Translate

Sunday, May 20, 2012

നമ്മള്‍ ഇപ്പോഴും ദൈവത്തിന്‍റെ രൂപത്തിലോ?

Roy thomas, john, ....
എന്നെ കുറ്റപ്പെടുത്തുവാന്‍ ഒരവസരം കൂടി ഉണ്ടാക്കട്ടെ .
വചനം വായിച്ചാലും മനസിലാകനമെന്നില്ല, അതില്‍ നമ്മുടെ പാരമ്പര്യമായ പഠിപ്പിക്കലുകള്‍ക്ക് വിശ്വാസങ്ങള്‍ക്ക് ഒക്കെ ഒരു സ്വാധീനമുണ്ട്.
അവന്‍റെ സ്വന്തം രൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചുവെന്നു ദൈവ വചനം പറയുന്നു. അത് ശരിതന്നെ. എന്നാല്‍ ആ രൂപത്തിന് മാറ്റം വന്നകാര്യം നമ്മള്‍ സൌകര്യപൂര്‍വ്വം മറന്നുകളയുന്നൂ. ഇന്നും നമ്മള്‍ ആദ്യത്തെ ദൈവത്തിന്‍റെ രൂപത്തിലായിരുന്നു എങ്കില്‍ , യേശു നുണപറഞ്ഞു. ദൈവത്തിന്‍റെ രൂപം മാറ്റി മനുഷ്യന്‍റെ രൂപത്തില്‍ നമ്മുടെ രെക്ഷക്കെത്തെണ്ട കാര്യമില്ലല്ലോ?
ഇപ്പോഴത്തെ നമ്മള്‍ ദൈവത്തിന്‍റെ രൂപത്തിലല്ല മറിച്ചു അവസ്ഥാമാറ്റം വന്ന മനുഷ്യന്‍റെ രൂപത്തിലാണ് അതുകൊണ്ടാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്.
ഫിലിപ്പി 2:6 അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
7 വിചാരിക്കാതെ ദാസരൂപം എടുത്തു
8 മനുഷ്യസാദൃശ്യത്തിലായി തന്നെത്താൽ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.
9 അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി

ഇപ്പോഴത്തെ നമ്മള്‍ ദൈവത്തിന്‍റെ രൂപത്തിലല്ല മറിച്ചു അവസ്ഥാമാറ്റം വന്ന മനുഷ്യന്‍റെ രൂപത്തിലാണ്
ഉല്പത്തി - 5:3
ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു പേരിട്ടു.

ദൈവ രൂപത്തില്‍ ( പാപം ചെയ്യുന്നതിന് മുന്‍പുണ്ടായിരുന്ന ആദം) ആകാന്‍ പോകുന്നതേയുള്ളൂ.
റോമർ - 8:29
അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.

ഇന്നല്ല അന്നാണ് എന്ന് പറയുന്നത് കണ്ടാലും
മത്തായി - 13:43
അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ.
ദൈവത്തിന്‍റെ രൂപത്തിലായിട്ടില്ല
കൊരിന്ത്യർ 2 - 3:18
എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.
ആദത്തിന് ദൈവവുമായി സംസാരിക്കാന്‍ പറ്റുമായിരുന്നൂ. ഭാവിയില്‍ ( അവന്റെ രൂപത്തിലായി ക്കഴിഞ്ഞു) നമുക്കും പറ്റും.
കൊരിന്ത്യർ 1 - 13:12
ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടതുപോലെ തന്നേ അറിയും,

അവന്‍റെ സാദൃശ്യം കിട്ടാനിരിക്കുന്നതെയുള്ളൂ
യോഹന്നാൻ 1 - 3:2
പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.
ആദത്തിന്‍റെ സാദൃശ്യം ധരിച്ചതുപോലെ ദൈവത്തിന്‍റെ സാദൃശ്യം ധരിക്കും( Future ) ധരിച്ചിട്ടില്ല.
കൊരിന്ത്യർ 1 - 15:49
നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വർഗ്ഗീയന്റെ പ്രതിമയും ധരിക്കും.
നമ്മള്‍ ദൈവത്തിന്‍റെ രൂപത്തിലായിട്ടില്ല ,ആകുമ്പോഴുള്ള ഏകദേശരൂപം ഇങ്ങനെയാണ്
മത്തായി - 17:2
അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്ത്രം വെളിച്ചം പോലെ വെള്ളയായി തീർന്നു.

നമ്മള്‍ ആദ്യ ആദത്തെപ്പോലെ നീതിമാന്മാരകും
റോമർ - 5:19
ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും.

റോമർ - 8:3
ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.
ഗലാത്യർ 5:16-26
16 ഞാന്‍ നിങ്ങളോട് പറയുന്നൂ , ആത്മാവിനെ അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തരുത്.
17 ജഡാഭിലാഷം ആത്മാവിന്നും ആത്മാഭിലാഷം ജഡത്തിന്നും എതിരാണ് . അവ പരസ്പരം എതിര്ക്കുന്നത് നിമിത്തം ,ആഗ്രഹിക്കുന്നത് ചെയ്യാന്‍ നിങ്ങള്ക്ക് സാധി ക്കാതെ വരുന്നു.
18 ആത്മാവിനെ അനുസരിച്ചുനടക്കുന്നു എങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിൻ കീഴുള്ളവരല്ല.

19 ജഡത്തിന്റെ പ്രവൃത്തികളോ വ്യഭിചാരം , അശുദ്ധി, ദുഷ്കാമം, ദുര്‍വൃത്തി, വിഗ്രഹാരാധന,

20 ആഭിചാരം, ശത്രുത ,കലഹം ,അസൂയ , കോപം ,മാത്സര്യം ,ഭിന്നത ,വിഭാഗിയ ചിന്ത , ക്രോധം, ശാഠ്യം,
21 വിദ്വേഷം , ഭിന്നത, അസൂയ, മദ്യപാനം, മതിരോത്സവം, മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.

22 ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത,

23 ഇന്ദ്രിയജയം( ആത്മസംയമനം) എന്നിവയാണ് . ; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.
24 ക്രിസ്തുയേശുവിന്നുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു.

25 ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക.

26 നാം അന്യോന്യം പോരിന്നു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികൾ ആകരുതു.

Romans 7:15-25

15 I do not understand what I do. For what I want to do I do not do, but what I hate I do. 16 And if I do what I do not want to do, I agree that the law is good. 17 As it is, it is no longer I myself who do it, but it is sin living in me. 18 For I know that good itself does not dwell in me, that is, in my sinful flesh. For I have the desire to do what is good, but I cannot carry it out. 19 For I do not do the good I want to do, but the evil I do not want to do—this I keep on doing. 20 Now if I do what I do not want to do, it is no longer I who do it, but it is sin living in me that does it.
21 So I find this law at work: Although I want to do good, evil is right there with me. 22 For in my inner being I delight in God’s law; 23 but I see another law at work in me, waging war against the law of my mind and making me a prisoner of the law of sin at work within me. 24 What a wretched man I am! Who will rescue me from this body that is subject to death? 25 Thanks be to God, who delivers me through Jesus Christ our Lord!
So then, I myself in my mind am a slave to God’s law, but in my sinful flesh a slave to the law of sin.
റോമാ 8:4
അവിടുന്ന് തന്റെ പുത്രനെ പാപപരിഹാരത്തിനു വേണ്ടി പാപകരമായ ശരീരത്തിന്റെ സാദൃശ്യത്തില് ‍അയച്ചുകൊണ്ട് പാപത്തിനു ശരീരത്തില്‍ ശിക്ഷ വിധിച്ചു.

2 comments:

  1. മനുഷ്യന് ദൈവത്തിന്‍റെ രൂപത്തിലും സാദൃശ്യത്തിലും എന്നതിന് ഒത്തിരി അപവാദങ്ങള്‍ ഉണ്ട്. എങ്കിലും ഞാന്‍ കാണുന്ന വിധം പറയാം. ഒന്നാമതായി ഓരോ മനുഷ്യനും നിഷ്കളങ്കര്‍ അയാണ് ജനിക്കുന്നത്. യാതൊരു തിന്മയുടെ ലാഞ്ചന പോലും ഇല്ലാത്ത നിഷ്കളങ്ക ശിശു. അതിനെ ഏറ്റവും വിശുദ്ധം എന്ന് വിളിക്കാം ; പാപത്തെ സംബന്ധിച്ചിടത്തോളം. ദൈവത്തിനും ശിശുക്കള്‍കും അഹങ്കാരം ഇല്ലാത്ത അഹം ആണ് മറ്റൊന്ന് ഉള്ളത്. അത് കൊണ്ടായിരിക്കണം യേശു പറഞ്ഞത് " നിങ്ങള്‍ ശിശുക്കളെ പോലെ ആകുവിന്‍ എന്നും, അവരെ പോലെ ഉള്ളവര്‍ക്കാണ് സ്വര്‍ഗ രാജ്യംഎന്നും . പിന്നെ ദൈവത്തെ പോലെ മനുഷ്യനും അഹം അഥവാ ഞാന്‍ എന്ന അറിവ് ഉണ്ട്. (individuality and self consciousness) കൂടാതെ അസ്ഥിത്വം കിട്ടുന്ന നിമിഷം മുതല്‍ നിത്യമായി ജീവിക്കുന്ന ഒരു അല്മാവും (living spirit or soul ) കൂടി ആണ് മനുഷ്യന്‍ .അതായിരിക്കും അത്മീയ രൂപവും സാദൃശ്യവും. മനുഷ്യനും ദൈവവും തമ്മിലുള്ള മറ്റൊരു സാമ്യം അവരുടെ സൃഷ്ടിക്കാനുനുള്ള ത്വരയും കഴിവും ആണ്.(ceativity)

    വേറെ ഒരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ യേശു ദൈവം ആണ് എന്നാണ് എന്‍റെ വിശ്വാസം. ആ വിശ്വാസത്തെ അടിസ്ഥാനം ആക്കി പറഞ്ഞാല്‍ യേശുവിനു മനുഷ്യന്‍റെ സാദൃശ്യവും രൂപവും ആണ്. ദൈവത്തിനു ഒരു രൂപവും സാദൃശ്യവും ഉണ്ടെങ്കില്‍ അത് യേശുവിന്‍റെ രൂപം ആണ്.ദൈവമായ യേശു തീര്‍ച്ചയായും ഒരു നിത്യ ജീവി ആയതു കൊണ്ട് യേശുവിന്‍റെ രൂപവും നിത്യമാണ്. അല്ലെങ്കില്‍ യേശുവിന്‍റെ മനുഷ്യ രൂപം മനുഷ്യന്‍ ഉണ്ടാകുന്നതിനു മുന്‍പ് തന്നെ നിത്യമായ ദൈവിക ജ്ഞാനത്തില്‍ ഉണ്ടായിരുന്നിരിക്കണം. അതുകൊണ്ട് ഭൂമിയില്‍ ജനിക്കാന്‍ പോകുന്ന യേശുവെന്ന് വിളിക്കപ്പെടുന്ന ദൈവത്തിന്‍റെ രൂപത്തിലും സാദൃശ്യത്തിലും ആണ് മനുഷ്യനെ ദൈവം സൃഷ്ടിച്ചത് എന്ന് പഴയ ഭാഷയിലും, അല്ലെങ്കില്‍ പരിണമിപ്പിച്ചത് എന്നോ ഡിസൈന്‍ ചെതത് എന്നോ അധൂനിക കാഴ്ചപ്പാടിലും പറയാം. മനുഷ്യന്‍റെ ബുദ്ധിയിലും രൂപത്തിലും നമ്മള്‍ റോബോട്സ് ഡിസയിന്‍ ചെയ്യുന്നതുപോലെ തന്നെ. ( മനുഷ്യനെ റോബോട്സ് ആക്കി എന്ന് പറയല്ലേ . വെറും ഒരുദാഹരണം) മനുഷ്യനെ സൃഷ്ടിച്ചത് ഒരു നേരത്തെ ഉള്ള ഒന്നിന്‍റെ (Pre-existing reality യുടെ ) രൂപത്തിലാണെന്ന് എന്ന് അനുമാനിക്കാം .മനുഷ്യന്‍ എന്നും മനുഷ്യന്‍ ആയിരുന്നു. മനുഷ്യന് ദൈവിക സാദൃശ്യം, രൂപം ഒക്കെ ഉണ്ട് എന്നൊക്കെ പറയുന്നത് ദൈവത്തിനു തുല്യന്‍ ആണ് എന്ന് കരുതുന്നത് ശരിയല്ല. സൃഷ്ടി ഒരിക്കലുംസ്രഷ്ടാവല്ലല്ലോ . കാരണം ഞാന്‍ ഈശ്വരന്‍ ആണെങ്കില്‍ എനിക്ക് തെറ്റ് ചെയ്യാന്‍ പറ്റില്ല. എനിക്ക് പൂര്‍ണതയ്ക്ക് വേണ്ടിയോ, അറിവിന്‌ വേണ്ടിയോ, ദൈവത്തില്‍ എത്താന്‍ വേണ്ടിയോ സ്വര്‍ഗ പ്രാപ്തിക്കു വേണ്ടിയോ ഒന്നും ചെയ്യണ്ട കാര്യം ഇല്ല . കാരണം അതെല്ലാം ഉണ്ടല്ലോ മനുഷ്യന്; മനുഷ്യര്‍ ഈശ്വരന്മാര്‍ ആണെങ്കില്‍. മനുഷ്യന്‍ ഈശ്വരന്‍മാര്‍ അല്ലാത്തത് കൊണ്ടാണ് ഈശ്വരന്‍ തന്നെ മനുഷ്യനായി നമ്മെ രക്ഷിക്കാന്‍ വരേണ്ടി വന്നത്.
    മേല്‍ പറഞ്ഞവ എനിക്ക് തോന്നിയ ഒരു തോന്നിയവാസം ആയിരിക്കും. എന്നാലും എനിക്ക് തൃപ്തികരം ആണ്. എന്‍റെ വക ആയും ഒരു
    ബൈബിള്‍ വ്യാഖ്യാനം ഇരിക്കട്ടെ. അല്ലെങ്കില്‍ ദുര്‍വ്യാഖ്യാനം. ഇപ്പൊ അതൊരു ഫാഷന്‍ ആണല്ലോ. ഒരാള്‍ ഒരു തടവ്‌ ശോന്നത് ആയിരം പേര്‍ ശരിയെന്നു ശോന്നാല്‍ അതും ആയിരം തടവ്‌ ശോന്ന മാതിരി. പിന്നെ അതും ഒരു ദൈവശാസ്ത്രം. ആരു കണ്ടു എന്‍റെ ഇന്നത്തെ ദുര്‍വ്യാഖ്യാനം നാളത്തെ തിയോളജി ആവില്ലാന്നു .

    ReplyDelete
  2. കലാകാരനായ ദൈവം തന്‍റെ രൂപത്തില്‍ മറ്റൊരു പൂര്‍ത്തിയാക്കാത്ത ആദമെന്ന
    ദൈവത്തെ രൂപകല്‍പ്പന ചെയ്തുവെന്നും ഉല്‍പ്പത്തിയില്‍ മനസിലാക്കുന്നു.

    തന്‍റെ രൂപത്തില്‍ സൃഷ്ടിച്ചതുകൊണ്ടു ആഫ്രിക്കാക്കാരന്‍ പറയും ദൈവത്തിന്‍റെയും ആദാമിന്‍റെയും മൂക്ക്നീണ്ടതും ചുണ്ടു തടിച്ചുന്തിയതെന്നും. കള്ളന്‍ നോക്കുമ്പോള്‍ അവന്‍റെ രൂപമുള്ള ദൈവം കള്ളനും, കൊലപാതകിയുടെ കാഴ്ചപ്പാടില്‍ ദൈവം ഒരു കൊലപാതകിയും. മുച്ചീട്ടുകളിക്കാരും പിടിച്ചുപറിക്കാരും, തെമ്മാടിയും കന്യാസ്ത്രിയും അച്ചനുമൊക്കെ ദൈവത്തിന്‍റെ രൂപങ്ങള്‍തന്നെ.

    ഒരു അച്ചന്‍ പള്ളിയില്‍ ഇങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട്.ദൈവം ആദമിനെ സൃടിച്ചപ്പോള്‍ തന്‍റെ വ്യാപ്തിയില്ലാതെ ദൈവത്തിനുള്ളിലെ ഗുണവും ഘടകപദാര്‍ത്ഥങ്ങളുമേ നല്‍കിയുള്ളൂ. ഒരു സമുദ്രവും അതിനുള്ളിലെ ഒരു തുള്ളി വെള്ളവും സൂക്ഷ്മനിരീക്ഷണം ചെയ്യുന്നുവെങ്കില്‍
    സമുദ്രത്തിലും ഒരു തുള്ളി വെള്ളത്തിലും അടങ്ങിയിരിക്കുന്ന
    ഗുണവും അതിലെ ഘടകപദാര്‍ഥങ്ങളും ഒന്നായിരിക്കും. സമുദ്രത്തിനു വ്യാപ്തിയുണ്ട് എന്നാല്‍ ഒരു തുള്ളി വെള്ളത്തിന്‌ സമുദ്രംപോലെ
    വ്യാപ്തിയില്ല.

    പ്രപഞ്ചം മുഴുവന്‍ ഉള്‍കൊണ്ട ദൈവത്തിനു പ്രപഞ്ചത്തിലെ പരമാണുവായ
    മനുഷ്യരൂപമെന്ന് പറഞ്ഞാല്‍ ആദിയും അന്തവുമായ ഈശ്വരനെന്ന സങ്കല്‍പ്പത്തിനു അര്‍ത്ഥമെന്ത്?

    കലാകാരനായ ദൈവം തന്നെപ്പോലെ പൂര്‍ണ്ണമായി പണി തീര്‍ക്കുവാന്‍ സാധിക്കാത്ത
    ആദാമിന്‍റെ രൂപം മണ്ണുകൊണ്ട് ഉണ്ടാക്കി ജീവന്‍റെ ശ്വാസം കൊടുത്തു. ദൈവം തന്‍റെ ആദമിന്‍റെ രൂപത്തിലുള്ള ദൈവത്തിനു സദാചാരപരമായ ഉപദേശം കൊടുക്കാന്‍ മറന്നു പോയി. ഇല്ലെങ്കില്‍ മനപൂര്‍വം കൊടുത്തില്ല. ദൈവത്തിന്‍റെ
    വ്യാപ്തിയില്ലെന്നുള്ളതുപോലെ സദാചാരം അറിഞ്ഞുകൂടാത്ത ആദാമിന് ദൈവത്തിന്‍റെ ഗുണവും മേന്മയും ഇല്ലെന്നും അര്‍ഥം. പിന്നെ എങ്ങനെ
    ദൈവത്തെപ്പോലെ ആദംആകും.

    ദൈവത്തിന്റെ രൂപത്തില്‍ സൃഷ്ടിച്ച അപൂര്‍ണ്ണ ദൈവമായ ആദമിനോട് പറയുകയാണ്‌, ആ കനി ഭക്ഷിക്കരുത്, അത് അറിവിന്‍റെ വൃഷമാണ്. അറിവ് ആദാമിന് കൊടുത്തിരുന്നുവെങ്കില്‍ പിശാചു അവിടെ വരുകയില്ലായിരുന്നു. ദൈവത്തോളം ആകണമെങ്കില്‍ നന്മതിന്മകളുടെ കനി ഭക്ഷിക്കണം.

    സദാചാരം എന്ന തത്വം അറിഞ്ഞുകൂടാത്ത അരദൈവങ്ങളായ ആദംദമ്പതികള്‍
    ഏദന്‍തോട്ടത്തില്‍ അനുസരണക്കേട് കാണിച്ചു. ദൈവത്തിന്‍റെ രൂപത്തിലാണ് ആദമിനെ സൃഷ്ടിച്ചതെങ്കില്‍ സദാചാരത്തിന്റെ അറിവുംകൂടി ദൈവം
    നലകണമായിരുന്നു. നന്മതിന്മ തിരിച്ചറിയുവാന്‍ അവര്‍ക്കു സാധിച്ചിരുന്നുവെങ്കില്‍ ശാത്താന്‍റെ പ്രലോഭനത്തില്‍ ഇവര്‍ പാപം ചെയ്യുകയില്ലായിരുന്നു.

    ഇതില്‍ നിന്നും മനസിലാക്കേണ്ടത് ആദമിനെ സൃഷ്ടിച്ചവന്‍
    നീതിമാന്‍ ആയിരുന്നില്ല. ദൈവം അവന്‍റെ രൂപമോ ഗുണമോ ആദാമിന് നല്‍കിയില്ല. മറ്റൊരു തരത്തില്‍ ചിന്തിക്കുകയാണെങ്കില്‍ ആദാമിനെ
    സൃഷ്ടിച്ച ദൈവത്തിനു സദാചാരമെന്തെന്നു അറിവില്ലായിരുന്നു.

    ഈ ദൈവത്തിനും ആദാമിനും ആവ്വാക്കും അടിസ്ഥാനപരമായി ഒരു പശുവിന്റെ ബുദ്ധിയായിരിക്കാം ഉണ്ടായിരുന്നത്. അതുകൊണ്ടായിരിക്കും പഴയ നിയമം മുഴുവനും സദാചാര വിരുദ്ധനായ ഒരു ദൈവത്തെയാണ് ഉടനീളം കാണുന്നത്. ആദാമിന്‍റെ പാപപൊറുതിക്കായി ഭൂമിയില്‍ ഒരു രക്ഷകനെ ആവശ്യമില്ലാത്ത സമയങ്ങളില്‍ ദൈവത്തിന്‍റെ മകന്‍തന്നെ ജനിക്കേണ്ടി വന്നു. നോവയുടെ കാലത്തു ഭൂമിമുഴുവന്‍ ജലത്തില്‍താണു. സകല ജീവജാലങ്ങളും പാപം ചെയ്യാത്ത നിഷ്കളങ്കരായ കുഞ്ഞുങ്ങള്‍സഹിതം നശിച്ചിട്ടും സ്നേഹമുള്ള ദൈവം അന്നു തന്‍റെ മകനെ ഭൂമിയില്‍ അയച്ചില്ല.

    ReplyDelete