ശ്രീ ജോര്‍ജ് മൂലേച്ചാലില്‍
എഴുതിയിട്ടുള്ള ആധ്യാത്മികത ഉണര്‍ത്തുന്ന ചോദ്യങ്ങള്‍, നവോത്ഥാനം
നവനാഗരികതയില്‍, യേശുവും സഭയും എന്നീ മൂന്നു പുസ്തകങ്ങളും ശ്രീ ജോസഫ്
പുലിക്കുന്നേല്‍ എഴുതിയിട്ടുള്ള കാനോന്‍നിയമത്തിലെ കാണാച്ചരടുകള്‍ എന്ന പുസ്തകവും
അല്മായശബ്ദം ലൈബ്രറിയിലേക്ക് ചേര്‍ത്തിട്ടുണ്ട്. അവയുടെ പേരുകള്‍ home-ല്‍ പോയി adhyathmikatha, navodhanam yesuvum sabhayum, kanonniyamathile kanaacharadukal എന്നിങ്ങനെ
search
ചെയ്ത്, ഡൗണ്‍ലോഡ് ചെയ്ത്
വായിക്കാന്‍ എല്ലാ വായനക്കാരോടും ശിപാര്‍ശ ചെയ്യുന്നു.
When are we going to read a book published by Mr. Joseph Padannamakkal? Oh man, he is a good writer!
ReplyDeleteIf Mr. Padannamakkal is willing to edit and send his posts and comments in this blog, we could produce an e-book for our library by converting the unicode fonts into ism fonts and making a pdf file.
ReplyDeleteShree J.Padannamakal's comments are often better than the original articles. The wide range of his knowledge is simply amazing. His language is flawless and legible. Almayasabdam readers are grateful for his creative writing, almost uninterruptedly.It will be great if he heeds to Joseantony's suggestions. Let's hope.
ReplyDeleteനന്ദി, ജോസ് ആന്റണി, പലപ്പോഴും ഞാന്‍ അല്‍മായ ശബ്ദത്തില്‍ എഴുതിയത് ചികഞ്ഞു കണ്ടുപിടിച്ചു പി.ഡി. എഫ് ഫയലില്‍ ആക്കണമെന്ന് ചിന്തിക്കുന്നുണ്ടായിരുന്നു. നല്ല ഭാഷാശുദ്ധിയും ആശയഗാംഭീര്യവുമുള്ള എഴുത്തുകാരുടെയിടയില്‍ ഞാന്‍ എഴുതിയ ചപ്പുചവറുകള്‍ അല്‍മായശബ്ദ സൈബര്‍ ഗ്രന്ഥപ്പുരയില്‍ കുത്തികയറ്റുന്നത് എന്നോടു ചെയ്യുന്ന
ReplyDeleteആത്മവഞ്ചനയായിരിക്കുമെന്നു കരുതി പിന്‍വാങ്ങുകയായിരുന്നു.
കവിയായ താങ്കള്‍ ഇങ്ങനെ ഒരു അഭിപ്രായമായി മുന്നോട്ടു വന്നതില്‍ വളരെയധികം സന്തോഷമുണ്ട്.എനിക്കു തന്ന ഒരു അംഗീകാരവുമായി കരുതുന്നു.
ഈ ബ്ലോഗില്‍ ഞാന്‍ അംഗമായതിനുശേഷം സഭാപരമായ അനേകം കണക്കില്ലാത്ത അറിവുകള്‍ നേടുവാനും സാധിച്ചു. ചാക്കോ കളരിക്കനാണ് എന്നെ ആത്മായശബ്ദത്തില്‍ ആദ്യമായി ക്ഷണിച്ചു ഇവിടെ കുടിയിരുത്തിയത്. അതിനുശേഷം അലക്സ് കണിയാംപറമ്പന്‍റെ നിരന്തരമായ പ്രോത്സാഹനവും അല്‍മായശബ്ദം എന്‍റെതുകൂടിയാക്കി. എന്‍റെ ചിന്താഗതികളുമായി ഒത്തു പോവുന്ന ഒരു ബ്ലോഗില്‍ വന്നുചേര്‍ന്നതിലും ഭാഗ്യമായി കരുതുന്നു.
നമുക്കെല്ലാം ഒരു പൊതുഉദ്ദേശം ഉണ്ട്. നമ്മുടെ സംസ്ക്കാരം,നാം ജനിച്ചു വളര്‍ന്നസഭ അഴിമതിരഹിതമായിരിക്കണം. രാജഭക്തിയുടെ കാലംകഴിഞ്ഞു. പുരോഹിതഭക്തിയുടെ കാലവും കഴിഞ്ഞുവെന്നും, സഭ ഇനിമേല്‍
അല്മായന്‍റെതാണെന്നും അല്മായരെ ബോധ്യപ്പെടുത്തണം.
മാര്‍ട്ടിന്‍ ലൂതറിന്‍റെ കാലത്ത് ഇങ്ങനെ ഒരു സംഘടനയുണ്ടായിരുന്നുവെങ്കില്‍ നവീകരണസഭകള്‍ ഉണ്ടാവുകയില്ലായിരുന്നുവെന്നും ചിന്തിക്കാറുണ്ട്. കാരണം മാര്‍ട്ടിന്‍ ലൂതറിനു സഭയെ ഭിന്നിപ്പിക്കണമെന്നു ആഗ്രഹമില്ലായിരുന്നു. സഭയ്ക്കുള്ളില്‍ നവീകരണമായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്.
ഞാന്‍ പാലയില്‍ നിങ്ങളുടെ മഹാപ്രസ്ഥാനത്തില്‍ വന്നു പങ്കുചേര്‍ന്നതും ഓര്‍ക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളവും വലിയ ഒരു നേട്ടവുമായിരുന്നു.
കൊച്ചു കേരളത്തില്‍നിന്ന് ഇത്തരം ബുദ്ധിജീവികള്‍ ഉള്‍പ്പെട്ട മഹത്തായ ഒരു സംഘടന എന്നെ സംബന്ധിച്ചിടത്തോളം വിസ്മയകരമായിരുന്നു.
ഞാന്‍ എഴുതിയതില്‍ കൊള്ളാവുന്നതൊക്കെ ചികയട്ടെ. പലതിനും കുറച്ചുകൂടി പൊടിപ്പും അലങ്കാരവും ചാര്‍ത്തേണ്ടതുകൊണ്ട് സമയമെടുക്കും. എഴുത്തുകളില്‍ നല്ലത് അല്‍മായശബ്ദത്തിന്‍റെ സൈബര്‍ഷെല്‍ഫില്‍ കാറ്റലോഗ് ചെയ്തു വെയ്ക്കുവാന്‍ ഇന്നു മുതല്‍ ശ്രമിക്കാം.
എല്ലാ കാര്യങ്ങളിലും ,എന്റെ അതെ അഭിപ്രായങ്ങലുള്ള ഒരാളെപോലും ഞാന്‍ നാളിതു വരെ കണ്ടിട്ടില്ല. അത് തികച്ചും സ്വാഭാവികം. രണ്ടു വ്യക്തിത്വങ്ങള്‍ക്ക് ചിന്തയില്‍ മാട്ടാമുണ്ടാവ ണം. കുറെയധികം കാര്യങ്ങള്‍ അദ്ദേഹത്തിന്റെ നിലവാരത്തില്‍ ചിന്തിക്കാന്‍ പറ്റിയത് ഭാഗ്യമായി കരുതുന്നു. വളരെയധികം അറിവും വായനയും ഉള്ള പടന്നമാക്കലിന്റെ പുതിയ ഉദ്യമത്തിന് എല്ലാ ആശംസകളും .
ReplyDeleteപ്രിയപ്പെട്ട പിപ്പിലാഥന്‍,
ReplyDeleteതാങ്ങളും പടന്നമാക്കലിനെ പോലെ അറിവിന്റെ ഒരു കലവറയാണ്. ചിലപ്പോള്‍ എഴുതിയിരിക്കുന്നത് വായിച്ചാല്‍ അത് പിപ്പിലാധനാണോ പടന്നമാവനാണോ എന്ന് എനിക്ക് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. പേര് കണ്ടില്ലെങ്കില്‍ ഒരു പിടിയും കിട്ടില്ല. എന്തോ നല്ല സാമ്യം. അല്മായസബ്ദം പിപ്പിലാധനെയും പ്രോത്സാഹിപ്പിക്കുമെന്ന് കരുതുന്നു. എന്തായാലും രണ്ടു പേര്‍ക്കും ഭാവുകങ്ങള്‍!!
pls add ANTHONY DE MELLO's a frogs prayer Part 1 & 2 to the library
ReplyDeletethank you