Translate

Thursday, September 27, 2012

കുഞ്ഞാടുകളേ, കുഞ്ഞാഞ്ഞ വീണ്ടും വരുന്നു......

ക്നാനായ വിശേഷങ്ങളില് കുഞ്ഞൂഞ്ഞു പിതാവ് പ്രസിദ്ധീകരിച്ചത്


കോട്ടയം പിതാക്കന്മാര്‍ അമേരിക്കയില്‍ ക്നാനായപള്ളികളുടെ കൂദാശാ തിരുക്കര്‍മ്മങ്ങള്‍ക്ക് വരുമ്പോഴൊക്കെ കുഞ്ഞൂഞ്ഞ് നാണിച്ചു തല കുനിക്കാറുണ്ട്.

വേണ്ട, കൂടുതല്‍ ചോദ്യമൊന്നും വേണ്ട. എനിക്കറിയാം എന്താണ് പറയാന്‍ പോകുന്നതെന്ന്. അമേരിക്കയില്‍ ക്നാനായപള്ളി എന്നൊന്ന് ഉണ്ടെങ്കില്‍ അത് നമ്മുടെ ചിങ്ങവനം സഹോദരന്മാരുടെ പള്ളികള്‍ മാത്രമാണെന്നും നമ്മുടെ പള്ളികള്‍ Catholic എന്ന വാക്കിന്റെ നിര്‍വചനം അനുസരിച്ച് “സാര്‍വലൌകിക”മാണെന്നുമല്ലേ? പൊന്നു ചേട്ടന്മാരെ, കുഞ്ഞൂഞ്ഞിന് ദൈവശാസ്ത്രവും സഭാശാസ്ത്രവും ഒന്നും തീരെ അറിയില്ല. ക്നാനയക്കാരന്‍ കാശുകൊടുത്തു മേടിക്കുന്ന പള്ളി ക്നാനായപള്ളി എന്ന അര്‍ത്ഥത്തില്‍ മാത്രമാണ് അടിയന്‍ ഉദ്ദേശിച്ചത്. ഒരു പള്ളിയുടെയും (പള്ളിയുടെ പോയിട്ട് പള്ളിയുടെ ഒരു ഇഷ്ടികയുടെപോലും) ഉടമസ്ഥാവകാശം കുഞ്ഞൂഞ്ഞിനില്ല. പിന്നെ ക്നാനയക്കാരന്‍ കാശ് കൊടുത്തു മേടിക്കുന്ന പള്ളിയുടെ ഉടമസ്ഥന്‍ ആരാണെങ്കിലും നമുക്കെന്താ.

പറഞ്ഞു വന്നത് മറ്റൊരു കാര്യമാണ്. ക്നാനായപള്ളികളില്‍ കൂദാശ നടക്കുമ്പോള്‍ അധികാരദണ്ഡും അംശവടിയും കൂമ്പന്‍ തൊപ്പിയുമായി മാര്‍ അങ്ങാടിയത്ത് എന്ന നമ്മുടെയെല്ലാം പ്രിയങ്കരനായ ഡോളര്‍ തിരുമേനി നടുവില്‍. ഇരു വശത്തും കപ്യാരന്മാരെപോലെ നമ്മുടെ സ്വന്തം ഉറുപ്പികതിരുമേനിമാരും. പൊന്നു ചേട്ടന്മാരെ, കുഞ്ഞൂഞ്ഞിന് സഹിക്കുന്നില്ല.

ആലഞ്ചേരി പിതാവ് എന്തെങ്കിലും തിരുക്കര്‍മങ്ങള്‍ക്കായി നമ്മുടെയടുത്തു വന്നാല്‍ നമ്മള്‍ അങ്ങേരെ ഇങ്ങനെ അവമാനിക്കുമോ? ഒരിക്കല്‍ അവമാനിച്ചാല്‍ അദ്ദേഹം വീണ്ടും വരുമെന്ന് തോന്നുന്നുണ്ടോ? കൊച്ചുപിതാവിന്റെ കാര്യം പോട്ടെ, തല്‍ക്കാലം അങ്ങേരു ഒരു സഹായമെത്രാന്‍ മാത്രമാണ്. അതാണോ നമ്മുടെ മാര്‍ മൂലക്കാട്ട് വലിയപിതാവിന്റെ നിലയും വിലയും. കത്തോലിക്കാ സഭയില്‍ ഒരു സാദാ മെത്രാനെക്കാളും എത്ര വലുതാണ്‌ ഒരു മെത്രാപോലീത്ത! എന്നിട്ടും കൂദാശ കര്‍മ്മങ്ങളില്‍ കുന്തിരിക്കം ആട്ടുന്ന സഹായിയെപ്പോലെ....

കര്‍ത്താവേ രക്ഷിക്കണേ.

കുറെ നാളായി ഈ അവമാനം സഹിക്കേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ ന്യൂ യോര്‍ക്കിലുള്ള ചില സാമദ്രോഹികള്‍ പറഞ്ഞു പരത്തുന്നു അവിടത്തെ പള്ളി കൂദാശയ്ക്ക് സഹായി ആയി മൂലക്കാട്ട് തിരുമേനി നവംബറില്‍ വീണ്ടും വരുന്നു എന്ന്.

പൊന്നു പിതാവേ, കുഞ്ഞൂഞ്ഞിനെ വീണ്ടും നാണം കെടുത്താന്‍ തന്നെയാണോ ഭാവം?

ഈശ്വരോ രക്ഷതു.... ഇവര്‍ക്കൊക്കെ സല്‍ബുദ്ധി കൊടുക്കണേ




No comments:

Post a Comment