1 കലികാല കത്തോലിക്കാസഭ ലക്ഷങ്ങളെ കൊന്നു,
മടുത്തില്ല; സാമ്രാജ്യത്തിന്‍ കൊതി പോപ്പിന് !
മനനം ചെയ്‌തൊരാ മനം - ഗലീലിയോ മരിച്ചില്ല;
ദുഷ്ടനാം പോപ്പിന്റെ മാപ്പും ശ്രവിച്ചുലോകം.
2 കലികാല കര്‍ദ്ദിനാളോ, കാതോലിക്കാതൃമൂര്‍ത്തികള്‍,
കാലചക്രം പടച്ചൊരീ പാസ്റ്റര്‍ വൃന്ദവും
ഇതുവരെ ഗ്രഹിച്ചീല, “അയല്‍ക്കാരനെ സ്‌നേഹിക്കാന്‍”
കുരിശില്‍ മരിച്ചോന്‍ കാതില്‍ ചൊരിഞ്ഞമന്ത്രം.
3 സാത്താന്റെ കയ്യൊപ്പുള്ള മനസ്സുകള്‍ കലഹമായ്
പള്ളികളില്‍ നസറായന്‍ നാണം മറച്ചു;
പള്ളിയവന്‍ സ്ഥാപിച്ചീല, കര്‍ദ്ദിനാളെ വാഴിച്ചീല,
ളോഹയുടെ നിറം നീളം പറഞ്ഞുമില്ല.
4 മൂറോനവന്‍ കാച്ചിയില്ല, ആരെയും പുരട്ടീമില്ല
ശത്രുവിനെ സ്‌നേഹിക്കുവാന്‍ പറഞ്ഞാ സ്‌നേഹം;
മനുകുല പാപമാകെ വഹിച്ചവന്‍; പാതിരിയോ
സ്വയം പാപഹാരികളായ്, കടുംങ്കയ്യുമായ്!
5 പാതിരിയെ മെനയാത്തോന്‍ പാതിരിക്കു പീഢിപ്പിക്കാന്‍
മണവാട്ടി വൃന്ദം സ്വപ്‌നേ കണ്ടതുമില്ല!
സ്വര്‍ഗ്ഗത്തിലെ കര്‍ത്താവിനു ഭൂമിയിലോ മണവാട്ടി ?
കത്തനാരേ, കര്‍ദ്ദിനാളേ, പണി ചേലിലായ്.
6 ഏകനായി ജീവിക്കുവാന്‍ പാടില്ലെന്നു കരുതിയാ,
ഹവ്വായെ മെനഞ്ഞെഹോവാ, വിരള്‍ കടിച്ചു!
ശരിയെന്നു താനോര്‍ത്തൊരു നാരിയെ മെനഞ്ഞതിനാല്‍
മെനകേടിലായി ദൈവം, നാരി ശാപമായ് !
7 വിധവതന്‍ വീടുകളെ വിഴുങ്ങിയോര്‍ മടുത്തെന്നോ ?
ഇനി സൊദോം മോഡലാകാം ബിഷോപ്പരുളി !
കര്‍ത്താവിന്റെ മണവാട്ടി - പെരുവഴിയാശ്രമായ്;
നസറായനെല്ലം കണ്ടു - വരില്ല വീണ്ടും.
8 ഹോമോസെക്‌സ് പാതിരിക്കു കുത്തകയായ്, കേസ്സു തീര്‍ക്കാന്‍
കോടികളും പേറി പോപ്പന്‍ അലഞ്ഞു പാരില്‍;
ബ്രഹ്മജ്ഞാനമറിയാത്തോന്‍ ബ്രഹ്മചര്യം നടിച്ചാലീ
മെനകേടു ലോകം കാണും - തിരുത്തു കാനോന്‍.
9 ദേവദാസീ സമ്പ്രദായം കാലത്തില്‍ കൊഴിഞ്ഞപോലീ
കര്‍ത്താവിന്റെ മണവാട്ടി ഇല്ലാതെയായാല്‍,
അപ്പനാരെന്നറിയതെ അബ്രഹാമിന്‍ തലമുറ
ഭുവനേ നിറയുകില്ല - തിരുത്തു കാനോന്‍.
10 വരുമെന്നുരച്ചോന്‍ വീണ്ടും വരുന്നൊരാ നാളും കാത്തു
കോടി കോടി പ്രേതാത്മാക്കള്‍ ഗഗന വീഥീല്‍
ഗതികിട്ടാതലയുന്നു കാലമില്ലാക്കാലം വരെ,
പുനര്‍ജ്ജന്മം വേണമെന്ന മോഹവുമായി.
11 മനസ്സിനെ ഉയര്‍ത്തുവാന്‍ ഗുരുക്കളില്ലാതെ പോയി,
മനമുണര്‍ത്തുന്നവനെ അറിഞ്ഞുമില്ല;
അറിവാണവനെന്നുള്ളിന്നുള്ളറയില്‍, അറിവിനെ
അറിയാനറിവായ്, മനം പറുദീസയായ് !
12 അറിവാണെന്നാത്മ ജ്യോതി, അറിവുതാനാത്മ മോദം
ഇരുളെന്തെന്നറിയാത്ത പകലായ് മനം;
പകലോനും പ്രഭാപൂരം ചൊരിയുമാ പ്രകാശമെന്‍
ഇടനെഞ്ചില്‍ നിറഞ്ഞതാല്‍ പരമാനന്ദം !
- സാമുവല്‍ കൂടല്‍ , കലഞ്ഞൂര്‍
ഈ കവിത ഒരു മഞ്ഞ പത്രത്തില്‍ ആണെങ്കില്‍ പോലും ആ പത്രത്തിന് നാണക്കേടാകും.
ReplyDeleteഇത് കവിത ആണെന്നോ? കണ്ടാല്‍ പറയുകേല ട്ടോ. ഏതാണ് വൃത്തം എന്ന് പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു.
ReplyDeleteജോസുകുട്ടീ, ഇത് ഭാഷാപോഷിണി അല്ല; ഇവിടെ പോസ്റ്റ് ചെയ്യുന്നതിന് സാഹിത്യമൂല്യം ഉണ്ടാകെണമെന്നില്ല (ഉണ്ടാകുന്നതുകൊണ്ട് ദോഷമില്ലെങ്കിലും). നമ്മുടെ ചിന്തയ്ക്ക് പ്രയോജനപ്പെടുന്ന സഭാപരമായ കാര്യങ്ങളാണ് ഇവിടെ കൂടുതലാളുകളും പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും. അതിനെ വൃത്ത്ത്തിന്റെയും അലങ്കാരത്തിന്റെയും പേര് പറഞ്ഞു ആക്ഷേപിക്കുന്നത് ശരിയാണോ?
Deleteഅയ്യപ്പപണിക്കര്‍ ഒന്നാന്തരം കവിയാണെന്നു താങ്കള്‍ സമ്മതിക്കുമല്ലോ. അദ്ദേഹത്തിന്റെ കവിതകളെല്ലാം വൃത്താലങ്കാരങ്ങളുടെ കൈയ്യാമത്തിലുള്ളവ ആയിരുന്നോ?
“വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ.....”
കുഞ്ഞു ജോസെ വൃത്തം എന്ന് വച്ചാല്‍
Deleteകുഞ്ഞു വൃത്തികേടെന്നര്‍ഥം ഇപ്പോള്‍
വൃത്തികേടുണ്ടെങ്കില്‍ തെറിയും കവിതയായിടും
ഏതു തെറിപ്പാട്ട്കാരനും കവിയായിടും
ഇത്തരം ഉത്തമ കലാ സൃഷ്ടികള്‍ക്കെന്തിനു
വൃത്തം? വൃത്തഭംഗം ഉണ്ടല്ലോ വേണ്ടത്ര
ചന്തയില്‍ വരുന്നതെന്തും ചിന്തയായാല്‍
ആ ചിന്ത പോരെ ചിലരുടെ
ചിന്തക്ക് ചന്തമാകാന്‍
അല്ല; ഇപ്പൊ ഞാനും ഒരു കവിത എഴുതിയോ ?
അല്‍മായ ശബ്ദം എന്നെയും ഒരു കവിയാക്കി.
മുല്ലപ്പൂമ്പോടി ഏറ്റു കിടക്കും കല്ലിനുമുണ്ടാം സൌരഭ്യം !!! നാളെ ഞാനുമൊരു മഹാ ഹാ കവിയാകും.
നന്ദി ആരോട് ചൊല്ലേണ്ടു ഞാന്‍?
ഒരു കവിത എന്റെ വകയായും കിടക്കട്ടെ.
Delete----------------------------------------
ഒരു അപ്പ പത്തല് തരൂ,
ഒരു പാതിരിയെ തരൂ,
ഒരു ബ്ലോഗു തരൂ,
ഞാനൊന്നു തല്ലി രസിക്കട്ടെ.
---------------------------------------
I have a doubt.What is this appa pathal? Is it a palaaiyan usage.
Deleteഎന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ കാഞ്ഞിരപ്പള്ളിയിലും പാലായിലും വേലിക്കായി ഉപയോഗിച്ചിരുന്നത് അപ്പച്ചെടിയായിരുന്നു. അപ്പപ്പത്തല്‍ ഈ നാട്ടിലെ പ്രയോഗമാണ്. ഈ ചെടികള്‍ തൃശൂര്‍ഭാഗത്ത് ഓര്‍ക്കുന്നില്ല. ഇംഗ്ലീഷ്പേര് തപ്പിനോക്കിയിട്ട് ലഭിക്കുന്നില്ല. സ്കൂള്‍പിള്ളേര്‍ തല്ലുകൂടുന്ന സമയം വേലിയില്‍നിന്നു പത്തല്‍ ഒടിച്ചെടുക്കുമായിരുന്നു. അപ്പപ്പത്തല്‍കൊണ്ട് അടിച്ചാണ് സാധാരണ പാമ്പിനെ കൊന്നിരുന്നത്. അന്നത്തെ സ്ത്രീകള്‍ വഴക്കു കൂടുമ്പോള്‍ അപ്പപ്പത്തല്‍ വെച്ച് തലക്കിട്ടു അടിക്കുമെന്ന് താക്കീത് നല്‍കുന്നതും കേട്ടിട്ടുണ്ട്. മറന്നു കിടന്ന ഈ വാക്ക്
Deleteഅവതരിപ്പിച്ച റോഷന്‍ ഫ്രാന്സീസിനു നന്ദി.
Thanks Ano.
Delete“തെറിക്കുത്തരം മുറിപ്പത്തല്‍” എന്നോ മറ്റോ ഒരു നാടന്‍ പ്രയോഗവും ഞങ്ങളുടെ പ്രദേശത്ത് ഉപയോഗിച്ചിരുന്നു
Deleteകൂടലിന്റെ കവിതയോ ഗദ്യകവിതയോ എന്തുമാകട്ടെ,സത്യവും സ്നേഹവും ഇതിലുണ്ട്. വൃത്തവും അലങ്കാരവും ആധുനിക മലയാളത്തില്‍ കാലഹരണപ്പെട്ടെന്നാണ് ഞാന്‍ വിചാരിച്ചത്. സാധാരണക്കാര്‍ക്ക് മനസിലാകാതിരിക്കുവാന്‍ പഴയകാലകവികള്‍ ഇല്ലാത്ത സംസ്കൃതവാക്കുകള്‍
ReplyDeleteകൂട്ടിചേര്‍ത്തു കവിതകള്‍ സൃഷ്ടിക്കുമായിരുന്നു.
സ്കൂള്‍ ജീവിതകാലത്ത് വൃത്തവും അലങ്കാരവും പഠിക്കുവാന്‍ മലയാളം അധ്യാപകന്റെ തല്ലുകള്‍ ആവശ്യത്തിനു കിട്ടിയിട്ടുണ്ടെങ്കിലും ഇന്നും ഈ നിയമം എന്തെന്ന് എനിക്കറിയത്തില്ല. കൂടല്ലൂരിന്റെ ഈ ഗദ്യകവിത എനിക്കു നന്നേ ഇഷ്ടപ്പെട്ടതിന്റെയും കാരണമിതായിരിക്കാം.
ലളിതമായ ഈ കവിതയുടെ ഉള്ളടക്കം വളരെയേറെ അര്‍ത്ഥവ്യാപ്തി നിറഞ്ഞതായും എനിക്കു തോന്നി. തിരുസഭാചരിത്രം മൊത്തം ഞാന്‍ ചിന്തിച്ചപ്പോള്‍ കവിത പാരായണത്തിനുശേഷം 'തിരു ' ഇല്ലാത്ത വെറും സഭാ ചരിത്രമായിയെന്നുള്ളതു ഒരു സത്യമാണ്. അതായിരിക്കാം മഞ്ഞപിത്തം ബാധിച്ചവര്‍ക്ക് മഞ്ഞയായി അനുഭവപ്പെട്ടത്. അറിവും പാകതയും നിറഞ്ഞ സത്യജ്വാലപത്രാധിപര്‍ മൂലെച്ചാല്‍ മഞ്ഞപത്ര നിലവാരമുള്ള കവിത
ഇവിടെ പ്രസിദ്ധീകരിക്കുകയില്ലെന്നും എനിക്കുറപ്പുണ്ട്.
കലിയുഗത്തിലെ സന്തതികള്‍ സത്യത്തെ തിരിച്ചറിയുകയില്ല. കലിയുഗത്തില്‍ നന്മയെ തിന്മകള്‍ വിഴുങ്ങിയിരിക്കുന്നുവെന്നു ഹിന്ദുവേദങ്ങള്‍ പറയുന്നു. വിശുദ്ധ ഗ്രന്ഥങ്ങള്‍ പലതും നഷ്ടപ്പെടുമെന്നും കള്ളപ്രവാചകരുടെ കാലമെന്നും ഹൈന്ദവ പുരാണങ്ങള്‍ ചൂണ്ടികാണിക്കുന്നു. മനുഷ്യരെല്ലാം കര്‍മ്മത്തില്‍നിന്നു വ്യതിചലിക്കും. ചതുര്‍ആശ്രമങ്ങള്‍ ഇല്ലാതാകും. സ്ത്രീപുര്‍ഷന്മാര്‍ വേദങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കും. ബ്രാഹ്മണര്‍ വേദങ്ങള്‍ വില്‍ക്കും. രാജാക്കന്മാര്‍ പ്രജകളില്‍ രക്തം ഒഴുക്കും. വേദങ്ങളുടെ നിയമങ്ങള്‍ ആരും മാനിക്കുകയില്ല. സഹസ്രാബ്ധങ്ങള്‍ക്കു മുമ്പു ഭാരതമുനികള്‍ എഴുതി വെച്ചതാണിത്.
നോക്കൂ,ഈ കവിതയിലെ ആദ്യത്തെ വരിതന്നെ കലികാല കത്തോലിക്കാസഭ ലക്ഷങ്ങളെ കൊന്നുവെന്നാണ്. ഇതുപോലെ വിജ്ഞാനപ്രദമായ പലതും ഈ കവിതയില്‍ ഒളിഞ്ഞിരിക്കുന്നതായും എനിക്കു തോന്നി. മദ്ധ്യകാലയുഗത്തിലെ ക്രൂരന്മാരായ മാര്‍പാപ്പാമാരുടെ കഥകള്‍ സഭയുടെ വിശ്വാസങ്ങല്ല
ചരിത്രസത്യങ്ങളാണ്. സത്യം പറയുമ്പോള്‍ ചിലരുടെ കണ്ണു മഞ്ഞളിക്കുമെന്നുള്ളതും സത്യമാണ്.
കത്തോലിക്കാ സഭയെന്നാല്‍ ഗലീലിയോ ഉള്‍പ്പടെ അനേകരുടെ കണ്ണുനീര്‍ നിറഞ്ഞതാണ്. ഗലീലിയോയുടെ ശാസ്ത്രം മരിച്ചില്ല. എന്നാല്‍ പോപ്പിന്റെ മതം മരിച്ചുകൊണ്ടിരിക്കുന്നു. യഹൂദരക്തക്കറ പുരണ്ട സഭയുടെ നായകനായ മാര്‍പാപ്പയുടെ മാപ്പുപറച്ചിലും ശ്രവിച്ചത് നമ്മുടെ തലമുറയാണ്. അയല്‍ക്കാരനെ സ്നേഹിക്കുവാന്‍ പറഞ്ഞ ആശാരിചെറുക്കനെ വകവെക്കാതെ വിവിധ ക്രൈസ്തവ സഭകള്‍ തമ്മിലുള്ള യുദ്ധവും ഈ കവിതയില്‍ പ്രതിഫലിക്കുന്നുണ്ട്.
അവരാണ് കാലചക്രം തിരിക്കുന്ന കാതോലിക്കാ മൂര്ത്തികളും കര്‍ദ്ദിനാള്മാരും, വെന്തിക്കോസ് പാസ്ട്ടര്മാരുമെന്നു കവി പറയുന്നു. മനുഷ്യനെ വഴിതെറ്റിക്കുവാന്‍ പിറന്ന കലിയുഗ ജാരസന്തതികള്‍ തന്നെ.
ക്രിസ്തുദേവന്‍ കര്‍ദ്ദിനാള്‍ ബാവാ പാസ്റ്റര്‍മാരെ ചരിത്രത്തില്‍ വാഴിച്ചിട്ടില്ല. കുപ്പായത്തിന്റെ നീളമോ,പുരോഹിതന് രാജകീയവേഷമോ പറഞ്ഞിട്ടില്ല. ഇതൊക്കെ വായിക്കുമ്പോള്‍ കോണ്സ്റ്റാണ്ന്റയിന്‍ ചക്രവര്‍ത്തിവരെയുള്ള ചരിത്രത്തിലേക്ക് തിരിഞ്ഞുപോവും. നല്ല അറിവുള്ളവര്‍ക്ക് മാത്രമേ ഇത്തരം കവിതകള്‍ രചിക്കുവാന്‍ സാധിക്കുകയുള്ളൂ.
സ്വര്‍ഗത്തിലെ കര്‍ത്താവിന്റെ ഭൂമിയിലെ മണവാട്ടിയെ കത്തനാന്മാരുടെ വെപ്പാട്ടികളെന്നു പറഞ്ഞാല്‍ ചിലരെ കലികൊള്ളിക്കും. പച്ച സത്യങ്ങള്‍ മഞ്ഞയായി കാണും.
യേശുവിന്റെ കൂട്ടായ്മസഭയെ കവി ഇവിടെ സ്വപ്നം കാണുന്നു. കലിയുഗം പൊളിച്ചെഴുതി ത്രേതായുഗ, സത്യയുഗ, ദ്വാപരയുഗസത്യത്തെ, യേശുവിന്റെ
ആദ്യമസഭയുടെ സത്യത്തെ തിരിച്ചറിയുവാന്‍ കവി ഇവിടെ ഒരു വിപ്ലവകാരിയാവുകയാണ്. എത്ര ഗംഭീരങ്ങളായ ആശയങ്ങള്‍ ഈ
ചെറുകവിതയില്‍ അടങ്ങിയിരിക്കുന്നുവെന്നു ചിന്തിക്കൂ!!!
I wish the way how shree Padannamaakkal sees everything from a positive outlook become contagious. I think slowly it does become so.
ReplyDeleteIncidently, at a meeting of the KCRM at Pala on last Tuesday, the eminent Vargeese mar Kurilios took an outspokenly positive view of the proposed Church Act. He asserted that the Act could only do good to the church as a whole. Why doen't it, too, become a contagious view among the Indian bishops? Of course it takes some brains to impartially evaluate the pros and contras of the same.
ശ്രീ പടന്നമാക്കലിന്റെ കവിതാസ്വാദനം സത്യസന്ധം, ഗംഭീരം! ജോസുകുട്ടിയുടെ ഉണ്ണിക്കവിത രസികന്‍!
ReplyDelete'കൂടല്‍ക്കവിത'കളുടെ താളനിബദ്ധതയും ആശയഗംഭീര്യവും അനുഭവിച്ചറിയണമെങ്കില്‍, ശ്രുതിശുദ്ധമായ അദ്ദേഹത്തിന്റെ ആലാപനം കേള്‍ക്കുകതന്നെ വേണം. പ്രൗഢഗംഭീര ശബ്ദത്തിലുള്ള അദ്ദേഹത്തിന്റെ കവിതാലാപനവും ഇടയ്ക്കിടയ്ക്കുള്ള രസികന്‍ വര്‍ണ്ണനകളും സാംബശിവനെപ്പോലും തോല്‍പിക്കാന്‍ പോരുന്നതാണ്.
അടുത്തകാലത്തായി, ഒരു കവിത എഴുതിക്കഴിഞ്ഞാല്‍, അതിരാവിലെ ഫോണ്‍ വിളിച്ച് എന്നെ പാടിക്കേള്‍പ്പിക്കും. സുഖാനുഭൂതിയുടെ ശ്രുതി നിലനിര്‍ത്തിക്കൊണ്ട്,ഹൃദയത്തെയും മസ്തിഷ്‌കത്തെയും ഇളകിമറിക്കുന്ന അനുഭവം! ഈ അനുഭവം ലഭിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്കായി അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ എഴുതുന്നു: 9447333494.
പിന്നെ, 'പരമാനന്ദം' എന്ന കവിതയ്ക്കു വൃത്തമില്ലെന്ന് എല്ലാവരും പറഞ്ഞല്ലോ. വഞ്ചിപ്പാട്ടിന്റെ വൃത്തമായ 'നതോന്നത'യില്‍('കൊച്ചുപെണ്ണേ കുയിലാളേ....', 'ചെത്തിമന്ദാരം തുളസി...') ഒന്നു പാടിനോക്കൂ... എങ്കിലും, നമുക്ക് വൃത്തമൊന്നും നോക്കണ്ടാ. പുരോഹിതര്‍ തീര്‍ത്ത വൃത്ത പരിധികള്‍ക്കുള്ളില്‍നിന്നും പുറത്തുവരാനും എല്ലാവരെയും ഒപ്പംകൂട്ടാനും ശ്രമിക്കുന്നവരാണല്ലോ നമ്മള്‍.
-ജോര്‍ജ് മൂലേച്ചാലില്‍