Translate

Wednesday, September 19, 2012

അജ ലേഖനം ( ആട് ലേഖനം )

വന്ദ്യമെത്രാന്മാരെ  വാത്സല്യ തന്തകളെ ,

രണ്ടു അപേക്ഷകള്‍ മാത്രമാണ്  ഉള്ളടക്കം , കാലുകള്‍ നിലത്തു തൊടാതെ സ്തുതികളില്‍ വസിക്കുന്ന നിങ്ങള്ക്ക് ഇത് 
എത്ര മാത്രം മനസ്സിലാക്കാനാവും എന്നറിയില്ല .
1 )    നാട്ടില്‍ നിറുത്താന്‍ കൊള്ളാത്ത വൈദികരെ ദയവായി വിദേശ രാജ്യങ്ങളിലേക്ക് കയറ്റി വിടരുത് .പതിവ് പോലെ അവരെ ബിഷപ്പ് ഹൌസില്‍ കുറ്റിയടിച്ച് നിറുത്തുകയോ മിഷന്‍ പ്രവര്‍ത്തനത്തിന് വിടുകയോ ആയിക്കോ .
2 )  കരിസ്മാറ്റിക് മനോരോഗം ഇല്ലാത്ത പുരോഹിതരെയാണ് ഇവിടെ ആവശ്യം .സഭകളെ തമ്മിലടിപ്പിക്കുന്ന പൊളിറ്റിക്സ് കളിക്കുന്ന 
കരിസ്മാട്ടിക്കുകാരെകൊണ്ട് എളുപ്പം കുറെ പണം നാട്ടിലേക്കു കടത്താന്‍ സാധിച്ചു എന്നിരിക്കും -എന്നാല്‍ അത് കടുവെട്ടു പോലെ താല്‍കാലികം
മാത്രം ആണ് .അടുത്ത തലമുറ ക്രിസ്സ്മസ്സിനെങ്ങിലും ആണ്ടില്‍ ഒരിക്കല്‍ പള്ളിയില്‍ പോകണം എന്ന് നിങ്ങള്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്ടെങ്ങില്‍ 
ഇന്ഗ്ലാണ്ടിലുള്ള കരിസ്മാറ്റിക് വട്ടന്മാരെ നിയന്ത്രിച്ചേ മതിയാവൂ . മതത്തിനു യാതൊരു പ്രസക്തിയും ഇല്ലാത്ത ഒരു രാജ്യത്തു അതി തീവ്ര മണ്ടത്തരങ്ങള്‍  എത്ര മാത്രം ചിലവാകും ?വിദേശത്ത് ആത്മീയത ഇല്ല എന്നാണ് ചില മണ്ടന്മാരുടെ    പ്രസ്താവന .ഈ രാജ്യത്തുള്ള അല്മായര്‍ ഒരു പുതിയ അച്ചന്‍ എത്തിയാല്‍ ഉടനെ പുള്ളിക്കും മാര്‍ക്കിടും - ആത്മീയത ഉള്ളവനോ ഇല്ലാത്തവനോ / വരം ഉള്ളവനോ ഇല്ലാത്തവനോ എന്ന് .
താല്‍ക്കാലികമായ സാമ്പത്തിക ലാഭത്തിനായി ഇവരെ കയറഴിച്ചു വിടരുതെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചു കൊണ്ട്  
നന്ദിപൂര്‍വ്വം     
ഒരു  കുഞ്ഞാട്      

3 comments:

 1. ഞാന്‍ കാരിസ്മാറ്റിക് ധ്യാനം കൂടിയിട്ടില്ല, പ്രസംഗം കേട്ടിട്ടുമില്ല. എന്നാല്‍ സേവിയര്‍ ഖാന്‍ വാട്ടായി സ്പ്രിങ്ങില്‍ ചവിട്ടി നിന്ന് വേദപുസ്തകത്തിന്റെ താളുകള്‍ കാണാതെ ഉദ്ധരിച്ചുകൊണ്ട് ഒരു പ്രത്യേക തരത്തില്‍ വളിച്ച വായുമായി prais the lord ഉം alleeelooooyaaa യും ആവര്‍ത്തിക്കുന്നത് റ്റി വി യില്‍ കണ്ടിട്ടുണ്ട്. അതാണ്‌ കാരിസ്മാറ്റിക് രീതിയെങ്കില്‍, ഇത്തരക്കാരെ അടിച്ചു തറയില്‍ ഇടണം എന്നേ ഞാന്‍ പറയൂ. എന്തൊരു പൈത്യം!
  അതുപോലെ തന്നെ അടി കൊള്ളേണ്ടവരാണ് പിരിവ് പിരിവ് എന്ന് മാത്രം തലയിലുള്ള വികാരിമാര്‍. വിശുദ്ധരുടെ ലിസ്റ്റില്‍ നിന്ന് വെട്ടിക്കളഞ്ഞ അരുവിത്തുറ വെല്ലിച്ചന് മുഴുവട്ടുള്ളവര്‍ കൊണ്ടെക്കൊടുക്കുന്ന നേര്ച്ചതന്നെ ദിവസം ലക്ഷം വരും. അതൊക്കെ എന്ത് ചെയ്യണമെന്നറിയാതെ ഇപ്പോഴത്തെ വികാരി ഒരു കുന്നു മുഴുവന്‍ വാങ്ങി, ഗീവര്‍ഗീസ് മൌണ്ട് ഉണ്ടാക്കുന്നുണ്ട്. കോടികള്‍ ആണ് നിര്‍മ്മാണച്ചെലവ്. അക്കൂടെ അരുവിത്തുറ കോളേജില്‍ എന്തോക്കെയോപുതിയ കോഴ്സുകള്‍ തുടങ്ങാന്‍ പോകുന്നു. തുടങ്ങട്ടെ. എന്നാല്‍ അതിനായി ഫുണ്ട് പിരിവ് തുടങ്ങിക്കഴിഞ്ഞു. അമ്പത് രൂപയുടെ കൂപ്പണ്‍ വില്‍ക്കാന്‍ പിള്ളേരെ അയച്ചിരിക്കുകയാണ്. ഇത്തരക്കാരെ അടിക്കണോ തൊഴിക്കണോ?

  ReplyDelete
 2. സഹോദരനെ മൂഡന്‍ എന്ന് വിളിക്കുന്നവനും വിധിക്കപ്പെടും. വട്ടായിയെ കേട്ടിരിക്കുന്നവരും ഇല്ലാത്ത ഗീവര്‍ഗീസിനു നേര്ച്ചയിടുന്നവരും വിഡ്ഢികളാണെന്നു പറയുന്നത് അവരെ വിഡ്ഢി എന്ന് വിളിക്കുന്നതിനു തുല്യമല്ലോ? എല്ലാ സൃഷ്ടികളും ഈശ്വരന്റെ പവിത്രമായ ദാനമാണെന്നും എന്തുദ്ദേശ്യത്തോടെ അവര്‍ക്ക് ഓരോ കഴിവുകള്‍ കൊടുത്തിരിക്കുന്നു എന്നും നമുക്കറിയില്ലല്ലോ. എന്തെങ്കിലും നല്ല ഉദ്ദേശ്യമില്ലാതെ നമ്മെപ്പോലെ അവരും അവരെ വഴി തെറ്റിക്കുന്നവരും പ്രാണന്‍ ശ്വസിക്കുമായിരുന്നില്ല. നമ്മെപ്പോലെ സൂര്യോദയത്തെയും അസ്തമയത്തെയും കാണുമായിരുന്നില്ല. അതുകൊണ്ട് അവരെ അപമാനിക്കരുത്. ഒരു പക്ഷെ, സഭയുടെ ശുദ്ധീകരണം നടപ്പാകാന്‍ ഇവര്‍ ചെയ്തുകൂട്ടുന്ന വിവരക്കേടുകള്‍ ആവശ്യമായിരിക്കാം. ഇതൊക്കെ കണ്ടു മടുത്തായിരിക്കാം ദൈവജനം സംശുദ്ധമായ ഒരു സമൂഹത്തിനും ജീവിതപദ്ധതിക്കും വേണ്ടി ദാഹിക്കാന്‍ തുടങ്ങുക!

  ReplyDelete
 3. വിദേശങ്ങളില്‍ സാധാരണ അരമനയില്‍നിന്നു ബിഷപ്പ് പറഞ്ഞുവിടുന്നതു നാട്ടില്‍ കുറ്റിയും പറിച്ചു നടക്കുന്ന അച്ചന്മാരെയാണ്. വഴിക്കവലകളില്‍ ചന്തപ്രസംഗം നടത്തിയിരുന്ന തീപ്പൊരി മതപ്രഭാഷകരെക്കാളും അധപതിച്ചവരാണ് കരിഷ്മാറ്റിക്ക് പുരോഹിതര്‍. പൊന്‍കുന്നത്തു ഒരു കരിഷ്മാറ്റിക്കു പുരോഹിതന്‍ കന്യാസ്ത്രിക്കു ദിവ്യഗര്‍ഭം സമ്മാനിച്ചെന്നു അത്മായശബ്ദത്തില്‍ വായിച്ചിരുന്നു. അദ്ദേഹം ഇപ്പോള്‍ എവിടെയെങ്കിലും പ്രവാസി മലയാളികളുമായി കഴിയുന്നുണ്ടാകും. അപ്പനില്ലാത്ത കുട്ടി അനാഥശാലയിലും.

  കരിഷ് മാറ്റിക്ക് സംഘടനകളെ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
  മാനസിക ആശുപത്രിയില്‍ വരുന്നവരില്‍ ഏറെയും പോട്ടയില്‍ നിന്നു ധ്യാനം കൂടിയതിന്റെ ഫലമെന്നും ഒരു പത്രവാര്‍ത്ത കണ്ടു. ഈ വട്ടായി എന്നു പറയുന്ന പുരോഹിതന്‍ ഒരു മുസ്ലിംമുള്ളാ ആയിരുന്നു. അദ്ദേഹം അറബിയില്‍ എന്തോ ചൊല്ലി മലയാളത്തില്‍ തര്‍ജിമ ചെയ്താല്‍ പരിശുദ്ധ ആത്മാവിന്റെ വരപ്രസാദം ഭക്തജനങ്ങള്‍ക്ക്‌ ലഭിച്ചതുപോലെയായി. മുള്ളാ ആയിരുന്നപ്പോള്‍ വലിയ വരുമാനം ഇല്ലാത്തതുകൊണ്ട് വൈദികനായി, പണം കുന്നുകൂട്ടുന്ന കരിസ്മാറ്റിക്ക്കാരനും ആയി. അനേകരെ വഴിതെറ്റിച്ചു, മാനസിക വിപ്രാന്തിയും നടത്തി പണം ഉണ്ടാക്കുന്ന കരിസ്മാറ്റിക്ക് പ്രസ്ഥാനങ്ങളെ ഇല്ലാതാക്കിയില്ലെങ്കില്‍ കേരളം ഭ്രാന്താലയത്തിലേക്ക് നീങ്ങും.

  അമേരിക്കയിലും ബ്രിട്ടനിലും ഉള്ള മലയാളീസ്ത്രീകള്‍ ഡബിള്‍ഷിഫ്റ്റ് ജോലിയുമായി തിരക്കിലെങ്കിലും കെട്ടിയവന് ഭക്ഷണം ഉണ്ടാക്കുന്നതിനു മുമ്പ് അച്ചന്റെ പള്ളികപ്പേളകളില്‍ ചെന്നു ഫ്രിഡ്ജു നിറച്ചും ഭക്ഷണംവെക്കും. അതിനായി പല കുടുംബങ്ങളെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭാഗ്യംകൊണ്ടു ചെറിയ കുട്ടികളെ സാധാരണ അച്ചന്റെ കപ്പേളയില്‍ കുഞ്ഞാടുകള്‍ അയക്കാറില്ല. എന്നും ചൂടുള്ള ഭക്ഷണം കിട്ടിയില്ലെങ്കില്‍ അച്ചനു വേഗം ദ്വേഷ്യം വരും. അച്ചന്‍ പറയുന്ന 'മെനു' അനുസരിച്ച് സ്ത്രീകള്‍ ഭക്ഷണം പാകപ്പെടുത്തി കൊള്ളണം. നല്ല രുചിയുള്ള ഭക്ഷണം എന്നു അച്ചന്റെ വായില്‍നിന്ന് കേള്‍ക്കുവാന്‍ സ്ത്രീകള്‍ ഇടിച്ചുതള്ളലാണ്." You look good today" എന്നു അച്ചന്റെ വാക്കും കൂടി കിട്ടിയാല്‍ പിന്നീടു പള്ളിമേട മുഴുവന്‍ എന്നും ശാപ്പാട്കാലവും ആഭരണസാരി മത്സരവും ആയി.കൊച്ചച്ചന്‍ ആണെങ്കിലും പ്രവാസികളുടെ ഇടയില്‍ കഴിയുമ്പോള്‍ ഭക്ഷണം കഴിച്ചു ചിലരുടെ വയറും പെട്ടെന്നു വീര്‍ക്കുന്ന സ്വഭാവവും കാണുന്നു.

  അച്ചന്‍ നാട്ടില് കേരളത്തില്‍ ബന്ധുക്കളെ കാണുവാന്‍ പോയാലും
  പെട്ടിനിറക്കുവാന്‍ മുടക്കില്ല. കുഞ്ഞാടുകളുടെ ഭാര്യ സമ്മാനങ്ങളും തുണിത്തരങ്ങളും അച്ചനു വേണ്ടത് മുഴുവനും വാങ്ങി നല്‍കി, കൂടെ ഡോളറും കൊടുത്തു വിമാനതാവളത്തിലും പരിവാരങ്ങള്‍ സഹിതം
  കൊണ്ടുപോയി വിട്ടുകൊള്ളും.സ്വന്തംകാര്യം വരുമ്പോള്‍ പിശുക്കിന്റെ അങ്ങേയറ്റവും.

  ReplyDelete