In this Nov. 30, 2004 file photo, Pope John Paul II gives
his blessing to late father Marcial Maciel, founder of
Christ's Legionaries, during a special audience.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികപീഡനത്തിനു
ഇരയാക്കിയ ഏഴു പുരോഹിതരുടെമേല്‍ വത്തിക്കാന്‍ അന്വേഷണം നടത്തി വരുന്നുവെന്നു അസോഷിയേറ്റഡു പ്രസ് റിപ്പോര്‍ട്ട്
ചെയ്തിരിക്കുന്നു. Legion of Christ religious ഓര്‍ഡറില്‍ ഉള്‍പ്പെടുന്ന
പുരോഹിതരാണിവര്‍. സ്ത്രീ വിഷയങ്ങളുമായി ബന്ധപ്പെട്ടും ആത്മീയ, കൂദാശ
ലംഘനങ്ങളിലും മറ്റു രണ്ടു പുരോഹിതരുടെ പേരിലും നടപടികളുണ്ട്.
മാതൃകാവൈദികനെന്നു ഖ്യാതികേട്ട ഈ വൈദികഓര്‍ഡറിന്‍റെ
സ്ഥാപകന്‍ സെമിനാരിയിലെ കുട്ടികളെ ലൈംഗികപീഡനവും ബലാല്സംഗവും നടത്തിയതായി
തെളിഞ്ഞശേഷം ഈ ഓര്‍ഡറില്‍ നിന്നുമുള്ള പുരോഹിതര്‍ക്കെതിരെ നടപടികള്‍ എടുക്കുന്നതും
ആദ്യമായിട്ടാണ്. ഇതിലെ സ്ഥാപകന്‍ മയക്കുമരുന്നിനും അടിമയായിരുന്നു. കഴിഞ്ഞ അനേക
വര്‍ഷങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള ലീജിയന്‍ ഓഫ് ക്രൈസ്റ്റ്
പുരോഹിതരില്നിന്നും തുടര്‍ച്ചയായി ഇതിലും ഭീകരമായ ലൈംഗിക പീഡനകഥകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു.
നടപടികള്‍ എടുത്തുകൊണ്ടിരിക്കുന്ന പുരോഹിതര്‍ യാതൊരു കാരണവശാലും ഇതിനു ഇരയായവരെ
സ്വാധീനിക്കാതെയിരിക്കുവാനും അന്വേഷകര്‍ ശ്രദ്ധിക്കുന്നുണ്ട്. അസോഷിയേറ്റഡു വാര്‍ത്തകളുടെ
കോപ്പികള്‍ ലീജിയന്‍ എല്ലാ പുരോഹിതര്‍ക്കും അയച്ചു കൊടുത്തുകഴിഞ്ഞു.
ലീജിയന്‍ന്‍റെ ലൈംഗിക കഥകളില്‍ പലതും കാലപഴക്കമുള്ളതെന്നും
ലീജിയനെ അന്വേഷണ വിധേയമാക്കിയത് അടുത്തയിടയെന്നും വത്തിക്കാന്‍ വക്താവ് Rev.
Federico Lombardiയുടെ അറിയിപ്പിലുണ്ട്.
ലീജിയന്‍റെ ഈ ലൈംഗികപീഡനം ഇരുപതാം നൂറ്റാണ്ടിലെ സഭയുടെ
ഏറ്റവും അപകീര്‍ത്തികരമായ സംഭവമായിട്ടാണ് വത്തിക്കാന്‍ ഗൌനിക്കുന്നത്.
യാഥാസ്ഥിതികരായ 900 പുരോഹിതര്‍ അടങ്ങിയ ലീജിയന്‍ ഏറ്റവും വിശ്വസ്ത
സഭയായിട്ടായിരുന്നു പോപ്പ് ജോണ്‍ പോള്‍ കരുതിയിരുന്നത്. പൌരാഹിത്യത്തെ ആകര്‍ഷിക്കുന്നതിനും
സഭയ്ക്ക് ധനംനേടുന്നതിനും സാധിച്ചിരുന്ന സഭയെ പോപ്പ് അനേക തവണകള്‍
പ്രശംസിച്ചിട്ടുണ്ട്. മയക്കുമരുന്നിനു അടിമയായിരുന്ന ഇതിന്‍റെ സ്ഥാപകന്‍ മസീല്‍ 1950നു മുമ്പുതന്നെ
സെമിനാരിപിള്ളേരെ ദുരുപയോഗം ചെയ്തുവെന്നും വത്തിക്കാന് തെളിവുകള്‍
കിട്ടിയിട്ടുണ്ട്.
2006 ല്‍ മാത്രമാണ് മാസില്നു കുറ്റകൃത്യങ്ങള്‍ക്ക് പരിഹാരമായി
ആജീവനാന്തം പ്രാര്‍ഥനകളില്‍ മുഴുകുവാന്‍ വത്തിക്കാന്‍ വിധികല്‍പ്പിച്ചത്. 2008ല്‍ അദ്ദേഹം
മരിച്ചു.സെമിനാരിയിലെ കുട്ടികളുടെ പീഡനകഥകളും രണ്ടു സ്ത്രീകളില്നിന്നുമായി ഇയാള്‍
മൂന്നു കുട്ടികളുടെ പിതാവായിരുന്നുവെന്നും വാര്‍ത്തകള്‍ പുറത്തുവന്നു. പിന്നീട് ലീജിയന്, വാര്‍ത്തകള്‍
സത്യമെന്ന് സ്ഥിതികരിക്കെണ്ടിയും വന്നു.
2010ല്‍ വത്തിക്കാന്‍ ലീജിയന്‍റെ ഭരണം ഏറ്റെടുക്കുകയും ഇന്നു മൊത്തം
ഭരണസംവിധാനങ്ങള്‍ക്ക് മാറ്റം വരുത്തികൊണ്ടുമിരിക്കുന്നു. ഇപ്പോള്‍ മുപ്പത്തിയഞ്ചു
വയസുള്ള ആരണ്‍ അയര്‍ലണ്ടില്‍ 17-18 വയസുള്ള
സെമിനാരിക്കുട്ടിയായിരുന്ന കാലത്ത് 1995 ഒരു വസന്തദിനത്തില്‍ തന്‍റെ
സുപീരിയര്‍ ആയിരുന്ന പുരോഹിതന്‍ ബലം പ്രയോഗിച്ചു ബെഡില്‍ കിടപ്പിച്ചു തന്നെകൊണ്ട്
അയാളുടെ ലിംഗഭോഗം ചെയ്യിപ്പിച്ചുവെന്നു പരാതിപ്പെട്ടിരിക്കുന്നു.
ലീജിയന്‍ സെമിനാരിവിട്ട ലോഗ്രേ നീതിക്ക് വേണ്ടി
അധികാരികളോട് പരാതിപ്പെടുന്ന സമയങ്ങളില്‍ വെറും ഭംഗിവാക്കുകളും ഉപദേശങ്ങളും തന്നു
തന്നെ പറഞ്ഞയക്കുമായിരുന്നുവെന്നും പറഞ്ഞു. സെമിനാരി കുട്ടികള്‍ അധികാരികളെ വിമര്‍ശിക്കുകയോ
അവരുടെ ദുര്‍നടത്തിപ്പിനെപ്പറ്റി പുറംലോകത്തെ അറിയിക്കുകയോ ചെയ്യരുതെന്നും
പ്രത്ജ്ഞയെടുപ്പിക്കുമായിരുന്നു.
ലീജിയനില്‍ അനേക ലൈംഗിക പീഡിതരുണ്ടെന്നും അവരില്‍ ഒരു
ശതമാനം പുരോഹിതരുടെമേല്‍പോലും അനേഷണം നടത്തുന്നില്ലായെന്നും ലൌഗ്രേ
അഭിപ്രായപ്പെട്ടിരിക്കുന്നു. ഇക്കാര്യങ്ങളെല്ലാം
വത്തിക്കാന് നല്ല ബോധ്യവുമുണ്ട്. ലൈഗികപീഡനത്തിനു ഇരയായവര്‍ക്ക് അര്‍ഹിക്കുന്ന
നഷ്ടപരിഹാരവും കൊടുക്കണമെന്നും ആവശ്യപ്പെടുന്നു.
പുരോഹിത ലൈംഗിക കുറ്റവാളികള്‍ക്കെതിരെ വത്തിക്കാന്‍റെ അന്വേഷണപരമ്പരകള്‍ നല്ല ചുവടു വെപ്പുകള്‍തന്നെ. കോടതി കേസുകളുമായി പോയാല്‍ സഭ ഭീമമായ വില
ReplyDeleteനല്‍കേണ്ടിവരുമെന്ന് ബോധ്യമായതിനാലാണ് ഇങ്ങനെ ഒരു സാഹസത്തിനു വത്തിക്കാന്‍ മുതിര്‍ന്നതെന്ന് വേണം കരുതാന്‍.
ആഗോളസഭകള്‍ക്ക് ചലനം ഉണ്ടായി തുടങ്ങിയിട്ടും ഒരു കുലുക്കവും ഇല്ലാത്ത സഭയാണ് കേരള സഭകള്‍ എന്നു പറയാതിരിക്കുവാന്‍ വയ്യ. അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവങ്ങളും വെളിച്ചത്തു വരുന്നത് സഭയുടെ നവോഥാനത്തിന്‍റെ തുടക്കമെന്നു വേണം കരുതുവാന്‍.
ലീജിയനിലെ പ്രശ്നങ്ങള്‍ ഏതാനും പേരെ ചോദ്യം ചെയ്തതു കൊണ്ടു തീരുന്നതല്ല, ലീജിയന്‍ അന്നും ഇന്നും ബാല പീഡകരുടെ കോട്ടതന്നെയെന്നും ഇതിനു ഇരയായവര്‍ പ്രതികരിക്കുന്നുമുണ്ട്. ഈ
പ്രശ്നങ്ങള്‍ക്ക് ഒരു ശ്വാശ്വത പരിഹാരം തേടണമെങ്കില്‍ ബാലപീഡകരായ ഇവരെ
അറസ്റ്റുചെയ്തു ജയിലില്‍ അടക്കണം. മറ്റൊന്നും പരിഹാരമായി കാണുന്നില്ല.
അന്വേഷണമെന്നുള്ളത് പ്രഹസന നാടകമെന്നിരിക്കെ ഈ പുരോഹിതരെ മറ്റുള്ള ഇടവകയില്‍ സ്ഥലം മാറ്റി പാരമ്പര്യം കാത്തു സൂക്ഷിക്കാം. ബാക്കി പുതിയ ഇടവകക്കാര്‍ക്കു നിരീക്ഷകര്‍ സഹിതം വിട്ടു കൊടുക്കുക. എന്നിട്ട് അവരെ കുപ്പായംഊരിച്ചു സഭയില്‍നിന്നു പുറത്താക്കി നിയമത്തിനു വിട്ടു കൊടുത്താലും ഉത്തമം ആയിരിക്കും.
ഈ സ്വവര്‍ഗഭോഗ പുരോഹിതരാണ്
ആധുനികകാലത്ത് സഭയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. വത്തിക്കാന്‍റെ
മുതലകണ്ണുനീരിനു എത്രമാത്രം ആത്മാര്‍ഥതയുണ്ടെന്നു കാത്തിരുന്നു കാണാം.