Translate

Thursday, March 7, 2019

ഇന്ന് ചർച്ച് ആക്ട് - നമ്മൾ വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു.

ഷൈജു ആന്റണി

ദേവസ്വം ബോർഡ്, വഖഫ് ബോർഡ് തുടങ്ങിയ വിധത്തിലുള്ള ഒരു കാര്യവും അതിൽ പറയുന്നില്ല. മറിച്ച് ഒരു കാരണവശാലും സർക്കാർ ഇടപെടൽ സാധ്യമല്ലാത്ത വിധത്തിലാണ് കാര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ഓരോ ഇടവകയും ഒരു ക്രിസ്റ്റ്യൻ ചാരിറ്റബിൾ ട്രസ്റ്റ് ആയി രജിസ്റ്റർ ചെയ്യപ്പെടുന്നു. പരിഷ് ട്രസ്റ്റ് അസ്സംബ്ളി ട്രസ്റ്റി കമ്മിറ്റിയേയും മാനേജിംഗ്‌ ട്രസ്റ്റിയേയും തിരഞ്ഞെടുക്കുന്നു. ഇടവക വികാരി അധ്യക്ഷനായ ട്രസ്റ്റി കമ്മിറ്റിയാണ് സ്വത്തുക്കളുടെയും പള്ളിയുടെയും ഭരണം നടത്തേണ്ടത്. പ്രധാന മാറ്റം ഇടവകയുടെ എല്ലാ സ്വത്തുക്കളുടെയും ഉടമസ്ഥാവകാശം ബിഷപ്പിൽ നിന്ന് ഈ ട്രസ്റ്റി കമ്മിറ്റിയിലേക്ക് മാറ്റപ്പെടും. ഇത് ഒരു ട്രസ്റ്ററായതിനാൽ ഇപ്പോഴോ ഭാവിയിലോ സർക്കാരിനോ മറ്റാർക്കെങ്കിലുമോ ഇതിൽ ഇടപെടൽ സാധ്യമല്ല.
ഇത്തരത്തിൽ ഇടവകകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളെ ഉൾപ്പെടുത്തി രൂപ താ ട്രസ്റ്റ് കമ്മിറ്റിയും സഭാ ട്രസ്റ്റ് കമ്മിറ്റിയും രൂപീകരിക്കുന്നു. ഭരണപരവും ഉടമസ്ഥപരവുമായ മുഴുവൻ അധികാരങ്ങളും ഈ കമ്മിറ്റികൾക്കാണ്. ഈ കമ്മിറ്റികൾ അതാതു ബിഷപ്പുമാരുടെ നേതൃത്യത്തിലാണ്.
പരാതികൾ കേൾക്കാനും നടപടികൾ നിരീക്ഷിക്കാനും ഒരു ട്രസ്റ്റ് കമ്മീഷണർ ഉണ്ടാവും. എന്നാൽ അദ്ദേഹത്തിന് ഭരണപരമായ അധികാരങ്ങൾ ഇല്ല.
"ക്രിസ്തീയ വിശ്വാസത്തിനു എതിര് നിൽക്കുന്നവരോ നിരീശ്വരവാദികളോ ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുള്ള ആളുകൾക്കും ഇതിൽ ട്രസ്റ്റി ആകാൻ യോഗ്യത ഇല്ല."
ഇവിടെ ബിഷപ്പുമാരുടെ കൈയ്യിൽ നിന്ന് സ്ഥാവരജംഗമ വസ്തുക്കളുടെ ഉടമസ്ഥാവകാശം തിരഞ്ഞെടുക്കപ്പെട്ട ഒരു കമ്മിറ്റിയിലേക്ക് മാറും എന്നതല്ലാതെ സർക്കാരിനോ മറ്റ് ഏജൻസികൾക്കോ ഇപ്പോഴോ ഭാവിയിലോ യാതൊരു വിധ ഇടപെടലുകളും സാധ്യമല്ല.
വഖഫ് ബോർഡ്, ദേവസ്വം ബോർഡ് തുടങ്ങിയ രീതിയിലുള്ള ഒന്നും സാധ്യമല്ല. കാരണം എല്ലാം സ്വതന്ത്ര അധികാരമുള്ള ട്രസ്റ്റുകളാണ് - മറിച്ചുള്ള എല്ലാ പ്രചാരണങ്ങളും വസ്തുതാ വിരുദ്ധമാണ്.

1 comment:

  1. https://www.facebook.com/permalink.php?story_fbid=2191933850870667&id=100001622201228

    ReplyDelete