Translate

Wednesday, February 25, 2015

അനുഭവ സാക്ഷ്യങ്ങള്‍ കൊണ്ട് കൊച്ചി സമ്മേളനം നിറയുമോ?

ഇത് വരെ കേട്ടതെല്ലാം കുട്ടിപ്പടക്കങ്ങള്‍ മാത്രമായിരുന്നു എന്ന് തോന്നുന്നു. സീറോ മലബാര്‍ സഭക്കുള്ളില്‍ നിരപരാധികളായ സന്ന്യസ്തര്‍ക്ക് അനുഭവിക്കേണ്ടി വന്ന  അവഗണനയുടെയും,
അധികാരികള്‍ കെട്ടഴിച്ചുവിട്ട ചട്ടങ്ങളുടെയും, ചവിട്ടി മെതിക്കപ്പെട്ട മനുഷ്യാത്മാക്കളുടെയും ഞെട്ടിക്കുന്ന കൂടുതല്‍ കഥകള്‍ ഈ ഫെ. 28 ന് കൊച്ചിയില്‍ നടക്കുന്ന മുന്‍ സന്ന്യസ്ഥരുടെ ദേശീയ സമ്മേളനത്തില്‍ പങ്കു വെയ്ക്കപ്പെടുമെന്നു അറിയുന്നു. എല്ലാ കേസുകളും ഇനി കോടതികളിലേക്ക് പടി കയറുന്ന ഒരവസ്ഥ ഇപ്പോള്‍ തന്നെ സംജാതമായിരിക്കുന്നുവെന്നും അറിയുന്നു -എഡിറ്റര്‍ 

കണ്ണൂര്‍ സ്വദേശിനിയായ ഒരു കന്യാസ്ത്രിയുടെ അനുഭവമാണ് താഴെ:

3 comments:

 1. നേരത്തേ നേരറിയാന്‍ വരിക വരിക സഹജരേ,പാലാരിവട്ടം സംഗമത്തിലേക്കു,സ്വാഗതം ! കേട്ടാല്‍ കരലളിയുന്ന നമ്മുടെ സഹോദരമാരുടെ, പെണ്മക്കളുടെ കദനകഥകള്‍ ഒരിറ്റു കണ്ണുനീര്‍ വാര്‍ന്നു കേള്‍ക്കുവാന്‍ ....ശപിക്കപ്പെട്ട ഈ പൌരോഹിത്യത്തെ ഒരിക്കലായി നമ്മുടെ മനസുകളില്‍നിന്നും പടിയടച്ചു പിണ്ഡം വയ്ക്കുവാന്‍, വരിക വരിക സഹജരേ,പാലാരിവട്ടം സംഗമത്തിലേക്കു ! കുരിശിതന്‍ ഏറ്റം സ്നേഹിച്ചിരുന്ന "നല്ലശമരായനെ" ഒരിക്കലെങ്കിലും മനക്കണ്ണിലൂടെയെങ്കിലും കണ്ടിട്ടുള്ള ഒരു മെത്രാനുണ്ടോ ഈ പൌരോഹിത്യസഭകളില്‍ വിത്തിനെടുക്കാന്‍ ? എങ്കില്‍ അങ്ങേയ്ക്കും സ്വാഗതം ! ഈ സഭകളില്‍ ഒറ്റ പാതിരിയെന്കിലുമുണ്ടോ ദൈവസ്നേഹം അറിയുന്നവരായി ,പകരുന്നവരായി ? എങ്കില്‍ ഓ പുണ്യാത്മാവേ, അവിടുത്തെയ്ക്കും സ്വാഗതം ! "നല്ലശമരായനെ" പരിചയപ്പെടാന്‍ ആഗ്രഹിക്കുന്ന ക്രിസ്തുവിന്റെ അരുമസഹോദരങ്ങളെ നിങ്ങള്‍ക്കും സ്വാഗതം !!

  ReplyDelete
 2. ഇനിയും ഒരു അഭയ ആവർത്തിക്കാതിരിക്കാൻ സഭാ നേതൃത്വം എന്തേ അമാന്തിക്കുന്നു ......???? ഈ സഹോദരിയുടെ കണ്ണുനീരിനു ആരു ഉത്തരമരുളും ...???? ഇതിന്റെ സത്യാവസ്ഥ അറിയുവാൻ ഏതു ദൈവത്തിന്റെ മുൻപിൽ തിരി തെളിച്ചു ബലി നടത്തണം....?????

  ReplyDelete
 3. ഈ ദൈവത്തിന്റെ മണവാട്ടിയെ (കളെ) പീഡിപ്പിച്ച.... പീഡിപ്പിച്ചു കൊണ്ടിരിക്കുന്ന കറുത്ത ഹൃദയം മറക്കുവാനായി വെളുത്ത കുപ്പയമണിഞ്ഞ ചെന്നായിക്കളുടെ മുഖം വെളിച്ചത്തു കൊണ്ട് വരണം .... ഇല്ലങ്കിൽ സന്യസ്തർ എന്ന് നോക്കാതെ അൽമായർ തന്നെ അത് ചെയ്യേണ്ടി വരും അപ്പോൾ അവർക്കും അവർക്ക് ഓശാന പാടുന്നവര്ക്കും പിന്നെ വെടികെട്ടിന്റെ പൊടി പൂരമായിരിക്കും...!!!! ഒന്നൊന്നായി ഇവരിൽ ഒരു ചെറു വിഭാഗം ചെയ്തുകൊണ്ടിരിക്കുന്ന ഈ കാമ ഭക്തിക്ക് അന്ന് തിരുശീല തിരുശീല വീഴും ...അതോടെ ഇത്രയും നാൾ നാം സഹനത്തിലൂടെ പടുത്തുയർത്തിയ ഈ ക്രൈസ്ഥവ പ്രസ്ഥാനത്തിന് അനസാന ആണിയും നാം തന്നെ അടിക്കേണ്ടി വരും.....!!!!

  കുറ്റക്കാരായ എല്ലാ വൈദീകരേയും, കന്യാസ്ത്രീകളെയും, അവർക്ക് സംരക്ഷണം നൽകുന്നവരെയും സഭാ കോടതി അവരുടെ പേരു വിവരങ്ങൾ ജനങ്ങളെ അറിയിച്ചു തന്നെ അവരെ പുറത്താക്കുക.....!!! ഇതുപോലുള്ള കാടത്തരം ചെയ്യുന്നവക്ക് ഇത് ഒരു പേടി സ്വപ്നമായി മാറും.....നിങ്ങൾ അണിയുന്ന വിശുദ്ധ വസ്ത്രം പോലെ നിങ്ങളുടെ മനസ്സും വിശുദ്ധമാകട്ടെ......പ്രസംഗം പോലെ പ്രവർത്തിയിലും ഉണ്ടാകട്ടെ .....!!!!

  ജെറോം, ഇടമണ്‍.

  ReplyDelete