Translate

Monday, May 21, 2012

പൂഴിയും പൊടിയും എബ്രായ ഭാഷയിലെ ആത്മയും

ഉല്പത്തി - 2:7 
യഹോവയായ ദൈവം ഭൂമിയിലെ പൂഴി കൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.
ഇവിടെ ഇതിലെ പൊടി, പൂഴി എന്നൊക്കെ വിവര്‍ത്തനം ചെയ്തിരിക്കുന്നത് എബ്രായ ഭാഷയിലെ ആത്മാ എന്നാ പദമാണ് ( ഇത് ഞാനുണ്ടാക്കിയ  പുതിയ  കണ്ടുപിടുത്തമല്ല  P.O.C Bibil ലെ ഇതിന്‍റെ അടിക്കുറുപ്പ്‌ നോക്കുക ) . എന്നാല മണ്ണ്, ഭൂമി ,ധൂളി , ചെളി എന്നുള്ള എബ്രായ പദങ്ങള്‍ വേറെയാണ് . ഹെബ്രൂ, അരാമിക് ഭാഷയും , ഇന്ത്യന്‍ ഭാഷകളും തമ്മില്‍ ഒത്തിരി സാമ്യമുണ്ട്‌   .( അത് ഭാഷപണ്ടിതനായ  പടന്നമാക്കലിനു വിടുന്നു ). അങ്ങനെ വന്നാല്‍ ഭൂമിയിലെ ആത്മാവ് കൊണ്ട് എന്നാതാവില്ലേ കൂടുതല്‍ ശരി? പല ആത്മാവുണ്ട് , ലോകത്തിന്‍റെ ആത്മാവ് , ഭൂമിയുടെ ആത്മാവ് , മനുഷ്യന്‍റെ ആല്മാവ്‌, ദുരാല്‍മാവ്, ......, ദൈവാല്‍മാവ്‌,
ആദം ഒരു ആല്‍മ ജീവിയായിരുന്നു . ആപ്പോള്‍ ആല്‍മജീവിക്കെങ്ങനെ കയ്യും കാലും? മറു ചോദ്യം ദൈവത്തിനെങ്ങനെ അവയവങ്ങള്‍? രണ്ടു ചിറകും നാല് ചിറകും പാദവും മുഖവും ആള്മാജീവികലായ  മാലാഖ മാര്‍ക്കുല്ലതെങ്ങനെ? ആള്മാജീവിയായ  ലുസിഫര്‍ ചിറകുകള്‍ വിടര്‍ത്തി ദൈവത്തെ മറച്ചതെങ്ങനെ? 
അപ്പോള്‍ ആള്മിയ ജീവികള്‍ക്കും ശരീരമുണ്ട്  , നമുക്കുള്ളതുപോലെയോ, നമുക്ക്  ഇപ്പോള്‍ കാണാവുന്നതുപോലെയോ അല്ല  എന്ന് മാത്രം . ആ ശരീരത്തില്‍ ഈ  ജഡം സാത്താന്‍  സംയോജിപ്പിച്ചത് കൊണ്ടാണ്  നമ്മുക്ക്  ആള്മീയ  ശരീരത്തിന്‍റെ ഗുണങ്ങള്‍ അന്യമായത് .( ഒരുകുപ്പി പാലില്‍ ഒരുകുപ്പി മണ്ണെണ്ണ  ചേര്‍ത്താല്‍ പാലതിലുണ്ടെങ്കിലും, നമുക്കത്  പാലായി ഉപയോഗിക്കാന്‍ പാടില്ലല്ലോ ? എന്നാല്‍ അതിന്‍റെ ഭൌതീക  ഗുണങ്ങള്‍ മണ്ണെണ്ണയോട്  കൂടുതല്‍ അടുത്തതയിരിക്കും , മണവും ,രുചിയും  മണ്ണെണ്ണ യുടെ  ഒരു തീപ്പെട്ടി കത്തിച്ചിട്ടാല്‍ കത്തുകയും ചെയ്യും . പാലിന്‍റെ എല്ലാ ഗുണവും നഷ്ട്ടപ്പെടുകയും ചെയ്യും .ഇതുപോലെ നമ്മുടെ ഒത്തിരി നല്ല  കഴിവുകള്‍ ഒരു Frozen അവസ്ഥയിലാണ്  ഇപ്പോള്‍ . ഉദാഹരണത്തിന്. ഇവിടെയിരുന്നു ഇപ്പോള്‍ എന്‍റെ ഭാവനകൊണ്ടും ,ആല്‍മാവുകൊണ്ടും,ചിന്ത കൊണ്ടും മനസുകൊണ്ടും ഡല്‍ഹിയിലെത്താന്‍ പറ്റും . അതിനു തടസം എന്‍റെ ഈ  ജടശരീരമാണ്.  മണ്ണെണ്ണ -പാല്‍ മിശ്രിതത്തില്‍ നിന്ന്   മണ്ണെണ്ണ  നീക്കം  ചെയ്യുന്നതുപോലെ , എന്‍റെ ആള്മീയ ജടിക ശരീരത്തില്‍ നിന്ന്  ജടികശരീരം നീക്കം ചെയ്തു ആല്‍മീയ  ശരീരത്തിന്  ജീവന്‍ വെക്കുമ്പോള്‍ (യേശുവിന്‍റെ രണ്ടാം വരവിലോ ഉയര്‍പ്പിലോ) നമുക്ക്  അന്തമായ പല കഴിവുകളും ഉണ്ടാവും . 
നാല്  വന്‍ നദികള്‍ ഒഴുകിയിരുന്ന  പാറുദീസ ഈ മുഴു ഭൂമിയെന്ന  ഒറ്റ വന്‍കര യായിരുന്നു   . (പെലെഗിന്റെ കാലത്താണ്  ഭൂമി വിഭജിക്കപ്പെട്ടു ഭൂഖണ്ടങ്ങലായത്.) ഈ മുഴു ഭൂമി നോക്കി നടത്താന്‍ ഒരു വിമനമോ , കാറോ, സൈക്കിളോ പോലും ദൈവം കൊടുത്തില്ല  . ചെരിപ്പുപോലും . ആല്‍മജീവിയായ ആദത്തിന്  എവിടെയും ഇപ്പോഴും നിമിഷനേരം കൊണ്ട്  എത്താനുള്ള കഴിവുണ്ടായിരുന്നു . ഒരു പറക്കാന്‍ കഴിവുള്ള  ചിത്രശലഭത്തെ ഏറ്റം നല്ലതെന്ന്  തോന്നുന്ന  , വെണ്ണകൊണ്ടോ  , സ്വര്‍ണം കൊണ്ടോ , ഐസ്ക്രീം കൊണ്ടോ പൊതിഞ്ഞാല്‍ ,അതിനു പിന്നെ പറക്കാന്‍ പറ്റുമോ? അതുപോലെ നല്ലതെന്ന്  നമ്മള്‍ കരുതുന്ന  ഒത്തിരി ഗുണങ്ങളുള്ള  ജഡം കൊണ്ട്  പൊതിഞ്ഞപ്പോള്‍ , ആദത്തിന്  ഈ ക്കഴിവുകള്‍ നഷ്ട്ടപ്പെട്ടു . ആദം ത്രികാല  ഞാനിയെന്നും കാണാം 
യഹോവയായ ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു.
 23 അപ്പോൾ മനുഷ്യൻ; ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു(presant). ഇവളെ നരനിൽനിന്നു എടുത്തിരിക്കയാൽ(past) ഇവൾക്കു നാരി എന്നു പോരാകും എന്നു പറഞ്ഞു, അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും. (future). 
ഇതുപോലെ രൂപാന്ത്രികരണവേളയില്‍ ( അല്‍പസമയത്തേക്ക്  ജടസ്വഭാവം freeze ആയപ്പോള്‍ ) ആരും പറഞ്ഞു കൊടുക്കാതെ തന്നെ രണ്ടായിരത്തഞ്ഞൂറോളം വര്‍ഷം മുന്‍പ് ജീവിച്ചതും ഇവര്‍ ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്തതുമായ മോശയും എലിയവിനെയും ആരും പറയാതെ തന്നെ ഇവര്‍ മനസിലാക്കുന്നു . അതുപോലെ ധനാവന്റെയും ലാസരിന്റെയും ഉപമയില്‍ ഒരിക്കലും തമ്മില്‍ കാണാത്ത അബ്രഹത്തെ ധനവാന്‍ തിരിച്ചറിയുന്നു .

കൊരിന്ത്യർ 1 - 15:45

ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.
കൊരിന്ത്യർ 1 - 15:47
ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ.
ഫിലിപ്പിയർ - 3:21
അവൻ സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും.
ഇയ്യോബ് - 33:4 
ദൈവത്തിന്റെ ആത്മാവു എന്നെ സൃഷ്ടിച്ചു; സർവ്വശക്തന്റെ ശ്വാസം എനിക്കു ജീവനെ തരുന്നു.
സഭാപ്രസംഗി - 12:7
പൊടി പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും.
ഉല്പത്തി - 3:23
അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെൻ തോട്ടത്തിൽനിന്നു പുറത്താക്കി
സെഖർയ്യാവു - 12:1
പ്രവാചകം, യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാടു; ആകാശം വിരിക്കയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്റെ ആത്മാവിനെ അവന്റെ ഉള്ളിൽ നിർമ്മിക്കയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാടു.
കൊരിന്ത്യർ 2 - 4:7
എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന്നു ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളതു.

 

3 comments:

  1. Look like new and logical interpretations. Thanks for your time.

    ReplyDelete
  2. It ia highly complicated and good.

    ReplyDelete
  3. "ഇവിടെ ഇതിലെ പൊടി, പൂഴി എന്നൊക്കെ വിവര്‍ത്തനം ചെയ്തിരിക്കുന്നത് എബ്രായ ഭാഷയിലെ ആത്മാ എന്നാ പദമാണ്"

    പി ഓ സി ബയിബിളില്‍ പൂഴിയില്‍ നിന്ന് അര്‍ഥം വരാവുന്ന ആദാം എന്നാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് പറയാന്‍ കാരണം ആദം എന്ന വാക്കിനു കാരണം പൂഴി എന്ന മലയാള പദത്തിന് സമം ആയ ഹീബ്രു പദം ആദമ ആണ്. അതായത് ആദമ യില്‍ നിന്ന് വന്നത് കൊണ്ട് ആദാം എന്ന് വിളിച്ചു എന്നര്‍ഥം. ഹീബ്രു വിലെ ആദമ എന്ന് വച്ചാല്‍ പൂഴി എന്ന് തന്നെ ആണ് അര്‍ഥം. സംസ്ക്രിതത്തിലെയോ അല്ലെങ്കില്‍ മലയാളത്തിലെയോ ആത്മാവ് അല്ല. ആത്മാവിനു ഹീബ്രുവില്‍ റൂഹ അല്ലെങ്കില്‍ റുഹ് എന്നാണ്. അതില്‍ നിന്നാണല്ലോ സുറിയാനിയില്‍ നിന്നും നമ്മള്‍ പരിശുദ്ധ റൂഹ എന്ന് പറയുന്നത്. ഉല്പത്തി മൂന്നാം അദ്ദ്യായം 19 പറയുന്നു '" നീ പൊടിയാണ് പൊടിയിലേക്കു തന്നെ നീ മടങ്ങും എന്ന്" അത് തികച്ചും മനുഷ്യന്‍ ശരീരം മണ്ണാണ് എന്ന ആശയം ആണ് പ്രകടിപ്പിക്കുന്നത്. മനുഷ്യന് ആത്മാവുണ്ട് എന്ന ആശയം യഹൂദരുടെ ഇടയില്‍ പിന്നീടാണ് വളര്‍ന്നു വന്നത്. ഇവിടെ ആണ് പഴയ നിയമത്തില്‍ ആത്മാവിനെ കുറിച്ച് പരാമര്‍ശിക്കുന്നത്.സഭാപ്രസംഗി - 12:7 "ധൂളി അതിന്‍റെ ഉറവിടമായ മണ്ണിലേക്ക് മടങ്ങും.ആത്മാവ് തന്‍റെ കര്‍ത്താവായ ദൈവത്തിങ്കലേക്കു തിരിച്ചു പോകുകയും ചെയ്യും"

    ReplyDelete