന്റെ പേരിൽ,  ഏവരെയും ഏറ്റം ഹാർദ്ദമായി ക്ഷണിക്കുകയും ചെയ്യുന്നു.

'നിങ്ങൾ പരസ്പരം സ്‌നേഹിക്കുവിൻ' എന്നും, 'രണ്ടോ അതിലധികമോ ആളുകൾ എന്റെ നാമത്തിൽ ഒന്നിച്ചുകൂടിയാൽ അവരുടെ മധ്യേ ഞാനുണ്ടാകുമെന്നും അരുൾചെയ്ത യേശുനാഥനോടും, ദൈവകുമാരനെ   നമുക്കു പ്രദാനംചെയ്ത പരിശുദ്ധ കന്യകാമാതാവിനോടും ചേർന്നുനിന്നുകൊണ്ട്, നമുക്ക് നമ്മുടെ ഈ സഹോദരങ്ങളെ നമ്മോടു ചേർത്തുനിർത്താം; നമ്മുടെ കടമ നിർവ്വഹിക്കാം. എല്ലാം ദൈവത്തിൽ അർപ്പിക്കാം!
സ്‌നേഹാദരവുകളോടെ,

റെജി ഞള്ളാനി 
ചെയർമാൻ, സ്വാഗതസംഘം
ഫോൺ: 9447105070.
15.2.2015.

1 comment:

  1. നിത്യജീവനെ പ്രാപിക്കുവാന്‍ നന്മ നിറഞ്ഞ മനസുകളെ നല്ലശമരായരാകുവീന്‍ ! കത്തനാരുടെ "ആടുകളേ" കാലം തന്ന ഈ അസുലഭാവസരം പാഴാക്കരുതേ.. .... നിങ്ങള്ക്ക് മടുത്തില്ലേ ദൈവത്തെ അറിയാത്ത ഈ പാതിരിയുടെ ആത്മീകത്തടവറ ?...
    മുപ്പത്തിമൂന്നരവയസുവരെ നല്ലചുണക്കുട്ടനായിരുന്നു ഇസ്രയെലിലാകെ വിലസിനടന്ന നമ്മുടെ നസരായനു , അന്നു പെണ്ണുകെട്ടാന്‍ നേരം കിട്ടിയില്ലപോലും ! അവന്‍ വിവാഹമെന്ന 'കൂദാശ' മറന്നുപോയത് കാരണം ,സഭകള്‍ നാട്ടിലുള്ള പെണ്പിള്ളാരെ അവന്‍റെ മണവാട്ടികളാക്കി (കുബുദ്ധികളായ ളോഹകള്‍!) പിന്നീടാ അബലകളെ പാതിരിപ്പടയുടെ സ്വകാര്യ തടവറകളിലാക്കി പാതിരിമാര്‍ മാറിമാറി പീഡിപ്പിച്ചവശരാക്കി. പലരേയുംകൊന്നു കിണറുകളില്‍ എറിഞ്ഞു! അങ്ങിനെ കര്‍ത്താവിന്റെ മണവാട്ടിയാകാന്‍ കൊതിച്ച അല്പബുദ്ധികളായ " അഭയകള്‍" കോടതിയില്‍ നീതിതേടി അലയുന്ന ഗതികിട്ടാപ്രേതങ്ങളായി മാറി !,ഒടുവില്‍ വീട്ടുകാരും ,സമൂഹവും "തലാക്ക്" ചെയ്ത ജീവന്‍റെതുടിപ്പുമാത്രം അവശേഷിച്ച നൂറുകണക്കിന് "അഭയകളുടെ അഭയമാകാന്‍" നമുക്ക് കൈകള്‍ കോർത്തു ഒന്നുചേരാം...വരുവീന്‍ .....മശിഹായുടെ പൊന്നുനാമത്തില്‍ ഏവര്‍ക്കും സ്വാഗതം !!

    ReplyDelete