സോള്‍ആന്‍ഡ് വിഷന്‍ 2012 മെയ്‌ലക്കത്തില്‍
പ്രസിദ്ധീകരിച്ച ലേഖനം
Author : Rev. Dr. Paul Thenayan
മൈനര്‍ സെമിനാരിയില്‍ പ്രവേശിച്ച ദിവസം റെക്ടറച്ചന്‍ ഞങ്ങള്‍ ക്ക് ആദ്യമായി നല്കിയത് ഓരോ കുരിശുരൂപവും ക്രിസ്താനുകരണത്തിന്റെ കോപ്പിയുമായിരുന്നു. പഠനത്തില്‍ മുഴുകിയിരിക്കുമ്പോള്‍ ഞങ്ങള്‍ കുരിശുരൂപമെടുത്തു മുത്തി ദൈവസാന്നിദ്ധ്യസ്മരണ പുതുക്കുമായിരുന്നു. ആദ്ധ്യാത്മിക പിതാവായിരുന്ന ബഹു. മാത്യു മങ്കുഴിക്കരിയച്ചന്‍ ക്രൂശിതരൂപത്തെ ചൂണ്ടിക്കാട്ടി യേശുവിന്റെ മുള്‍ക്കിരീടത്തെയും തിരുമുറിവുകളെയും പറ്റി നിരന്തരം ധ്യാനിപ്പിക്കുമായിരുന്നു. സാര്‍വത്രിക സഭയിലെ ഭൂരിഭാഗം വിശുദ്ധരും പീഡാനുഭവ ഭക്തിയിലൂടെ വിശുദ്ധിയുടെ പടവുകള്‍ താണ്ടിയവരാണ്. സീറോ-മലബാര്‍ സഭയിലെ വി. അല്‍ഫോന്‍സായും എല്ലാ വാഴ്ത്തപ്പെട്ടവരും ക്രൂശിതന്റെ തിരുമുഖത്തു നിന്നു വിശുദ്ധിയുടെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പൂര്‍ണതയിലെത്തിയവരാണ്. ക്രൂശിതന്റെ ചിത്രത്തില്‍ നിന്നാണ് സാന്‍ ദാമിയാനോ ദേവാലയത്തില്‍ വച്ച് ക്രിസ്തുനാഥന്‍ വി. ഫ്രാന്‍സിസ് അസ്സീസിയോടു സംസാരിച്ചത്. കുരിശുരൂപം ഉയര്‍ത്തിപ്പിടിച്ചാണ് വി. ഫ്രാന്‍സിസ് സേവ്യര്‍ കേരളത്തിന്റെ കടലോരങ്ങളില്‍ എനിക്ക് ആത്മാക്കളെ തരിക എന്നുദ്‌ഘോഷിച്ചു കൊണ്ട് ഓടി നടന്നത്.
സഭയിലെ അദ്വിതീയ ദൈവശാസ്ത്രജ്ഞനും സഭാ പ്രബോധകനുമായിരുന്ന വി. തോമസ് അക്വിനാസ് പറഞ്ഞിട്ടുള്ളത്, തന്റെ വിജ്ഞാനം മുഴുവന്‍ മേശപ്പുറത്തിരിക്കുന്ന ക്രൂശിതരൂപത്തില്‍ നിന്നാണെന്നാണ്. മുറിയില്‍ ഒരു കുരിശുരൂപ മുണ്ടെങ്കില്‍ ജീവിതത്തിലെ ത്യാഗങ്ങളൊന്നും തനിക്കു പ്രശ്‌നമേയല്ലെന്നു ബ്രിസിയിലെ വി. ലോറന്‍സ് പറഞ്ഞി ട്ടുണ്ട്. വിശുദ്ധ പൗലോസ് ശ്ലീഹായുടെ ഉത്ഥാന ദൈവശാസ്ത്രം അദ്ദേഹത്തിന്റെ കുരിശിന്റെ ദൈവശാസ്ത്രം തന്നെയാണ്. ഉത്ഥാനത്തിന്റെ മഹത്ത്വത്തില്‍ പങ്കുചേരാനുള്ള വ്യഗ്രതയില്‍ ഉത്ഥാനത്തിനു മാത്രം പ്രാധാ ന്യം കൊടുത്തുകൊണ്ട് ക്രൂശിതനായ ക്രിസ്തുവിനെയും അവിടുത്തെ പീഡാനുഭവത്തെയും അപമാനത്തെയും തള്ളിപ്പറഞ്ഞ കോറിന്ത്യായിലെ പാഷണ്ഡികള്‍(Enthusiasts)ക്കെതി രെ തൊടുത്തുവിട്ട അസ്ത്രമായിരുന്നു `വി. കു രിശിന്റെ ദൈവശാസ്ത്രം.' ഉത്ഥാനത്തിന്റെ മഹത്ത്വം നമ്മുടെ പ്രത്യാശയാണ്, ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത മഹത്ത്വം. കുരിശിലെ എളിമയുടെയും സ്വയം ശൂന്യവത്കരണത്തിന്റെയും പാതയിലൂടെ ഈ ലോകത്തിലെ വിശ്വാസതീര്‍ത്ഥാടനം പൂര്‍ത്തിയാക്കിയേ നമുക്ക് ഉത്ഥാനത്തിന്റെ മഹത്ത്വത്തിലെത്തിച്ചേരാന്‍ സാധിക്കൂവെന്ന് വി. പൗലോസ് ഉദ്‌ബോധിപ്പിക്കുന്നു.
അള്‍ത്താരയിലെ കുരിശുരൂപം എടുത്തുമാറ്റുന്നത് ഈ കാലഘട്ടത്തിലെ അസംബന്ധമെന്ന് `ലിറ്റര്‍ജിയുടെ ചൈതന്യം' എന്ന ഗ്രന്ഥത്തില്‍ കാര്‍ഡിനല്‍ റാറ്റ്‌സിങ്കര്‍ (ബെനഡിക്ട് പതിനാറാമന്‍) എഴുതിയിട്ടുള്ളത്. ``നമുക്കുവേണ്ടി തന്റെ പാര്‍ശ്വം കുത്തിത്തുളയ്ക്കപ്പെടാന്‍ അനുവദിച്ച പീഡയനുഭവിക്കുന്ന കര്‍ത്താവിനെ കുരിശുരൂപം (Cross of Passion) പ്രതിനിധാനം ചെയ്യുന്നു. പിളര്‍ക്കപ്പെട്ട അവിടുത്തെ പാര്‍ശ്വത്തില്‍ നിന്നു രക്തവും വെള്ളവും ഒഴുകി. ഇവ വിശുദ്ധ കുര്‍ബാനയെയും മാമ്മോദീസായെയും സൂചിപ്പിക്കുന്നു. പീഡാനുഭവത്തിന്റെ കുരിശുപോലെ തന്നെ വിജയത്തി ന്റെ കുരിശും (Cross of Triumph) നമുക്കു്. ഈ കുരിശ് കര്‍ത്താവിന്റെ ദ്വിതീയാഗമനത്തെ സൂചിപ്പിക്കുകയും അതിലേക്ക് നമ്മുടെ കണ്ണുകളെ നയിക്കുകയും ചെയ്യുന്നു. കാരണം ഒരു കര്‍ത്താവേയുള്ളൂ; മിശിഹാ ഇന്നലെ, ഇന്ന്, എന്നേക്കും (ഹെബ്രാ. 13:8) (Der Geist der Liturgie, Joseph Cardinal Ratzinger, Freiburg,2000, Chapter 3)..
സീറോ-മലബാര്‍ സഭയ്ക്ക് ഉണ്ടായിട്ടുള്ള വളര്‍ച്ചയ്ക്കും ഇന്നു പ്രകടമായ ചലനാത്മകതയ്ക്കും ദൈവവിളിയു ടെ സമ്പന്നതയ്ക്കും നിദാനമായ ലത്തീന്‍ പൈതൃകങ്ങളോടുള്ള അന്ധമായ എതിര്‍പ്പും സാങ്കല്പിക പൈതൃകങ്ങള്‍ തേടിയുള്ള നെട്ടോട്ടവും ചില രൂപതകളില്‍ കുരിശു രൂപത്തോടുള്ള കുരിശുയുദ്ധത്തിനു വഴിവച്ചിരിക്കുകയാണ്. ചിലരുടെ വന്യമായ ചിന്തയില്‍ രൂപപ്പെടുന്ന ആശയങ്ങള്‍ ശരിയായ പഠനമോ ഔദ്യോഗിക അംഗീകാരമോ, വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശങ്ങളോ കൂടാതെ ചിലയിടങ്ങളില്‍ പ്രാബല്യത്തില്‍ വരുത്തി സഭയില്‍ ചിന്താക്കുഴപ്പവും അജപാലനപരമായ ദുരന്തവും സൃഷ്ടിക്കുന്നതിനു ഉത്തമ ഉദാഹരണമാണ് ചിലര്‍ മാര്‍ തോമാകുരിശെന്നു പേരിട്ടിരിക്കുന്ന ഗ്രീക്ക് അല്ലെങ്കില്‍ പഹ്‌ളവി (തിരുസ്വരൂപമില്ലാത്ത) കുരിശുവിവാദം.
1959-ല്‍ പൗരസ്ത്യസംഘം കൂദാശകളുടെ അനുഷ്ഠാനം സംബന്ധിച്ചു നല്കിയ നിര്‍ദ്ദേശങ്ങളില്‍ (Ordo) കാപ്പയുടെ പുറത്ത് തയ്‌ക്കേ കുരിശിനെപ്പറ്റി പറയുമ്പോള്‍ ബ്രാക്കറ്റില്‍ ഗ്രീക്കു കുരിശെന്നാണ് എഴുതിയിരുന്നത്. സീറോ-മലബാര്‍ ചരിത്രകാരനായ ബഹു. സേവ്യര്‍ കൂടപ്പുഴയച്ചന്‍ 1974-ല്‍ പ്രസിദ്ധീകരിച്ച തിരുസ്സഭാ ചരിത്രത്തില്‍ ഇന്നു മാര്‍തോമാ കുരിശെന്നു ചിലര്‍ കൊട്ടിഘോഷിക്കുന്ന കുരിശിന്റെ ചിത്രത്തിന്റെ അടിക്കുറിപ്പ് `സെന്റ് തോമസ് മൌണ്ടിലെ ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന പ്രാചീനമായ ഒരു കുരിശ്' എന്നാണ്.
പൗരസ്ത്യ സുറിയാനി സഭാ (ചരിത്രത്തില്‍ നെസ്‌തോറിയന്‍ സഭ എന്നും അറിയപ്പെടുന്നു) പാരമ്പര്യത്തിന്റെ ഭാഗമായാണ് തിരുസ്വരൂപമില്ലാത്ത കുരിശ് എന്നു പറയുന്നതും ശരിയല്ല. 7-ാം നൂറ്റാുവരെയെങ്കിലും ആ സഭയില്‍ സ്ഥൂലമായ കുരിശുരൂപങ്ങള്‍ തന്നെ (Massive Crucifix in Relief) ഉപയോഗിച്ചിരുന്നു. ചിത്രങ്ങളോടും രൂപങ്ങളോടും നിഷേധാത്മക നിലപാടു സ്വീകരിച്ചിട്ടുള്ള മുസ്ലീമുകളുടെ സ്വാധീനം കാലക്രമത്തില്‍ ആ നിലപാടു സ്വീകരിക്കാന്‍ ക്രൈസ്തവരെ പ്രേരിപ്പിച്ചു.
പ്രതിമകളെ ആരാധിക്കുകയെന്ന അപകടത്തിന്റെ നിഷേധത്തോടൊപ്പം രാഷ്ട്രീയ കാരണങ്ങളും ഉണ്ടായിരുന്നു. മുസ്ലീമുകള്ക് കും യഹൂദര്‍ക്കും അനാവശ്യ പ്രകോപനം ഉാക്കാതിരിക്കുക എന്നത് ബൈസന്റയിന്‍ ചക്രവര്‍ത്തിമാരെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതായിരുന്നു. പ്രതിമകള്‍ ഇല്ലായ്മ ചെയ്യുന്നത് സാമ്രാജ്യത്തിന്റെ ഐക്യത്തിനും അയല്‍ മുസ്ലീം രാജ്യങ്ങളുമായുള്ള നല്ല ബന്ധത്തിനും ഉപകാരപ്രദമായിരുന്നിരിക്കാം. അങ്ങനെ തിരുസ്വരൂപമില്ലാത്ത കുരിശ് പ്രചാരത്തിലായി (ലിറ്റര്‍ജിയുടെ ചൈതന്യം-കാര്‍ഡിനല്‍ റാറ്റ്‌സിംഗര്‍). തീര്‍ത്തും ഭൗതികവത്കരിക്കപ്പെട്ട ജര്‍മ്മനിപോലുള്ള ചില രാജ്യങ്ങളില്‍, നൂറ്റാുകളായി ക്ലാസ്സ് മുറികളില്‍ തൂക്കിയിട്ടിരുന്ന കുരിശുരൂപങ്ങള്‍ ചില മുസ്ലീം കുട്ടികളുടെ പരാതിയെത്തുടര്‍ന്ന് ഈ അടുത്തനാളുകളില്‍ എടുത്തു മാറ്റിയതായി അറിയാം.
ഈ സാഹചര്യം ഇന്നു കേരളക്കരയിലില്ലല്ലോ. അമ്പലങ്ങളിലും മറ്റും നിറയെ പ്രതിമകളുണ്ടല്ലോ. വിഗ്രഹദര്‍ശനത്തിനും വണക്കത്തിനും ഹൈന്ദവര്‍ വലിയ പ്രാധാന്യമാണല്ലോ നല്കുന്നത്. എങ്കില്‍ 400 വര്‍ഷത്തിലേറെയായി നമ്മുടെ പൂര്‍വ്വികര്‍ ആദരപൂര്‍വ്വം വണങ്ങി വന്ന കുരിശുരൂപങ്ങള്‍ നമ്മുടെ ദേവാലയങ്ങളില്‍ നിന്നു എടുത്തു മാറ്റുന്നതിനെ ആര്‍ക്കു ന്യായീകരിക്കാനാകും.
പോര്‍ച്ചുഗീസ് മിഷനറിമാര്‍ മാര്‍തോമാ പൈതൃകങ്ങളോടും മാര്‍ തോമാ കുരിശുകളോടും കാണിച്ച വലിയ താത്പര്യത്തിന്റെ അടിസ്ഥാനമെന്തായിരുന്നുവെന്നു നാം തിരിച്ചറിയണം. മാര്‍ തോമാ ക്രിസ്ത്യാനികളുടെ മേല്‍ പൂര്‍ണമായ ആധിപത്യം നേടുകയും പേര്‍ഷ്യന്‍ അധികാരികളെ കയ്യേറ്റക്കാരും പാഷണ്ഡികളുമായി ചിത്രീകരിച്ചു തുരത്തിഓടിക്കുകയുമായിരുന്നു അവരുടെ ആത്യന്തിക ലക്ഷ്യം. മാര്‍ തോമാ കുരിശും അതിന്റെ രക്തം വിയര്‍ക്കലുമൊക്കെ, ആ കാലത്ത് സുലഭമായിരുന്ന മാസവണക്കത്തിലെ `പുതുമ'കളുടെ ഗണത്തില്‍ പെടുത്തിയാല്‍ മതി.
ഇത് ഒരപ്പസ്‌തോലന്‍ രക്തംചിന്തി സ്ഥാപിച്ച സഭയാണ്, പേര്‍ഷ്യന്‍ സഭ കയ്യേറ്റക്കാരും പാഷണ്ഡികളുമാണ്, കയ്യേറ്റക്കാരെ ഒഴിവാക്കി ഈ സഭയെ മാര്‍പാപ്പയുടെ നേരിട്ടുള്ള ഭരണത്തിന്‍കീഴില്‍ കൊണ്ടുവരണം. സ്‌പെിന്‍കാര്‍ക്ക് വി. യാക്കോബ് അപ്പസ്‌തോലന്‍ ഉള്ളതുപോലെ തങ്ങളുടെ ഭരണസീമയിലുള്ള രാജ്യങ്ങളിലും ഒരപ്പസ്‌തോലന്‍ (വി. തോമസ്) ഉണ്ടാകും - ഇതൊക്കെയാണ് പോര്‍ട്ടുഗീസ് മിഷനറിമാരെ മഥിച്ചിരുന്ന ചിന്തകള്‍.
കര്‍ത്താവിന്റെ രൂപമുള്ള കുരിശ് മാര്‍പാപ്പ നിരന്തരം ഉയര്ത്തിപ്പിടിക്കുന് നത് നാം കാണുന്നുണ്ട് . കാര്‍ഡിനല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സ്ഥാനാരോഹണ വേളയിലും പലവട്ടം നാം അതു കണ്ടു. സീറോ മലബാര്‍ സഭയ്ക്ക് ഒരു കാര്യത്തില്‍ ഉറപ്പു്: കര്‍ത്താവു ള്ള കുരിശുരൂപം സ്ഥാപിക്കുന്നതിലും വണങ്ങുന്നതിലും വിശ്വാസവും സന്മാര്‍ഗ്ഗവും സംബന്ധിച്ച തെറ്റുകളൊന്നുമില്ല. നമുക്ക് മാര്‍പാപ്പയേക്കാള്‍ വലിയ കത്തോലിക്കരാകേണ്ട തില്ലല്ലോ.
പോള്‍ അച്ചന്‍റെ ലേഖനം കണ്ണ് തുറപ്പിക്കുകയും നനക്കുകയും ഒരുപോലെ ചെയ്യുന്നതാണ്. ഒന്നോ രണ്ടോ പിതാക്കന്മാരുടെ ദുര്‍വ്വാശി കത്തോലിക്കാ സഭാക്കുണ്ടാക്കിയ നാണക്കേട് ചില്ലറയല്ല. അത്രമേല്‍ മനോവ്യഥ ഉണ്ടാക്കിയതുകൊണ്ടു അദ്ദേഹം അത് തുറന്നെഴുതി. അതിനു തയ്യാറായില്ലെങ്കിലും ഇതുപോലെ രോഷം കൊള്ളുന്ന നിരവധി വൈദികര്‍ സഭക്കുള്ളിലുണ്ട്. ലോകം മുഴുവന്‍ ചിത്ത വിളിച്ചാലും താമരക്കുരിശുമായി മരിക്കും എന്നാണു അവരുടെ വാശി. അവരുടെ ചിന്ത അവര്‍ തട്ടിക്കൂട്ടിയ പ്രസ്ഥാനം ആണ് ഇതെന്നാണ്. അനേകം വിശ്വാസികളുടെ ചോരയും നിരും ഇതിനു പിന്നിലുണ്ട്. ആദ്യകാലത്ത് ഇടവകക്കാര്‍ സ്വയം കല്ലും മണ്ണും ചുമന്നും, പഞ്ഞം കിടന്നും പള്ളികള്‍ പണിതു. പിന്നിട് അത് മുഴുവന്‍ മെത്രാന്‍ പിടിച്ചെടുത്തു. ഇടവകക്കാരെ ഭരണത്തില്‍നിന്നും പൂര്‍ണമായും അകറ്റി. പാരിഷ് കൌണ്‍സില്‍ എടുക്കുന്ന ഒരു തിരുമാനവും ഇടവകക്കാരുടെയല്ല. പാരിഷ് കൌണ്‍സില്‍ എന്ന് പറയുന്നതെ 'ഉവ്വച്ചോ അതെയച്ചോ' വിഭാഗം. അതെങ്ങിനെ നട്ടെല്ലുള്ള ഇടവകക്കാരുടെയാകും? ഇതറിയാന്‍ ഏതെങ്കിലും തിരുമാനം ഇടവകയിലെ പ്രായ പൂര്‍ത്തിയായ വിശ്വാസികളുടെ അഭിപ്രായ വോട്ടിനിട്ടാല്‍ മതി. കുരിശിന്റെ കാര്യത്തില്‍ അവിടം വരെയും പോകേണ്ടതില്ല. അച്ചന്മാരുടെ മാത്രം അഭിപ്രായം എടുത്താല്‍ മതിയായിരുന്നു. സഭയെ രണ്ടായി പിളര്‍ത്തി എന്ന് മാത്രമല്ല യേശുവിന്റെ സന്ദേശം അല്ല പ്രധാനം എന്ന് കൂടി ആ നിക്കം തെളിയിച്ചു. അങ്ങിനെ വിശ്വാസപരമായും താമര കുരിശു നിക്കം സഭക്ക് ദോഷം ചെയ്തു. ഇങ്ങിനെ കുളമാക്കുന്നതിലും എത്രയോ ഭേദമായിരുന്നു വിശ്വാസികളെ മുഴുവന്‍ വെടി വെച്ച് കൊല്ലുന്നത്.
ReplyDeleteഅമേരിക്കയിലും യുറോപ്പിലും ഇന്ത്യയിലും എല്ലാം നിരവധി വിശ്വാസികള്‍ സഭ വിട്ടു പോകാന്‍ താമക്കുരിശു വിവാദം ഇടയാക്കി. ഉള്ളവരോ, ചത്തതിനൊക്കുമേ ജിവിച്ചിരിക്കിലും എന്ന മട്ടില്‍ കഴിയുന്നു. വരാന്‍ പോകുന്നു മറ്റൊരു വിപത്തുകൂടിയുണ്ട്. കേരള കത്തോലിക്കാ സഭ സ്വതന്ത്രമാകാന്‍ പോകുന്നു. അതിനു വേണ്ടി കിണഞ്ഞു പിടിക്കുകയാണിപ്പോള്‍. തകര്‍ച്ച പൂര്‍ണമാകാന്‍ അതുകൂടി ആവശ്യമുണ്ട്. ഈ സഭയില്‍ ജനിച്ചു പോയതില്‍ ഞാന്‍ ലജ്ജിക്കുന്നു.
George Katticaren
ReplyDeletePart1
സിറോ മലബാര്‍ വിശ്വാസികളായ നാമെല്ലാവരും മാര്‍തോമ വഴി മതപരിവര്‍ത്തനം ചെയ്തിട്ടുള്ള സമൂഹമാണെന്നാണ് വിശ്വാസം. ചരിത്രരേഖകളായ ആക്ട് ഓഫ് തോമാസ് എന്ന പ്രാചീണ ഗ്രന്ഥത്തില്‍ മാര്‍ തോമസ് ഇന്‍ഡ്യയില്‍ Gondophres എന്ന ഇന്ത്യന്‍ രാജാവിനെ പരിചയപ്പെടുന്ന സംഭവം വെളിപ്പെടുത്തുന്നുണ്ട്. അഫ്ഗാനിസ്റ്റാന്‍ രാജ്യാതര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന ഒരു ഇന്‍ഡ്യന്‍ ഭാഗമാണ് Gondophres അന്ന് ഭരിച്ചിരുന്നത്. കണ്ടുകിട്ടിയ ഒന്നാംശതകത്തിലെ നാണയങ്ങളില്‍ നിന്നും ഇതു വിശ്വസിനിയമാണെന്നു ചരിത്രകാരമാര്‍ സ്ഥിരികരിക്കുന്നു. പക്ഷെ തോമാസ് ആക്ടില്‍ വിവരിക്കുന്ന മറ്റുപേരുകള്‍ ഇന്‍ഡ്യന്‍ പേരുകളുമായി സാദ്റ്ശ്യം കാണുന്നില്ല. ഗോണ്ടോഫ്രെസിന്‍റെ നിര്‍ദ്ദേശപ്രകാരം മന്ത്രി Habban സിറിയയില്‍ പോയി കണ്ടുപിടിച്ചു കൊണ്ടുവന്ന കെട്ടിടനിര്‍മ്മാണ വിദഗ്ദനായിട്ടാണ് മാര്‍ തോമാ ഇന്‍ഡ്യയില്‍ എത്തുന്നത്. ജീസിന്റെ ഇടപ്പെടലിലൂടെയാണ് ഇന്‍ഡ്യയില്‍ വേദപ്രചരണം നടത്താന്‍ മാര്‍ തോമാ Habbanന്റെകൂടെ ഇന്‍ഡ്യയിലേക്ക് കപ്പല്‍ യാത്ര നടത്തിയതതെന്ന് പരമാര്‍ശങ്ങള്‍ ഉണ്ട്. Gondophres രാജാവിന്‍റെ പാലസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പ്ളാനുകള്‍തയ്യാറാക്കി അഡ്വാന്‍സ് കയ്പറ്റി പണികള്‍ പിന്നീട് ആരംഭിക്കാമെന്ന് പറഞ്ഞു മാര്‍ തോമാ പല പ്രദേശങ്ങളില്‍ ചുറ്റികറങ്ങി സുവിശേഷം പ്രസംഗിക്കുകയും മതപരിവത്തനം നടത്തുകയും ചെയ്തുവെന്ന് ഈ ഗ്രന്ഥം സുചിപ്പിക്കുന്നു. Gondophres ല്‍ നിന്നു കൈപറ്റിയ പണം പാവപ്പെട്ടവര്‍ക്കു വീതിച്ചുകൊടുത്തു. ഈ മാത്റ്കയാണ് ഇന്നത്തെ സഭാനേത്റ്ത്വത്തിനു അനുകരണീയവും മുഖമുദ്രയും ആക്കേണ്ടിയിരുന്നത്. ആക്റ്റ്സ് ഓഫ് തോമസ് വിവരിക്കുന്ന പ്രകാരം മാര്‍ തോമാ കൊല്ലപ്പെടുന്നത് Masadi എന്ന രാജാവിന്റെ ഭരണകാലത്താണ്. അദ്ദേഹത്തിന്‍റെ ഭരണകാലത്തുതന്നെ മാര്‍ തോമയുടെ ഭൌതികാവശിഷ്ടം മേസോപോടമിയയിലെ Edessa യില്‍ കൊണ്ടുപോകുകയും ചെയ്തു രണ്ടും മൂന്നും ശതകത്തിലാണ്(A.D) ആക്റ്റ്സ് ഓഫ് തോമസ് എന്ന ചരിത്ര ഗ്രന്ഥം സിറിയന്‍, ഗ്രീക്ക്, ലത്തീന്‍ എന്നീ ഭാഷകളില്‍ പ്രസിദ്ധീകരിച്ചത്.
മയങ്ങികിടന്ന മാര്‍ തോമചരിത്രത്തിനു ഉണര്‍വ് കിട്ടുന്നത് പതിനാറാം ശതകത്തില്‍ പോര്‍ത്തുഗ്ഗീസുകാരുടെ വരവോടെയാണ്. അവരിവിടെ പ്രധാനമായും കച്ചവടക്കാരായിട്ടാണ് വന്നത്. കൂടെവന്ന ക്രിസ്തിയ ചരിത്രാന്വേഷകരും, ഗവേഷണ വിദ്ഗദ്ധരുമായ മിഷ്യനറിമാര്‍ ചരിത്ര പ്രധാനമായ സ്ഥലങ്ങളെല്ലാം ഉത്ഖനനം ചെയ്തു. മെസോപോട്ടാമയിലെ എഡേസാ എന്ന സ്ഥലത്താണ് മാര്‍ തോമായുടെ ഭൌതികാവിശിഷ്ടം സംരക്ഷിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ സംസ്കരിച്ച ആദ്യത്തെ കുഴിമാടം മൈലാപൂരിലാണെന്നാണ് പോര്‍ത്തുഗ്ഗീസുകാര്‍കണ്ടുപിടിച്ചത്. അവരുടെ ഗവേഷണഫലം ആക്റ്റ്സ് ഓഫ് തോമസില്‍ പര്രയുന്നതുപോലെ Masadi എന്ന രാജാവുമായിട്ടു ബന്ധപ്പെടുത്തുവാന്‍ സാധിച്ചില്ല. ഈ പൊരുത്തകേട് ചരിത്രകാരന്‍മാരെ മാത്രമല്ല റോമിനെ തന്നെ വെട്ടില്‍ വീഴ്ത്തിയിരിക്കുകയാണ്.
George Katticaren
ReplyDeletePart 2
പതിനാറാം ശതകത്തില്‍ പോര്‍ത്തുഗീസുകാര്‍ ഇന്‍ഡ്യയില്‍ വരുന്നതിനുമുമ്പ് അര്‍മേനിയകാര്‍ ഇന്ത്യയില്‍ താവളം ഉറപ്പിച്ചുണ്ടായിരുന്നു. ന്യൂനപക്ഷക്രിസ്തിയസമുദായത്തിന് നാട്ടില്‍ വിഷമതകള്‍ നേരിടുമ്പോള്‍ അവര്‍ അഭയം കണ്ട രാജ്യമായിരുന്നു ഇന്ത്യ. അവര്‍ കൂടെ കൊണ്ടുവന്ന മതസംസ്കാരവും ആചാരങ്ങളും കലാശില്‍പ്പങ്ങളുമെല്ലാം നമ്മുടെ മതാചാരങ്ങളെയും വളരെയധികം സ്വാധീച്ചു. അങ്ങനെയാണ് മാര്‍ തോമാകൂരിശു എന്നു വിശേഷിപ്പിക്കുന്ന പേര്‍ഷ്യന്‍ കുരിശു പോര്‍ത്തുഗ്ഗീസ്സുകാരുടെ ശ്രമഫലമായി വെളിച്ചത്തു വന്നത്. ശാസത്രിയ തെളിവുകളുടെ പിന്‍ബലമില്ലാതെ ഈ പേര്‍ഷ്യന്‍കുരിശു മാര്‍ തോമാ ചരിത്രവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുവാനുള്ള അവരുടെ ശ്രമത്തില്‍ സീറോമലബാര്‍ സഭാധികാരികള്‍പിന്‍തുണ നല്‍കിയെന്ന് ചരിത്രം പറയുന്നു. വിവിധ സ്വഭാവത്തോടുകൂടിയുള്ള അവിശ്വസീനീയമായ കഥകള്‍ പുറത്തു വന്നു. പേര്‍ഷ്യന്‍ ശില്‍പ്പാകലാ വൈഭവത്തിന്റെ ഒരു മാതൃക എന്നതില്‍ കവിഞ്ഞു ചില സഭാധാകാരികള്‍ ദൈവജനത്തെ തെറ്റിദ്ധരിപ്പിക്കുവന്‍ ഒരു മുഖ്യ ഉപാധിയാക്കി ഇതിനെ മാറ്റി. ഇതോടെയാണ് പ്രശ്നങ്ങളുടെതുടക്കം അത് ഇന്ന് ദൈവജനത്തിന്റെ ഇടയില്‍ അസമാധാനത്തിന്റെ വിത്തുപാകിയ പാപചിഹ്നമാണ്. ശത്രുക്കളെ സ്നേഹിക്കുവാന്‍ പഠിപ്പിച്ച യേശുക്രിസ്തു സാത്താനുമായിട്ടു യാതൊരുവിധത്തിലുള്ള ഒത്തുതീര്‍പ്പിനും തയ്യാറായിരുന്നില്ല. വിശ്വാസികള്‍ എതിര്‍ക്കുന്നതിലും അത്ഭുതമില്ല.
1. മാര്‍ തോമ കുരിശ്ശ് അടിച്ചേല്‍പ്പിക്കുവാനുള്ള ശ്രമം ആപല്‍ക്കരമായ സാഹ്യചര്യങ്ങളിലേക്ക് വഴിതെളിക്കുന്നുവെന്നു അനുഭവങ്ങള്‍ പഠിപ്പിക്കുന്നു.
2. അത് ക്രൂശിതരൂപത്തോടുള്ള വൈകാരിതയോടും വിശ്വാസത്തോടുമുള്ള വെല്ലുവിളിയാണ്.
3. ഈ ചിഹ്നം സഭാഗംങ്ങളെകൊണ്ട് അംഗീകരിപ്പിച്ച് സീറോ മലബാര്‍ വിശ്വാസികള്‍ കല്‍ദായക്കാരാണെന്ന് പുറം ലോകത്തെ വിശ്വസിപ്പിക്കാനുള്ള ശ്രമമാണെങ്കില്‍ സീറോമലബാര്‍ വിശ്വാസികള്‍ കല്‍ദായക്കാരല്ലാ, ഇന്‍ഡ്യാകാരാണ്, സത്യക്രിസ്ത്യാനികളാണ്.
4. നമ്മുടെ മാര്‍തോമാവാദവാദമുഖങ്ങള്‍ക്കു ചരിത്രപരമായ രേഖകള്‍ നല്‍കുവാന്‍ അധികാരികള്‍ കടപ്പെട്ടവരാണ്. അതിനുപകരം റോമിനെ വെല്ലു വിളിച്ചുകൊണ്ട് ഒരു പാത്രയര്‍ക്കീസ് സംവിധാനം ഉണ്ടാക്കുന്നതു ഉചിതമാണോ? ഇത് പൂര്‍ണഅധികാരത്തിനു വേണ്ടിയുളള ഒരു രഹസ്യ അജണ്ടയുടെ ഭാഗമാണെങ്കില്‍തന്നെയും സഭാപരിഷ്ക്കരണങ്ങളില്‍ ജനഹിതപരിശോധന ദൈവജനത്തിന്റെ ന്യായമായ അവകാശമാണ്.
George Katticaren
ReplyDelete'മാര്‍തോമാകുരിശ്' എന്ന പദപ്രയോഗം തോമാസ്ളീഹാ കൊണ്ടുവന്നിട്ടുള്ള കുരിശാണെന്നു ധാരണ സംജാതമാക്കുവാന്‍ ഉപകരിക്കുന്നുണ്ടെങ്കിലും യഥാര്‍തഥ്യം അതല്ലല്ലോ. പഴമക്കാരെ അടിച്ചേല്‍പ്പിച്ചിരുന്ന സംഗതികള്‍ പുതിയ തലമുറ എളുപ്പത്തില്‍ വിശ്വസിക്കുന്നവരല്ലല്ലോ.
എങ്ങനെയാണ പേര്‍ഷ്യന്‍ കുരിശു മാര്‍ തോമാ കുരിശായി മാറ്റിയെന്ന ചരിത്രാന്വേക്ഷണത്തില്‍ ഞങ്ങള്‍ക്കു കിട്ടിയ വിവരങ്ങളാണ് താഴെ ചേര്‍ക്കുന്നത്. 72 AD യിലാണ് സെ.തോമാസ് കൊല്ലപ്പെട്ടത്. ആ സ്ഥലം ഇന്ന് മൌണ്ട് തോമസ് എന്നറിയപ്പെടുന്നു ( ചരിത്രപരമായി സ്ഥിതികരിച്ചിട്ടില്ല). 6-ആംശതകത്തില്‍ അര്‍മേനിയര്‍ ക്രിസ്ത്യാനികള്‍ അതിനടുത്തുള്ള തീരപ്രദേത്ത് (മെയിലാപൂര്) തോമാസ്ളീഹായുടെ കുഴിമാടം കണ്ടുകിട്ടിയതായി അവകാശപ്പെടുകയും അവിടെ ഒരു പള്ളിയും പണിതീര്‍ത്തു. അതിനുശേഷം ഉദ്ദേശം ആയിരം കൊല്ലങ്ങള്‍ക്കുശേഷം ര്‍ത്തുഗ്ഗീസുകാര്‍ ആ തീരപ്രദേശത്ത് കോളനി സ്ഥാപിക്കുവാന്‍ വരുകയും ആറാം ശതകത്തില്‍ പണിത പള്ളിയുടെ അവ
ശിഷ്ടങ്ങള്‍ക്കിടയില്‍ പാളെവി (പേര്‍ഷ്യന്) ലിഖിതങ്ങളോടുള്ള കുരിശു കണ്ടെടുത്തു. അന്നവര്‍ ആ കോളനിക്ക് ഇട്ടപേരു San Thoma എന്നാണ്. അതായത് City of St.Thoma. 1547-ല്‍ അവിടെ എത്തിയ പോര്‍ത്തുഗ്ഗീസ്സു മിഷന്‍നരിമാരില്‍ ഒരാള്‍ Antonio De Gouvea അന്ന് കണ്ടുകിട്ടിയ ആ കുരിശ്ശിനു നല്‍കിയ പേരാണ് cross of san Thoma അതിന്റെ് അര്‍ത്ഥം.ക്രോസ് ഓഫ് ദി സിറ്റി ഓഫ് തോമസ് ( Cross of the city of Thomas)എന്നായിരുന്നു.
അന്നത്തെ ഭാവനസമ്പന്നരായ സഭാനേത്റ്ത്വത്തിലെ ചില അധികാരികള്‍ Cross of san thoma എന്ന പേരു വളച്ചൊടിച്ചു Cross of Saint Thoma ആക്കി.ഇവിടെയാണ് അവര്‍ കൃത്രിമം കാണിച്ചത്. ദൈവജനത്തെ കബളിപ്പിച്ചത്. എന്നിട്ടവര്‍ അത് മലയാളത്തിലേക്ക് തര്‍ജിമ ചെയ്തു മാര്‍ തോമ കുരിസ്സാക്കി മാറ്റി.. ഇതാണ് ചെപ്പടി വിദ്യ. ഇത് സത്യ ക്രിസ്ത്യാനികള്‍ ഒരു കാലത്തും അന്ഗികരിക്കരുത്. അസത്യത്തെ വന്ദിക്കുന്നതു പാപമാണ്. എവിടെയെല്ലാം അസത്യമുണ്ടോ അവിടെയെല്ലാം യേശുവിന്റെ സാന്നിധ്യം ഇല്ല. ഇവിടെ സാത്താനാണ് ഭരിക്കുന്നത്. നമ്മുടെ നല്ല ജിവിതം- ദൈവത്തോട് അടുക്കുവാനുള്ള നല്ല അവസരം ഇവര്‍ പഴാക്കുക്കയാണ് ചെയ്യുന്നത്. ഇതിനെ ശക്തിയായി എതിര്ത്തെ പറ്റു.
അര്‍മേനിയന്‍ ക്രിസ്തിയസമ്സ്ക്കാരം കേരളസഭയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഇതിന്റെ തെളിവാണ് ഈ കുരിശ്ശിന്റെ പകര്‍പ്പുകള്‍ കോട്ടയം,, ചങ്ങനാശ്ശേരി, മുട്ടുചിറ,, കോതനല്ലൂര്, ആലങ്ങാട്, കടമറ്റം എന്നീ സ്ഥലങ്ങളിലെ പള്ളികളില്‍ കാണുവാന്‍ കഴിയുന്നത്. 52 AD യിലാണ് തോമാസ്ളീഹാ മലബാര്‍ തീരത്തെതിയതെന്ന് ചരിത്രകാരന്മാര്‍ പര്രയുന്നു. അക്കാലത്തു കുരിശ് പരിഹാസചിഹ്നവും ക്രിമിനലുകളെ വധിക്കുന്നതിനുമുള്ള ഉപകരണവുമായിരുന്നു. നാലാം ശതകത്തിലാണ് സെ. ഹെലേന ക്രിസ്തുവനെ തറച്ച
കുരിശു കണ്ടെടുക്കുന്നത്.ക്രിസ്തുവിന്റെ മരണശേഷം എത്രയോ വര്‍ഷങ്ങള്‍ക്കുശേഷമാണ് കുരിശ് ദൈവചിഹ്നമായി ആദരിക്കപ്പെട്ടത് . പേര്‍ഷ്യന്‍ കുരിശ് തോമാസ്ളീവാ കൊണ്ടുവന്നതാണെന്നും അദ്ദേഹം സ്ഥാപിച്ച പള്ളികളില്‍ അവ കുഴിച്ചിട്ടതാണെന്നുള്ള വാദഗതി ചരിത്രവുമായി പൊരുത്തപ്പെടുന്നില്ല. ഇതെല്ലം കെട്ടുകഥകളാണ്.
സെ. ഹെലേന ക്രിസ്തുവനെ തറച്ച
Deleteകുരിശു കണ്ടെടുക്കുന്നത്.ക്രിസ്തുവിന്റെ മരണശേഷം എത്രയോ വര്‍ഷങ്ങള്‍ക്കുശേഷമാണ് കുരിശ് ദൈവചിഹ്നമായി ആദരിക്കപ്പെട്ടത് . പേര്‍ഷ്യന്‍ കുരിശ് തോമാസ്ളീവാ കൊണ്ടുവന്നതാണെന്നും അദ്ദേഹം സ്ഥാപിച്ച പള്ളികളില്‍ അവ കുഴിച്ചിട്ടതാണെന്നുള്ള വാദഗതി ചരിത്രവുമായി പൊരുത്തപ്പെടുന്നില്ല. ഇതെല്ലം കെട്ടുകഥകളാണ്.
Perfect SV. Rational and historical conclusion.
സെ. ഹെലേന ക്രിസ്തുവനെ തറച്ച
Deleteകുരിശു കണ്ടെടുക്കുന്നത്.ക്രിസ്തുവിന്റെ മരണശേഷം എത്രയോ വര്‍ഷങ്ങള്‍ക്കുശേഷമാണ് കുരിശ് ദൈവചിഹ്നമായി ആദരിക്കപ്പെട്ടത് .
ഇതിനോട് യോജിക്കുന്നു .
മനുഷ്യരക്ഷയ്ക്ക്‌വേണ്ടി കാല്‍വരിയില്‍ ക്രിസ്തുമരിച്ച കുരിശ് അനന്തമായ ദൈവസ് നേഹത്തിന്റെപ്രതീകവും എല്ലാവിധ പ്രസാദവരാനുഗ്രഹങ്ങളുടെ ഉറവിടവുമാണ് എന്ന് പ്രഘോഷിക്കേണ്ടത്
ReplyDeleteസഭയുടെ കടമയാണ്.. (II വത്തി. കൗണ്‍സില്‍: അക്രൈസ്തവമതങ്ങള്‍ No.4).
പക്ഷെ ബിഷപ്പു പൗവത്തിലും അങ്ങാടിയാത്തും അദ്ദേഹത്തിന്റെ കൂടെ നടക്കുന്ന പുരോഹിതരും കളളകഥകള്‍ കൊു ആവരണം ചെയ്ത താമരകുരിശ്ശ് എന്ന പേയ്ഗന്‍ കുരിശ്ശിനെയാണ് പ്രഘോഷിക്കുന്നത്. സഭാ നിയമങ്ങളൊന്നും ഇവര്‍ക്കുബാധകമല്ല. അതേസമയത്ത് വിശ്വാസികള്‍ ഇവര്‍ പറയുന്നത് അനുസരി ക്കുകയും വിശ്വസിക്കുകയും വേണം. പേയ്ഗന്‍ കുരിശ്ശു നശിപ്പിച്ചു ഇവര്‍ ക്രിസ്തുവിന്റെ അനുയായികളാണെന്നു മാതൃക കാണിക്കെട്ടെ!
In September 2006, Pope Benedict XVI made a speech in which he stated that Saint Thomas evangelized Syria and Persia and went to Western India. Christianity according to him then reached South India.
ReplyDeleteHe said so because there is very little or no corroborating evidence or reference to such a historical event in Indian history before the Europeans arrived in India in the 15th century first as traders and later as conquerors.
എന്തുകൊണ്ടാണ് ഒരുപറ്റം മേല്‍പട്ടക്കാരും പുരോഹിതരും കര്‍ത്താവിനാല്‍ തുറക്കപ്പെട്ട ബലിപീഠം പഴയനിയമത്തിലേതുപോലെ ഈ കാലഘട്ടത്തിലും തിരശീലകൊണ്ടു അടച്ചിടുന്നു? നമ്മുടെയൊക്കെ ക്രിസ്തിയ വിശ്വാസത്തില്‍ വളരെയേറെ അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യമാണിത്.
ReplyDeleteഇവര്‍ ക്രിസ്തുവിനെ ഉന്നത പുരോഹിതനായി അംഗീകരിക്കുവാന്‍ തയാറാകുന്നില്ലയെന്നുവേണം ഇതില്‍ നിന്നും മനസ്സിലാക്കുവാന്‍. . തങ്ങള്‍ തന്നെയാണ് ഉന്നത പുരോഹിതര്‍ എന്നു അവര്‍ സ്വയം വിശ്വസിക്കുകയും ദൈവജനത്തെകൊണ്ടു വിശ്വസിപ്പിക്കുകയും ചെയ്യുന്നു.
ചോദ്യം
Delete"എന്തുകൊണ്ടാണ് ഒരുപറ്റം മേല്‍പട്ടക്കാരും പുരോഹിതരും കര്‍ത്താവിനാല്‍ തുറക്കപ്പെട്ട ബലിപീഠം പഴയനിയമത്തിലേതുപോലെ ഈ കാലഘട്ടത്തിലും തിരശീലകൊണ്ടു അടച്ചിടുന്നു? നമ്മുടെയൊക്കെ ക്രിസ്തിയ വിശ്വാസത്തില്‍ വളരെയേറെ അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യമാണിത്"
ഉത്തരം
ഒരുതരം വട്ടു എന്ന് പറയാം. അല്ലെങ്കില്‍ ഒരു തരം കാലഹരണപ്പെട്ട വരട്ടു ആരാധന ദൈവ ശാസ്ത്രം. അല്ലങ്കിലും അതടച്ചാലും തുറന്നാലും ഒരു വ്യത്യാസവും ഇല്ല. രണ്ടും ഗോവിന്ദ. പിന്നെ കര്‍ത്താവ് ഒരു ബലി ബലിപീഠവും ഉണ്ടാക്കിയില്ല , അടച്ചില്ല, തുറന്നില്ല. ഇനി ആര് തുറന്നാലും അടച്ചാലും യേശു അതൊട്ട് ശ്രദ്ധിക്കും എന്നും തോന്നുന്നില്ല. പണ്ട് പള്ളിയില്‍ വെള്ളക്കാര്‍ കയറ്റാതെ പുറത്തു കരഞ്ഞു നിന്ന ആഫ്രിക്ക കാരനോട് കര്‍ത്താവ് പറഞ്ഞ പോലെ ഇപ്പഴും പറയും. വിരി ഇട്ടു എന്നോര്‍ത്ത് നീ വിഷമിക്കണ്ട മഹനേ . ഞാന്‍ അവിടെ നിന്നും പോന്നു കാരണം അവര്‍ എന്നെയും തുണിയിട്ട് മൂടാന്‍ നോക്കി.നിങ്ങളുടെ കണ്ണില്‍ നിന്നെന്നെ മറക്കാന്‍. ഈ പ്രപഞ്ചം മുഴുവന്‍ കഞ്ചുകം ആക്കിയ എനിക്കെന്തിനു വിരി.? വയ്യെന്‍റെ ഉണ്ണീ ഇനി ഞാന്‍ എന്തൊക്കെ കാണണം, കേള്‍ക്കണം ഒരു തുണ്ട്തുണി പോലും ഇല്ലാതെ കുരിശില്‍ തൂങ്ങി കിടന്നു മരിച്ച ഞാന്‍.
പിപ്പിലാഥാ, അന്തിക്രിസ്തു പ്രസ്ത്ഥാനത്തിന്റെ തലവന്മാരായ ബി. പവ്വത്തിലും, കാഞ്ഞിരപ്പിള്ളി ബി. അറക്കന്‍ മുതലാളിയും, അമേരിക്കയിലെ ബി. അങ്ങാടിയും സ്വന്തം പോക്കറ്റു വീര്‍പ്പിക്കുവാനുള്ള ഒരു ചിട്ടികമ്പനി യല്ലേ താമര കുരിശ് & Co.
Deleteകര്‍ത്താവിനെ തള്ളിപറഞ്ഞ് അവര്‍ ഉണ്ടാക്കുന്ന താമരകുരിശ് എന്ന കള്ളപ്രസ്ത്ഥാനത്തിനെതിരെ അന്തര്‍ദേശിയതലത്തില്‍ ജനരോഷം വളരുന്നത് ന്യായികരിക്കാവുന്നതല്ലേ?്
മാര്‍ തോമാകുരിശു എന്നുവിളിക്കുന്ന പേരഷ്യന്‍ കുരിശിനു മാര്‍ തോമാസ്ലീഹയായിട്ടു യാതൊരു ബന്ധവുമില്ലാ. പോര്‍ച്ചുഗ്ഗീസുകാുടെ കാലത്ത് രക്തം വിയര്‍ത്തിരുന്നുവെന്ന കുരിശ് ബ്രിട്ടീഷുകാരു വന്നപ്പോള്‍ രക്തംവിയര്‍ക്കുന്ന പ്രതിഭാസം ഇല്ലാതായി. ഇതിന്റെ കാരണം ആര്‍ക്കെങ്കിലും വിവരിക്കുവാന്‍ കഴിയുമോ?
ReplyDeleteപോര്‍ച്ചുഗ്ഗീസു മിഷനറിമാര്‍ എവിടെയെല്ലാം കുടിയേറിപ്പാര്‍ത്തിട്ടുണ്ടോ അവിടെയെല്ലാം മാര്‍തോമാ കഥകള്‍ ഉണ്ടാക്കിയിട്ടുണ്ട് ഇന്‍ഡ്യയില്‍ മാത്രമല്ല ബ്രസില്‍, ജര്‍മ്മനി, ജപ്പാന്‍, മലാക്ക, ടിബറ്റ്, ചൈന എന്നവിടങ്ങളിലെല്ലാം സെന്റ് തോമസിന്റെ ശവക്കല്ലറകള്‍ ഉള്ളതായി പറയപ്പെടുന്നു.
ഇതെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ റവ്. ഡോ. പോള്‍ തേനായിനു പങ്കുവയക്കുവാന്‍ കഴിഞ്ഞാല്‍ നന്ദി.
വാര്‍ത്ത: ജൂബിലി സമ്മേളനത്തില്‍ വിശ്വാസികള്‍ക്കു പൂര്‍ണ ദണ്ഡവിമോചനം
ReplyDelete`'ചങ്ങനാശേരി: ഇന്നു മെത്രാപ്പോലീത്തന്‍ പള്ളി മൈതാനിയില്‍ നടക്കുന്ന അതിരൂപതാ ശതോത്തര രജതജൂബിലി സമാപന സംഗമത്തില്‍ മാര്‍പാപ്പായുടെ പ്രതിനിധിയായി വത്തിക്കാനില്‍നിന്നുമെത്തിയ കര്‍ദിനാള്‍ മാനുവല്‍ മൊണ്‍തെയ്‌രോ ദെ കാസ്‌ട്രോ അതിരൂപതയിലെ ദൈവജനത്തിനു മുഴുവന്‍ പൂര്‍ണ ദണ്ഡവിമോചനം നല്കുന്ന മാര്‍പാപ്പായുടെ കല്പന വായിക്കും. സമാപന സമ്മേളന മധ്യേയാണു ദണ്ഡവിമോചന കല്പന വായിക്കുന്നത്.
ജൂബിലി സമ്മാനമായി അതിരൂപതാംഗങ്ങള്‍ക്കു ലഭിക്കുന്ന ദണ്ഡവിമോചനം യോഗ്യതയോടെ സ്വീകരിക്കാന്‍ അതിരൂപതാ ദിനമായ നാളെ ഇടവക പള്ളികളില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാന മധ്യേ പങ്കെടുക്കണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സര്‍ക്കുലറില്‍ അറിയിച്ചു''(ദീപിക,19.05.2012)
ചങ്ങനാശ്ശേരിയിലെ പോക്ക്രികളെ രക്ഷപ്പെടുത്തണമെങ്കില്‍ റോം കുപിടിച്ച ഒറ്റമൂലി പ്രയോഗം പൂര്‍ണദണ്ഡവിമോചനമാണ്. അല്ലങ്കില്‍ ബിഷപ്പ് പവ്വത്തില്‍ നയിച്ചിരുന്ന കുഞ്ഞാടുകള്‍ ഒന്നാകെ ശൃദ്ധീകരണ സ്ഥലത്തുകിടന്നു വെന്തൃ നശിച്ചു പോകും.
ഈ ബിഷപ്പ് ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്ത്യങ്ങളാണ് ചെയ്യുന്നത്. . കര്‍ത്താവിന്റെ ക്രൂശിതരൂപം മാറ്റി സ്വന്തം താമരകുരിശു നാട്ടുന്നു..കര്‍ത്താവിനെ കുരിശ്ശില്‍ നിന്നും ഇറക്കി വിട്ടു. ഇപ്പോള്‍ കര്‍ത്താവിനെ തുണിയിട്ടു മൂടി അടയ്ക്കുന്നു. കര്‍ദ്ദിനാള്‍ ആലംഞ്ചേരിയുടെ സഹോദര വൈദികന്‍ ജോസഫ് ആലംഞ്ചേരി അമേരിക്കയിലെ കോപ്പേല്‍ ദേവാലയത്തില്‍ ക്രൂശിതരൂപത്തെ നോക്കി നല്‍കിയ വിശദീകരണം.
" നിങ്ങള്‍ ഈ ചത്ത സവം എന്തിനു കെട്ടി തൂക്കിയിരിക്കുന്നു? , എന്തിനു പാതയോരങ്ങളില്‍ കൂടി ഈ ചത്ത സവവും വലിച്ചു കൊണ്ട് (ദുഃഖ വെള്ളിയാഴ്ച)നടക്കുന്നു." (സിറോ മലബാര്‍ വോയിസ്.)
സ്വര്‍ഗത്തെ പോലും ഞെട്ടിച്ചു. സ്വര്‍ഗ്ഗം എങ്ങനെ കോപിക്കാതിരിക്കും?.
ആരോ പറഞ്ഞു കേട്ടതാണ്, സായിപ്പ് ആഫ്രിക്കയില്‍ പോയി മതം മാറ്റിയത് ആത്മാക്കളെ രക്ഷിക്കാനായിരുന്നില്ല, പിന്നെയോ ഇംഗ്ലണ്ടിലെ തുണി മില്ലുകളെ രക്ഷിക്കാനായിരുന്നു എന്ന്. ആഫ്രിക്കന്‍ ചൂടില്‍, ഉടുക്കാകുണ്ടാന്മാരും, ഉടുക്കാകുണ്ടികളും ആയി നടന്നു സുഖമായി ജീവിചിരുന്നവരുടെ മനസ്സില്‍ “നഗ്നത” അശ്ലീലമാണെന്നും, മേനിപ്രദര്ശകനം പാപപമാണെന്നുമുള്ള കുറ്റബോധം ഉണ്ടാക്കിയതോടെ, തുണിമില്ലുകള്‍ സജീവമായി! രാജ്യം സാമ്പത്തികമായി രക്ഷപെട്ടു.
ReplyDeleteനേരാണോ, ആര്ക്ക റിയാം!
ഏതായാലും ഈ ജന്മപാപം എന്ന കുന്ത്രനാണ്ടം ഏതോ വിരുതന്റെ ഒന്നാന്തരം ഒരു ബിസിനസ് പ്ലാന്‍ തന്നെ. എല്ലാവരും പാപികളാണെന്നു വരുത്തിതീര്‍ത്താല്‍ പുരോഹിതന്റെ ബിസിനസ് സജീവം.
ഇത്തരം അസംബന്ധത്തെക്കുറിച്ചുള്ള ചര്ച്ച്പോലും അപഹാസ്യമാണെന്നാണ് എനിക്ക് തോന്നുന്നത്.
അവന്റെയൊക്കെ ....ടെ ജന്മപാപം!
വളരെ ശരി. ചര്‍ച്ച ചെയ്യാന്‍ കൊള്ളാവുന്ന വേറേ എന്തെല്ലാം കിടക്കുന്നു. നമുക്ക് ജന്മപാപം ഇതോടെ (ഇന്ത്യന്‍ ശൈലി അനുസരിച്ചു) തോട്ടില്‍ക്കളയാം.
ReplyDelete