Translate

Saturday, September 22, 2012

പള്ളികുടിശികയുള്ള കുട്ടികളെ ‍വികാരി വേദപാഠ ക്ലാസുകളില്‍നിന്നും ഇറക്കിവിട്ടു


വേദപാഠ ക്ലാസ്സുകള്‍ അമേരിക്കയിലെ സീറോ മലബാര്‍ പള്ളികളില്‍  സൌജന്യമായിട്ടായിരുന്നു നാളിതു വരെ പ്രവാസി മലയാളികളുടെ കുഞ്ഞുങ്ങള്‍ക്കു നല്‍കിയിരുന്നത്.  വേദപാഠം പഠിപ്പിക്കുവാന്‍ ഉത്സുകരായ വോളണ്ടീയേഴ്സ് എല്ലാ ഇടവകകളിലും കുട്ടികള്‍ക്ക് ക്ലാസുകള്‍ നല്‍കി വരുന്നു.   പള്ളികുടിശിഖ വരുത്തുന്ന മാതാപിതാക്കളുടെ മക്കളെ  പഠിപ്പിക്കുവാന്‍ പാടില്ലായെന്ന് കാണിച്ചു അടുത്ത കാലത്ത് ഷിക്കാഗോ രൂപതയില്‍നിന്നു കല്‍പ്പനകള്‍ എല്ലാ പള്ളികളിലും അയച്ചെന്നും അറിയുന്നു. അമേരിക്കയില്‍ ന്യുജെഴ്സിയില്‍ സീറോ മലബാര്‍രൂപത വക   ഗാര്‍ഫീല്ഡു പള്ളിയില്‍(Garfield) കുടിശികക്കാരായ ഏതാനും മാതാപിതാക്കളുടെ മക്കളെ വേദപാഠ ക്ലാസുകളില്‍നിന്നും വികാരി ഇറക്കി വിട്ടതായും അറിയുന്നു. അമേരിക്കന്‍ നിയമങ്ങളെ  മറികടന്നു പള്ളിക്കകത്തും പുറത്തും  എതിര്‍വാക്കു പറയുന്നവര്ക്കെതിരെ ഗുണ്ടാകള്‍ പള്ളിയില്‍
 ഭീഷണിയും മുഴക്കുന്നുണ്ട്‌.  വികാരിയുടെ സഹായ സഹകരണവും ഉണ്ട്. ഈ വികാരിയുടെ കഴിഞ്ഞ കാല ചരിത്രങ്ങളും പേരും ഫോട്ടോയും ലഭിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ തെളിവുകള്‍ ലഭിച്ചു കഴിഞ്ഞാല്‍ അല്‍മായ ശബ്ദത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്. പുറത്താക്കപ്പെട്ട കുട്ടികള്‍ കരഞ്ഞുകൊണ്ടായിരുന്നു അന്നു വേദപാഠ ക്ലാസ്സുകള്‍ വിട്ടത്. ഒരു കുട്ടിയുടെ രക്ഷകര്‍ത്തവില്‍നിന്നും ലഭിച്ച വിവരങ്ങളാണിവ.


ന്യുജേഴ്സിയിലുള്ള ഗാര്‍ഫീല്ഡുപള്ളി സീറോ മലബാര്‍ റീത്തുകാരുടെതെങ്കിലും യഥാര്‍ഥത്തില്‍ കാനോന്‍ നിയമം അനുസരിച്ച് ന്യുജേഴ്സി മെത്രാന്റെ കീഴിലാകുവാനെ സാദ്ധ്യതയുള്ളൂ. അമേരിക്കന്‍ കത്തോലിക്കാ സഭയില്‍ വേദപാഠങ്ങള്‍ സൌജന്യമായി നല്‍കുന്നു. കാനോന്‍ നിയമങ്ങളെ മറികടന്നു ഷിക്കാഗോ രൂപതയുടെ കല്‍പ്പന വികാരി അനുസരിക്കേണ്ടതായി ഇല്ല. അമേരിക്കന്‍രൂപതാ നിയമങ്ങളെ ലംഘി ച്ചു ഇത്തരം കടുത്ത തീരുമാനങ്ങള്‍ എടുത്ത വികാരിക്കെതിരെ ശക്തമായ നടപടികള്‍ക്കും അമേരിക്കന്‍ രൂപതാ മേത്രാനില്നിന്നും അര്‍ഹനാണ്. ഗുണ്ടാകളെ  ഭയന്നു കുഞ്ഞാടുകളും നിശബ്ദരായി ഇരിക്കുന്നു.

 വേദപാഠ ക്ലാസ്സില്‍ ചേരുമ്പോള്‍ കുട്ടികളെകൊണ്ട് ഇംഗ്ലീഷില്‍ ചൊല്ലിപ്പിക്കുന്ന പ്രതിജ്ഞയുടെ തര്‍ജിമ ഇങ്ങനെ, "ദൈവനാമത്തില്‍ വേദപാഠ പഠിതാവായ ഞാന്‍ (പേര്---)    ലോക സാഹോദര്യത്തിലും ക്രിസ്ത്യന്‍ പരിശുദ്ധിയിലും ഹൃദയം അര്‍പ്പിച്ചു  യേശുവിന്‍ പാദങ്ങളില്‍ സ്വയം വിളിക്കായി വിശ്വസിച്ചു പ്രതിജ്ഞ ചെയ്യുന്നു.  അവളുടെ പൈതൃക സ്വത്തായ ആത്മീയപാരമ്പര്യത്തിലും മഹത്വത്തിലും  എന്റെ വിശുദ്ധമായ  സഭയെ ഞാന്‍ സ്നേഹിക്കുന്നു.  അഭിമാനിക്കുന്നു . സഭയുടെ പഠനങ്ങള്‍ അനുസരിക്കുകയും പതിവായി മുടങ്ങാതെ വേദപാഠ ക്ലാസ്സുകളില്‍ ഹാജരാവുകയും ചെയ്തു കൊള്ളാമെന്നും ഇതിനാല്‍ പ്രതിജ്ഞ ചെയ്തുകൊള്ളുന്നു. മാര്‍പാപ്പ, മെത്രാപോലീത്താ , മെത്രാന്‍, മേല്പ്പട്ടക്കാര്‍, അദ്ധ്യാപകര്‍, മാതാപിതാക്കള്‍ എന്നിങ്ങനെ ഏവരെയും  ബഹുമാനിക്കുകയും വന്ദിക്കുകയും ചെയ്തുകൊള്ളാമെന്നും പ്രതിജ്ഞചെയ്യുന്നു."

"In the name of God / I, the catechism student / pledge myself / to be faithful to my call / towards universal brotherhood / and Christian holiness. I love my Church. I am proud of / its rich and varied spiritual heritage. I pledge myself / to abide by the teachings of the Church. I shall attend / the catechism classes regularly. I pledge to respect and honor / the Pope, Major Archbishop / Archbishop / the parish priest / teachers / and my parents. Lord Jesus, bless all of us."



 നോക്കൂ, ജനിപ്പിച്ച മാതാപിതാക്കള്‍ക്കും പഠിപ്പിച്ച ഗുരുവിനും കൊടുത്തിരിക്കുന്ന സ്ഥാനം പള്ളിയില്‍ പൊട്ടത്തരം പഠിപ്പിക്കുന്ന പട്ടക്കാരന്‍ കഴിഞ്ഞെന്നതും കൌതുകകരമാണ്. പ്രതിജ്ഞയില്‍ ബിഷപ്പ്തൊട്ടു മാര്‍പാപ്പാവരെ  വന്ദിക്കണം. ഒരുതരം മസ്തിഷ്ക്ക പ്രഷാളനത്തില്ക്കൂടി കുട്ടികളുടെ മനസ്സില്‍ അടിമ വ്യവസ്ഥിതി സൃഷ്ടിക്കുകയാണ്. ഇവര്‍ക്ക് എന്ത് ആത്മീയ പാരമ്പര്യം അല്ലെങ്കില്‍  ക്രിസ്ത്യന്‍ പരിശുദ്ധിയാണുള്ളത് കുട്ടികളുടെ പ്രതിജ്ഞയില്‍നിന്നും  മനസിലാകുന്നില്ല.  പള്ളി കുടിശിക തന്നില്ലെങ്കില്‍ പുരോഹിതന് തോന്നുമ്പോള്‍ കുട്ടികളെ പറഞ്ഞു വിടാമെന്നും പ്രതിജ്ഞ ചെയ്യിപ്പിക്കുന്നില്ല.

 സീറോമലബാര്‍ പള്ളികളിലെ നിയമാവലികളില്‍ വേദപാഠ ക്ലാസ്സുകളിലെ ഫീസ്‌ സംവിധാനം വ്യക്തമായി വിവരിച്ചിട്ടുണ്ട്.  "No fees are charged for the catechism. There are very minor expenses for the education materials. The teachers are volunteers."  "വേദപാഠ ക്ലാസുകളില്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല. പുസ്തകം മേടിക്കുന്ന നിസാര ചിലവുകള്‍ കുട്ടികള്‍ വഹിച്ചാല്‍ മതിയാകും."  ഇന്റര്‍നെറ്റ് വഴിയും മാതാപിതാക്കള്‍ക്ക് നല്‍കിയ നിയമാവലിവഴിയും ഫീസില്ലെന്നു വാഗ്ദാനം ചെയ്തിട്ടു,  കുട്ടികളുടെ പഠനത്തിന്റെ ഇടയ്ക്കുവെച്ച് പള്ളി കുടിശികയുടെ പേരില്‍ വേദപാഠക്ലാസുകള്‍ നിഷേധിച്ച ഈ പുരോഹിതനു ധാര്‍മ്മിക ബോധം ഇല്ലെന്നും വ്യക്തമാണ്. സഭാ നിയമങ്ങള്‍ തിരസ്ക്കരിച്ച ഈ മാന്യ പുരോഹിതന്റെ തീരുമാനം അങ്ങേയറ്റം സംസ്ക്കാര രഹിതവും നീചവുമാണ്. കുഞ്ഞുങ്ങളുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യലുമാണ്. സീറോ മലബാര്‍ സഭയുടെ പാരമ്പര്യത്തിനും കളങ്കമെന്നു പറയാം. 

വികാരിയുടെ ലക്‌ഷ്യം പണമല്ലെങ്കില് മതബോധന ക്ലാസുകള്‍ പള്ളികളില്‍ നിറുത്തല്‍ ചെയ്യരുതോ? അമേരിക്കയിലും വേദപാഠം പഠിപ്പിക്കല്‍വഴി വര്‍ഗീയവിഷം കുത്തി വെക്കുവാന്‍ സീറോമലബാര്‍ പുരോഹിതരെക്കാള്‍ കഴിവ് മറ്റാര്‍ക്കുമില്ല. കുട്ടികള്‍വഴി കുറെ കഴിയുമ്പോള്‍ ഈ പുരോഹിതര്‍ മാതാപിതാക്കളുടെ സ്വത്തുക്കള്‍ തട്ടിയെടുക്കുന്ന കഥകളും കേള്‍ക്കാം. പള്ളികളില്‍ വേദപാഠങ്ങള്‍ പഠിപ്പിച്ചു ക്രിസ്തുവിനെ ഇല്ലാതാക്കി. രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ വേദപാഠങ്ങള്‍ക്ക് ഏകീകൃത ടെക്സ്റ്റു
ബുക്കുകള്‍ ആഗോള സഭയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഒരേയൊരു ക്രിസ്തുവിന്റെ വചനങ്ങള്‍ വളച്ചൊടിച്ചു ഓരോരുത്തരുടെയും ഭാവനക്ക് അനുസരിച്ച് വേദപാഠം പഠിപ്പിക്കും. കൂടുതലും മെത്രാന്മാരെയും പുരോഹിതരെയും പുകഴ്ത്തിയുള്ള ക്ലാസ്സുകളായിരിക്കും എടുക്കുക.


അമേരിക്കയിലെ മലയാളീകത്തോലിക്കര് പൌരസ്ത്യസഭകളുടെ ഭാഗമല്ല. അവര് മാത്രുസഭയില് നിന്നും പിരിഞ്ഞ സീറോ മലബാര് ലത്തീന് കത്തോലിക്കരാണ്. ലത്തീന് മെത്രാപ്പോലീത്തായുടെ കീഴിലുള്ളവരാണ്. ഇങ്ങനെയുള്ള കുട്ടികളെ തോമ്മായുടെ കുരിശും താമരരൂപങ്ങളും പൈതൃകത്വവും പഠിപ്പിച്ചു
ചിന്താക്കുഴപ്പത്തില്‍ ആക്കുന്നതും ഈ കുട്ടികളോട് ചെയ്യുന്ന ഒരു വഞ്ചനകൂടിയാണ്.

കുട്ടികള്‍ പരസ്പരം ഇഷ്ടപ്പെട്ടു വളര്‍ന്നു കഴിയുമ്പോള്‍
ഒരേ സമുദായത്തില്നിന്നും വിവാഹിതരാകുവാനുള്ള സാഹചര്യം വേദപാഠ ക്ലാസ്സുകള്‍വഴി പ്രയോജനപ്പെടുമെന്നും പുരോഹിതര്‍ അഭിപ്രായപ്പെടുന്നു.
അമേരിക്കയില്‍ വളര്‍ന്ന കുട്ടികളില്‍ പത്തുശതമാനം പോലും സ്വന്തം സമുദായത്തില്‍ നിന്നും വിവാഹം കഴിച്ചതായി അറിവില്ല. കൂടുതല്‍ മയക്കു മരുന്നു കുട്ടികളും ക്രിമിനലുകളും വേദപാഠം ലഭിച്ചവരെന്നുള്ളതാണ് വിരോധാഭാസം. ഇവരുടെ ഇടയില്‍ കറമ്പികളും മെക്സിക്കന്സും അപരിഷ്കൃത ജാതികളില്‍ നിന്നുമുള്ള   ബന്ധുതകള്‍ സാധാരണമാണ്. കൌമാരം തികഞ്ഞാല്‍  ഒരാള്‍പോലും പള്ളിയില്‍ വരാറില്ല. അവര്‍ക്ക് വേണ്ടി പ്രത്യേക കുര്‍ബാനകള്‍ ഉണ്ടെങ്കിലും  പുരോഹിതരുടെ നാടന്‍ മംഗ്ലീഷ് പ്രസംഗങ്ങള്‍ ഈ നാട്ടില്‍ ജനിച്ചു വളര്‍ന്നവരോട് ഒരു കൊല തന്നെയാണ്. അറുപതിനു മുകളിലുള്ള വൃദ്ധജനങ്ങള്‍ ആണ് എന്നും പള്ളിനിറയെ ഉള്ളതും.

 കുടിശ്ശിക വരുത്തിയ മാതാപിതാക്കളുടെ കുഞ്ഞുങ്ങളെ വേദപാഠ ക്ലാസ്സുകളില്‍നിന്നു പുറത്താക്കിയ തീരുമാനങ്ങള്‍ ന്യായികരിക്കുവാന്‍ സാധിക്കുകയില്ലെന്നുള്ളത് ശരി. എന്നാല്‍ ആ കുട്ടികള്‍  പുരോഹിതരോട് പകയുണ്ടായി, ഭാവിയില്‍ സ്വതന്ത്ര ചിന്താഗതിക്കാരായി വളരുമെന്നതില്‍ സംശയമില്ല. പള്ളി ഉണ്ടാക്കുന്നതുവരെ അല്മേനി വേണം. പണവും വേണം. 
അധികാരവും പണവും, സംസ്ക്കാരമില്ലാത്ത ഇത്തരം പുരോഹിതന്റെ കൈവശം ലഭിച്ചാല്‍ ഗാര്‍ഫീല്ഡുപള്ളി ചരിത്രം  എവിടെയും ആവര്‍ത്തിക്കും. പുരോഹിതനെ എന്തിനു കുറ്റം പറയുന്നു. അയാള്‍ക്ക്‌ ശാപ്പാടും കൊടുത്തു കാറും താമസവും നല്‍കി പുറത്തു തലോടി നടക്കുന്ന കുഞ്ഞാടുകളെയും തോളുരുമ്മി നടക്കുന്ന ഗുണ്ടാകളെയും അല്ലെ പൊതു ജനദ്രോഹികളായി കാണേണ്ടത്.


ചാന്‍സലര്‍മാര്‍ ഭരിക്കുന്ന അങ്ങാടിയത്തിന്റെ ഓഫീസില്‍നിന്നു പള്ളിക്കു പത്തുശതമാനം നിര്‍ബന്ധമായി പിരിക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍  എല്ലാ പള്ളികളിലും അയച്ചുവെന്നും പറയുന്നു. സര്‍ക്കാരിനുപരിയായി പത്തുശതമാനം നിര്‍ബന്ധമായി പിരിക്കുന്നതു ഈ നാട്ടില്‍  നിയമ വിരുദ്ധമല്ല.  അമേരിക്കയില്‍ അങ്ങനെ ഒരു നിയമം പള്ളികള്‍ക്ക് ബാധകമല്ല.  ഓരോരുത്തര്‍ക്കും കിട്ടുന്ന വരുമാനത്തിന്റെ ചെക്ക് പള്ളിയില്‍ മേടിച്ചു രസീത് മേടിക്കണമെന്നും നിയമങ്ങള്‍ ഉണ്ടാക്കാം. അത്തരം നിയമങ്ങള്‍ ഇന്നു നവീകരണ സഭകളിലെ വെന്തിക്കോസ് സഭകളില്‍ ഉണ്ട്. കൃത്യമായി സഭാമക്കളില്‍നിന്നും അവര്‍ പിഴിയുന്നുമുണ്ട്.

 അമേരിക്കന്‍ നിയമങ്ങള്‍ കര്‍ശനമല്ലാത്ത സ്ഥിതിക്ക്  ദശാംശ നിയമം പ്രവാസി സീറോമലബാര്‍ രൂപതകളില്‍ നടപ്പിലാക്കുവാനും പ്രയാസമില്ല. പള്ളിയുമായി അടുത്തു നില്‍ക്കുന്ന തീവ്ര കത്തോലിക്കരും പള്ളി നടത്തിപ്പിന്റെ സുഗമമായ നടത്തിപ്പിനു ഈ നിയമം ആവശ്യമെന്നു കരുതുന്നു. പള്ളി തൊഴിലാളികളായ അച്ചന്മാരുടെ ജീവിത നിലവാരമനുസരിച്ചുള്ള  പണം വിശ്വാസികളില്‍നിന്നും ലഭിക്കുന്നില്ല. മാമ്മോദീസാ, ആദ്യ കുര്‍ബാന, വിവാഹം, മരണം എന്നിവകളില് ‍നിന്നുള്ള വരുമാനം വിശ്വാസികളില്നിന്നു ലഭിക്കുന്നത് കണക്കില്‍ ഉള്‍പ്പെടുത്താറില്ല.

രണ്ടാം തലമുറകളായ മലയാളീ യുവാക്കള്‍ പള്ളികളില്‍ വിവാഹം കഴിക്കുന്നവരും ചുരുക്കം. പുരോഹിതരുടെ അമിതമായുള്ള ധനത്തിന്റെ അത്യാഗ്രഹം  പള്ളികളുടെ അന്ത്യവും കുറിക്കുന്നതായി ചിലര്‍ കരുതുന്നു. പള്ളികളില്‍ ഇന്നു പോവുന്ന ചെറുപ്പക്കാര്‍ പലരും ആത്മീയം തേടിയല്ല മറിച്ചു ഒരു സമൂഹ കൂടികാഴ്ചയ്ക്ക് വേണ്ടിയും കൂടിയാണ്. കുര്‍ബാന കഴിഞ്ഞു കുടുംബങ്ങള്‍ സ്പോന്‍സര്‍ ചെയ്യുന്ന കാപ്പി സല്‍ക്കാരങ്ങളും
ഉണ്ട്.  അവിടെ കുശല വര്‍ത്തമാനങ്ങളും ആകാം.വേഷഭൂഷാദികള്‍ക്കും പൊങ്ങച്ചത്തിനും ഗോസ്സിപ്പിനും ഒരു അവസരവേദിയും.

2 comments:

  1. ഒന്നാമത് എന്തിനാണ് അമേരിക്കയില്‍ വസിക്കുന്ന കത്തോലിക്കര്‍ അവിടെ സീറോ മലബാര്‍ പള്ളികള്‍ സ്ഥാപിക്കാന്‍ കൂട്ട് നില്‍ക്കുന്നതും അവിടെ പോകുന്നതും എന്ന് ചോദിക്കേണ്ടിവരുന്നു. ഓവര്‍ റ്റൈമിന്റെ കൂടുതല്‍ കാരണം നന്നായി ഇംഗ്ലീഷ് പഠിക്കാന്‍ പറ്റിയില്ലായിരിക്കാം. പത്തുനാല്പതു കൊല്ലമായി അമേരിക്കയിലും കാനഡയിലും വസിക്കുന്ന മലയാളികള്‍ പൊട്ട ഇംഗ്ലീഷ് തട്ടിമുട്ടി പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. രണ്ടാമത്, മലയാളം കുര്ബാനക്കായി സീറോ മലബാര്‍ തന്നെ വേണ്ടിവരുന്നെങ്കില്‍, അവിടെ അരുതായ്കകള്‍ നടത്തുന്ന വൈദികരെ നിലയ്ക്ക് നിര്‍ത്താന്‍ അവര്‍ക്കാകുന്നില്ലെങ്കില്‍ അവര്‍ അവരുടെ വീട്ടിലിരുന്നു പ്രാര്‍ത്ഥന ചൊല്ലട്ടെ. സ്വന്തം കാര്യം നോക്കാന്‍ പറ്റാത്തവര്‍ പള്ളിയില്‍ പോകേണ്ടാ എന്ന് വയ്ക്കട്ടെ, അല്ലെങ്കില്‍ വേറെ പണി നോക്കട്ടെ. ഇവിടെ നിന്ന് യേശുവിനെ അയച്ച് അവിടെയുള്ള പുരോഹിത കച്ചവടക്കാരെ ചാട്ടവാറിനു അടിപ്പിക്കാന്‍ നമ്മള്‍ തുനിയേണ്ടതില്ല. നമുക്ക് ഇവിടെത്തന്നെ ചാട്ടകള്‍ മതിയാകുന്ന ലക്ഷണമില്ല.

    ReplyDelete
  2. സീറോമലബാര്‍ പള്ളികള്കൊണ്ട് ചിലര്‍ക്ക് നേതൃസ്ഥാനവും നാട്ടില്‍നിന്നു
    അച്ചന്മാര്‍ക്ക് അമേരിക്കയില്‍ വരുവാനുള്ള അവസരവും ലഭിച്ചു. സാക്ക് പറഞ്ഞതും സത്യമാണ്. ഒരു ചതുര്‍ശമൈയില്‍ ചുറ്റളവില്‍ നാലു കത്തോലിക്ക പള്ളികളെങ്കിലും മിക്ക പ്രദേശങ്ങളിലും ഉണ്ട്. 1985നു മുമ്പ് സീറോമലബാര്‍ പള്ളികള്‍ അമേരിക്കയില്‍ ഉണ്ടായിരുന്നില്ല. പലരുടെയും വീടുകളില്‍ വന്നു അച്ചന്മാര്‍ കുര്‍ബാന ചൊല്ലുമായിരുന്നു. പഠിക്കാനെന്നും പറഞ്ഞു എല്ലാ സഭകളില്‍ നിന്നും തെക്കോട്ടും വടക്കോട്ടും നടക്കുന്ന തൊഴിലില്ലാത്ത മലയാളീ അച്ചന്മാര്‍ അനേകര്‍ ഈ നാട്ടില്‍ ഉണ്ട്.വീട്ടില്‍ കുര്‍ബാന ചൊല്ലുവാന്‍ വിളിച്ചാല്‍ ഏതു സമയത്തും അവര്‍ ഓടിവരും.

    വെറുതെ നേതാവാകാനും തല്ലുകൂടാനും സീറോ മലബാര്‍ പള്ളികള്‍കൊണ്ട് ചിലര്‍ക്ക് പ്രയോജനം ലഭിക്കുന്നുണ്ട്.വളരെയധികം മൈത്രിയില്‍ ജീവിച്ചിരുന്ന കുടുംബങ്ങളെ തമ്മില്‍ ശതൃതയില്‍ ആക്കിയത് ഈ ആച്ചന്മാരാണ്. അച്ചന്റെ ശിങ്കിടിയായും പള്ളിയുടെ ഒരു സ്ഥാനവും കിട്ടിയാല്‍ പ്രവാസിക്ക് എല്ലാം തികഞ്ഞുവെന്നും തോന്നല്‍ ഉണ്ട്. സഭയെപ്പറ്റി കുറച്ചെങ്കിലും ബോധമുള്ളവന്‍ നാണംക്കെട്ട പള്ളിസ്ഥാനത്തിനു പോകാറുമില്ല.

    ReplyDelete