Translate

Wednesday, May 9, 2012

വലിയ ലോകമേ, ചെറിയ ചിന്തകള്‍...

1. വില മുപ്പതതും വെള്ളി, യേശുവിനു വിലപേശി
കര്‍ദ്ദിനാളാ യൂദയുമായ് കച്ചവടമായ് !
കര്‍ദ്ദിനാള്‍ക്കോ ഇന്നും ലാഭം; കാതോലിക്കാ കൊടി വച്ച
കോടികള്‍ തന്‍ കാറില്‍, സുഖം - അരമനകള്‍ !

2. മെത്രാനാകാനെത്ര യുദ്ധം, തോറ്റുപോയാല്‍ വീണ്ടും രണം
രാജാപാര്‍ട്ടു പുരോഹിതനാകുവാന്‍ മോഹം;
വഴി ക്രിസ്തുവാണു പക്ഷേ സത്യമെന്തെന്നറിയീല
നരജന്മക്കുരുടന്മാര്‍ ! നയിച്ചു നമ്മെ.

3. ശവക്കുഴീല്‍ ഒറ്റക്കല്ല; കൂട്ടക്കല്ലറയില്‍ മൂടും;
അസ്തിപഞ്ജരക്കുഴിയില്‍ പുഴുക്കളാകാന്‍ !
സെമിത്തേരിയിലും ളോഹ കലഹം വിതയ്ക്കുന്നയ്യോ !
ശവംതിന്നി ഉറുമ്പുകള്‍ പരിഹസിച്ചു !

4. 'ശ്വാസം ഞങ്ങളില്ലാതാക്കും വിശ്വാസിയായ് വന്നില്ലെങ്കില്‍'
പ്രാകൃതമായ് കൂറും കത്തോലിക്കാ സഭ പോല്‍ ;
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവത്തിന്റെ പേരില്‍ വേഷം
നുറുതറി ഫാഷന്‍ കളര്‍, ളോഹവിലസി !

5. നസറായനെന്നും വില വെറും മുപ്പതതോ വെള്ളി !
അവന്റെ നാമത്തില്‍ ഭക്തി ചൂഷണമാക്കി
പണം കൊയ്യുന്നിടയന്മാര്‍, പണം പിന്നെ വിനയായി
നശിക്കാത്ത കലഹത്തിന്നായുധം വാങ്ങി.....

6. വടികൊടുത്തടി വാങ്ങും മഠയരോ ക്രിസ്ത്യാനികള്‍ ?
പണം പള്ളീല്‍ കൊടുക്കല്ലേ പണികിട്ടുമേ;
പണം വിനയാക്കിമാറ്റും കുബുദ്ധികള്‍ പുരോഹിതര്‍,
'കുരുടന്മാര്‍, പിന്‍പറ്റല്ലേ', പറഞ്ഞിതീശോ !

7. അതിമോഹമഹന്തയും അറിവുകേടും കൂടിയാ
ചെറുജീവി ഊതിവീര്‍ക്കും ബലൂണു പോലായ് !
കലികാല മൂഢഭക്തര്‍ ബലൂണുകളൂതിടുന്നു,
ഒരു 'ഠപ്പോ' വെടിതീരും, ബലൂണെവിടെ ?

8. അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നോര്‍ക്കും
കര്‍ത്തന്‍ ചൊന്നാ പറുദീസില്‍ ഇടങ്ങളേറെ;
പാതിരിയും പരീശനും പറുദീസ പൂകില്ലെന്നാല്‍
മെയ്‌നശിച്ച വേശ്യയെത്തും ! ചുങ്കക്കാരനും.

9. പാതിരിയെ പാസ്റ്റര്‍ മോനെ പണിചെയ്യാന്‍ പ്രേരിപ്പിക്കൂ
പണം കൊടുത്തവരെ നാം മടിയരാക്കി ;
പണം വേണ്ട, പ്രര്‍ത്ഥിക്കുവിന്‍ ഇവറ്റകള്‍ക്കാത്മജ്ഞാനം
കൊടുക്കുവാന്‍ മനസ്സിലെ ഈശനോടെന്നും

10. പള്ളികളില്‍ പോയാലും നാം കാശുകീശേന്നെടുക്കല്ലേ
കാശിനോടുള്ളാശയാണാ പള്ളിനിറയെ
'ലാഭം കൊയ്യാന്‍ കുരിശടി' സഭ പള്ളിപണിയുന്നു !
സിമിന്റു കുമ്മായം വെറുമിരുമ്പുപള്ളി.

11. മനസ്സെന്ന പള്ളിക്കുള്ളില്‍ മനസ്സിനെ ഉണര്‍ത്തുവാന്‍
മരുവുന്നു സദാ ദൈവം ! പാതിരി വേണ്ട
പാസ്റ്റര്‍ അച്ചന്‍ വയറിനായ് വേറെ വേല തിരയട്ടെ
കര്‍ദ്ദിനാളും മെത്രാന്‍ കപ്യാര്‍ പള്ളിമൂപ്പനും.

12. വേലചെയ്യാക്കൂലി, കഷ്ടം ! നോക്കുകൂലി വാങ്ങുവോരേ,
ചൂഷണത്തിന്‍ ഫലം നിങ്ങളനുഭവിച്ചാല്‍
ഭാവനയിലേതുവിധം നരകമാണവകാശം ?
ചോദിച്ചടി വാങ്ങുവോരേ മഠയര്‍ നിങ്ങള്‍.

13. കര്‍ത്താവിനു മണവാട്ടി ? ഗോപസ്ത്രീകളെന്നേ തോറ്റു !
'അഹം ബ്രഹ്മ'മറിയാത്തോര്‍ മുടിവടിച്ചു ;

മാറിമാറി പീഡനങ്ങള്‍, അഭയകളനേകമായ്,
ഒരുഗതിയുള്ളോര്‍ താനേ പുറത്തു ചാടി.

14. നിറഞ്ഞുനില്‍ക്കുന്നു ടീവീല്‍ മണവാട്ടി കണ്ണീരുമായ്
കുരുടനോ നസറായന്‍ ! മിടുക്കനച്ചാ ?
'തെമ്മാടിക്കു കുഴിവേറെ' തെമ്മാടിയാ ളോഹയോതി,
കേട്ടുനിന്നൊരാട്ടിന്‍പറ്റം ആമ്മേന്‍ കരഞ്ഞു.

15 തിരുവായ്‌ക്കെതിര്‍വായില്ല, തിരുമേനി ളോഹക്കുള്ളില്‍,
കുരിശിലെ തിരുമേനി ? കാല്‍വരി പാഴായ് !
വിലയവനിന്നും വെറും വെള്ളിയതും മുപ്പതെന്നും
പോപ്പിനെത്ര വില ? കാലം വില പറയൂ !

16 ഈ അധര്‍മ്മം കണ്ടുനില്‍ക്കാന്‍ ഹിന്ദുമൈത്രിക്കായീടുമോ ?
വിമോചനസമരങ്ങള്‍ അവസാനിച്ചോ ?
ഭാരതത്തില്‍ പിറന്നൊരീ സോദരരീ വേദംകൂടി,
വേദമെന്തെന്നറിയാത്തോര്‍ക്കടിമകളായ്......




സാമുവല്‍ കൂടല്‍ 

No comments:

Post a Comment