Translate
Tuesday, May 1, 2012
ഒബാമാ കെയറിനെപ്പറ്റി ജോണിന്‍റെ വിലയിരുത്തല്‍
ഒബാമാ കെയറിനെപ്പറ്റി ജോണിന്‍റെ വിലയിരുത്തല്‍ സംബന്ധിച്ചു സമുചിതമായ തെളിവോടെ ജോസ് പടന്നമാക്കല്‍ അഭിപ്രായപ്പെട്ടിരുന്നു. വെളുക്കാന്‍ തേച്ചതു പാണ്ടായിപ്പോയിയെന്നുള്ള പഴമൊഴിപോലെ ഈ അഭിപ്രായത്തിന്മേല്‍ ജോണിന്‍റെ തെറ്റിധാരണ തിരുത്തല്‍ നൂറുമേനി വിളഞ്ഞു പുതിയ തെറ്റിധാരണകളായി വായനക്കാരെ മൊത്തം ചിന്താകുഴപ്പത്തില്‍ എത്തിച്ചിരിക്കുകയാണ്. ഇത്തരം അഭിപ്രായങ്ങള്‍ വിദ്യാഹീനര്‍ക്ക് സ്വീകാര്യമെങ്കിലും ബുദ്ധിജീവികള്‍ അണിയറയിലുള്ള അത്മായശബ്ദത്തിനു ഉള്‍കൊള്ളുവാന്‍ പ്രയാസമാകും.
"ഒന്ന് - ഗര്‍ഭ നിരോധനമാര്‍ഗമല്ല ഇപ്പോഴത്തെ എതിര്‍പ്പിനു കാരണം.
രണ്ട്- ഗര്‍ഭചിദ്രം ആണ്.
അഞ്ച്- അബോര്‍ഷന്‍ തെറ്റാണെന്ന് വിശ്വസിക്കുന്ന ഡോക്ടര്‍, നേഴ്സ്, സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ തങ്ങളുടെ മനസാക്ഷിക്ക് വിരുദ്ധമായാല്‍പ്പോലും അബോര്‍ഷന്‍ നടത്തി കൊടുക്കണമെന്നുള്ളതാണ് പുതിയ ബില്ലിന്‍റെ പ്രത്യേകത."
ബില്ലിന്‍റെ ഈ പ്രസക്തഭാഗങ്ങള്‍ യഥാര്‍ഥപതിപ്പില്‍നിന്നും ഇവിടെ ഉദ്ധാരണയോഗ്യമാക്കിയിരുന്നെങ്കില്‍ വായനക്കാര്‍ക്ക് പ്രയോജനമാകുമായിരുന്നു. സത്യത്തെ മറച്ചുവെച്ചുകൊണ്ടുള്ള ഇത്തരം മനോഭാവനകള്‍ സ്വന്തം മനസാക്ഷിയോടു ചെയ്യുന്ന ആത്മവഞ്ചനയായെ ബുദ്ധിജീവികള്‍ കരുതുകയുള്ളു. അതല്ലായെങ്കില്‍ ബില്ല് താങ്കള്‍ ശരിക്കും പഠിച്ചിട്ടില്ലായെന്നും സാരം.
2. മനസാക്ഷിക്ക് വിരുദ്ധമായി അമേരിക്കയില്‍ ഒരു ഡോക്ട്ടര്‍ അബോര്‍ഷന്‍ ചെയ്യേണ്ടിവരുമെന്ന ജോണിന്‍റെ വാദം തികച്ചും ബാലിശമായിപ്പോയി. അങ്ങനെ ഒരു ഡോക്റ്റരോട് ആവശ്യപ്പെട്ടാല്‍ കോടികള്‍ നഷ്ടപരിഹാരമായി സ്ഥാപനത്തില്‍നിന്നു ഈടാക്കുവാന്‍ ഡോക്റ്റര്‍ക്ക് സാധിക്കുമെന്നും അറിയുക.
3.ഞാനും അബോര്‍ഷനെ അനുകൂലിക്കുന്ന ആളല്ല. എന്നാല്‍ ബലാല്‍സംഗം വഴി ഒരു സ്ത്രീ അവിഹിതഗര്‍ഭം ധരിച്ചാല്‍ തീരുമാനം എടുക്കേണ്ടത് ആ സ്ത്രീയാണ്. അല്ലാതെ സഭയല്ല. ഒരു അമ്മയുടെ ജീവന്‍ രക്ഷിക്കുവാന്‍ കുഞ്ഞിനെ അബോര്‍ട്ട് ചെയ്യുന്നതില്‍ തെറ്റില്ലായെന്നും ഞാന്‍ കരുതുന്നു. വൈകല്യങ്ങളുള്ള ഭ്രൂണമാണെങ്കില്‍ കൊടുംയാതനകളോടെ ആ കുഞ്ഞിനെ എന്തിനു
ഈ ലോകത്തില്‍ കൊണ്ടുവരണം. തീരുമാനം മാതാപിതാക്കള്‍ക്ക്
വിട്ടുകൊടുക്കുകയായിരിക്കും കൂടുതല്‍ ഉചിതം.
4. പുണ്ണ്യവാന്മാരുടെയും പുണ്യവതികളുടെയും നാമത്തില്‍ കൃത്രിമം കാണിച്ചു ആദായനികുതി വെട്ടിക്കുന്ന അനേക കത്തോലിക്കാസ്ഥാപനങ്ങളും ആശുപത്രികളും അമേരിക്കന്‍ ഐക്യനാടുകളില്‍ ധാരാളമായുണ്ട്. അവിടെ ജോലിചെയ്യുന്ന ആയിരകണക്കിന് ജീവനക്കാര്‍ക്ക് ഗവേണ്‍മെന്റു ആവശ്യപ്പെടുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നല്‍കുവാന്‍ താല്പര്യപ്പെടാത്തവര്‍ ആശുപത്രി ബിസിനസ് ഉപേക്ഷിച്ചു മറ്റു മേഖലകളിലേക്ക് സേവനങ്ങള്‍ അര്‍പ്പിക്കട്ടെ. ഇവിടെ ലാഭം കൊയ്യണമെങ്കില്‍ ഒബാമയുടെ നിയമങ്ങള്‍ പാലിച്ചേ മതിയാവൂ. ലാഭവും വേണം സര്‍ക്കാര്‍ നിയമങ്ങളെ തിരസ്ക്കിരിക്കുകയും ചെയ്യണമെന്നുള്ള അഹന്ത ഇനി വിലപ്പോവുകയില്ല.
5. രണ്ടു ലക്ഷമുണ്ടായിരുന്ന അമേരിക്കന്‍ കന്യാസ്ത്രികള്‍ ഇന്നു അമ്പത്തി അയ്യായിരമായി കുറഞ്ഞിരിക്കുന്നു. ശേഷിച്ചവരായ ഈ കന്യാസ്ത്രികളുടെ പ്രായം എഴുപതിനോടും അടുക്കുന്നു. അവരെ ദരിദ്രര്‍ ആക്കി ഞെക്കിപ്പിഴിയുവാന്‍ അധികാരചക്രം പിടിക്കുന്ന പോപ്പ് ബന്ടിക്റ്റും കൂട്ടരും എന്തിനും തയ്യാറായി രംഗത്തിറങ്ങിയിരിക്കുകയാണ്.
ജോണ്‍ പോളിന്‍റെ പണ്ടുള്ള അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ സ്ത്രീകള്‍ക്കും പൌരാഹിത്യം വേണമെന്നു ഒരു കന്യാസ്ത്രി പരസ്യമായി ആവശ്യപ്പെട്ടത് മാര്‍പാപ്പയെ ക്ഷുപിതനാക്കി. അന്നുമുതല്‍ വത്തിക്കാന് അമേരിക്കന്‍ കന്യാസ്ത്രികളോട് പകതുടങ്ങി. ഈ സഹോദരികള്‍ വിശ്രമമില്ലാതെ പാവങ്ങള്‍ക്കുവേണ്ടി കഠിനധ്വാനം ചെയ്യുന്നു.
അറുപതുശതമാനം മാസ്റ്റേഴ്സ്ഡിഗ്രിയുള്ളവരും ബാക്കി പി.എച്.ഡിയും അതില്‍ കൂടുതല്‍ ഡിഗ്രിയുമുള്ള ഈ സഹോദരിമാരെ നയിക്കുന്നത് വിദ്യാഭ്യാസം കുറഞ്ഞ പുരോഹിത മെത്രാന്മാരെന്നുള്ളതും വിരോധാഭാസമാണ്. മേത്രാന്മാരില്‍ മാസ്റ്റേഴ്സ് നേടിയവര്‍ 24 ശതമാനവും പോസ്റ്റ്മാസ്റ്റേഴ്സ് ഉള്ളവര്‍ വെറും പത്തു ശതമാനവും മാത്രം. ഈ അര്‍ദ്ധപണ്ഡിതരാണ് പുരുഷ മസിലുപയോഗിച്ച് ബുദ്ധിജീവികളായ കന്യാസ്ത്രികളില് മേല്‍ അധികാരമത്ത് പ്രയോഗിക്കുന്നത്. തലമണ്ടയില്‍ ഒന്നുമില്ലാത്ത പുരോഹിതവര്‍ഗങ്ങളുടെ പിടിയില്‍ ഈ സഹോദരികളെ കൂച്ചികെട്ടുവാനുള്ള ശ്രമം പൂഴിയില്‍ എഴുതിയതുപോലിരിക്കും. ഇവരുടെ തലയില്‍ പൊന്‍കൂന്തല്‍ തൊപ്പി കയറിയതുമുതല്‍ പരിശുദ്ധ അര്രൂപി വിട്ടുപോയി. പകരം ശാത്താന്‍ വാസവും ഉറപ്പിച്ചു.
6. ഒബാമയുടെ തെരഞ്ഞെടുപ്പു അടുത്തു വരുമ്പോള്‍ അദ്ദേഹത്തെ തോല്‍പ്പിക്കുവാന്‍ ഈ മെത്രാന്മാര്‍ വൈസ് പ്രസിഡന്റ് ബായിഡനു കുര്‍ബാന നല്കുമോയെന്നും സംശയിക്കെണ്ടിയിരിക്കുന്നു.
Subscribe to:
Post Comments (Atom)
Reply to Chako kalarikkal
ReplyDelete"ബില്ലിന്‍റെ ഈ പ്രസക്തഭാഗങ്ങള്‍ യഥാര്‍ഥപതിപ്പില്‍നിന്നും ഇവിടെ ഉദ്ധാരണയോഗ്യമാക്കിയിരുന്നെങ്കില്‍ വായനക്കാര്‍ക്ക് പ്രയോജനമാകുമായിരുന്നു. സത്യത്തെ മറച്ചുവെച്ചുകൊണ്ടുള്ള ഇത്തരം മനോഭാവനകള്‍ സ്വന്തം മനസാക്ഷിയോടു ചെയ്യുന്ന ആത്മവഞ്ചനയായെ ബുദ്ധിജീവികള്‍ കരുതുകയുള്ളു. അതല്ലായെങ്കില്‍ ബില്ല് താങ്കള്‍ ശരിക്കും പഠിച്ചിട്ടില്ലായെന്നും സാരം.
2. മനസാക്ഷിക്ക് വിരുദ്ധമായി അമേരിക്കയില്‍ ഒരു ഡോക്ട്ടര്‍ അബോര്‍ഷന്‍ ചെയ്യേണ്ടിവരുമെന്ന ജോണിന്‍റെ വാദം തികച്ചും ബാലിശമായിപ്പോയി.
അങ്ങനെ ഒരു ഡോക്റ്റരോട് ആവശ്യപ്പെട്ടാല്‍ കോടികള്‍ നഷ്ടപരിഹാരമായി സ്ഥാപനത്തില്‍നിന്നു ഈടാക്കുവാന്‍ ഡോക്റ്റര്‍ക്ക് സാധിക്കുമെന്നും അറിയുക."
മിസ്റ്റര്‍ ചാക്കോ കളരിക്കല്‍ ഞാന്‍ ഒരിക്കലും ഒന്നും ഒളിച്ചു വച്ചല്ല എഴുതിയത്. എനിക്ക് യാതൊരു പ്രത്യേക അജെന്ടയും ഇല്ല. ഈ അടുത്ത കാലത്ത് ആരോ അല്‍മായ ശബ്ദത്തെ കുറിച്ച് പറഞ്ഞിട്ട് ഒരു കൌതുകത്തിന് ഗൂഗിള്‍ ചെയ്തപ്പോള്‍ കണ്ടു. ഞാന്‍ വളരെ നിഷ്പക്ഷനായ ഒരു മനുഷ്യനും വെറുതെ ഒരു താല്പര്യം തോന്നിയത് കൊണ്ട് എഴുതിയതും ആണ്. ഇത്രയു വലിയ ബുദ്ധി ജീവികള്‍ ആ പ്രദേശത്ത് ഉണ്ടെന്നു ഓര്‍ത്തില്ല. ഞാനൊരു പാവം ബുദ്ധി ഹീനന്‍. എന്നെ വെറുതെ വിട്ടേക്ക്. എങ്കിലും താങ്കളുടെ അവശ്യ പ്രകാരം വീണ്ടും ഭാഗങ്ങള്‍ ഞാന്‍ ഇവിടെ ചേര്‍ക്കാം. "Mandatory" എന്ന വാക്ക് ശ്രദ്ധിക്കണം.Washington D.C., Apr 4, 2012 / 08:04 am (CNA/News).- The U.S. bishops said that the government’s latest recommendations on its federal contraception mandate fail to address religious freedom concerns.
In a March 29 memo, they said the mandate “still forces us to act against our conscience and teaching,” and that the only real solution is to allow individuals and institutions to offer insurance plans that align with their moral convictions. No matter what mechanisms are chosen to fund and administrate the mandate, religious individuals and institutions will be prohibited from providing health coverage that is “consistent with their values,” the bishops explained.
In the memo, the bishops commented on the latest development in an ongoing controversy surrounding a federal mandate that will require employers to provide health insurance plans that cover contraception, sterilization and abortion-inducing drugs, even if doing so violates their conscience.The mandate, announced on Jan. 20, has come under fire from numerous groups and individuals for infringing upon the religious freedom of those who object to such coverage.A new advance notice of proposed rulemaking published by the Obama administration on March 21 outlines various recommendations for different ways to implement the mandate as it will apply to religious organizations that oppose the required coverage.
As amended by the House Energy and Commerce Committee on July 30 (the Capps-Waxman Amendment), the bill backed by the White House (H.R. 3200) explicitly authorizes the government plan to cover all elective abortions. Obama apparently seeks to hide behind a technical distinction between tax funds and government-collected premiums. But these are merely two types of public funds, collected and spent by government agencies. The Obama-backed legislation makes it explicitly clear that no citizen would be allowed to enroll in the government plan unless he or she is willing to give the federal agency an extra amount calculated to cover the cost of all elective abortions -- this would not be optional. The abortionists would bill the federal government and would be paid by the federal government. These are public funds, and this is government funding of abortion.
മിസ്റ്റര്‍ ചാക്കോ കളരിക്കല്‍ ഞാന്‍ ഒരിക്കലും ഒന്നും ഒളിച്ചു വച്ചല്ല എഴുതിയത്. എനിക്ക് യാതൊരു പ്രത്യേക അജെന്ടയും ഇല്ല. ഈ അടുത്ത കാലത്ത് ആരോ അല്‍മായ ശബ്ദത്തെ കുറിച്ച് പറഞ്ഞിട്ട് ഒരു കൌതുകത്തിന് ഗൂഗിള്‍ ചെയ്തപ്പോള്‍ കണ്ടു. ഞാന്‍ വളരെ നിഷ്പക്ഷനായ ഒരു മനുഷ്യനും വെറുതെ ഒരു താല്പര്യം തോന്നിയത് കൊണ്ട് എഴുതിയതും ആണ്. ഇത്രയു വലിയ ബുദ്ധി ജീവികള്‍ ആ പ്രദേശത്ത് ഉണ്ടെന്നു ഓര്‍ത്തില്ല. ഞാനൊരു പാവം ബുദ്ധി ഹീനന്‍. എന്നെ വെറുതെ വിട്ടേക്ക്. എങ്കിലും താങ്കളുടെ അവശ്യ പ്രകാരം വീണ്ടും പ്രസക്ത ഭാഗങ്ങള്‍ ഞാന്‍ ഇവിടെ ചേര്‍ക്കാം.
ReplyDeleteഞാന്‍ എഴിതിയതു ഒരിക്കല്‍ കൂടി നോക്കുക . ഇപോഴത്തെ സഭയുടെ എതിര്‍പ്പിനു കാരണം അബോര്‍ഷന്‍ ആണ് അല്ലാതെ "കോണ്ട്ര സെപ്ഷന്‍ അല്ല" ഒബാമ യുടെ "ഗര്‍ഭ നിരോധന ഉപാധി( കണ്ട്രാ സെപ്ഷന്‍) പ്രത്യുല്പാദന ചികിത്സ ( fertility treatment, contraceptiion, planned parenthood) ) എന്നീ പദങ്ങള്‍ ഗര്‍ഭചിദ്രം എന്നാ പ്രവര്‍ത്തി, ഉദ്ദേശം, ആവശ്യം,എന്നൊക്കെ ഉള്‍പെടുത്തിയിട്ടുണ്ട്. എന്തായാലും ഇപ്പോള്‍ പെട്ടന്നുണ്ടായ പ്രശ്നം ഗര്‍ഭചിദ്രം തന്നെ ആണ്. ഫ്രീഡം ഓഫ് കോണ്ഷിയന്സു അനുവദിക്കാതെ അബോര്‍ഷന്‍ medicines കത്തോലിക്കാ ആശുപത്രികളും അവിടെ ജോലി ചെയ്യുന്നവരും കൊടുക്കണം എന്നാ കാര്യവും അതിനു കത്തോലിക്കാ സ്ഥാപനങ്ങള്‍ പ്രീമിയം അടക്കാനും ബാധ്യസ്തര്‍ ആക്കുന്നതാണ് "ഇപ്പോള്‍" ഉണ്ടാക്കുന്ന ഒച്ചപ്പാട്. ആശുപത്രികള്‍ ജോലിക്കാര്‍ക്ക് ഇന്‍ഷുറന്‍സ് കൊടുക്കുമ്പോള്‍ അതില്‍ ഗര്‍ഭ നിരോധന ഉപാധിയുടെ കൂട്ടത്തില്‍ ഗര്ഭാച്ച്ദ്രതിനുള്ള മരുന്നുകള്‍ കൂടി ഉള്പ്പെടിതിയിട്ടുണ്ട്. പിന്നെ ഒരു ബില്ല് നിയമം ആയാല്‍ ഗര്‍ഭ ചിദ്ര മരുന്നുകള്‍ക്കും പ്രീമിയം അടക്കണം. ആ ഇന്‍ഷുറന്‍സ് ഉള്ളവര്‍ ആവശ്യപെട്ടാല്‍ ഗര്‍ഭ ചിദ്രം നടത്താനുള്ള മരുന്ന് എഴുതികൊടുക്കാന്‍ ഡോക്ടര്‍ ബാധ്യസ്തന്‍ ആണ്. അല്ലെങ്കില്‍ ഡോക്ടര്‍ടെ പേരിലാവും നഷ്ടപരിഹാര കേസ് വരിക. ഈ കാര്യം ആര്‍കും മനസിലാക്കാവുന്നതെ ഉള്ളു. നിങ്ങള്കരിയാമല്ലോ നിയമം ആയാല്‍ പിന്നെ മനസാക്ഷി പ്രശനം ഉദിക്കുന്നില്ല. പിന്നെ ഞാന്‍ മിസ്റ്റര്‍ പടന്നമാക്കല്‍ എഴുതിയത്തിനു പ്സക്ത ഭാഗങ്ങള്‍ ഉദ്ധരിച്ചിരുന്നു അതിനു ശേഷം. പക്ഷെ അത് പ്രസിദ്ധീകരിക്കാത്തത് എന്റെ കുറ്റം അല്ല.
"MANDATORY"എന്ന വാക്ക് ശ്രദ്ധിക്കണം
In 2007 Obama explicitly pledged to Planned Parenthood that the public plan will cover abortions (see the video clip here). Some journalists have reported that Obama "backed off" of this commitment in an interview with Katie Couric of CBS News, broadcast July 21, but Obama actually carefully avoided stating his intentions -- instead, he simply made an artful observation that "we also have a tradition of, in this town, historically, of not financing abortions as part of government funded health care."
Washington D.C., Mar 24, 2012 / 06:05 am (CNA).- Legal experts believe that the Obama administration’s contraception mandate fails to meet requirements needed to limit freedom of religion under federal law. Panel participants discussed a controversial federal mandate that will soon require employers to offer health insurance plans that include coverage of contraception, sterilization and abortion-inducing drugs, even if doing so violates their religious beliefs.
അബോര്‍ഷന്‍ ഇന്‍ഡിയൂസിന്‍ഗ് ഡ്രഗ് (abortion Inducing drug) കത്തോലിക്കാ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ ഇന്നു അമേരിക്കയില്‍ ഇരുപത്തിയെട്ടു സംസ്ഥാനങ്ങളില്‍ നിയമപ്രാബല്യത്തില്‍ ഉണ്ട്. ഡോക്റ്റര്‍മാരെ ഈ നിയമത്തില്‍ ജോണ്‍ വലിച്ചിഴച്ചുകൊണ്ടു കൊണ്ടുവരുന്നത് എന്തിനെന്നു മനസിലാകുന്നില്ല. ഒരു ഡോക്റ്ററുടെ മേലിലും നിയമം ഒരു ചുക്കും ചെയ്യുകയില്ല. ഞാന്‍ പറഞ്ഞതുപോലെ വ്യക്തിഹത്യ അമേരിക്കാ നടപ്പാക്കുകയില്ല. അതിനു നിയമ സാധുധയുമില്ല.
Deleteഈ നിയമം തൊഴില്‍ദാതാവും തൊഴില്‍ചെയ്യുന്നവരും തമ്മിലാണ്. തൊഴില്‍സ്ഥാപനങ്ങളുടെ മതവിശ്വാസത്തിനുപരി തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഗര്‍ഭനിരോധക, അബോര്‍ഷന്‍ ഇന്‍ഡിയൂസിന്‍ഗ് ഡ്രഗ് (abortion Inducing drug) മുതലാവകള്‍ക്ക് സൌജന്യ ഇന്‍ഷുറനസ് കൊടുക്കനമെന്നാണ് വ്യവസ്ഥ. Co-Payment സഹിതം ഇന്നും കത്തോലിക്കാസ്ഥാപനം ഉള്‍പ്പടെ ഈ നിയമം ഈ രാജ്യത്ത്
നിലവിലുണ്ട്.
ഡോക്റ്റര്‍മാരുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഒരു ഒബാമയ്ക്കും കൈകടത്തുവാന്‍ അവകാശമില്ല. അവര്‍ക്ക് നിയമം ഇന്നലെയും ഇന്നും ഒരുപോലെ തന്നെ. പുതിയതായി ഒബാമനിയമത്തില്‍ അവര്‍ക്കായി ഒന്നുംതന്നെ പറഞ്ഞിട്ടില്ല. നിയമം ബാധകമായത് പ്രധാനമായും Insurance Company കളെ ആണ്. അവര്‍ക്ക് ഇനിമേല്‍ employee ക്കു സൌജന്യമായി Co-payment ഇല്ലാതെ Abortion Inducement drug നും ഇന്‍ഷുറന്‍സ് കൊടുക്കണം. ഇന്‍ഷുറന്‍സ് കമ്പനികള്‍ ഭാവിയില്‍ Employer നു പ്രീമിയം കൂട്ടുമെന്ന് ഭയപ്പെടുന്നതാണ് ഇവരുടെ
ഒച്ചപ്പാടിന്‍റെ മുഖ്യകാരണം.അല്ലാതെ ബിഷപ്പ്പുരോഹിത പടക്ക് ഡോക്റ്റര്‍മാരോട് എന്തൊരു ദീനാനുകമ്പ. ഇവരുടെ
മുതല കണ്ണുനീരില്‍ അതിശയംതന്നെ. മാമ്മോന്‍ ആണ് ഇവരുടെ പ്രശ്നവും.
ചിലര്‍ യാതൊരു നിരോധകവും ഉപയോഗിക്കാതെ ലൈംഗികതയില്‍ ഏര്‍പ്പെടും. അങ്ങനെയുള്ളവര്‍ക്ക് Plan B is a contraceptive pill. It can be used within two days of the patient having unprotected sex to stop the chance of pregnancy. അതു കൊണ്ട് എന്താണ് തെറ്റ് . എഫ് . ഡി . എ. വളരെ ക്കാലമായി അംഗീകരിച്ച ഒരു ഡ്രഗ് ആണ്. ഇന്നും കത്തോലിക്കാ സ്ഥാപനങ്ങളില്‍ ഈ Drug നു co-payment സഹിതം ഇന്‍ഷുറന്‍സ് സംരക്ഷണവും കൊടുക്കുന്നുണ്ട് .
രണ്ടാമതുള്ള ഡ്രഗ് : RU 486 is a chemical compound that, taken in pill form, can induce abortion in women up to nine weeks pregnant. ഈ ഡ്രഗ് നു prescription വിശ്വാസികളായ കത്തോലിക്ക Doctors ഇന്നും കൊടുക്കാറില്ല. ഒരു നിയമത്തിനും അവരെ നിര്‍ബന്ധിക്കുവാന്‍ പറ്റുകയില്ല. രോഗികള്‍ക്ക് ഇന്നു നിലവില്‍ ഉള്ള നിയമംപോലെ ഒബാമനിയമത്തിലും ഏതു Prescription കൊടുക്കുന്ന ഡോക്റ്റര്‍ന്‍റെ സമീപത്തുംപോകുവാന്‍ അവകാശമുണ്ട്.
Retarded, അംഗവൈകല്യം, ബലാല്‍സംഗം ഇങ്ങനെ വരുന്ന ഗര്‍ഭസ്ഥസ്ഥര്‍ക്ക് തങ്ങളുടെ ഉദരത്തില്‍ fetus വളരുന്നത് വേണ്ടന്നു വെക്കുവാന്‍ അവര്‍ തന്നെ തീരുമാനിക്കട്ടെ. ഒമ്പതാഴ്ചയില്‍ ഉദരത്തിലുള്ള ഒന്നര ഇഞ്ചു വലിപ്പമുള്ള പിള്ളക്ക് ജീവന്‍ ആരംഭിചിട്ടുണ്ടോയെന്നും വിവാദമാണ്. Insurans കമ്പനികള്‍ ഈ ഡ്രഗ് സൌജന്യമായി കൊടുക്കുന്നതിനു Employer ന്‍റെയോ സഭയുടെയോ പാപം എന്തെന്നും മനസിലാകുന്നില്ല. embryonic stages ആണെന്നും കരുതണം.
ഒബാമയുടെ നിയമം ഒന്നുകൂടി ഇവിടെ എഴുതുന്നു. " President Obama repeated the rhetoric heard ad nauseam from his press secretary Jay Carney over the course of the last week – that all women must “have access to contraceptive services.” Notice the use of the word “access.” In two Press Briefings last week, Carney said: “The President is committed to making sure that all women have access to these important preventive services.” Later: “…making sure that women of all faiths have access to these important health care preventive services.” And: “The President wants to make sure that women have access to contraception without paying any extra costs.”
ഈ പുരോഹിതപടകള്‍ക്ക് വേറെ എന്തെല്ലാം കാര്യങ്ങള്‍ നോക്കാനുണ്ട്. കത്തോലിക്കര്‍ ഉള്‍പ്പടെ മുഴുവന്‍ അമേരിക്കയും ഈ ബില്ലിനെ സ്വാഗതം ചെയ്യുമ്പോള്‍ മുറവിളി കൂട്ടുവാന്‍ കുറെ ബിഷപ്പുമാരും മാര്‍പാപ്പയും. ഇതു ലജ്ജാകരമാണ്.
ഇതുംകൂടി ചിന്തിക്കുക.: "But all women have access to contraception today, do they not? There’s no law against birth control drugs, devices, procedures, services or methods. Nor are there any laws against the sale of the abortion-inducing drugs that fall under the mandate. All people have complete and total access to these things today."
പുരോഹിതപട രാഷ്ട്രത്തിന് ഒരു വെല്ലുവിളി തന്നെ. ഒബാമയുടെ ആരോഗ്യസംരക്ഷണ ബില്ലില്‍ അദ്ദേഹം ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുല സമര്‍പ്പിച്ചിട്ടും ബിഷപ്-കര്‍ദ്ദിനാള്‍ അച്ചുതണ്ടുകള്‍ക്ക്
Deleteതൃപ്തി വരുന്നില്ല. ഒത്തുതീര്‍പ്പ് കല്‍പ്പിച്ചത് ഇങ്ങനെ. കുടുംബാസൂത്രണ നിരോധകങ്ങള്‍ക്ക് ജോലി ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധിതമായി സൌജന്യഇന്‍ഷുറന്‍സ് നല്‍കണം. നിലവില്‍ കോ പെയ്മെന്റ് സഹിതം ഇരുപത്തിഎട്ടു സംസ്ഥാനങ്ങളില്‍ ഈ നിയമം പ്രാബാല്ല്യത്തില്‍ ഉണ്ട്. മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള
സ്ഥാപനങ്ങള്‍ക്ക് ഗര്‍ഭനിരോധകമാര്‍ഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് എടുക്കുവാന്‍ നിര്‍ബന്ധിതരല്ല. എന്നാല്‍, സ്ഥാപനത്തില്‍ ജോലി ചെയ്യുന്നയാള്‍ ആവശ്യപ്പെട്ടാല്‍ ജോലി ഉടമ സൌജന്യമായ ഈ ഇന്‍ഷുറന്‍സ് കൊടുക്കുവാന്‍ ബാധ്യസ്ഥനാണ്.
ആര്‍ക്കും ഈ സൌജന്യഇന്‍ഷുറന്‍സ് കൊടുക്കുവാന്‍ പാടില്ലയെന്നും പ്രാകൃത ചിന്താഗതിക്കാരായ പുരോഹിതര്‍ വാദിക്കുന്നു. ഗോവന്‍ പീഡനകാലങ്ങളിലോ കുരിശുയുദ്ധകാലങ്ങളിലോ ജീവിച്ചിരുന്ന ക്രിസ്ത്യാനികളുടെ കറുത്തദിനങ്ങളെ ഈ പുരോഹിതര്‍ ചിന്തിക്കട്ടെ. അന്നു ഇവര്‍ പതിനായിരങ്ങളുടെ രക്തപ്പുഴ ഒഴുക്കിയതിനേക്കാള്‍ ഭീകരമോ, ഒരു സ്ത്രീ അല്ലെങ്കില്‍ ഒരു പുരുഷന്‍ കുടുംബാസൂത്രണത്തെപ്പറ്റി ചിന്തിക്കുന്നത്.
ഗര്‍ഭം അലസിപ്പിക്കല്‍ തടയുന്നതുവഴി ഒരു സ്ത്രീയുടെ ആരോഗ്യവും സംരക്ഷിക്കുവാന്‍ സാധിക്കുമെന്ന് ഇവര്‍ എന്തുകൊണ്ടു മനസിലാക്കുന്നില്ല? ഒബാമയുടെ ഈ തീരുമാനം ഇന്‍ഷുറന്‍സ് കമ്പനികള്‍ സ്വാഗതം ചെയ്തിരിക്കുന്നു. അവര്‍ക്ക്
സാമ്പത്തികനേട്ടമേ ഉണ്ടാക്കുകയുള്ളൂ. അതുകൊണ്ട് പ്രീമിയം കൂടുമെന്ന് പുരോഹിതസ്ഥാപനങ്ങള്‍ പേടിക്കുകയുംവേണ്ടാ.മനുഷ്യരെ ചിന്താകുഴപ്പത്തിലാക്കുന്ന സഭയുടെ ഈ പ്രചരണം അവസാനിപ്പിച്ചു കൂടെ.
ഗര്‍ഭനിരോധകങ്ങള്‍, അവിഹിതഗര്‍ഭങ്ങള്‍, അലസിപ്പിക്കല്‍, പ്രസവങ്ങളെക്കാള്‍ ലാഭമെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കണക്കു കൂട്ടുന്നത്.
മുമ്പു മതവാദികളുടെ ആവശ്യം സ്ഥാപനങ്ങള്‍ക്ക് ഈ നിയമംമൂലം
പ്രീമിയംവഴി അധികചിലവുകള്‍ വരുമെന്നായിരുന്നു. ആ പ്രശ്നം പരിഹരിച്ചു. ഇവര്‍ക്ക് ഇനി എന്താണ് കൂടുതല്‍ വേണ്ടത്? ഇവരുടെ ധാര്‍മികവിശ്വാസം ലജ്ജാവഹംതന്നെ.കൂടുതല്‍ വിവരങ്ങള്‍ക്കുള്ള ഒബാമയുടെ പ്രസ്താവന താഴത്തെ ലിങ്കിലുണ്ട്.
http://www.latimes.com/news/opinion/opinionla/la-ed-contraceptives-20120214,0,6713590.story
സാമൂഹ്യനീതിക്കുവേണ്ടി പടപൊരുതിയ അമേരിക്കന്‍ കന്യാസ്ത്രികളുടെ
ReplyDeleteചിന്താസ്വാത്രന്ത്ര്യത്തെ തകര്‍ത്തുകൊണ്ട്
സഭാനേതൃത്വം അവരുടെമേല്‍ ചുവടുവെച്ചു നൃത്തം ചവിട്ടുവാന്‍തുടങ്ങി. സ്പാനീഷ് പീഡനത്തിന്‍റെ അതെ രക്തപുഞ്ചിരിയോടെയാണ് കന്യാസ്ത്രികളുടെ സാമൂഹ്യനീതിക്കായുള്ള ഈ മുറവിളിയെ മെത്രാന്‍ പുരോഹിതലോകം കാണുന്നത്.
കത്തോലിക്കാ പൌരാഹിത്വം സ്വന്തം വിശ്വാസികളെ തകര്‍ക്കുമ്പോള്‍ സ്വയം സഭയുടെ ശവക്കുഴി മാന്തുകയാനെന്നു മനസിലാക്കുന്നില്ല. ഈ സഹോദരികള്‍ പരാജയപ്പെട്ടിട്ടില്ല. അങ്ങനെ സംഭവിച്ചാല്‍ പരാജയം ഭവിക്കുന്നത് രോഗികള്‍ക്കും, ദുഖിതര്‍ക്കും ഏകാന്തത അനുഭവിക്കുന്നവര്‍ക്കും സമുദായം
പുറംതള്ളിയവര്‍ക്കുമായിരിക്കും.
അങ്ങനെയെങ്കില്‍ നിരാശരായവരുടെയും സ്വയം
പീഡനമേല്‍ക്കുന്നവരുടേയും. സാമൂഹ്യവ്യവസ്ഥയുടെയും പരാജയമായിരിക്കും
റാറ്റ്സിംഗര്‍ തിരുമേനി അഭയാര്‍ഥിക്യാമ്പുകളിലും വിശക്കുന്നവരുടെയിടയിലും ഭവനരഹിതരുടെയും തൊഴിലില്ലാത്തവരുടെയിടയിലും എപ്പോഴായിരുന്നു പ്രവര്‍ത്തിച്ചതെന്നും അറിഞ്ഞുകൂടാ!!! പകരം പാവങ്ങളുടെ പുറത്തുചാരി 99 ശതമാനം അഭിഷ്ക്തലോകം സുവര്‍ണ്ണമാളികകളിലും സിംഹാസനങ്ങളിലും വാണരുളുന്നു. ഇവര്‍ക്ക് ലജ്ജയില്ലേ, മറിച്ചു സൌഭാഗ്യങ്ങള്‍ തേടിയെത്താത്ത ഈ സഹോദരികള്‍ ദൈവവചനടിസ്ഥാനത്തില്‍ ജീവിക്കുന്നു. വത്തിക്കാന്‍ ഇവരുടെ നാവു അടയ്ക്കുമ്പോള്‍ മുറിവേല്‍പ്പിക്കുന്നത് യേശുവിന്‍റെ വചനങ്ങളെ ആണ്. ഏഴാം മലയ്ക്കപ്പുറമുള്ള ബാബിലോണിയയിലെ വേശ്യയുടെ ശബ്ദമായി ജനം കരുതും.
മനുഷ്യപുത്രനായ യേശുവിന്‍റെ ശബ്ദം കന്യാസ്ത്രികള്‍ക്ക് സാമൂഹ്യനീതി നിഷേധിക്കുന്ന പേപ്പസി ഇതു ചിന്തിക്കുന്നുണ്ടോ?
ശിഷ്യഗണങ്ങളെക്കാളും യേശുവിനു ഇഷ്ടം മേരി മഗ്ദാല്നായെ ആയിരുന്നുവെന്നു പേപ്പസി അറിയുന്നില്ലേ? അമേരിക്കയുടെയും ലോകത്തിന്‍റെയും നന്മക്കായി സേവനം ചെയ്യുന്ന ഈ സഹോദരിമാരെ പീഡിപ്പിക്കുന്നത് ലജ്ജാകരം തന്നെ.
ദാരിദ്ര്യത്തിനെതിരെ പൊരുതുവാന്‍ വത്തിക്കാനു സമയമില്ല. ജനോപകാരപ്രദമായ ഒബാമയുടെ ആരോഗ്യ സുരക്ഷാപദ്ധതികളെ തകര്‍ക്കുവാന്‍ രണ്ടും കല്‍പ്പിച്ചു അമേരിക്കയിലെ പുരോഹിത ലോകം ഇറങ്ങിയിരിക്കുകയാണ്. അവിടെയും ഇവിടെയും മൂലയിലും കോണിലും ചില പ്രതിഷേധങ്ങളൊഴിച്ചാല്‍ ജനമുണ്ടോ ഇവരെ ശ്രവിക്കുന്നു. ഇതു പള്ളിയിലോ പാലയിലോ ചിലവാക്കട്ടെ. തോന്ന്യാസങ്ങള്‍ കളിച്ചു ഇവര്‍ക്കായി പൊരുതുവാന്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ വിശ്വാസികളില്ലെന്നായി.
സ്ത്രീത്വത്തിന്‍റെ മൌലികതയെ ഇവര്‍ ചോദ്യം ചെയ്യുകയാണ്. സ്ത്രീയല്ലയോ, അടിച്ചമര്‍ത്തപ്പെട്ടാലും ഭക്തിയാദരവകളോടെ കൈയും കൂപ്പി നിന്നു കൊള്ളുമെന്ന ഒരു ചിന്താഗതിയും ഈ പൌരാഹിത്യ മേധാവിത്വത്തിനുണ്ട്.
"ജോസഫ് താങ്കള്‍ അമേരിക്കയില്‍ ആണോ ജീവിക്കുന്നത്? അല്ല എന്ന് തോന്നുന്നു. അമേരിക്കയില്‍ ഭൂരിഭാഗവും പള്ളിയില്‍ പോകുന്നവര്‍ ആണ് എന്നാണ് എന്റെ അനുഭവം. അമേരിക്കയിലെ കത്തോലിക്കാ ഭൂരിപക്ഷം വരുന്ന ഭാഗങ്ങളില്‍ ഞായര്‍ ആഴ്ച നാലും അഞ്ചും കുര്‍ബാനകള്‍ ഉണ്ട്. കുടുംബ സമേതം വന്നു കുര്‍ബാന സ്വീകരിച്ചു പോകുന്നത് കാണാം."(John)
ReplyDeleteഅഞ്ചു കുര്‍ബാനയും ദിവസവും ജോണ് കാണാറുണ്ടോ. എനിക്കു വിശ്വസിക്കുവാന്‍ പ്രയാസം. അമേരിക്കയില്‍ നാല്‍പ്പത്തിയഞ്ച് ശതമാനം പള്ളിയില്‍ പോവുന്നുവെന്ന സ്ഥിതിവിവരങ്ങള്‍ എവിടെനിന്ന് കിട്ടി. എന്‍റെ അറിവുകെടായിരിക്കാം.
ദിവസവും പള്ളിയില്‍പോയി കുര്‍ബാന കൈകൊള്ളുന്ന ഞാന്‍ പള്ളിനിറച്ചും ആള്‍ക്കാരെ കാണുന്നില്ല. കാണുന്ന പള്ളികളും കത്തോലിക്കാപള്ളിക്കൂടങ്ങളും പൂട്ടിയിട്ടിരിക്കുകയാണ്. അറുപതുവയസ്സില്‍ കൂടിയവര്‍ ആണ് പള്ളിയില്‍ കാണുന്നതും. മാര്‍പാപ്പപോലും ഇതില്‍ ദുഖിതനാണ്.
എത്ര പള്ളികള്‍ വേണമെങ്കിലും ഇവിടെ വിലക്ക്കിട്ടും. കുറെ പള്ളികള്‍ അങ്ങാടിയത്തിനും ചുളുവിലക്കു കിട്ടിയിട്ടുണ്ട്. കത്തോലിക്കാ മതം ഇന്നു ലോകത്തില്‍ ഉള്ളത് കേരളത്തില്‍ മാത്രമേയുള്ളൂ. ജോണ്‍ പറയുന്ന ഏതു പള്ളിയാണെന്നു അറിഞ്ഞിരുന്നുവെങ്കില്‍ ഈ ആഴ്ച അവിടെവന്നു കുര്‍ബാന കാണാമായിരുന്നു. എങ്കില്‍ എനിക്ക് കൂടുതല്‍ വിശ്വാസംവരുമായിരുന്നു.
"അഞ്ചു കുര്‍ബാനയും ദിവസവും ജോണ് കാണാറുണ്ടോ. എനിക്കു വിശ്വസിക്കുവാന്‍ പ്രയാസം. അമേരിക്കയില്‍ നാല്‍പ്പത്തിയഞ്ച് ശതമാനം പള്ളിയില്‍ പോവുന്നുവെന്ന സ്ഥിതിവിവരങ്ങള്‍ എവിടെനിന്ന് കിട്ടി. എന്‍റെ അറിവുകെടായിരിക്കാം"
ReplyDeleteവീണ്ടും ഞാന്‍ എഴുതിയത് മാറ്റി ചോതിക്കല്ലേ.ഞാന്‍ പറഞ്ഞത് ഞായറാഴ്ച ഞാന്‍ കണ്ടിട്ടുള്ള കാര്യം ആണ് എവിടെ ആണ് എന്നും ഞാന്‍ പറഞ്ഞിട്ടുണ്ട് " കത്തോലിക്കാ ഭൂരിപക്ഷം ഉള്ള വരുന്ന ഭാഗങ്ങളില്‍." പിന്നെ എല്ലാ ദിവസും പള്ളി നിറയെ ആളാണ് എന്ന് ഞാന്‍ പറഞ്ഞില്ല. ഞായറാഴ്ച പോകുന്ന കാര്യം ആണ് പറഞ്ഞത്. പിന്നെ നാല്പത്തഞ്ചു% എന്നത് എന്റെ കണ്ടു പിടിത്തം അല്ല. ഇവിടത്തെ സര്‍വേ കണക്കാണ്. അതും പ്രായപൂര്‍ത്തി ആയവരുടെ കണക്കാണ്. പതിനെട്ടു വയസില്‍ താഴെ ഉള്ളവരെ ഉള്പെടുതിയിട്ടില്ല. നാല്പത്തഞ്ചു ശതമാനത്തില്‍ കുട്ടികള്‍ കൂടാതെ ആണ് എന്ന് ഓര്‍ക്കുക. വീണ്ടും ഞാന്‍ പറഞ്ഞത്"മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്". എന്നാണ്. പിന്നെ താങ്കളുടെ ചോദ്യമുണ്ടല്ലോ.? അഞ്ചു കുര്‍ബാനയും കാണാറുണ്ടോ എന്ന്. അത് ഇത്തിരി അപക്വമായ ചോദ്യമാണ് കേട്ടോ മാഷെ.താങ്കള്‍ ഒരു കൊച്ചു കോമഡി പറഞ്ഞതാ അല്ലെ?. അഞ്ചു കുര്‍ബാനയും കാണാന്‍ താങ്കള്ക് പറ്റുമോ ആവൊ. അതിനുള്ള വട്ടൊന്നും എനിക്കില്ല. ഒരു കുര്‍ബാന തന്നെ കഷ്ടിയ.പിന്നെ ഞാന്‍ പോകുന്ന, പോയിട്ടുള്ള പള്ളികളില്‍ ഒത്തിരി ചെറുപ്പക്കാരും കുട്ടികളും വരുന്നുണ്ട്. താങ്കള്‍ പോകുന്ന പള്ളിയില്‍ അല്ല ഞാന്‍ പോയിട്ടുള്ളത്. അതാണ് എന്റെ കുഴപ്പം.ഞാന്‍ പോകുന്ന പള്ളിയില്‍ പോയി കൂടുതല്‍ ആളെ കണ്ടാലെ ജോസഫിന്റെ വിശ്വാസം ആകൂ എന്നുണ്ടെങ്കില്‍ അത് വിശ്വാസം അല്ല കേട്ടോ. എന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടാണ്. ആളെ കണ്ടു വിശ്വാസം ഉണ്ടായതായിട്ടു ഞാന്‍ കേട്ടിട്ടില്ല. അങ്ങനത്തെ വിശ്വാസം ആളില്ലാതായാല്‍ ഇല്ലാതകുമല്ലോ : യുക്തിപൂര്‍വ്വം ചിന്തിച്ചാല്‍. അങ്ങനെ ആളെ കണ്ടു വിശ്വാസം വരുത്താന്‍ ആണെങ്കില്‍ മക്കയില്‍ കോടികള്‍ വരുന്നുണ്ട്, ശബരിമലയിലും കോടികള്‍ വരുന്നുണ്ട്. ആള്‍കൂട്ടം വിശ്വാസം കൂട്ടുമായിരിക്കും ചിലര്‍ക്ക്. ആള്‍ കൂട്ടങ്ങള്‍ക്കും ആരവങ്ങള്‍ക്കും അതീതമായ വിശ്വാസം അല്ലെ യഥാര്‍ഥ വിശ്വാസം. ചില നാട്ടിലെ എല്ലാ കത്തോലിക്കാ പള്ളികൂടങ്ങളും ഫുള്‍ ആണ്, ഒരു കത്തോലിക്കാ പള്ളിയും വില്പനയ്ക്ക് വച്ചിട്ടില്ല. അമേരിക്കയില്‍ മാത്രം അല്ല ക്യാനഡയിലും ഏകദേശം കത്തോലിക്കാ വിശ്വാസം ധാരാളം ഉണ്ട്. "കത്തോലിക്കാ ഭൂരിപക്ഷം" ഉള്ള ഭാഗങ്ങളില്‍ ഞാന്‍ കണ്ട പള്ളികളില്‍ ആളുകള്‍ ഫുള്‍ ആണ്. പിന്നെ ഞാന്‍ കണ്ടതിനെ മാത്രം അസിസ്ഥാനമാക്കി ഈ വിഷയത്തെ വില ഇരുത്തുന്നത് യുക്തി പൂര്‍വ്വം ആയിരിക്കില്ല. അതിനെ ഒരു യുണിവേഴ്സല്‍ ട്രുത് ആക്കുന്നത് മൌഡ്യം ആണ് എന്ന് പൂര്‍ണമായും അംഗീകരിക്കുന്നു. ഇവിടത്തെ പള്ളി അഞ്ചു കുര്ബാനക്കും ഫുള്‍. അവിടത്തെ ഒരു കുര്‍ബാന കാണാന്‍ പോലും ആളില്ല. രണ്ടും ശരി ആകാന്‍ ആണ് സാധ്യത. അറുപതില്‍ കൂടുതല്‍ പ്രായം ഉള്ളവരെ പള്ളിയില്‍ വരുന്നുള്ളൂ എന്നതില്‍ എന്തിനാ മാര്‍പാപ്പ കരയുന്നത് അദ്ദേഹത്തിനു എണ്‍പത് വയസയില്ലേ. പ്രായം ചെന്ന ഒരു സഭ. അത് ക്രമേണ ചുമച്ചു കുരച്ചു മരിക്കുമായിരിക്കും. യേശു പോലും വിഷാദിച്ചു "ഞാന്‍ മടങ്ങി വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം ഉണ്ടായിരിക്കുമോ എന്ന്" . ദൈവത്തിനു പോലും ആ തകര്‍ച്ച തടുക്കാനോ, താങ്ങാനോ പറ്റില്ല. കത്തോലിക്കാ മതം ഇന്ന് ലോകത്തില്‍ കേരളത്തില്‍ മാത്രമേ ഉള്ളു എന്ന് പറയുന്നതിനോട് വിയോജിക്കുന്നു. കേരളത്തില്‍ പള്ളിയില്‍ പോകുന്നവരുടെ എണ്ണം ആണ് മാനദണ്ഡം എങ്കില്‍ ശരി. കത്തോലിക്കാ മൂല്യബോധം ആണെങ്കില്‍ കേരളം അല്ല.
"The 10 countries forecast to have the greatest numerical increases in their Catholic populations by 2050 include Congo, the Philippines, Mexico, Brazil, the United States, Nigeria, Uganda, Colombia, Argentina, and angola. These 10 countries are expected to account for slightly more than three-fifths of the projected world growth of 495.4 million Catholics between 2004 and 2050. Only one European country (France) appears in the top 25 in terms of growth, at 22nd for the 2004-2025 period." Source: Author's calculations based on data from PRB's World Population Data Sheet."
ശ്രീ ജോണ്‍, താങ്കളെ ബുധിഹീനനെന്നു ഞാന്‍ വിശേഷിപ്പിച്ചില്ല. ബുദ്ധിജീവികളുടെ ഇടയ്ക്ക് ചിന്താകുഴപ്പം വരുത്തുന്ന ഇത്തരം അഭിപ്രായം വിലപ്പോകുകയില്ലന്നെ ഞാന്‍ ഇവിടെ ഉദ്ദേശിച്ചുള്ളൂ. ഇവിടെ താങ്കള്‍ എഴുതിയതുപോലെ എളിമയുടെ പ്രശ്നം ഉദിക്കുന്നില്ല.
ReplyDeleteഅബോര്‍ഷന്‍ അമേരിക്കയില്‍ ഏറെക്കാലംമുമ്പു തന്നെ നിയമപരമായി അനുവദിച്ചിട്ടുളളതാണ്. അതു സുപ്രിംകോടതിയുടെ വിധിയുമല്ലേ? എന്നിരുന്നാലും ഭ്രൂണഹത്യ പാപമാണെന്ന് വിചാരിക്കുന്ന ഞാനും അബോര്‍ഷനെ അംഗികരിക്കുന്നില്ല. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒഴിച്ചുകൂടാന്‍ സാധിക്കാത്തവണ്ണം ഇതു വേണ്ടി വന്നേക്കാമെന്നു മാത്രം.
ഇവിടെ പ്രശ്നം ഇതുമാത്രമല്ലെന്നും ഓര്‍ക്കണം.കത്തോലിക്കാസഭ കല്‍പ്പിച്ചിരിക്കുന്ന യാഥാസ്ഥിതിക അധികാരം ആരുടെമേലും കളിച്ചുകളയാമെന്ന ഇവരുടെ ഹുങ്കാര മനസ്ഥിതിയാണ് ലോകത്തിന്‍റെ തന്നെ പ്രശ്നവും ശാപവുമായിരിക്കുന്നത്. ഒബാമാ കെയറിനെതിരായി ഒച്ചപ്പാടും പ്രതിഷേധവും മുഴക്കിയ അഭിവന്ദ്യ ന്യൂയോര്‍ക്ക് മേത്രാപ്പോലീത്തക്ക് പാരിതോഷികമായി കര്‍ദ്ദിനാള്‍പദവിയും ലഭിച്ചുകഴിഞ്ഞല്ലോ. ഇനി ആ തിരുമേനി തന്‍റെ വായ്‌അടച്ചു നിശബ്ദമാകുമെന്നു കരുതാം. സെക്സ്, സെക്സ് എന്നുള്ള കളികളും മുറവിളികളുമാണ് വത്തിക്കാനില്‍നിന്നു
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മുഴങ്ങി കേള്‍ക്കുന്നത്. ദൈവരാജ്യത്തെ കീശയിലാക്കി പുരുഷത്വം നഷ്ടപ്പെട്ട ഈ പുരോഹിത ശ്രേഷ്ടര്‍ക്ക്
ആതുരസേവനത്തില്‍ അര്‍പ്പിതരായ പാവം കന്യാസ്ത്രികളെയെങ്കിലും പീഡനം കൊടുക്കാതെ വെറുതെ വിട്ടുകൂടെ?
സീറോ മലബാര്‍സഭയിലെ നമ്മുടെ മെത്രാന്മാര്‍ സഭമൊത്തം നാറ്റിച്ച കഥയും ഇവിടെ പ്രസക്തമാണ്. കല്‍ദായവാദം കൊണ്ടുവന്നു അല്മെനികളെ കൂട്ടിയടുപ്പിച്ചു സമാധാനം തകര്‍ത്തു. അപ്പസ്തോലിക സഭയായ മാര്‍ത്തോമ്മാ നസ്രാണിസഭയെ പൌരസ്ത്യസഭകളുടെ ഗണങ്ങളില്‍ കൂട്ടി. നാം കാത്തു സൂക്ഷിച്ചു വന്നിരുന്ന മാര്‍ത്തോമ്മായുടെ മാര്‍ഗത്തെയും വഴിപാടിനെയും ഇല്ലാതാക്കി കാറ്റില്‍പറപ്പിച്ചുകൊണ്ട് 1991 ല്‍ പുതിയ കാനോന്‍നിയമം നമ്മുടെ
പൈതൃകസഭയില്‍ കെട്ടിയേല്‍പ്പിച്ചു. മെത്രാന്മാര്‍ ഉന്നത പദവിക്കാരനെന്നുള്ള
ഭാവത്തോടെ, രാജാക്കന്മാരെപ്പോലെ തന്‍റെ രൂപത ഒരു കൊച്ചു രാജ്യമെന്നു സങ്കല്‍പ്പിച്ചു ഭരിക്കുന്നു. യേശുവിന്‍റെ തിരുവചനങ്ങള്‍ ഇവര്‍ക്കു ബാധകമല്ല. വത്തിക്കാന്‍റെ പ്രമാണങ്ങള്‍ വേദഗ്രന്ഥവും. ജനിച്ച നാടിനെ അവഗണിച്ചു വാത്തിക്കാനോട് കൂറു പ്രഖ്യാപിച്ചിരിക്കുന്ന ഇവര്‍ യഥാര്‍ഥത്തില്‍ രാജ്യദ്രോഹികള്‍ തന്നെയല്ലേ?
മുന്‍ബോസ്റ്റണ്‍ കര്‍ദ്ദിനാളായിരുന്ന ബര്‍ണാര്‍ഡുലോ റിട്ടയര്‍ ചെയ്തിട്ടും ഇപ്പോഴും വത്തിക്കാനില്‍ സ്ഥിര താമസമാക്കിയിരിക്കുകയാണ്. ഇത്തരം കുറ്റവാളികളെ റിട്ടയര്‍ ചെയ്താലും വത്തിക്കാനില്‍ അഭയം കൊടുക്കുന്നത് അമേരിക്കയില്‍ മടങ്ങി വന്നാല്‍ അയാള്‍ ജയില്‍ശിക്ഷ കിട്ടുമെന്നുള്ള ഭയംകൊണ്ടാണ്. ഇങ്ങനെ
നീചമായ പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ ഭൂമിയില്‍ ക്രിസ്തുവിന്‍റെ വികാരിമാരും, കളകള്‍നീക്കി നല്ലമേനി കൊയ്യുന്നവരും, എന്തൊരു വിരോധാഭാസമെന്നു ചിന്തിക്കൂ.
'മതാധിപത്യം കത്തോലിക്കാ സഭയിലെന്ന' എന്‍റെ പുസ്തകത്തില്‍ ഉദയംപേരൂര്‍ സുനഹദോസിനെ സംബന്ധിച്ചു ഒന്നുംതന്നെ സൂചിപ്പിച്ചിട്ടില്ലായെന്നു ശ്രീ പടന്നമാക്കല്‍ അഭിപ്രായപ്പെട്ടതും വായിച്ചു. ഞാന്‍ പ്രസിദ്ധീകരിക്കുവാന്‍ പോകുന്ന "സഭാ നവീകരണത്തിലേക്കു ഒരു വഴി" എന്ന എന്‍റെ പുസ്തകത്തില്‍ മാര്‍ത്തോമ്മാ നസ്രാണിസഭയ്ക്ക് സംഭവിച്ച അപചയത്തെപ്പറ്റി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഈ പുസ്തക രചന പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രസിദ്ധീകരിക്കുന്നതുമാണ്.