ഒരു ഓശാനവായനക്കാരന്‍ എന്നോടു പറഞ്ഞ ഒരു സംഭവം
കുറിക്കട്ടെ:
ഒരു സന്യാസധ്യാനഗുരുവിന്റെ ധ്യാനത്തിനിടെ, ധ്യാനഗുരുവുമായി നടത്തിയ സ്വകാര്യസംഭാഷണത്തില്‍ ഓശാനയും പരാമര്‍ശവിഷയമായി. അച്ചന്‍ പറഞ്ഞു: ''ഓശാന വായിക്കുന്നത് നമ്മുടെ വിശ്വാസത്തെ ഇല്ലെന്നാക്കും. അതുകൊണ്ട് അത് വായിക്കാതിരിക്കുകയാണു നല്ലത്.'' അദ്ദേഹം പറഞ്ഞു: ''ഞാന്‍ പല വര്‍ഷങ്ങളായി ഓശാന വായിക്കുന്നു. എന്റെ വിശ്വാസത്തിന് ഒരു കുറവുമുണ്ടായിട്ടില്ല. അച്ചന്‍ ഒന്നുരണ്ടു ലക്കം ഒന്നു വായിച്ചുനോക്കൂ.'' അച്ചന്‍ കുറച്ചൊന്നു ക്ഷോഭിച്ചു. ''ഇത്തരം ചവറുകളൊന്നും ഞാന്‍ വായിക്കാറില്ല'', അച്ചന്‍ പറഞ്ഞു. ''വായിക്കാത്ത അച്ചന്‍ അതു ചവറാണെന്ന് എങ്ങനെ മനസ്സിലാക്കി?'' അദ്ദേഹം ചോദിച്ചു. ''ഞാന്‍ കേട്ടു'', അച്ചന്റെ മറുപടി. ''എന്നാല്‍ അച്ചന്‍ ഇതൊന്നു വായിച്ചുനോക്കണം'', അദ്ദേഹം കയ്യിലിരുന്ന രണ്ട് ഓശാന അച്ചനു കൊടുത്തുകൊണ്ടു പറഞ്ഞു. അച്ചനതു തിരിച്ചുകൊടുത്തുകൊണ്ടു ക്ഷോഭത്തോടെ പറഞ്ഞു: ''ഈ ചവറൊന്നും വായിച്ച് എന്റെ വിശ്വാസം നഷ്ടപ്പെടുത്താന്‍ മനസ്സില്ല!'' അദ്ദേഹം പറഞ്ഞു: ''അപ്പോള്‍ ഓശാന വായിച്ചാല്‍ തകരുന്നതാണ് അച്ചന്റെ വിശ്വാസമെന്നു മനസ്സിലായി. അപ്പോള്‍ ഇതാണോ അച്ചന്‍ പറഞ്ഞ 'ദൈവദാനവിശ്വാസം?''' അച്ചന്‍ നിശബ്ദനായി.
(ജോസഫ് പുലിക്കുന്നേല്‍, ഓശാന, ജൂലൈ 1997)

No comments:
Post a Comment