Translate

Saturday, September 8, 2012

മാര്‍ത്തോമ്മാ സ്ഥാപിച്ച നസ്രാണി കത്തോലിക്കാസഭ എങ്ങനെ പൌരസ്ത്യ സഭകളില്‍ പെടും?


വത്തിക്കാന്റെ ഔദ്യോഗിക ഇയര്ബുക്കിന്റ്റെ 2006 -ലെ പതിപ്പില്നിന്നും വിശദികരണം ഒന്നും കൂടാതെ മാര്പ്പാപ്പയുടെ സ്ഥാനപ്പെരുകളിലൊന്നായ Petriarch of the West എന്ന സ്ഥാനനാമം നീക്കം ചെയ്തു. മറ്റ് എട്ട് സ്ഥാനപ്പേരുകളും ഇപ്പോഴും നിലനില്ക്കുന്നുണ്ട്.

വിശദികരണം ഒന്നും കൂടാതെ Patriarch of the West എന്ന സ്ഥാനനാമം നീക്കം ചെയ്ത വത്തിക്കാന്റെ നടപടിയില്പല ദിക്കുകളില്നിന്നും വിമര്ശനങ്ങള്പൊന്തിവന്നു. അതിന്റെ ഫലമായി വത്തിക്കാന്ഒരു -മെയില്വഴി ചില വിശദികരണങ്ങള്നല്കുകയുണ്ടായി. ഇന്നത്തെ സാഹചര്യത്തില്അര്ത്ഥമില്ലാത്ത, കാലഹരണപ്പെട്ട ഒരു സ്ഥാനപ്പേര് ആയതിനാലാണ് അത് ഇയര്ബുക്കില്നിന്നും നീക്കം ചെയ്തതെന്നാണ് വത്തിക്കാനിലെ Pontifical Council for Promoting Christian Unity വിശദികരണം നല്കിയത്. സ്ഥാനപ്പേര് തെയഡോര്മാര്പ്പാപ്പയുടെ (Pope Theodore, 642 - 649) കാലം മുതല്ഉപയോഗിച്ചിരുന്നതാണ്. ഫ്ലോറന്സില്വച്ചുനടന്ന കൌണ്സിലില്‍ (1439) മാര്പ്പാപ്പയെ പാത്രിയാക്കിസുമാരുടെ പട്ടികയില്ഒന്നാമനാക്കിയിരുന്നു.

റോമാസാമ്മ്രാജ്യത്തിന്റെ കീഴിലുണ്ടായിരുന്ന ആദിമസഭയില്അഞ്ചു പാത്രിയാക്കെറ്റുകള്‍ - റോം, അലക്സാണ്ട്രിയ, കോന്സ്റന്റിനോപ്പില്‍, അന്ത്യോക്യ, ജെറുശലേം - ഉണ്ടായിരുന്നു. റോമാസാമ്മ്രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറുമായുള്ള അതിര്ത്തി നിശ്ചയിച്ചപ്പോള്റോം പടിഞ്ഞാറും (പാശ്ചാത്യസഭ) മറ്റു നാല് പാത്രിയാക്കെറ്റുകള് കിഴക്കും (പൌരസ്ത്യസഭകല്‍) ആയി. അങ്ങനെ റോമാസാമ്മ്രാജ്യതിന്റെ അതിര്ത്തി വിഭജനം മൂലമാണ് പാശ്ചാത്യ/പൌരസ്ത്യ സഭാ വിഭജനവും സംഭവിച്ചത്.

വെസ്റ്റ് എന്ന പദംകൊണ്ട് ഒരു സംസ്കാരവിശേഷത്തെയാണ്ധ്വനിപ്പിക്കുന്നത്; പടിഞ്ഞാറന്യൂറോപ്പല്ല. ആസ്ത്രേലിയായും ന്യൂസിലാണ്ടുമൊക്കെ പാശ്ചാത്യസഭയില്ഉള്കൊള്ളുന്നു. സാഹചര്യത്തില്വെസ്റ്റ് എന്ന പദംകൊണ്ട് ഒരു ഭരണാധികാരിയുടെ കീഴിലുള്ള അതിര്ത്തിപ്രദേശത്തെയല്ല ഉദ്ദേശിക്കുന്നതെന്നും കാലോചിതമായ ഒരു പര്ഷ്ക്കാരമാണ് മാര്പ്പാപ്പാ ചെയ്തതെന്നുമാണ് വത്തിക്കാന്റെ നിലപാട്. എങ്കിലും മാര്പ്പാപ്പാ സ്വയംഭാരണാധികാരമുള്ള പാശ്ചാത്യസഭയുടെ തലവനാണ്. അപ്പോള്‍ Patriacrh of the West എന്ന സ്ഥാനപ്പേര് തുടരണ്ടതായിരുന്നു.

സ്ഥാനനാമം എടുത്തുകളഞ്ഞ റോമിന്റെ യുക്തി ഉപയോഗിച്ചുകൊണ്ടുതന്നെ പുര്വകാലത്തെ അഞ്ചു പത്രിയാക്കേറ്റുകളില്ഉള്പ്പെടാത്ത മലങ്കര നസ്രാണി കത്തോലിക്കാസഭ എങ്ങനെ പൌരസ്ത്യ സഭകളില്പെടുമെന്ന് നാം ചിന്തിക്കേണ്ടതല്ലേ? കര്ത്താവിന്റെ ശിഷ്യരില്ഒരാളായ മാര്ത്തോമ്മാ ഡി 52 - ഇല് മലങ്കരയിലെത്തി നമ്മുടെ പുര്വികരെ സ്നാനപ്പെടുത്തി മലങ്കര നസ്രാണി സഭ സ്ഥാപിച്ചെന്നാണ് നസ്രാണികളുടെ വിശ്വാസം. അപ്പോള്പൌരസ്ത്യ സഭകളില്പെടാത്ത മാര്ത്തോമ്മാനസ്രാനിസഭ എങ്ങനെ കല്ദായസഭയുടെ ഭാഗമാകും? കല്ദായസഭ ആരംഭിച്ചതുതന്നെ രണ്ടാം നൂറ്റാണ്ടിലോ മൂന്നാം നൂറ്റാണ്ടിലോ ആണ്. റോമാസാമ്മ്രാജ്യത്തിന്റെ പുറത്ത്തനതായി വളര്ന്നു പന്തലിച്ച എകസഭ മാര്ത്തോമ്മാ നസ്രാണി കത്തോലിക്കാ സഭയാണ്. സത്യത്തെ മറച്ചുവച്ച് റോമന്പൌരസ്ത്യ കാര്യാലയവും കുതികാലുവെട്ടികളും കല്ദായവാദികളുമായ നമ്മുടെ ചില മേത്രാന്മാരുംകൂടി നമ്മെ കല്ദായസഭയുടെ ഭാഗമാക്കി നമ്മുടെ തലയില്കിഴെക്കിന്റെ കാനോന്നിയമം കെട്ടിവച്ചിരിക്കയാണ്.

നസ്രാണി സഭക്ക് തനതായ പള്ളിഭാരണസംബ്രദായവും ശിക്ഷണവും (മാര്ത്തോമ്മായുടെ മാര്ഗവും വഴിപാടും), ദൈവശാസ്ത്രവും, ആരാധനാരീതികളും ഉണ്ടായിരുന്നു. വത്തിക്കാന്രണ്ടിന്റെ തീരുമാനത്തെ മാനിക്കാതെയാണ് പൌരസ്ത്യകാര്യാലയം നമ്മെ ഭരിക്കുന്നത്‌. മാര്പ്പാപ്പയുടെ സ്ഥാനനാമത്തിനു കാലോചിതമായ പരിഷ്കാരം റോമിന് നടത്താമെങ്കില്എന്തുകൊണ്ട് പൌരസ്ത്യസഭാകളില്പെടാത്ത നമ്മുടെ സഭയെ പൌരസ്ത്യ സഭകളില്നിന്നു വേര്തിരിച്ചു ഒരു പ്രത്യേക സഭ ആക്കിക്കുടാ?

1 comment:

  1. പേരുകള്‍ പലപ്പോഴും വല്ലാത്ത തെറ്റുധാരണകള്‍ക്ക് ഇടം നല്‍കാറുണ്ട്. വ്യക്തിസഭകളുടെ കാര്യത്തില്‍ പാശ്ച്ചാത്യ പൌരസ്ത്യ എന്ന വേര്‍തിരിവും ഇതിലൊന്നാണ്. സ്കറിയ സക്കറിയയും കൂടപ്പുഴയും പുലിക്കുന്നേലും വിശദമായി ഇക്കാര്യത്തെപ്പറ്റി എഴുതിയിട്ടുള്ളതാണ്. ആദ്യനൂറ്റാണ്ടില്‍ റോമയെയും ജെരുസലെത്തെയും ചുറ്റിപ്പറ്റി വളര്‍ന്ന സഭയും ഭാരതത്തിലെ മാര്‍ത്തോമ്മ നസ്രാനിസഭയും ഒഴിച്ചുള്ളയെല്ലാ സഭകളും - സീറോ മലബാര്‍ സഭ ഉള്‍പ്പെടെ - ഓരോരോ പ്രദേശങ്ങളുടെ പേര് ചേര്‍ന്നുണ്ടായവയും കാലാന്തരേണ വികസിച്ചു വന്നവയും ആണ്. ഇവയില്‍ നിന്ന് വ്യത്യസ്തമായി, ഇന്ത്യയില്‍ ശക്തിയാര്‍ജ്ജിച്ച സഭ മാത്രമാണ് ശ്ലീഹന്മാരുടെ കാലം മുതല്‍ ഉണ്ടായിരുന്നത്, അതുമായി കൂട്ടിപ്പറയുന്ന മാര്‍ തോമ യേശുവിന്റെ ശിഷ്യരിലൊരാളായിരുന്നാലും അല്ലെങ്കിലും. പതിനാറാം നൂറ്റാണ്ടു വരെ അഭംഗുരം സ്വന്തം കാലില്‍ നിന്നിരുന്ന ഈ സഭയെ മറ്റു പുതുസഭകളിലൊന്നായി കാണുന്നത് ചരിത്രബോധത്തിന്റെ കുറവുകൊണ്ടാണ്. വിചിത്രമെന്നു പറയട്ടെ, സീറോ മലബാര്‍ സഭയുടെ വിശ്വാസപരിശീലന പാഠാവലിയില്‍ 23 വ്യക്തിഗത സഭകളുടെ വിശദീകരണം കാണുന്നുണ്ടെങ്കിലും മാര്‍ത്തോമ്മാ നസ്രാണികളുടെ മേല്‍ റോമായിലെ മെത്രാന് എങ്ങനെ അധികാരം ഉണ്ടാക്കിയെടുത്തു എന്നതിനെപ്പറ്റി ഒന്നുമില്ല.
    ശ്രീ കളരിക്കലിന്റെ കുറിപ്പില്‍ പറയുന്നപോലെ, Patriarch of the West എന്ന സ്ഥാനനാമം എടുത്തുകളഞ്ഞ റോമയുടെ യുക്തി ഉപയോഗിച്ചു കൊണ്ടുതന്നെ, പൂര്‍വകാലത്തെ അഞ്ചു പാത്രിയര്‍ക്കേറ്റുകളില്‍ ഉള്‍പ്പെടാത്ത നസ്രാണി കത്തോലിക്കാ സഭ (ഇവിടെ അദ്ദേഹം ഉപയോഗിച്ച മലങ്കര നസ്രാണി കത്തോലിക്കാ സഭ എന്ന പദം ശരിയല്ല) എങ്ങനെ പൌരസ്ത്യ സഭകളില്‍ പെടുമെന്നത് നമ്മള്‍ റോമായിലുള്ളവരോട് തന്നെ ചോദിക്കേണ്ടിയിരിക്കുന്നു. ഞാന്‍ എപ്പോഴും വിശ്വസിക്കുന്നതുപോലെ, either Patriarch of the West or Patriarch of the East അല്ലാത്ത റോമയിലെ മെത്രാനുമായി ഒരു ശ്രേണീബദ്ധ ബന്ധം നമുക്കാവശ്യമില്ല തന്നെ. നയതന്ത്രബന്ധം മാത്രംമതി.

    ReplyDelete