Translate

Friday, May 25, 2012

ചര്‍ച്ചാസമ്മേളനം: പരിസ്ഥിതിയുടെ ആത്മീയത

കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം (KCRM)
(Reg.No.K.152/10), P.B. No.76, തറക്കുന്നേല്‍ ബില്‍ഡിംഗ്, പാലാ, കോട്ടയം 686 575
ചര്‍ച്ചാസമ്മേളനം: പരിസ്ഥിതിയുടെ ആത്മീയത 

2012 മെയ് 29, ചൊവ്വാ 2.00 p.mമുതല്‍, 'പാലാ വ്യാപാരഭവന്‍' ഓഡിറ്റോറിയത്തില്‍ 
വിഷയാവതാരകന്‍: ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ
ബഹുമാന്യരേ, 22-05-2012
യേശു മുന്നോട്ടുവച്ച ആത്മീയകാഴ്ചപ്പാടില്‍ സഭയെ നവീകരിക്കുക എന്ന ലക്ഷ്യംവച്ചു പ്രവര്‍ത്തിച്ചുവരുന്ന KCRM, ആത്മീയതയുടെ മറ്റൊരു മാനംകൂടി ചര്‍ച്ചാവിധേയമാകുന്നു -പരിസ്ഥിതിയുടെ ആത്മീയത.
ഒരേ ഭൂമിയില്‍ ഒരേ ജീവന്‍ പങ്കിട്ടു ജീവിക്കുന്നവരാണ് സര്‍വ്വജീവജാലങ്ങളും. എന്നാല്‍, ഈ അറിവ് ബോധപൂര്‍വ്വം ഉള്‍ക്കൊണ്ട് ഈ ഭൂമിയെയും അതിലെ വൈവിദ്ധ്യമാര്‍ന്ന എല്ലാ ജീവരൂപങ്ങളെയും സംരക്ഷിക്കേണ്ട മനുഷ്യന്‍ ഭൂമിയിലെ ആവാസവ്യവസ്ഥയെത്തന്നെ തകര്‍ത്തുകൊണ്ടിരിക്കുകയാണിന്ന്. പരിസ്ഥിതിയുടെ ആത്മീയതയെക്കുറിച്ച് അവബോധം നേടിക്കൊണ്ടേ, പരിസ്ഥിതിനാശം രൂക്ഷമായിരിക്കുന്ന, ആത്മഹത്യാപരമായ, ഇന്നിന്റെ പ്രതിസന്ധിയെ മറികടക്കാന്‍ മനുഷ്യനു കഴിയൂ.
കേരളത്തിലെ മെത്രാന്മാരില്‍ ഏറ്റവും പുരോഗമനകാഴ്ചപ്പാടു പുലര്‍ത്തുന്ന ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായാണ്, ഈ വിഷയം അവതരിപ്പിച്ച് ചര്‍ച്ചനയിക്കുന്നത്. പരിസ്ഥിതിരംഗത്തെ പ്രമുഖര്‍ വിഷയത്തില്‍ ഇടപെട്ടു സംസാരിക്കുന്നു. 
പരിപാടിയുടെ അവതാരക കുമാരി ഇന്ദുലേഖാ ജോസഫ് ആയിരിക്കും.
ഈ ചര്‍ച്ചാസമ്മേളനത്തിലേക്ക് സുമനസ്‌കരായ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
കെ. ജോര്‍ജ് ജോസഫ് (9747304646) ജോര്‍ജ് മൂലേച്ചാലില്‍ (9497088904)
-ചെയര്‍മാന്‍, KCRM -സെക്രട്ടറി KCRM
കാര്യപരിപാടി
ഈശ്വരപ്രാര്‍ത്ഥന :
സ്വാഗതം : ജോര്‍ജ് മൂലേച്ചാലില്‍ (സെക്രട്ടറി,KCRM)
ആമുഖം:മോഡറേറ്റര്‍ : കെ. ജോര്‍ജ് ജോസഫ് (ചെയര്‍മാന്‍, KCRM)
പരിസ്ഥിതിയുടെ ആത്മീയത
-വിഷയാവതരണം : ഗീവര്‍ഗീസ് മാര്‍ കുറിലോസ് മെത്രാപ്പോലീത്താ
പ്രതികരണ പ്രസംഗങ്ങള്‍ : പ്രൊഫ. എസ്. രാമചന്ദ്രന്‍ നായര്‍ (സംസ്ഥാന ചെയര്‍മാന്‍, 
കേരള നദീസംരക്ഷണ സമിതി)
പ്രൊഫ. സി.പി. റോയി(മുല്ലപ്പെരിയാര്‍ സമരനായകന്‍)
എസ്സ്. എ. റഹീം(ചെയര്‍മാന്‍, Ecological Security&Climate Organization Net (ESCON)
പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം (കാവ്യവേദി, ഏറ്റുമാനൂര്‍)
എബി പൂണ്ടിക്കുളം(ചെയര്‍മാന്‍, ഭൂമിക, പൂഞ്ഞാര്‍)
ജോയി മുതുകാട്ടില്‍
(ജന.സെക്രട്ടറി, മീനച്ചില്‍ നദീസംരക്ഷണസമിതി)
പൊതുചര്‍ച്ച : സദസില്‍നിന്നുള്ളവര്‍
മറുപടിപ്രസംഗം : ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ
കൃതജ്ഞത : ഷാജു ജോസ് തറപ്പേല്‍ (ജോ. സെക്രട്ടറി KCRM) 

3 comments:

  1. കേരളത്തിലെ നദികളും റോഡുകളും അന്തരീക്ഷവും മൊത്തം മലീനമാക്കപ്പെട്ടതാണ്.ദുരുപയോഗങ്ങളായ ചപ്പുചവറുകള്‍, ഫാക്റ്ററികളിലെ
    വാതകവിസര്‍ജനം,വേസ്റ്റ് ഗാര്ബെജുകള്‍
    (waste,garbage) വര്‍ധിച്ചുവരുന്ന ഗതാഗതം, പൊടിപടലങ്ങള്‍ എന്നിങ്ങനെ അനേക പ്രകൃതി ദുരുപയോഗങ്ങള്‍ മനുഷ്യനെ പലവിധ രോഗങ്ങള്‍ക്കും അടിമപ്പെടുത്തുന്നുണ്ട്.

    സഹ്യന്‍റെ പുത്രിയെന്നു വിളിക്കപ്പെട്ടിരുന്ന
    മലരണികാടുകള്‍ നിറഞ്ഞിരുന്ന കേരളം ഇന്ന് വനം നശീകരണം, മാഫിയാ മുതലാളിമാരുടെ
    പ്രകൃതിവിഭവങ്ങളായപാറകള്‍ പൊട്ടിക്കല്‍, മണല്‍ ലോബികളുടെ മണല്‍വാരല്‍ എന്നിങ്ങനെയുള്ള പ്രകൃതിചൂഷണം ദുഖകരവും വരുംതലമുറകളോടു ചെയ്യുന്ന അനീതിയുമാണ്.

    കത്തോലിക്കരുടെ വന്‍കൊട്ടയായ കടപ്ലാമറ്റത്തുനിന്നു പാലാ അരമനയുടെയും മന്ത്രിമാരുടെയും സഹായത്തോടെ വന്‍തോതില്‍ പാറപൊട്ടിക്കല്‍ പാറകടത്തല്‍, എന്നിങ്ങനെ വന്‍കിട കമ്പനികളുടെ സഹായത്തോടെ തകൃതിയായി നടക്കുന്ന വാര്‍ത്തയും കേള്‍ക്കുന്നു. ഇത് മനുഷ്യജാതിയോടു തന്നെയുള്ള ഒരു വെല്ലുവിളിയാണ്.

    ഭൂമിയുടെ സമതുലനാവസ്ഥ കളഞ്ഞു ഭൂമികുലുക്കം മറ്റു പ്രകൃതിദുരന്തങ്ങള്‍ പലതും ഈ സാമൂഹ്യ ദ്രോഹികള്‍മൂലം സംഭവിക്കാം. ഇത്തരം ജനദ്രോഹം പൊറുത്തു കൂടാതാത്തതും, മാനവലോകത്തോടു ചെയ്യുന്ന ഈ അനീതിക്കെതിരെ മനുഷ്യഅവകാശ കോടതിയെ സമീപിക്കാവുന്നതുമാണ്.

    ഭാരതത്തിന്റെ ആത്മീയ ഗുരുക്കള്‍ നിര്‍ദ്ദേശിച്ചിരുന്ന സസ്യഭക്ഷണം ഒരിക്കല്‍ പ്രകൃതിയുടെ ശുദ്ധിയെ നിയന്ത്രിച്ചിരുന്നു. അന്നു കൃഷിവിഭവങ്ങള്‍ ഉത്ഭാതിപ്പിക്കുവാന്‍ കൃഷികള്‍ക്കു ഉപയോഗിച്ചിരുന്നത് ചാണകം, കമ്പോസ്റ്റു മുതലായ സ്വാഭാവിക വളങ്ങളായിരുന്നു.

    കൃഷിക്കാവശ്യമായ ശുദ്ധമായ വളത്തിനു കന്നുകാലികളുടെ പരിപോഷണവും ആവശ്യമായിരുന്നു. ഇന്ന് രാസ വളങ്ങള്‍കൊണ്ട് മണ്ണിനെ വിഷമുള്ളതാക്കി. വിഷമുള്ള അനേക
    രാസവളങ്ങള്‍മൂലം ഭൂമിക്കടിയില്‍നിന്നും വരുന്ന വെള്ളവും വിഷം നിറഞ്ഞതാണ്‌.

    മദ്യനിരോധനം എന്നുപറഞ്ഞു പുരോഹിതര്‍
    മദ്യലോബികളില്‍നിന്നു പണംമേടിച്ചു വെറുതെ ഒച്ചപ്പാട് ഉണ്ടാക്കാറുണ്ടല്ലോ. എന്തുകൊണ്ട് ഗുരുതരമായ പരിതസ്ഥിതി സംരക്ഷണത്തിനു ഇവര്‍ മുന്നോട്ടു വരുന്നില്ല.

    ഓര്‍ത്തോഡോക്സ് സഭയിലെ ബഹുമാനപ്പെട്ട ബിഷപ്പ് കൂറിലോസ് ഇത്തരം മനുഷ്യത്വപരമായ വിപ്ലവമായി മുമ്പോട്ടു വന്നതില്‍ അതിയായ സന്തോഷം ഉണ്ട്. എല്ലാ പരിഷ്കൃതരാജ്യങ്ങളും ഇന്നു പരിതസ്ഥിതി സംരക്ഷണത്തിനു മുന്‍‌തൂക്കം നല്‍കുന്നുണ്ട്.

    വ്യവസായങ്ങളുടെ വളര്‍ച്ച, ഉപഭോക്താക്കളുടെ എണ്ണംകൂടല്‍ എന്നിവകളും പ്രകൃതിവിഭവങ്ങള്‍ അപര്യാപ്തമാക്കുന്നുണ്ട്. ഓയില്‍, ഗ്യാസ് മുതലാവകള്‍ ഉപയോഗവും വര്‍ധിക്കുന്നു. ഇതും പരിതസ്ഥിതിക് ഒരു വെല്ലുവിളിയാണ്.

    കൂടുതല്‍ വസ്ത്രങ്ങളും,ഭക്ഷണവും കാറുകള്‍ മാര്‍ക്കറ്റില്‍ വരുമ്പോഴും ചുറ്റുമുള്ള
    പരിതസ്ഥിതിയെയാണ് ബാധിക്കുക. വര്‍ദ്ധിച്ചു വരുന്ന ഗതാഗതം പെട്രോള്‍, പൊടിപടലങ്ങള്‍കൊണ്ട് അന്തരീക്ഷം അശുദ്ധമാക്കുന്നു.

    പരിതസ്ഥിതി സംരക്ഷണത്തിനായി ശക്തമായ നിയമം രാജ്യത്തിന്‌ ആവശ്യമാണ്. വേലിതന്നെ വിളവു തിന്നുമ്പോള്‍ നിയമം എങ്ങനെ പ്രാബല്ല്യത്തിലാക്കും. ഇതും ചിന്തനീയമാണ്.

    ReplyDelete
  2. വികസിതരാജ്യങ്ങളുടെയും വികസിക്കുന്ന രാജ്യങ്ങളുടെയും പരിതസ്ഥിതി പ്രശ്നങ്ങള്‍ വിത്യസ്തമായിരിക്കും. വികസിച്ച രാജ്യങ്ങളില്‍ സാമ്പത്തികഭദ്രതയും ഉയര്‍ന്ന ജീവിത നിലവാരവുമുള്ളതിനാല്‍ കൂടുതല്‍ പ്രകൃതിവിഭവങ്ങള്‍ ആവശ്യമായിത്തീരുന്നു.

    ഉപഭോക്ത്താക്കള്‍ ഉപഭോഗവസ്തുക്കള്‍ കൂടുതല്‍ ഉപയോഗിക്കുന്നതുമൂലം
    വികസിച്ച ഒന്നാംചേരി രാജ്യങ്ങളില്‍ പ്രകൃതിവിഭവങ്ങള്‍ കുറഞ്ഞുവരുകയും ചെയ്യും. അമേരിക്കക്കാരും പടിഞ്ഞാറന്‍ യൂറോപ്പ്യന്‍ രാജ്യങ്ങളും ജപ്പാന്‍കാരും മൂനാംചേരി രാജ്യങ്ങളെ അപേക്ഷിച്ച് മോട്ടോര്‍വാഹനങ്ങള്‍, ആരോഗ്യപരമായ ഭക്ഷണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ കൂടുതല്‍ വാങ്ങിച്ചു കൂട്ടുന്നു. തന്മൂലം
    ഫാക്റ്ററികള്‍ക്കും കൂടുതല്‍ ഊര്‍ജവും അസംസ്കൃത പദാര്‍ഥങ്ങളും
    ആവശ്യമായിവരുന്നു. അങ്ങനെ ഭൂമുഖത്തെ വിഭാവങ്ങളേറെയും
    വികിസിതരാജ്യങ്ങള്‍ ചോര്‍ത്തിക്കൊണ്ടുപ്പോവുന്നു.

    ലോകജനസംഖ്യയുടെ അഞ്ചുശതമാനം ജനസംഖ്യയെ അമേരിക്കന്‍
    ഐക്യനാടുകളില്‍ മൊത്തമുള്ളൂ. എന്നാല്‍ ഇരുപത്തിയഞ്ച്
    ശതമാനവും ലോകവിഭവങ്ങള്‍ ഉപയോഗിക്കുന്ന രാജ്യവും അമേരിക്കയാണ്. വികസിച്ച രാജ്യങ്ങളില്‍ ലോകത്തിന്റെ ഇരുപത്തിമൂന്നു ശതമാനം
    ജനസംഖ്യയെയുള്ളൂവെങ്കിലും ലോകവിഭവങ്ങളുടെ മൂന്നില്‍രണ്ടും വിഭവങ്ങള്‍ വികസിച്ച രാജ്യങ്ങള്‍ക്കായി വേണം.

    വികസിതരാജ്യങ്ങളുടെ അമിത ഉപയോഗംമൂലം ഭാവിയില്‍ പ്രകൃതിവിഭവങ്ങളുടെ അപര്യാപ്തത ഭൂമുഖത്ത് സംഭവിക്കുമെന്ന് പരിതസ്ഥിതി ശാസ്ത്രജ്ഞര്‍ ഭയപ്പെടുന്നു. ജനങ്ങളുടെ ജീവിതനിലവാരങ്ങള്‍ക്കു ഭാവിയില്‍ ഇതു വെല്ലുവിളിയാകും.

    വികസിതരാജ്യങ്ങളില്‍ ജനസംഖ്യാനിരക്കു കുറഞ്ഞുവെങ്കിലും ജനസംഖ്യയല്ല പ്രശ്നം. അമിത ഉപയോഗംമൂലം വികസിത രാജ്യങ്ങളില്‍ മൂന്നാംലോക രാജ്യങ്ങളെക്കാള്‍ ആളോഹരി മൂന്നിരട്ടി വെള്ളവും പത്തിരട്ടി ഊര്‍ജവും ഓരോ കുഞ്ഞു ജനിക്കുമ്പോഴും ആവശ്യമായി വരുന്നു.

    വ്യവസായങ്ങള്‍ ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍
    ഉല്‍പ്പാതിപ്പിക്കുകയും തന്മൂലം പാഴായ ഉല്‍പ്പന്നങ്ങളും ചപ്പുചവറുകളും അന്തരീക്ഷത്തില്‍ പെട്രോള്‍ ഉപയോഗവും കാര്‍ബണ്‍ ഡി മോണോ
    ഒക്സയിടും പ്രകൃതിയെ മലിനമാക്കുന്നു.

    എന്നാല്‍ അവികിസിതരാജ്യങ്ങളില്‍ പരിതസ്ഥിതി പ്രശ്നങ്ങള്‍ ദാരിദ്ര്യംകൊണ്ടു സംഭവിക്കുന്നു. ഉദാഹരണമായി ദരിദ്രരാജ്യങ്ങളില്‍ ശുദ്ധജല അഭാവംമൂലം ജനാരോഗ്യ സംരക്ഷണവും ശുചീകരണവും അസാധ്യമാവുന്നു. സാധുകൃഷിക്കാരുടെ വനനശീകരണവും കാരണമാകുന്നുണ്ട്. ദരിദ്രര്‍ ആയവര്‍ അടുക്കളയിലും, ഭക്ഷണം പാകംചെയ്യുന്നതിനും മരങ്ങള്‍വെട്ടി ഊര്‍ജം തേടുന്നു. ഇതും പരിതസ്ഥിതിയെ ബാധിക്കുന്നു.

    മൂന്നാം ലോകങ്ങള്‍ ഒന്നാംലോകങ്ങളെക്കാള്‍ പ്രകൃതിവിഭവങ്ങള്‍ വളരെ കുറവേ ഉപയോഗിക്കുന്നുള്ളുവെങ്കിലും ജനസംഖ്യ വര്‍ധനമൂലം കൂടുതല്‍ ഭക്ഷണവും പാര്‍പ്പിടവും തൊഴിലും കണ്ടെത്തെണ്ടിയിരിക്കുന്നു. ഇതെല്ലാം പരിതസ്ഥിതി മാറ്റങ്ങള്‍ക്കും കാരണമായി ഭവിക്കാം.

    ReplyDelete
  3. ഭൂമിദേവിയുടെ മടിത്തട്ടിലെ വിഭവങ്ങള്‍ മനുഷ്യജാതികള്‍ക്ക് തുല്യമായിട്ടുള്ളതാണ്.
    എന്നാല്‍ സ്വാര്‍ഥരായ മനുഷ്യര്‍ അവളുടെ ഔദാര്യത്തെ ചൂഷണം ചെയ്യുന്നുവെന്നുള്ളതും സത്യമല്ലേ?

    മലകളും മരങ്ങളും താഴ്വരകളും നദിതടങ്ങളും നിറഞ്ഞ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു പുണ്യഭൂമിയാണ്‌ കേരളം. പരിശുരാമന്‍ സൃഷ്ടിച്ച ദൈവത്തിന്‍റെ നാടായി ഇവിടം അറിയപ്പെടുന്നു. അത്രമാത്രം മനോഹരമായ ഭൂപ്രദേശങ്ങള്‍ കേരളത്തിനു തനതായുണ്ട്. എങ്കില്ലും കേരളത്തിനും പരിതസ്ഥിതികളുടെ ചലനങ്ങളില്‍ വെല്ലുവിളികള്‍ ഉണ്ട്. ഈ വെല്ലുവിളികളെ തരണം ചെയ്യേണ്ടത് ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങള്‍ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കും വേണ്ടിയാണ്.

    സ്വാര്‍ഥരായ ജനത കുന്നുകള്‍നിരത്തി വന്‍കിട റീയല്‍എസ്റ്റെറ്റുകള്‍ പടുത്തുയര്‍ത്തുന്നു. വരുംതലമുറയുടെ പുറംചാരി ലാഭംകൊയ്യുന്നു.
    നായാട്ടു,അണക്കെട്ട് പണിയല്‍, വന്‍തോതില്‍ മീന്‍പിടുത്തം ഇവകള്‍ ചൂഷിതരുടെ നിയന്ത്രണത്തിലാണ്. ഒരു വര്ഷം ശരാശരി നൂറു കിലോമീറ്റര്‍ വനം കേരളത്തില്‍ നശിപ്പിക്കുന്നുണ്ടെന്നും ഒരു സര്‍വ്വേ റിപ്പോര്‍ട്ടില്‍ കാണുന്നു.

    നൂറുകണക്കിനു പക്ഷികളും ജീവികളും മരുന്നു ചെടികളും മരങ്ങളും ഇല്ലാതാവുകയോ പ്രകൃതിയില്‍ നിന്നും നാമാവശേഷമാവുകയോ സാധ്യതയുണ്ട്. വനം നശീകരണം കാലാവസ്ഥക്ക് വ്യതിചലനമുണ്ടാകുകയോ മഴതന്നെ ഇല്ലാതാവുകയോ ചെയ്യും.

    കേരളത്തിലെ വന്യജീവി സംരക്ഷണവും അപകടത്തില്‍ ആകും. പര്‍വതനിരകളും വ്യവസായ മോഹികള്‍ മലിനമാക്കുന്നതു കാരണം ശുദ്ധമായ വെള്ളം താഴ്വരകളില്‍ ഒഴുകി ലഭിക്കുകയില്ല. രാസപദാര്‍ഥങ്ങള്‍ നിറഞ്ഞ വെള്ളത്തിന്റെ ഒഴുക്കുമൂലം മത്സ്യങ്ങള്‍ ചത്തു പ്രകൃതിയുടെ തുലനാവസ്തക്ക് മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നു. ഭൂമിക്കടിയിലുള്ള വെള്ളവും വിഷമയമുള്ളതാക്കുന്നു.

    കേരളത്തിന്റെ പ്രകൃതിവിഭവങ്ങള്‍ ശരിയായി വിനിയോഗിക്കാത്തതുകൊണ്ടു
    വൈദ്യുതി ക്ഷാമം,പവ്വര്‍കട്ട് സ്ഥിരം സംഭവങ്ങളാണ്. കടലിലെ തിരമാലകള്‍, കാറ്റ്, സോളാര്‍ ഊര്‍ജം എന്നിവ ഗവേഷണം നടത്തിയിരുന്നുവെങ്കില്‍ ഈ പ്രശ്നം പരിഹരിക്കുവാനും സാധിക്കുമായിരുന്നു.

    പാലായില്‍ പരിതസ്ഥിതി പഠനത്തിനായി കേരള നവീകരണസഭ ഇത്തരം ഒരു സെമിനാര്‍ സംഘടിപ്പിച്ചതില്‍ അഭിനന്ദിക്കുന്നു. മദ്യം ചില കുടുംബങ്ങളെയും ചെറിയ സമൂഹത്തെയുമേ നശിപ്പിക്കുകയുള്ളു. എന്നാല്‍ പ്രകൃതി നശീകരണം ജനിക്കുവാന്‍പോവുന്ന ഭാവി തലമുറകളോടും ചെയ്യുന്ന ക്രൂരതയാണ്. അതിന്റെ വില കല്പ്പിക്കുവാന്‍ സാധിക്കുകയില്ല.

    ഒരു ക്രൈസ്തവബിഷപ്പ് ഇതിനു നേതൃത്വം കൊടുക്കുന്നതിലും സന്തോഷമുണ്ട്. അല്‍മായരുടെ ഇടയില്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വളരെ സ്വാധീനിക്കുമെന്നതില്‍ സംശയമില്ല.

    വിലതീരാത്ത ഭൂമിയുടെ വിഭവങ്ങളെ സ്വാര്‍ഥരായ ക്രൂരജനങ്ങള്‍ നശിപ്പിക്കുവാന്‍ അവസരം കൊടുക്കരുത്. വരുംയുദ്ധങ്ങള്‍ പ്രകൃതിയുടെ വിഭവങ്ങള്‍ കാത്തു സൂക്ഷിക്കുന്നതിന് ആകട്ടെ ; ഇത് രാജ്യത്തിലെ ഓരോ പൌരന്റെയും കടമയാണ്. ഒത്തൊരുമിച്ചാല്‍ ഭൂമിയുടെ തുലനാവസ്ഥ മനോഹരമാക്കി പണ്ടത്തെ പ്രകൃതി ഗീതങ്ങള്‍ വീണ്ടുംപാടാം.

    ReplyDelete