Translate

Tuesday, May 8, 2012

വേളാങ്കണ്ണിയിലെ വിഗ്രഹാരാധന


വേളാങ്കണ്ണിയിലെ ദേവാലയാധികാരികള്‍ ധനസമാഹരണത്തിനു സ്വീകരിച്ച തന്ത്രം ഓശാനയില്‍ വായിച്ചപ്പോള്‍ ചിന്തയില്‍ വന്ന മറ്റു ചില കാര്യങ്ങള്‍ കുറിക്കുകയാണ്.

ക്രിസ്തുഭക്തരെ വിഗ്രഹാരാധനയിലേക്കു നയിച്ചു നശിപ്പിക്കുവാന്‍ സാത്താന്‍ മാതാവിന്റെ രൂപമെടുത്തു വേളാങ്കണ്ണിയില്‍ വസിക്കുന്നു എന്നു വിശദീകരിക്കുന്ന ലഘുലേഖ ചില പെന്തക്കോസ്തു പാസ്റ്റര്മാര്‍ പ്രചരിപ്പിക്കുന്നുണ്ട്. കത്തോലിക്കാ സഭയെ അതിക്രൂരമായി വിമര്ശിക്കുന്ന പരാമര്ശനമാണിത്. സംശയമില്ല. പക്ഷേ വേളാങ്കണ്ണി ഭക്തി നിരവധി സാധാരണക്കാരായ ക്രൈസ്തവരെ വഴിതെറ്റിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു.

ഒരിക്കല്‍ ട്രെയിന്‍ യാത്രയില്‍ ചങ്ങനാശ്ശേരിക്കാരായ ചില സ്‌നേഹിതന്മാര്‍ തങ്ങള്‍ നടത്തിയ വേളാങ്കണ്ണി യാത്രയുടെ അനുഭവങ്ങള്‍ പങ്കിടുന്നത് നിശബ്ദനായി കേള്ക്കുവാന്‍ ഇടയായി. അവര്‍ ചങ്ങനാശ്ശേരിയില്‍ നിന്നു തീര്ത്ഥാടനം ആരംഭിച്ചപ്പോള്‍ മുതല്‍ വണ്ടിയിലിരുന്നും താമസിച്ച ലോഡ്ജുകളിലുമായി പൊട്ടിച്ച കുപ്പികളുടെ എണ്ണവും നേരംപോക്കിനുവേണ്ടി ചെയ്ത ചില തമാശകളും എണ്ണി പറഞ്ഞു സന്തോഷിക്കുകയായിരുന്നു. ഇതുപോലെ എത്രപേര്‍ മാതാവിന്റെ പേരില്‍ വേളാങ്കണ്ണിയാത്ര ആഘോഷിക്കുന്നു!  ഓരോ വര്ഷവും വേളാങ്കണ്ണി യാത്രയ്ക്കിടയില്‍ അപമൃത്യു അടയുന്നവരെക്കുറിച്ചുള്ള വാര്ത്തകള്‍ വായിക്കാം. വാഹനത്തില്‍ ഇരുന്നു പേപ്പര്‍ കപ്പുകളില്‍ മദ്യം ഒഴിച്ചു കുടിക്കുന്നവര്‍ വാഹനം ഓടിക്കുന്നയാളിനും നല്കാന്‍ മടിക്കുകയില്ല. ഇങ്ങനെ ഏതാനും സ്‌മോളുകള്‍ അകത്താകുമ്പോള്‍ ഡ്രൈവറും ഫിറ്റ് ആകും. പിന്നെ എതിരേവരുന്ന വാഹനത്തിന്റെ നേര്ക്കു തന്നെ ചെന്നിടിക്കും. തീര്ത്ഥാടകര്‍ ചെന്നെത്തുന്നത് തമിഴ്‌നാട്ടിലെ ഏതെങ്കിലും ആശുപത്രിയിലെ മോര്ച്ചറിയിലേക്കായിരിക്കും.

പാപത്തിന്റെ ശമ്പളം മരണമെങ്കില്‍ ഇത്തരം തീര്ത്ഥാടനങ്ങള്‍ തീര്ച്ചയായും പാപംതന്നെ എന്നു പറയേണ്ടിവരും. ദൈവത്തിന്റെ പരിശുദ്ധരെ ആദരിക്കണമെന്നു സഭ പഠിപ്പിക്കുന്നു. എന്നാല്‍ അവരെ മറ്റു ദൈവങ്ങളായി ആരാധിക്കുകയും ആഘോഷങ്ങള്‍ വെറികൂത്തുകളായി പരിണമിക്കുകയും ചെയ്തിട്ടും സഭാധികാരികള്‍ ഗൗനിക്കുന്നില്ല. ആരൊക്കെ പാപം ചെയ്താലും മരിച്ചാലും നേര്ച്ച്പ്പണം ഇങ്ങുപോരട്ടെ എന്നാണു സഭാധികാരികള്‍ ചിന്തിക്കുന്നത്.

മലബാറില്‍ തലശ്ശേരിക്കും വടകരക്കും ഇടയ്ക്കായി മാഹി എന്നൊരു ചെറിയ പട്ടണമുണ്ട്. ഫ്രഞ്ച് അധീനതയിലായിരുന്ന കാലത്ത് ഇവിടെ ആവിലായിലെ വിശുദ്ധ ത്രേസ്യായുടെ നാമത്തില്‍ ഒരു ദേവാലയം സ്ഥാപിതമായി. ഇവിടെ ഒക്‌ടോബര്‍ മാസത്തില്‍ നടക്കുന്ന തിരുനാളിനു സമീപ സംസ്ഥാനങ്ങളില്നിന്നും ധാരാളം പേര്‍ വരും. വിശുദ്ധയെ ആദരിക്കുവാനോ ക്രിസ്തീയചൈതന്യം പുതുക്കാനോ അല്ല ആളുകള്‍ വരുന്നത്. മാഹിയില്‍ കേരളത്തില്‍ കിട്ടുന്നതിനെക്കാള്‍ കുറഞ്ഞ വിലയ്ക്കു മദ്യം ലഭിക്കും. ഈ ടൗണില്‍ കേവലം ഒരു ചായയോ കാപ്പിയോ കുടിക്കണമെങ്കില്‍ കടകള്‍ കാണുകയില്ല. എന്നാല്‍ എവിടെ നോക്കിയാലും മൊത്തമായും ചില്ലറയായും മദ്യം ലഭിക്കുന്ന കടകള്‍ ആണ്. ഈ സാഹചര്യത്തില്‍ മാഹിയിലെ ദേവാലയത്തിനും വമ്പിച്ച വരുമാനം ലഭിക്കുന്നു. തിരുനാള്‍ ആഘോഷം പൊടിപൊടിക്കും. വര്ഷങ്ങള്ക്കുകമുമ്പ് മാഹി പള്ളിയില്‍ വികാരി ആയിരുന്ന ഒരു വൈദികന്‍ ഭക്തജനങ്ങള്ക്കു നേരിട്ടും പോസ്റ്റുവഴിയായും സ്വന്തം അഡ്രസ് പ്രിന്റു ചെയ്ത് മണി ഓര്ഡടര്‍ ഫോം വിതരണം ചെയ്തിരുന്നു. ഒപ്പം വിശുദ്ധ അമ്മ ത്രേസ്യായുടെ മദ്ധ്യസ്ഥം വഴി ലഭിക്കുന്ന അനുഗ്രഹങ്ങളുടെ വിവരണവും. ഏതാനും വര്ഷം ഇതു തുടര്ന്നപ്പോള്‍ വികാരിയ്ക്കു ഷൊര്ണ്ണൂരിലേക്കു സ്ഥലം മാറ്റം ലഭിച്ചു. ഷൊര്ണ്ണൂരിലെ ദേവാലയം പരിശുദ്ധ കന്യാമറിയത്തിന്റെ പേരിലാണ്. മുമ്പു മണിഓര്ഡേര്‍ ഫോം പോസ്റ്റില്‍ ലഭിച്ചവര്ക്ക് വീണ്ടും കിട്ടി നോട്ടീസും മണിഓര്ഡര്‍ ഫോമും. അതില്‍ കാണിച്ചിരുന്നത് എല്ലാ വിശുദ്ധരുടെയും രാജ്ഞിയായ പരിശുദ്ധ മറിയമാണു അത്ഭുതങ്ങള്‍ പ്രവര്ത്തിക്കാന്‍ കൂടുതല്‍ പ്രാപ്തയെന്നും അതിനാല്‍ മാതാവില്‍ നിന്നും അനുഗ്രഹങ്ങള്‍ നേടുവാന്‍ ഷൊര്ണ്ണൂര്‍ ദേവാലയത്തിന് പണം അയക്കുക എന്നായിരുന്നു.

ഇത്തരം ധനാര്ത്തി  മൂത്ത പുരോഹിതര്‍ സഭയെ അപമാനിക്കുകയാണ്. പെന്തക്കോസ്തു പാസ്റ്റര്മാര്ക്ക്  കത്തോലിക്കാസഭയെ കുറ്റപ്പെടുത്താന്‍ അവസരം സൃഷ്ടിക്കുന്നവര്‍ ഇവരാണ്. കറിനേര്ച്ച, ഊട്ടുനേര്ച്ച, നീന്തല്‍ നേര്ച്ച, ഉരുള്നേ്ര്ച്ച്, പഴക്കുല നേര്ച്ച. ഇങ്ങനെ ഏതെല്ലാം നേര്ച്ചകളാണു ഇവര്‍ തിരുനാള്‍ പരസ്യങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത്. പാമ്പിനെ തോല്പിക്കാന്‍ ഗീവര്ഗീ്സ് വസൂരിയില്നിന്നും ചിക്കന്പോക്‌സില്നിന്നും രക്ഷനേടാന്‍ സെബസ്ത്യാനോസ്, കാണാതായതു കണ്ടു കിട്ടാന്‍ അന്തോനീസ്, അസാദ്ധ്യകാര്യങ്ങള്‍ സാധിച്ചു കിട്ടാന്‍ യൂദാസ് തദ്ദേവൂസ് ഇങ്ങനെ കത്തോലിക്കാ ദേവാലയങ്ങളില്‍ കേള്ക്കാറുള്ള പ്രത്യേക നേര്ച്ച  പരസ്യങ്ങളെല്ലാം തന്നെ സത്യദൈവത്തെ ആരാധിക്കാതെ വിശുദ്ധന്മാരെ ആരാധിക്കുവാനും അവരുടെ രൂപങ്ങള്‍ എഴുന്നെള്ളിക്കാനുമുള്ള പ്രലോഭനങ്ങളായി മാറുകയാണ്. ഈ ദേവാലയങ്ങള്ക്കു സമീപമുള്ള ബാര്ഹോട്ടലുകള്ക്കും ദേവാലയത്തിന്റെ നടത്തിപ്പുകാര്ക്കും വലിയ സാമ്പത്തിക നേട്ടവും ഇതുവഴി ലഭിക്കും. ഇതാണോ ദൈവരാജ്യം!

ചില ചങ്ങനാശ്ശേരി തമാശകള്‍

പൗരസ്ത്യ ദൈവശാസ്ത്രത്തിലും സുറിയാനി പെരുമയിലും ഊറ്റംകൊള്ളുന്ന ചില വൈദികര്‍ പൊതുവേദിയില്‍ എത്രമാത്രം ചിരിയും ചിന്താക്കുഴപ്പവും ഉണ്ടാക്കുന്നു എന്ന് സ്വയം അറിയുന്നില്ല.

ഇടവകയിലെ പിതൃവേദിക്കു ക്ലാസെടുക്കുവാന്‍ വന്ന ഒരു യുവവൈദികനു ചടങ്ങില്‍ വായിക്കാന്‍ ലഭിച്ചതു ഒരു പി.ഒ.സി. ബൈബിള്‍ ആയിരുന്നു. അദ്ദേഹം ഒട്ടും രുചിക്കാത്ത ഭാവത്തില്‍ ചിലതൊക്കെ പറഞ്ഞു: ആരും പി.ഒ.സി.ബൈബിള്‍ വായിക്കരുത്. അതിനു സുറിയാനി പശ്ചാത്തലമില്ല. പ്ശീത്താ ബൈബിള്‍ മാത്രമേ വായിക്കാവൂ. യേശു എന്ന പദം ആരും ഉരുവിടരുത്. ഈശോ എന്നു തന്നെ ഉച്ചരിക്കണം. തുടര്ന്ന്  അദ്ദേഹം മറ്റു ചില തിരുത്തലുകള്‍ കൂടി നടത്തി. നിരോധിച്ച വാക്കുകള്‍ ഇവയാണ്. ക്രിസ്തു, അപ്പോസ്തലന്‍, കുരിശ്, സുവിശേഷം, പരിശുദ്ധാത്മാവ്.... പകരം മിശിഹാ, ശ്ലീഹാ, സ്ലീവാ, ഏവന്ഗോവലിയോന്‍, റൂഹാ എന്നീ പദങ്ങള്‍. അപ്രകാരം ശരിയായ സുറിയാനി പാരമ്പര്യം വീണ്ടെടുക്കണം.

ഈ വൈദികന്റെ ഇടവകയില്‍ നോമ്പുകാലത്ത് ചില അനുഷ്ഠാന കര്മ്മകങ്ങളില്‍ പങ്കെടുക്കുവാന്‍ എനിക്ക് അവസരം ലഭിച്ചു. ദുഃഖവെള്ളിയാഴ്ച കര്മ്മ്ങ്ങള്‍ അഞ്ചുമണിക്കൂര്കൊണ്ടാണ് നടത്തിയത്. ഭാഗ്യത്തിനു എല്ലാവര്ക്കും  കഞ്ഞി കുടിച്ചു ക്ഷീണം തീര്ക്കാന്‍ അവസരം ലഭിച്ചു. പലവട്ടം നിലത്തുകുമ്പിട്ട് ആരാധിക്കേണ്ടിവന്നു. ഒന്നരമണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ മുഴുവന്‍ പൗരസ്ത്യ മഹിമയായിരുന്നു കേട്ടത്. മാര്തോമ്മാകുരിശിന്റെ ഇരുവശത്തുമുള്ള തൂണുകളില്‍ വാലുപൊക്കി, വായപൊളിച്ചു നില്ക്കുന്ന വ്യാളികളെകുറിച്ചു പറഞ്ഞത് അവ സ്വര്ഗത്തിലുള്ള വിശിഷ്ടജീവികള്‍ ആണെന്നാണ്.

ക്രൂശിത രൂപം പള്ളിയില്‍ പ്രദര്ശി‍പ്പിച്ചില്ല. എങ്കിലും ചടങ്ങുകള്‍ അവസാനിച്ചത് മാര്തോമ്മാകുരിശു പഞ്ഞിയും വെള്ളവും ഉപയോഗിച്ചു തുടച്ചു പിഴിഞ്ഞെടുത്ത് ഏതോ പച്ചില പിഴിഞ്ഞ് ഉണ്ടാക്കിയ ചാറില്‍ ചേര്ത്ത് അതു വിശ്വാസികളെ കുടിപ്പിച്ചു കൊണ്ടാണ്. ഈ ഭ്രാന്തന്‍ പൗരസ്ത്യവല്ക്കരണം കേരളസഭയില്‍ വ്യാപിക്കുമോ? തീര്ച്ചയായും ഒരു പേടി സ്വപ്നമായി ഈ ചിന്തകള്‍ മനസ്സില്‍ തങ്ങി നില്ക്കുന്നു.

സീറോ മലബാര്‍ സഭയുടെ എല്ലാ ദേവാലയങ്ങളിലും ഒരേ തക്‌സാ ഉപയോഗിക്കുന്നു എന്നായിരുന്നു എന്റെ ധാരണ. എന്നാല്‍ ഇപ്പോള്‍ ചില ദേവാലയങ്ങളിലെ പ്രാര്ഥനാ വാചകങ്ങളില്‍ വ്യത്യസ്ത പദങ്ങളാണ് കേള്ക്കുന്നത്. ഭൂരിപക്ഷം ദേവാലയങ്ങളില്‍ 'പരിശുദ്ധാത്മാവ്' എന്നുപയോഗിക്കുമ്പോള്‍ ചങ്ങനാശ്ശേരിയിലെ ചില ദേവാലയങ്ങളില്‍ പരിശുദ്ധ റൂഹാ എന്നു കേള്ക്കുന്നു. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നു വി. ത്രിത്വത്തിലെ വ്യക്തികളെ അഭിസംബോധന ചെയ്യുകയാണ് ഭൂരിപക്ഷം ക്രൈസ്തവരും. ചങ്ങനാശ്ശേരിയില്‍ ബാവാ, പുത്രന്‍, പരിശുദ്ധറൂഹാ എന്നാണു കേള്ക്കുന്നത്. പുത്രന്‍ എന്നതിനു പകരം സുറിയാനി പദം ഉപയോഗിക്കുന്നില്ല. കാരണം മനസ്സിലാകുന്നില്ല. 'സുവിശേഷം' എന്ന വാക്കു നിരോധിച്ചിരിക്കുന്നു. പകരം 'ഏവന്ഗോലിയോന്‍' എന്നു കേള്ക്കുന്നു. ഇവര്ക്കു  പ്രാര്ഥന മുഴുവന്‍ അറമായ സുറിയാനിയില്‍ ആക്കുവാന്‍ എന്താണു തടസ്സം? ജനത്തിനുമനസ്സിലാകുന്നില്ലെങ്കിലും കര്ത്താവും ശിഷ്യന്മാരും സംസാരിച്ച ഭാഷയില്‍ ബലി അര്പ്പിച്ചാല്‍ സ്വര്ഗത്തില്‍ കൂടുതല്‍ സ്വീകാര്യമാകും എന്ന് ആശ്വസിക്കാമല്ലോ. സുറിയാനി പാരവശ്യം രോഗമായി തീര്ന്നവര്ക്ക് ഒരു പക്ഷേ ഈ രീതി സഭയില്‍ അനുവദിച്ചേക്കും.

എല്ലാ റീത്തിലും ഉള്പ്പെട്ട പിതാക്കന്മാര്‍ ചേര്ന്നു തയ്യാറാക്കിയ പി.ഒ.സി. ബൈബിള്‍ സ്വീകാര്യമല്ലെങ്കില്‍ ആ കാര്യം തുറന്നു പറഞ്ഞുകൊണ്ട് സുറിയാനി ബൈബിളും സുറിയാനി ലിറ്റര്ജി്യും നടപ്പില്‍ വരുത്തുവാന്‍ ചങ്ങനാശ്ശേരിയിലെ തീവ്രവാദികള്‍ ശ്രമം തുടരുന്നതാണു ഇപ്പോള്‍ കാണിക്കുന്ന ഭ്രാന്തന്‍ നയങ്ങളെക്കാള്‍ ഭേദം.

ദൈവരാജ്യം യാഥാര്ഥ്യമാക്കാന്‍ കര്ത്താവായ യേശു നിര്ദ്ദേശിച്ച ഒന്നും തന്നെ ഈ കൂട്ടര്ക്കു സ്വീകാര്യമല്ല. എല്ലാം സുറിയാനിയില്‍ നടത്തിയാല്‍ രക്ഷ കൈവരുമെന്നാണ് ഇവര്‍ കരുതുന്നത്. ഉന്നതശ്രേണിയിലുള്ള സഭാധികാരികള്‍ കാര്യങ്ങള്‍ തുറന്നു പറയുമെന്നു പ്രത്യാശിക്കുന്നു.

വാല്ക്കരഷണം:- ഒരിടവകയിലെ വിഭൂതി തിരുനാള്‍. കാര്മ്മികരായ മൂന്നു പേരില്‍ രണ്ടുപേര്‍ മിതവാദികളും ഒരാള്‍ തീവ്രകല്ദാകയവാദിയും. വിശ്വാസികളുടെ നെറ്റിയില്‍ ചാരം പൂശുമ്പോള്‍ തീവ്രവാദി മാറിനിന്നു. കാരണം ചാരം പൂശല്‍ പാശ്ചാത്യരുടെ ആചാരമത്രേ!

കുര്ബാനയ്ക്കുശേഷം നെറ്റിയില്‍ ഭസ്മ കുരിശുമായി തന്റെ അടുത്തുവന്ന അള്ത്താര ബാലന്മാരോട് വൈദികന്റെ പരിഹാസം - നിങ്ങള്ക്കു കുറച്ചു കോഴിക്കാഷ്ഠം കൂടി നെറ്റിയില്‍ പൂശാമായിരുന്നില്ലേ?

വിശ്വാസികളുടെയിടയില്‍ അന്തഃഛിദ്രം സൃഷ്ടിക്കുന്ന തീവ്രവാദികള്‍ ആരെന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല.

(2012 ഏപ്രില്‍ ലക്കം ഒശാനയില്‍ പ്രസധീകരിച്ച ജയിംസ് ഐസക് കുടമാളൂറിന്റെ ലേഖനം)
 

3 comments:

  1. മൊത്തം ലേഖനം വായിച്ചതില്‍
    വണ്ടിഓടിക്കുമ്പോള്‍ ഡ്രൈവര്‍ കള്ളു കുടിക്കുന്നതില്‍മാത്രമേ എന്നെസംബന്ധിച്ച് എതിര്‍പ്പു അനുഭവപ്പെടുന്നുള്ളൂ. അപകടങ്ങള്‍ ‍ ഉണ്ടാകുന്നതു രാജ്യത്തിലെ ദുര്‍ഘടം പിടിച്ച വഴികളും കാരണമാണ്. ഈ വഴികള്‍ നന്നാക്കുവാന്‍ തീര്‍ത്ഥകരുടെ എണ്ണം അനുസരിച്ചു പള്ളിയെ നികുതിചുമത്തുവാന്‍ സര്‍ക്കാര്‍ പരിഗണിക്കുന്നതും നന്നായിരിക്കും.

    കാരണം, പള്ളിക്കു വരുമാനം ലഭിക്കുവാന്‍ ഈ കൊലവഴികളും കാരണമാണ്. തീര്‍ഥാടക പെരുന്നാള്‍ദിനങ്ങളില്‍ നല്ല ടോള്‍പിരിവു ഏര്‍പ്പെടുത്തി തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ ക്ഷേമനിധിയില്‍,റോഡു നന്നാക്കുന്നതില്‍ പണം നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഈ പുണ്യാളന്മാരും അയ്യപ്പനും മെക്കാഹാജിയാര്‍മാരും നാടിനു ഗുണപ്രദമായേനെ.

    വെന്തിക്കോസ്കാര്‍ കത്തോലിക്കരെ ആക്ഷേപിക്കുന്നുവെന്നു ഈ ലേഖനത്തില്‍ കാണുന്നു. അഴിമതിയും കപടഭക്തിക്കാരുമുള്ള മറ്റൊരു ക്രിസ്ത്യന്‍ വിഭാഗത്തെ കണ്ടെത്തുക പ്രയാസമാണ്. വിദേശത്തുള്ള മലയാളികളില്‍ ഏറ്റവും പുരോഗമിച്ച ജാതി വെന്തിക്കൊസുകാര്‍ ആണ്. ഇവര്‍ മദ്യം ഉപയോഗിക്കുകയില്ലെങ്കിലും പിടക്കോഴിയും പണവും പെണ്ണും കൈയില്‍ ഒരു ബൈബിളും ഹല്ലെലുയായും ഒത്തൊരുമിച്ചാല്‍ ‍ ഒരു വെന്തികൊസുകാരനായി. ഇവരുടെ പല പാസ്റ്റര്‍മാരുടെ കഥകള്‍ എടുത്താല്‍ പണ്ടത്തെ മാര്‍പാപ്പമാരെക്കാളും ഞെട്ടിക്കുന്നതാണ്.

    അമിതഭക്തിയും ദിവസവും പള്ളിപോക്കുമാണ് വെന്തിക്കൊസ്സുകാര്‍ കത്തോലിക്കരെ അവരുടെ ഭ്രാന്തന്‍ മതത്തില്‍ ചാക്കിടുവാന്‍ കാരണവും.

    കൈവശം ബൈബിളും ബൈബിളില്‍ ഉമ്മ കൊടുക്കലും, നാക്കു കൊണ്ടുള്ള മറുഭാഷകളും
    വേദവാക്കുകള്‍ ദുരുപയോഗം ചെയ്യലും, കണ്‍വെന്‍ഷനുകളില്‍ ലൈറ്റ് അണച്ചിട്ടു പ്രാര്‍ഥനയും പിടിയും വലിയുമൊക്കെ സാധാരണവും. അനേകര്‍ അമേരിക്കന്‍ ജയിലുകളിലും ആയി.

    വടക്കേഇന്ത്യയില്‍ ഹിന്ദുക്കള്‍ക്ക് ക്രിസ്ത്യന്‍ വിരോധം ഉണ്ടാക്കുവാന്‍ കാരണമാക്കിയതും ഈ കൂട്ടരാണ്. കത്തോലിക്കരെ കളിയാക്കുന്നതുപോലെ ബിംബാരധകര്‍ എന്നു ഹിന്ദുക്കളെയും ഇവര്‍ പരിഹസിക്കും. കിട്ടാനുള്ള പ്രഹരം
    കിട്ടിക്കഴിഞ്ഞപ്പോള്‍ ഇവര്‍ക്ക് കുറച്ചു അടക്കമായിയെന്നു തോന്നുന്നു.

    സുറിയാനിയും ലാറ്റിനും പഠിക്കുന്നത് നല്ലതാണ്. യൂറോപ്യന്‍ ഭാഷകള്‍ പലതും ഉത്ഭവിച്ചത്‌ ലാറ്റിനില്‍ നിന്നാണ്. ഭാഷകള്‍ക്ക് യേശുവുമായി ബന്ധം ഉണ്ടെന്നുതോന്നുന്നീല്ല. മാത്രവുമല്ല ആരാമിക്ക് ഇന്നു ഒരു സംസാരഭാഷയെയല്ല.

    ഈശോയെന്നു പഠിപ്പിക്കുന്നതും നല്ലതാണ്. പണ്ടു ഒരു വെന്തിക്കൊസുകാരന്‍, കത്തോലിക്കന്‍, ഹിന്ദു, മുസ്ലിം എന്നിങ്ങനെ നാലുപേരു കുളിക്കാന്‍ ആറ്റില്‍പോയി. ഇവര്‍ വെള്ളംകുടിച്ചു വെള്ളത്തില്‍ മുങ്ങവേ ഈശോയെന്നു വിളിച്ച കത്തോലിക്കന്‍റെ വായില്‍നിന്നും വെള്ളം തെറിച്ചുപോയി രക്ഷപ്പെട്ട കഥയുണ്ട്. അള്ളാ, കൃഷ്ണാ, യേശുവേ സ്ത്രോത്രം എന്നു
    പറഞ്ഞവരുടെ വായിക്കകത്തു വെള്ളംകയറി മുങ്ങിമരിച്ച കഥയും ഈശോ തന്നെ നല്ലപദമെന്ന് ചുരുക്കം.

    മുന്‍തലമുറയിലെ പാലാചേട്ടന്മാര്‍ക്കും കാഞ്ഞിരപ്പള്ളി അച്ചായന്മാര്‍ക്കും ശുദ്ധമാന തെങ്ങും കള്ളും പന്നിയിറച്ചിയും കിട്ടുമായിരുന്നു. ഇത് ആരോഗ്യത്തിനും നല്ലതായിരുന്നു. തെങ്ങും കള്ളും പന്നിയിറച്ചിയും മലബാറിനെയും കിഴക്കന്‍ പ്രദേശങ്ങളെയും വന്‍കിടകൃഷി ഭൂമികളും തോട്ടങ്ങളും ധാന്യവിളകളുടെയും
    നാണ്യവിളകളുടെയും നാടാക്കിയതും കുടിയന്മാരായ പഴയതലമുറ പാലാക്കാരുടെ നേട്ടമെന്നും കണക്കാക്കണം.

    ഇന്നു ഒരു മെത്രാന്‍ ആകുന്ന അന്തസ് ഗണിക്കുന്നതും വിസ്ക്കി കഴിക്കുന്ന അളവ് നോക്കിയാണ്. അമേരിക്കയില്‍ വളരെക്കാലം ഉണ്ടായിരുന്ന ഒരാള്‍ ഡല്‍ഹിയില്‍ സീറോമലബാര്‍ മെത്രാനായെന്നു കേട്ടു.ഇദ്ദേഹം, ഏതു അമേരിക്കന്‍ മലയാളിയേക്കാള്‍ വെല്ലുന്നതരത്തില്‍ ഒരു മുഴുക്കുടിയനെന്നു അറിയുവാന്‍ സാധിച്ചു. എന്‍റെ ഒരു സുഹൃത്തിന്‍റെ വീട്ടില്‍ പതിവായിവന്നു കുടിച്ചുന്മത്താനായി പോയിരുന്നയാള്‍ ബിഷപ്പായത് കുടിയനായ എന്‍റെ സുഹൃത്തിനും അതിശയം.ഒരു കുടുയന്‍ സുഹൃത്തിനെ നഷ്ടപ്പെട്ടതില്‍ അദ്ദേഹത്തിനു സങ്കടവുമുണ്ട്.

    ഗീവര്‍ഗീസ് പുണ്യാളനെയോ മാതാവിനെയോ തൊഴുതാല്‍ ഒരാള്‍ ക്രിസ്ത്യാനി അല്ലാതാവുന്നില്ല. ഈ തീര്‍ത്ഥയാത്രകള്‍ ഭക്തിയെക്കാള്‍ മനസിന്‌ സമാധാനം കിട്ടും. പ്രത്യേകിച്ചു മക്കളും ഭാര്യയുമായി ഒരു തീര്‍ഥയാത്ര നടത്തുന്നതു കുടുംബ ഭദ്രക്ക് നല്ലതുമാണ്. ലൂര്‍ദിലും
    വേളാങ്കണ്ണിയിലും ഞാനും പോയിട്ടുണ്ട്. പ്രാര്‍ഥന, ഭക്തിയെക്കാളുപരി തീര്‍ത്ഥയാത്രകള്‍മൂലം ഒരു മാനസികസുഖം ലഭിക്കുന്നതു നല്ലതു തന്നെ.
    പ്രശ്നങ്ങളുടെ ലോകത്തില്‍നിന്ന്‌ ഏകാന്തതതേടി ഭാരതീയമുനിമാര്‍ അനുവര്‍ത്തിച്ചുവന്ന നയമാണ് ഈ തീര്‍ത്ഥയാത്രകളും വഴിപാടുകളുമൊക്കെ.

    ബൈബിള്‍ അനുസരിച്ചു മാത്രം ജീവിക്കണമെന്ന് ഉപദേശിക്കുന്നവര്‍ മനസ് വിഷംനിറഞ്ഞ കുറ്റവാളികളെന്നു അര്‍ഥം. അപ്പനെപ്പോലും വീഞ്ഞുകുടിപ്പിച്ചു മയക്കി ഉന്മത്തരായ
    പെണ്മക്കളും ഈ പഴയ നിയമസംഹിതയില്‍ ഉണ്ട്.

    കുരിശു കഴുകി പച്ചിലപിഴിഞ്ഞ് ഭക്തജനങ്ങളെ കുടിപ്പിക്കുന്ന കത്തനാരെ അയാളുടെ സ്വയം മൂത്രം കുടുപ്പിക്കെണ്ടതും ഭക്തരുടെ കടമയാണ്. പുണ്യവും കിട്ടും.

    ReplyDelete
    Replies
    1. തീര്‍ത്ഥാടനമെങ്കില്‍ നല്ലത് തന്നെ , എന്നാല്‍ ഇന്ന് ഗുരുവായൂര്‍ക്കും , വേളാങ്കണ്ണിക്കും പോകയെന്നാല്‍ അര്‍ത്ഥം മറ്റൊന്നാണ് . അവിടെയെല്ലാം മണിക്കൂര്‍ നിരക്കില്‍ മുറികളും ലഭ്യമാണ് . സമയമുണ്ടെങ്കില്‍ പല്‍മരാജന്‍റെ "തൂവാനത്തുമ്പികള്‍ " വെറുതെയൊന്നു കണ്ടുനോക്കാവുന്നതാണ് .
      പിന്നെ പെന്തക്കോസ്ത് എന്നാ വാക്കിന്‍റെ അര്‍ത്ഥം പോലുമറിയാത്ത , അമേരിക്കന്‍ പെന്തക്കൊസ്തുകാരെ കുറിച്ച് പറഞ്ഞത് , കൃത്യമാണ് . പെന്തകൊസ്തുകാരെക്കുരിച്ചുള്ള സത്യങ്ങള്‍ ഒരു പെന്തക്കൊസ്തുകാരന്‍ തന്നെ വെളിപ്പെടുത്തുന്നത് താഴെ ലഭ്യമാണ് .
      http://www.tsbalan.com

      Delete
    2. "ബൈബിള്‍ അനുസരിച്ചു മാത്രം ജീവിക്കണമെന്ന് ഉപദേശിക്കുന്നവര്‍ മനസ് വിഷംനിറഞ്ഞ കുറ്റവാളികളെന്നു അര്‍ഥം. അപ്പനെപ്പോലും വീഞ്ഞുകുടിപ്പിച്ചു മയക്കി ഉന്മത്തരായ
      പെണ്മക്കളും ഈ പഴയ നിയമസംഹിതയില്‍ ഉണ്ട്. "
      Joseph Padannamakkel ന്റെ പാണ്ടിത്യം അപാരം .
      മതഭ്രാന്ത്‌ പടിച്ചാല്‍ brain പോലും work ചെയ്യില്ലാന്ന് മനസിലാക്കാം .

      Delete