Translate

Saturday, September 15, 2012

അറക്കല്‍ ബിഷപ്പും പുരോഹിതരും വസ്തു തട്ടിയെടുക്കലുംകാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള എരുമേലിയില്‍ പ്രവര്‍ത്തിക്കുന്ന ആവേ മരിയാ എന്ന ധ്യാനകേന്ദ്രം ബിഷപ്പ് അറക്കലിന്റെ പിതൃസഹോദര പുത്രന്‍ തോമസ്‌ അറക്കലില്‍ നിന്നും ഭാര്യ മോനിക്കായില്‍നിന്നും തട്ടിയെടുത്തതെന്നു കുറ്റാരോപണം നടത്തി ഭാര്യ മോനിക്കാ കോടതി കേസുകളുമായി രംഗത്ത് വന്നിരിക്കുന്നു. അഞ്ചര ഏക്കര്‍ പുരയിടമാണ് പുരോഹിതര്‍ ഇവരില്‍ നിന്നും കൃത്രിമം കാണിച്ചു അപഹരിച്ചത്.

അറക്കല്‍ തോമസും ഭാര്യയും വര്‍ഷങ്ങളോളം വിദേശത്തായിരുന്നു താമസിച്ചിരുന്നതും. ഒരു ബയിപാസ് ഓപ്പറേഷന്‍ കഴിഞ്ഞു തോമസ്‌ അറക്കലിന് സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. സ്വന്തം സ്വത്തു ദാനം ചെയ്‌താല്‍ ഭര്‍ത്താവിനു സംസാരശേഷി തിരിച്ചു കിട്ടും, പുണ്യവതിയാകും, സ്വര്‍ഗത്തില്‍ പ്രത്യേക ഇടം കിട്ടുമെന്നു പറഞ്ഞു പുരോഹിതര്‍ ഈ കുടുംബത്തെ കബളിപ്പിച്ചു കൊണ്ടിരുന്നു.  വര്‍ഷങ്ങള്‍ വിദേശത്തു താമസിച്ചിരുന്ന ഈ ദമ്പതികള്‍ക്ക് നാട്ടിലെ കപട ലോകത്തെപ്പറ്റി അറിവുണ്ടായിരുന്നില്ല.

അമിത ഭക്തിമൂലം പുരോഹിതരില്‍ വിശ്വസിച്ചു അര ഏക്കര്‍ സ്ഥലം തരാമെന്നു വാക്കും മോനിക്കാ കൊടുത്തു. പുരോഹിതര്‍ ഒരു വെള്ള കടലാസ് മടക്കിവെച്ചു സമ്മതപത്രത്തില്‍ തോമസ്‌ ദമ്പതികളെ കൊണ്ടു ഒപ്പുവെപ്പിച്ചപ്പോള്‍ തോമസും മോനിക്കായും ചതിക്കുഴിയില്‍ വീഴുന്നുവെന്നും മനസിലാക്കിയില്ല. നാട്ടുകാരെ തൃപ്തിപ്പെടുത്തുവാന്‍ ഒരു കാറും ഈ ദമ്പതികള്‍ക്ക് മേടിച്ചു കൊടുത്തിരുന്നു.

 ഒപ്പു ലഭിച്ചതോടെ പുരോഹിതരുടെ സ്വഭാവവും മാറി. ഒരു ഫാദര്‍ ജോര്‍ജു പരുഷവാക്കുകള്‍ ഇവരോട് പ്രയോഗിക്കുവാനും തുടങ്ങി. സംശയം തോന്നിയ ഇവര്‍ ആധാരം പരിശോധിച്ചപ്പോള്‍ അഞ്ചെക്കര്‍ അഞ്ചു സെന്റും മൊത്തം പുരയിടം പുരോഹിതര്‍ തട്ടിയെടുത്തുവെന്നും മനസ്സിലായി. മക്കളില്ലാത്തവര്‍ക്ക് വസ്തു എന്തിനെന്നും പുരോഹിതര്‍ വാദിക്കുന്നു. പുര്രോഹിതര്‍ അടിമകളെപ്പോലെ പെരുമാറി ഇവരോട് ഭീഷണികളും മുഴക്കിയിരുന്നു. കാഞ്ഞിരപ്പള്ളി മുന്സിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു ആവേ മരിയാ ധ്യാന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിറുത്തി വെച്ചിട്ടുണ്ട്.

 ഭീഷണിയുടെ സ്വരത്തില്‍ അലറികൊണ്ട് അസഭ്യവാക്കുകള്‍ പോലും ജോര്‍ജു അച്ചന്‍ വിളിക്കാറുണ്ടെന്നും മോനിക്കാ ആരോപിക്കുന്നതു വീഡിയോയില്‍ ശ്രവിക്കാം. ബിഷപ്പിനോട് പല തവണ പരാതിപ്പെട്ടിട്ടും പ്രയോജനം ലഭിക്കാതെ ഇന്ന് ഈ ദമ്പതികള്‍ നീതിപീഠം സഹായത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. പെരിയ ബഹുമാനപ്പെട്ട അറക്കല്‍ ബിഷപ്പ് മൂന്നാം പ്രതിയും.

അറക്കല്‍ ബിഷപ്പ് 1944 ഡിസംബറില്‍ ജനിച്ചു.  എരുമേലി  St. Thomas സ്കൂളില്‍ വിദ്യാഭ്യാസം. 1971 ല്‍ പുരോഹിതനായി.  മാത്യു വട്ടക്കുഴി മെത്രാനെ പാരവെച്ച്, രാജി വെപ്പിച്ചു,  പടിയറയെ സ്വാധീനിച്ചു പിന്നീടു 2001 ല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ  മെത്രാനായി.

ജീവന്‍ ടീവിയിലും കോടി കണക്കിന് രൂപാ മുതല്‍ മുടക്കി ഹൈന്ദവരുടെ ഇടയിലും വിവാദങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നൂറു കണക്കിന് കന്യാസ്ത്രികളെ വിദേശത്തുള്ള റീയല്‍ എസ്റ്റെറ്റു ചുമതലകള്‍ എന്ന് പറഞ്ഞു ദാസിമാരായി അയക്കുവാന്‍  ബിഷപ്പിന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ ഒരു മാഫിയാ സംഘടന തന്നെയുണ്ടെന്നും അറിയുന്നു.താന്സാനിയായില്‍ വലിയ ഒരു റീയല്‍ എസ്റ്റെറ്റു മേടിച്ചു കന്യാസ്ത്രികളെ അടിമ വേലക്കായി അയക്കുന്നുവെന്നും ആരോപണം ഉണ്ട്.  ഇടവകള്‍തോറും പള്ളികള്‍ ഇടിച്ചു നിരപ്പാക്കി വീണ്ടും പള്ളികള്‍ പണിയുക എന്നുള്ളതും ഇദ്ദേഹത്തിന്റെ ആദായകരമായ മറ്റൊരു വ്യവസായമാണ്‌.

 മെത്രാന്‍ ആകുന്നതിനു മുമ്പ് ചങ്ങനാശേരി രൂപതയുടെ ഹോസ്പിറ്റലുകളും റീയല്‍ എസ്റ്റെറ്റു ചുമതലകളും വഹിച്ചു നല്ല പ്രായോഗിക പരിശീലനവും നേടിയിരുന്നു. കള്ളത്തരങ്ങളുടെ ഉറവിടങ്ങളും പഠിച്ചത് ഇവിടെ നിന്നായിരുന്നു. പീരുമേട്ടിലും ഏലപ്പാറയിലും വികാരിയായിരുന്നപ്പോള്‍ വന്‍കിട തോട്ടം മുതലാളിമാരുമായി കൂട്ടും കിട്ടി. പള്ളികളുടെ മറവില്‍ പല കള്ളത്തരങ്ങള്‍ക്കും കൂട്ടുനിന്ന് അവരുമായി ചെങ്ങാത്തം പുലര്‍ത്തിയിരുന്നു.

ദീപികയുടെ സമ്പൂര്‍ണ്ണ ചുമതലകള്‍ ഉണ്ടായിരുന്ന കാലത്താണ് പാരിസ് അബു ബേക്കര്‍ക്ക് സഭയുടെ അഭിമാനമായിരുന്ന ദീപികപത്രം വിറ്റത്.  കോടി കണക്കിന് രൂപയുടെ ഭീമമായ കട ബാധ്യതകള്‍ വരുത്തി ദീപിക പത്രം എങ്ങനെ നഷ്ടപ്പെട്ടുവെന്നും ഇന്നും ഉത്തരമില്ലാത്ത ചോദ്യമാണ്. കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തില്‍ ശ്രമിച്ചിട്ടുപോലും അറക്കല്‍ വരുത്തിയ കടക്കെണിയില്‍നിന്നു രക്ഷപ്പെടുവാന്‍ സാധിച്ചില്ല.

 അനേക പണാപഹരണ കേസുകളില്‍ കുറ്റവാളിയായ പാരീസ് അബു ബേക്കറിനെ അറക്കല്‍ ബിഷപ്പിന് എങ്ങനെ കൂട്ടു കിട്ടി?  പാപ്പരായ  ദീപിക  കമ്പനിക്കു പലിശയില്ലാതെ പത്തു കോടി രൂപ കടം കൊടുക്കുവാന്‍ ബിഷപ്പും ഫാരീസും  തമ്മിലുള്ള മുന്‍ബന്ധം എന്തായിരുന്നു.?ഒരിക്കല്‍ ഒരു ടെലിവിഷന്‍ ചാനലില്‍ അഭിമുഖം കൊടുത്തതല്ലാതെ ആര്‍ക്കും മുഖം കാണിക്കാതെ നടന്നിരുന്ന ഒരു പിടികിട്ടാ കള്ളനായിരുന്നു ഈ അബു ഫാരീസ്.

ദീപിക പിന്നീട് പിണറായുടെ മുഖ പത്രമായി മാറുകയായിരുന്നു. സിംഗപ്പൂര്‍ കിഡ്നി ഫൌണ്ടേഷന്‍ സ്ഥാപനത്തില്‍ വന്‍കൃത്രിമം കാണിച്ചു കോടികള്‍ തട്ടി ഇന്ത്യയില്‍ മുങ്ങിയ വന്‍തട്ടിപ്പ് സംഘത്തിലെ പ്രധാന കുറ്റവാളിയായിരുന്നു ഫാരീസ്.  ദീപികയുടെ കൊച്ചിയിലെ കോടികള്‍ വിലയുള്ള വന്‍കെട്ടിടങ്ങളും സ്വന്തമാക്കി. ഇതിലെല്ലാം അറക്കല്‍ ബിഷപ്പിന്റെ  മൂടപ്പെട്ട പങ്കെന്തെന്നു  പകല്‍പോലെ ജനത്തിനറിയാം.

സോമാലിയായിലെ കടല്‍കൊള്ളക്കാര്‍ കപ്പലുകള്‍ തടഞ്ഞു കൊള്ള നടത്തുന്നുവെങ്കില്‍ കാഞ്ഞിരപ്പള്ളിയിലെ അഭിവന്ദ്യ പരിഹാസ പിതാവടക്കം  പുരോഹിത കൂട്ടായമകള്‍ വസ്തുക്രയ വിക്രയങ്ങള്‍ നടത്തുന്നത് ചതിയിലും വഞ്ചനയില്‍ക്കൂടിയെന്നു ചരിത്രം  തെളിയിച്ചു കഴിഞ്ഞു.  ഒന്നല്ല, പല തവണകളുടെ ആവര്‍ത്തനങ്ങള്‍ തുടരുന്നു. തെറ്റുകളും പാപങ്ങളും അല്മെനികള്‍ക്കു മാത്രമെന്നു പുരോഹിത മതം കല്‍പ്പിക്കുന്നു. അന്യന്റെ മുതല്‍ ആഗ്രഹിക്കരുതെന്ന് മോശയുടെ പ്രമാണ ലിഖിതങ്ങള്‍ അല്മെനികള്‍ക്ക് എഴുതപ്പെട്ടതാണ്. ആദിമ സഭയില്‍ പുരോഹിതര്‍ ഉണ്ടായിരുന്നില്ലല്ലോ.

ദീപികയില്‍ക്കൂടി തട്ടിപ്പു പ്രസ്ഥാനം തുടങ്ങിയ മഹാ പുരോഹിതനായ അറക്കന്‍ ക്രിസ്തുവിനൊപ്പം ക്രൂശിച്ച വലത്തു ഭാഗത്തെ കള്ളനെന്നു വിചാരിച്ചു ജനം ക്ഷമിച്ചു. പരുദീസ്സായില്‍ ഇദ്ദേഹത്തിനും ഇരിപ്പിടം ഉണ്ടെന്നു കാഞ്ഞിരപ്പള്ളിക്കാര്‍ കരുതി.  ക്രിസ്തുവിന്റെ നല്ല കള്ളന്‍ പശ്ചാത്താപിച്ചു. എന്നാല്‍ ഈ കൊടും കള്ളന്‍ കുറ്റങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഇന്ന് ആഗോള കുപ്രസിദ്ധി ആര്‍ജിച്ച  കാഞ്ഞിരപ്പള്ളി മഹാ ഇടവകകളില്‍ വാണരുളുന്ന അറക്കല്‍ തമ്പുരാന്‍  മാര്‍ തിരുമൂസ് ക്രിസ്തുവിനോപ്പം തറച്ച ക്ഷമിക്കാന്‍ പാടില്ലാത്ത ഇടതു ഭാഗത്തെ കള്ളന്റെ കൂട്ടുകാരനെന്നതില്‍ സംശയമില്ല. കൂടെ കള്ളനു അരി വെക്കുവാന്‍ കൂട്ടുകാരായി പുരോഹിതരും ഉണ്ട്.

കേരളത്തില്‍ കഴകത്തില്ലാത്ത മന്ത്രിമാര്‍ ഭരിക്കുന്ന കാലത്തോളം നിയമത്തിന്റെ മുമ്പില്‍നിന്നു ഇവര്‍ രക്ഷപ്പെട്ടുകൊള്ളും. സ്വന്തം സഹോദരനോടുപോലും മനുഷ്യത്വം കാണിക്കാത്ത മഹാ പുരോഹിതന്‍ എങ്ങനെ തന്റെ രൂപതയില്‍ വിശ്വാസി ജനത്തോടു നീതി പുലര്‍ത്തും. കള്ളുകുടിയനും തെമ്മാടിയുംവരെ ഭയഭക്തി ബഹുമാനത്തോടെ കാണുന്ന കാഞ്ഞിരപ്പള്ളി അക്കരയമ്മ (സെന്റ്‌ മേരി) യുടെയും നേര്ച്ച കാഴ്ചകള്‍ ഈ കള്ളന്റെ അധിനതയില്‍ ആണ്. കാഞ്ഞിരപ്പള്ളിക്കാര്‍ പാലും കഞ്ഞിയും കൊടുത്തു ഇങ്ങനെ ഒരു പുരോഹിതനെ  എന്തിനു വളര്‍ത്തുന്നു? അന്തസ്സായി കുറച്ചു പണവും കൊടുത്തു ഈ ബിഷപ്പിനു വത്തിക്കാനില്‍ മറ്റെന്തെങ്കിലും പണി കൊടുത്തിരുന്നുവെങ്കില്‍  അപമാനത്തില്‍ നിന്ന് മുക്തി  നേടാമായിരുന്നു.

1 comment:

 1. Anonymous ( Malabar Voice Blog)September 17, 2012 at 7:55 PM

  Anonymous said...
  നിങ്ങള്‍ക്കും ആകാം " പുണ്യാളനോ / പുണ്യാളത്തിയോ " !!!.
  ദാ പോയി ദേ വന്നു

  വേഗ വിരല്‍ ചോദ്യങ്ങളില്ല !!!!
  നിങ്ങള്‍ ചെയ്യേണ്ടത് ഒന്ന് മാത്രം ??
  ദാ പോയി ദേ വന്നു

  ചോദ്യങ്ങള്‍ 15 ഇല്ല .
  ഒരേ ഒരു കാര്യം മാത്രം !!!
  ദാ പോയി ദേ വന്നു

  നിങ്ങള്‍ക്കുള്ളതെല്ലാം ഞങ്ങള്‍ക്ക് തരിക
  വിരലടയാളം മാത്രം മതി !!!
  നിങ്ങള്‍ക്കും ആകാം പുണ്യാളനും , പുണ്യാളത്തിയും .
  ദാ പോയി ദേ വന്നു

  ആവേ മരിയാ ............. ആവേ മരിയാ
  ദാ പോയി ദേ വന്നു .

  September 16, 2012 12:24 PM

  ReplyDelete