Translate

Wednesday, June 28, 2017

കുമ്പസാരത്തെപ്പറ്റിത്തന്നെ - ഡോ. സി.പി. മാത്യു

ഡോ. സി.പി. മാത്യു

ഞാന്‍ മദ്രാസില്‍ പഠിച്ചുകൊണ്ടിരുന്ന കാലം. 1953, ഡിസംബര്‍ 31-ാം തീയതി രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ എന്റെ ഒരു ഹോസ്റ്റല്‍മേറ്റ് എന്നോടു ചോദിച്ചു, ''ഞാന്‍ കുമ്പസാരിക്കുവാന്‍ പോകുകയാണ് മാത്യു വരുന്നോ?''. ഞങ്ങള്‍ രണ്ടുപേരുംകൂടി പുന്നമല ഹൈറോഡിലുള്ള ആംഗ്ലിക്കന്‍ പള്ളിയില്‍ പോയി. രാത്രി 11 മണി. പള്ളി നിറയേ ആളുണ്ട്. വൈദികന്‍ 10 പ്രമാണങ്ങളെപ്പറ്റിയും, അവയുടെ ലംഘനങ്ങളെപ്പറ്റിയും ആമുഖമായി പറഞ്ഞു. പിന്നീട് ഓരോ പ്രമാണവും, അതിന്റെ വ്യാഖ്യാനങ്ങളും പറഞ്ഞിട്ട് എല്ലാവര്‍ക്കും രണ്ടു മിനിറ്റ് മൗനമായിരുന്ന് ധ്യാനിക്കുവാന്‍ പറഞ്ഞു. അങ്ങനെ 10 പ്രമാണവും പറഞ്ഞുകഴിഞ്ഞപ്പോള്‍ വൈദികന്‍ എല്ലാവരുടെയും പാപം പോക്കി. ഇത്രയും കഴിഞ്ഞപ്പോള്‍ രാത്രി 12 മണി. അടുത്തനിമിഷം പുതുവത്സരം തുടങ്ങുകയായി. വൈദികന്‍ പ്രധാനകവാടത്തില്‍ വന്നുനിന്ന് എല്ലാവര്‍ക്കും പുതുവത്സരം ആശംസിച്ചു. എത്ര നല്ല കുമ്പസാരം!
''നിന്റെ ......-യില്‍ വല്ലവരും പിടിച്ചിട്ടുണ്ടോ?''-10 വയസ്സുള്ള പെണ്‍കുട്ടിയോട് കുമ്പസാരക്കൂട്ടിലിരുന്ന് ഒരു കിഴവന്‍ കത്തനാരുടെ ചോദ്യം! ''നീ .......-ല്‍ ചൊറിയാറുണ്ടോ?''-23 വയസ്സുള്ള യുവതിയോട് വൈദികന്റെ ചോദ്യം! ഈ വക ചോദ്യങ്ങളൊന്നും ആംഗ്ലിക്കര്‍ക്ക് കുമ്പസാരത്തിലില്ല.
ലൈംഗികകാര്യങ്ങളെപ്പറ്റി ചര്‍ച്ചചെയ്യുവാന്‍ കത്തോലിക്കാ വൈദികര്‍ക്ക് വലിയ താല്‍പ്പര്യമാണ്. എന്റെ ഇടവകയില്‍ ഭര്‍ത്താക്കന്മാര്‍ക്കുവേണ്ടി ഞാനും പങ്കെടുത്ത ഒരു യോഗം നടന്നു. വികാരിയും അസ്‌തേന്തിയും പങ്കെടുത്തു. ഏകദേശം 45 മിനിട്ടോളം പ്രസംഗിച്ച വികാരി മുഴുവന്‍ സമയവും ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ ലൈംഗികമായി പീഡിപ്പിക്കുന്ന കാര്യമാണ് പറഞ്ഞത്. ഭര്‍ത്താക്കന്മാര്‍ വളരെ ക്രൂരമായി പെരുമാറുന്നത്രെ! അച്ചന്‍ ഇതെങ്ങനെ അറിഞ്ഞു? ചില സ്ത്രീകള്‍ക്ക് Sex-ല്‍ ഒരു താല്‍പ്പര്യവുമില്ല. ഇക്കൂട്ടര്‍ക്ക് Sex ഒരു പീഡനമായേ തോന്നൂ. ഇവരായിരിക്കും വൈദികനോട് പരാതിപ്പെടുന്നത്. Sex-നെപ്പറ്റി കൂടുതല്‍ സംസാരിക്കുന്നു എന്നതിന്റെപേരില്‍ ഈ വികാരിയെ ഉടനെ സ്ഥലം മാറ്റി.
എന്റെ വിവാഹം കഴിഞ്ഞനാളുകളില്‍ ഭാര്യയോട് വൈദികന്റെ കുമ്പസാരക്കൂട്ടിലെ പ്രധാന ഉപദേശം ഇതായിരുന്നു. ''ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങളൊന്നും അവലംബിക്കരുത്. ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അവസാനത്തെ തുള്ളി അകത്തുപോകുന്നതുവരെ അനങ്ങാതെ കിടക്കണം.'' അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ഞാന്‍ ചോദ്യംചെയ്യുന്നില്ല.
കുമ്പസാരകൂട്ടിലിരിക്കുന്ന ചില വൈദികര്‍ക്ക് സ്ത്രീകള്‍ അടുത്തുവരുമ്പോള്‍ അവരുടെ വിയര്‍പ്പിന്റെ ഗന്ധം ലൈംഗികവികാരം ജനിപ്പിക്കുകയും ലിംഗോദ്ധാരണം നടക്കുകയുംചെയ്യുന്നു. ഇതിന്റെ പിന്നില്‍ ഒരു ശാസ്ത്രമുണ്ട്. പ്രകൃതിയില്‍ ആണിനും പെണ്ണിനും അന്യോന്യം ആകര്‍ഷണത്തിനായി ഒരു പ്രത്യേകതരം ഹോര്‍മോണ്‍ ശരീരം പുറപ്പെടുവിക്കും. ഇതിനെ PHEROMONES എന്നു പറയും. കസ്തൂരി, വെരികിന്‍ പുഴു മുതലായ വസ്തുക്കള്‍ ഈ ഗണത്തില്‍പ്പെടുന്നു. സ്ത്രീകള്‍ അടുത്തുവരാതെ സൂക്ഷിച്ചാല്‍ ഇതില്‍നിന്നു രക്ഷപെടാം.

ഫോണ്‍: 9447397321

1 comment:

 1. ഡോക്ടർ സി.പി.മാത്യുവിന്റെ ലേഖനം വളരെ രസകരമായിരിക്കുന്നു. അച്ചന്മാർ പൊതുവെ ഞരമ്പ് രോഗികളാണ്. അത് PHEROMONES എന്ന ഹോർമോണിന്റെ പ്രവർത്തനം കൊണ്ടെന്ന് മാത്യുവിന്റെ ലേഖനത്തിൽനിന്നുമുള്ള പുതിയ അറിവാണ്. ഇങ്ങനെയൊരു ലേഖനമെഴുതിയതിൽ സന്തോഷമുണ്ട്. ഞാൻ ആ ഹോർമോണിനെപ്പറ്റി വായിച്ചപ്പോൾ പാരീസിലും ഹാർവാർഡിലും അതേപ്പറ്റി ഗവേഷണം നടത്തിയിരുന്നതായും അറിഞ്ഞു.

  ഒരു സ്ത്രീയെ കണ്ടാൽ ഉടൻ പുരുഷന്‌ ഉത്തേജനതത്ത്വം ഉണ്ടാവുമെന്ന് വിശ്വസിക്കാൻ പ്രയാസം. കേരളത്തിലെ സംസ്ക്കാരമനുസരിച്ച് പുരുഷനെയും സ്ത്രീയെയും പരസ്പരം സംസാരിക്കാൻ അനുവദിക്കാത്തതും ഇടപഴുകാൻ സമ്മതിക്കാത്തതും ആ രോഗത്തിന് കാരണമാകാം. തന്മൂലം അവിടെ ഞരമ്പ് രോഗികളെ ധാരാളമായി കാണുന്നു. ബസിനുള്ളിൽ സ്ത്രീകൾ മൊട്ടു സൂചികളുമായി സഞ്ചരിക്കണം. സമയവും സന്ദർഭവും ലഭിച്ചാൽ സ്ത്രീകളെ ഞോണ്ടാനും സ്തനങ്ങളിൽ പിടിക്കാനും ശ്രമിക്കും.

  സ്ത്രീകളുമായുള്ള സംസർഗം പാടില്ലാന്നുള്ള ഒരു സംസ്‌ക്കാരം അവിടെ നിലവിലുള്ളതുകൊണ്ടാണ് ഇത്തരം കുരുപൊട്ടികൾ ധാരാളമായി കേരളത്തിൽ തിങ്ങി പാർക്കുന്നത്. തിരുവസ്ത്രങ്ങളിൽ പ്രതീക്ഷിക്കാതെയും കറ പുരളുന്നു.

  അമേരിക്കൻ സംസ്ക്കാരത്തിൽ സ്ത്രീകളെ ആലിംഗനം ചെയ്യുകയും ഉമ്മ വെക്കുകയും ചെയ്തേ പറ്റൂ. ആദ്യകാലത്തെല്ലാം അത് വിമ്മിഷ്ട സംസ്ക്കാരങ്ങളായി കണ്ട് സ്ത്രീകൾ ചുണ്ടുകളുമായി വരുമ്പോൾ ഓടി രക്ഷപെടുകയോ നിഷേധിക്കുകയോ ചെയ്യുമായിരുന്നു. പിന്നീട് അവരെ അവഹേളിക്കുന്നതായി മനസിലാക്കി മുഖം നീട്ടി കൊടുക്കാൻ തുടങ്ങി. അവരൊന്ന് ഉമ്മ വെക്കുവാൻ വന്നതുകൊണ്ട് വൈകാരികതകളൊന്നും ഒരു പുരുഷന്മാരിലും പൊട്ടുന്നതായി കേട്ടിട്ടില്ല.

  കേരളത്തിലെ ഇന്നുള്ള പല മാമൂലുകൾക്കും മാറ്റങ്ങൾ വരുത്തേണ്ടതായുണ്ട്. ഒരു 'റഫറിയുടെ' കീഴിൽ കൊച്ചച്ചൻമാരെ ആണും പെണ്ണുമായി ഡിസ്ക്കോ ഡാൻസുകൾ പഠിപ്പിക്കുക. ഭർത്താവും ഭാര്യയുമൊത്തുള്ള ഡിസ്ക്കോ ഡാൻസുകളിൽ കൊച്ചച്ചന്മാരെ നടുക്ക് നിർത്തി അവരെക്കൊണ്ടും ഡാൻസ് ചെയ്യിപ്പിക്കുക. അമേരിക്കയിൽ ഭാര്യമാരെ പരസ്പ്പരം കൈമാറി മലയാളികളും കെട്ടിപിടിച്ചു ഡാൻസ് ചെയ്യാറുണ്ട്. അച്ചന്മാരൊപ്പം ഡാൻസ് ചെയ്യാൻ ആഗ്രഹിക്കുന്ന പെണ്ണാടുകൾ എല്ലാ ഇടവകകളിലും കാണും.

  ഡോക്ർ മാത്യു സൂചിപ്പിച്ച ലേഖനത്തിലെ പുരോഹിതരുടെ രോഗത്തിന് അതുമൂലം ശമനം കണ്ടെത്താൻ സാധിക്കും. അമേരിക്കയിൽ കുമ്പസാരം കഴിഞ്ഞാൽ സ്ത്രീകൾ അച്ചന്മാർക്ക് ഉമ്മകളും കൊടുക്കാറുണ്ട്. മലയാളി അച്ചന്മാർക്ക് 'ഉമ്മ' കിട്ടാൻ വലിയ ഇഷ്ടവുമാണ്. ബ്രിട്ടനിലുള്ള സീറോ മലബാർ ബിഷപ്പ് സ്രാമ്പിക്കൻ ഒരു ഉമ്മ പ്രിയനെന്നും കേട്ടിട്ടുണ്ട്.

  ReplyDelete