Translate

Sunday, September 23, 2012

കുടിശിഖ പിരിക്കാന്‍ ആധുനിക മാര്‍ഗങ്ങള്‍


ജോസ് അട്ടാറ  സീറോ മലബാര്‍ വോയിസ്‌  ബ്ലോഗില്‍ പ്രസിദ്ധികരിച്ച ലേഖനം

മാതാപിതാക്കളില്‍ നിന്നും കുടിശിഖ പിരിക്കുവാന്‍ കുഞ്ഞുങ്ങളെ ബന്ധികളാക്കുകയാണ് അമേരിക്കന്‍ സീറോ മലബാര്‍ രൂപത. ഇക്കഴിഞ്ഞ പോസ്റ്റില്‍ ശ്രീ ജോസഫ്‌ മാത്യു വിവരിച്ച കാര്യങ്ങള്‍ ഗാര്‍ഫീല്‍ഡ് ഇടവകയില്‍ മാത്രം നടന്ന ഒറ്റപ്പെട്ട ഒരു സംഭവമല്ല.



ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രല്‍ ഇടവകയിലും അതുപോലെ തന്നെ കൊപ്പേല്‍ തുടങ്ങിയ രൂപതയുടെ കീഴിലുള്ള മറ്റു പല ഇടവകകളിലും കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി തന്ത്രപൂര്‍വ്വം നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒരു പോളിസി ആണിത്. ചിക്കാഗോ രൂപതയുടെ പോക്കിലും അതിന്റെ മെത്രാന്റെ ഒരുപ്പോക്കിലും മനം മടുത്ത കുഞ്ഞാടുകള്‍ സ്വാഭാവികമായും പണ്ടത്തെപ്പോലെ പണം ചുരത്തി ക്കൊടുക്കുന്നില്ല. അതിനു പ്രതിവിധിയായി മെത്രാന്റെ അടുക്കള കമ്മിറ്റിയിലെ ഏതോ ഒരു മന്ദബുദ്ധി മുമ്പോട്ട്‌ വച്ച വിചിത്രവും അതേസമയം സഭാവിരുധവും ക്രൂരവും മാതാപിതാക്കളെ അപമാനിതരാക്കുകയും ചെയ്യുന്ന ഈ നടപടി രൂപതാ നേതൃത്ത്വം അതേപടി അംഗീകരിച്ചു നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്.

അജഗനങ്ങളില്‍ നിന്നും പണം പിരിക്കുവാന്‍ കുഞ്ഞാടുകളെ ബലിമൃഗങ്ങള്‍ ആക്കുകയാണ് അമേരിക്കന്‍ സഭാ നേതൃത്ത്വം. അതിനായി അവര്‍ കണ്ടുപിടിച്ചിരിക്കുന്ന ചില മാര്‍ഗങ്ങള്‍ അതി വിദഗ്ധവും തന്ത്രങ്ങള്‍ പൈശാചികവും ആണ്.

കുഞ്ഞാടുകളെ അവരറിയാതെ തന്നെ കഴുത്തറക്കുവാനുള്ള ഉപാധി യായി ഇന്റര്‍ നെറ്റിനെ അവലംബിച്ചിരിക്കുകയാണ് നമ്മുടെ ഇവിടുത്തെ അധികാരികള്‍. ഓണ്‍ ലൈന്‍ രെജിസ്ട്രേഷന്‍ എന്ന ഓമനപ്പേരില്‍ ജനങ്ങളുടെ ബാങ്ക് അക്കൌണ്ട് കൊള്ള ചെയ്യുവാന്‍ വളരെ തന്ത്രപരമായ പദ്ധതികള്‍ ആണ് അവര്‍ ചിക്കാഗോ കത്തീദ്രല്‍ ഇടവകയില്‍ ആവിഷ്കരിച്ചിരിക്കുന്നത്.

എല്ലാ ഞായറാഴ്ച കളിലും തന്നെ ഇടവക പള്ളിയില്‍ ദിവ്യബലിയില്‍ പങ്കു കൊള്ളുന്നവര്‍ ആണ് ഇവിടുത്തെ CCD കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും എങ്കിലും CCD ക്കുള്ള രെജിസ്ട്രേഷന്‍ ഓണ്‍ ലൈനില്‍ ചെയ്യുന്നതി ടിനോടാണ് ഇടവക നേത്രുത്ത്വത്തിനു കൂടുതല്‍ താല്‍പ്പര്യം. അതില്‍ ഒളിച്ചു വച്ചിരിക്കുന്ന പന്നിപ്പടക്കം തിരിച്ചറിയാതെ കുഞ്ഞാടുകള്‍ എടുത്തു കടിക്കുകയാണ്.

ചിക്കാഗോ കത്തീദ്രല്‍ പള്ളിയുടെ വെബ്‌ സൈറ്റില്‍ പോയാല്‍ CCD , മലയാളം ക്ലാസ്സുകള്‍ എന്നിവക്കുള്ള ലിങ്ക് കാണാം. അതില്‍ കുത്തിയാല്‍ രെജിസ്ട്രേഷന്‍ പേജിലേക്ക് നിങ്ങളെ ആനയിക്കും. യൂസര്‍ ഐടിയും പാസ് വേര്‍ഡും ഉണ്ടാക്കിക്കഴിഞ്ഞാല്‍ കാര്യത്തിലക്ക് കടക്കുകയായി. പിന്നെ നിങ്ങളുടെ കംപ്യുട്ടര്‍ ഭവ്യതയോടെ ചോദിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ ആണ്. നിങ്ങള്‍ യഥാര്‍ഥത്തില്‍ ഒരു കുഞ്ഞാട് തന്നെയാണോ അതോ ബ്ലോഗുകള്‍ പോലെയുള്ള ഏതെങ്കിലും കുളം കലക്കികള്‍ ആണോ എന്ന് ഉറപ്പുവരുത്താന്‍ ഒരു 10 ഡോളര്‍ അപ്പോള്‍ തന്നെ നിങ്ങളുടെ കാര്‍ഡില്‍ ചാര്‍ജ് ചെയ്യും. ഈ കടമ്പ കഴിഞ്ഞു കിട്ടിയാല്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ നിങ്ങളുടെ പള്ളിക്കണക്കിലേക്ക് എത്തി നോക്കുകയാണ്. നിങ്ങളുടെ കണക്കുകള്‍ അരിച്ചു പെറുക്കി നോക്കിയിട്ട് നിങ്ങളുടെ കമ്പ്യൂട്ടര്‍ ഒരശരീരി പോലെ നിങ്ങളോട് പറയും: നിങ്ങള്ക്ക് ഇത്ര ഇത്ര ഡോളര്‍ കുടിശിഖയുണ്ട് . അതിപ്പോള്‍ തന്നെ ഈ കാര്‍ഡില്‍ ചാര്‍ജ് ചെയ്തു നിങ്ങളെ സഹായിക്കട്ടോ? എസ് കുത്തിയാല്‍ നിങ്ങള്‍ മേല്‍പ്പറഞ്ഞ പന്നിപ്പടക്കും കണ്ണുമടച്ചു എടുത്തി വിഴുങ്ങി എന്നര്‍ത്ഥം. ഉടനടി CCD രെജിസ്ട്രേഷന്‍ പറുദീസാ എന്ന പേജിന്റെ കവാടം നിങ്ങള്ക്ക് മുമ്പില്‍ തുറക്കപ്പെടുകയും നിങ്ങളുടെ കുഞ്ഞുങ്ങള്‍ വേദപാഠം പഠിക്കപ്പെടുവാന്‍ യോഗ്യരാക്കപ്പെടുകയും അടുത്ത ക്രെഡിറ്റ് കാര്‍ഡ് ബില്ലില്‍ അതിന്റെ ഭലം നിങ്ങള്‍ കാണുകയും ചെയ്യും.

ഇനി നിങ്ങളുടെ കുടിശിഖ ഈ കാര്‍ഡില്‍ ഇപ്പോള്‍ തന്നെ ചാര്‍ജ് ചെയ്തു നിങ്ങളെ സഹായിക്കട്ടോ എന്ന ചോദ്യത്തിന് നിങ്ങള്‍ നോ കുത്തിയാല്‍ അടുത്ത ഏഴു തലമുറയ്ക്ക് ഉണ്ടാകാന്‍ പോകുന്ന ശാപത്തിന്റെ ആദ്യ നിമിഷങ്ങള്‍ അപ്പോള്‍ തന്നെ ആരംഭിക്കുകയായി. നിങ്ങള്‍ പോയി വികാരിയച്ഛനെയോ ട്രസ്റ്റി മാരില്‍ ആരെയെങ്കിലുമോ പോയി കാണുക. അതിനു ശേഷം മുമ്പോട്ട്‌ പോകുക. ഈ ഉപദേശത്തോടെ CCD പറുദീസായുടെ കവാടം നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ മുമ്പില്‍ തല്ക്കാലത്തെക്കെങ്കിലും കൊട്ടിയടക്കപ്പെടുന്നു. വികാരിയച്ചനെയോ അല്ലെങ്കില്‍ ഏതെങ്കിലും ട്രസ്റ്റി യേമാനേയോ കണ്ടു അവന്റെ കാലില്‍ വീണു അവതയും പൊറുതിയും പറഞ്ഞു നിങ്ങളുടെ കുടിശിഖ തവണകള്‍ ആയി കൊടുത്ത് തീര്‍ക്കാനുള്ള സംവിധാനം ഉണ്ടാക്കുക.

ഈ അനുഭവത്തില്‍ക്കൂടി കടന്നു പോകുന്ന ഒരു അല്‍മായ കുഞ്ഞാടും അവനു സ്വന്തം ജീവനിലും ഭാവിയിലും മരണത്തിലും പേടിയുണ്ടെങ്കില്‍ മേലാല്‍ പള്ളിക്കുടിശിഖ ഉണ്ടാക്കുകയില്ല എന്നുറപ്പാണ്. മുട്ടയില്‍ നിന്നും വിരിയാത്ത കുഞ്ഞാടിന് ഇതാണ് വിധി എങ്കില്‍ പിന്നത്തെ കാര്യം പറയേണ്ടല്ലോ.

ഇന്ന് ഞാന്‍, നാളെ നീ എന്ന് പറഞ്ഞ പോലെ എല്ലാ പ്രവാസി സമൂഹത്തിലും അനധിവിദൂര ഭാവിയില്‍ സംഭവിക്കാന്‍ പോകുന്നത് ഇത് തന്നെയാണ്. അമേരിക്കന്‍ സീറോ മലബാര്‍ സമൂഹത്തെ കയ്യും കാലും കൂച്ചിക്കെട്ടി സീറോ മലബാര്‍ സഭാധികാരികള്‍ പണ്ടേ കപ്പാസിട്ടു കഴിഞ്ഞു. ഇപ്പോള്‍ അവരുടെ കണ്ണുകള്‍ ആര്‍ത്തിയോടെ നോക്കുന്നത് യൂറോപ്പിലെയും ആസ്ട്രേലിയ യിലെയും കുഞ്ഞ്ടാടുകളുടെ കൊഴുത്തു മെഴുത്ത വൃഷ്ണ സഞ്ചിയിലെയ്ക്കാണ്. അതേല്‍ കത്തി വയ്ക്കാനുള്ള പരക്കം പാച്ചിലാണ് മാര്‍ ആലന്ചെരിയും അല്‍മായ കമ്മീഷനും ഉലകം മുഴുവന്‍ ചുറ്റി ക്കറങ്ങി ക്കൊണ്ടിരിക്കുന്നത്.,

ഞങ്ങള്‍ അറിഞ്ഞില്ല, ഞങ്ങള്‍ക്ക് മുന്നറിയിപ്പ് കിട്ടിയില്ല എന്ന് പറഞ്ഞു പിന്നീട് മോങ്ങിയിട്ടു കാര്യമില്ല. അമേരിക്കന്‍ വിശ്വാസികളുടെ അനുഭവം മറ്റു പ്രവാസി സമൂഹങ്ങള്‍ക്ക് ഒരു പാഠമായിരിക്കട്ടെ. ബിഷപ്പുമാരിലെ പെരും കള്ളനും പെരും കള്ളന്മാരിലെ ബിഷപ്പുമായ മാര്‍ അറക്കലും അദ്ദേഹത്തിന്‍റെ ദല്ലാള്‍ തൊഴിലില്ലാ വക്കീലും നയിക്കുന്ന അല്‍മായ കമ്മീഷനെ എയിഡ്സ് രോഗമുള്ള ഒരു വേശ്യയായി മാത്രം കണക്കാക്കി അകറ്റി നിറുത്തുക. ഈ പ്രതിരോധ നടപടി എടുക്കുന്ന പക്ഷം മറ്റു രാജ്യങ്ങളിലെ പ്രവാസി സമൂഹങ്ങള്‍ക്ക് രക്ഷയുണ്ടാകും.

2 comments:

  1. ഓരോ വ്യക്തിയും പള്ളിക്കു കൊടുത്ത ദാനം എത്രയെന്നു ഒരു പുരോഹിതനു വെളിപ്പെടുത്തുവാന്‍ അവകാശമുണ്ടോ? അദ്ദേഹം അങ്ങനെ ചെയ്‌താല്‍ പൌരസ്വാതന്ത്ര്യത്തിന്‍മേല്‍ കൈകടത്തല്‍ അല്ലെ? അമേരിക്കന്‍ നിയമത്തെയും ധിക്കരിക്കുകയാണ് ചെയ്യുന്നത്.

    ഒരു വ്യക്തി എത്ര പണം കൊടുത്തുവെന്ന് പുരോഹിതന്‍ പരിശോധിക്കുന്നതും ഒരാളിന്റെ സ്വകാര്യ ജീവിതത്തില്‍ കൈകടത്തലാണ്. കുറച്ചു പണം കൊടുത്തവരെ നോട്ടപുള്ളിയാക്കും. കൂടുതല്‍ പണം കൊടുത്തവരോട് പ്രത്യേക മമതയും കാണിക്കും. ഈ തിരിച്ചു വിത്യാസം
    പുരോഹിത കന്യാസ്ത്രി സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ക്കറിയാം. പണം കൊടുത്തവരുമായി ബിഷപ്പാണെങ്കിലും കൂടുതല്‍ ബന്ധം പുലര്‍ത്തും.

    പള്ളികള്‍ക്കു കൊടുത്ത പണത്തില്‍ വ്യക്തിപരമായി സര്‍ക്കാരാണെങ്കിലും ഓഡിറ്റു ചെയ്യാറില്ല. അമേരിക്കന്‍നിയമം അനുസരിച്ചു വ്യക്തികള്‍ നല്‍കുന്ന ഡൊണേഷന്‍ പരസ്യമാക്കുന്നതും നിയമ വിരുദ്ധമാണ്. വേദപാഠ ക്ലാസ്സില്‍നിന്നു കുട്ടികളെ ഇറക്കി വിട്ടതുവഴി പുരോഹിതന്‍ രണ്ടു തെറ്റുകളാണ് ചെയ്തിരിക്കുന്നത്. ഒന്ന്, പ്രായ പൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ മാനസ്സികമായി പീഡിപ്പിച്ചു. രണ്ടാമതു, പള്ളിക്കു കുടിശിക കൊടുത്തില്ലെന്ന് ആരോപിച്ചു വ്യക്തി സ്വാതന്ത്ര്യത്തിന്‍മേല്‍ പുരോഹിതന്‍ പ്രതികാര മനോഭാവത്തില്‍ പെരുമാറി.

    ഒരു കോടതി പ്രസ്താവന ഇവിടെ ചേര്‍ക്കുന്നു.

    “ Supreme Court ruled that a nonprofit corporation law did not confer any authority to inspect the contribution records of individual members.The court ruled that the right of inspection or disclosure of donor lists, and even if it did, such a provision would violate the First Amended freedom of association."

    ഈ കോടതിയുടെ തീരുമാനപ്രകാരം പള്ളിയുടെ വരവു ചിലവുകള്‍ മൊത്തമായി പുരോഹിതനു പരിശോധിക്കാം. എന്നാല്‍ ഓരോ വ്യക്തിയുടെ വേര്‍തിരിച്ചുള്ള കണക്കുകള്‍ നോക്കി പരസ്യപ്പെടുത്തുന്നതും നിയമ ലംഘനം ആണ്. അമേരിക്കന്‍ പൌരാവകാശത്തിനും എതിരാണ്. "The court ruled that the right of inspection did not extend to donor lists. It noted that "the statute does not expressly require that contributors' identities be made available to the public."

    വരുമാനത്തിന്റെ പത്തു ശതമാനം കൊടുത്തു കൊള്ളാമെന്നു ഉടമ്പടി പള്ളിയുമായി ഉണ്ടാക്കിയെങ്കില്‍ നികുതി കൊടുത്ത പേപ്പറുകള്‍ പള്ളിക്കു ആവശ്യപ്പെടാം.നിയമത്തിനു അവിടെ വ്യക്തിയെ രക്ഷിക്കുവാന്‍ സാധിക്കുകയില്ല. മണ്ടന്മാരായ വിശ്വാസികള്‍ അങ്ങനെ ഉടമ്പടി ഒപ്പുവെച്ചു പള്ളിയെ പ്രീതിപ്പെടുത്തുമെന്നും സംശയമില്ല.

    ഷിക്കാഗോ സീറോ മലബാര്‍ പള്ളിയുടെ മുമ്പില്‍ പണം കൊടുത്ത ഡോണര്‍മാരുടെ വിവരങ്ങള്‍ ഫലകത്തില്‍ പ്രദര്ശിപ്പിച്ചിട്ടുണ്ട്. അത് കണ്ടു അഭിമാനിക്കുന്ന ചില അല്പ്പന്മാരുടെ
    അപകര്ഷാബോധം അവിടെ പ്രതിഫലിക്കുന്നതും കാണാം.

    ReplyDelete
  2. അമേരിക്കയിലെപ്പോലെ യൂറോപ്പിലും പള്ളിക്ക് ഓരോരുത്തരും എന്ത് കൊടുക്കണം എന്നതിന് അതാതു രാജ്യത്തിന്റെ നിയമമുണ്ട്. ഉദാ: സ്വിറ്റ്സര്‍ലന്റില്‍ ഏതെങ്കിലും ക്രിസ്തീയ വിഭാഗത്തില്‍ അംഗത്ത്വമുള്ള ഒരാള്‍ക്ക്‌ വാര്‍ഷിക വരുമാനം 1൦൦'൦൦൦ സ്വിസ് ഫ്രാങ്ക് ആണെങ്കില്‍ പള്ളിക്ക് കൊടുക്കേണ്ട ആദായനികുതി ഒരു വര്ഷം ഏതാണ്ട് 1൦൦൦ ഫ്രാങ്ക് ആകും - ഏതാണ്ട് 60'000 രൂപാ. അത് മറ്റു ആദായ നികുതികളുടെ കൂടെ ഗവണ്‍മെന്റിലേയ്ക്ക് അടക്കുകയാണ് ചെയ്യേണ്ടത്. ഓരോ പള്ളിക്കുമുള്ളത് അതില്‍ നിന്നാണ് കൊടുക്കുന്നത്. പിന്നെയും കൊടുക്കാനാഗ്രഹിക്കുന്നവര്‍ ഞായറാഴ്ച തോറും വട്ടിയില്‍ ഇഷ്ടമുള്ളത് ഇടുന്നു എന്നതിനപ്പുറം വേറെ പിരിവൊന്നും ഇല്ല. ഇത്തരം നിയമങ്ങളൊന്നും അറിയാതെ, അവിടെയൊക്കെ ചെന്ന് നമ്മുടെ പിരിവു വിരുതന്മാര്‍ ഓരോന്ന് കാട്ടിക്കൂട്ടുമ്പോള്‍, ചെയ്യേണ്ടത് എന്താണെന്ന് അവിടെയുള്ളവര്‍ അറിയണം. ഇവിടെ പരിശീലിച്ച താന്തോന്നിത്തരം അവിടെയും ചെലവകുമോ എന്ന് പരീക്ഷിക്കാന്‍ അവസരം കൊടുക്കരുത്.

    ReplyDelete