Translate

Sunday, June 11, 2017

ആത്മനൊമ്പരം !

ആത്മനൊമ്പരം !

ആരെയും അപമാനീയ്ക്കാനല്ല , എന്റെ മനസിന്റെ സങ്കടം കൊണ്ട് എഴുതിപ്പോകുന്നതാണ് ! ഇന്നലെ എന്നെ വിളിച്ചുണർത്തിയത് usa യിലെ എന്റെ ഒരു കൂട്ടുകാരനാണ് ! "അച്ചായാ, ഞാനും പിതാവും ഒന്നാകുന്നു! എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു !"എന്ന് കർത്താവ് പറഞ്ഞതായി എവിടെയാണ് ബൈബിളിൽ എഴുതിയിരിക്കുന്നത്? അച്ചായന്റെ വൈറലായ ഗീതയെക്കുറിച്ചുള്ള പ്രഭാഷണം ഞാൻ കേട്ട് വിളിച്ചതാണ്" എന്ന് സ്നേഹിതൻ ഒറ്റ ശ്വാസത്തിൽ വെളുപ്പാന്കാലത്തു എന്നോട് കാച്ചി ! ഉത്തരമായി വി യോഹന്നാന്റെ 14 /9 ആൻഡ് 17 /21  ഞാൻ അദ്ദേഹത്തെ  വായിച്ചുകേൾപിച്ചു ,അദ്ദേഹം അമ്പരന്നുപോയി ,സത്യം! കഴിഞ 21 കൊല്ലമായി എനിക്കറിയാവുന്ന ഈ പെന്തക്കോസ്‌കാരൻ  ''ബൈബിൾ ഒരു ആഭരണമായി'' തന്റെ  കാറിലും / ഓഫീസ് ടേബിളിലും, മണ്ണിൽ നടന്നു പോയാൽ കക്ഷത്തിലും, മനുഷ്യർ കാണേണ്ടതിന്നു കരുത്തുമായിരുന്നെങ്കിലും, എന്റെ കർത്താവ് എന്നതാ വായ് തുറന്നു ആ മൂന്നരകൊല്ലക്കാലം പറഞ്ഞത് എന്ന് മാത്രം ഇവറ്റകൾക്ക് അറിയില്ല എന്നതാണ് സത്യം ! വലിയ പണക്കാരൻ, വിദ്യാസമ്പന്നൻ, ഉന്നത പോസ്റ്റുകളിൽ ഉദ്ദോഗം ഇന്ത്യയിലും ഇപ്പോൾ usa യിലും ! പോരെ? st ,പോൾ / ദാവീദ് രാജാവ് / എബ്രഹാം / ലോത്ത് ഒക്കെഒക്കെ ചെയ്തത് / പറഞ്ഞത് ഇവർക്ക് കാണാപ്പാഠം! പക്ഷെ കർത്താവിനെ മാത്രം ഇതുവരെ ഈ പാവങ്ങൾ കണ്ടെത്തിയില്ല ! ബൈബിൾ ചുമക്കുന്ന പെന്തക്കോസ്‌കാരാ , നീ വേറൊരു കസ്തൂരിമാനാണ് സത്യം, സഹോദരാ.. ബൈബിൾ വീട്ടിൽ കയറ്റിക്കൂടാത്ത, കൈകൊണ്ടു പോലും തൊട്ടുകൂടാത്ത കത്തോലിക്കന്റെ കാര്യം പോകട്ടെ! പോഴൻ /ചൂഷകൻ പതിരിയും  , പാസ്റ്ററെന്ന കുരുടനും വഴികാട്ടുന്ന കുരുടന്മാരെ നമുക്കെന്നും പള്ളികളിൽ, തൊട്ടടുത്തു 'ഫൈത്ഹോമിലും,  'ഫൈത്‌സിറ്റി' കളിലും കാണാം കൂട്ടംകൂട്ടമായി ! കണ്ടിട്ട് കർത്താവിനും കാലത്തിനും കണ്ണ് തള്ളാം..   പക്ഷെ ഒറ്റ ക്രിസ്ത്യാനിയില്ല !

വി.ജോൺ പതിനേഴിലെ ,  ക്രിസ്തുവിന്റെ "പിതാവേ നീ എന്നിലും, ഞാൻ നിന്നിലും ആയിരിക്കുന്നതുപോലെ, ഇവരും നമ്മിൽ ഒന്നാകേണ്ടതിന്നു " എന്ന ഒറ്റ പ്രാർത്ഥനാമന്ത്രം മനസ്സിൽ ഏറ്റുവാങ്ങിയിരുന്നെങ്കിൽ RSS നെ പ്രകോപിപ്പിക്കുന്ന ഈ കുരിശുകൃഷിയും പള്ളിപണിയൽ യജ്ഞവും ഇവറ്റകൾ നടത്തി നാട് മുടിക്കുമായിരുന്നോ! കൊടിവച്ചകാർ അരമന കൊത്തളം പള്ളിമേട വെപ്പാട്ടിമാരായി നാട്ടിലെ പാവംപിടിച്ചുവീട്ടിലെ അഭയകൾ ,നിന്റെ വിലകുറയ്ക്കാന്‍ അവരുടെ വ്യവസായമായി നാട് നീളെ  പുന്ന്യാളകൂടുകൾ  ..ഹോ തല പെരുകുന്നു! കർത്താവിനു പൊറുതിമുട്ടി! നാണക്കേടോർത്തെങ്കിലും വല്ലോം ചെയ്യെന്റെ ദൈവമേ ..നിന്റെ വചങ്ങളിലെ 'അദ്വൈതം' ഇവറ്റകൾ 'ദ്വൈതം' ആക്കിയതിനു, "പ്രാർത്ഥിക്കാൻ പള്ളിയിൽ പോകരുതെന്ന് ' നീ വിലക്കിയിട്ടും , തലമുറകളെ പള്ളിയിലിട്ടു ഇത്രയുംകാലം   മുറവിളികൂട്ടിച്ചതിനു , അവരുടെ ജന്മം നിന്നെയറിയാതെ {അവനിൽത്തന്നെ ബോധചൈതന്യമായി}, പാഴാക്കിച്ചതിനു,  നിൻറെ ആ മനുഷ്യാവതാരം വിലകുറഞ്ഞതാക്കിയതിനു!.. വീണ്ടും "ഇവർ ചെയ്യുന്നത് ഇന്നതെന്നു ഇവർ അറിയുന്നില്ല "എന്ന് പറഞ്ഞു എഴുതിത്തള്ളികയാണോ? ..അവിടുത്തെ ഇഷ്ടം നിറവേറട്ടെ!    samuelkoodal     

No comments:

Post a Comment