സാമുവല്‍ കൂടല്‍, കലഞ്ഞൂര്‍
1 ഊരയാടിപക്ഷിക്കെന്തൊരഹങ്കാര ജല്‍പ്പനങ്ങള്‍ !
'ഭൂമിയെകുലുക്കുന്നു ഞാന്‍' സ്വയം ചിലച്ചു.
അതുപോലെ, സര്‍വ്വേശനെ വരുതിയിലാക്കാന്‍ സദാ
ജല്‍പ്പനങ്ങള്‍, പാതിരിയും പാസ്റ്ററും വൃഥാ.
2 ഇന്നലത്തെ മഴയ്ക്കയ്യേ മുളച്ച തകര സമം,
ഇത്തിരിപോയ് കാണാതാകും പുല്ലിനു തുല്യം,
എന്നാകിലുമീശനെന്റെ വരുതിയിലെന്നു നാണം
തെല്ലുമില്ലാതുരുവിടും നാവുകള്‍ നിങ്ങള്‍.
3 മരണത്തെ മുന്നില്‍ക്കണ്ടു അരുമസൂനുവാമേശു
ഗദ്‌സേമനയില്‍ രാവില്‍ കരഞ്ഞുകേണു;
ഒരു വാക്കുമുരിയാടാതാ യാചന നിരസിച്ചു.
കൈവിട്ടതായ് സുതനന്ത്യമൊഴിയുമോതി!
4 യേശുവിനെ കേള്‍ക്കാത്തവന്‍ യേശുവിന്റെ ചൂഷകരെ
ചെവിക്കൊളളില്ലതു സത്യം; ഓര്‍ക്കുക നന്നായ്
അനന്തമായ് അറിവിനുമപ്പുറമായ് മരുവുമാ
സൂഷ്മതയെ അറിഞ്ഞതായ് അഭിനയമോ!
5 ഇതു ജാഢ! കുരുടരേ, ആനയുടെ ചെവി തൊട്ടാല്‍
മുറമാണീയാനയെന്നു പുലമ്പി നിങ്ങള്‍;
കാലു തൊട്ടാല്‍ തൂണെന്നായി, വാലു തൊട്ടാല്‍ ചൂലെന്നായി
കുരുടരേ, നാവടക്കൂ, മടുത്താനയും.
6 ഇനി വിലപ്പോവില്ലച്ചാ, പാസ്റ്റര്‍മോനേ, ചവറുകള്‍
തിന്നാടുകള്‍ രുചിപറ്റി എന്നോര്‍ക്കരുതേ
ഗീതയാകും പുല്‍മേടതില്‍ മേയുമോരോ അജങ്ങളും
ഉപനിഷത്-ഭാഗവത ജലം നുകരും.
7 ഭാരതത്തിലാടു മേയ്ക്കാനിവിടിനി അലയേണ്ടാ
ഇസ്രയേലിന്‍ കാണാത്തജം തേടുക നിങ്ങള്‍
മനസ്സിന്റെ സംസ്‌ക്കാരത്തെ ഉയര്‍ത്തുമീ വേദഭൂവില്‍
മനസ്സുള്ളോര്‍ മനസ്സിലായ് മരുവുമീശന്‍.
8 മനമാണവന്റെ കോവില്‍, മാനസത്തില്‍ സത്ചിന്തയായ്
കര്‍മ്മമായി, കര്‍മ്മഫലം നുകരുന്നവന്‍ !
അവനാണീ ചിത്തമാകെ മെനഞ്ഞതും പോറ്റുന്നതും
മനസ്സാകും സ്വര്‍പുരത്തിന്‍ സുഖവാസിയും.
9 നിത്യമായ നരകവും സ്വര്‍ഗ്ഗമതും വിളമ്പല്ലേ
നശ്വരങ്ങള്‍ ഇവ രണ്ടും, അനശ്വരനായ്
അവന്‍ മാത്രം, അഖിലാണ്ഡം ചമച്ചു ഭരിച്ചു ലയം
അവനിലീ 'ഞാനാംജ്ഞാനം' അലിഞ്ഞു ചേരും.

No comments:
Post a Comment