Translate

Saturday, May 19, 2012

'ആധ്യാത്മികത ഉണര്‍ത്തുന്ന ചോദ്യങ്ങള്‍'

'ഞാന്‍തന്നെ വഴിയും സത്യവും ജീവനും' എന്ന പോസ്റ്റ് 'ആധ്യാത്മികത ഉണര്‍ത്തുന്ന ചോദ്യങ്ങള്‍' എന്ന എന്റെ ആദ്യപുസ്തകത്തിലുള്ള ലേഖനമാണ്. ആ പുസതകത്തെപ്പറ്റി ശ്രീ സക്കറിയാസ് നെടുങ്കനാല്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: 
"ഏറ്റവും മാനുഷികവും മനുഷ്യരാശിയുടെ നിലനില്‍പ്പിന് അടിസ്ഥാനനിയമവുമായ ആദ്ധ്യാത്മികത ഏറ്റവും ലളിതമാണ്. അതിനെ സങ്കീര്‍ണ്ണവും ക്ലേശകരവും അപ്രാപ്യവുമാക്കുന്ന പ്രവണതകളെപ്പറ്റി ബോധ്യപ്പെടുത്തുകയാണ് ഈ കൃതിയിലെ ഏതാനും ലേഖനങ്ങളിലൂടെ ശ്രീ. ജോര്‍ജ് മൂലേച്ചാലില്‍.

അനുഷ്ഠാനങ്ങളുടെയും നിര്‍വ്വചനങ്ങളുടെയും ഭാരിച്ച ചങ്ങലകളാല്‍ ബന്ധിതനായ ഏതൊരു സാമാന്യവ്യക്തിക്കും അനുഗ്രഹവര്‍ഷംപോലെ അനുഭവപ്പെടാവുന്ന ഒരു ഗ്രന്ഥം. ഇത്ര ലളിതവും സുന്ദരവുമാണോ ആത്മീയതയും ഈശ്വരപ്രാപ്തിയും എന്ന് ആഹ്‌ളാദത്തോടെ സ്വയം ചോദിക്കാന്‍ ഈ കൃതിയുടെ വായന ഇടയാക്കും. ഇതില്‍പ്പരമെന്തു നേട്ടമാണ് ഒരു പുസ്തകംകൊണ്ടുണ്ടാകേണ്ടത്?!"


"ആധ്യാത്മികത ഉയര്‍ത്തുന്ന ചോദ്യങ്ങള്‍" അല്മായശബ്ദം ലൈബ്രറിയില്‍ ചെന്ന് adhyathmikatha എന്ന്  സേര്‍ച്ചുചെയ്താല്‍ കാണാം. ലിങ്കില്‍ ക്ലിക്കുചെയ്ത് pdf ഫയലായി കിടപ്പുള്ളത് ഡൗണ്‍ലോഡ് ചെയ്ത് ഓഫ്‌ലൈനായി ആ പുസ്തകം മുഴുവന്‍ വായിക്കാനാവും. .
 

No comments:

Post a Comment