കേരളത്തിന്റെ റോം എന്നറിയപ്പെടുന്ന ചങ്ങനാശ്ശേരിയുടെ വന്ദ്യ
പിതാക്കന്മാരുടെ അടുത്ത കാലത്തെ പ്രസംഗങ്ങള്‍ ആരെങ്കിലും കേള്‍ക്കാരുണ്ടോ? എല്ലാ
പ്രസംഗങ്ങളിലും ഊന്നി പറയുന്ന ഒരു കാര്യമുണ്ട്
- സഭയിലെ വിഭാഗീയത തന്നെ. പൌവ്വത്തില്‍ തിരുമേനി കഴിഞ്ഞാഴ്ച നടത്തിയ ഒരു
പ്രസംഗത്തില്‍ അദ്ദേഹത്തിന്റെ ദൈനംദിന പ്രാര്‍ഥനയില്‍ 'മെത്രാന്മാര്‍
പറയുന്നതിനാനുസരിച്ചു ജീവിക്കാന്‍ വിശ്വാസികളെ ധൈര്യപ്പെടുത്തണമേ' എന്ന പ്രാര്‍ഥനയും
ഉണ്ടെന്നു വെളിപ്പെടുത്തി. വിഭാഗീയത പുരോഹിതരും ഭരണാധികാരികളും തമ്മിലും
ഉണ്ടെന്നും അദ്ദേഹം സമ്മതിക്കുന്നു. സ്വര്‍ണ ഊന്നുവടിയും ഏന്തി നടക്കുന്ന അദ്ദേഹം,
ദൈവത്തിന്റെ ഹിതം എന്താണെന്ന്
അന്വേഷിചച്ചിരുന്നെങ്കില്? ത്രിത്വത്തിലെ രഹസ്യം
പോലെ വിഭാഗീയതയുടെ രഹസ്യവും പരസ്യമാവാതെ പരി. ആത്മാവ് നോക്കിക്കൊള്ളും എന്നാണു
പെരുംതോട്ടത്തിന്റെ കണ്ടുപിടുത്തം.
ഇതൊക്കെ കൂട്ടിവായിക്കുമ്പോള്‍ മനസ്സിലാവുന്ന ഒരു
കാര്യമുണ്ട്. എന്തിനെയോ അവര്‍ ഭയക്കുന്നു. അതുകൊണ്ടാവണം വിശ്വാസികളെ പിടിച്ചു നിര്‍ത്തുക
എന്ന തന്ത്രത്തിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നത്. തെന്നി മാറി നില്‍ക്കുന്നവര്‍ക്ക്
വേളാങ്കണ്ണി, വിശുദ്ധനാട് തീര്‍ഥാടനങ്ങള്‍, കാശ് കൂടുതല്‍
ഉള്ളവന് ഓരോ ദിവസവും ഇടവകക്കാര്‍ക്ക് കാപ്പി വിതരണത്തിനുള്ള അവസരം, സമയമുള്ളവന്
ആക്രി പെറുക്കി വിശുദ്ധനാവാനുള്ള അവസരം, ഇടയ്ക്കിടെ ഒരു നടപ്പ് തീര്‍ഥാടനം
....... കുട്ടികള്‍ക്ക് ഉത്താനോല്സവം,
വായിക്കാന്‍ ഓരോ രൂപതക്കും പ്രത്യേകം പ്രസിദ്ധികരണങ്ങള്‍, അങ്ങിനെ
പോവുന്നു. ആധാരം, കിടക്കപ്പാ, പാസ്പോര്‍ട്ട് എന്നിവയുമായി ഒന്നാം തിയതി പള്ളിക്കലോട്ടു
ചെന്നാല്‍ ബാക്കി കാര്യം അവര്‍ ഏറ്റു . ആദ്യം 'ഉവ്വച്ചോ
അതെയച്ചോ' കമ്മറ്റിയില്‍ ഫ്രീ ആയി രെജിസ്ട്രേഷന്‍. അവിടെ
വരെയെത്തി കാര്യങ്ങള്.
ഞാന്‍ പറഞ്ഞത് ഇതൊന്നുമല്ല. ഇത്രനാള്‍ ഉണ്ടാവാതിരുന്ന ഉള്‍ഭയം
പെട്ടെന്നുണ്ടാവാന്‍ ഒരു കാരണമേ ഞാന്‍ കണ്ടുള്ളൂ - അല്മായ ശബ്ദത്തിന്റെയും
സത്യജ്വാലയുടെയും വരവ്.
അടുത്ത ദിവസം, നാഗ്പൂരില്‍നിന്നു ഒരു
സുഹൃത്ത് വിളിച്ചപ്പോള്‍ പറഞ്ഞു, സ്വാമി സച്ചിദാനന്ദ ഭാരതി
അവിടെ നടത്തിയ Christ-centered, 'Inner peace meditation പ്രോഗ്രാമിനു 300 ഓളം പേര്‍
പങ്കെടുത്തുവെന്ന്. കൂടുതലും non-Christian Executives and Professionals ആയിരുന്നു. ഈ DCP,
സഭയോട് ചേര്‍ന്ന് നിന്ന് യേശുവിനെ പ്രഘോഷിക്കുന്ന ഒരു സംഘടനയല്ല. എങ്കിലും
ഇവരെയാണ് നാഗ്പൂര്‍ രൂപത അതിന്റെ 125th വാര്ഷികത്തോടനുബന്ധിച്ചു
ആരംഭിക്കുന്ന 'Peace of Christ Movement' ന്റെ പ്രചാരണ പരിപാടി ഏല്‍പ്പിച്ചിരിക്കുന്നത് എന്ന്
കേട്ടപ്പോള്‍ അത്ഭുതം തോന്നി. ആര്‍ച്ച്
ബിഷപ് എബ്രാഹം വിരുതുകുളങ്ങരക്ക്
മാനസികാസ്വാസ്ഥ്യം ആണെന്ന് കൊച്ചു റോമില്‍നിന്ന് വിളംബരം വന്നാലും പേടിക്കേണ്ട.
അദ്ദേഹവും ഒറ്റക്കല്ല എന്നാണ് അറിവ്. യേശുവും പരിശുദ്ധാത്മാവും സീറോ-മലബാറിനെ
കൈവിട്ടു എന്ന് തന്നെ തോന്നുന്നു. വിശ്വാസികളില്‍ അസ്വസ്ഥതയും പിതാക്കന്മാരില്‍
ഉള്‍ഭയവും വരാന്‍ വേറെ കാരണം ഒന്നും കാണുന്നില്ല. മാര്‍ ആലഞ്ചേരിക്കും വല്ലാതെ
കയ്ച്ചു തുടങ്ങിയിട്ടുണ്ട്. വിധിഹിതം ആര്‍ക്കു തടുക്കാനാവും?
നമ്മുടെ റോഷന് എന്ത് പറ്റി എന്ന് ഞാന് പടന്നമാക്കാനും സംസാരിച്ചത് ഈയിടെയാണ്. തിരിച്ചെത്തിയതില്‍ സന്തോഷം.
ReplyDeleteWelcome back; we missed you.
പടന്നമാക്കാനും
Deleteഅരമനവഴക്കും വിഭാഗികതയും കൊച്ചു റോം ആയ ചങ്ങനാശേരി രൂപതാധിക്രുതര്‍ക്ക് തലവേദന സൃഷ്ടിക്കുന്നുവെന്ന റോഷന്‍റെ പോസ്റ്റ് കണ്ണുതുറപ്പിക്കേണ്ടതാണ്. ഈ പ്രശ്നത്തില്‍ നമുക്കു പെരുംതോട്ടത്തിനെയും പവ്വത്തിനെയും സഹായിക്കെണ്ടതല്ലേ? കാവുകാട്ടു തിരുമേനിപോലുള്ള ഒരു
ReplyDeleteദൈവദാസന്‍റെ കസേരയില്‍ ഇന്നു മന്ദബുദ്ധികള്‍ കുരിശുവടിയുമായി ഇരിക്കുന്നതും ആധുനികകാലത്തെ ഒരു പരിഹാസ ചരിത്രമാണ്.കുര്യാളശേരി, കാളാശേരി എന്നിവരുടെയും ഇരുണ്ട ചരിത്രത്തിന്‍റെ പാപഭാരവും ഈ രൂപതക്കുണ്ട്.
സഭയെ നശിപ്പിക്കുവാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന ചില വിഷസര്‍പ്പങ്ങളായ പുരോഹിത ബിഷപ്പുമാരുടെ ഓരോരുത്തരുടെയും ഒളിഞ്ഞിരിക്കുന്ന വസ്തുതകളോ രഹസ്യങ്ങളോ തുറന്നു കാട്ടുന്ന ഒരു വേദിയായും അല്‍മായ ശബ്ദം മാറണം. ഇവരെ പൊതുജനമധ്യത്തില്‍ ഇങ്ങനെയുള്ള ബ്ലോഗുവഴി
തൊലിഉരിച്ചാല്‍ സഭയില്‍ ഒരു നവീകരണവുംകൂടി പ്രതീക്ഷിക്കാം.
അല്മായാ ശബ്ദത്തിനു നല്ല എഴുത്തുകാരും ബുദ്ധിജീവികളുമുണ്ട്. ഇവരുടെ അഭിപ്രായങ്ങള്‍ വളരെ വിലയുള്ളതാണ്. ഇതും പെരുന്തോട്ടത്തിനും പവ്വത്തിനും പരിഭ്രമത്തിന് കാരണമാകാം. എങ്കില്‍ ഈ അവസരം നമ്മള്‍ തീര്‍ച്ചയായും മുതലാക്കണം. ഓരോ ഇടവകയിലെയും വഴിപിഴച്ച വൈദികരെ അവരുടെ
ദുര്‍നടത്തിപ്പും കോഴമേടീലും ഇടവവക പീഡനവും പാവങ്ങളോടും
ദളിതരോടും മൃഗീയമായി പെരുമാറുന്നതും കന്യാസ്ത്രികളെ പീഡിപ്പിക്കുന്ന കഥകളും നാട്ടില്‍ നിന്നുള്ള വാര്‍ത്തകളായി കാണുവാന്‍ താല്പര്യമുണ്ട്.
നാട്ടിലെ വാര്‍ത്താമാധ്യമങ്ങള്‍ സാധാരണ ഇവരുടെ കഥകള്‍ മൂടിവെക്കുകയാണ് പതിവ്. യൂറോപ്പ്യന്‍ മാധ്യമങ്ങള്‍ പുരോഹിതരുടെ ബാലപീഡനകഥകള്‍
പുറത്തുകൊണ്ടുവന്നതോടെ ഇത്തരം പുരോഹിതരുടെ പുതിയ പീഡനകഥകള്‍ കുറഞ്ഞിട്ടുണ്ട്.
സീറോ മലബാര്‍ ഇടവകപുരോഹിതര്‍ പൊതുവേ അഹങ്കാരം പിടിച്ച ഒരു വര്‍ഗമാണ്. ഇവര്‍ക്ക് മൂക്ക്കയര്‍ ഇടേണ്ടതും ആവശ്യമാണ്. അടുത്തയിടെ ചെങ്ങളംപള്ളിയുടെ ഡായിനാമിറ്റ് വീരന്‍ പുതുമനയെ തൊലിഉരിച്ചുള്ള വാര്‍ത്തകള്‍ വായനക്കാര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. അല്‍മായ ശബ്ദം വായിച്ചവര്‍ അയാള്‍ക്കു അമേരിക്കയില്‍ വന്നപ്പോള്‍ പിരിവു കൊടുക്കുവാനും മടിച്ചു കാണും. അത്രക്കു പുതമനയെയും അയാളുടെ വിദേശത്തിലേക്കുള്ള
മനുഷ്യകടത്തിലിനെയും പെണ്‍കച്ചവടത്തിനുള്ള അയാളുടെ കൊച്ചിയിലെ ഓഫീസിനെയും ഇതു പോസ്റ്റു ചെയ്തയാള്‍ ഗവേഷണം നടത്തിയെന്നു കരുതണം. ഇതുപോലെ ഒളിഞ്ഞിരിക്കുന്ന അനേക പുരോഹിതര്‍ ഉള്‍നാടന്‍
പ്രദേശങ്ങള്‍വരെയുണ്ട്. ഈ കൂട്ടത്തില്‍ മാതൃകാപരമായി ജീവിക്കുന്ന നല്ല പുരോഹിതരുടെ ചരിത്രവും പ്രസിദ്ധീകരിക്കുവാന്‍ മറക്കരുത്.
ലോകം മുഴുവനുള്ള പുരോഹിതര്‍ വാര്‍ത്തകളില്‍ കേറിയിട്ടും രക്ഷപ്പെട്ടു നടക്കുന്നത് ഈ കല്‍ദായപുരോഹിതര്‍ മാത്രമാണ്. പ്രവാസികള്‍ക്ക് ഇവരുടെ രഹസ്യകഥകള്‍ കണ്ടുപിടിക്കുവാന്‍ പ്രയാസമുണ്ട്. സഭയോട് സ്നേഹമുള്ളവര്‍ ഇത്തരം പുരോഹിതകഥകള്‍ ഫോട്ടോസഹിതം അല്‍മായ ശബ്ദത്തിനു അയച്ചു കൊടുക്കുന്നതും നന്നായിരിക്കും. പേരുവെച്ചോ പേരുവെക്കാതെയോ
പ്രസിദ്ധീകരിച്ചാല്‍ സഭയുടെ കണ്ണുതുറക്കുന്നതിനും സഹായിക്കും.
അമേരിക്കയിലുള്ള മലയാളീപുരോഹിതരെ മലബാര്‍വോയ്സ് വെളിച്ചത്തു കൊണ്ടുവരുന്നുണ്ട്. കേരളത്തില്‍ അനേക പ്രവര്‍ത്തകരുള്ള
അല്‍മായശബ്ദത്തിനും കേരള പുരോഹിതരെ സംബന്ധിച്ചുള്ള ഇത്തരം വാര്‍ത്തകള്‍ പുറത്തു കൊണ്ടുവരുവാന്‍ സാധിക്കും.
നരിക്കാട്ടച്ചന്‍, തലോര്‍പ്രശ്നം, ചെങ്ങളംപള്ളി വാര്‍ത്തകള്‍ ആദ്യം
കൊണ്ടുവന്നതും അല്‍മായ ശബ്ദമാണെന്നും മറക്കുന്നില്ല. സഭയിലെ യൂദാസുകളെ ഒതുക്കുന്ന ഒരു പ്രസ്ഥാനവുമായി അല്‍മായ ശബ്ദം നേതൃത്വം നല്കട്ടെയെന്നും പ്രതീഷിക്കാം.
കേരളത്തിലെ മാധ്യമങ്ങളെ പല രീതിയില്‍ രാഷ്ട്രീയക്കാരും മതമേധാവികളും ഒതുക്കാറുണ്ട്. ഇതില്‍ മുഖ്യ കുറ്റവാളികള്‍ മാധ്യമ ഉടമസ്ഥര്‍ തന്നെയാണെന്ന് ചൂണ്ടികാട്ടുന്നതിനോപ്പം മറ്റൊരു കാര്യം കൂടി പരാമര്ശിക്കട്ടെ.
ReplyDeleteമനോരമ പോലൊരു പത്രം കത്തോലിക്കാ സഭയിലെ തെറ്റുകുറ്റങ്ങള്‍ എഴുതാന്‍ തുടങ്ങിയാല്‍ അതിനെ കത്തോലിക്കാ വിരോധമായി മുന്ദ്രയടിക്കും. മാതൃഭൂമി എഴുതിയാല്‍ ഉടനെ അത് BJP-യുടെ ഹിഡന്‍ അജണ്ട എന്ന ലേബല്‍ നേടും. മാധ്യമങ്ങള്ക്ക് (വാണിജ്യപരമായി നിലനില്ക്കകണമെങ്കില്‍) കുറെയൊക്കെ ജനഹിതം നോക്കേണ്ടി വരും.
ഇവിടെയാണ് ബ്ലോഗുഗളുടെ പ്രസക്തി. അല്മായശബ്ദം പോലുള്ള വേദികള്ക്ക് കൊമ്മേര്ഷ്യല്‍ താല്പര്യങ്ങള്‍ ഇല്ലാത്തതിനാല്‍, ജനഹിതതെക്കുറിച്ചു ആകുലപ്പെടേണ്ടതില്ല. വായനക്കാരില്‍ കുറെ പേര്‍ നെറ്റി ചുളിച്ചാലും അത് കണ്ടില്ലെന്നു വയ്ക്കാം.
അതുകൊണ്ട് ഇവന്മാരെ നേരെയക്കുന്നത് നമ്മുടെ കടമയാണെന്ന് നമ്മള്‍ ഓരോരുത്തരും കരുതുകയും അതിനായി ശ്രമിക്കുകയും വേണം.
"അതുകൊണ്ട് ഇവന്മാരെ നേരെയക്കുന്നത് നമ്മുടെ കടമയാണെന്ന് നമ്മള്‍ ഓരോരുത്തരും കരുതുകയും അതിനായി ശ്രമിക്കുകയും വേണം"
ReplyDelete85 % വരുന്ന ഹൈന്ദവ മതത്തിലെ സന്യാസികളുടെ കപടതയും അബ്യുസസും അധാര്മികതയും ഇന്ത്യയിലെ എല്ലാ മീഡിയകളിലും എക്സ്പോസ് ചെയ്തിട്ടും ആരും അത് ഹിന്ദു മതത്തിനു എതിരാണ് എന്ന് പറഞ്ഞില്ല. എന്ന് തന്നെയും അല്ല ആ സന്യാസിമാര്‍ ആരും മാറിയില്ല എന്ന് മാത്രം അല്ല അവര്‍ കൂടുതല്‍ സ്വാധീനം പ്രാപിച്ചു വലിയ ആശ്രമംഗളുടെ അധിപതികള്‍ ആയി മാറുകയാണ് ചെയ്തത്. ഇത് തന്നെ അല്ലെ അല്‍മായ ശബ്ദത്തിനും ചെയ്യാന്‍ സാധിക്കുക്ക. വര്‍ഷങ്ങള്‍ക് മുന്‍പ് തുടങ്ങിയ ഓശാന യാതൊരു കാര്യ മാത്ര പ്രസക്തമായ ഒരു ചലനവും കത്തോലിക്കാ സഭയില് ഉണ്ടാക്കിയില്ല. ഈ ബ്ലോഗുകളും ഒന്നും തന്നെ വലിയ വിപ്ലവം ഒന്നും ഉണ്ടാക്കാന്‍ പോകുന്നു എന്ന് തോന്നുന്നില്ല. പിന്നെ പറയുന്നവര്‍ക്ക് പറഞ്ഞു തീര്‍ന്നതിലെ ഒരു ആശ്വാസം തോന്നും അത്ര മാത്രം. അല്ലെ ? എനിക്ക് ദേഷ്യം വരുമ്പോള്‍ ഒന്നലറണം എന്ന് തോന്നും. അത് ഈ ബ്ലോഗുകളില്‍ നടത്താം. അല്ലാതെ ഈ അലര്‍ച്ച ബധിര വിലാപം പോലെ എവിടെയും ഒരു ചലനവും ഉണ്ടാക്കാന്‍ പര്യാപ്തമാണോ എന്ന് അനുഭവം എന്നെ സംശയിപ്പിക്കുന്നു.
ജോണിനോട് ബഹുമാനത്തോടെ വിയോജിച്ചോട്ടെ.
Deleteഎല്ലാ അലര്ച്ചകളും ബധിരവിലാപം ആകണമെന്നില്ല. ഒരു മാര്ട്ടിന്‍ ലൂഥര്‍ അലറിയപ്പോഴും അത് ബധിരവിലാപം ആണെന്ന് കുറെ പേരെന്കിലും പറഞ്ഞിരിക്കണം. ആ തിരിച്ചടിയില്‍ നിന്ന് സഭയ്ക്ക് പൂര്ണമോചനം ഇന്നും ലഭിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല.
എന്താണ് സമകാലീനസംഭവങ്ങള്‍ തെളിയിക്കുന്നത്? Social Network-കളുടെ പ്രവര്ത്തനം എത്ര വലിയ വൃക്ഷങ്ങളെയാണ് പിഴുതെറിഞ്ഞത്! 1979 മുതല്‍ 1990 വരെ ലിബിയയില്‍ ജീവിച്ച എനിക്ക് ഗദ്ദാഫി ഇല്ലാതായി എന്ന് വിശ്വസിക്കാന്‍ ഇന്നും സാധിക്കുന്നില്ല. ഇതൊന്നും ഇല്ലാതെ യുറോപ്പില്‍ സഭയ്ക്ക് എന്തെല്ലാം മാറ്റങ്ങള്‍ വന്നു? തിന്മ ഭീകരമായിരിക്കാം; പക്ഷെ ശാശ്വതമല്ല. നമ്മള്‍ എറിയുന്ന പൂഴിമണല്‍ പോലും കൊള്ളണ്ടയിടത് കൊള്ളുന്നുണ്ട് കൊള്ളൂന്നവരെ വേദനിപ്പിക്കുന്നുമുണ്ട്. ഇല്ലെന്നുള്ളത് നാട്യമാണ്.
അവനവന്‍ ചെയ്യുന്നതില്‍ വിശ്വാസം ഉണ്ടായാല്‍ ഉണ്ടാകും.
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വാര്‍ത്തകളുടെ ശക്തിമൂലം ലോകംതന്നെ മാറിപോയി. വത്തിക്കാന്‍ രഹസ്യരേഖകള്‍
Deleteചോര്‍ന്നതുവഴി മാര്‍ഫിയാപോലുള്ള കര്‍ദിനാള്‍മാരുടെ കൊള്ളത്തരങ്ങളും അമ്പ്രയോസ് ബാങ്കിന്‍റെ തകര്‍ച്ചയും കുപ്രസിദ്ധവും അതില്‍ ലോകമാധ്യമങ്ങളുടെ പങ്കു സുപ്രധാനവുമാണ്.
കൊട്ടൂരും സെഫിയും ഒരു അമ്പതുകൊല്ലംമുമ്പു കൊല നടത്തിയിരുന്നുവെങ്കില്‍ കേരളം അറിയുകപോലും ഇല്ലായിരുന്നു. മൂലെക്കാട്ടില്‍ തിരുമേനിയെ പല പരിപാടികളിലും കൂവുന്നതായി യൂ ടുബില്‍ കാണാം. മെത്രാനെ കൂവുന്ന ഒരു കാലം വരുമെന്ന് ഒരു പക്ഷെ കഴിഞ്ഞ തലമുറയില്‍ ജീവിച്ചിരുന്നവര്‍ ചിന്തിച്ചിരിക്കുകപോലുമില്ല.
വിശ്വാസികളുടെയിടയില്‍ ഇവരെ മതിപ്പുകുറഞ്ഞതിലും ഇവരുടെ തനിനിറം പുറത്തായതിലും തനിനിറം പോലുള്ള മഞ്ഞപത്രങ്ങള്‍ തന്നെയാണ്കാരണം. കഴിഞ്ഞ രണ്ടായിരം വര്‍ഷമായി സഭയില്‍ നിലനിന്നിരുന്ന സെമറ്റിക്ക് വിരോധം ജോണ്‍ പോള്‍ മാര്‍പാപ്പയുടെ കാലംവരെയുണ്ടായിരുന്നു.
ഇന്നു ലോകത്തിലെ മാധ്യമങ്ങള്‍ മുഴുവന്‍ യഹൂദരുടെ കൈവശമാണ്. അമേരിക്കയിലെ ഒട്ടുമിക്ക പത്രങ്ങളും Wall Street Journel, ABC, CBS, net works എല്ലാം ഇവരുടെ അധീനതയില്‍ തന്നെ. അവസാനം യഹൂദരുടെ മുമ്പില്‍ തലകുനിച്ചു രണ്ടായിരം കൊല്ലത്തെ സഭയുടെ സെമെറ്റിക്ക് വിരോധത്തിനു മാര്‍പാപ്പ മാപ്പു പറയേണ്ടിവന്നു.
ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍ പറയുവാനുണ്ട്. മുഹമ്മദു നബിയെ അവഹേളിച്ചു സംസാരിച്ച ബെനടിക്റ്റ് മാര്‍പാപ്പായെ മുസ്ലിംങ്ങള്‍ വെള്ളം കുടിപ്പിച്ച കഥയും അടുത്ത കാലത്തായിരുന്നു.
ഈ തെറ്റാവരം എന്തോ പരിശുദ്ധ ആത്മാവിന്‍റെ
വരപ്രസാദമെന്നാണ്പള്ളിയച്ചന്മാര്‍ പഠിപ്പിക്കുന്നത്. ഇന്നു വിവരവും വിദ്യാഭ്യാസവും ഉള്ളവരുടെയടുത്തു ഈ
ആനമണ്ടത്തരങ്ങള്‍ പറഞ്ഞാല്‍ ചിലവാകുമോ? ദീപികയും മനോരമയുംമാത്രം വായിച്ചിരുന്നുവെങ്കില്‍ ഞാനും അങ്ങനെ വിചാരിക്കുമായിരുന്നു.
മാര്‍പാപ്പപോലും കത്തോലിക്കാസഭ ലോകത്ത് നടത്തിയ അസമാധാനങ്ങള്‍ക്കും അസഹിഷ്ണതക്കും മതയുദ്ധങ്ങള്‍ക്കും
മതപീഡനങ്ങള്‍ക്കും, നിര്‍ദോഷികളെ സഭയില്‍നിന്നു
പുറത്താക്കിയതിനും സഭ അനീതിക്കെതിരെ ശബ്ദിക്കാത്തതിനും മനുഷ്യാവകാശങ്ങള്‍ നിഷേധിച്ചതിനും സ്ത്രീകള്‍ക്കെതിരെയുള്ള പാപങ്ങള്‍ക്കും ക്ഷമപറഞ്ഞു. പിന്നെ എന്തുകൊണ്ട്
കേരളത്തിലെ സഭകള്‍ ഈ പാപങ്ങള്‍ ഇന്നും തുടരുന്നു?
ആലന്‍ഞ്ചെരിയുടെ കഴുത്തില്‍ ഒരു രുദ്രാക്ഷമാലയുണ്ട്. അതുപോലെ കള്ളസ്വാമികളും രുദ്രാക്ഷ ധരിക്കുന്നു. നല്ലവന്‍ ആര് കള്ളന്‍
ആര് എന്നു തിരിച്ചറിയുവാനും പ്രയാസം. മത്സ്യതൊഴിലാളികളുടെ വെടിവെപ്പില്‍ മെത്രാന്മാര്‍ ഇടലാഭം വെട്ടിയ കാര്യവും അല്‍മായ ശബ്ദത്തില്‍ വായിച്ചു. ഇങ്ങനെയുള്ള വാര്‍ത്തകള്‍മൂലം ആലഞ്ചേരി ഇന്നു പൊതുജനങ്ങള്‍ക്ക് മുഖംപോലും കാണിക്കുന്നില്ലെന്നും അറിഞ്ഞു.
കഴിഞ്ഞ ആഴ്ചിലാണ് ബാലരോഗികളായ അഞ്ചുപുരോഹിതരെ ഫിലാഡല്‍ഫിയായില്‍ സഭയില്‍നിന്നു പുറത്താക്കിയത്.
ഇങ്ങനെയുള്ള ചെറിയ സംഭവങ്ങള്‍ ആഗോള കത്തോലിക്കാ സഭയ്ക്ക് ഒന്നുമല്ലെന്നും അറിയാം. പന്ത്രണ്ടില്‍ ഒരുത്തന്‍ പിഴച്ചുവല്ലോയെന്നു ബൈബിള്‍ വാഖ്യംപറഞ്ഞു സമാധാനിക്കും.
വെള്ളംനിറച്ച ഒരു ഗ്ലാസില്‍ ഒരു തുള്ളി വിഷവും വിഷം തന്നെയാണ്. വിഷമില്ലാത്ത വീഞ്ഞും അപ്പവും പരിശുദ്ധ അരൂപിയുള്ള സഭയുമാണ് കാലത്തിന്‍റെ മാറ്റങ്ങള്‍ക്കു ആവശ്യമെന്നു കപടതയില്ലാത്തവര്‍ ചിന്തിക്കും. അത്തരം കാഴ്ചപ്പാടില്‍ അല്‍മായ ശബ്ദം സ്വന്തം ദൌത്യം നിര്‍വഹിക്കട്ടെ.
പാശ്ചാത്താപിക്കൂയെന്നു അക്രൈസ്തവരോട് ഇവര്‍ കൂവുന്നുണ്ടല്ലോ. എന്തുകൊണ്ടുകോമാളി വേഷധാരികളായ
സീറോമലബാര്‍ പുരോഹിത അഭിഷിക്തര്‍ പാശ്ചാതാപിക്കുന്നില്ല?ചിലര്‍ അങ്ങനെയും ചിന്തിക്കുന്നു.
അലെക്സിനു തീര്‍ച്ചയായും വിയോജിക്കാം.
Delete"എന്താണ് സമകാലീനസംഭവങ്ങള്‍ തെളിയിക്കുന്നത്? Social Network-കളുടെ പ്രവര്ത്തനം എത്ര വലിയ വൃക്ഷങ്ങളെയാണ് പിഴുതെറിഞ്ഞത്"
മേല്‍ പറഞ്ഞത് സത്യം. പൂര്‍ണമായും യോജിക്കുന്നു.
കേരള കത്തോലിക്കാ സഭയില്‍ ഗ്രാസ്സ് റൂട്ട് ലെവലില്‍ ഒരു നവീകരണം വന്നത് കരിസ്മാറ്റിക് നവീകരണത്തിലൂടെ ആണ് എന്ന് ഞാന്‍ പറഞ്ഞാല്‍ പലരും എതിര്‍ക്കും ആയിരിക്കും.പക്ഷെ പുതിയ തലമുറയിലെ പലരും; അച്ചന്മാരും, അല്‍മായരും, കന്യാസ്ത്രീകളും വളരെ വിശുദ്ധമായി ജീവിക്കാന്‍ ശ്രമിക്കുന്നത് കണ്ടിട്ടുണ്ട് എന്നത് ഒരു യാഥാര്‍ഥ്യം ആണ് . . അപവാദങ്ങള്‍ ഏറെ ഉണ്ടെങ്കില്‍ തന്നെയും. മെത്രാന്‍ മാരുടെ കാര്യം പഴയത് തന്നെ. അവര്‍ റോമന്‍ ഡിപ്ലോമാറ്റ്സ് ആയി ഇപ്പോഴും പോകുന്നു. മാര്‍ടിന്‍ ലൂതെര്‍ കിംഗ് വഴി ഉണ്ടായ മാറ്റം യഥാര്‍ത്ഥത്തില്‍ സഭയെ പിളര്‍ത്തി എന്നല്ല്ലാതെ നന്നാക്കുകയോ, വളര്‍ത്തുകയോ, ചെയ്തില്ല എന്ന് ചരിത്രം സാക്ഷി ആണ്. രണ്ടു സഭകളും പരസ്പരം യുദ്ധം ചെയ്തു. ഇന്ന് ഈ പറയുന്ന രണ്ടു സഭയും നാമ മാത്രം ആണ് . നവീകരണം പ്രസങ്ങിച്ചവരും ഇല്ല നവീകരണം ചെയ്യപ്പെടാത്തവരും ഇല്ല ബാക്കി. യുറോപ്പില്‍ എല്ലാ സഭയും ഒരു പോലെ ഇല്ലാതായി. അപ്പോള്‍ ഈ നവീകരണം എന്ന് പറയുന്നത് നൈയാമികവും , വെറും താത്വികവും, ധാര്‍മികവും മാത്രം ആണെങ്കില്‍ അത് നില നില്കില്ല എന്ന് തോന്നുന്നു. ഇവിടെ നിങ്ങള്‍ വേറെ ഒരു സ്ഥലത്ത് മായയെ കുറിച്ച് പറഞ്ഞപോലെ ഈ പറയുന്ന സഭയും, അതിന്റെ അധാര്‍മികതയും, ധാര്‍മികതയും, തെറ്റുകളും ശരിയും, നിലനില്പും, ആവശ്യകതയും ഒക്കെ ഒരു "മായ" ആണ് എന്നാണ് തോന്നുന്നത്. മതങ്ങളും അതിന്റെ ചട്ടവട്ടങ്ങളും അത് പോലെ തന്നെ ആപേക്ഷികവും, കാലികവും മാത്രം . ഇന്നത്തെ കുറെ മനുഷ്യര്‍ ഇതൊക്കെ മാറ്റണം അല്ലങ്കില്‍ പിഴുതെറിയണം എന്ന് പറയും. കുറെ കഴിയുമ്പോള്‍ നവീകരിക്ക്കപ്പെട്ടതും, നവീകരിക്കപ്പെടാത്തതും ഒരു പോലെ പുറം തള്ളപ്പെടും. കത്തോലിക്ക സഭയിലെ അഴിമതി കണ്ട് ഇറങ്ങി പോയവര്‍ അതിലും വലിയ അഴിമതിയും അധാര്മികതയുമാണ് കാട്ടിക്കൂട്ടുന്നത് . നമ്മുടെ കേരളത്തിലെ പെന്തക്കോസ്ത വിഭാഗം അല്ലെങ്കില്‍ കത്തോലിക്കാ മതം ഉപേക്ഷിച്ചു നവ നവീകരണ പ്രസ്ഥാനങ്ങളില്‍ ചേര്‍ന്നവര്‍ പലരും പണ്ടത്തേക്കാള്‍ കൂടിയ ചെളിക്കുഴിയില്‍ ആണ് എന്ന് വാര്‍ത്തകള്‍ വഴി വ്യക്തം ആണ് . കൂനന്‍ കുരിശു സത്യം നടത്തി പിരിഞ്ഞു പോയവര്‍ ഇന്ന് അനേകം കഷണങ്ങള്‍ ആയി തമ്മില്‍ തല്ലുന്നത് നമുക്ക് കാണാം . സത്യത്തില്‍ മതം തന്നെ മായയാണ് എന്ന് വച്ചാല്‍ എന്‍റെ ഭാഷയില്‍ താല്കാലികവും , (no absolute value) ത്പ്രദേശികവും (not universal) മാത്രം. ശ്രീ അലെക്സ് പറഞ്ഞപോലെ യുരോപിലെ സഭക്ക് മാറ്റം വരുകയല്ല ചെയ്തത് യുറോപ്പിലെ സഭ എന്നൊന്ന് ഇല്ലാതായി എന്നതാണ് സത്യം. അവിടത്തെ മാറ്റം ഇല്ലായ്മയാണ് . അല്ലെങ്കില്‍ ക്രിസ്തു മതം ഒരു പരിണാമത്തിനു വിധേയമായി സെക്കുലര്‍ ഇസം എന്ന പുതിയ രൂപം എടുത്തു. അതെ സമയം ഇസ്ലാം മതവും, ഹിന്ദു മതവും, പെയ്ഗനിസവും എല്ലാ വിധത്തിലും യുരോപ്പിലുണ്ടാക്കിയ മത രാഹിത്യതിന്റെ ശുന്യത മുതലെടുത്ത് അവിടെ മറ്റു മതങ്ങള്‍ വളരെ വേഗം വളരുന്നത് കാണാം. മാര്‍ട്ടിന്‍ ലൂതെര്‍ കിംഗ് തുടങ്ങിയെന്നു പറയുന്ന നവീകരണം വെറും താത്വികവും, ഡോഗ്മാറ്റിക്കും ആയിരുന്നത് കൊണ്ടായിരിക്കണം അതും അല്പായുസ്സായിരുന്നു.
അടിമ വ്യാപാരത്തിലും കോളനികള്‍ ചൂഷണം ചെയ്യുന്നതിലും നാസിസതിലും, ഫാസിസതിലും, കോണ്‍സേന്ട്രഷന്‍ ക്യാമ്പിലും കാമ്മ്യുനിസതിലും പ്രോടസ്ടണ്ട് കാരും കത്തോലിക്കരും ഒരു പോലെ കൈ കോര്‍ത്ത് നിന്നൂ എന്ന് കാണാം . അപ്പോള്‍ എല്ലാ അര്‍ഥത്തിലും രണ്ടും ഗോവിന്ദ .
"വെള്ളംനിറച്ച ഒരു ഗ്ലാസില്‍ ഒരു തുള്ളി വിഷവും വിഷം തന്നെയാണ്. വിഷമില്ലാത്ത വീഞ്ഞും അപ്പവും പരിശുദ്ധ അരൂപിയുള്ള സഭയുമാണ് കാലത്തിന്‍റെ മാറ്റങ്ങള്‍ക്കു ആവശ്യമെന്നു കപടതയില്ലാത്തവര്‍ ചിന്തിക്കും. അത്തരം കാഴ്ചപ്പാടില്‍ അല്‍മായ ശബ്ദം സ്വന്തം ദൌത്യം നിര്‍വഹിക്കട്ടെ"
Deleteജോസഫ് ഈ പറഞ്ഞത് Excellent!! എന്ന് ഒറ്റ വാക്കില്‍ ഒതുക്കട്ടെ.
അപ്പോള്‍ ജോണിന്റെ നോട്ടത്തില്‍ ഈ മെത്രാന്‍ ഭീകരവദികളോട് നമുക്ക് ഒന്നും ചെയ്യാന്‍ സാധ്യമല്ല.ജോണിനോട് ഒരു ചോദ്യം. ജോണ് ഇവരുടെ പ്രവര്‍ത്തികളെ അനുകുലിക്കുന്നോ? ഇല്ലങ്കില്‍ ഇവരെ നേരെആക്കാന്‍ എന്താണ് പോംവഴി എന്ന് ജോണിന്റെ നിര്‍ദേശം അറിയാന്‍ ആഗ്രഹമുണ്ട്.
ReplyDeleteAnonymous Asked
ReplyDelete"അപ്പോള്‍ ജോണിന്റെ നോട്ടത്തില്‍ ഈ മെത്രാന്‍ ഭീകരവദികളോട് നമുക്ക് ഒന്നും ചെയ്യാന്‍ സാധ്യമല്ല.ജോണിനോട് ഒരു ചോദ്യം. ജോണ് ഇവരുടെ പ്രവര്‍ത്തികളെ അനുകുലിക്കുന്നോ? ഇല്ലങ്കില്‍ ഇവരെ നേരെആക്കാന്‍ എന്താണ് പോംവഴി എന്ന് ജോണിന്റെ നിര്‍ദേശം അറിയാന്‍ ആഗ്രഹമുണ്ട്"
Answer: I quoted above.
"വെള്ളംനിറച്ച ഒരു ഗ്ലാസില്‍ ഒരു തുള്ളി വിഷവും വിഷം തന്നെയാണ്. വിഷമില്ലാത്ത വീഞ്ഞും അപ്പവും പരിശുദ്ധ അരൂപിയുള്ള സഭയുമാണ് കാലത്തിന്‍റെ മാറ്റങ്ങള്‍ക്കു ആവശ്യമെന്നു കപടതയില്ലാത്തവര്‍ ചിന്തിക്കും. അത്തരം കാഴ്ചപ്പാടില്‍ അല്‍മായ ശബ്ദം സ്വന്തം ദൌത്യം നിര്‍വഹിക്കട്ടെ"
ഒന്ന് - ഞാന്‍ അനുകൂലിക്കുന്നില്ല
രണ്ടു - പോം വഴി " പരിശുദ്ധല്മാവിന്റെ സഭയാക്കാന്‍ പരിശ്രമിക്കുക"
ബഹു. നായിക്കന്‍ പറമ്പില്‍ അച്ചന്‍ പനക്കല്‍ അച്ചന്‍, എന്നിവര്‍ കേരള സഭയില്‍ തുടങ്ങി വച്ച അത്മാവിന്റെ പ്രവര്‍ത്തനത്തിന് പ്രോത്സാഹനം കൊടുക്കുക.അതോടൊപ്പം അനീതികള്‍ക്കെതിരെ ജനാതിപത്യപരമായി തന്നെ പ്രതികരിക്കുക. അല്മെയര്‍ തന്നെ ഗ്രാസ്സ് റൂട്ട് ലെവലില്‍ മാറ്റം വരുത്തുക.
നേരത്തെ ഒരാള്‍ എഴുതി എല്ലാ രീതിയിലും നോക്കിയിട്ട് അദ്ധേഹത്തിന്റെ മകന്റെ കല്യാണത്തിന് പത്തച്ചന്മാരെ വിളിച്ചു ആഘോഷിക്കാണ്ടി വന്നു എന്ന്. ആവശ്യക്കാര്‍ ഉള്ളിടത്തോളം കാലം ഉലപ്പന്നവും ഉണ്ടായിരിക്കും എന്ന സാമ്പത്തിക ശാസ്ത്രം ഓര്‍ക്കുക. അങ്ങിനെ ഒരു നൂറു കൂട്ടം കാര്യങ്ങളില്‍ നമുക്ക് തന്നെ മാറാം. വിഗ്രഹത്തിന്റെ മുന്‍പില്‍ പാണമിടാന്‍ അല്മായന്‍ പോയിട്ടല്ലേ അത് കൂടുന്നത്. മണി ഈസ് പവര്‍. മണി കൊടുക്കുന്നത് അലമേനികള്‍ നിര്‍ത്തുക. പെരുന്നാളുകള്‍ ബഹിഷ്കരിക്കുക. കപ്പേലകള്‍ ബഹിഷ്കരിക്കുക. മെത്രാന്‍ മാര്‍ വിളിച്ചു കൂട്ടുന്ന യോഗങ്ങള്‍ ബഹിഷ്കരിക്കുക. സ്ഥാപനങ്ങള്‍ക്ക് കൊടുക്കുന്ന സാമ്പത്തിക സഹായം നിര്‍ത്തുക. അങ്ങിനെ ഒരു നൂറു കൂട്ടം പറയാന്‍ ഉണ്ട്. പക്ഷെ ആര് കേള്‍കാന്‍.
ജോണിന്റെ ഈ അഭിപ്രായം വളരെ നന്നായിരിക്കുന്നു. എന്നാല്‍ ജോണ് നേരെത്തെ എഴുതിയതിനോട് വിയോജിക്കുന്നു. അത് ഇതാണ്: "വര്‍ഷങ്ങള്‍ക് മുന്‍പ് തുടങ്ങിയ ഓശാന യാതൊരു കാര്യ മാത്ര പ്രസക്തമായ ഒരു ചലനവും കത്തോലിക്കാ സഭയില് ഉണ്ടാക്കിയില്ല. ഈ ബ്ലോഗുകളും ഒന്നും തന്നെ വലിയ വിപ്ലവം ഒന്നും ഉണ്ടാക്കാന്‍ പോകുന്നു എന്ന് തോന്നുന്നില്ല. പിന്നെ പറയുന്നവര്‍ക്ക് പറഞ്ഞു തീര്‍ന്നതിലെ ഒരു ആശ്വാസം തോന്നും അത്ര മാത്രം."
ReplyDeleteഓശാന ഉണ്ടാക്കിയ ചലനങ്ങളാണ് സഭാ നവികരണ പ്രസ്ഥാനങ്ങള്‍ ഉടലെടുക്കാനും ചുര്ച്ച് ആക്ട് ബില്ലിന് ശിപാര്‍ശ ചെയ്യാനും വിശ്വാസികള്‍ പെടികുടാതെ ബ്ലോഗ്കളില്‍ തുറന്നെഴുതാനും സത്യജ്വാലപോലുള്ള മാസികകള്‍ ആരംഭിക്കാനും മേത്രാന്മ്മര്‍ക്ക് കുറെയൊക്കെ പേടി ഉണ്ടാകാനും എല്ലാം എല്ലാം കാരണം. ഓശാന എന്ന വിത്ത് മുളച്ചിട്ടെ ഉള്ളു. അമ്പതു വര്‍ഷങ്ങള്‍ക്കകം അത് വന്‍ മരമാകും. സഭാ നവീകരണത്തിന്റെ വഴികാട്ടിയാണ് ഓശാന. യാതൊരു സംശയവും വേണ്ട ഇക്കാരിയത്തില്‍. അപ്പോള്‍ ഓശാന പ്രസക്തമായ യാതൊരു ചലനവും കത്തോലിക്കാ സഭയില് ഉണ്ടാക്കിയില്ല എന്ന് അനുമാനിക്കുന്നത്യുക്തിരഹിതമാണ്.ബ്ലോഗ്കള്‍പറഞ്ഞു ആസ്വധിക്കാനുള്ളതല്ല.അത് സമൂഹത്തിലും സമുദായത്തിലും വന്‍ മാറ്റങ്ങള്‍ വരുത്താന്‍ കാരണമാകുന്നുണ്ടന്നുള്ളത് വിസ്മരിക്കാന്‍ വയ്യ.
കരിസ്മാറ്റിക്ക് പ്രവര്‍ത്തകര്‍ സഭയുടെ നവീകരണ അടിസ്ഥാനശിലയിട്ടുവെന്നു ജോണ്‍ അഭിപ്രായപ്പെട്ടിരിക്കുന്നു അല്ലെങ്കില്‍ ഒരു നവീകരണം വന്നുവെന്നും അദ്ദേഹം വിശ്വസിക്കുന്നു.ഞാന്‍ വല്ലപ്പോഴും നെറ്റിയില്‍ കിടക്കുന്നതിനു മുമ്പു കുരിശു വരക്കും. അതുപോലും ഒരിക്കലും ചെയ്യാത്ത അലക്സ്നു കരിസ്മാറ്റിക്കു നവീകരണമോ?
ReplyDeleteഞാന്‍ പോട്ടയില്‍ രണ്ടുപ്രാവിശ്യം പോയ അനുഭവസ്ഥനാണ്.
ദുര്‍ബലഹൃദയരായ ഭ്രാന്തില്ലാത്തവരെയും ഭ്രാന്തര്‍ ആക്കുന്ന ഒരു പ്രസ്ഥാനം. പോട്ടസ്ഥാപിച്ച നയിക്കാംപറമ്പില്‍ കോടികള്‍ പണംതട്ടി വളരെക്കാലമായി ഒളിവിലായിരുന്നു. ഇയാള്‍ പ്രസംഗിക്കുവാന്‍ പനക്കല്‍ എന്ന
ബോറടിയയച്ചനെക്കാളും ഭേദമായിരുന്നു. ഒരു വല്ലൂരാനുണ്ട്. യേശുവിനെ ആണിഅടിപ്പിച്ചു കൊല്ലുന്നതുവരെ കാണിക്കുന്ന മാസ്മരവിദ്യാക്കാരന്‍. അമ്പലങ്ങളുടെ ദേവന്മാരെ കാണുമ്പോള്‍ നശിച്ചു ഭസ്മമാകാന്‍ പ്രാര്‍ഥിക്കണമെന്ന് ഈ വര്‍ഗീയവാദി തട്ടിവിടുന്നതുകേട്ട അനുഭവസ്ഥനാണ് ഞാന്‍.
ഒരു ചാക്ക്യാര്കൂത്ത്,ചാക്യാര് മതത്തില്‍ നിന്നും ക്രിസ്ത്യാനിയായ ഇയാള്‍ ഹിന്ദുമതത്തെ താറടിക്കുവാനും മിടുക്കന്‍. ഊളംപാറയില്‍ നിന്നു
ഓടിവന്നവനെന്നു തോന്നും.
ഒരു അരവിന്ദാക്ഷ മേനോന്‍, വിവേകാനന്ദനെക്കാളും വേദാന്തിയാണെന്നാണ് ഭാവം. ഒരു വ്യാഴവട്ടക്കാലമായി ഒരേ പ്രസംഗം. പുരുഷസൂക്തമാണ്
വേദാന്തവിഷയം. ഭവിഷ്യപുരാണത്തിലെ ബലിയിലെ പുരുഷന്‍ യേശുവല്ലാതെ മറ്റാരുമല്ലെന്ന് പറയുമ്പോള്‍ അവിടെ നിറഞ്ഞിരിക്കുന്ന മാനസ്സികവിഭ്രാന്തിക്കാര്‍ പുരാണത്തിലെ യേശുവിനെയും അവിടെ കണ്ടെത്തും.പുരുഷദൈവത്തിനു സ്ത്രീയും വെപ്പാട്ടികളുമുണ്ടെന്നു ഇയാള്‍ എന്തെ പറയാത്തത്. യേശുവിനെ അത്രയും തരംതാഴ്ത്തണമോ? സംസ്കൃതത്തിലെ ശ്ലോകങ്ങള്‍ ഉരുവിട്ട് ഭക്തരെ മയക്കുകയായി. ഇയാള്‍ ഭവിഷ്യപുരാണം ശരിക്കും മനസിലാക്കിയില്ലെന്നും ചുരുക്കം. ഞാന്‍ പുസ്തകം പത്തു പ്രാവിശ്യം വായിച്ചിട്ടും യേശുവിനെ ആ പുരാണത്തില്‍ കണ്ടില്ല. സംസ്കൃതത്തില്‍ വായിക്കാത്തതു കൊണ്ടായിരിക്കാം.
പിന്നെ അനുഭവസാക്ഷ്യങ്ങള്‍, രോഗവുമുക്തി നാടകങ്ങള്‍ ഏറെയും. പരിശുദ്ധ ആത്മാവിനെ കാണിച്ചും തരും.സഹിക്കാന്‍ മേലാത്തത് ഒരു തീപ്പൊരി ഉപദേശിയുടെ പ്രസംഗം. അയാളുടെ പ്രസംഗം കഴിഞ്ഞു കര്‍ത്താവിനെ കണ്ടവര്‍ എഴുന്നേല്‍ക്കുവാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഒഴിച്ച് സര്‍വ്വരും ആ ബ്രഹ്മാണ്ടന്‍ ഹാളില്‍ എഴുന്നേറ്റുനിന്നതും ഓര്‍ക്കുന്നു. കൈകള്‍ ആകാശത്തു ഉയര്‍ത്തി
യേശുവേ സ്ത്രോത്രം, ഹല്ലെലുയ്യായെന്നു വിളിക്കുന്നതോ നവീകരണം.
കള്ളും പെണ്ണും പിടിച്ചു നടക്കുന്ന മാനസികരോഗികളില്‍നിന്നു പണം പിഴിയുവാനുള്ള ഒരു സങ്കേതമാണ് ഈ കരിസ്മാറ്റിക്ക് കൂട്ടായ്മ. തീര്‍ന്നില്ല, ഒരു ബസില്‍ യാത്രചെയ്താലും കവലകളിലെ കുരിശുകള്‍ തോറും
ഇവരുടെ കൂത്താട്ടം തന്നെ. അങ്ങനെ അന്ധവിശ്വാസാധിഷ്ടിതമതത്തെ നിയമംമൂലം നിരോധിക്കേണ്ടതാണ്.
കള്ളിനടിമയായവര്‍, ഭാര്യയെതല്ലുന്നവര്‍, ആത്മഹത്യാ പ്രവണതയുള്ളവര്‍ യേശുവിനെ വിശ്വസിക്കുവാന്‍ എന്ന ഒരു സിദ്ധൌഷധവും കൊടുക്കും. പരിശുദ്ധ ആത്മാവിന്‍റെ മായാജാലത്തില്‍ അഥവാ വീണ്ടും മനുഷ്യാവതാരത്തില്‍
യേശുവന്നു എല്ലാവരുടെയും പ്രശ്നങ്ങള്‍ തീര്‍ക്കുകയായി. കുറെപ്പേര്‍ക്ക് കൌണ്‍സിലര്‍ ആയി ഉടന്‍ പ്രൊമോഷനും. മറ്റു ചിലര്‍ക്ക് വോളന്‍ടീയര്‍ ആയും.മനുഷ്യരെ നന്നാക്കുന്ന ഇവരില്‍ കുറ്റവാളികളും കൊലപാതകികള്‍വരെയും ഉണ്ട്.
പോട്ടപോലുള്ള റീഹാബിലിറ്റെഷന്‍ കേന്ദ്രങ്ങളെക്കാള്‍ കൂടുതല്‍ ഭക്തര്‍
ശബരിമലയില്‍ എത്തുന്നുണ്ട്. കൂടുതല്‍പേര്‍ക്കും രോഗശാന്തി നല്‍കുന്നതും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതും അയ്യപ്പന്‍തന്നെ. കള്ളുകുടി, വീഡിവലി നിര്‍ത്തിക്കുവാനും യേശുവിനേക്കാള്‍ മിടുക്കന്‍ അയ്യപ്പനാണെന്നും പറയുന്നു. ഇതില്‍ നിന്നെല്ലാം ശബരിമലയും പോട്ടയും കരിഷ്മാറ്റിക്ക് കേന്ദ്രങ്ങളും
തനി ബിസിനസ് സ്ഥാപനങ്ങളെന്നു വ്യക്തമല്ലേ?
അറബിയും ഖുറാനും ഉരുവിട്ട് യേശുവിനെ കച്ചവടമാക്കുന്ന ഒരു മുസ്ലിംമുള്ളായില്‍നിന്നു മതപരിവര്‍ത്തനം ചെയ്ത ഖാന്‍അച്ചന്‍റെ പ്രഭാഷണങ്ങളും യൂടുബില്‍ ശ്രവിക്കാം.
കേരളത്തിലെ ആശുപത്രികളിലുള്ള മാനസികരോഗികളില്‍ അമ്പതുശതമാനത്തോളം പോട്ടയിലെയും കരിസ്മാറ്റിക് കേന്ദ്രങ്ങളിലെയും പ്രാര്‍ഥനകള്‍ മൂലം വഷളായി വന്നവെരെന്നും ഡോക്റ്റര്‍മാരുടെ ഒരു സര്‍വ്വേറിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. കൂടുതലും മുരിങ്ങൂരില്‍ ധ്യാനംകൂടി രോഗം ഗുരുതരമായവരാണ്.
"അതുപോലും ഒരിക്കലും ചെയ്യാത്ത അലക്സ്നു കരിസ്മാറ്റിക്കു നവീകരണമോ
Delete"
അലക്സിനു കരിസ്മാടിക് നവീകരണം എന്ന് ഒരിടത്തും ഞാന്‍ പറഞ്ഞില്ല . ഇപ്പോള്‍ ജോസഫ് ഈ എഴുതിയത് ഒന്നും തന്നെ ഞാന്‍ പറഞ്ഞതും ആയി യാതൊരു ബന്ധവും ഇല്ല. അതൊക്കെ ജോസഫിന്റെ മാത്രം വ്യക്തിപരമായ അഭിപ്രായം. അതിനു അദ്ദേഹത്തിനു സ്വാതന്ത്ര്യം ഉണ്ട്. ഞാന്‍ പറഞ്ഞു അപവാദങ്ങള്‍ ഇല്ലാതില്ല എന്ന്. ചിലര്‍ ദൈവികമായതിനെ ദുരുപയോഗിക്കുന്നത് കൊണ്ട് സാമാന്യവല്കരിക്കുന്നത് യുക്തിയല്ല എന്നാണ് എന്റെ അഭിപ്രായം. പടന്നമാക്കല്‍ പറഞ്ഞ ഈ പരിശുദ്ധ അരൂപിയുള്ള സഭ എങ്ങിനെ ആണവോ ഉണ്ടാകുന്നത്? കരിസ്മാറ്റിക് പ്രസ്ഥാനം കേരള കത്തോലിക്കാ സഭയില്‍ അദ്ധ്യാല്മിക നവീകരണത്തിനു തുടക്കം ഇട്ടു എന്ന് തന്നെ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അതിലെ മാനുഷിക ബലഹീനതകള്‍ എത്ര ഉണ്ടെന്നു പറഞ്ഞാലും. എന്തായാലും ഒരു കാര്യം സത്യമാണ് അല്‍മായ ശബ്ദത്തെക്കാളും മറ്റേതൊരു നവീകരണ പ്രസ്ഥാനതെക്കാളും ഒത്തിരി മനുഷ്യല്മാക്കളെ ആശ്വസിപ്പിക്കുകയും യേശുവിലേക്ക് അടുപ്പിക്കുകയും ചെയ്തിട്ടുണ്ട് മുരിന്ഗൂരും പോട്ടയും , സെഹിയോനും പോലുള്ള ധ്യാന കേന്ദ്രങ്ങള്‍. ഇതൊക്കേ ശബരിമലയോട് താരതമ്മ്യം ചെയ്യുന്നത് അറിവില്ലായ്മ അല്ല അനുഭവം ഇല്ലായ്മ ആണെന്ന് പറയാം. ഞാന്‍ പല പ്രാവശ്യം പലര്‍ക്ക് വേണ്ടി പോയിട്ടുണ്ട് പക്ഷെ ഞാനും കര്‍ത്താവിനെ കണ്ടു എന്ന് പറഞ്ഞു ചാടി എഴുന്നേറ്റില്ല. കണ്ടുമില്ല. കൈ അടിച്ചുമില്ല. പക്ഷെ ഒത്തിരി പേര്‍ക്ക് സഹോദരനെ സ്നേഹിക്കാന്‍ ഉള്ള വരം കിട്ടിയതായി കണ്ടു. അത് മതി നവീകരണത്തിനും മോചനത്തിനും. സ്നേഹിക്കാനുള്ള വരമാണ് ഏറ്റവും വലിയ വരം. "ഏറ്റവും ശ്രേഷ്ഠം സ്നേഹം തന്നെ". "ദൈവം സ്നേഹമാകുന്നു. സ്നേഹിക്കുന്നവനില്‍ ദൈവം ഉണ്ട്". അത് പോരെ ? ബാക്കിയെല്ലാം മായ ആണ്. ഇത്രയേ ഞാന്‍ പറയാന്‍ ഉദ്ദേശിച്ചുള്ളൂ കരിസ്മാടിക് നവീകരണത്തെ കുറിച്ച്. ബാകി ഒന്നും എന്റേതല്ല. വേറെ നൂറു കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്നും ഞാന്‍ കൂട്ടിചെര്‍തല്ലോ. സ്നേഹത്തില്‍ അടിസ്ഥാനം ഇല്ലാത്ത ഒരു നവീകരണവും നിലനില്കില്ല. "സ്നേഹം സകലത്തെയും അതിജീവിക്കുന്നു ,സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല, പ്രവചനങ്ങള്‍ കടന്നുപോകും, ഭാഷകള്‍ ഇല്ലാതാകും, വിഗ്ന്ജാനം തിരോഭവിക്കും" 1corinth 13 : 1 - 13 വരെ വായിച്ചാല്‍ എനിക്ക് മനസിലായത് മായ അല്ലാത്ത ഒന്ന് സ്നേഹം മാത്രമാണ്. അത് മനുഷ്യരില്‍ ഉണ്ടാക്കുന്നത് എന്തായാലും ഞാന്‍ നവീകരണത്തിന് നല്ലത് എന്ന് പറയും.അതിനു "ഇന്നുള്ള ഒന്ന്" കരിസ്മാറ്റിക് ധ്യാനം എന്നെ ഞാന്‍ വിവക്ഷിച്ചുള്ളൂ. സ്നേഹിക്കാന്‍ അറിയാവുന്ന ജോസഫിനും, അലെക്സിനും അതിന്റെ ആവശ്യം ഇല്ലായിരിക്കും. അഹന്ത അവസാനിക്കുന്നിടത്ത്, സ്നേഹം തുടങ്ങുന്നു , സ്നേഹത്തില്‍ എല്ലാ അധ്യല്മികതയും, നിയമവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു. മൂന്നും മൂന്നും എട്ടാണ് എന്ന് ആര് പറയുന്നു എന്ന് നോക്കിയിട്ട് അവരോടു സഹാതപിച്ചോളൂ. "ഒന്ന് മൂന്നാണ്" എന്നും "മൂന്ന് ഒന്നാണെന്നും" പറയുമ്പോഴും ഈ സഹതാപം തോന്നാറുണ്ടോ.? പിന്നെ ഞാന്‍ ഒരു കരിസ്മാറ്റിക് പ്രാര്‍ഥനക്കും പോകുന്ന ആളല്ല എന്ന് കൂടി പറയട്ടെ. കരിസ്മാടിക് ലോകത്തെ എല്ലാ കള്ളത്തരങ്ങളെ കുറിച്ചും നല്ല ബോധം എനിക്കുണ്ട്. അലെക്സ് താഴെ പറഞ്ഞതിനുള്ള ഉത്തരം കൂടി ഇതിലുണ്ട്.
""വെള്ളംനിറച്ച ഒരു ഗ്ലാസില്‍ ഒരു തുള്ളി വിഷവും വിഷം തന്നെയാണ്. വിഷമില്ലാത്ത വീഞ്ഞും അപ്പവും പരിശുദ്ധ അരൂപിയുള്ള സഭയുമാണ് കാലത്തിന്‍റെ മാറ്റങ്ങള്‍ക്കു ആവശ്യമെന്നു കപടതയില്ലാത്തവര്‍ ചിന്തിക്കും. അത്തരം കാഴ്ചപ്പാടില്‍ അല്‍മായ ശബ്ദം സ്വന്തം ദൌത്യം നിര്‍വഹിക്കട്ടെ""
Deleteപടന്നമാക്കല്‍ പറഞ്ഞ വാക്കുകള്‍ ക്വോട്ട് ചെയ്താണ് ഞാന്‍ "പരിശുദ്ധാരൂപിയുള്ള സഭക്ക്" എന്ത് വേണം "അല്‍മായ ശബ്ദം സ്വന്തം ദൌത്യം നിര്‍വഹിക്കട്ടെ"" എന്നും വളരെ ഉറക്കെ പറഞ്ഞത്. എന്നിട്ടിപ്പോ? എന്നിട്ട് ഇപ്പോള്‍ എനിക്ക് പാരയോ ? കൊള്ളാം. ഞാന്‍ പറഞ്ഞ പലതും കാണാതെ പറയാനുള്ളതും ഊഹിക്കാതെ, പറഞ്ഞ ഒരു കാര്യം എടുത്ത് കരിസ്മാറ്റിക് പ്രസ്ഥാനത്തെ ഇത്രയും അവഹെളിക്കാണ്ടായിരുന്നു.
“ഞാന്‍ പറഞ്ഞ പലതും കാണാതെ പറയാനുള്ളതും ഊഹിക്കാതെ, പറഞ്ഞ ഒരു കാര്യം എടുത്ത് കരിസ്മാറ്റിക് പ്രസ്ഥാനത്തെ ഇത്രയും അവഹേളിക്കണ്ടായിരുന്നു.” എന്ന് പറഞ്ഞുവല്ലോ.
Deleteജോണിന് താങ്കളുടെ വിശ്വാസപ്രമാണങ്ങളില്‍ മുറുകെപ്പിടിക്കാനുള്ള അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷെ, അല്മായശബ്ദം, കത്തോലിക്കാസഭയുടെ ശൈലിയില്‍ നിന്നും വ്യത്യസ്തമായി നമുക്കെല്ലാവര്കും അഭിപ്രായസ്വാതന്ത്ര്യം തന്നിട്ടുള്ളതുകൊണ്ട് പറയട്ടെ.
എന്റെ അഭിപ്രായത്തില്‍ കാരിസ്മാറ്റിക് പ്രസ്ഥാനത്തെ എത്ര അവഹേളിച്ചാലും മതിയാവില്ല; കാരണം – That is the ugliest form of Church’s means of exploitation.
ഇത് എന്റെ അഭിപ്രായം മാത്രം.
That is the ugliest form of Church’s means of exploitation
Delete(1)can you explain why little bit
സോറി, ജോണ്‍, വിശദീകരിക്കാന്‍ താല്പര്യമില്ല. ഒന്നാമത്, ഉറക്കം നടിക്കുന്നയാളിന്റെ അരികില്‍ ഉണര്ത്തു പാട്ട് പാടുന്നതില്‍ അര്ത്ഥതമില്ല. പിന്നെ, ഇക്കാര്യത്തില്‍ പടന്നമാക്കന്‍ ആവശ്യത്തിന് വിശദീകരണം തന്നിട്ടുണ്ട്. അതെല്ലാം വായിച്ചിട്ടും, "ഇതാണ് വഴി" എന്ന് താന്കള്‍ വിശ്വസിക്കുന്നെങ്കില്‍, സന്തോഷം!
Deleteഅന്വേഷണം സ്വന്തമായി നടത്തുക. വിദേശത്തേയ്ക്ക് കരസിമാറ്റിക് കരടികള്‍ കൂട്ടത്തോടെ ഒഴുകുന്നതിന്റെ കാരണം എന്താണെന്ന് കണ്ടുപിടിച്ചു സ്വയം ബോധ്യപ്പെടുക, എല്ലാവരെയും അറിയിക്കുക.
പ്രിയപ്പെട്ട ജോണ്‍, Bertrand Russell എവിടെയോ പറഞ്ഞിട്ടുള്ളതായി ഓര്ക്കുന്നു: “നാലും മൂന്നും കൂടിയാല്‍ എട്ടാണ് എന്ന് പറയുന്നവരോട് തര്ക്കിക്കരുത്; അവരോടു സഹതപിക്കണം” എന്ന്.
ReplyDeleteകാരിസ്മാറ്റിസം ആണ് നേരായമാര്‍ഗം എന്ന് പറയുന്ന ജോണിനോട് തര്ക്കിക്കാന്‍ ഞാനില്ല.
നന്മ നേരുന്നു. Praise the Lord!
അയ്യയ്യോ ജോണെ കരിസ്മ്മാടിക് ആണോ സഭാ നവികരണ മാര്‍ഗം? നയിക്കാംപരമ്പന്‍ അമേരിക്കയില്‍ കുറെ കളിച്ചത്
ReplyDeleteപരസ്യമായ രഹസ്സ്യമാണ്. അയാളും കൂട്ടരും അവരുടെ പ്രസ്ഥാനവുമാണ് ജോണിന്റെ നോട്ടത്തില്‍ സഭയെ നന്നാക്കാന്‍
പറ്റിയ മാര്‍ഗം! ജോണിന്റെ ചിന്ദാഗതി പിടികിട്ടി. അലക്സ് പറഞ്ഞപോലെ ജോണിനോട് വാദിക്കാന്‍ ഞാനില്ല.
പടന്നമ്മാക്കാലിനു സ്തുതി.
ഞാന്‍ പറഞ്ഞത് എന്താണ് എന്ന് ഒരിക്കല്‍ കൂടി വായിച്ചു നോക്കൂ പ്ലീസ്. പിന്നീടു പറഞ്ഞതും പ്ലീസ്.ആദ്യം പടന്ന മാക്കല്‍ പറഞ്ഞതിനെ ക്വോട്ട് ചെയ്തു അതിനു അടിവരയിട്ടു ബാക്കി എന്തെല്ലാം പറഞ്ഞു . കണ്ണുള്ളവന്‍ കാണട്ടെ. ചെയ്യാവുന്ന പലതും ഇനിയും നൂറു കാര്യങ്ങള്‍ ചെയ്യാമെന്നും കൂടി ചേര്‍ത്തു.മെത്രാന്മാര്‍ ചെയ്യുന്നതിനെ മെത്രാന്മാര്‍ ചെയ്യുന്നതിനെ അനുകൂലിക്കുന്നോ? എന്ന ചോദ്യത്തിന്: അനുകൂലിക്കുന്നില്ലെന്ന് പറഞ്ഞതിന് ശേഷം അവര്‍ തുടങ്ങിയ നവീകരണ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കണം എന്നതിന് ശേഷം പലതും പറഞ്ഞു.
Delete"വെള്ളംനിറച്ച ഒരു ഗ്ലാസില്‍ ഒരു തുള്ളി വിഷവും വിഷം തന്നെയാണ്. വിഷമില്ലാത്ത വീഞ്ഞും അപ്പവും പരിശുദ്ധ അരൂപിയുള്ള സഭയുമാണ് കാലത്തിന്‍റെ മാറ്റങ്ങള്‍ക്കു ആവശ്യമെന്നു കപടതയില്ലാത്തവര്‍ ചിന്തിക്കും. അത്തരം കാഴ്ചപ്പാടില്‍ അല്‍മായ ശബ്ദം സ്വന്തം ദൌത്യം നിര്‍വഹിക്കട്ടെ"
ഒന്ന് - ഞാന്‍ അനുകൂലിക്കുന്നില്ല
രണ്ടു - പോം വഴി " പരിശുദ്ധല്മാവിന്റെ സഭയാക്കാന്‍ പരിശ്രമിക്കുക"
ബഹു. നായിക്കന്‍ പറമ്പില്‍ അച്ചന്‍ പനക്കല്‍ അച്ചന്‍, എന്നിവര്‍ കേരള സഭയില്‍ തുടങ്ങി വച്ച അത്മാവിന്റെ പ്രവര്‍ത്തനത്തിന് പ്രോത്സാഹനം കൊടുക്കുക.അതോടൊപ്പം അനീതികള്‍ക്കെതിരെ ജനാതിപത്യപരമായി തന്നെ പ്രതികരിക്കുക. അല്മെയര്‍ തന്നെ ഗ്രാസ്സ് റൂട്ട് ലെവലില്‍ മാറ്റം വരുത്തുക.
നേരത്തെ ഒരാള്‍ എഴുതി എല്ലാ രീതിയിലും നോക്കിയിട്ട് അദ്ധേഹത്തിന്റെ മകന്റെ കല്യാണത്തിന് പത്തച്ചന്മാരെ വിളിച്ചു ആഘോഷിക്കാണ്ടി വന്നു എന്ന്. ആവശ്യക്കാര്‍ ഉള്ളിടത്തോളം കാലം ഉലപ്പന്നവും ഉണ്ടായിരിക്കും എന്ന സാമ്പത്തിക ശാസ്ത്രം ഓര്‍ക്കുക. അങ്ങിനെ ഒരു നൂറു കൂട്ടം കാര്യങ്ങളില്‍ നമുക്ക് തന്നെ മാറാം. വിഗ്രഹത്തിന്റെ മുന്‍പില്‍ പാണമിടാന്‍ അല്മായന്‍ പോയിട്ടല്ലേ അത് കൂടുന്നത്. മണി ഈസ് പവര്‍. മണി കൊടുക്കുന്നത് അലമേനികള്‍ നിര്‍ത്തുക. പെരുന്നാളുകള്‍ ബഹിഷ്കരിക്കുക. കപ്പേലകള്‍ ബഹിഷ്കരിക്കുക. മെത്രാന്‍ മാര്‍ വിളിച്ചു കൂട്ടുന്ന യോഗങ്ങള്‍ ബഹിഷ്കരിക്കുക. സ്ഥാപനങ്ങള്‍ക്ക് കൊടുക്കുന്ന സാമ്പത്തിക സഹായം നിര്‍ത്തുക. അങ്ങിനെ ഒരു നൂറു കൂട്ടം പറയാന്‍ ഉണ്ട്. പക്ഷെ ആര് കേള്‍കാന്‍.
ജോണ്‍ കരിസ്റ്റിക് പ്രസ്ഥാനത്തിലെ പോസിറ്റീവ് ആയ ചില വശങ്ങള്‍ ചൂണ്ടിക്കാണിച്ചത് മൂന്നും നാലും എട്ട് എന്നു പറയുന്നതുപോലെയുള്ള ഒരു അസംബന്ധമായിരുന്നില്ലല്ലോ. പോട്ടയിലും അസീസിയിലും പത്തുപന്ത്രണ്ടു വര്‍ഷം മുമ്പ് ഞാന്‍ ധ്യാനത്തില്‍ പങ്കടുത്തിട്ടുള്ളത് ഒരു വിശ്വാസിയായല്ല. ദൈവപരിപാലനയില്‍ വിശ്വാസമര്‍പ്പിക്കുക, തന്നോടു തെറ്റുചെയ്യുന്നവരോടു ക്ഷമിക്കുക, തന്നെയും തന്റെ പ്രശ്‌നങ്ങളെയും മറന്ന് സമീപസ്ഥര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക എന്നീ ക്രൈസ്തവ സന്ദേശങ്ങള്‍ അവിടെ ആവിഷ്‌കരിക്കപ്പട്ടു കണ്ടപ്പോള്‍ കല്പനകളാലും ആചാരങ്ങളാലും മലീമസമായ സഭാസംവിധാനങ്ങളെക്കാള്‍ അവ ക്രൈസ്തവമാണല്ലോ എന്നു തോന്നിയിരുന്നു. എന്നാല്‍ സാവധാനം സഭാസംവിധാനങ്ങള്‍തന്നെ ആ പ്രസ്ഥാനങ്ങളെ ഹൈജാക്കുചെയ്യുകയും ഇപ്പോഴത്തെ കരിസ്മാറ്റിക് സൂപ്പര്‍സ്റ്റാര്‍ സേവ്യര്‍ഖാന്‍ വട്ടായിലിനെപ്പോലുള്ളവരുടെ നേതൃത്വത്തില്‍ സാധാരണക്കാരെ പുരോഹിതാധിപത്യത്തിന് വിധേയരാക്കുന്നതില്‍ വിജയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതു കാണുമ്പോള്‍ ഒട്ടും സഹിക്കാനാവുന്നില്ല. പക്ഷേ ജോണിനെപ്പോലെയുള്ള ക്രൈസ്തവരെ അല്മായശബ്ദം ചെയ്യുന്നത് താന്‍ പാതി ദൈവം പാതിയെന്ന വിശ്വാസത്തോടെയുള്ള ദൈവഹിതാനുസൃതമായ പ്രവര്‍ത്തനങ്ങളാണെന്നു ബോധ്യപ്പെടുത്തിക്കൊടുക്കുകയും കൂടെ കൂട്ടുകയും ചെയ്യേണ്ടതിനുപകരം ഒരു പുരോഹിതനാണദ്ദേഹമെന്ന മുന്‍വിധിയോടെ അപഹസിക്കുന്നത് കഷ്ടമല്ലേ?
ReplyDelete"ഒരു പുരോഹിതനാണദ്ദേഹമെന്ന മുന്‍വിധിയോടെ അപഹസിക്കുന്നത് കഷ്ടമല്ലേ?"
Deleteജോസ് ആന്റണി പറഞ്ഞത് സത്യം; ഒറ്റപ്പെട്ട ശബ്ദം അല്‍മായ ശബ്ദത്തിലും ഉണ്ടല്ലോ.! ഞാന്‍ പുരോഹിതനാണ് എന്നത് ഒരു മുന്‍ വിധി ആണ് . സത്യത്തില്‍ ഞാന്‍ അല്ല. അലമായരില്‍ നിന്നുള്ള അല്മായന്‍, വിവാഹിതരില്‍ നിന്നുള്ള വിവാഹിതന്‍, "സ്വതന്ത്രരില്‍ നിന്നുള്ള സ്വതന്ത്രന്‍". അമ്മയാണെ സത്യം. പക്ഷെ പലരും എന്തോ എന്നെ അച്ചാ എന്ന് വിളിക്കും കാരണം എന്റെ ഭാഷയോ വീക്ഷണമോ വിവരക്കേടോ വെളിവില്ലായ്മയോ "നിഷ്കളങ്കതയോ" ആയിരിക്കും. ഞാന്‍ ഒരു കത്തോലിക്കന്‍ പോലുമല്ല പലപ്പോഴും. ചിലപ്പോള്‍ വാനരന്‍, ചിലപ്പോള്‍ വാമനന്‍ ചിലപ്പോള്‍ ചിത്ര ശലഭം എന്ന് കേട്ടിട്ടില്ലേ.എന്നാല്‍ എന്നോട് ചോദിക്കുന്നവരോട് ഞാന്‍ ഒരു ക്രിസ്തിയാനി ആണ് എന്ന് സമ്മതിക്കാറുണ്ട്. പക്ഷെ ഇപ്പഴും പൂര്‍ണമായി അങ്ങിനെ ആയിട്ടില്ല.ഇപ്പോള്‍ എനിക്ക് മനസിലായി ഞാന്‍ ശരിക്കും ഒരു സ്വതന്ത്രന്‍ ആണെന്ന്. അതായത് ഒരു കെട്ട്പാടുകളും ഇല്ലാത്തവന്‍.(ഈ ബ്ലോഗില്‍ വരാന്‍ തുടങ്ങിയതില്‍ നിന്നും കിട്ടിയ ഒരു ആല്‍മാവബോധം!). അവര്‍ പലപ്പോഴും മാനുകളെ പോലെയാണ്.വേടന്‍ അയക്കുന്ന അമ്പു തന്‍റെ നെഞ്ചിനു നേരെ വരുന്നത് അത് തറക്കുന്നതിന് മുന്‍പേ തന്നെ മാനുകള്‍ അറിയാറുണ്ടത്രെ.!
ജോസ് ആന്റണി പറഞ്ഞത് പോലെ ഇന്നത്തെ കരിസ്മാറ്റിക് പ്രസ്ഥാനം മനുഷ്യനെ സ്വതന്ത്രന്‍ ആക്കുന്നതിനു പകരം കൂടുതല്‍ പൌരോഹിത്യ മേധാവിത്വത്തിനു കാരണം ആക്കി എന്നതാണ് വന്നു ഭാവിച്ച അപഭ്രംശം. അങ്ങനെ ആയിട്ടല്ല ആദ്യം അത് പ്രവര്‍ത്തിച്ചത്. ഈ ഞാനും ഒരു പന്ത്രണ്ടു വര്ഷം മുന്‍പുള്ള അനുഭവം വച്ചാണ് പറഞ്ഞത്. ഒരു പക്ഷെ ഞാന്‍ സമകാലീന മാറ്റങ്ങള്‍ അറിയാതെ പോയിട്ടുണ്ടാവാം.
ആദ്യംമുതല്‍ ജോണിന് ബഹുമാനം കല്‍പ്പിച്ചുകൊണ്ടു തന്നെയാണ്ചര്‍ച്ചകള്‍ തുടര്‍ന്നത്. തൊണ്ണൂറു ശതമാനവും
Deleteജോണും ചര്‍ച്ചയില്‍ പങ്കെടുത്തവരും തമ്മില്‍ അഭിപ്രായയോജിപ്പു തന്നെയുണ്ട്.
ജോണ്‍ ഉറച്ച ഒരു കത്തോലിക്കാ വിശ്വാസിയാണ്. സ്നേഹത്തിന്‍റെ
വില അദ്ദേഹം യേശുവില്‍ക്കൂടി കാണുന്നു. ആര്‍ക്കും എതിര്‍ക്കുവാന്‍ സാധിക്കുകയില്ല. മൂന്നും ഒന്നും ഒന്നാണെന്ന് വിശ്വസിക്കുന്നു. ഞാന്‍ മൂന്നും ഒന്നും പൂജ്യമാണെന്നും അതായതു infinity,അനന്തത, ത്രിത്വം എന്നിങ്ങനെ.
ജോണിനെ ഞാന്‍ കാണുന്നത് നല്ലൊരു ചിന്തകനും ചിന്താശക്തി ആസ്വദിക്കുവാന്‍ കഴിവുള്ള ഒരു സഹൃദയനുമായിട്ടാണ്.അലക്സ് പറഞ്ഞതും ദൈവത്തെപ്പറ്റിയായിരുന്നു. അദ്ദേഹം 4,3,8 എന്ന അക്കങ്ങള്‍കൊണ്ടു ദൈവത്തെ ദര്‍ശിച്ചു.
തെസലോനിക്കാര്‍ക്ക് എഴുതിയ നാലാം അദ്ധ്യായം മൂന്നു മുതല്‍ എട്ടുവരെ വാക്യങ്ങള്‍ വായിക്കുവാന്‍ ആയിരുന്നുസാരം.
3-8: ഓരോരുത്തൻ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല,വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ.ഈ കാര്യത്തിൽ ആരും അതിക്രമിക്കയും സഹോദരനെ ചതിക്കയും അരുതു; ഞങ്ങൾ നിങ്ങളോടു മുമ്പെ പറഞ്ഞതുപോലെ ഈ വകെക്കു ഒക്കെയും പ്രതികാരം ചെയ്യുന്നവൻ കർത്താവല്ലോ.
7.*ദൈവം നമ്മെ അശുദ്ധിക്കല്ല വിശുദ്ധീകരണത്തിന്നത്രേ വിളിച്ചതു.*8. ആകയാൽ തുച്ഛീകരിക്കുന്നവൻ മനുഷ്യനെ അല്ല, തന്റെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കു തരുന്ന ദൈവത്തെതന്നേ തുച്ഛീകരിക്കുന്നു.
ഏഴാം വാക്യം പറയുന്നു, അശുദ്ധിയിലെക്കല്ല വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. ഇവിടെ ഞങ്ങള്‍ ജോണുമായി പൂര്‍ണ്ണമായും യോജിച്ചിരുന്നു.
എട്ടാകുന്നത് എങ്ങനെ. "അതിനാല്‍ ഇക്കാര്യങ്ങള്‍ അവഗണിക്കുന്നവന്‍ മനുഷ്യനെയല്ല. കപടത നിറഞ്ഞവന്‍. പരിശുദ്ധ ആത്മാവിനെ നിങ്ങള്‍ക്കു നല്‍കുന്ന ദൈവത്തെയാണ് അവഗണിക്കുന്നത്. ഇതാണ്
അലക്സ് പറഞ്ഞ 3, 4-8 എന്ന അക്കങ്ങളില്‍ ജോണ്‍ എട്ടാം വാക്യത്തില്‍ മുറുകി പിടിച്ചിരിക്കുന്നത്.
ഞങ്ങള്‍ വിശുദ്ധി തേടുമ്പോള്‍ പരിശുദ്ധ ആത്മാവില്ലാത്ത പൊട്ടയാണ് ശരിയായ എട്ടു എന്ന് ജോണ്‍ സ്ഥാപിക്കുന്നു. ഞങ്ങളുടെ ഏഴും ജോണിന്‍റെ എട്ടും ശരിയായിരിക്കാം.
ഈ എട്ടില്‍ മാത്രമേ അഭിപ്രായവിത്യാസമുള്ളൂ.ജോണ്‍ ഇവിടെ കുതന്ത്രം നിറഞ്ഞ പോട്ടയെ നവീകരണത്തിന്‍റെ ചൂണ്ടുപലകയായി കാണിച്ചുകൊണ്ട് പരിശുദ്ധ ആത്മാവിനെ നിങ്ങള്‍ക്കു നല്‍കുന്ന ദൈവത്തെയാണ് അവഗണിക്കുന്നത്.ഇവിടെ ജോണിന്‍റെ എട്ടു എന്നു വിത്യസ്തമായ അഭിപ്രായത്തില്‍ യോജിപ്പുണ്ടാക്കാം.
ഒരു ബ്ലൊഗാവുമ്പോള്‍ ചിലപ്പോള്‍ തമാശകള്‍കാണും. ജോണ്‍ വിവരവും അറിവുമുള്ള ഉറച്ച ഒരു കത്തോലിക്കനെന്നും മനസിലായി. ക്രിസ്ത്യാനികളെ പൊതുവില്‍
അച്ചായന്മാര്‍ എന്നു വിളിക്കാറുണ്ട്. ആ വിളി ജോണിനും സന്തോഷമായിരുന്നു. അലെക്സ് പടന്നമാക്കാന്‍ എന്നു എഴുതി.ഞാനും സന്തോഷ പൂര്‍വ്വം സ്വീകരിച്ചു. ഇതെല്ലാം ഒരു
കൂട്ടായ്മ സൌഹാര്‍ദ്ദത്തിന്‍റെ ഭാഗവുമാണ്.
അച്ചന്‍ എന്നുള്ളതും കത്തോലിക്കരെ സംബന്ധിച്ചിടത്തോളം ഗുരു എന്ന പദത്തിന് പകരമുള്ളതാണ്.
" ഒരു പുരോഹിതനാണദ്ദേഹമെന്ന മുന്‍വിധിയോടെ അപഹസിക്കുന്നത് കഷ്ടമല്ലേ"
ReplyDeleteജോസ് ആന്റണി പറഞ്ഞത് സത്യം; ഒറ്റപ്പെട്ട ശബ്ദം അല്‍മായ ശബ്ദത്തിലും ഉണ്ടല്ലോ.! ഞാന്‍ പുരോഹിതനാണ് എന്നത് ഒരു മുന്‍ വിധി ആണ് . സത്യത്തില്‍ ഞാന്‍ അല്ല. അലമായരില്‍ നിന്നുള്ള അല്മായന്‍, വിവാഹിതരില്‍ നിന്നുള്ള വിവാഹിതന്‍, സ്വതന്ത്രരില്‍ നിന്നുള്ള സ്വതന്ത്രന്‍. അമ്മയാണെ സത്യം. പക്ഷെ പലരും എന്തോ എന്നെ അച്ചാ എന്ന് വിളിക്കും കാരണം എന്റെ ഭാഷയോ വീക്ഷണമോ ആയിരിക്കും. ഞാന്‍ ഒരു കത്തോലിക്കന്‍ പോലുമല്ല പലപ്പോഴും.എന്നാല്‍ എന്നോട് ചോദിക്കുന്നവരോട് ഞാന്‍ ഒരു ക്രിസ്തിയാനി ആണ് എന്ന് സമ്മതിക്കാറുണ്ട്. പക്ഷെ ഇപ്പഴും പൂര്‍ണമായി അങ്ങിനെ ആയിട്ടില്ല. ചിലപ്പോള്‍ വാനരന്‍, ചിലപ്പോള്‍ വാമനന്‍ ചിലപ്പോള്‍ ചിത്രശലഭം എന്ന് കേട്ടിട്ടില്ലേ.ജോസ് ആന്റണി പറഞ്ഞത് പോലെ ഇന്നത്തെ കരിസ്മാറ്റിക് പ്രസ്ഥാനം മനുഷ്യനെ സ്വതന്ത്രന്‍ ആക്കുന്നതിനു പകരം കൂടുതല്‍ പൌരോഹിത്യ മേധാവിത്വത്തിനു കാരണം ആക്കി എന്നതാണ് വന്നു ഭാവിച്ച അപഭ്രംശം. അങ്ങനെ ആയിട്ടല്ല ആദ്യം അത് പ്രവര്‍ത്തിച്ചത്. ഈ ഞാനും ഒരു പന്ത്രണ്ടു വര്ഷം മുന്‍പുള്ള അനുഭവം വച്ചാണ് പറഞ്ഞത്. ഒരു പക്ഷെ ഞാന്‍ സമകാലീന മാറ്റങ്ങള്‍ അറിയാതെ പോയിട്ടുണ്ടാവാം.
ജോണിന്റെ അഭിപ്രായത്തില് കരിസ്മറിക് പ്രസ്ഥാനം സഭാ നവികരണത്തിന് നല്ലതും ഓശാന പോലുള്ള പ്രസ്ഥാനങ്ങള്‍ സഭയില്‍ യാതൊരു ചലനവും ഉണ്ടാക്കുന്നില്ല എന്നാണു ഞാന്‍ മനസിലാക്കിയത്. അവിടെയാണ് കുഴപ്പം. ഈ രണ്ടു പ്രസ്ഥാനങ്ങളും സഭാനവികരണത്തിന് സഹായകമാകുന്നു എന്ന് ജോണിന് ചിന്ദിക്കാന്‍ സാദിക്കുന്നില്ല. കരിസ്മറിക്, ഓശാന, അല്മയസബ്ദം, ജോയിന്റ് ക്രിസ്ത്യന്‍ കൌന്‍സില്‍, ചര്ച്ച് ആക്ട്,സെമിനാറുകള്‍, സംവാദങ്ങള്‍,കന്യാസ്ത്രിമാരുടെ പുസ്തകങ്ങള്‍ എല്ലാം സഭാ നവികരനത്തിന്നു ഒരു തരത്തില്‍ അഥവാ വേറൊരു
ReplyDeleteതരത്തില്‍ സഹായകമാനന്നാണ് എന്റെ അഭിപ്രായം.
ജോണിനെ ആരും അപഹസിചെന്നു എനിക്ക് തോന്നിയില്ല. ഓരോരുത്തരും അവരവരുടെ അഭിപ്രായം പറയുന്നു
ReplyDeleteഎന്നാണു ഞാന്‍ മനസിലാക്കിയത്.
മൃതാവസ്ഥയില്‍ കിടന്ന കത്തോലിക്ക പ്രസ്ഥാനത്തിന് , ഒരു ജീവന്‍ കൊടുക്കാന്‍ , ഉണര്‍വ് കൊടുക്കാന്‍ കരിസ്മാറ്റിക് പ്രസ്താനങ്ങള്‍ക്കായിട്ടുണ്ട് തുടക്കത്തില്‍, ( അതിനു കാരണം ശ്രീ പുലിക്കുന്നനെപ്പോലുള്ള ആളുകളാണ് അവരുടെയടുത്തേക്ക് ആള്‍ക്കാരെ വിടാതെ ഒരു പിടിച്ചുനിര്‍ത്തല്‍ പരിപാടി പോലെ , രൂപതകള്‍ ഇതിനു ഒരു മൌന സമ്മതം കൊടുതിരിക്കുന്നന്നെയോള്ളൂ ) . എന്നാല്‍ പിന്നീട് നാം കാണുന്നത് , ഇതും വെറും രോഗശാന്തിയിലും ,അത്ഭുതത്തിലും മാത്രമായി തരാം താഴുന്നതാണ് . ആല്‍മാവിനെ ഭോഷിപ്പിക്കുന്നതിനു പകരം ഇപ്പോള്‍ , ജടത്തെ ഭോഷിപ്പിക്കലാണ് കൂടുതലും നടക്കുന്നത് ( അതും ഒരു തോന്നല്‍ നമ്മില്‍ ഉളവാക്കുക മാത്രമാണ് ചെയ്യുന്നത് - മായ - ) . എങ്കിലും നന്നായി നടത്താമെങ്കില്‍ ഈ പ്രസ്ഥാനങ്ങള്‍ക്ക് കുറെയൊക്കെ ഗുണമുണ്ട് , അതിനാര്‍ക്ക് സമയം ? എവിടെങ്കിലും ശരിയായി വേദം പഠിപ്പിച്ചാല്‍ ആര്‍ക്കും താത്പര്യമില്ല , പഠിക്കാന്‍ ആളുമില്ല , എന്നാല്‍ രോഗശന്തിയെന്നുകേട്ടാല്‍ ആള്‍ക്കാര്‍ ഇടിച്ചുകയറും. ഭൌതീക നന്മാകളിലല്ലാതെ ആര്‍ക്കും തന്നെ താത്പര്യമില്ല . ജനത്തിന്‍റെ മനസ് മനസിലാക്കി പ്രസ്ഥാനം കച്ചവട തന്ത്രം മെനയുന്നു . ഈ പ്രസ്ഥാനങ്ങള്‍ ഉള്ളതുകൊണ്ട് , അക്കരപ്പച്ചതേടി മറ്റു സഭകളിലേക്കുള്ള ഒഴുക്ക് നിയന്ത്രിക്കാനായിട്ടുണ്ട് എന്നുള്ളത് വസ്തുതയാണ് . എങ്കിലും ഈയുള്ളവന്‍ കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന്റെ ഒരു ഫാനല്ല എന്ന് പറഞ്ഞില്ലെങ്കില്‍ തെറ്റിദ്ധരിക്കനിടയാകും. ശ്രീ പടന്നമാക്കല്‍, അലക്സ് , ജോണ് ,നെടുങ്കനാല്‍ ,ജോസ് ആന്റണി ,ജോസഫ് മറ്റപ്പള്ളി, തോന്നിക ,കോട്ടൂര്‍ ,അന്നോണി , റോഷന്‍ ,കളരിക്കല്‍ ,............ വട്ടമറ്റം,തകടി , ... എന്നിവര്‍ക്ക് ഈ പ്രസ്ഥാനങ്ങളുടെ ആവശ്യമില്ലതെതന്നെ കാര്യങ്ങള്‍ മനസിലാകും
ReplyDeleteഎന്നാല്‍ ചില തുടക്കക്കാര്‍ക്ക് ഇതു ഒരു സ്പുല്ലിങ്ങമായിക്കൂടായ്കയില്ല. കള്ളനാനയങ്ങലാണ് അറിയപ്പെടുന്ന പല കരിസ്മാറ്റിക് നേതാക്കള്മെങ്കിലും , നല്ലപ്രസ്ഥാനങ്ങ ളുമുണ്ട്, സ്വാഭാവികമായും സമ്പത്തിലൂന്നാതുള്ള പ്രസ്ഥാനങ്ങലായതുകൊണ്ട് , ആളും പരസ്യവും കുറവായിരിക്കുമെന്നു മാത്രം .
reasonable assesmentand criticism
DeleteWhat kind of english is it this?
DeleteLanguage should not be a problem. What pipiladan said is a fact.
Deleteഒരു വലിയ ക്ലാപ്പ്. ഉണര്‍ത്താന്‍. ഹല്ലോ ഞാന്‍ അല്ല ചര്‍ച്ച വിഷയം. കര്‍ത്താവിന്റെ സഭ. ലക്‌ഷ്യം മാറുന്നു വിഷയവും. സഭയയുടെ നവീകരണം എന്നതിലേക്ക് തിരിച്ചു വരാം. ജോണങ്ങനെ പലതും പറയും. കം ഓഓഓഓഓഓണ്‍
ReplyDelete