Translate

Wednesday, February 13, 2013

ഓശാന: എന്തുകൊണ്ട് ചര്‍ച്ച് ആക്ട്?


ജോസഫ് പുലിക്കുന്നേല്‍
(2013 ജനുവരി 20-ാം തീയതി കേരള സാഹിത്യ അക്കാഡമി ഓഡിറ്റോറിയത്തില്‍ കേരള കാത്തലിക് ഫെഡറേഷന്‍ സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധം)

ക്രൈസ്തവ സഭകളുടെ പൊതു സമ്പത്ത് ഭരിക്കുന്നതിന് ഒരു നിയമം വേണം എന്ന ആവശ്യത്തിന് അടിസ്ഥാനപരമായി രണ്ടു കാരണങ്ങളുണ്ട്. 

താഴെ ക്ലിക്ക് ചെയ്തു പ്രബന്ധം മുഴുവന്‍ വായിക്കുക: 


ഓശാന: എന്തുകൊണ്ട് ചര്‍ച്ച് ആക്ട്?:

'via Blog this'

1 comment:

  1. ഭാരതസഭ, മാര്‍ത്തോമ്മാ നിയമത്തിലാണ് പോര്‍ട്ടുഗീസുകാര്‍ വരുന്നതിനുമുമ്പ് ഭരണം നടത്തിയിരുന്നതെന്ന് ശ്രീ പുലിക്കുന്നന്‍ ലേഖനത്തില്‍ പലപ്രാവിശ്യം സൂചിപ്പിച്ചിരിക്കുന്നു. മാര്‍ത്തോമ്മാ ഇവിടെ എന്ത് നിയമമാണ് കൊണ്ടുവന്നത്. അപ്പസ്തോലന്മാരുടെ ചരിത്രങ്ങള്‍ മുഴുവനായുംതന്നെ ഐതിഹ്യങ്ങളാണ്. തോമസ്‌ അപ്പോസ്തോലന്റെ ഭാരതജീവിതത്തെ ഒരു ചരിത്രകാരനും വ്യക്തമായി തെളിയിക്കുവാന്‍ സാധിച്ചിട്ടില്ല. ശ്ലൈഹിക പാരമ്പര്യനിയമം അനുസരിച്ച് പതിനാറാം നൂറ്റാണ്ടുവരെ കേരളസഭയില്‍ ഭൌതിക സഭാഭരണകാര്യങ്ങളുടെ നടത്തിപ്പ് വിശ്വാസിസമൂഹം തെരഞ്ഞെടുക്കുന്നവരുടെ ചുമതലയിലായിരുന്നുവെന്ന് കേരളസഭാ ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കുടുംബത്തലവന്മാരും വൈദികരും ഉള്‍പ്പെട്ട യോഗം പള്ളിഭരണം നടത്തിയിരുന്നുവെന്ന് ഡോ. കൂടപ്പുഴ, ഡോ. മുണ്ടാടന്‍ എന്നീ സഭാചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഇടവക വൈദികരില്‍ പ്രായംചെന്ന വൈദികര്‍ മതകര്‍മ്മങ്ങള്‍ അനുഷ്ടിക്കുന്നതുകൂടാതെ പള്ളിയോഗത്തിന്റെ അദ്ധ്യഷനുമായിരുന്നു. പ്രാദേശിക ഭരണങ്ങള്‍ പല ഇടവകയിലെ ജനങ്ങള്‌ ഒന്നിച്ചുകൂടി തീരുമാനിച്ചിരുന്നു. അന്ന് സഭയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുവാനുള്ള ‍ അധികാരം മെത്രാന്മാര്‍ക്കോ പുരൊഹിതര്‍ക്കോ ഉണ്ടായിരുന്നില്ല. ഈ നിയമങ്ങളെ മാര്‍ത്തോമ്മാ നിയമങ്ങളായി ചില സഭാ ചരിത്രകാരന്മാര്‍ കണക്കാക്കുന്നു.

    ആദിമ നൂറ്റാണ്ടുകളിലെ ക്രിസ്തീയ സഭകളെ സംബന്ധിച്ച് വ്യക്തമായ ഒരു ചരിത്രം പുരാവസ്തു ഗ്രന്ഥത്താളുകളില്‌ എഴുതപ്പെട്ടിട്ടില്ല. മാര്‍ത്തോമ്മായുടെ ഭാരതത്തിലേക്കുള്ള വരവുതന്നെ ചരിത്രപരമെന്നു വ്യക്തമല്ല. ചരിത്രങ്ങളല്ലാത്ത വസ്തുതകളെ മാര്‍ത്തോമ്മാ നിയമങ്ങളെന്നു അനുമാനിച്ചാല്‍ സാധാരണ ജനത്തിനു ചരിത്രത്തെ അന്ധമായി വിശ്വസിക്കേണ്ടി വരും. അടിസ്ഥാനങ്ങളില്ലാത്ത നിയമങ്ങളെ എന്തിനു മാര്‍ത്തോമ്മാനിയമങ്ങള്‍ എന്ന് വിളിക്കുന്നു. പോര്‍ട്ടുഗീസുകാര്‍ ലാറ്റിന്‍ നിയമങ്ങള്‍ വേര്‍തിരിക്കുവാന്‍ നാട്ടു ക്രിസ്ത്യാനികളുടെ സമ്പ്രദായത്തെ മാര്‍ത്തോമ്മാനിയമങ്ങളെന്നു പേരു നല്‍കി നാട്ടുക്രിസ്ത്യാനികളെ കബളിപ്പിച്ചതാകാം.

    ReplyDelete