Translate

Saturday, May 5, 2012

സ്ത്രീകള്‍ക്ക് പൌരോഹിത്യം കൊടുക്കണം എന്ന് പറയുന്നവരോട് ജോണിന്‍റെ ചോദ്യങ്ങള്‍

പൌരോഹിത്യം തന്നെ അഴിമതിനിറഞ്ഞതും തിന്മനിറഞ്ഞതും അനാവശ്യമെന്നും  പറയുന്നവര്‍   സ്ത്രീ പൌരോഹിത്യത്തെയും പരിഷ്ക്കാരത്തിന്റെ, സ്ത്രീ പുരുഷ സമത്വത്തിന്റെ പേരിലും പിന്‍താങ്ങുന്നു.  ഞാന്‍ ഒരു സ്ത്രീ വിരോധിയോ പുരുഷ മേധാവിയോ അല്ല എന്നാദ്യംതന്നെ  പറയട്ടെ.

പുരുഷനും സ്ത്രീയും ഒരിക്കലും തുല്യരല്ല. അവര്‍ തുല്യര്‍ ആണ് എന്ന് പറയുന്നത് കാപട്യമാണ്. ഒരു സ്ത്രീക്കും ഒരപ്പന്‍ അവാനാവില്ല ഒരു പുരുഷന് ഒരമ്മയും. അങ്ങനെ അനേകം ശാരീരിക മാനസിക ബൌദ്ധിക വൈകാരിക സാമൂഹിക തലങ്ങളില്‍ അവര്‍ വ്യത്യസ്തര്‍ ആണ് എന്നതാണ് സത്യം. ഈ യാഥാര്‍ത്ഥ്യബോധം  ഇല്ലാത്തവരാണ് സ്ത്രീയും പുരുഷനും തുല്യര്‍ എന്നു വാദിക്കുന്നത്.

പിന്നെ എല്ലാ കാര്യങ്ങളിലും തുല്യഅവകാശവും നീതിയും പുരുഷനോടൊപ്പം സ്ത്രീക്കും ലഭിക്കണമെന്നു   പറയുന്നതാണു സത്യം. അതിന്റെ അര്‍ഥം സ്ത്രീക്ക് "പൌരോഹിത്യം" നല്‍കണം എന്ന് പറയുന്നത് യുക്തിയല്ല, ഭക്തിയല്ല പിന്നെയോ ഒരാന മണ്ടത്തരം ആയിരിക്കും.

കത്തോലിക്കാ പൌരോഹിത്യം വളരെ പ്രശ്നം പിടിച്ച ഒന്നാണെന്ന് നമ്മള്‍ കണ്ടുകഴിഞ്ഞു. ആണ്‍ അച്ചന്മാരുടെ ഓട്ടന്‍ തുള്ളലും , പകിട കളിയും, ചതുരംഗ കളിയും, അവിഹിത ഗര്‍ഭ കഥകളും ,അശുദ്ധ ബന്ധങ്ങളുടെ അണിയറ രഹസ്യങ്ങളും കേട്ട് ഹൃദയ സ്തംഭനം വരുന്ന അല്മെനികളെ നിങ്ങള്‍ക്കെങ്ങിനെ ഈ പെണ്ണച്ചന്മാരെ സഹിക്കാനാവും. ഇനി പെണ്‍ അച്ചന്മാരുടെ തിരുവാതിരയും, കുച്ചിപ്പുടിയും മാര്‍ഗം  കളിയും കാണാന്‍ നിങ്ങക്ക് കരുത്തുണ്ടോ?

പെണ്‍ കൊച്ചച്ചന്‍ വികാരി ആണ്‍ അച്ചനുമായി പ്രണയം. പെണ്‍ കൊച്ചച്ചന്‍ ഗര്‍ഭം അലസിപ്പിച്ചു . അല്ലെങ്കില്‍ പെണ്‍ അച്ചന്‍ മേരി കണ്ടത്തില്‍ മരിച്ച നിലയില്, വികാരി തോമസ്‌ കുഴിതോട്ടില്‍ "അച്ചന്‍" ആകുമോ എന്ന് പേടിച്ചു കൊന്നത് ആകാം എന്ന് മഞ്ഞ പത്ര വാര്‍ത്തയും പിന്നെ അഭിമുഖങ്ങളും. അസ്തെന്തി ലീന കാപ്പില്‍ പള്ളി കമ്മറ്റി അംഗം, ജൈസണ്‍ പുല്ലുകാലായുമയി പ്രണയത്തില്‍. ബഹു.വികാരി റോസ് തെക്കേക്കര പള്ളിമുറിയില്‍ പീഡിപ്പിക്കപ്പെട്ടു, കൈക്കാരന്‍ അറസ്റ്റില്‍, വികാരി ലിസ തെക്കേതില്‍ അടുത്ത ഇടവക വികാരിയുടെ കൂടെ കുര്‍ബാനയ്ക്ക് മുന്‍പ് സങ്കീരതിയില്‍ വച്ച് വാക്കേറ്റം ഉണ്ടാക്കി എങ്കിലും പരസ്പര ധാരണയില്‍ പിരിഞ്ഞു. പിന്നീടു അവര്‍ അടുത്ത രജിസ്റ്റര്‍ ഓഫീസില്‍ വച്ച് വിവാഹിതരായി. എന്ന് തുടങ്ങിയ മഞ്ഞ വാര്‍ത്തകള്‍ ഉണ്ടാകില്ല എന്ന് നിങ്ങള്ക്ക് എന്താ ഇത്ര ഉറപ്പു.

നിങ്ങള്‍ കുമ്പസാരത്തില്‍ പറഞ്ഞ പരമരഹസ്യങ്ങള്‍ നാട്ടില്‍ മുഴുവന്‍ പരസ്യമാകണോ ഈ പെണ്‍ അച്ചന്മാര്‍ വഴി. പിന്നെ കുടുംബ കലഹവും,വിവാഹ മോചനവും നാണക്കേടും. എന്റമ്മോ എനിക്ക് വയ്യ. ഇനിയും നിങ്ങള്‍ ഒന്നും പഠിച്ചില്ല എന്നര്‍ത്ഥം.ആണുങ്ങള്‍ അച്ചന്മാര്‍ ആയിട്ടു ഉണ്ടാക്കിയ പുകില് പോരെ മക്കളെ നമ്മള്‍ക്ക്.

കത്തോലിക്കാ സഭയില്‍ ഒരു മാര്‍പാപ്പ പ്രസവിച്ച ചരിത്രം നിങ്ങള്‍ക്കറിയില്ലേ.? ആണ് ആണെന്ന് പറഞ്ഞു മാര്‍പാപ്പയായ ആ അവള്‍ക്കു പോലും ഗര്‍ഭം ഒഴിവാക്കാന്‍ ആയില്ല. പിന്നെ ആണോ ലൈംഗിക അതി പ്രസരണത്തിന്റെ ഈ കാലത്ത്.

ഇനിയും വേണോ തെളിവ് . പെണ്ണ് അച്ചനയാല്‍ പറയണോ പൂരം. നിന്നെ ഞാന്‍ എന്ത് വിളിക്കും ? അച്ചി എന്നോ. ശ്ശെ.വൃത്തികേട്‌. പാതിരക്ക് ഒരു അന്ത്യ കൂദാശ കൊടുക്കാന്‍ പോകാന്‍ അവര്‍ക്ക് പറ്റുമോ ? കൂടെ ഏത് പുരുഷനെ കൊണ്ട് പോയാലും പ്രശ്നമാകാം. സമൂഹ കുര്‍ബ്ബാനയില്‍ മുട്ടിയുരുമ്മുന്ന ആണ്‍ പെണ്‍ അച്ചന്മാര്‍ക്ക് ഉത്തേജനം ഉണ്ടായാല്‍ കുര്‍ബ്ബാന കുളമാവില്ലേ? ഒന്ന് സങ്കല്പിച്ചു നോക്കണം ആ രംഗങ്ങള്‍. അത് കൊണ്ട് വേണ്ട വേണ്ട വെണ്ടാതീനം വേണ്ട എന്നെ ഈയുള്ളവന് പറയാന്‍ ഉള്ളു. വേലിയേല്‍ ഇരിക്കുന്ന പാമ്പിനെ എടുത്തു മടിയില്‍ വച്ച് താലോലിക്കണോ. കൊത്തിയാല്‍ ഉണങ്ങാന്‍ ഇത്തിരി പാടാണ് കേട്ടോ. മരണ വേദനേം. വേണോ വേറൊരു പൌരോഹിത്യ ഇടര്‍ച്ചയുടെ നീണ്ടകഥകള്‍ ഇനിയും ?

സ്ത്രീക്ക് പൌരോഹിത്യം കൊടുത്തില്ല എന്ന് വിചാരിച്ചു ഒരാത്മാവും നഷ്ടപ്പെടാന്‍ പോകുന്നില്ല. അതെ സമയം കൊടുത്താല്‍ ഒത്തിരി പേര്‍ക്ക് ആത്മ നാശം വരാന്‍ സാദ്ധ്യത വളരെ കൂടുതല്‍ ആണ് എന്ന് വസ്തു നിഷ്ടമായ് ചിന്തിച്ചാല്‍ മനസിലാകും.അത് കൂടാതെ കുശുമ്പും കുന്നായ്മയും വഴി വേറെ പുകിലുകള്‍. അച്ചനയാല്‍ പിന്നെ പെണ്‍ മെത്രാന്‍. പെണ്‍ കര്‍ദിനാള്‍, പെണ്‍ മാര്‍പാപ്പാ  അങ്ങിനെ പോകുന്നു പുതിയ വിഷയങ്ങള്‍. ഈ പെണ്‍ അച്ചന്മാര്‍ക്ക് വേണ്ടി വാദിക്കുന്ന ഏതെങ്കിലും ആണുങ്ങള്‍ അവരുടെ മകളെ അച്ചന്‍ ആവാന്‍ പറഞ്ഞു വിടുമോ?

Posted by Joseph Padannamakkel on behalf of John

18 comments:

  1. പൌരോഹിത്യം എന്നത് ബൈബിളിലും വേദങ്ങളിലുമൊക്കെ ആധാരമുള്ള ഏര്‍പ്പാടാണെങ്കിലും, കാലാന്തരേ അത് സമൂഹത്തെ ദ്രോഹിക്കുകയാണ് ചെയ്തിട്ടുള്ളത്. അനുഭവത്തിന്റെ വെളിച്ചത്തില്‍, അവസരം കിട്ടുമ്പോഴൊക്കെ ഞാന്‍ പറയാന്‍ ശ്രമിച്ചിട്ടുള്ള കാര്യമാണ്, യുക്തിക്കനുസരിച്ചും പുരോഹിത്യം, ഏത്‌ മതത്തിലായാലും ഒരനാവശ്യമാണെന്നത്. ദൈവത്തെ പ്രീതിപ്പെടുത്തുക എന്നതുതന്നെ മനുഷ്യന്‍ ബുദ്ധിഹീനനായത്കൊണ്ടുമാത്രം ചെയ്യാന്‍ ശ്രമിക്കുന്ന ഒരസ്സാദ്ധ്യ സംഗതിയാണ്. കാരണം, പ്രീതിപ്പെടുത്തേണ്ടതോ, പ്രീതിപ്പെടുത്താവുന്നതോ അല്ല ഈശ്വരീയത. അതു മനുഷ്യന്റെയും പ്രപഞ്ചത്തിന്റെയും തന്നെ ഭാഗമാണ്. ഈ അനാവശ്യ ഏര്‍പ്പാടിന് മാദ്ധ്യസ്ഥം വഹിക്കാന്‍ ഒരുങ്ങി വരുന്നവരാണ് വൈദികര്‍. ആ പണികൊണ്ട്‌ ജീവിക്കുന്നവര്‍ മതത്തിന്റെ ആദ്യകാലപരിശുദ്ധിയെല്ലാം ചോര്‍ത്തിക്കളയുകയാണ് ചെയ്യുന്നത് എന്ന് ചരിത്രം വഴി നീളെ പഠിപ്പിക്കുന്നുണ്ട്. എന്നിട്ടും ഈ ബിസിനസ് പുഷ്ടിപ്രാപിക്കുന്നു. അതില്‍ പങ്കെടുക്കാനാണോ സ്ത്രീകളെയും തുല്യാവകാശം പറഞ്ഞ് ഓരോരുത്തര്‍, കുത്തിയിളക്കിക്കൊണ്ട് വരുന്നതു? ആദ്യം നമുക്ക് ബാക്കി ജീവിതസാഹചര്യങ്ങളില്‍ അവരെ തുല്യരായി കാണാം. അതു കഴിഞ്ഞാവട്ടെ പൌരോഹിത്യമെന്ന സങ്കല്പസേവനത്തില്‍ അവര്‍ക്ക് ഭാഗഭാഗിത്വം നല്‍കാന്‍.

    ഇന്നൊരു കല്യാണത്തില്‍ പങ്കെടുക്കാനുണ്ട്. സ്വന്തം മകന്റെ. ബന്ധപ്പെട്ട ഏവരുടെയും കാലുപിടിച്ച് ഞാന്‍ കെഞ്ചിയതാണ്, നമുക്ക് ഈ കല്യാണം പള്ളിയും പട്ടക്കാരനുമില്ലാതെ തന്നെ, സഭയുടെ നിയമങ്ങള്ക്കനുസൃതമായി നടത്താം എന്ന്. (എങ്ങനെ എന്ന് അന്യത ഞാന്‍ എഴുതിയിട്ടുണ്ട്.) ആരും വഴങ്ങിയില്ലെന്ന് മാത്രമല്ല, ഒന്നിന് പകരം ഒരു ഡസന്‍ പുരോഹിതരാണ് താലികെട്ട് ആശീര്‍വദിക്കാന്‍ എത്തുന്നത്. ക്ഷണിച്ചിട്ടു തന്നെ. അടുത്ത മകന്റെ വിവാഹത്തിനു ഒരു ഡസന്‍ പെണ്‍ വൈദികരെക്കൂടി ഞാന്‍ സഹിക്കണോ?

    ReplyDelete
    Replies
    1. " പ്രീതിപ്പെടുത്തേണ്ടതോ, പ്രീതിപ്പെടുത്താവുന്നതോ അല്ല ഈശ്വരീയത........ഈ അനാവശ്യ ഏര്‍പ്പാടിന് മാദ്ധ്യസ്ഥം വഹിക്കാന്‍ ഒരുങ്ങി വരുന്നവരാണ് വൈദികര്‍..........ആദ്യം നമുക്ക് ബാക്കി ജീവിതസാഹചര്യങ്ങളില്‍ അവരെ തുല്യരായി കാണാം. അതു കഴിഞ്ഞാവട്ടെ പൌരോഹിത്യമെന്ന സങ്കല്പസേവനത്തില്‍ അവര്‍ക്ക് ഭാഗഭാഗിത്വം നല്‍കാന്‍"

      You said well Mr.Nedunkanal.Congratulations so far.

      Delete
  2. എന്റെ ജോണച്ചാ, എന്തിനാ ഇത്ര വലിയ ആനമണ്ടതരങ്ങള്‍ എഴുന്നുള്ളിക്കുന്നത്? ജോണ് പറയുന്നത് കേട്ടാല്‍ തോന്നും സ്ത്രീകള്‍ വൈദികരായാല്‍ ലോകം അവസാനിക്കുമെന്ന്! എന്തെല്ലാം പറഞ്ഞാണ് പാവപെട്ടവരെ പേടിപ്പിക്കുന്നത്, എന്റമ്മോ!

    അല്ല, അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ - ഏതു ലോകത്താണ് നിങ്ങള്‍ ജീവിക്കുന്നത്? എത്ര സഭകള്‍ സ്ത്രീ പൌരോഹിത്യം അനുവദിക്കുന്നു? എന്നിട്ട് എന്ത് സംഭവിച്ചു? ഈ പറഞ്ഞ പ്രശ്നങ്ങള്‍ ഒന്നും അവിടെ ഉണ്ടായില്ലല്ലോ. ആ നിലയ്ക്ക് നമ്മുടെ ജോണ്‍സഖാവ് പറയുന്നത് ശരിയാകണമെങ്കില്‍, കത്തോലിക്കാ വൈദികര്‍ നമ്മള്‍ മനസ്സിലാക്കിയതിനേക്കാള്‍ ഒക്കെ വളരെ മോശമായിരിക്കണം.

    ഇത്രയും വൃത്തികെട്ട ഈ വര്‍ഗം തന്നെ അങ്ങ് വേണ്ടെന്നു വച്ചാലെന്താ കൊഴപ്പം? അച്ചനാണ് അച്ചിയാണ് എന്നും പറഞ്ഞു ഒരാളും ഇങ്ങു എഴുന്നുള്ളേണ്ട. അവരെക്കൂടാതെ മനുഷ്യര്‍ക്ക്‌ ദൈവത്തില്‍ എത്താന്‍ സാധിക്കില്ലേ? ചുമ്മാ ആലോചിച്ചു നോക്കണം.

    ReplyDelete
    Replies
    1. To Anonymous
      "അല്ല, അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ - ഏതു ലോകത്താണ് നിങ്ങള്‍ ജീവിക്കുന്നത്? എത്ര സഭകള്‍ സ്ത്രീ പൌരോഹിത്യം അനുവദിക്കുന്നു? എന്നിട്ട് എന്ത് സംഭവിച്ചു? ഈ പറഞ്ഞ പ്രശ്നങ്ങള്‍ ഒന്നും അവിടെ ഉണ്ടായില്ലല്ലോ. ആ നിലയ്ക്ക് നമ്മുടെ ജോണ്‍സഖാവ് പറയുന്നത് ശരിയാകണമെങ്കില്‍, കത്തോലിക്കാ വൈദികര്‍ നമ്മള്‍ മനസ്സിലാക്കിയതിനേക്കാള്‍ ഒക്കെ വളരെ മോശമായിരിക്കണം"

      എന്റെ ഒരു വാക്കില്‍ പോലും സ്ത്രീ പുരോഹിതന്‍ അയാള്‍ ലോകാവസാനം ആണ് എന്ന ധ്വനി ഇല്ല. മേല്‍ പറഞ്ഞവ എല്ലാം തന്നെ പേര് മാറി വേറെ പലരുടെയും പേരില്‍ ഉള്ള പരാതികള്‍ ഈ ബ്ലോഗിലും മീഡിയ യിലും, കന്യാസ്ത്രീ കഥ എഴുതുകയാണ്, അമേന്‍, അലമായ ശബ്ദം ,ടി വി, വിവിധ പത്രങ്ങള്‍ , യു ട്യൂബ് എന്നീ വിഖ്യാത പ്രസിദ്ധീകരണങ്ങള്‍ വഴി ലോകത്ത് അറിയാവുന്ന കാര്യങ്ങള്‍ ആണ്. ഒന്നും തന്നെ " ഈ ജോണ്‍ സഖാവ്" പറഞ്ഞുണ്ടാക്കിയതല്ല. ഈ ബ്ലോഗു തന്നെ ഒന്ന് വായിച്ചു നോക്ക്. ഇതൊക്കെ അല്ലെ വരാന്‍ പോകുന്ന വനിതാ കത്തോലിക്കാ പൌരോഹിത്യത്തിന്റെ പിന്നാമ്പുറങ്ങളില്‍ അന്നത്തെ അല്‍മായ ശബ്ദമായി വരാന്‍ സാധ്യത ഉള്ള കഥകള്‍ എന്ന് ഒരു പ്രവാചക ശബ്ദം പോലെ ഈയുള്ളവന്‍ വിളിച്ചു പറഞ്ഞു എന്നെ ഉള്ളു. എന്റെ പ്രവചനങ്ങള്‍ തെറ്റിയിട്ടില്ല. പിന്നെ അങ്ങ് " എന്റെ ജോണച്ച" എന്നെന്നെ വിളിച്ചത് എനിക്ക് ഇഷ്ടപ്പെട്ടു എന്ന് പറയാതിരിക്കാന്‍ വയ്യ. പക്ഷെ വേറൊന്നു പറയാം അച്ചന്മാര്‍ ഇല്ലെങ്കില്‍ കത്തോലിക്കാ സഭ ഇല്ല. അത് സത്യം. ഇവരെ വേണ്ട എന്ന് വച്ചാല്‍ പിന്നെ ആരുണ്ട്‌ നിങ്ങള്ക് വേണ്ടി മാത്രം ജീവിക്കാന്‍. ചിലര്‍ ചീത്ത ആയിപ്പോയത് പോട്ടെ. പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരാള്‍ യേശുവിനെ ഒറ്റിക്കൊടുതിട്ടു പോയി തൂങ്ങി ചത്ത്‌ എന്ന് വിചാരിച്ചു യേശുവും പിന്നീടു വന്ന സഭ സമൂഹവും ബാക്കി പതിനൊന്നു പേരെ പടി അടച്ചു പിണ്ഡം വച്ചില്ലല്ലോ.
      ഞാന്‍ കേരളത്തിലെ ഒരു സഭയിലും വനിതാ പുരിഹിതരെ കണ്ടിട്ടില്ല. എനിക്ക് മാതം ആയി ഒരു ലോകം ഉണ്ടോ.? ഇനി വല്ല അമേരിക്കയിലോ മറ്റോ ഉള്ള വനിതാ പുരോഹിതര്‍ അല്ലല്ലോ നമ്മുടെ ചര്‍ച്ച വിഷയം. അങ്ങനെ ഒന്ന് കത്തോലിക്കാസഭയില്‍ വന്നാല്‍ ഭാവിയില്‍ കേരള കത്തോലിക്കാ മാധ്യമങ്ങളില്‍ ഉണ്ടാകാന്‍ സാധ്യത ഉള്ളതിന്റെ ഒരു വളരെ ചെറിയ ഭാഗമേ ഞാന്‍ എഴുന്നള്ളിച്ചുള്ളൂ സോറി പ്രവചിച്ചുള്ളൂ.

      Delete
  3. ജോണ്‍അച്ചനു ചൂടുള്ള ഒരുഉമ്മ ഇതുവരെ ലഭിച്ചില്ലെന്നാണ് തോന്നുന്നത്.
    ഉമ്മ കിട്ടിയാല്‍ പെണ്ണച്ചന്‍റെ കുര്‍ബാനയിലെ വീഞ്ഞിന്‍റെ ലഹരിയും കൂടും.

    മാര്‍ഗംകളി പാട്ടുകളുടെ കാലംകഴിഞ്ഞു. ഇന്നു നല്ലനല്ല പ്രേമഗാനങ്ങള്‍ ഉണ്ട്. പള്ളി പാട്ടുകളില്‍ പ്രേമഗാനങ്ങളും കുര്ബാനയ്ക്കൊത്ത് ഡാന്‍സും ഡിസ്ക്കോയും സംഘടിപ്പിച്ചാല്‍ പള്ളി പിന്നെ ലാഭത്തില്‍ ഓടികൊള്ളും. മനസു ദുഷിച്ചവര്‍ക്കെ ഈ ഭാവനകള്‍ വരുകയുള്ളു. ദൈവത്തിന്റെ മുമ്പില്‍ ആണും പെണ്ണും വിത്യാസമില്ലെന്നും അറിയത്തില്ലേ. സെക്സ് മാത്രം ചിന്തിക്കുന്നതാണ് ഇപ്പോള്‍ കുഴപ്പമേറിയത്‌.

    നോക്കിക്കേ, സ്ത്രീയും പുരുഷനും തുല്ല്യരല്ലെന്നു ജോണിന്‍റെ കണ്ടുപിടുത്തം. ജോണ്‍ വിവാഹിതനെങ്കില്‍ കിടപ്പറ തുല്ല്യമായല്ലേ പങ്കിടുന്നത്. അച്ചന്മാര്‍ക്ക്
    ഈ രഹസ്യം അറിയത്തില്ലായെന്നു മനസിലാക്കാം. സാധാരണ ഇങ്ങനെ പറയുന്നത് പള്ളി വികാരിയച്ചനാണ്.

    സ്ത്രീക്ക് അപ്പനാകാന്‍ പറ്റില്ല. അതുകൊണ്ടു പൌരാഹിത്വം
    കൊടുക്കരുതെന്നുള്ള വാദം വിചിത്രം തന്നെ. അമ്മ പ്രസവിക്കാതെ എങ്ങനെ മാര്‍പാപ്പവരെയുണ്ടാകും. യേശുവരെ സ്ത്രീയുടെ വയറ്റില്‍ കിടന്നപ്പോള്‍ പരിശു ദ്ധആത്മാവ് പ്രസാദിച്ചു സ്നാപകന്‍ ഉദരത്തില്‍ തുള്ളിച്ചാടി. അങ്ങനെയുള്ള സ്ത്രീക്ക് പൌരാഹിത്വം കൊടുക്കരുതെന്ന് പറയുന്ന അസൂയപിടിച്ച ജോണിനോട്‌ എന്തു പറയുവാനാണ്.

    പുരുഷന്‍ കോടാനുകോടി ബീജങ്ങളില്‍ ഒന്നു വഹിക്കുന്നുവെന്നെയുള്ളൂ.സ്ത്രീയെ അപൂര്‍ണ്ണയെന്നു മതങ്ങള്‍ വിളിക്കുമ്പോള്‍ ഒരു കാര്യം മനസിലാക്കണം.
    സൃഷ്ടി കര്‍മ്മങ്ങള്‍ പൂര്‍ത്തികരിക്കുന്നത് സ്ത്രീയില്‍ കൂടിയാണ്. അമ്മിഞ്ഞപ്പാല് കുടിച്ച നന്ദിയെങ്കിലും ജോണിന് ഉണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെ ഒരു അഭിപ്രായം പുലമ്പുകയില്ലായിരുന്നു. കഷ്ടം, ഈ സുവിശേഷ പോളും മാര്‍പാപ്പാമാരും ഉണ്ടാക്കിയ കുരുത്തക്കേടെ?

    ReplyDelete
    Replies
    1. To Anonymous

      "ജോണ്‍അച്ചനു ചൂടുള്ള ഒരുഉമ്മ ഇതുവരെ ലഭിച്ചില്ലെന്നാണ് തോന്നുന്നത്.
      ഉമ്മ കിട്ടിയാല്‍ പെണ്ണച്ചന്‍റെ കുര്‍ബാനയിലെ വീഞ്ഞിന്‍റെ ലഹരിയും കൂടും"(Anonymous wrote)


      ദേ പിന്നെയും ഈ അനോണിമസ് എനിക്ക് പ്രലോഭനം ഉണ്ടാക്കുന്നു. അവളുടെ ഉമ്മയുടെ ചൂടും പെണ്ണ്അച്ഛന്റെ കുര്‍ബനയിലെ വീഞ്ഞിന്‍റെ ലഹരിയും പറഞ്ഞ്‌!!. എനിക്ക് വയ്യ. ദൈവമേ ഈ പ്രലോഭനത്തില്‍ നിന്നും ആര്‍ എന്നെ വേര്‍പെടുത്തും. ഞാന്‍ വ്യക്തമായി എഴുതി ഇതൊക്കെ ഒന്നും തന്നെ ദുഷിച്ച ഒരു മനസ്സില്‍ നിന്നും : ഭാവനയില്‍ നിന്നും വന്നതല്ല. അനുഭവങ്ങളുടെ തീച്ചൂളയില്‍ സ്പുടം ചെയ്തെടുത്ത ചൈതന്യവത്തായ ഒരു പ്രോജ്ജ്വല മനസ്സിന്റെ ജാജ്വല്ല്യമാനമായ ചിന്തധരകളുടെ ചില അഗ്നി സ്ഫുലിന്ഗങ്ങള്‍ ങ്ങള്‍ മാത്രം ആണത് പ്രിയ സുഹൃത്തേ. യേശുവിന്‍റെ ആത്മാവും വാക്കുകളും ആണ് ഏറ്റവും വിശിഷ്ടം ആയ വീഞ്ഞ്. നിനക്ക് വേണ്ടി മാത്രം നിന്നെ സ്നേഹിക്കുന്ന യേശു നിന്‍റെ നെറുകയില്‍ തരുന്ന ചുംബനം ആണ് ഏറ്റവും മധുരതരമായ ചുടു ചുംബനം. അതിനു പകരം വക്കാന്‍ മറ്റൊന്നില്ല എന്നറിയുക. അവന്‍ എന്‍റെ ഉള്ളിലെ പിശാചിനെ എരിച്ചു കളഞ്ഞിരിക്കുന്നു എന്ന തിരിച്ചറിവല്ലേ നമുക്ക് വേണ്ടത്. സ്ത്രീ പൌരോഹിത്യവും പുരുഷ പൌരോഹിത്യവും എല്ലാം അസ്ഥിരമായ ഈ ഭുവനത്തിലെ അഴുകിപ്പോകുന്ന ആടയാഭരണങ്ങള്‍ മാത്രമാണെന്നും; എല്ലാറ്റിനെയും അതിന്റെ തായ് വേരോടെ പിഴുത്‌ എറിയുന്ന യേശുവെന്ന മഹാപ്രവാഹത്തില്‍ ഇതെല്ലം വെറും വൈക്കോല്‍ തുരുത്തുകള്‍ ആണെന്നും ഓര്‍ത്താല്‍ ഋതുക്കള്‍ ഭൂമിയെ സാകൂതം വീക്ഷിക്കുന്ന പോലെ നമുക്കും കാല പ്രവാഹം അതിന്റെ വേലത്തരങ്ങള്‍ കാണിക്കുന്നതാണ് എന്ന് കാണാവുന്നതാണ്.

      Delete
    2. To anonymouse
      "സ്ത്രീക്ക് അപ്പനാകാന്‍ പറ്റില്ല. അതുകൊണ്ടു പൌരാഹിത്വം
      കൊടുക്കരുതെന്നുള്ള വാദം വിചിത്രം തന്നെ. അമ്മ പ്രസവിക്കാതെ എങ്ങനെ മാര്‍പാപ്പവരെയുണ്ടാകും. യേശുവരെ സ്ത്രീയുടെ വയറ്റില്‍ കിടന്നപ്പോള്‍ പരിശു ദ്ധആത്മാവ് പ്രസാദിച്ചു സ്നാപകന്‍ ഉദരത്തില്‍ തുള്ളിച്ചാടി. അങ്ങനെയുള്ള സ്ത്രീക്ക് പൌരാഹിത്വം കൊടുക്കരുതെന്ന് പറയുന്ന അസൂയപിടിച്ച ജോണിനോട്‌ എന്തു പറയുവാനാണ്"( Anonymous said)
      Reply
      സ്ത്രീക്ക് അപ്പനാകാന്‍ പറ്റില്ല എന്ന് പറഞ്ഞ സ്ഥലത്ത് തന്നെ പറയുന്നുണ്ട് പുരുഷന് അമ്മയാകാനും പറ്റില്ല എന്ന്. അതെന്തേ വിട്ടു കളഞ്ഞു?. അതിന്റെ അര്‍ഥം അവര്‍ തുല്യര്‍ എന്ന് പറയുന്നതിലും ശരി അവര്‍ യുണീക്ക് ആണ് അല്ലെങ്കില്‍ അതുല്യര്‍ ആണ് എന്ന് പറയുന്നതാണ്. അവരുടെ ധര്‍മം (റോള്‍) വ്യത്യസ്തം ആണ് എന്നെ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.. അപ്പനാകാന്‍ പറ്റാത്തത് കൊണ്ട് പുരോഹിതനാകാന്‍ പറ്റില്ല എന്ന വാദം ഞാന്‍ ഉന്നയിച്ചിട്ടില്ല. അത് അനോണിമസ് സുഹൃത്ത്‌ കൂട്ടിച്ചേര്‍ത്തത് ആണ്. അമ്മ പ്രസവിചിട്ടാണ് മാര്‍പാപ്പ ഉണ്ടായത് എന്നുള്ളതൊ, സ്നാപകന്‍ അമ്മയുടെ ഉദരത്തില്‍ തുള്ളിച്ചടിയത് കൊണ്ടോ; സ്ത്രീക്ക് പൌരോഹിത്യം കൊടുക്കണം എന്നു പറയുന്നത് നയമികാമോ, സുവിശേഷാല്‍മകാമോ അപ്പോസതോലികാമോ,യുക്തിപരമോ അല്ല. പൌരോഹിത്യം എന്നാ ആ ധര്‍മം എല്ലാ വിധത്തിലും നിര്‍വഹിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുമോ എന്നാണ് ചോദ്യം. സ്ത്രീ;പുരോഹിത ആയാല്‍ സഭക്ക് അത് നന്മയാണോ ഇടര്‍ച്ച ആണോ കൂടുതല്‍ ഉണ്ടാകുക, കത്തോലിക്കാ പൌരോഹിത്യത്തിലെ വെല്ലുവിളികളും ബലഹീനതകളും കൈകാര്യം ചെയ്യാനും ദൈവ ജനത്തെ നയിക്കാനും പറ്റുമോ എന്നൊക്കെ ആണ് ചിന്തിക്കേണ്ടത്. അല്ലാതെ വെറും ഒരു സ്ത്രീ പുരുഷ തുല്യതയുടെ മാത്രം പ്രശ്നം ആയി ഇതിനെ വിലയിരുത്തുന്നത് കൊണ്ട് വേറെ പ്രധാനപ്പെട്ട പലകാര്യങ്ങളും മറന്നു നമ്മള്‍ വൈകാരികം ആയി പ്രതികരിക്കുന്നത് എന്ന് തോന്നുന്നു. യേശു കഴുതയുടെ പുറത്തു കയറി ജെരുസലെമിലേക്ക് വന്നു എന്നത് കൊണ്ട് നമ്മള്‍ കഴുതകള്‍ക്ക് പ്രത്യേക ബഹുമാനം ഒന്നും കൊടുത്തതായി കേട്ടിട്ടില്ല. ഒരു വരി പോലും ആ കഴുതയെ കുറിച്ച് ആരും എഴുത്യിട്ടില്ല. പക്ഷെ ഏറ്റവും ഭാഗ്യവാനായ കഴുത ആ കഴുതയയിരുന്നു . മനു ഷ്യര്‍ക്ക്‌ കുതിരകള്‍ ആണ് കൂടുതല്‍ പ്രിയങ്കരം. എന്നാല്‍ കഴുതയും കുതിരയും തുല്യരാണോ എന്നാ ചോദ്യത്തിന് ഉത്തരം അല്ല എന്ന് തന്നെ ആയിരിക്കും പ്രായോഗിക തലത്തില്‍ . അതെ സമയം ഒരു മൃഗം എന്ന നിലയില്‍ അവര്‍ തുല്യര്‍ ആണ് താനും. പക്ഷെ ഹിന്ദു മതത്തില്‍ ആയിരുന്നു എങ്കില്‍ കഴുത ആരാധന പാത്രം ആകുമായിരുന്നു. ദേ ഒരപേക്ഷ നാളെ ജോണ് സ്ത്രീയെ കഴുതയോടു ഉപമിച്ചു എന്ന് പറയല്ലേ. ഒരു ഉദാഹരണം നയം വ്യക്തമാക്കാന്‍ പറഞ്ഞു എന്ന് മാത്രം. നിങ്ങള്‍ അങ്ങനെ എഴുതിയാല്‍ എന്റമ്മോ എനിക്കോര്‍ക്കാന്‍ വയ്യ, എന്റമ്മ അത് വായിച്ചു എന്നെ തല്ലി കൊല്ലും. എന്നിട്ട് പറയും നീ ഒരു കഴുത ആയി ജനിച്ചല്ലോ എന്ന്. എന്‍റെ പൊന്ന് അനോണിമസ് അറിയാന്‍ എനിക്ക് ഒരസ്സൂയയും സത്യമായും ഒരു കാര്യത്തിലും ഇല്ല. എനിക്കില്ലാത്ത ഒരു വികാരം ആണിത്. ഇനി അസ്സൂയപ്പെടെണ്ട ഒരു കാര്യം അല്ല ഇത്. എന്തിനാ ? ആരോട? ജോണിനാകെ അസൂയ തോന്നിയിട്ടുള്ളത് മരിച്ചവരോടാണ്. കാരണം ദൈവമേ അവര്‍ ഇതൊന്നും കാണാനും കേള്‍ കാനും നിലക്കാതെ രെക്ഷപ്പെട്ടല്ലോ എന്നോര്‍ത്ത് മാത്രം. അതൊരു പാപം അല്ലല്ലോ അല്ലെ അനോണിമസ്.

      Delete
  4. സ്ത്രീകളെ തരംതാഴ്ത്തി വത്തിക്കാന്‍ നിയമങ്ങളുണ്ടാക്കിയത് റോമന്‍നിയമങ്ങള്‍ അനുസരിച്ചാണ്. പുരാതനകാലംമുതല്‍ സ്ത്രീ ഒരു നികൃഷ്ടജന്മമായി സഭ കരുതുന്നു. അതു പ്രകൃതിയുടെ നിയമമായി വേദങ്ങള്‍ രചിച്ച പുരുഷ വേദാന്തികള്‍ അതിപുരാതന കാലംമുതല്‍ കരുതുന്നു. റോമന്‍ഗ്രീക്ക് നിയമങ്ങളായിരുന്നു സഭയുടെ ആധാരം.

    റോമന്‍നിയമം അനുശാസിച്ചതു സ്ത്രീക്ക് സ്വന്തം ഭവനത്തിലും പൊതുവേദിയിലും തുല്ല്യസ്ഥാനങ്ങള്‍ കൊടുക്കരുതെന്നായിരുന്നു. സഭയിലെ ആദ്യപിതാക്കന്മാര്‍ സ്ത്രീ, പുരുഷനേക്കാള്‍ തുല്യത കുറഞ്ഞവളെന്നു വേദഗ്രന്ഥങ്ങളിലും എഴുതി ചേര്‍ത്തു. കൂടാതെ പോള്‍ സ്ത്രീയെ തരംതാഴ്ത്തി സുവിശേഷങ്ങളിലും എഴുതിചേര്‍ത്തു.

    യേശുവിന്‍റെ അശരീരി പോള്‍ ശ്രവിച്ചുവെന്നു എഴുതിയിരിക്കുന്നതു ഒരുതരം ഹിസ്റ്റീരിയായായിരുന്നുവെന്നും വ്യക്തം. സഭയില്‍ സ്ത്രീകള്‍ പഠിപ്പിക്കുന്നത് പോള്‍ വിലക്കിയിരുന്നു. ദൈവശാസ്ത്രജ്ഞന്മാര്‍, ഗ്രീക്ക് തത്വചിന്തകരുടെയും റോമാക്കാരുടെയും സ്ത്രീകളെ തരംതാഴ്ത്തിയുള്ള തത്വചിന്തകള്‍ പകര്‍ത്തിയെഴുതി. മതനേതാക്കന്മാരും തീയോളജിയന്‍മാരും കാനോന്‍
    നിയമജ്ഞരും ഒരേ സ്വരത്തില്‍ സ്ത്രീകളുടെ പൌരഹിത്വത്തെ
    അങ്ങനെ എതിര്‍ത്തു.

    പ്ലേറ്റോയും അരിസ്റ്റോട്ടില്‍വരെയും സ്ത്രീകളെ അപകര്‍ഷബോധത്തോടെ കണ്ടു. സ്ത്രീകളുടെ അനേക നേട്ടങ്ങള്‍ ആധുനികയുഗത്തില്‍ കാണാം.
    ബാര്‍ബേറിയന്‍മാരായ പ്ലെറ്റൊയുടെയും പോളിന്റെയും അരിസ്റ്റോട്ടില്‍
    മുതല്‍പേരുടെയും അഭിപ്രായങ്ങള്‍ കാലത്തിനു ചേര്‍ന്നതല്ല. താഴെപറയുന്ന കാരണങ്ങള്‍ ഇതില്‍ കണക്കാക്കാം.

    ക്രൂശിതനായ കര്‍ത്താവില്‍ ഒരു പൌരാഹിത്യേമേയുള്ളൂ. അവിടെ ആണും പെണ്ണുമെന്നു വിത്യാസം കാണിക്കുന്നത് നീതികരിക്കുവാന്‍ സാധിക്കുകയില്ല. മാമ്മോദീസ്സായില്‍ക്കൂടി കര്‍ത്താവിന്‍റെ പൌരാഹിത്വത്തില്‍ സ്ത്രീയും പുരുഷനുമൊന്നാണ്.

    ഒമ്പതാംനൂറ്റാണ്ടുവരെ സഭയ്ക്ക് പൌരാഹിത്യ സമാനമായ ഡീക്കന്‍മാര്‍ ഉണ്ടായിരുന്നു. സ്ത്രീകള്‍ക്കും പൌരാഹിത്വം കൊടുക്കാമെന്നു ഇത് തെളിവാണ്.

    കത്തോലിക്കാ ലോകം മുഴുവന്‍ മേരിയുടെ മഹത്വത്തില്‍ ഉറച്ചു
    വിശ്വസിക്കുന്നവരാണ്. ജോണ്‍ സ്ത്രീകളെ പരിഹസിച്ചപ്പോള്‍ മാതാവായ മേരിയുടെ കാര്യം മറന്നുപോയെന്നു വിചാരിക്കുന്നു. മേരിയില്ലാതെ ഒരു
    വിശ്വാസം ഏതെങ്കിലും ഒരു കത്തോലിക്കനു പുലര്‍ത്തുവാന്‍ സാധിക്കുമോ? മേരിയെ സ്നേഹമുള്ളവര്‍ തീര്‍ച്ചയായും സ്ത്രീക്കും പൌരാഹിത്വം ആഗ്രഹിക്കും. സഭയുടെ കെട്ടുറപ്പു തന്നെ മേരിഭക്തിയെന്നു പറയാം.ഇത്രമാത്രം ശക്തിപകരുന്ന മേരിയെന്ന സ്ത്രീ സഭയില്‍ ഉള്ളപ്പോള്‍ എന്തിനു പൌരാഹിത്വം സ്ത്രീക്ക് നിഷേധിക്കണം.യേശുവിനു ഏറ്റവും ഇഷ്ടമുണ്ടായിരുന്നതും മഗ്ദാനാല്‍ മറിയം എന്ന സ്ത്രീയായിരുന്നു. ഉയഉയര്‍പ്പുവരെ സാക്ഷികളായതും സ്ത്രീകളായിരുന്നു.

    അനേക ക്രിസ്ത്യന്‍വിഭാഗങ്ങള്‍ സ്ത്രീകള്‍ക്ക് പൌരാഹിത്വം കൊടുത്തിട്ടുണ്ട്. സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ ഉത്തരവാദിത്വത്തോടെ മറ്റു ക്രിസ്ത്യന്‍സഭകളില്‍ കര്‍മ്മങ്ങള്‍ ചെയ്യുന്നതായി കാണാം.

    കത്തോലിക്കരുടെ കുടുംബ പ്രാര്‍ഥനകളിലും സ്ത്രീകള്‍ ഭക്തിയോടെ മുന്‍കൈ എടുക്കുന്നു.പുരുഷ പുരോഹിതര്‍ക്ക് സ്ത്രീകളെ കണ്ടാല്‍ കൃമികടി തോന്നുന്നുവെങ്കില്‍ ജനം കൈകാര്യം ചെയ്തുകൊള്ളും.സ്ത്രീകള്‍ക്ക് പൌരാഹിത്വം കൊടുത്താല്‍ സഭ വലുതാകുകയെയുള്ളൂ. ഇന്നുള്ള
    പുരോഹിതക്ഷാമം പരിഹരിക്കുവാനും സാധിക്കും. വിശ്വാസം അനുസരിച്ച്
    സ്ത്രീക്കും പുരുഷനും ഒരുപോലെ പരിശുദ്ധഅരൂപിയുടെ കൃപ ലഭിക്കുമ്പോള്‍ സ്ത്രീ എങ്ങനെ അതുല്ല്യയാകും. ഈ മാര്‍പാപ്പായെയും പ്രസവിച്ചത് ഒരു അമ്മയല്ലേ. പുരുഷന്‍ കോടാനുകോടി ജീവബീജങ്ങള്‍ ഞരമ്പുകളില്‍ സൂക്ഷിച്ചതല്ലാതെ പ്രസവം, മക്കളെ വളര്‍ത്തല്‍ മുതലായവകള്‍ നടത്തിയ സ്ത്രീയല്ലേ പുരുഷനെക്കാളും ഉത്തമ. സ്ത്രീക്ക് അപ്പനാകാന്‍ പറ്റുമോയെന്ന ജോണിന്‍റെ ചോദ്യം തന്നെ ബാലിശമാണ്‌.

    ReplyDelete
  5. ശരിയാണ്! സ്ത്രീകള്‍ പുരോഹിതര്‍ ആയാല്‍ എന്താണ് തെറ്റ്? ഞാന്‍ ഒന്നാലോചിച്ചു നോക്കിയപ്പോള്‍ വളരെ ശരിയാണെന്ന് തോന്നി. തന്നെയുമല്ല വാ തോരാതെ വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്ന എന്റെ സ്വന്തം ഭാര്യ പുരോഹിത ആയാല്‍ എങ്ങെനെ ഇരിക്കുമെന്നും ഞാന്‍ ഇക്കൂടെ ഒന്നോര്‍ത്തു പോയി. എന്നോടുള്ള ശല്യം മാറി, പുരുഷ പുരോഹിതരെ അവളുടെ വാ കൊണ്ട് സംഹരിച്ചു കളയുമെന്ന് എനിക്ക് ഉറപ്പാണ്! കുമ്പസാര രഹസ്യം ഇതു ഇന്ദ്രന്‍ വന്നു പറഞ്ഞാലും വീഴാതെ കെട്ടാതെ എന്റെ ചെവിയില്‍ അന്നെരെ വള്ളി പുള്ളി കളയാതെ വന്നു പറയും. പിന്നെ ഞാന്‍ വേണം കുമ്പസാര രഹസ്യം ആരോടും പറയാതെ സൂക്ഷിക്കാന്‍! പിന്നെ ഞാന്‍ ഈ കേട്ട കുമ്പസാര രഹസ്യമെല്ലാം കൂടി ഏതോ ഒരു മൂവിയില്‍ ഇന്നസെന്റ് രാത്രിയില്‍ വിളിച്ചു കൂവിയത് പോലെ വല്ലതും ചെയ്യേണ്ടി വരും. അതിനും കൂടി എന്തെങ്കിലുമൊരു പരിഹാരം നിര്‍ദേശിച്ചാല്‍ എന്റെ ഭക്തയായ ഭാര്യ പുരോഹിത ആകുന്നതില്‍ എനിക്ക് വിരോധമൊന്നുമില്ല.

    ReplyDelete
  6. ശ്രീ. നെടുങ്കനലിന്റെ അഭിപ്രായത്തോട് 100 % ഞാന്‍ യോജിക്കുന്നു. പൌരോഹിത്യത്തിന്റെ ആവശ്യം സഭയില്‍ ഇല്ല. എന്നാല്‍ ഒന്നുണ്ട്. പൌരോഹിത്യം സഭയില് ഉണ്ടങ്കില്‍ അതിനു സ്ത്രീകളും അര്ഹനരാണ് എന്നാണ്‌ എന്റെി നിലപാട്. കാരണം കര്ത്താ വില്‍ സ്നാപനമേറ്റ എല്ലാവരും തുല്യരാണ്. "സ്ത്രീയെന്നോ പുരുഷനെന്നോ" (ഗാലാ. 3: 27-28) വ്യത്യാസം എല്ലന്നാണ് പൌലോസും പറയുന്നത്. പോന്റിഫികള്‍ ബിബ്ലിക്കല്‍ കമ്മിഷന്‍ സ്ത്രീകള്ക്ക് വൈദീകപട്ടം നല്കുടന്നതിനെ നിരോദിക്കുന്നതിനു ന്യായവാദങ്ങള്‍ ഇല്ലന്നു പ്രസ്താവിച്ചിട്ടുണ്ട്‌.
    "...... ഹൃദയ സ്തംഭനം വരുന്ന അല്മെനികളെ നിങ്ങള്കെങ്ങിനെ ഈ പെണ്ണചെന്മാരെ സഹിക്കാനവും" എന്ന് ജോണ്‍ എഴുതിയപ്പോള്‍ ആണ് താങ്കള്‍ ഒരു അച്ചന്‍ ആണന്നു പിടി കിട്ടിയത്. എങ്കില്‍ ഫാ. ജോണ്‍ എന്ന് വക്കമായിരുന്നില്ലേ? അച്ചമ്മാരെ ഇത്രയും താറടിച്ചു എഴുതിയിരിക്കുന്ന ജോണച്ചാ ഈ പണി നിര്തിച്ച പോയിക്കുടെ? നാണമില്ലേ ഇവരുടെ കു‌ടെ നടക്കാന്‍?
    സ്ത്രീയും പുരുഷനും തുല്ല്യരെന്നു ആരും വാദിക്കുന്നില്ല. സ്നാപനം വഴി അവര്‍ തുല്ല്യരാനെന്നെ വാദിക്കുന്നുള്ളൂ. എങ്കില്‍ ക്രിസ്തുവിന്റെ പൌരോഹിത്യത്തില്‍ സ്ത്രീക്കും പങ്കാളികളാകാം. ജോണചെന്റെ ദൈവസാസ്ത്രവും പോന്റിഫികാല്ബിബ്ലിക്കല് കമ്മിഷന്റെ ദൈവസാസ്ത്രവും തമ്മില്‍ വ്യത്യാസം ഉണ്ട്ടല്ലോ. കമ്മീഷന്‍ ഒരു ആന മണ്ടത്തരം പറഞ്ഞതായിരിക്കും.
    ജോണചെന്റെ അറിവിലേക്കായി "ലൈംഗീകതയും പൌരോഹിത്യവും" എന്ന പുസ്തകത്തിലെ സ്ത്രീ പൌരോഹിത്യം എന്ന അദ്ധ്യായം കാണുക.

    ReplyDelete
    Replies
    1. To Anonumous... "
      ഹൃദയ സ്തംഭനം വരുന്ന അല്മെനികളെ നിങ്ങള്കെങ്ങിനെ ഈ പെണ്ണചെന്മാരെ സഹിക്കാനവും" എന്ന് ജോണ്‍ എഴുതിയപ്പോള്‍ ആണ് താങ്കള്‍ ഒരു അച്ചന്‍ ആണന്നു പിടി കിട്ടിയത്. എങ്കില്‍ ഫാ. ജോണ്‍ എന്ന് വക്കമായിരുന്നില്ലേ? അച്ചമ്മാരെ ഇത്രയും താറടിച്ചു എഴുതിയിരിക്കുന്ന ജോണച്ചാ ഈ പണി നിര്തിച്ച പോയിക്കുടെ? നാണമില്ലേ ഇവരുടെ കു‌ടെ നടക്കാന്‍?"
      ഞാന്‍ അല്ല അച്ചന്മാരെ താര്‍ അടിച്ചത്. ഇതേ ബ്ലോഗിലെ ഇന്നത്തെ കത്തോലിക്കാ വൈദികരെ കുറിച്ചുള്ള ഓരോ കമന്റ്സ് വായിച്ചിട്ട് അവര്‍ പറയുന്ന അഭിപ്രായങ്ങളുടെ പിന്‍ബലത്തോടെ അല്പം ഹാസ്യം കലര്‍ത്തി എന്റെ ഒരു ഭാവനയാണ് ഞാന്‍ നിങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. അച്ചന്മാരുടെ നടന്നതും നടക്കുന്നതും നടക്കാത്തതും അയ എല്ലാ തരത്തിലും ഉള്ള കഥകള്‍ ഇന്നത്തെ മീഡിയകളിലും അല്മായശബ്ദം എന്നാ ബ്ലോഗിലും ധാരാളം നിങ്ങള്ക് തന്നെ വായിക്കാവുന്നതാണ്. എനിക്ക് ഈ വക വാര്‍ത്തകള്‍ കിട്ടിയത് ഈ ബ്ലോഗുകളില്‍ നിന്നാണ്. ഇതില്‍ എഴുതുന്നത്‌ മിക്കവാറും അല്മെനികള്‍ ആണ്. ഈ അല്മെനികള്‍ തന്നെ ആണ് വനിതാ പൌരോഹിത്യത്തിന് വേണ്ടി മുറവിളി കൂട്ടുന്നതും. പിന്നെ അല്മെനിക്കെന്താ അല്മെനിയെ അല്‍ മേനി എന്ന് വിളിച്ചു കൂടെ.? അനോണിമസ് ആയി എഴുതിയ അങ്ങ് എന്നോട് ഫാതര്‍ ജോണ് എന്ന് വക്കാന്‍ പറഞ്ഞത് അതിലും വലിയ വിരോധാഭാസം.!!! മുറം കൊരുകൂട്ടക്കു വാവട്ടം കൂടുതല്‍ ആണെന്ന് പരാതി പറയുന്നു. അഭിപ്രായം പറയാവുന്ന സ്വാതന്ത്ര്യം എല്ലാവര്കും ഇല്ലേ. എന്റെ ഒരു ചോദ്യമാണ് ഞാന്‍ ചോദിച്ചത്. ഞാന്‍ എഴുതിയത് അല്പം ക്ഷമയോടെ ഒന്ന് കൂടി വായിച്ചു നോക്കണം ദയവായി. ഇതുവരെ ഇങ്ങനെ ഒക്കെ സംഭവങ്ങള്‍ ഉണ്ടായ സ്ഥിതിക്ക് ഇങ്ങനെ ഈ പുതിയ സാഹചര്യത്തില്‍ ഇങ്ങനെ ഒക്കെ ഉണ്ടായിക്കൂടെ? അതുകൊണ്ട് ഇത് വേണോ ? ഇതെന്റെ ന്യായമായ ഒരു സംശയം മാത്രം.സ്ത്രീകളെ ഞാന്‍ എവിടെയും അവമാനിച്ചില്ല. വനിതാ പൌരിഹിത്യത്തിന്റെ ഭാവി ഞാന്‍ ഇന്നത്തെ പരാതികളുടെ പശ്ചാത്തലത്തില്‍ ഒന്ന് ഹസ്യാല്‍മകം ആയി ചിത്രീകരിച്ചു അത് വേണോ എന്ന് ചോതിച്ചു. അത്ര മാത്രം . ഇനി വേണം എങ്കില്‍ നിങ്ങള്‍ ആയിക്കോളൂ .അത് നിങ്ങളുടെ ചോയിസ്. പിന്നെ ആ പണി നിര്‍ത്താന്‍ എനിക്കാ പണി ആണെങ്കില്‍ അല്ലെ സഹോദര പറ്റൂ. ആരൊക്കെ എത്രയൊക്കെ പറഞ്ഞാലും വനിതാ പൌരോഹിത്യം കത്തോലിക്കാ സഭയില്‍ വരില്ല. വന്നാല്‍ ഇന്നത്തെകാളും കത്തോലിക്കാ സഭ നന്നാവും എന്ന് പറയുന്നത് യാഥാര്‍ത്ഥ്യ ബോധം ഇല്ലായ്മയാണ് എന്നാണു എന്റെ അഭിപ്രായം.പിന്നെ നമുക്കിങ്ങനെ അഭിപ്രായം പറയുന്നത് ഒരു നേരം പോക്കായത് കൊണ്ട് ഞാനും നേരം പോക്കി. ഒരു പക്ഷെ വീണ്ടും ഒരിക്കല്‍ ചിന്തിക്കുമ്പോള്‍ ഞാന്‍ പറഞ്ഞത് ശരി ആയിരുന്നു എന്ന് ഈ അനോണിമസ് സുഹൃത്തിനു തോന്നിയാല്‍ അന്നും എഴുതാന്‍ മടിക്കല്ലേ.

      Delete
    2. ജോണചെന്റെ ദൈവസാസ്ത്രവും പോന്റിഫികാല്ബിബ്ലിക്കല് കമ്മിഷന്റെ ദൈവസാസ്ത്രവും തമ്മില്‍ വ്യത്യാസം ഉണ്ട്ടല്ലോ. കമ്മീഷന്‍ ഒരു ആന മണ്ടത്തരം പറഞ്ഞതായിരിക്കും.
      പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ കമ്മീഷന്‍ സ്ത്രീകള്‍ പൌരോഹിത്യത്തില്‍ തുല്ല്യര്‍ ആണ് എന്ന് പറയും പക്ഷെ അവരെ പുരോഹിതര്‍ ആയി പട്ടം കൊടുക്കും എന്ന് പറയുന്നുണ്ടോ. ഇല്ല. ഇവിടത്തെ പ്രശ്നം നോരോധിക്കുന്നതിനു ന്യായവാദം ഉണ്ടോ ഇല്ലയോ എന്നുള്ളത് അല്ല.കൊടുക്കുമോ? പക്ഷെ കൊടുക്കില്ല. "ഞാന്‍ നിനച്ചാല്‍ പുലിയെ പിടിപ്പേന്‍, പക്ഷെ എനിക്കുയിരിരിക്കലും ഞാന്‍ നിനക്കാമാട്ടെന്‍" എന്ന് പറഞ്ഞ പോലിരിക്കും ഈ കമ്മീഷന്‍ തിയോളജി. പക്ഷെ എന്റെ ചോദ്യം അല്മയരെ സ്ത്രീ ജനങ്ങളെ, യുവാക്കളെ, ആണച്ചന്മാരെ നിങ്ങള്‍ക്ക് അതിന്‍റെ പതിയിരിക്കുന്ന അപകടങ്ങള്‍ അപവാദങ്ങള്‍ താങ്ങാന്‍ പറ്റുമോ എന്നാണ്.

      Delete
  7. പുരോഹിതര്‍ക്കെതിരെ അല്‍മായശബ്ദം ശബ്ദിക്കുന്നുവെന്ന ജോണിന്‍റെ അഭിപ്രായത്തോടും യോജിക്കുവാന്‍ സാധിക്കുന്നില്ല. മറിച്ചു നല്ല പൌരാഹിത്വത്തെ ഇവിടെ പ്രോത്സാഹിപ്പിച്ചിട്ടെയുള്ളൂ.
    തലോര്‍പള്ളി പ്രശ്നത്തിലെ സ്വാമിയച്ചനു പിന്തുണനല്‍കി ശബ്ദം ഉയര്‍ത്തിയത്‌ അല്‍മായശബ്ദമാണ്. ഗുരുദാസച്ചന്‍റെ മോചനകാഹളം ഇവിടെ ഇലക്ട്രോണിക്ക് ലൈബ്രറിയില്‍ വായിക്കൂ. അദ്ദേഹംആയിരങ്ങളെ ദൈവശാസ്ത്രം
    പഠിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രസിദ്ധനായ ഒരു സി.എം.എ. വൈദികനാണ്. അതുപോലെ ധാരാളം ബുദ്ധിജീവികളായ വൈദികരും ഇവിടെ
    ലേഖനങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. നിയമങ്ങളും അധികാരങ്ങളും പങ്കുവെക്കാന്‍ തയ്യാറാകാത്ത വൈദികര്‍ക്കെതിരെ നരകം തീര്‍ച്ചയായ ചിലര്‍ പ്രതികരിക്കുന്നുവെന്നുള്ളത് സത്യമാണ്.

    വളരെ തന്മയത്വത്തോടെയും ഹാസ്യരൂപേണയും താര്‍ക്കികമായും സഭാപരമായ കാര്യങ്ങളില്‍ ‍അവതരിപ്പിക്കുന്നതില്‍ ജോണ്‍ വളരെയേറെ കെല്‍പ്പുള്ളതുകൊണ്ട്‌ അനോണിമസ് ഇവിടെ അച്ചന്‍ എന്നു വിളിച്ചതില്‍ ഔപചാരികമായ ഒരു
    സ്തുതിവാക്കായിരുന്നുവെന്നു കരുതിയാല്‍ മതി.

    എന്‍റെയൊക്കെ ചെറുപ്പകാലത്ത് ആ കരയില്‍ ഏറ്റവും അറിവുള്ളയാള്‍ ഇടവകവികാരിയായിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അറിവുനിറഞ്ഞ വികാരി തീര്‍പ്പ്കല്പ്പിക്കുവാനും വിദഗ്ദ്ധനായിരുന്നു. കാലം മാറിയതുകൊണ്ടോ, അറിവുള്ള ലോകം കൂടിയതുകൊണ്ടോ എന്തെന്ന് അറിയത്തില്ല, ഇന്നു വികാരിയുടെ വിധികല്പ്പനെയെ ആരും ഗൌനിക്കുകയില്ല. ജനം പുരോഗമിച്ചെങ്കിലും പുരോഹിതര്‍ ഇന്നും യാഥാസ്ഥിതിക മനസ്ഥിതിയില്‍ ഉറച്ചുതന്നെ നില്‍ക്കുന്നതു സഭയ്ക്കുള്ള കുഴപ്പമെന്നാണ് ഒരു നിഗമനം.

    മാറ്റുവിന്‍ ചട്ടങ്ങളെയെന്നു ചങ്ങമ്പുഴ പാടിയിട്ട് ഏഴു പതിറ്റാണ്ടുകള്‍ കഴിഞ്ഞു. ചട്ടങ്ങള്‍ എല്ലാ മേഖലകളിലും ഏറെ മാറ്റപ്പെട്ടു. എന്നാല്‍ പുരോഹിതലോകം ഇന്നും നൂറ്റാണ്ടുകള്‍ പുറകില്‍ തന്നെ. പഴയ കാളപൂട്ട് ചക്രങ്ങള്‍തന്നെ ഉരുട്ടികൊണ്ടിരിക്കുന്നു. സ്ത്രീസ്വാതന്ത്ര്യം സമസ്തമേഖലകളിലും വ്യാപിച്ചിട്ടും പട്ടമെന്ന കൂദാശ ഇന്നും മെത്രാന്‍റെ കീശയില്‍തന്നെ.

    'പൊന്തിഫിക്കല്‍ കൌണ്‍സില്‍ സ്ത്രീകള്‍ക്ക് തുല്യതയേ എന്നു ഗൌനിച്ചുള്ളൂ,പട്ടം കൊടുക്കുവാന്‍ പറഞ്ഞില്ലായെന്നും' ജോണ്‍ നല്‍കിയ ഉത്തരം അഭിനന്ദിനീയം തന്നെ. ഈ മര്‍ക്കടമുഷ്ടി സ്ത്രീകളെ ലോകമെമ്പാടും സംഘടിപ്പിക്കുവാന്‍ പെരിപ്പീക്കുന്നു. കാനോന്‍നിയമം ചുക്കാണെന്നു പറഞ്ഞു ഏറെ സ്ത്രീകള്‍ കത്തോലീക്കാ ബിഷപ്പുമാരുടെ കൈവെപ്പുസഹിതം പൌരാഹിത്യം
    നേടികഴിഞ്ഞു. വത്തിക്കാന്‍ ഇവരെ സഭയില്‍നിന്ന് പുറത്താക്കിയത് ശരിതന്നെ. എന്നാല്‍ ഇവര്‍ക്ക് കൈവെപ്പു ലഭിച്ചത് അപ്പോസ്തോലിക്കാ പാരമ്പര്യമുള്ള
    കത്തോലിക്കാ ബിഷപ്പന്മാരില്‍ നിന്നുള്ളതിനാല്‍ ഈ സ്ത്രീ പുരോഹിതരും നിയമാനുസൃതമായി പൌരാഹിത്യപട്ടം ഏറ്റുവെന്നു വേണം കരുതുവാന്‍.

    കാനോന്‍ നിയമമോ അപ്പോസ്തോലിക്കാ പാരമ്പര്യത്തോടെ കൈവേപ്പോ ഏതു ഇവിടെ വലുതെന്നു യുക്തിയുള്ളവര്‍ ചിന്തിക്കട്ടെ!!!

    വത്തിക്കാന്‍റെ മര്‍ക്കടമുഷ്ടി മാറ്റിയില്ലെങ്കില്‍ അധികം താമസിയാതെ സ്ത്രീകള്‍ വത്തിക്കാന്‍വരെ പിടിച്ചടക്കി മാര്‍പാപ്പയെ എത്ത ഇടിയിക്കുമെന്നാണ് തോന്നുന്നത്. കാരണം അത്രമാത്രം 2002ല്‍ സ്ഥാപിച്ച ഈ സ്ത്രീ കത്തോലിക്കാ പൌരാഹിത്യസഭ ആഗോളതലത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്നു. ഇന്നു ഈ കത്തോലിക്കാ വനിതാപുരോഹിതര്‍ക്ക് ബിഷപ്പുമാര്‍വരെയുണ്ട്.

    ആയിരകണക്കിന് ഭക്തജനങ്ങള്‍ക്ക്‌ ഇവര്‍ ഒരു വൈദികന് കൊടുക്കാവുന്ന എല്ലാ ശുശ്രുശകളും വളരെ തീക്ഷണതയോടെ നടത്തിവരുന്നു.എല്ലാ വനിതാ പുരോഹിതരും തീയോളാജിഡിഗ്രിയും കുറഞ്ഞത്‌ മാസ്റ്റേഴ്സ്ഡിഗ്രിയും കരസ്ഥമാക്കിയിട്ടുണ്ട്. ഇവര്‍ അനുവര്‍ത്തിക്കുന്ന ഐക്യവും സമഗ്രതയും മാതൃകയാക്കി പിടിവാശിയും തെറ്റാവരവും ഇല്ലാതാക്കി വത്തിക്കാന് സ്ത്രീ പൌരാഹിത്യം നടപ്പാക്കികൂടെ?

    ഈ സംഘിടിതസ്ത്രീകള്‍ കേരളത്തിലേക്കും വ്യാപിക്കുവാന്‍ പോകുന്നു. കേരളത്തില്‍ പട്ടമേറ്റ കന്യാസ്ത്രികള്‍ ഇല്ലെന്നുള്ള വാദം ഈ അപ്പോസ്തോലിക്കാ കൈവെപ്പുള്ളവര്‍ ഉടന്‍ പോളിക്കുമെന്നും തീര്‍ച്ചയാണ്. സീറോമലബാര്‍ അച്ചന്മാര്‍ പെണ്ണുകെട്ടുവാന്‍വേണ്ടി ഇന്നു ഓര്‍ത്തോഡോക്സ് ആചാരങ്ങള്‍ പിന്തുടരുന്നു. ഈ പെണ്‍പുരോഹിതരെ ഇവര്‍ സ്വീകരിക്കുവാന്‍ പാടില്ലാതെയുമില്ല.

    കൂടുതല്‍ വിവരങ്ങള്‍ താഴെയുള്ള ലിങ്കില്‍ കൊടുത്തിട്ടുണ്ട്.
    ഈ സൈബര്‍പേജിലെ സ്ത്രീപുരോഹിത വിവരങ്ങളും ഫോട്ടോകളും വളരെയേറെ കൌതുകമേറിയതുമാണ്. പൊഴിഞ്ഞുപോവുന്ന ഈ മാലാഖമാരില്‍ വത്തിക്കാന് ദുഃഖം കാണാതിരിക്കുകയില്ല. ഒരു തിരിച്ചടിയുമാണ്.

    http://www.romancatholicwomenpriests.org/

    ReplyDelete
    Replies
    1. ശ്രീ പടന്നമാക്കല്‍ പറഞ്ഞ മഹാ സംഭവം ഞാന്‍ പോയി വായിച്ചു, കണ്ടു. സ ത്യത്തില്‍ കരഞ്ഞു ,പിന്നെ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി എന്ന് കേട്ടിട്ടില്ലേ. ഇവിടെ ബ്ലോഗില്‍ അപസ്തോലിക സന്ദേശം അനോണിമസ് ആയി എഴുതുന്ന പോലെ ഏതോ അനോണിമസ് കത്തോലിക്കാ ബിഷപ്പ് ഡാന്യുബ് നദിയിലെ ഒരു കപ്പലില്‍ വച്ച് ആറോ ഏഴോ അറുപതു കഴിഞ്ഞ അമ്മാമ്മ മാര്‍ക്ക് അനോണിമസ് ആയി തന്നെ വൈദിക പട്ടം നല്‍കിയത്രെ. ഇതെങ്ങനെ കത്തോലിക്കാ പുരോഹിത പട്ടം ആകും. അങ്ങിനെ ഒരു ലത്തീന്‍ രൂപ താ മെത്രാന്‍ കേരളത്തിലും അങ്ങിനെ ഒരു അപ്പസ്തോലിക കര്‍മം നടത്തി അല്ലോ അനോണിമസ് അല്ലാതെ തന്നെ. അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട പെണ്ണിന്‍റെ വിശുദ്ധ രക്തം എടുത്തു മെത്രാന്‍ മന്ദിരത്തിന്റെ കട്ടിളപ്പടിയിലും വതില്‍പടിയിലും തളിച്ച് ശുദ്ധി കര്‍മം നടത്തി. അപോസ്തോലിക കൈ വെപ്പ് കിട്ടിയ അപ്പോസ്തോലിക അധികാരം ഉള്ള ആരു എന്ത് ചെയ്താലും അപോസ്തോലികം ആകും എങ്കില്‍ ഈ മെത്രാന്‍ ചെയ്തതും അപോസ്തോലികം ആകുമല്ലോ. ആദ്യം അപ്പോസ്തോലികം എവിടെ എപ്പോള്‍ ഉപയോഗിച്ചാലാണ് apostholikam ആകുക എന്നറിയണം. നേരെ ചൊവ്വേ സ്വയം വെളിപ്പെടുത്താതെ പോലും ആണ് ആ ഇങ്ങലണ്ട് പുരുഷ അപ്പസ്തോലിക അനോണിമസ് മെത്രാന്‍ കൈ വെപ്പ് നടത്തിയത്. കൊടുങ്ങല്ലൂര്‍ അമ്പലത്തില്‍ അച്ഛന്‍ കുര്‍ബാന ചൊല്ലിയാല്‍ അത് കുര്‍ബാന ആകുമോ? അത് പോലത്തെ ഒരു അപ്പതോലിക ശുശ്രൂഷ ആണിവിടെ നടന്നത് എന്ന് അവരുടെ വെബ്‌ സൈറ്റില്‍ നിന്ന് തന്നെ വ്യക്തം. അതും പോരാത്തതിന് ചിലര്‍ ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്തു , കെട്ടിയോനും ചത്ത്‌, വല്യമ്മയുമായി വീട്ടില്‍ കുതിയിരുക്കുന്ന കുറേ ഫെമിനിസ്റ്റ് ചിന്താഗതി ഉള്ളവര്‍ക്ക് വേറെ തൊഴില്‍ ഇല്ലഞ്ഞിട്ടും, ഏറ്റെടുത്ത ഒരു വാര്‍ധക്യ സ്ത്രീ വൈദിക ക്ലബ്‌ എന്ന് വിളിക്കാം ഇതിനെ. ഇങ്ങിനെ എങ്കില്‍ ഇപ്പോഴത്തെ മാര്‍പാപ്പയുടെ അമ്മച്ചിക്കും പോലും അച്ചനാകമല്ലോ. മോനെ നീ എന്‍റെ തലയില്‍ ഒന്ന് കൈ വച്ച് പ്രാര്‍തിച്ചേ. ഞാനല്ലേ നിന്നെ പെറ്റത്. പാവം മാര്‍പാപ്പ പോലും സ്വബോധം നഷ്ടപെട്ട അമ്മച്ചിയുടെ തലയില്‍ കൈ വച്ച് പ്രാര്‍ത്ഥിക്കും. ആ പാവം വിചാരിക്കും ഞാനും അച്ചാനായി എന്ന്. അതും അപ്പസ്തോലികം ആയി തന്നെ. (അമ്മച്ചി കേള്‍കണ്ട) മാര്‍പാപ്പ എന്നോ മെത്രാന്‍ എന്നോ ഉറക്കെ പറഞ്ഞാല്‍ ആ പാവങ്ങളുടെ പല്ല് തെറിച്ചു വീഴും !. ഒരു നഴ്സിംഗ് ഹോമില്‍ പ്രച്ഛന്ന വേഷം കെട്ടിയ അമ്മൂമ്മ കളി പോലെ നല്ല ഒരു കോമഡി. അതാ ഞാന്‍ ചിരിച്ചു പോയി എന്ന് പറഞ്ഞത്.കരഞ്ഞത് എന്തിനാന്നോ? അവരുടെ മക്കളുടെ കാര്യം ഓര്‍ത്തു . സ്വന്തം അമ്മമാര്‍ക്ക് സ്വബോധം നഷ്ടപ്പെട്ടാല്‍ അവരുടെ ഗതി എന്താ എന്നോര്‍ത്ത്. ദൈവമേ വേറെ ആര്‍ക്കും ഈ ഗതി വരുത്തല്ലേ എന്നല്ലാതെ എന്ത് പറയാന്‍. ഇതാണോ മര്പാപ്പക്കും മര്‍ക്കട മുഷ്ടിക്കും ഇത്ര വലിയ ഭീഷണി. ഇതൊരു ഭീഷണി പോയിട്ട് ഒരു മൂഷിണി പോലും അല്ല. ഇങ്ങനെ പല കോമാളി അപസ്തോലിക കര്‍മങ്ങള്‍ ലോകത്ത് പലതും നടക്കും. ഇവിടെ ഒരു അനോണിമസ് മെത്രാന്‍ അയാളുടെ അധികാരത്തെ ദുരുപയോഗം ചെയ്തതായെ എനിക്ക് തോന്നിയുള്ളൂ. കത്തോലിക്കാ പുരിഹിതത്വം വെറും ഒരു മെത്രാന്റെ കൈ വെപ്പിലും, കുര്‍ബാന ചോല്ലലിലും, സുവിശേഷ പ്രസങ്ങതിലും മാത്രം ഒതുങ്ങുന്നതാണോ.? അല്ല എന്നാണു എനിക്ക് തോന്നുന്നത്. അങ്ങിനെ എങ്കില്‍ വെറും ഒരു പൂജാരിയും മുക്ക്രിയും അച്ചനും തമ്മില്‍ എന്ത് വ്യത്യാസം. അതിനും അപ്പുറം ചില മാനങ്ങള്‍ ഉണ്ട് എന്നാണു എനിക്ക് തോന്നുന്നത്. ഈ കര്‍മങ്ങളുടെ നടത്തിപ്പിന് അച്ചന്മാരുടെ എണ്ണം പരിഹരിക്കാന്‍ മാത്രം ആണെങ്കില്‍ കുറേ പേരെ ഒരു പത്തു വര്‍ഷത്തേക്ക് വാടകയ്ക്ക് എടുക്കാമല്ലോ. ആരെയും എടുക്കാം. വെറുതെ ഒരു മെത്രാന്‍ കൈ വെപ്പ് പ്രാര്‍ഥനയും നടത്തുക. അക്കൂട്ടത്തില്‍ ആന പാറേല്‍ അചാമ്മക്കും, മുതുവറ മേരിക്കും, തിയലോജിയില്‍ ഒരു മാസ്റെര്സ് ഡിഗ്രിയും ഒരു അനോണിമസ് മെത്രാനും ഉണ്ടെങ്കില്‍ വൈദികന്‍ ആകാം. ഒരു കപ്പലും കൂടി ഉണ്ടെങ്കില്‍ പറയുകയും വേണ്ട. ആയിരകണക്കിന് ഭക്തജനങ്ങള്‍ക്ക്‌ ഇവര്‍ ഒരു വൈദികന് കൊടുക്കാവുന്ന എല്ലാ ശുശ്രുശകളും വളരെ തീക്ഷണതയോടെ നടത്തിവരുന്നു അത്രേ. ആകെ പതിനഞ്ചോ ഇരുപതോ ആള്‍ക്കാര്‍ പങ്കെടുക്കുന്നതാണോ ആയിരങ്ങള്‍. അതും അവര്‍ക്ക് ഉറപ്പില്ല. ഇവരുടെ ചടങ്ങ് വീഡിയോ കാണാം, ഫോട്ടോസ് കാണാം. പരിതാപകരം എന്നെ പറയാന്‍ ഉള്ളു.പല തള്ളമാര്‍ക്കും എഴുന്നേറ്റു നില്ക്കാന്‍ പോലും വയ്യ. ചിലര്‍ വടി കുത്തി പ്ടിച്ചിട്ടുണ്ട്‌. വാതവും പിത്തവും കഫവും എല്ലാം ഉള്ള ഈ തരുണീമണികള്‍ എത്രമാത്രം കഷ്ടപ്പെട്ട് കാണണം ഈ പട്ടത്തിന് വേണ്ടി. ഏതായലും കത്തോലിക്കാ പൌരോഹിത്യത്തിനു അവര്‍ പുതിയ ഒരു ഡെഫെനിഷന്‍ നല്‍കി. അവര്‍ പറയുന്നു അവര്‍ ലോകത്തില്‍ നൂറു പേര്‍ ഉണ്ടെന്നു. ചിലര്‍ ഒക്കെ വീല്‍ ചെയറില്‍ ആണ്. അല്ല ഒരു കണക്കിന് നല്ലതാ കാരണം അവര്‍ക്ക് പെന്‍ഷന്‍ കൊടുക്കേണ്ടി വരില്ല. ബാല പീഡനം, സ്ത്രീ പീഡനം എന്നീ പ്രശ്നങ്ങള്‍ ഉണ്ടാകില്ല. ആ അനോണിമസ് മെത്രാന്‍ ബുദ്ദിമാന. അദ്ദേഹം ആകട്ടെ അടുത്ത മാര്‍പാപ്പ. സ്ത്രീകള്‍ മാര്‍പാപ്പയെ എത്ത ഇടിയിക്കും" എന്ന് എനിക്ക് തോന്നുന്നില്ല.

      Delete
    2. പരിശുദ്ധമായ കൈവെയ്പ്പ് എന്തെന്ന് ജോണ്‍ വ്യക്തമായി ഇവിടെ വിവരിച്ചില്ല. പെണ്ണിന്‍റെ രക്തംകൊണ്ടു കൈവേയ്പ്പു നടത്തിയ തട്ടുങ്കല്‍ തിരുമേനിയെയും പെണ്ണിനേയും മാര്‍പാപ്പ വത്തിക്കാനില്‍ വളരെനാള്‍ അഭയം കൊടുത്ത കഥയൊക്കെ അറിയത്തില്ലേ? ഒരു അച്ചനു പട്ടംകിട്ടിയാല്‍ പെണ്ണുകെട്ടിയാലും പോവുകയില്ലെന്നാണ് എന്‍റെഅറിവ്.

      അറുപതിലും എഴുപതിലും പഠിപ്പിച്ചിരുന്ന ഉല്‍പ്രേക്ഷാ അലങ്കാരത്തെപ്പറ്റി വാചാലനായി അനോനിമസിനോട് തട്ടുന്നത് കണ്ടല്ലോ. കാനോന്‍നിയമവും ബൈബിളും ഇന്നെന്തേ
      പരാമര്‍ശിക്കാത്തത്. ഈ വൈദികപ്പട്ടം എന്ന മഹാമായ വെറും ഉപ്പാപ്പന്‍ കളിയെന്നോ വിചാരം.

      കല്യാണം കഴിച്ചവര്‍ക്ക് പെണ്ണിനെ ഇട്ടിട്ടുപോകാം. എന്നാല്‍ ആ കൂദാശ സ്ഥിരമാണ്. രണ്ടാമത് വേറെ പെണ്ണിനേയുംകൊണ്ടു ചെന്നാല്‍ പള്ളിയില്‍ കെട്ടിച്ചുകൊടുക്കുകയില്ല. അതുപോലെ സുപ്രമാണമായ പട്ടംകൂദാശ ഒരിക്കല്‍ ലഭിച്ചത് അസാധുവാക്കുവാന്‍ സാധിക്കുകയില്ല. കര്‍ത്താവ് പള്ളിപണിയാന്‍ പറഞ്ഞത്
      അച്ചന്മാരുടെ പാറത്തലയില്‍ ആയിരുന്നു. പട്ടം, പീറ്റര്‍, പാറ എല്ലാം ഒറ്റവാക്കായി കണക്കാക്കേണ്ടതാണ്.ഈ ബാധ ഒഴിയുവാനാണ് പണം ഉണ്ടാക്കാന്‍ പള്ളി ഇവര്‍ ഡായിനാമിറ്റുവെച്ചു തകര്‍ത്തു വീണ്ടും പള്ളിപണിയുന്നത്.ഇവരുടെ പാറത്തലകള്‍ പൊട്ടുന്നതു എന്നാണോ?

      പട്ടം എന്നുള്ളതു തരുന്നവന്‍റെയോ ലഭിക്കുന്നവന്‍റെയോ
      വിശുദ്ധിയിലല്ല. പരിശുദ്ധആത്മാവ് സഭയോടുകൂടി ഉണ്ടായിരിക്കുമെന്നുള്ള ക്രിസ്തുവിന്‍റെ വാഗ്ദാനമാണ്.പട്ടം അങ്ങനെ അഴിക്കപ്പെടാത്ത സത്യമെങ്കില്‍ കൈവെപ്പുകിട്ടിയ ആ സ്ത്രീകളുടെ തലയിലും പാറയാകുന്ന പട്ടമുണ്ട്. ഒരു വൈദികന്‍ വിരമിച്ചാലും വൈദികപ്പട്ടം ഇല്ലാതാവുന്നില്ല. പോപ്പു
      സഭയില്‍നിന്ന് പുറത്താക്കിയാലും പട്ടം എടുത്തു കളയുന്നില്ല. ജോണ്‍പോള്‍ മാര്‍പാപ്പ ഇതു വളരെ വ്യക്തമാക്കിയിട്ടുണ്ട്.
      വിവാഹിതനായ ഒരു മുന്‍പുരോഹിത സുഹൃത്തു കഴിഞ്ഞ ഇരുപതു വര്‍ഷമായി പട്ടവിമോചനത്തിനും അയാളുടെ വിവാഹം സാധുവാക്കുവാനും ശ്രമിക്കുന്നു. കാത്തിരുപ്പ് മിച്ചം.

      ശ്ലീഹന്മാര്‍ കൈവെപ്പുനടത്തി ഒരു മാര്‍പാപ്പയെ തെരഞ്ഞെടുത്തത് സുവിശേഷത്തില്‍ എവിടെയെന്നും അറിയത്തില്ല. ഞാന്‍ സുവിശേഷത്തെപ്പറ്റി തോന്ന്യാസം എഴുതുന്നതുമൂലം ആധികാരികമായി ബൈബിളിനെപ്പറ്റി പറയുവാന്‍ പിപ്പിലാഥന്‍ ശ്രമിക്കാറുമില്ല.പിപ്പിലാഥന്‍ പറയുന്നത് കൂടുതലും സത്യവുമായിരിക്കും.

      അതുപോലെ ബിഷപ്പ് എന്നു പറയുന്നതും സുവിശേഷവാക്കല്ല.
      പീറ്ററാണ് സഭയെ നയിച്ചതെന്നും വ്യക്തമല്ല. ഒരിടത്ത് അധികാരം ചൊല്ലി പോള്‍ പീറ്ററിനെ ശാസിക്കുന്നതും കാണാം. ഒരു മാര്‍പാപ്പയുടെ അധികാരത്തിനു മുകളിലായി ശാസിക്കുവാന്‍ പോളിന് എങ്ങനെ സാധിച്ചു.

      ഒരു വാദത്തിനുവേണ്ടി പീറ്റര്‍ റോമിന്‍റെ മാര്‍പാപ്പ ആയിരുന്നുവെങ്കിലും പീറ്റര്‍ കത്തോലിക്കര്‍ക്ക് മാത്രമാകുന്നത് എങ്ങനെ?പീറ്റര്‍,ഇപ്പോള്‍ ഈ സ്ത്രീപുരോഹിതര്‍ക്കും അവകാശപ്പെട്ടില്ലേ? അന്നു കത്തോലിക്കാ മതമില്ലായിരുന്നു.

      പീറ്റര്‍ സകല ക്രിസ്ത്യാനികളുടെയും അപ്പോസ്തോല
      നേതാവാണെങ്കില്‍ തന്നെയും യഹൂദ വര്‍ഗീയവാദിയായ പീറ്റര്‍ വിജാതിയരുടെ നേതാവുമായിരുന്നില്ല. പിന്നെ എങ്ങനെ ഈ കാണുന്ന
      വിജാതിയരായ സീറോമലബാര്‍ വൈദികര്‍ക്കു കൈവെപ്പ് പട്ടം കിട്ടി.

      കൈവെപ്പിന്‍റെ തുടര്‍ച്ചയില്‍ എത്രയോ കുറ്റവാളികളും
      വേശ്യകളുമായി ശയിച്ച മെത്രാന്മാരുടെ കൈകളുടെ
      പാരമ്പര്യവും ഈ പട്ടത്തിലുണ്ടെന്നും അറിയണം.

      സുവിശേഷത്തില്‍ ഒരു അപ്പോസ്തോലന്മാരും അവരുടെ അധികാരം കൈവെപ്പുമൂലം പിന്തുടരുമെന്നു പറഞ്ഞിട്ടുമില്ല.

      8. Mark 9:38-40 and Luke 9:49-50 contain a comment of Jesus too often carelessly overlooked!Vs. 38. 'John said unto him, Teacher, we saw one casting out demons in thy name; and we forbade him, because he followed not us.
      Vs. 39. But Jesus said, Forbid him not: for there is no man who shall do a mighty work in my name, and be able quickly to speak evil of me.
      Vs. 40. For he that is not against us is for us. (Mark 9:38-40. ASV).

      ഈ ബൈബിള്‍വചനം ഉള്‍കൊണ്ടാല്‍ ജോണിന്‍റെ ചിരിക്കും കരച്ചിലിനും ശമനംവരും. അതുപോലെ ജോസ് ആന്റണി
      സ്ത്രീപുരോഹിതരുടെ നീണ്ട ഒരു ലിസ്റ്റ് അല്‍മായ ശബ്ദത്തില്‍ കൊടുത്തിട്ടുണ്ട്.

      ക്രിസ്തുവിന്‍റെകൂടെ സഹവസിച്ച പാവപ്പെട്ട മുക്കവര്‍ക്ക് കൂദാശ കൊടുക്കുവാന്‍ അനുവാദം കിട്ടിയെങ്കില്‍ വിവരവും വിദ്യാഭ്യാസവുമുള്ള സ്ത്രീ പുരോഹിതരുടെ കൂദാശക്കും ദൈവമക്കളെന്ന നിലയില്‍ പ്രബലതയുണ്ട്. അഭയാകേസ്സിലെ കൊട്ടൂരിന്‍റെ കൈകളേക്കാള്‍ ഇവരുടെ കരങ്ങള്‍ പരിശുദ്ധമാണ്‌.


      സ്ത്രീ പൌരാഹിത്യത്തിന്‍റെ മുന്നേറ്റത്തില്‍ ജോണ്‍ ഇങ്ങനെ ചിരിക്കാതെ,കരയാതെ സ്ത്രീപൌരാഹിത്യം സിന്ദാബാദ് എന്നു വിളിച്ചുകൊള്ളൂ!!!

      Delete
    3. "ഈ വൈദികപ്പട്ടം എന്ന മഹാമായ വെറും ഉപ്പാപ്പന്‍ കളിയെന്നോ വിചാരം"
      (Mr Joseph said)
      Reply
      ജോസഫ് അങ്ങ് ഇപ്പോള്‍ ഈ പറഞ്ഞത് തന്നെയാ ഞാന്‍ മുകളില്‍ പറഞ്ഞത്.പരിപൂര്‍ണമായും സമ്മതിക്കുന്നു. അങ്ങയുടെ സ്വതന്ത്ര ചിന്താഗതിയെ അങ്ങേയറ്റം മാനിക്കുന്നു. വളരെ കുറച്ചു പേര്‍ക്ക് മാത്രം ഉള്ള ഒരു പ്രത്യേകത ആണ് അത് . അത് ശ്ലാഹനീയം തന്നെ. ഇത് ഒരു ഉപ്പാപ്പന്‍ കളി അല്ല അതുകൊണ്ട് ആരും അവരവരുടെ ഭാവനക്കും ആഗ്രഹ സാഫല്ല്യത്തിനും ,സ്വാര്‍ത്ഥ ലാഭത്തിനും, നേരം പോക്കിനും , വേറെ ഒന്നും ചെയ്യാനില്ലാഞ്ഞിട്ടും, സ്ത്രീ പുരുഷ സമത്വം സ്ഥാപിക്കാനും, കല്ല്യാണം ഒഴിവാക്കാനും വേണ്ടി ഉപയോഗിക്കല്ലേ എന്ന്; വേറെ ഒരു ഭാഷയില്‍ മുകളില്‍ എഴുതിയത്. "
      "സുവിശേഷത്തില്‍ ഒരു അപ്പോസ്തോലന്മാരും അവരുടെ അധികാരം കൈവെപ്പുമൂലം പിന്തുടരുമെന്നു പറഞ്ഞിട്ടുമില്ല"
      ജോസഫ് ഈ പറഞ്ഞത് സത്യം. "അപ്പോള്‍ നമ്മള്‍ അപ്പസ്തോലിക പിന്തുടര്‍ച്ച" എന്ന ഈ വാക്കിന് കത്തോലിക്കാ സഭ കൊടുക്കുന്ന
      ജാഡയുള്ള അധികാര കൈമാറ്റത്തിന്റെ താക്കോല്‍ പിടിക്കുന്ന പത്രോസിന്‍റെ വരം ഒഴുകുന്ന കൈകള്‍ എന്ന അര്‍ഥം മാറ്റണം. പരിശുദ്ധമായ കൈ വെപ്പ് എന്നാല്‍ സ്വയം സമര്‍പ്പിതനു വിശ്വാസ സമൂഹത്തിന്റെ കൈ ഒപ്പോടെയും അങ്ങീകാരത്തോടെയും സഭാ സമൂഹത്തിന്റെ മേല്പട്ടക്കരനിലൂടെ സഭാ സേവനത്തിന് ലഭിക്കുന്ന ആത്മാവിന്‍റെ അഭിഷേകം ആണ് എന്ന് എന്‍റെ പരിമിതഭാഷയില്‍ ചുരുക്കി പറയാം. ഇതിനോട് എല്ലാവരും യോജിക്കണം എന്ന് നിര്‍ബന്ധം ഇല്ല. എ സ്മാള്‍ ഡെഫനിഷന്‍ മാത്രം. എന്‍റെ ആനമണ്ടത്തരങ്ങളോട് പാപ്പാന്‍മാര്‍ അക്ഷമരായി തോട്ടിയിട്ടു പിടിക്കാതെ വലിയാനെ വലി എന്ന്പറയും വിചാരിച്ചാ ഇങ്ങനെ ഒക്കെ ഞാന്‍ എഴുതുന്നത്‌ കേട്ടോ. I think we agree to disagree also in this blog.Or this blog will be like another "sabha"

      Delete
  8. നമ്മുടെ ജോണച്ചന്‍ പഴയ തന്റെ ജോമോന്‍ അവതാരവുമായി നോക്കിയാല്‍ വളരെയേറെ പുരോഗമിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു കൊള്ളാവുന്ന Entertainer ആയിരിക്കുന്നു. ഇങ്ങനെ വേണം അച്ചന്മാരായാല്‍.

    കൊള്ളാം, ജോണച്ചാ, കൊള്ളാം. ഇങ്ങനെയിങ്ങു പോരട്ടെ! സൈഡ് ചേര്‍ന്ന്, അങ്ങിനെ, അങ്ങനെ.

    ReplyDelete
  9. "നമ്മുടെ ജോണച്ചന്‍ പഴയ തന്റെ ജോമോന്‍ അവതാരവുമായി നോക്കിയാല്‍ വളരെയേറെ പുരോഗമിച്ചിട്ടുണ്ട്

    Reply
    നല്ല വാക്കുകള്‍ക്കു നന്ദി സുഹൃത്തേ!
    ജോമോന്‍ ആരാണ് എന്നറിയില്ല. അവന്‍ ഞാന്‍ അല്ല എന്നുറപ്പ്. "മറ്റൊന്നിന്‍ ധര്‍മ യോഗത്താല്‍ അത് താന്‍ അല്ലയോ ഇതു എന്ന്" ഉല്‍പ്രേക്ഷയാണ് ഇവിടെ സംഭവിച്ചത് കേട്ടോ. ജോമോനും ഭാവുകങ്ങള്‍.
    "യദാ യദാ ഹി ധര്‍മസ്യ,
    ഗ്ലാനിര്‍ ഭവതി ഭാരതം
    അഭ്യുഥാനം സ്രിജാമി അഹം
    സംഭവാമി യുഗേ യുഗേ
    ധര്‍മ സംസ്ഥാപനാര്‍ദ്ധായാം
    വിനാശായ ച ദുഷ്ക്രിതാം
    സംഭവാമി യുഗേ യുഗേ" എന്ന് പറഞ്ഞതും ഞാന്‍ അല്ല. വ്യാസ മഹര്‍ഷി ആണ്. ഏതായാലും ഈ അവതാരത്തിന് നിങ്ങള്‍ ഒരു പേരിട്ടു : ജോണച്ചന്‍. അതെനിക്കിഷ്ടായി. എന്‍റെ തലേവര മാറ്റി വരക്കാന്‍ പറ്റില്ലല്ലോ! എന്ന വെളിപ്പാട് കേട്ട് ഞെട്ടി. തല മൊട്ടയടിച്ചാല്‍ തലവര മാറില്ലല്ലോ!

    ReplyDelete