Translate

Friday, May 24, 2013

"മതവും ആത്മീകതയും" !

"മതവും ആത്മീകതയും" ! മതം എന്നതു വിശ്വാസങ്ങളുടെ കലവറയാണെങ്കിൽ , വിശ്വാസികളുടെ തടവറയാണെകിൽ ,ആത്മീകതെന്നത് മനസിന്റെ മനനംഗളിലേയ്ക്കുള്ള സ്വാതന്ത്ര്യമാണ്,അനാദിവിശാലതയിലെക്കുള്ള മനസിന്റെ അലിഞ്ഞുചേരാനുള്ള സ്വാതന്ത്ര്യമാണ് ! മതവിശ്വാസികളിൽ മനനം പാടില്ല !, ചിന്തിച്ചു തുടങ്ങിയ മനസ് കാലക്രമേണ അവിശ്വാസത്തിനു വേദിയാകും എന്നതിനാൽ , ഇടയന്മാർ ആടുകളുടെ മനസിനെ മനനം ചെയ്യാൻ അനുവദിക്കില്ല !, അതുകാരണം അവർ അന്ധവിശ്വാസികളായി "ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും" എന്ന മട്ടാകുന്നു.. ! തന്മൂലം മനസിന്റെ മൌനം , ധ്യാനം ശീലമാക്കി മനസിന്റെ പരമാനന്ദത്തിലുള്ള ലയനം , മനസിന്റെ പരമാനന്ദ അനുഭവഭാഗ്യം ഒരുവനും ഇല്ലാതെപോകുന്നു . ....................................................... .1.."ലാ ഇലാഹ ഇല്ലല്ലാഹു"(അല്ലാഹുവല്ലാതെ മറ്റൊന്നുമില്ല) .2..ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളുമാകുന്നു (ലോകവൃക്ഷം , പ്രപഞ്ചവൃക്ഷം) ...3..ഈശാവാസ്യമിതംസർവം .(സകലവും ഈശ്വരനിൽ) .എന്നതും അറിവിന്റെ നിത്യസത്യത്തിന്റെ മൂന്നു വശങ്ങളാകുന്നു ! . .അല്ലാഹുവല്ലാതെ മറ്റൊന്നുമില്ലായെങ്കിൽ , ഈ ഞാനും ആ അല്ലാഹുവിന്റെ അംശമാകുന്നു ! അപ്പോൾ "ഞാനും പിതാവും ഒന്നാകുന്നു" എന്ന മശിഹായുടെ ഉള്ളറിവും , "അഹം ബ്രംമാസ്മി" എന്ന ഉപനിഷത് കണ്ടെത്തലും ഒന്നാകുമല്ലോ! എല്ലാ മതങ്ങളിലെയും അന്തസത്ത ഒന്നായിരിക്കെ , പുരോഹിതകൈകൾ മെനെഞ്ഞ വിശ്വാസങ്ങൾ ഇന്നാകമാനലോകജന മനസുകളെ നിത്യമായ അടിമത്വത്തിലേക്കു വഴിനടത്തുന്നു...മനനമുള്ളവൻ വിശ്വാസങ്ങളെ മറികടന്നു തന്നിലേയ്ക്കുള്ള അന്വേഷണത്തിലൂടെ തന്നിലെ വിശ്വസത്യത്തെ കണ്ടെത്തേണ്ടിയിരിക്കുന്നു !..ദൈവത്തെ ഉള്ളിന്റെഉള്ളിൽ അറിയാതെ , തന്നിലെ "താൻ" തന്നെയാണു ദൈവമെന്നറിയാതെ , തന്നിൽ നിന്നും അന്യമായ ഏതോ ഒരു അജ്ഞാത ശക്തിയൊടു പുരോഹിതൻ പറഞ്ഞപ്രകാരം യാചിച്ചും പ്രാർഥിച്ചും സ്തുതിച്ചും ജീവികാലം വ്രിഥാവിലാക്കുന്ന പാവം ജീവികളാണീ മാനവകുലമാകവേ ! ഞാൻ അറിയാതെതന്നെ എന്നിലേക്ക്‌ വായുവിനെ ആവാഹിക്കുകയും പിന്നീടാവായുവിലെ   എനിക്കാവശ്യമായ oxigane  മാത്രം സ്വീകരിച്ഛതിനു ശേഷം എനിക്കാവശ്യമില്ലാത്ത കാർബന്ദയൊക്സിടിനെ പുറത്തേക്കു വിടുകയും  ചെയ്യുന്ന എന്നിലെ  വിവേകമാണ് ,(ജ്ജ്ഞാനമാണീശ്വരൻ) ! ഞാൻ കഴിക്കുന്ന ആഹാരത്തെ എനിക്ക് വേണ്ടതെടുത്തിട്ടു ബാക്കി വിസര്ജനമാക്കുന്ന വിവേകമാണ് ദൈവം ! എന്നെ  ഞാനാക്കുന്ന ബോധമാണ് ദൈവം !   ക്രിസ്തു ഉൾപ്പടെ സകല ഗുരുക്കന്മാരും മതവിശ്വാസികളാകാതെ നാം ആത്മീയരാകാനാണു നമ്മോടു ഉപദേശിച്ചതും ! ഉണർവിലും,സ്വപ്നത്തിലും അനുഭവവേദ്യമാകുന്ന മനസ് നമ്മുടെ ഉറക്കത്തിൽ ഇല്ലാതെയാകുന്നു ! എവിടെനിന്നും ഈ മനസുണർന്നു വന്നു ? ഉണ്ടാവുകയും പിന്നെ ഇല്ലാതാവുകയും ചെയ്യുന്ന ഈ മനസു ഇല്ലാതെയാകുമ്പോൾ എവിടെ അലിഞ്ഞില്ലാതെയാകുന്നു ?എന്നീ ചോദ്യങ്ങൾക്കുള്ള ശരിയുത്തരം , നിത്യമായ കടലും അതിൽനിന്നും അല്പനേരത്തെക്കുമാത്രമുണ്ടായി പിന്നതിലലിഞ്ഞില്ലാതെയാകുന്ന തിരമാലകൾ പോലെ , നമ്മുടെ മനസും ആ വിശ്വമനസിന്റെ അംശമാണെന്നും അതിലാണ് നാം എപ്പോഴും , എന്നും അറിഞ്ഞു , അതിൽ ആനന്ദിക്കുന്നതാണു ആത്മീകത ! ഭാരതത്തിൽ മതവിശ്വാസികളീല്ല , പകരം ആത്മീകർ മാത്രമേ ഉള്ളൂ..!.ഈ ആത്മീയതയാണെന്റെ ക്രിസ്തു എന്നെ പഠിപ്പിച്ചതും ! അത്മീകത എന്നതു മുഴുവനായ മനസിലാക്കലാണ് ; പക്ഷെ മതമെന്നതൊ വെറും വിശ്വാസവും! (അന്ധമായവയാണതിൽ ഏറെയും മൂഢരായ പുരോഹിത കൈകടത്തലാൽ) നിന്റെ വിശ്വാസം ചിലപ്പോൾ തെറ്റായിരിക്കാം , അതുകൊണ്ട് നീ നിന്റെ വിശ്വാസത്തിനു വേണ്ടി മരിക്കാതെ ,ഇങ്ങനെ മരിച്ചു ജീവിക്കാതെ ; പകരം നാം സദാ ഈശ്വരനിലാണെന്ന വലിയ നിത്യസത്യമായ അറിവിൽ മനസലിയിച്ചു ആനന്ദിക്കാൻ ഭാഗ്യവാന്മാരാകൂ നാം ഏവരും .. മതം നമ്മുടെ മനസുകളെ പുരോഹിതർ ചൂഷണത്തിനായി അവരുടെ അടിമയാക്കുമ്പോൾ , ആത്മീയത നമ്മുടെ മനസിനെ വിശ്വമനസിന്റെ പരമാനന്ദമൌനത്തിലേക്കലിയിപ്പിക്കുന്നു , ഇതാണി സ്വർഗം ! "സ്വർഗരാജ്യം നിങ്ങളുടെ ഇടയിൽത്തന്നെ ഇരിക്കുന്നു" എന്ന മശിഹായുടെ വചനവും നമ്മെ ഈ സത്യത്തിലേക്ക് വഴി നടത്തും ...

4 comments:

 1. വിശുദ്ധ വിജ്ഞാനസൂക്തങ്ങൾ ഉപേക്ഷിക്കുക -എന്നാൽ ജനം ഒരു നൂറുമടങ്ങ്‌ സന്തുഷ്ടരാകും
  ആചാര മര്യാദകൾ പരിത്യജിക്കുക -എങ്കിൽ ജനം സൽ പ്രവർത്തികളിൽ ഏർപ്പെടും
  വ്യവസായ ലാഭേഛകൾ ഉപേക്ഷിക്കുക -എന്നാൽ മോഷണം അപ്രത്യക്ഷമാകും
  ഇത് മൂന്നും പോരെങ്കിൽ മധ്യവർത്തിയായി നിലയുറപ്പിക്കുക
  ഏതിനേയും അതിന്റെ വഴിക്കു വിടുക
  വിലക്കുകൾ എത്രകണ്ടു കൂടുന്നുവോ ,ജനം അത്രമേൽ അസന്തുഷ്ടർ ആകുന്നു ..
  ആയുധം എത്രമേൽ കൂട്ടിവേയ്ക്കുന്നോ അത്രകണ്ടു അരക്ഷിതാവസ്ഥ കൂടുന്നു
  അതിനാൽ ഗുരു പറയുന്നു -ഞാൻ ജനത്തെ വെറുതെ വിടുന്നു
  ഞാൻ എന്റെ സിദ്ധികൾ ഉപേക്ഷിക്കുന്നു - അപ്പോൾ അവർ സ്വയം സമൃദ്ധരാകുന്നു .
  ഞാൻ ഒന്നും തന്നെ അവരോട് ആവശ്യപ്പെടുന്നില്ല
  അപ്പോൾ അവർ സഹജമായി തങ്ങളുടെ സത്തയിലേക്ക് തിരിയുന്നു .
  പൊതു നന്മക്കായുള്ള ആഘ്രഹം പോലും ഞാൻ അപ്പാടെ ഉപേക്ഷിക്കുന്നു .
  അതോടെ നന്മ പച്ചപ്പുല്ലുപോലെ സർവ്വസാധാരണമായി കിളിർക്കുന്നു . (ലാവോത്സു - താവോ തെ ചിങ്ങ് )

  ReplyDelete
 2. ശ്രീ കൂടൽ 'ഞാൻ' എന്ന മനുഷ്യനെ ദൈവമാക്കി അല്ലാഹുവിന്റെ ഭാഗമായി ഞാനും പിതാവും ഒന്നാണെന്ന് വിവരിച്ചിരിക്കുകയാണ്. ഇത് കേൾക്കുമ്പോൾ മുള്ളാമാർക്ക് ബുദ്ധിഭ്രമം വന്നു ഭവിക്കും. "ഈ ഞാനും ആ അല്ലാഹുവിന്റെ അംശമാകുന്നു" അപ്പോൾ "ഞാനും പിതാവും ഒന്നാകുന്നു"' ഇത് ഹിന്ദു തത്ത്വമാണ്. ഇസ്ലാമികമല്ല.

  ലാ ഇലാഹ ഇല്ലല്ലാഹ് ഒന്ന് വിശദീകരിക്കട്ടെ. അലിഗർ മുസ്ലിം യൂണിവെഴ്സിറ്റിയിൽ പഠിക്കുന്നകാലത്ത് ഞാൻ കേട്ടുകൊണ്ടിരുന്ന ഒരു വചനമായിരുന്നു. “ലാ” എന്ന അറബി വാക്കിന്റെ അർഥം നിഷേധം എന്നാണ്. സർവതിനെയും തള്ളി കളയുക എന്നാണ് അർഥമാക്കുന്നത്. “ലാ ഇലാഹ” എന്നാൽ ആരാധിക്കരുത്‌ എന്നാണ്. ഈ പ്രപഞ്ചത്തെയോ, ഭൂമിയെയോ, ഞാൻ ദൈവത്തെയോ, മനസിനെയോ ആരാധിക്കരുത്. ഫലം അള്ളാഹൂ നിനക്ക് നിത്യനരകവും നല്കും. അള്ളായല്ലാതെ എന്തു കണ്ടാലും നിഷേധിക്കണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്‌. “ഇല്ലല്ലാഹ്” എന്നാൽ “അല്ലാഹുവല്ലാതെ ആരാധ്യനില്ല.അല്ലാഹും ഞാനും ഒന്നാണെന്ന് ഈ വചനത്തിൽനിന്നും സ്പഷ്ടമല്ല.

  ഈശാവാസ്യമിദം സർവ്വം: പ്രപഞ്ചം മുഴുവനും ഈശ്വരന്റെ ചൈതന്യം ഉൾകൊള്ളുന്നു.'വാസ്യം' എന്ന സംസ്കൃത പദത്തിനും മഹാന്മാരിൽ വ്യത്യസ്ത കാഴ്ചപ്പാടാണുള്ളത്. ഈശാവാസ്യം" എന്നതിന് ഈശ്വരനാൽ മൂടപ്പെട്ടത്, മറയ്ക്കപ്പെട്ടത് എന്നൊക്കെ ശങ്കരാചാര്യർ വ്യാഖ്യാനിച്ചു. 'അരബിന്ദോ' ആ ആശയത്തെ എതിർക്കുന്നുണ്ട്. ഈശ്വരൻ പ്രപഞ്ചത്തെ മറയ്ക്കപ്പെടുകയല്ല ഈ ഭൂമി ഉൾപ്പെട്ട പ്രപഞ്ചം ഈശ്വരന്റെ വാസസ്ഥലമെന്നാണ് അരബിന്ദോ പറഞ്ഞത്. തർക്കങ്ങൾ ഏറെയുണ്ട്.

  അല്ലാഹുവിന്റെ വാസസ്ഥലം സ്വർഗമാണ്. ഉപനിഷത്തിന്റെ "ഈശാവാസ്യമിതംസർവവും" ഇസ്ലാം വിശുദ്ധ ഗ്രന്ഥ ത്തിലെ "ലാ ഇലാഹ ഇല്ലല്ലാഹുവും" അറിവിൽ പരസ്പര ധൃവങ്ങളായി സഞ്ചരിക്കുന്നു. രണ്ടും തമ്മിൽ യാതൊരു സാമ്യവും കാണുന്നില്ല. അറിവുണ്ടെന്ന് ഭാവിച്ച് "ഞാൻ ദൈവമായി സ്വർഗത്തിൽ ചെന്നാൽ" അള്ളാഹൂ ചോദ്യം ചെയ്യും. ഈശാനബിയെവരെ സ്വർഗത്തിൽ എത്തിയപ്പോൾ അള്ളാ ചോദ്യം ചെയ്തു.

  സ്വർഗത്തിൽ എത്തിയ ഈസാനബിയോട് അള്ളാ ചോദിച്ചു, "മേരിയുടെ പുത്രനായ ഈസാ, നിന്നെയും നിന്റെ അമ്മയേയും ദൈവങ്ങളായി ആരാധിക്കുവാൻ നീ ജനത്തോട് ദൈവദൂഷണം പറഞ്ഞോ? ഈസാ പറഞ്ഞു " മഹത്വപ്പെട്ടവനെ, ഞാൻ അങ്ങനെ പറയുകയില്ലെന്ന് നീ അറിയുന്നുണ്ടല്ലോ. നിന്റെ സത്യമല്ലാതെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. ഞാൻ അങ്ങനെ പറഞ്ഞിരുന്നെങ്കിൽ സർവ്വശക്തനായ, മനനം അറിയുന്ന നീ അറിയില്ലായിരുന്നോ? നിന്നിലെ പൂർണ്ണതയെ എനിക്കറിയത്തില്ലെങ്കിലും എന്റെ ഹൃദയരഹസ്യങ്ങൾ എന്തെന്നും നീ അറിയുന്നു." ഇവിടെ ഞാനും പിതാവും ഒന്നാകുന്നത് എങ്ങനെ? അള്ളവുന്റെ അംശമോ?

  മഹാപ്രഭുവായ ചൈതന്യാ പറഞ്ഞത് "അഹം ബ്രഹ്മാസ്മി" ഞാൻ പരമാത്മാവ്‌, ദൈവമെന്ന് മനുഷ്യൻ തെറ്റായി വ്യഖ്യാനിക്കുന്നു. ചൈതന്യ പറഞ്ഞു, "നീ ആത്മാവാണ്, ദൈവചൈതന്യമാണ്, എന്നാൽ നിരത്തിൽ കാണുന്ന ഒരു വൈക്കോൽ തുരുമ്പിനെക്കാളും നീ നിസാരനാണ്' "മഹാനായ മനുഷ്യാ, നീ ദൈവമാണെന്നും ആത്മാവിനെപ്പറ്റി നീ എല്ലാം അറിയുന്നുവെന്നും സ്വയം ബോധത്തിൽ അഹങ്കരിക്കുന്നു. ഒന്നും അല്ലാത്ത നീ എന്തിന് തെറ്റായ അവകാശവാദങ്ങൾ മുഴക്കണം. ഭഗവദ്ഗീതയിൽ 'വിരാദ രൂപ' എന്ന് പറഞ്ഞിട്ടുണ്ട്. മനുഷ്യനായ ഭഗവാൻ കൃഷ്ണൻ ദൈവമായി രൂപഭാവ ഭേദങ്ങളിൽ തന്റെ തനി വിശ്വരൂപം അര്ജുനനെ കാണിച്ചു. മനുഷ്യനെ ദൈവത്തിന്റെ രൂപത്തിൽ സൃഷ്ടിച്ചുവെന്നാണ് പഴയ നിയമവും പറയുന്നത്.

  ഹൈന്ദവ ചിന്താഗതിയിൽ ദൈവവും മനുഷ്യനും അന്തമില്ലാത്തതാണ്. അനാദിയാണ്. യുഗായുഗാന്തരങ്ങളിൽക്കൂടി, പുനർജന്മങ്ങളായി ജന്മാന്തരങ്ങളിൽക്കൂടി അനാദിയിൽ അവനും ബ്രഹ്മനിൽ അലിഞ്ഞുചേരും.

  ReplyDelete
 3. അവരവർ അറിഞ്ഞത് അഭിമാനത്തോടെ അല്മായശബ്ദത്തിൽ ഈ അറിവിന്റെ സദ്യയിൽ വിളമ്പുന്നു , ആവശ്യക്കാർ വരിതിന്നുന്നു , അതാണിതിന്റെ കൌതുകം , രസം ! എന്റെ അറിവിന്റെ കറിക്ക് രുചി കൂട്ടാൻ ശ്രീ അനൂപും ,mr .ജോസഫ്‌ മാത്യുവും കൂട്ട് ചേർത്തത്തിൽ പിശകു പറ്റിയോ ആവൊ? കാലം വീണ്ടും രുചി നോക്കട്ടെ ! എന്റെ ഒരു കറികൂടി ...."ഭാരതമാണ്‌ ആത്മീക അറിവിന്റെ ഈറ്റില്ലം" എന്ന ലോകഅറിവിനെ സാക്ഷിയാക്കി ,ഞാൻ വീണ്ടും പറയുന്നു ,ഭാരതത്തിന്റെ അദ്വയ്ത ചിന്തയാണെക്കാലവും മാനവരാശിക്കഭികാമ്യം ! ലോകത്തുള്ള സകല വേദശാസ്ത്രങ്ങളും കൂട്ടിവായിച്ചാലും കിട്ടുന്ന "ഫൈനൽ ആൻസർ" ഭാരതത്തിന്റെ ആത്മീകാചാര്യന്മാർ മനനത്തിലൂടെ സ്വയം കണ്ടെത്തിയ ഈ പരമസത്യമാണ് ആത്മരഹസ്യം , പ്രപഞ്ചരഹസ്യം എക്കാലവും ! അവർ ഒരു മതത്തിന്റെയും വാദികളായിരുന്നില്ല, പ്രചാരകരും സ്ഥാപകരും ആയിരുന്നില്ല ! വെറും കൌപീനവും ധരിച്ചു ഭിക്ഷാംദേഹികളായി ,വി.മത്തായി പത്തിൽ പാവം കർത്താവ് പറഞ്ഞതുപോലെ അവദൂതന്മാരായിരുന്നു ! കേൾപാൻ ചെവിയുള്ളവൻ കേൾക്കട്ടെ ...ആഢമ്പരത്തിന്റെ പൂമാനം ഏറി പറക്കുന്ന പുരോഹിത പിണിയാലർക്കിതു അരോചകവും , ആത്മീകാടിമത്തം ജന്മാവകാശമായി തീറെഴുതി വാങ്ങിയ ആടുകൾക്കിതു ദൈവദൂഷണവുമാകാം...

  ReplyDelete
 4. please visit and see a promotional work:
  http://i.sasneham.net/forum/topics/books-1?xg_source=msg_com_forum&id=4974062%3ATopic%3A1827004&page=3#comments

  ReplyDelete