Translate

Friday, February 22, 2013

ഓശാന: പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം II


II
മാര്‍പ്പാപ്പയും ഇതര സഭകളും 

കത്തോലിക്കാസഭയൊഴിച്ചുള്ള മറ്റു ക്രൈസ്തവസഭകളും സമൂഹങ്ങളും മാര്‍പ്പാപ്പായുടെ മുന്‍പറഞ്ഞ ഉന്നതസ്ഥാനങ്ങള്‍ അംഗീകരിക്കുന്നില്ല. അതിന്ന് അവര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ താഴെ കൊടുക്കുന്നു:............ 

ഓശാന: പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം II:

'via Blog this'

1 comment:

  1. മാര്‍പാപ്പയും ഇതരസഭകളെന്നും തലവാചകം കണ്ടപ്പോള്‍ സഭകള്‍ തമ്മിലുള്ള ബന്ധങ്ങളുടെ ചരിത്രപശ്ചാത്താലം എന്നാണു ഞാന്‍ വിചാരിച്ചത്.വചനങ്ങളുടെ വെളിച്ചത്തില്‍ ഒരു സഭക്കും ക്രിസ്തുമുതലുള്ള പാരമ്പര്യത്തില്‍ എത്തുവാന്‍ സാധിക്കുകയീല്ല. ഒരു ചരിത്രകാരനും ക്രിസ്തുവിന്റെ സഭയേതെന്നു സ്ഥിതികരിക്കുവാന്‍ കഴിയുകയുമില്ല. ഈ ലേഖനത്തില്‍ കൊടുത്തിരിക്കുന്ന അങ്ങോട്ടും ഇങ്ങോട്ടും ഉരുട്ടിയും ചതച്ചുമുള്ള വചനങ്ങള്‍കൊണ്ടുള്ള വാദഗതികള്‍ മാര്‍ട്ടിന്‍ലൂതര്‍കാലം മുതല്‍ തുടങ്ങിയതാണ്‌. ഏതു ഈര്‍ക്കിലി സഭയോട് ചോദിച്ചാലും വചനത്തില്‍നിന്ന് ഒരു വാചകം ചൂണ്ടികാണിച്ചിട്ട് തങ്ങളുടെ സഭയാണ് ആദിമ സഭയെന്നു പറയും. വെന്തിക്കോസുകാരന്‍ കണ്ടാല്‍ ആദ്യം ചോദിക്കുന്നത് ഏതു പള്ളിയില്‍ പോകുന്നുവെന്നാണ്. കത്തോലിക്കനെന്നു പറഞ്ഞാല്‍ ഉടന്‍ വചനം തുറന്നു എന്നെ കാണിക്കുകയായി. വെന്തിക്കോസുനാളില്‍ ഭാഷാവരം കിട്ടിയനാള്‌മുതല്‍ പിന്നെ പ്രസംഗമായി. അന്തിക്രിസ്തു വത്തിക്കാനില്‍ ഉണ്ടെന്നും പറയും. പൊന്നുസഹോദരാ ഞാന്‍ ഒരിക്കലും പള്ളിയില്‍ പോകാറില്ലെന്നുപറഞ്ഞു രക്ഷപ്പെടും.

    ഈ പാരമ്പര്യം പറയുവാന്‍ ബനഡിക്റ്റ് മാര്‍പാപ്പയും മിടുക്കനായിരുന്നു. മാര്‍പാപ്പ സഭയുടെ ഒരു ഡോക്കുമെന്റില്‍ പറഞ്ഞിരിക്കുന്നത് ഓര്‍ത്തോഡോക്സ് സഭകള്‍ അപൂര്‍ണ്ണങ്ങളാണെന്നാണ്. മറ്റുള്ള നവീകരണസഭകളെല്ലാം സത്യമായ സഭകളല്ലെന്നും. മാര്‍പാപ്പയുടെ ഈ പ്രസ്താവന ഓര്‍ത്തോഡോക്സ് സഭകളെയും നവീകരണസഭകളെയും വളരെയധികം ചൊടിപ്പിച്ചിരുന്നു. മാര്‍പാപ്പാക്കു തെറ്റുപറ്റിയെന്നും അവര്‍ തിരിച്ചടിച്ചു.

    സഭയുടെ വിശ്വാസസത്യങ്ങളില്‍ മാര്‍പാപ്പ ഇത്തരം പ്രസ്താവനകള്‍ പല തവണകള്‍ ഉരുവിട്ടിട്ടുണ്ട്. മാര്‍പാപ്പയുടെ അവസരത്തിനു ചേരാത്ത ഇത്തരം വാക്കുകള്‍ തികച്ചും രണ്ടാം വത്തിക്കാന്‍ സുനഹദോസ് തീരുമാനങ്ങള്‌ക്കെതിരായിരുന്നു.

    രണ്ടാം വത്തിക്കാന്‍സുനഹദോസ് നടക്കുന്നസമയം ബനടിക്റ്റ് യുവാവായ ഒരു തീയോളജിയനായിരുന്നു. സഭയിലെ ലിബറല്‍ ചിന്തഗതികള്‌ക്കെതിരെ യാഥാസ്തിഥിക ദൈവശാസ്ത്രഞനായ ബനടിക്റ്റ് ശക്തിയായി അന്ന് എതിര്‍ക്കുന്നുമുണ്ടായിരുന്നു. ഭൂതകാലത്തിന്റെ പാരമ്പര്യം കാത്തുകൊണ്ടുള്ള ഒരു സഭാനവീകരണത്തിനായും അന്നു വാദിച്ചു.

    രണ്ടായിരമാണ്ട് അന്നത്തെ മാര്‍പാപ്പ എഴുതിയ ഡോമിനസ് ജീസസ് എന്ന ഡോക്കുമെന്റില്‍ നവീകരണ സഭകള്‍ക്കും മറ്റുള്ള ക്രിസ്ത്യന്‍ വിഭാഗങ്ങള്‌ക്കുമെതിരെ ഒരു കൊടുങ്കാറ്റു തന്നെ സൃഷ്ടിച്ചിട്ടുണ്ട്. അന്ന് ബനഡിക്റ്റ് കോണ്‍ഗ്രിഗേഷന്റെ പ്രീഫെക്റ്റ് ആയിരുന്നു. അകത്തോലി‌ക്കരായ ക്രിസ്ത്യന്‍സഭകള്‍ സത്യസഭകളല്ലെന്നും ക്രിസ്തു സ്ഥാപിച്ച സഭയെന്നു പറയുവാന്‍ യോഗ്യതയില്ലാത്ത വെറും മതസമൂഹങ്ങളാണെന്നും തന്മൂലം അവര്‍ക്ക് നിത്യരക്ഷയില്ലെന്നും അന്ന് തുറന്നു എഴുതി.

    ഡോക്കുമെന്റ് തുടരുന്നു, യേശു ഭൂമുഖത്ത് ഒരു സഭയേ സ്ഥാപിച്ചിട്ടുള്ളൂവെന്നും മറ്റുള്ള സമൂഹങ്ങളെ സഭയെന്നു പറയുവാന്‍ സാധിക്കുകയില്ലെന്നും ഡോക്കുമെന്റില്‍ ഉണ്ട്. കാരണം, ഇതരസഭകള്‍ക്ക് അപ്പോസ്തോലിക പാരമ്പര്യം ഇല്ല. അവരുടെ ബിഷപ്പുമാര്‍ക്ക് അപ്പോസ്തോലികവരെയുള്ള മഹിമകളിലെ വേരുകളില്‍ എത്തുവാന്‍ സാധിക്കുകയില്ല. വത്തിക്കാന്റെ ഈ നിലപാടുകളുടെ ലക്‌ഷ്യം എന്താണെന്ന് മനസിലാകുന്നില്ലന്നു പറഞ്ഞ് ആംഗ്ലിക്കന്‍ സഭകളൊന്നാകെമുറവിളി കൂട്ടി. മാര്‍പാപ്പയും അപൂര്‍ണ്ണനെന്നും അപ്പോസ്തോലിക സഭകളില്‍നിന്നും വളരെ വിദൂരതയിലുള്ള മുറിവുപറ്റിയ സഭയുടെ നേതാവാണ്‌ മാര്‍പാപ്പയെന്നും ആംഗ്ലിക്കന്‍ സഭകള്‍ മറുപടിയും കൊടുത്തു.

    ഒരു പുതു ക്രിസ്ത്യാനിയായ ഒരാള്‍ അപ്പോസ്തോലികപാരമ്പര്യം ചിന്തിക്കാറുണ്ടോ? യേശു ഓരോരുത്തരുടെയും വ്യക്തിജീവിതത്തിലെ ഭാഗമെന്നു ചിന്തിച്ചാല്‍ പോരെ? വേഷങ്ങള്‍ അണിഞ്ഞ പുരോഹിതരുടെ ബാലിശമായ വാദഗതികള്‍ സഭയെ തകര്‍ച്ചയിലേക്കെ നയിക്കുകയുള്ളൂ.

    ReplyDelete