Translate

Wednesday, May 2, 2012

എന്‍റെ അമ്മോ! ഇതെന്തൊരു വാതില്‍ ?

ഫാസ്റ്റ് പാസഞ്ചറിന്റെ സൈഡ് സിറ്റില്‍ ഞെളിഞ്ഞിരിക്കുംപോഴാണ് തൊട്ടടുത്തിരുന്ന മധ്യവയസ്കന്റെ മൊബൈല്‍ ശബ്ദിച്ചത് ..... 'ഞാനാ കറിയാച്ചന്‍'  എന്ന് പറഞ്ഞു തുടങ്ങിയതുകൊണ്ട്  ആള് കറിയാച്ചന്‍ ആണെന്ന് മനസ്സിലായി. തുടര്‍ സംഭാഷണം ശ്രദ്ധിക്കാതെ  പുറത്തോട്ടു നോക്കി ഞാനിരുന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ 'എന്‍റെ അമ്മോ' എന്നൊരു കാറിച്ച. ഞാനാകെ ഭയന്ന് പോയി. മൊബൈല്‍ നിര്‍ത്തി കറിയാച്ചന്‍ എന്‍റെ നേരെ നോക്കി ക്ഷമാപണപൂര്‍വ്വം  വെളുക്കെ ഒരു ചിരി. ചിരപരിചിതനെപ്പോലെ ഞാന്‍ ചോദിച്ചു 'എന്താ ഇത്ര അതിശയിക്കാന്‍?' 'അതെ ചെങ്ങളം പള്ളിയുടെ ആന വാതിലിന്‍റെ കാര്യം പറഞ്ഞതാ.' കറിയാച്ചന്‍ പറഞ്ഞു. 'അതിനെന്താ പ്രത്യേകത?' ഞാന്‍ ചോദിച്ചു. "അതോ" കറിയാച്ചന്‍ തുടര്‍ന്നു. "അവിടൊരു പള്ളി ഉണ്ടായിരുന്നു; അതിനിട്ടു ചെയ്യാവുന്ന ദ്രോഹമെല്ലാം ചെയ്തതാ.  ഒരുകാലത്ത് അന്തോനീസു പുണ്യാളന്‍ കുറെ അദ്ഭുതം കാട്ടിയതാ. പള്ളിക്ക് പേരാകൂന്ന് കണ്ടപ്പോള്‍, പുണ്യാളനെ ചങ്ങനാശ്ശെരിയില്‍നിന്നു ആള് വന്നു വിലക്കി. എങ്കിലും ആ പ്രതാപം ഒക്കെ അയവിറക്കി ഇരുന്നപ്പോഴാണ് പുതുമന കൊച്ചുപിതാവിന്റെ വരവ്. സ്വര്‍ണ മാലയും അണിഞ്ഞു ചെത്തി വരുന്നത് കണ്ടാല്‍ ആരും വിഴും. അങ്ങേര്‍ക്കു സഹിക്കുമോ? കാഞ്ഞിരപ്പള്ളി രൂപതയില്‍ ചോരുന്ന പള്ളിയോ? വെച്ചു ഡൈനാമിറ്റ്  പത്തെണ്ണം. അങ്ങിനെ പള്ളി താഴെയിട്ടു. പതിവ് പോലെ പിരിവു തുടങ്ങി. അമേരിക്കാ കറങ്ങിയത് പിരിവിനാണെന്നാ  നാട്ടുകാരുടെ വിചാരം. അത് പക്ഷെ ലേശം വിസാ പ്രശ്നങ്ങള്‍ ശരിയാക്കാന്‍ ആയിരുന്നുവെന്നതാ സത്യം." 

"ആ സമയം ചെങ്ങളത്തു തടിപ്പിരിവ് തുടങ്ങിയായിരുന്നു, ഉരുപ്പടിക്കെ. തടി കുമിഞ്ഞു കൂടാന്‍ തുടങ്ങിയപ്പോള്‍ പ്രശ്നം. ഇത് തിരിച്ചു കൊടുക്കാന്‍ പറ്റില്ലല്ലോ. അതിനനുശരിച്ചു പ്ലാന്‍ മാറ്റി. അതിന്‍ പ്രകാരം ഒരു ലക്ഷം രൂപ വിലപറഞ്ഞ തേക്കിന്‍ തടികൊണ്ട്   ഉണ്ടാവുന്നതു ആന വാതിലിന്‍റെ ഒരു ചട്ടം. അത് വളച്ചു മുറിച്ചു ശരിയാക്കുംപോള്‍ പിന്നെയുള്ളത് കുറെ കഷണങ്ങള്‍ മാത്രം. അക്കാര്യം പറഞ്ഞതാ." എന്‍റെ അമ്മോ എന്ന് വിളിച്ച സഹയാത്രികനെ കളിയാക്കിയ എന്‍റെ ശ്വാസം തന്നെ നിലച്ചു പോയി. "ഒത്തിരിം ധാരാളിത്തമാ." ഞാന്‍ പറഞ്ഞു. "ആണോന്നോ? പൊന്‍കുന്നത്ത്  പള്ളിമുറി പണിയുന്നതിനു 2 ഓ 3 ഓ കോടിയുടെ എസ്ടിമെറ്റ് ആണെന്നാ  കേള്‍ക്കുന്നത്. കുമളിക്ക് പോവുന്ന വഴിക്ക്  ഏതെങ്കിലും മെത്രാന് വിശ്രമിക്കണം എന്ന് തോന്നിയാല്‍ അതിനുമുണ്ട് a/c മുറികള്‍." കറിയാച്ചന്‍ തുടര്‍ന്നു. 

ഞാന്‍ ഒന്നും മിണ്ടിയില്ല. അയാള്‍ പറയുന്നത് കേട്ടപ്പോള്‍ ഒരു വിരുദ്ധനാനെന്നു ഉറപ്പായി. മാത്രമല്ല, അടുത്തിരിക്കുന്നവരും ചെവി കൂര്‍പ്പിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.  രാമപുരത്തു മെത്രാന്മാര്‍ക്ക്  ഒരുക്കിയ വേദിയില്‍ നിരത്തിയ   പൂക്കളുടെ അത്ര പോലും ചിലവില്ലാത്ത ഒരു ആനവാതിലിന്റെ കാര്യമാണല്ലോ ഇയ്യാള്‍ പറയുന്നത് എന്നോര്‍ത്തു. കൂടുതല്‍ ചിന്തിക്കാന്‍ സമയം കിട്ടിയില്ല. പാലാ എത്തിയിരുന്നപ്പോള്‍.      

2 comments:

  1. ഫാ.പുതുമനയുടെ അമേരിക്കന്‍ യാത്രാ വിവരണം താമസിയാതെ പുറത്തിറങ്ങുന്നു.:

    റോഷന്‍ ഫ്രാന്‍സിസ് എഴുതിയ പാല യാത്രാ വിവരണം അടി പൊളിയായിരുന്നു. കറിയാച്ചന്‍ എന്നാ കഥാ പാത്ര അവതരണം , പുതുമന നമ്പൂതിരിയുടെ ദൌത്യം , ചെങ്ങളം പള്ളിയുടെ ആനവാതില്‍ നിര്‍മ്മാണ വിവരണം,പുതുമനയുടെയും കാഞ്ഞിരപ്പള്ളി -ചങ്ങനാശ്ശേരി മെത്രാന്മാരുടെ, അത്ഭുത പ്രവര്‍ത്തകനായ അന്തോനീസു പുണ്ണ്യവാന്‍റെ നേരെ പണിത ,കൂടോത്ര വിശേഷവും, കത്തനാന്മാര്‍ പറഞ്ഞാല്‍ പേടിച്ചു അണ്ടര്‍വെയറിന്‍റെ പോക്കറ്റില്‍ വീട്ടുകാരത്തി കാണാതെ ഒളിച്ചു പൂള കള്ളടിക്കാന്‍ ഒളിച്ചു സൂക്ഷിച്ചിരിക്കുന്ന കാശ് വരെ അവന്മാര്‍ക്ക് എടുത്തു കൊടുക്കുന്ന മണ്ടന്മാരായ ചെങ്ങളംകാരുടെ നിസ്സഹായതയും , ചെങ്ങളം പള്ളി ബോംബിട്ടു തകര്‍ത്ത ദാരുണ സംഭവവും, പുതുമന കൊച്ചുതിരുമെനിയുടെ എട്ടു പവന്‍ സ്വര്‍ണ്ണ മാലയും കെട്ടി തൂക്കിയുള്ള വരവും എല്ലാം "ബലേ ഭേഷ്" എന്നാ കാറ്റഗറിയില്‍ പെടുത്താം. പക്ഷെ ,ഒരു കാര്യം-ചെങ്ങളം കാരെ -പ്രത്യേകിച്ച് അവിടത്തെ ചേച്ചിമാരെ പുതുമന വെറുതെ വിടില്ലായെന്നു പുതിയ വാര്‍ത്ത!. കുടുംബ സ്വത്തായി വീതം കിട്ടിയ ചെമ്പും, ഉരുളിയും വാര്‍പ്പും ,കിണ്ടിയും മോന്തയും, കാര്‍ന്നോന്മാര്‍ കട്ടില് കീഴെ വച്ചിരുന്ന കോളാമ്പിയും വല്യപ്പന്‍ മൂത്രം ഒഴിക്കാന്‍ ഉപയോഗിച്ച ചീന ചട്ടിയും (ചെമ്പു നിര്‍മ്മിത മൂത്ര പാത്രവും) ,ഞെരിപ്പോട് പാത്രവും എല്ലാം" ആക്രി "സാധനങ്ങളായി ചെങ്ങളം പള്ളി വികാരിയും അസ്സേന്തി അച്ഛനും കൂടി പള്ളിയില്‍ പ്രഖ്യാപിച്ചു. ഇവയെല്ലാം ഇടവകയിലെ യൂത്ത് ഓരോ വീട്ടിലും വന്നു (അസ്സേന്തി അച്ഛനും കൂടി) മേല്‍പ്പടി" ആക്രി സാധനങ്ങള്‍ "എടുത്തു കൊണ്ട് പോകുമെന്ന് അറിയിച്ചു.അവര്‍ എത്തുമ്പോള്‍ വീട്ടിലുള്ളവര്‍ യാതൊരു എതിര്‍പ്പും ഉണ്ടാകരുതെന്നും അസ്സേന്തി അറിയിപ്പില്‍ അറിയിച്ചു! പണപ്പിരിവു കൊണ്ട് മാത്രം തന്‍റെ" ഗ്ലോബ് ഇന്‍ ഗ്ലോബ് " വിസാ കച്ചവടവും,വികസനവും ചെങ്ങളം പള്ളി പണിയും നടക്കുകയില്ലായെന്നാണ്‌ കാരണമായി പറയുന്നത്. പുതുമനയും കൂട്ട് കത്തനാന്മാരും ആക്രി ബിസ്സിനസ്സ് തുടങ്ങി കഴിഞ്ഞു.നാണം കെട്ടവര്‍ക്ക് ആസനത്തില്‍ ആര് കിളുത്താലും അതും ഒരു തണലാണ്‌.!

    ReplyDelete
  2. ഫാ.പുതുമനയുടെ അമേരിക്കന്‍ യാത്രാ വിവരണം താമസിയാതെ പുറത്തിറങ്ങുന്നു.: