Translate

Wednesday, May 23, 2012

അല്മായ ശബ്ദം തുടങ്ങിയിട്ട് 200 ദിവസം തികയുന്നു


“അല്മായശബ്ദം ബ്ലോഗ് തുടങ്ങിയിട്ട് 200 ദിവസം തികയുന്നു. സന്ദര്‍ശകരുടെ എണ്ണം 50,000 തികയാന്‍ പോകുന്നു. പോസ്റ്റുകളുടെ ഉള്‍ക്കനം കൂടുന്നുണ്ടെന്നതും വാസ്തവം. എന്നാല്‍ അതനുസരിച്ച് യേശുവിന്റെ ലളിതമായ ഉദ്‌ബോധനങ്ങളില്‍നിന്ന് പൗരോഹിത്യം എങ്ങനെ അകന്നുപോയോ അതുപോലെ നമ്മുടെ ചര്‍ച്ചകളും വഴിമാറി പോകുന്നുണ്ടോ എന്ന് ഇതിലെഴുതുന്ന ഓരോരുത്തരും ആത്മപരിശോധന നടത്തണം എന്നൊരഭ്യര്‍ഥനയുണ്ട്. തത്ത്വനിഷ്ഠവെടിയാതെ, എന്നാല്‍, സ്ഥലകാലബോധത്തോടെ, മാനുഷികപ്രശ്‌നങ്ങളുടെ ദൈവികപരിഹാരം നമുക്കു ലക്ഷ്യംവയ്ക്കാം. ഇതിലെ ഓരോ പോസ്റ്റിന്റെയും ലക്ഷ്യം മാനുഷികമായി നാം ചെയ്യേണ്ട നമ്മുടെ ധര്‍മം ചെയ്യുക എന്നതായിരിക്കേണ്ടതില്ലേ?! അതു തന്റെ ധര്‍മം ചെയ്താല്‍ ദൈവം ബാക്കി പകുതി ചെയ്യുമെന്നും ദൈവഹിതം നിറവേറാതിരിക്കില്ല എന്നും ഉള്ള ശുഭാപ്തിവിശ്വാസത്തോടെ ആയിരിക്കണം എന്നതല്ലേ പ്രധാനം?

(Josantony-യുടെ കമന്റ്)

അല്മായ ശബ്ദത്തിന്റെ പിന്നണിപ്രവര്‍ത്തകരിലൊരാളായ ജോസാന്ടണി. അല്മായ ശബ്ദം തുടങ്ങിയിട്ട് 200 ദിവസം തികയുന്നു എന്ന് എല്ലാവരെയും ഓര്‍മ്മപ്പെടുതിയത്തിനു നന്ദി.

അദ്ദേഹം പറഞ്ഞിരിക്കുന്ന മറ്റു കാര്യങ്ങളും പ്രസക്തമാന്

അല്മായ ശബ്ദത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനേക്കാള്‍ വളരെക്കൂടുതല്‍ ആളുകള്‍ ഈ ബ്ലോഗു നിത്യവും സന്ദര്‍ശിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ ചര്‍ച്ചകള്‍ പ്രധാനമാണ്.

ഈ ചര്‍ച്ചാവേദി എങ്ങിനെയെല്ലാം കൂടുതല്‍ മെച്ചപ്പെട്ടതാക്കാം എന്ന കാര്യത്തില്‍ എഴുത്തുകാരുടെയും സന്ദര്‍ശകരുടെയും നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു.

Administrator.

4 comments:

  1. നിങ്ങള്‍ക്ക് നാട്ടിലുള്ളവര്‍ക്ക് ഇവിടെ അമേരിക്കയില്‍ ഞങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതും പറഞ്ഞാല്‍ മനസിലാവില്ല.
    വേണമോ വേണ്ടയോ അതാണ് ഇന്നത്തെ പ്രശ്നം (ഹാം ലെറ്റ്‌ കടപ്പാട് )
    അച്ഛനും മെത്രാനും പറയുന്നത് മാത്രം അനുസരിച്ച് ഒന്നും മിണ്ടാതെ, കേള്‍ക്കാതെ ഒരു മന്ദബുദ്ധി ആയി പിരിവു കൊടുത്തു മാത്രം ജീവിച്ചുകൊണ്ട് നല്ല കത്തോലിക്കന്‍ എന്ന ബഹുമതിയില്‍ ജീവിച്ച്‌ മരിക്കണോ അതോ പള്ളിയും പട്ടക്കാരനും വേണ്ട എന്ന് പറഞ്ഞുകൊണ്ട് മനുഷ്യനായി ജീവിക്കണോ ?
    ഒരു മലയാളി കത്തോലിക്കന്‍ ആയി ജനിച്ചതില്‍ ദുഖിക്കുന്നു
    അതും സീറോമലബാര്‍ ആയി പോയതില്‍ .

    പുറജാതി മാന്യന്‍

    ReplyDelete
  2. "അച്ഛനും മെത്രാനും പറയുന്നത് മാത്രം അനുസരിച്ച് ഒന്നും മിണ്ടാതെ, കേള്‍ക്കാതെ ഒരു മന്ദബുദ്ധി ആയി പിരിവു കൊടുത്തു മാത്രം ജീവിച്ചുകൊണ്ട് നല്ല കത്തോലിക്കന്‍ എന്ന ബഹുമതിയില്‍ ജീവിച്ച്‌ മരിക്കണോ അതോ പള്ളിയും പട്ടക്കാരനും വേണ്ട എന്ന് പറഞ്ഞുകൊണ്ട് മനുഷ്യനായി ജീവിക്കണോ ?"
    ഇതൊരു ചോദ്യം ആണെങ്കില്‍
    ഒന്ന്-അച്ചനും മെത്രാനും പറയുന്നത് മാത്രം അനുസരിക്കരുത്‌. അവരെ അനുസരിക്കാന്‍ നിങ്ങള്ക്ക് ഇഷ്ടം ഇല്ലെങ്കില്‍ നിങ്ങള്ക്ക് ബാധ്യത ഇല്ല. നിന്‍റെ തല നുകത്തിനു കീഴെ വച്ച് കൊടുത്തിട്ട് വണ്ടിക്കാരനെ പറഞ്ഞിട്ട് കാര്യം ഇല്ല. അച്ചന് വണ്ടിയെ കുറിച്ച് കിണ്ടീന്നറിയാം . ഇറക്കതിലാണോ തള്ളുന്നെ എന്ന് ചോദിച്ചു തല ഊരി എടുക്കുന്നവന്‍ ബുദ്ധിമാന്‍. കര്‍ത്താവ്‌ എന്ത് പറയുന്നോ അത് മാത്രം അനുസരിക്കുക. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യം പ്രഖ്യാപിച്ചവനെ ഓര്‍ത്തു ഉശിര് കാണിക്കുക. അച്ചന്മാര്‍ പോലിസ് കാരെ പോലെയ.കേരള പോലീസും അമേരിക്കന്‍ പോലീസും വ്യത്യാസം ഉള്ളത് പോലെ സുറിയാനി അച്ചനും അമേരിക്കന്‍ അച്ചനും വ്യത്യാസം ഉണ്ട്. ഇവിടത്തെ പോലിസ് പരസ്യം ആയി മൂത്രം ഒഴിച്ചാല്‍ പിടിക്കും . കേരള പോലീസ് പിടിക്കില്ല.നീ എവിടെ മുള്ളിയാലുംപ്രശ്നം ഇല്ല. പിരിവു കിട്ടിയാല്‍ മതി. ഇവിടെ പോലീസുകാര്‍ നമ്മളെ സാറേ എന്ന് വിളിക്കും. കേരള പോലീസ് "സ" മാറി വേറെ അക്ഷരം ചേര്‍ക്കും . അത്രയേ ഉള്ളു.
    രണ്ടു- ഒരിക്കലും മന്ദ ബുദ്ധിയായി പിരിവു കൊടുക്കരുത്. സഭയുടെ സേവനം വേണം എങ്കില്‍ മാത്രം പിരിവു കൊടുക്കുക. അവരും മനുഷ്യര്‍ അല്ലെ. അതും ബുദ്ധിപൂര്‍വ്വം അത്യാവശ്യത്തിനു മാത്രം. അല്ലെങ്കില്‍ പിണമാകും. പണം കൊടുത്തു പിണമാകണോ എന്നാ കാര്യം ചിന്തിക്കുക. പണം കൊടുത്തില്ലേലും പിണമാണ്, കൊടുത്താലും പിണമാണ്. എന്നാല്‍ പിന്നെ കൊടുക്കാതിരുന്നു കൂടെ ?
    മൂന്നു - അല്ലെങ്കില്‍ എല്ലാ പിരിവും കൊടുക്കുന്നത് നിര്‍ത്തുക. എന്നിട്ട് ഒരു ഗുഡ് ബൈ പറഞ്ഞിട്ട് പിരിയുക. പിരിഞ്ഞാല്‍ പിന്നെ പിരിവു ചോദിക്കില്ലലോ. പിരിഞ്ഞ പാല് പോലെ ഒരു ഉപകാരവും അവര്‍ക്ക് ഉണ്ടാകില്ല അത് കൊണ്ട് നമ്മളെ അവര്‍ക്കും വേണ്ടതാവും. പിന്നെ നമ്മെ അനുസരിപ്പിക്കാന്‍ അവര്‍ വരില്ല.
    നാല് - പള്ളി വേണം എന്ന് നിര്‍ബന്ധം ആണെങ്കില്‍ വേറെ പള്ളി ഉണ്ടല്ലോ. സുറിയാനി അല്ലാത്തത്. കത്തോലിക്കാ തന്നെ വേണം എങ്കില്‍ എത്രയോ ഉണ്ട്. ഞായറാഴ്ച പോകുക , വേണമെങ്കില്‍ എന്നും പോകുക. ആരും പിരിവു ചോദിക്കില്ല. എന്തിനാ വന്നെ എന്നും ചോദിക്കില്ല. കയറി വരുമ്പോള്‍ ഗ്രീറ്റ് ചെയ്യും മാന്യമായി. പോകുമ്പോള്‍ നല്ല ഒരു യാത്രാ മൊഴിയും കിട്ടും. ഹോ എന്റമ്മേ എന്തൊരാശ്വാസം. അങ്കോം കാണാം താളീം ഒടിക്കാം. അവര് പറയുന്ന ഇങ്ങ്ലീഷ്‌ ഉപദേശത്തിന്റെ സമയത്ത് ബാത്ത് റൂമില്‍ പോയി വരിക . അപ്പഴേക്കും തീര്‍ന്നിട്ടുണ്ടാവും.അല്ലങ്കിലും ഒന്നും മനസിലാവാറില്ല. അതുകൊണ്ട്കേട്ടാലും കുഴപ്പം ഇല്ല.
    അഞ്ചു - എന്തായാലും മനുഷ്യന്‍ ആയി ജീവിക്കണം. അതിനു പള്ളിയും പട്ടക്കാരനും തടസം ആണെങ്കില്‍ മത്തായിക്ക് മുടിയാണ് എന്ന് പറഞ്ഞു അതങ്ങ് വടിച്ച്‌ കളയുക. എന്നിട്ട് തല ഉയര്‍ത്തി പിടിച്ചു നടക്കുക. വേണെങ്കില്‍ ഒരു തൊപ്പി വച്ചോ.ഇദ്ദേഹത്തിന്റെ ചോദ്യം കേട്ടിട്ട് എനിക്ക് ഫീല്‍ ചെയ്യുന്നു. മലയാളി കത്തോലിക്കന്‍ ആയതില്‍ ദുഖിക്കേണ്ട. കൂട്ടിനു ഒത്തിരി പേര്‍ ഉണ്ട്. ഒറ്റക്കല്ല എന്ന തിരിച്ചറിവ് അല്പം ആശ്വാസം തരുന്നില്ലേ. അല്ല ഇതാര് നിര്‍ബന്ധിച്ചു. പോനാല്‍ പോകട്ടും പോടാ ഇന്ത പരീഷയില്‍ മുഴുവന്‍ ജയിച്ചവന്‍ ആരാട എന്ന തമിഴ് പട്ടു ഇടയ്ക്കിടെ പാടി ആശ്വസിക്കുക. എല്ലാ വിജയങ്ങളും ആശംസിക്കുന്നു.

    ReplyDelete
  3. ഇതെന്തു പുതിയ ഇടപാട്? പുറജാതി മാന്യന്‍ എന്ന പേരില്‍ anony ആയി കമെന്റ് ഇടുക. അതിനു ജോണ്‍ മറുപടി എഴുതുക. രണ്ടും എഴുതിയത് ഒരാള്‍ തന്നെ എന്ന് മനസിലാക്കാനുള്ള അല്പം ബുദ്ധി ഒക്കെ ഞങ്ങള്‍ക്കും ഉണ്ട് ജോണെ? രസിപ്പിക്കാന്‍ ചെയ്തത് ആണെങ്കിലും....

    ReplyDelete
    Replies
    1. ശ്ശെ അല്ല ജോണിക്കുട്ട. ഒന്നും അല്ലെങ്കിലും നമ്മുടെ പേര് ഒന്നല്ലേ. നമുക്കില്ലേ ഒരു സ്റ്റാന്‍ഡേര്‍ഡ്. നമുക്കങ്ങിനെ രണ്ടു മുഖം ഉണ്ടോ? എനിക്കും സ്കൂളില്‍ ജോണീന്ന പേര് ജോണിക്കുട്ട. ഞാനല്ല ആ ചോദ്യം ചോദിച്ചത്. ആ ചോദ്യ കര്‍ത്താവ്‌ അത് ജോണല്ല എന്ന് കുമ്പസാരിച്ചാല്‍ പാപമോചനം ഉറപ്പു. പിന്നെ ദണ്ട വിമോചനവും ഉറപ്പു. പ്ലീസ് പുറജാതി മാന്യ. എനിക്ക് വേണ്ടി. തന്നെയുമല്ല ഞാന്‍ പുറജാതി അല്ല മാന്യനും അല്ല. ഇത് രണ്ടും അല്ലാത്ത ഞാന്‍ എന്തിനു ഒരു മുഖം മൂടി വയ്ക്കണം.എനിക്ക് ഒറ്റ മുഖമേ ഉള്ളൂ . അത് ഈ ജോണിന്റെ മുഖമാണ് ജോണിക്കുട്ടാ.ബ്ലെസ് യു .

      Delete