ഈ വര്‍ഷത്തെ ഏറ്റവും വലിയ ഫലിതം കേള്‍ക്കണമെങ്കില്‍ ചങ്ങനാശ്ശെരിക്കാരുടെ ജൂബിലി ഉത്സവത്തിന് പോവുകയേ വേണ്ടിയിരുന്നുള്ളൂ. ഒന്നല്ല, മാലപ്പടക്കം പോലെ കുറെയേറെ ഫലിതങ്ങള്‍. മത മൈത്രി കാത്തു സൂക്ഷിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണം എന്ന് മാര്‍ പവ്വത്തില്‍. നിലക്കല്‍ കേസ് ഉണ്ടായപ്പോള്‍
അദ്ദേഹം ഇവിടയും ഇല്ലായിരുന്നു, പത്തായത്തിലും ഇല്ലായിരുന്നു. കുട്ടികളെ നിര്‍ബന്ധമായും മറ്റു മതക്കാരോ സര്‍ക്കാരോ നടത്തുന്ന സ്കൂളില്‍ തന്നെ വിടണം എന്ന് അങ്ങേരു ഉപദേശിച്ചിട്ട് അധിക കാലം ആയിട്ടില്ല. ഏതായാലും വിശ്വാസികള്‍ അതിനു ഇറങ്ങി തിരിച്ചപ്പോഴെല്ലാം എന്തൊരു പ്രോത്സാഹനം ആയിരുന്നു അദ്ദേഹം നല്കികൊണ്ടിരുന്നത് എന്ന് ഓര്‍ക്കുമ്പോള്‍ രോമാഞ്ചം. ഒരു ക്രിസ്ത്യാനി ഹിന്ദുവിനെ പ്രേമിച്ചാല്‍
അപ്പോഴേ കല്യാണം നടത്തിക്കൊടുക്കുക, അടക്കാന്‍ ഇടമില്ലാതെ വിഷമിക്കുന്ന ആളുകളുടെ മരണപ്പെട്ടവരെ മുഖമോ ജാതിയോ നോക്കാതെ പള്ളിവക സെമിത്തേരിയില്‍ സംസ്കരിക്കുക എന്നിങ്ങനെയുള്ള പരോപകാര പ്രവര്‍ത്തികളും അദ്ദേഹത്തിന്റെ പത്രപ്രസ്താവനകളും മാത്രം എടുത്താല്‍ അദ്ദേഹം കാട്ടിയ സഹിഷ്ണത ബോദ്ധ്യമാവും; ഇത്, മദര്‍ തെരേസ ആയിരുന്നു പറഞ്ഞിരുന്നതെങ്കില്‍ അത് മറ്റുള്ളവര്‍ കെട്ടേനെ. ഉത്സവം കടന്നു പൊയ വഴി ഹന്നാന്‍ വെള്ളം തളിച്ച് മാതൃക കാട്ടിയ അച്ചന്‍ അടുത്ത മെത്രാന്‍ ആവില്ലാ എന്ന് ഉറപ്പു.
ജൂബിലി പ്രമാണിച്ച് 1822 വിടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നു; ഇത്രയും പേര്‍ വിടില്ലാതെ ഉണ്ടായിരുന്നു അവിടെ... കോടികളുടെ പള്ളികള്‍ പണിയുന്നത് കണ്ടപ്പോള്‍ മിച്ചം കാശാണ് എന്നാണു ഞാന്‍ കരുതിയത്. ഇതൊന്നുമല്ല ഏറ്റവും വലിയ തമാശ. ചങ്ങനാശ്ശേരി മദ്യരഹിത രൂപത ആക്കാന്‍ പോവുന്നത്രേ. ഇത് കേള്‍ക്കും വരെ, ഒരു വിട്ടില്‍ ഒരു ക്രിമിനല്‍ എങ്കിലും ഉണ്ട് എന്ന അവരുടെ അവകാശ വാദം വെറും വിമ്പു പറച്ചിലായെ ഞാന്‍ കരുതിയുള്ളു. നാം എതിര്‍ക്കുന്നത് സംഭവിക്കും (what we resist persists ) എന്നൊരു പ്രമാണം ഉണ്ട്. ഇതിന്റെ അര്‍ത്ഥം, നാം എന്തിനെതിരാണോ യുദ്ധം ചെയ്യുന്നത് അത് കൂടുതല്‍ ശക്തി പ്രാപിക്കും എന്ന് തന്നെയാണ്. ഉദാഹരണം കാണണമെങ്കില്‍ പോട്ടയ്ക്കു പോയാല്‍ മതി. ധ്യാന കേന്ദ്രത്തിന്റെ തൊട്ടടുത്താണ് മദ്യ നിര്‍മ്മാണ കേന്ദ്രം എന്നതും, ചാലക്കുടിയാണ് ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്നതെന്നും കാണാന്‍ കഴിയും. ക്രിസ്ത് മസ്സിനും, ഈ സ്ടെരിനും ചിലവാകുന്ന മദ്യത്തിന്റെ അളവും ശ്രദ്ധിക്കുന്നത് കൊള്ളാം. ഇതും പോരെങ്കില്‍ അഞ്ചു വര്‍ഷം കഴിഞ്ഞു ചങ്ങനാശ്ശേരിയുടെ കണക്കെടുത്താലും മതിയാവും. കാര്യങ്ങളെ പോസിറ്റീവ് ആയി എടുത്തു കൈകാര്യം ചെയ്യണം എന്ന ഒന്നാം പാഠം പോലും അറിയില്ലാത്ത അധികാരികള്‍ !
ജൂബിലിയുടെ നാട്ടില്‍ കാലു കുത്തിയവര്‍ക്കെല്ലാം എന്തോ ഭ്രമം ബാദിച്ചതുപോലെ തോന്നി. ഉമ്മന്‍ ചാണ്ടി നോക്കിയപ്പോള്‍ സ്വന്തം സഭ എത്ര താഴെ. മാണി സാറിനാണെങ്കില്‍ C F തോമസിനോട് കടുത്ത അസൂയ തോന്നിയത്രേ. വെടിക്കൊട്ടിന്റെ അവസാനം ആണ് ഗര്‍ഭം കലക്കിയെന്ന ഉഗ്രന്റെ സ്ഥാനം എന്ന് പറഞ്ഞതുപോലെയാണ്, സമ്പൂര്‍ണ്ണ ദണ്ടവിമോചന വിളംബരം അവസാനം വന്നത്. സ്റെജില്‍ ഇരുന്ന മന്ത്രിമാരും പുറത്തുനിന്നു വന്ന അല്മെനികളും ആനന്ദാശ്രുക്കള്‍ പോഴിച്ചതിന്റെ ചൂട് കാസര്‍കോടിനും അപ്പുറം പോയോ ആവോ. മാര്‍ട്ടിന്‍ ലുതര്‍ വിണ്ടും വന്നേക്കാം. കുറെക്കാലമായി ഏതോ ബാങ്ക് ജപ്തി ചെയ്തു ലേലത്തിന് വെച്ചിരുന്ന ശുദ്ധികരണ സ്ഥലം വിണ്ടും സജിവമാകുന്നു. പരമ്പരാഗതമായി ചെയ്തു പോന്നതല്ലേ ഉപേക്ഷിക്കാനോക്കുവോ?
നമ്മുടെ ഓരോ പരിപാടിയും ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും ആവട്ടെ, അല്ലാതെ പാലാക്കാരെ പോലെ ചിരിപ്പിച്ചാല്‍ മാത്രം പോര.
ജൂബിലി പ്രമാണിച്ച് 1822 വിടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നു;roshan said
ReplyDeleteഇതിലൊന്ന് ഞങ്ങള്‍ക്കയിരുന്നെങ്കില്‍ , എന്ന് ആശിച്ചുപോകുന്നു . എന്നാല്‍ വേണ്ട സ്ഥാനത്ത് വേണ്ടരീതിയില്‍ സ്തുതിപാടവം വശമില്ലാത്തതിനാല്‍ , ആശ കൈവെടിയുന്നു .
amen acho,shari acho,uvve acho, etc nannayi parayanum kalu thirummanum ariyatha `alpa viswasikal` etharam athimohangal upekshikkanam.
Delete