Translate

Friday, June 9, 2017

ആറാംകൂലി പാതിരി!

ആറാംകൂലി പാതിരി! 

രാജ്യം ഭരിക്കാന്‍ അറിയാത്തവന് വോട്ടു കൊടുത്ത് അവനെ ഭരണം ഏല്പിച്ചാല്‍ പലതും പൊതുജനം പിന്നെ സഹിക്കേണ്ടിവരും ! ഇടതു വലതു മദ്യനയം കണ്ടു കണ്ണ് തെള്ളിയ മലയാളീ ഇനിയെങ്കിലും ആപത്തു മണത്തറിയൂ ..

ളോഹയിട്ടു വിശുദ്ധ മദ്യം കഴിച്ചു, 'അഡിക്റ്റ' ആയ കത്തനാരന്മാര് ''മദ്യം അരുതു'' എന്ന് പറയുമ്പോൾ തോൽക്കുന്നത് പാവം കർത്താവാണ് ! അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിലെ കല്യാണസദ്യക്ക്, ജനം അടിച്ചു പൂക്കുറ്റിയാകാൻ നല്ല ഒന്നാംതരം വീഞ്ഞ്, വെറും പച്ചവെള്ളത്തിൽ നിന്നുപോലും ഉണ്ടാക്കിയവൻ, അവന്റെ വി.ചോരയായി വീണ്ടും വീഞ്ഞ് തന്നെ അന്ത്യ അത്താഴത്തിനു തിരഞ്ഞെടുത്തു ഉപയോഗിച്ചതും ഓർത്താൽ, ക്രിസ്തുവിനെ ആദരിക്കുന്ന ഒറ്റ കത്തനാരും ഇനിമേലിൽ മദ്യനയത്തിൽ കേരളത്തിൽ ആളുകളിക്കാൻ ളോഹ ധരിച്ചുകൊണ്ടു മുതിരില്ല ! ളോഹയിട്ടത് കൂദാശ ചൊല്ലാനാണെന്റെ പോഴൻ പാതിരി , അല്ലാതെ കേരളം ഭരിക്കാനല്ല ! ഭോഗികളായ നിങ്ങൾ ''യോഗി ചമഞ്ഞാൽ'' ളോഹയ്ക്കുപോലും നാണം വരും! ഉടുതുണിയെ എങ്കിലും മാനിക്കൂ,,
ഇത്രയും വിവേകം നിങ്ങൾക്കുണ്ടായാൽത്തന്നെ കേരളം ദൈവത്തിന്റെ സ്വന്തം നാടാകും എന്ന് ഞാൻ വിശ്വസിക്കുന്നു !

ദൈവത്തെ അറിയാൻ /കാണാൻ /തിന്നാൻ /പ്രാർത്ഥിക്കാൻ ,{ക്രിസ്തുവിനെ ധിക്കരിച്ചു } പള്ളിയിൽ വന്നുപോയ ഒറ്റ കുറ്റത്തിന് ,സകല മനുഷ്യരെയും വെറും ആടുകളാക്കി, അവരുടെ വോട്ടെല്ലാമീ പാതിരിയുടെ കീശയിലാണെന്നു വരുത്തിത്തീർത്തു ,സർക്കാരിനെ വിരട്ടുന്ന കത്തനാരുടെ ഈ കളിപ്പീരു വിദ്യക്ക് ഇനിയും വരുന്ന ബീ ജെ പീ സർക്കാർ ,അല്ലെങ്കിൽ പിണറായി സഖാവ് ഒരു അറുതി വരുത്തിയെങ്കിൽ , എന്ന് വെറുതെ മോഹിക്കുവാൻ എനിക്ക് മോഹം! 

അഭയാകേസുൾപ്പെടെ പുരോഹിതന്റെ തെമ്മാടിത്തരം ചോദ്യം  ചെയ്യാൻ ഇവിടെ ആരോരുമില്ലാതെ വന്നാൽ, "കല്ലുകൾ ആർക്കും" എന്ന ക്രിസ്തുവചനം സത്യമാകാൻ, ഒരു മൂന്നാംമുന്നണി മലയാളിക്ക് കണ്ടെത്തേണ്ടിവരും ! ഇന്നലെ ടീവീയിൽ ഒരു പെറ്റതള്ള , പാതിരി പിച്ചിച്ചീന്തിയ തന്റെ മകളെ ഒര്‍ത്തു  തലതല്ലിക്കരയുന്നതു കണ്ടു ! സദസിൽ ഒരു പോഴന്‍ / ക്രൂരൻ പാതിരി ഇരുന്നു ഇളിക്കുന്നു, നീചന്‍ ! കാളയുടെ ''വരി ഉടയ്ക്കുന്നതുപോലെ'' പാതിരിമാരുടെ വരി ഉടയ്ക്കണമെന്നാണാ മാതാവ് അലറിക്കരഞ്ഞത്! "കേൾപ്പാൻ ചെവിയുള്ളവർ കേൾക്കട്ടെ " ഇവനെയൊക്കെ ''അച്ഛാ/ ബുരാ ,പിതാവേ / തിരുമേനി'' എന്ന് വിളിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്ന് ഞാൻ ആണയിട്ടു പറയുന്നു! അല്ലാഞ്ഞാൽ കർത്താവ് പോക്കാ...

ബൈബിളിന്റെ ഒന്നാം പുസ്തകം ഉല്പത്തി പത്തൊൻപതിന്റെ  മുപ്പത്തിരണ്ടിൽ തന്നെ മദ്യം, രണ്ടു പെണ്മക്കൾ സ്വന്തം പിതാവിന് ഒരുമനസോടെ കൊടുത്ത് അവനെ മത്തനാക്കി, അവനിൽ നിന്നും സന്താനോത്പാദനം നടത്തുന്നതായി വർണ്ണിച്ചിരിക്കുന്നു! [യഹോവയ്ക്കാ നീചക്രിത്യം നീതിയായും തോന്നിപോലും] യഹോവാ വല്ലാത്തയൊരു ദൈവം തന്നെ!  എങ്കിൽ ലോത്തിനു മുൻപേ മദ്യം മനുഷ്യൻ ഉപയോഗിച്ചിരുന്നു എന്ന് വരുമല്ലോ ! എനിക്കറിയാവുന്ന പാതിരിപ്പടയിൽ നല്ലപങ്കും കർത്താവിനെ കുർബാനയിൽ കുടിച്ചു കുടിച്ചു, ''കുടി'' ഒരു ശീലമാക്കിയവരാണ് ! കത്തനാര് മൂത്തതല്ലേ ഈ ബിഷപ്പ് ? അതിയാനു സ്ഥാനക്കയറ്റം കിട്ടിയതല്ലേ കർദ്ദിനാൾ ? "അണ്ണാൻ മൂത്താൽ മരംകേറ്റം മറക്കുമോ"? പോപ്പിനും കുടിക്കണം !

മനുഷ്യനോളം പഴക്കമുള്ള ഈ മദ്യപാനം ഒരു പരിധി വരെ ശരിതന്നെ ! സര്ക്കാര് ശരിക്കും ജനക്ഷേമകാര്യ തത്പരരെങ്കിൽ ഇവിടെ നദികളും നാടും മലിനീകരിക്കുന്നതിനെ ഒന്നാമതായി തടയട്ടെ ! നാടിന്റെ ചീഞ്ഞ നാറ്റം എങ്കിൽ മാറും ! കള്ളുകുടിയന്റെ വായ് മണപ്പിക്കാതെ നാട് തന്നെ നാറുന്നതു കാണുവാൻ ഇന്ദ്രിയങ്ങളെ തുറക്കൂ നേതാക്കളെ! നാറ്റമറിയാത്ത മൂക്കിലൂടെ നിങ്ങൾ എങ്ങിനെ പാടും കിണുങ്ങന്മാരെ ? "എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്തമരങ്ങൾ മാത്രം; ഒരുകൊച്ചു കാറ്റെങ്ങാൻ വന്നുപോയാൽ തുരുതുരെ പൂമഴ ആയി പിന്നെ " // 'ഇവിടെ കാറ്റിനു സുഗന്ധം, ഇതിലെ പോയത് വസന്തം " എന്നൊക്കെ !?

സർക്കാരിന് നികുതിവരുമാനം കൂട്ടാൻ മദ്യത്തിന്റെ വിലയോളം മറ്റൊന്നിനും കേരളത്തിൽ കൂട്ടിയിട്ടില്ല നികുതിയും വിലയും ! എന്നിരിക്കെ നാടിനെ പോറ്റുന്ന മദ്യപനെ വെറും ''ലവനാക്കുന്ന'' പരിപാടിയാണ് അവനു കൊടുത്ത ശിക്ഷയായ വിലക്കയറ്റവും 'പബ്ലിക്' മുൻപാകെ സ്വയം അപമാനിതനാകാൻ Q വും! പോരാഞ്ഞു ലോകമെല്ലാം വെറും സൂപ്പർ മാർക്കറ്റുകളിലും സാദാ കടകളിലും സദാ കിട്ടുന്ന ഇതിനെ ഏതോ ഒരു മഹാസംഭവമാക്കുന്ന, മദ്യപനെ അപമാനിക്കുന്ന ഈ മുടിഞ്ഞ മദ്യനയം മാറ്റുന്നവനു മാത്രമേ മാനമുള്ള മദ്യപർ നാളെ വോട്ടു ചെയ്യുകയുള്ളൂ എന്ന കാലം വരുന്നു ! ആറാം കല്പന എന്തെന്നറിയാത്ത കത്തനാരെ നാളെ, നല്ല ജനം ക്രിസ്തീയര്‍  ''ആറാംകൂലിയുമാക്കും'' നിശ്ചയം ! samuelkoodal

1 comment:

  1. സന്ധ്യാനാമം ചൊല്ലൽ പോലും മറന്നു ''സീരിയൽ കാണൽ'' വേലയില്ലാത്ത പെൺപെരുമ കേരളത്തിൽ ഏറ്റെടുത്തപ്പോൾ, ''ചാനൽ ചർച്ച'' പുരുഷമേധാവിത്വവും കൈക്കലാക്കി ! അങ്ങിനെ മലയാളിയുടെ സന്ധ്യകൾ വൃഥാവിലായി! ഈശ്വര ചിന്ത, ഹോ അതെന്തിനാ.?!

    ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധികൾ രാഷ്ട്രീയ കാര്യം ചർച്ച ചെയ്യുമ്പോൾ, ഒരു മതത്തിന്റെയും പൗരോഹിത്യത്തെ ആ ചർച്ചയിലേക്ക് ക്ഷണിക്കുന്നത് ഭാവിയിൽ ദോഷം ചെയ്യുന്ന ഒരു തീക്കളിയാണെന്നു അല്പബുദ്ധിയായ ഞാൻ മീഡിയാ രാജാക്കന്മാരോട് അപേക്ഷിക്കുന്നു! ഉദാഹരണത്തിന് :> കേരളത്തിന്റെ മദ്യ നയം ! സത്യത്തിൽ അങ്ങിനെ ഒരു നയമേ ഇവിടെ ഇല്ല ! കാരണം, നയമുണ്ടാക്കാൻ പ്രാപ്തിയുള്ള ചാണയ്ക്കന്മാരെ കേരളം അടുത്തകാലത്തൊന്നും പ്രസവിച്ചിട്ടില്ലതന്നെ ! പിന്നെ ''വന്നത് വാക്കു //കിട്ടിയത് ലാഭം'' എന്നോർക്കുന്ന സ്വാർത്ഥരാണ് കേരളം കൈയാളുന്ന നേതാക്കളാകെ ! ഇതിനിടയിൽ ഇടംകോലിടാൻ ഒരു മതത്തിന്റെയും പൗരോഹിത്യത്തെ അനുവദിക്കരുതേ ..പ്ളീസ്..

    അവർ വിശ്വാസിയെന്ന ബുദ്ധി വികസിക്കാത്തവരെ സ്വർഗ്ഗത്തിലോ നരകത്തിലോ ഇഷ്ടാനിഷ്ടം കയറ്റട്ടെ //ഇറക്കട്ടെ ! നമുക്കെന്തു ചേതം?
    മറിച്ചായാൽ, ഓരോ മത പുരോഹിതനും അവന്റെ വിവരദോഷത്തിന്റെ ശർദ്ദിൽ മീഡിയായിൽ വിളമ്പും ! കേരളമതു ഭക്ഷിക്കേണ്ടിവരും ! വല്ല പള്ളികാര്യവും ആലോചിക്കാൻ കത്തനാരെയും, ശബരിമല മേൽശാന്തയെ അവിടുത്തെ കാര്യത്തിനും മുന്നയെ സുന്നത്തിലിന്റെ കാര്യത്തിലും ജനനായകന്മാർ കണ്ടാൽ പോരെ ? ഇവറ്റകൾ അർഹിക്കാത്ത അംഗീകാരം സ്വയമറിയാത്ത ഈ വർഗത്തിന് കൊടുത്താൽ, മന്ത്രിസഭയെയും M L A മാരെയും വെറും ഇരുകാലി ആടാക്കിക്കളയും, ജാഗ്രതൈ !
    പക്ഷെ മീഡിയായിക്കിതൊക്കെ ഒരു തമാശയാണ് ! കേരളം വെന്തെരിഞ്ഞാലും, മീഡിയകൾ അത് നല്ലൂണ്ണം ലോകത്തെ അറിയിക്കും നിശ്ചയം! അതവരുടെ തൊഴിലാണ് ! വേശ്യകളും തൊഴിൽ ചെയ്യുന്നല്ലോ! കണ്ണടയ്ക്കാം പക്ഷെ ഇരുട്ടാവില്ല ചുറ്റിലും! അകത്തു മാത്രം , അകത്തു മാത്രം ഇരുട്ട് !..samuelkoodal

    ReplyDelete