Translate

Monday, June 12, 2017

സർക്കാരുകൾ ജാഗ്രതൈ!

സർക്കാരുകൾ ജാഗ്രതൈ!
പശുക്കളെയും പേപ്പട്ടികളെയും സംരക്ഷിക്കുന്ന ''കാരുണ്യസർക്കാരുകളെ'', ഇതിലേവരൂ.....ഇവിടെ ഇന്ത്യൻ പൗരാവലിയെ പള്ളികളിൽ പാതിരിമാർ വെറും ആടുകളാക്കുന്നു ! സ്വയം ആടുകളും അടിമകളും പാപികളുമാകാനുമായി, [ക്രിസ്തുവിനെ അനുസരിക്കാതെ] പള്ളിയിൽ കയറിക്കൂടിയ ഈ വിഡ്ഢികളുടെ സമൂഹം പള്ളിപ്പറമ്പിൽ  ചത്തൊടുങ്ങിയാൽ, സൂര്യനുള്ള കാലംവരെ, വീണ്ടും ഭാരതീയരെ വെറും ആടാക്കുന്ന ഈ പൗരോഹിത്യത്തെ നിയമം മൂലം ശിക്ഷാര്ഹരാക്കൂ പ്ലീസ് ! 

ജന്മനാ ആരും ആടുകളാകുന്നില്ല സർക്കാരേ! ആത്മജ്ഞാനത്തിൽ മനസിനെ കുളിപ്പിച്ച് നിര്മലമാക്കുന്ന ''ജ്ഞാനസ്നാനത്തിനു'' പകരം എട്ടുംപൊട്ടും അറിയാത്ത പിഞ്ചുകുഞ്ഞിനെ കത്തനാര് വെള്ളം പുരട്ടുന്നതാണിവറ്റകളുടെ ''മാമോദീസാ'' എന്ന ''ആടാക്കൽ കൂദാശ''! മറ്റൊരുകൂട്ടർ, തോട്ടിലേയോ കുളത്തിലെയോ മലിനജലത്തിൽ ഈ ജീവിയെ മുക്കിപ്പൊക്കുന്നതാണ് ചടങ്ങു! ഒള്ളത് പറയണമല്ലോ പാസ്റ്റർമോൻ മൂക്ക് പോത്തും മലിനജലം അകത്തു പോകാതെയിരിക്കാൻ ! 

വിവാഹത്തിനായി മതം മാറ്റുന്ന സഭകളെ ഭാരതത്തിൽ നിയമം മൂലം വിലക്കണം ! "ആദിയിൽ അവരെ ആണുംപെണ്ണുമായി സൃഷ്ടിച്ചു " എന്ന ദൈവീകത മറന്ന പൗരോഹിത്യം, സന്താനോത്പാദനത്തിനു ''മതം മാറ്റവും കൂദാശയും'' അനിവാര്യമെന്ന് ശഠിച്ചാൽ അവനെ സര്ക്കാര് ''നല്ലവേദം'' പഠിപ്പിക്കണം ! ചൊവ്വയിൽ പരീക്ഷണ / നിരീക്ഷണം നടത്തുന്ന പണം കൊണ്ട് ''ഭഗവത്ഗീത'' അച്ചടിച്ചു ഓരോ ഇന്ത്യൻ പുരോഹിതനെയും ജനത്തെയും പഠിപ്പിക്കണം ! ഉപനിഷത്തിലെ  ശാസ്ത്രബോധം ജനമനസുകളിൽ ഉണ്ടാക്കി, ഈ ആടുകളെ നല്ല ഒന്നാംതരം ഭാരതീയരാകണം!  [മനനം ചെയ്യുന്ന മനുഷ്യരാക്കണം] അപ്പോൾ വീണ്ടും ക്രിസ്തുമാര് വേദം പഠിക്കാൻ ഇവിടേയ്ക്ക് പറന്നു വരും ! ഇന്ത്യ വേദങ്ങളുടെ നാടാകയാൽ മറ്റു വേദങ്ങളും പുസ്തകങ്ങളും ഭാരതീയർക്ക് ആവശ്യ്മേയില്ല, സത്യം!

വീഞ്ഞിന്റെ സംസ്കാരമുള്ള പാതിരി റമ്മിനും ബ്രാണ്ടിക്കും എതിരെ കൂദാശാചൊല്ലാനിറങ്ങുന്നതു രാജ്യദ്രോഹകുറ്റമായി കണക്കാക്കണം !അവർക്കു മദ്യവർജ്ജനമാണ് കാമ്യമെങ്കിൽ വീഞ്ഞും വർജിക്കപ്പെടേണം ! "വീഞ്ഞിൻ ലഹരി ഒഴിഞ്ഞവനെപ്പോൽ കർത്താവിന്നാൾ മരണത്തെ വിട്ടുണർവോടെ" എന്നാണ് കുർബാനയിൽ പോലും ഇവർ പാടി കർത്താവിനെ സുഖിപ്പിക്കുന്നതു! അപ്പോൾ വീഞ്ഞും ലഹരിതന്നെ എന്ന് വരുന്നു സർക്കാരെ! അതിനായി MLA / MP. കളിക്കാൻ കത്തനാരെ ഒരു സദസ്സിലും, മീഡിയാറൂമിലും  അനുവദിക്കാതെയിരിക്കുക! ''ഇരിക്കണ്ടവനെ ഇരിക്കേണ്ടിയിടത്തു  ഇരുത്തിയില്ലായെങ്കിൽ ,പിന്നീടവൻ തലയിൽ കയറി ഇരിക്കും'' എന്ന ചൊല്ല്, നാലുവോട്ടിന് വേണ്ടി രാഷ്ട്രീയ പാർട്ടികൾ മറന്നാൽ അവരു നാളെ നിങ്ങടെ ''പിച്ചച്ചട്ടിയിലും കയ്യിട്ടുവാരും'' നിശ്ചയം!  ജാഗ്രതൈ .. samuelkoodal 

No comments:

Post a Comment