Translate

Wednesday, May 1, 2013

WHAT IS PRAYER

                                                                            "പ്രാര്ത്ഥന" എന്നൊരു  വിഷയം ചിന്തനീയമാണെന്നും ,അല്മായശബ്ദം അതു മനനംചെയത്  "എന്താണ് പ്രാർഥന ?,എന്തിനായി പ്രാർഥിക്കണം?,എപ്പോൾ പ്രാർഥിക്കണം?, എവിടെ പ്രാർഥിക്കണം? എന്തൊക്കെ പ്രാർഥിക്കണം?ആരോടു പ്രാർഥിക്കണം? ഈവക മനുഷ്യരാശിയുടെ   ഉത്തരംമ്മുട്ടുന്ന നൂറായിരം സംശയങ്ങൽക്കുള്ള  ഉത്തരം  ശരിയായി പറയാൻ അറിവാർന്ന കൈവിരലുകൾ  നമുക്കുണ്ട് എന്ന പൂർണബോധാത്തിലാണീ കുറിമാനം സമർപ്പിച്ചത്‌ .....ഫലമോ വെറും  6 കൈകൾ ചെറുവിരൽകൊണ്ടൊന്നു   തൊട്ടു//തൊട്ടില്ല എന്നപരുവത്തിലാകി goodnight  പറഞ്ഞു പിരിഞ്ഞു ! ...സങ്കടമുണ്ടെന്റെ കൂട്ടരേ.............................................................................                                                                              വീണ്ടും  വായിക്കൂ മനസു തുറക്കൂ.....കാലത്തിനനിവാര്യമാണിതു ! ക്രിസ്തു ഈ പാതിരിപ്പടയുടെ   മുന്നിൽ വീണ്ടും തോൽക്കാതിരിക്കാൻ പേനയിൽ മഷി നിറയ്ക്കൂ....പ്രാർഥിക്കാൻ പള്ളിയിൽ പോകരുതെന്ന് വളരെ വ്യക്തമായി വി.മത്തായി ആറിന്റെ അഞ്ചുമുതൽ അവൻ പറഞ്ഞു..ഇതുവരെ ഒരവനും കെട്ടമട്ടില്ല ! നാടാകെ പള്ളീ ! മാപ്പിളയുടെ കാശാകെ പള്ളിക്കും പാതിരിക്കും ! ക്രിസ്തു നാണിക്കുന്നു.!  ................................................................... 
  അല്മയശബ്ദത്തിന്റെ ഒരുമയുള്ള   ചിന്തയ്ക്കായി , എല്ലാവരുടെയും അനുഗ്രഹത്തിനായി ,  "പ്രാര്ത്ഥന"  ഇന്ന്  വീണ്ടും ഒരു ചർച്ചാതന്തുവാക്കാൻ ഞാൻ ആശിക്കുന്നു...."പ്രാര്ത്ഥന" എന്തെന്നറിയാത്ത പാതിരിപ്പടയുടെ പിൻപറ്റി "ആത്മീക അന്ധതയുടെ" പടുകുഴിയിൽ വീണ തലമുറകളുടെ  "ശ്രാദ്ധ "മെന്നോണം നാമോരോരുത്തരും ഇത് ചെയ്യേണ്ടതെന്ന പൂർണബോധത്തോടെ  പേന എടുക്കണം , എന്നു വീണ്ടും ഞാൻ  ആശിക്കുന്നു...   what  is  prayer ? ഇന്ന് നാം ജീവിക്കുന്ന സമൂഹത്തിൽ 1000 type പ്രാർഥനകളും , പ്രാർഥനായഞ്ജങ്ങളും അരങ്ങേറുന്ന ഈ കലികാലത്തിൽ "പ്രാര്ത്ഥന"എന്തെന്നറിയാതെ ജനകോടികൾ പ്രാർഥ്നക്കായി സമയവും , ഊർജ്ജ്യവും വ്രഥാവിലാക്കുന്ന ഇന്നുകളിൽ നിങ്ങൾ പേന എടുത്തെ മതിയാവൂ ..മനുഷ്യസ്നേഹികളായ എന്റെ കൂട്ടുകാർ ഉള്ളു തുറന്നു മനനങ്ങൾ വെളിവാക്കും എന്ന ആശയോടെ ,,നിങ്ങളുടെ പ്രിയൻ ,  സാമുവേൽ കൂടൽ..വീണ്ടും അപേക്ഷിക്കുന്നു.........................   "ലോകാ സമസ്താ സുഖിനോ ഭവന്തൂ " എന്ന് മാത്രം മനസിന്റെ മായാത്ത മന്ത്രണമാക്കിയ ഭാരതത്തിലെ  മുനികോടികൾ മണ്ടന്മാരോ?..... " എന്റെ പ്രാർഥന അവന്റെ ദോഷത്തിനാകുന്നു " എന്ന് കരഞ്ഞ യഹവായുടെ അളിയൻ ചെറുക്കൻ ദാവീദിന്റെ  കുടിലചിന്തകളൊ പ്രാർഥന ? ...."കഴിയുമെങ്കിൽ  ഈ പാനപാത്രം നീക്കേണമേ" എന്ന് കേണ മശിഹായുടെ വ്രിഥാവിലായ അന്ത്യയാചനയോ? ......അതോ , യഹോവാസാക്ഷികളുടെ അയൽക്കാരന്റെ ഉറക്കം  കെടുത്തുന്ന മുറവിളികളോ ഏതാണ് പ്രാർഥന? ?അതുമല്ലങ്കിൽ . ദൈവമെന്തെന്ന് അറിയാത്ത ,. മശിഹായുടെ മൊഴികൾ മനസ്സിൽ ഏറ്റാത്ത  ഈ പാതിരിപ്പടയുടെ (മാലാഖമാർ നാണിക്കുന്ന) വെറും ജല്പനങ്ങളൊ  പ്രാർഥന? . ................................................ ഞാൻ ആവശ്യപ്പെടാതെതന്നെ എന്നെ മെനഞ്ഞ  ആ കൈകളെന്റെ മനസിനെ സദാ തലോടുമ്പോൾ ആ  പൊന്നുകരങ്ങൾ തട്ടിമാറ്റിയിട്ടു: "ദൈവമേ, എനിക്ക് നാലുകാര്യം അങ്ങയോടു പറയാനുണ്ട് "എന്ന് പറയാനും അവന്റെ വേലയെ തടസപ്പെടുത്താനും  ഞാൻ ഇല്ലേയില്ല ( let  him  do  his  job  without  any  request &order ) പോപ്പിനെ കുർബാന ചൊല്ലാൻ കപ്പിയാരു പഠിപ്പിക്കുന്നതു പോലെയാണ് നമ്മുടെ ഓരോ പ്രാർഥനകളും എന്നാണെന്റെ മതം.........................."എന്നെക്കുറിച്ചെന്നെക്കാളും അറിയുമാ നിന്നോടു ഞാനെന്തു ചൊല്ലാൻ ?നാഥാ , നിന്നോടു ഞാനെന്തു കേൾക്കാൻ ?" [പതിവായെൻ നിനവുകൾ എന്നാ ഗാനം (സാമസംഗീതം)youtube.ഇൽകാണാം ] എന്ന് ഞാൻ പാടിയപ്പോൾ എന്റെ കർത്താവിനെന്തൊരു സുഖം ! "ഒരുത്തനെങ്കിലും കൂടെക്കൂടെ  വിളിച്ചെന്നെ ശല്ല്യം ചെയ്യുന്നില്ലല്ലോ"എന്ന് മനസിലോർത്തുകാണും !  പ്രാർത്ഥിച്ചു പ്രാർഥിച്ചു, ചുമ്മാ ദൈവത്തെ മെനക്കെടുത്താതെ ആ സമയം കൊണ്ടവന്റെ ഒരു വേലയെങ്കിലും  ചെയ്തവന്റെ goodbook  ഇൽ കയറാൻ നോക്കെന്റെ മാപ്പിളെ ............................................... "ഊരിയാടി   പക്ഷിക്കെന്തോരഹംകാര   ജൽപ്പനങ്ങൾ ,"ഭൂമിയെ കുലുക്കുന്നു ഞാൻ"സ്വയം ചിലച്ചു,...,അതുപോലെ സർവേശനെ   വരുതുയിലാക്കാൻ സദാ ജൽപ്പനങ്ങൾ പാതിരിയും പാസ്സ്റ്റരും   വ്രിഥാ."!.."ഇന്നലത്തെ മഴയ്ക്കയ്യെ   മുളച്ച തകരസമം , ഇത്തിരിപ്പോയ് കാണാതാകും പുല്ലിനുതുല്യം...!,എന്നാകിലും ഈശനെന്റെ വരുതിയിലെന്നു നാണം തെല്ലുമില്ലാതുരുവിടും നാവുകൾ നിങ്ങൾ.."! (പ്രാർഥനായജ്ഞം...കവിത) ,{അപ്രിയ യാഗങ്ങൾ} ,സ്നേഹിതരെ, പ്രാർഥനാഗോപുരങ്ങൾ ! ഒന്ന് ഫോണ്‍ ചെയ്താൽ മതി (ചിക്കിലി അത്യാവശ്യം) ഏതു പ്രശ്നവും ഉടയവനോടു ഡയറക്റ്റ് ലിങ്ക് ഉള്ള ഈകൂട്ടർ പ്രാർഥിച്ചു ലവലാക്കിത്തരും , ഏതു കള്ളനീചബടുവായെയും കത്തനാരു കൽപ്പിച്ചാൽ ദൈവം വെറും ഒടർലിയായി അനുസരിച്ചു സ്വർഗത്തിൽ മുൻസീറ്റിൽ ഇടംകൊടുക്കും ! സ്വർഗത്തിൽ   "ഇടം "വാങ്ങിത്തരുന്ന മഹാനായതുകൊണ്ടാണ് നമ്മൾ ഇവറ്റകളെ "ഇടയൻ,ഇടയൻ"എന്ന് വിളിക്കുന്നതും.!.  ഏതാണ് പരമമായ ശരി? ശരി പോലെ തോന്നിക്കുന്ന തെറ്റുകൾ നിരവധി  !  ഉൾവെളിച്ചമില്ലയെങ്കിൽ ഇരുട്ടിൽ തപ്പുകയെ ഉള്ളു പാവം ജന്മങ്ങൾ  ! ഉത്തരം പറയാൻ "ദൈവമെന്ന "അറിവുള്ളിലുള്ളവരെല്ലാം   കടമപ്പെട്ടവരാണെന്ന സത്യം മറക്കുന്നത് ജന്മപുണ്ണ്യ നിഷേധമാണ്താനും........    .... 

    

8 comments:

 1. ഞാനും പ്രതീക്ഷിച്ചു, ചെലരെങ്കിലും അവരുടെ പ്രാർത്ഥനാനുഭവം പങ്കുവയ്ക്കുമെന്ന്. തീരെ നിരാശതയുണ്ടായില്ല. ഐൻസ്റ്റൈനും മറ്റപ്പള്ളിസാറും ശ്രീ കോട്ടൂരും അവരുടേതായ രീതിയിൽ പ്രാര്ത്ഥനയെങ്ങനെ വേണമെന്ന് പറഞ്ഞു തന്നു. എന്നാലും കുറേക്കൂടി നല്ല ഉദാഹരണങ്ങൾ ആകാമായിരുന്നു.

  നീയെങ്ങനെയാണ് പ്രാർത്ഥിക്കുന്നതെന്ന് ഒരു സുഹൃത്തിനോട് ഞാൻ ചോദിച്ചു. അവൾ പറഞ്ഞു: ഞാനൊരു പൂവിനെ കാണുന്നു. അത് സൂര്യനെ നോക്കി ചിരിക്കുന്നു. തന്റെ രശ്മികൾ നീട്ടി സൂര്യൻ അതിനെ തഴുകുന്നു. ഒരു ശലഭം അതിനുചുറ്റും കറങ്ങുന്നതിനാൽ പൂവിൽ തേനും സൌരഭ്യവും ഉണ്ടെന്നെനിക്ക് മനസ്സിലാകുന്നു.

  അവൾ എവിടെ നിന്ന് വന്നു? ആകാശത്തിന്റെയും ഭൂമിയുടെയും വേഴ്ചയിൽ നിന്ന് പിറന്ന പുന്നാരമോൾ. ഏതെല്ലാം വിധത്തിലുള്ള ഗര്ഭരക്ഷക്കുശേഷമാണ് ആ ചെടി അവളെ പ്രസവിച്ചത്! അതിനാവശ്യമായ പൊരുളെല്ലാം വെള്ളത്തിൽ കലറ്ത്തി ഭൂമി അവളുടെ പാദാന്തികത്തിൽ സമർപ്പിച്ച് വിളമ്പിക്കൊണ്ടിരുന്നു. മണ്ണിലൊളിഞ്ഞിരുന്ന വേരുകളാകട്ടെ, നൂറു നൂറു കൈകളാൽ അവയെ സ്വീകരിച്ച് തായ്ത്തടിയിലേയ്ക്കും ശിഖരങ്ങളിലേയ്ക്കും അയച്ച് പൂവാകേണ്ട മുകുളം വരെയെത്തിച്ചു. ഇതൊക്കെ സജ്ജീകരിക്കുന്ന അടുക്കളെ എവിടെയെന്നു ആ മകൾ അറിയുന്നേയില്ല. കിറുകൃത്യമായി പോഷണമെത്തിക്കാൻ എത്രയായിരം അവയിലെ നാഡികളും ജോലിചെയ്തിട്ടുണ്ട്. ഇതെല്ലാം അമ്മച്ചെടി നിർവഹിക്കുമ്പോൾ അച്ഛൻ ആകാശത്തു നിന്ന് സൌരോര്ജ്ജമായി വന്നുകൊണ്ടിരുന്നു, ഓരോ വളർച്ചയിലും കൌതുകം പൂണ്ട് സന്തോഷിച്ചുകൊണ്ട്. അതിനു ചേരുന്ന വർണ്ണങ്ങളെല്ലാം സ്വരുക്കൂട്ടി വച്ചിട്ടാണ് വൈകീട്ട് അവൻ പോവുക. എല്ലാം പരമ രഹസ്യമായിട്ടാണ്‌ സംഭവിക്കുന്നത്‌. ഈ പൂവിന്റെ കീർത്തിയെ ഏറ്റുവാങ്ങി എമ്പാടും പരത്താൻ വായുദേവൻ ഒരുങ്ങി നില്ക്കുന്നു. ആ നേരത്ത്തന്നെ അമ്ലജനകവും ഇംഗലാമ്ലവും പാക്യജനകവും ചെടിക്ക് നല്കിക്കൊണ്ടുമിരിക്കുന്നു. ഏതെല്ലാം ശക്തികളാണ് ഒരു പൂവിന്റെ നിർമ്മിതിയിൽ പങ്കെടുക്കുന്നത്!

  നാളെയവൾ കൊഴിഞ്ഞു പോയേക്കാം. പക്ഷേ, ആ ചെടിയുടെ വംശപരമ്പരയെ നിലനിർത്താനുള്ളത് അവൾ അതിനോടകം ചെയ്തിരിക്കും. ഇതെല്ലാം ഓർക്കുമ്പോൾ അറിയാതെ, ഓരോ തവണയും ഞാൻ ഉള്ളിൽ മന്ത്രിക്കും: നീയല്ലോ സൃഷ്ടിയും സൃഷ്ടാവും, നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയും.

  എനിക്ക് വേറൊരു പ്രാർത്ഥനയില്ല. പൂവ് സസ്യത്തിന്റേതാണ്. സസ്യം ഭൂമിയുടേത്‌, ഭൂമി ആകാശത്തിന്റേത്. ഇവയെല്ലാം ഈശ്വരന്റേത്. ഇവരാകട്ടെ എല്ലാം എന്റേതും.
  സുഹൃത്തുക്കളേ, ഞാൻ സംഭാഷിച്ചത് എന്റെ ആത്മാവിനോടായിരുന്നു. സുന്ദരമായ എന്ത് കണ്ടാലും ആ ക്ഷണത്തിൽ ഈവിധ ചിന്തകളാൽ എൻ മനം നിറയുന്നു. വാചികമായ ഒരു പ്രാർത്ഥനയും എനിക്കില്ല. എന്റെയുള്ളാകുന്ന ശ്രീകോവിലല്ലാതെ ഒരു പ്രാർത്ഥനാലയവും എന്നെ ആകര്ഷിക്കാറില്ല. ഏതു വഴി പോയാലും എത്തുന്നത് ഒരിടത്ത് തന്നെ. ലക്ഷ്യവും മാർഗ്ഗവും വെളിച്ചവും ഒന്നുതന്നെ. (യേശു)

  ReplyDelete
 2. "ദൈവമേ കാത്തുകൊൾകങ്ങു കൈവിടാതിങ്ങു ഞങ്ങളെ ,""ശ്രീ നാരായണ ഗുരുസ്വാമിയുടെ "ദൈവദശകം" കരളിലേന്തുന്ന അച്ചയചെക്കനെന്റെ പ്രണാമം! മലയാളത്തിന്റെ എക്കാലത്തെയും ഉഗ്രെൻ പ്രാർഥന ! ഞാൻ ഓർക്കുന്നു , ഗുരു നിത്യ ചൈതന്യയതി ഇതിനൊരു ഈണം പകരാൻ പലരെയും വരുത്തി പാടിച്ചു.... .ഒരു ദിവസം ഞാനും ഒരീണത്തിൽ ഗുരുവിനെ പാടിക്കേൽപ്പിച്ചു .ദൈവമേ ,ഗുരുവിനതങ്ങു പിടിച്ചു ! ആ ഈണം ആസ്രമത്തിലുള്ളവരെ ചൊല്ലിപഠിപ്പിക്കലായി പിന്നെന്റെ പണി .... മപ്പിളെ, ഇത് മാത്രം പോരാ,ബാക്കി സംശയങ്ങളും മാറ്റിത്തരുമാറാകണം ; please

  ReplyDelete
 3. I looked in temples, churches and mosques. But I found the Divine in my heart. Rumi

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. ശ്രീ മറ്റപള്ളി പറഞ്ഞതുപോലെ അല്മായശബ്ദത്തിൽ എഴുതുന്നവരെ പൊതുവേ വ്യത്യസ്തമാം വ്യതിയാനം ഉള്ളവരായിട്ടാണ് കാണുന്നത്. പ്രകൃതിയിലും പൂക്കളിലും ഈശ്വരനെ കാണുന്ന സാക്കിനെവരെയും.

  ഞാൻ ഈ വട്ടുകമ്പനിയിൽ എഴുതുവാൻ തുടങ്ങിയപ്പോൾ അല്മായശബ്ദം കണ്ടുപോയവർ 500 ൽ താഴെയായിരുന്നു. ഇന്നിതിലെ സമനില തെറ്റിയ എഴുത്തുകാരെ കണ്ടവർ ഒന്നേമുക്കാൽ ലക്ഷത്തോളമാകുന്നു. ഇന്ന്, കൂടലുമോത്ത് ഞാൻ ഒന്ന് പ്രാർഥിക്കട്ടെ.

  ക്രിസ്ത്യാനിയുടെയോ , ഹിന്ദുവിന്റെയോ, മുസ്ലിമിന്റെയോ ആരുടെ ദൈവവുമാകട്ടെ, പ്രാർഥനയിൽ സദാ കേൾക്കുന്ന പല്ലവിയാണ്, നീ സ്നേഹമുള്ളവനാകുന്നു, കരുണയുള്ളവനാകുന്നു,എല്ലാം അറിയുന്നവനാകുന്നു, ബുദ്ധിയുടെ ഉറവിടമാകുന്നു, ഇങ്ങനെയിങ്ങനെ കുറെ 'ആകുന്നുവെന്ന' പല്ലവികൾ. 'അവൻ' ദൈവം ഭൂതകാല വർത്തമാനകാലങ്ങൾ കാലഭേദമില്ലാതെ അറിയുന്നു. എനിക്കുവേണ്ടി അപേക്ഷിക്കണമേ എന്നുള്ള പെറ്റീഷനായി സർവ്വ ത്രികാലജ്ഞാനിയായ തമ്പുരാന്റെ അടുത്ത് എന്നും ഒരു ഇടിച്ചുകയറ്റമാണ്. ഈ സർവ്വജ്ഞാനിക്ക് നമുക്കാവശ്യമുള്ളതെല്ലാം അറിയാമെങ്കിൽ പ്രാർഥിച്ച് എന്തിന് മെനക്കെടുത്തണം?

  നല്ല ഒരു ക്രിസ്ത്യാനി പ്രാർഥനയിൽക്കൂടി ഒരു വിലപേശലാണ്. വാക്കുകളിൽക്കൂടി "സ്വർഗത്തിലെപ്പോലെ ഭൂമിയിലും നിന്റെ തിരുമനസ്സാകണം". ഇങ്ങനെ പ്രാർഥിച്ചാലും ഇല്ലെങ്കിലും ദൈവത്തിന്റെ തിരുമനസ് തന്നിഷ്ടം പോലെയേ പ്രവർത്തിക്കുകയുള്ളൂ.

  നിന്റെ തിരുമനസുപോലെ' വിധി നടപ്പിലാക്കിയതും ഗത് സേമൻ തൊട്ടത്തിലായിരുന്നു. യേശു സ്നേഹമുള്ള പിതാവിനെപ്പറ്റി മലയിൽ പ്രസംഗിച്ചു 'നിന്റെ മകൻ അപ്പകഷണം ചോദിക്കുന്നുവെങ്കിൽ കല്ലെടുത്തു കൊടുക്കുന്നവൻ നിങ്ങളിൽ ആരുണ്ട്‌." "കർത്താവേ കഴിയുമെങ്കിൽ ഈ പീഡനങ്ങളുടെ കാസ്സാ എന്നിൽനിന്നും അകത്തണമേ." അവൻ രക്തം വിയർത്തു. വീണ്ടും വീണ്ടും മോചിതനാക്കുവാൻ പിതാവിനോട് അപേക്ഷിച്ചു. നിശബ്ദമായിരിക്കൂ, കേൾക്കൂ. "കൊള്ളാം, നിന്റെ മനസതാണെങ്കിൽ" എല്ലാം അറിയുന്നവൻ, സ്നേഹിക്കുന്നവൻ, ഞാനും പിതാവും ഒന്നാകുന്നു. എന്ത് സംഭവിച്ചു.

  വിശ്വാസികൾ പറയും, " അത് ദൈവത്തിനെ ചോദ്യം ചെയ്യാൻ പാടില്ലാത്ത മനസ്" ഒരു തരം ദുഖത്തിൽ മോഹിക്കുന്നവരുടെ മാനസികവിലാപം. (sadistic psychopath’s) നമ്മുടെ മനസ് എല്ലാമറിയുന്ന അവന്റെ മനുസുമായി ബന്ധിതമെങ്കിൽ അവനെന്തിന് പ്രശ്നങ്ങൾ കൊടുക്കണം. മനുഷ്യർ കൂട്ടത്തോടെ മുങ്ങി മരിച്ചാലും അവനെ പുകഴ്ത്തുവാൻ, അവൻ നല്ലവനെന്ന് ഉച്ചത്തിൽ പറയുവാൻ ജനം ദേവാലയത്തിൽ തടിച്ചുകൂടും. യുദ്ധങ്ങൾ ഉണ്ടാകുന്നതും, ഭീകരതയും, നിഷ്കളങ്കരായ ജനതയെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊല്ലുന്നതും അവനെ മഹത്വമുള്ളവനാക്കുവാനാണ്.

  പ്രാർഥിച്ച് സമയം എന്തിന്പാഴാക്കണം? ആ സമയം മറ്റുള്ളവരെ സഹായിക്കൂ. വീട്ടിൽ ഭർത്താവിന് അല്ലെങ്കിൽ ഭാര്യക്ക് സമയത്തിന് ചോറ് ഉണ്ടാക്കി കൊടുക്കൂ. ഇപ്പോഴത്തെ തലമുറയിൽ സ്ത്രീകൾക്ക് പ്രാർഥനയില്ല. സോഫാ പെണ്ണിന്റെയും അടുക്കള ഭർത്തവിന്റെയുമായി. നിന്നെ സ്നേഹിക്കുന്നവരുമായി സമയം ചിലവഴിക്കൂ. നല്ല അച്ഛനാകൂ, അമ്മയാകൂ, ഭാര്യയാകൂ, ഭർത്താവാകൂ.

  സഹോദരൻ -സഹോദരി എത്രയെത്ര സുന്ദരപദം. ഞാനും ബാല്യത്തിലേക്ക് ഓടിപ്പോവുന്നു. എനിക്കന്നുണ്ടായിരുന്ന നല്ല വികാരങ്ങളെ ചുറ്റുമറിയിക്കുവാൻ. അപ്പനും അമ്മയും സഹോദരങ്ങളുമൊത്തുള്ള സ്നേഹത്തിന്റെ കഴിഞ്ഞകാല കഥകളയവിറക്കുകയാണ്‌ ഇന്നെന്റെ പ്രാർഥന. പ്രാർഥിച്ചാലും ദൈവമല്ല നമ്മുടെ ജീവിതത്തിൽ മാറ്റം വരുത്തുന്നത്, മനുഷ്യൻ തന്നെയാണ്.

  ReplyDelete
  Replies
  1. വട്ടായിയുടെ ഭാഷയിൽ പറഞ്ഞാൽ " സെക്കുലറിസത്തിന്റെ അരൂപി " ബാധിച്ചവർ ആണ് അല്മായശബ്ദത്തിനു പിന്നിൽ ഉള്ളത് .

   Delete
 6. This comment has been removed by the author.

  ReplyDelete
 7. ശ്രീ.ജോസഫ്‌ മാത്യു ,സമാനമാനസനായ് ഉള്ളതെനിക്കൊരുൾബലമാണ്‌ ! ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞ പൊന്നുമോൻ പ്രാർഥിചിട്ടു , ആ പ്രാർഥന ചീറ്റി പോയെങ്കിൽ പിന്നെ ഈ ചൂഷകൻ പാതിരി ,പസ്സ്റെർ പ്രാർഥിച്ചാൽ ഏതു ദൈവം കേൾക്കാൻ ? ചുമ്മാ ടൈം കളയാം, അത്രതന്നെ .സക്കരിയാച്ചായാൻ സൂര്യകാന്തിയുടെ മനസും മനസ്സാക്ഷിയും വർണിച്ചു നമ്മളെ സുഖിപ്പിക്കുമെങ്കിലും കാര്യമായോരുത്തരം തന്നെ മതിയാവൂ. ഒരു അമ്പലവും തൊട്ടരികിൽ ഒരു പള്ളിയും , കൂടൊരു ചിന്ന മോസ്ക്കും ഉണ്ടെന്നിരിക്കെ മൂന്നു തറി പ്രാർഥനാവിന്ന്യാസങ്ങൾ കേട്ട് ചുറ്റുവട്ടത്തെ കിളികളുപോലും ജീവനുംകൊണ്ട് പറന്നകലും ! ദൈവമൊന്നെയുള്ളുവെങ്കിൽ എന്തിനാണീ മൂന്നു type കസർത്തുകൾ ? "മകരമാസത്തിൽ മഴപെയ്താൽ മലയാളം മുടിയും" എന്നൊരു ചൊല്ലുണ്ട്. റബ്ബർ കർഷകർ മഴ വേണമെന്ന് ,നെല്കൃഷിക്കാർ അയ്യോ! പെയ്യല്ലേ എന്ന് ? ദൈവമിതിൽ ഏതുകെൾക്കും ? പെയ്താൽ ഒരുപക്ഷം പെയ്തില്ലേൽ മറുപക്ഷം . സോറി സോറി സോറി .അവൻ ഒരവന്റെം വരുതിയിലല്ല ! ഷാർജയിൽ പെന്ത്കോസ്/സുറിയാനി പള്ളികൽതമ്മിൽ 50 അടി അകലമില്ല. ഫ്രൈഡേ രാവിലെ 9/10 മണിയാകുമ്പോൾ ദൈവംവിരളുന്ന പരിപാടകൾ! ദൈവത്തെ ഉള്ളിൽ അറിഞ്ഞവന് ഒന്നും പ്രാർഥിക്കേണ്ട കാര്യമില്ല...അന്നാഗദ്സമനയിൽ കർത്താവ് പ്രാർഥിച്ചില്ലായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു ? ."അരുതാത്ത മോഹത്തിൻ അടിയൊഴുക്കാൽ മനം അഴലിൻച്ചുഴിയിൽപ്പെട്ടുഴലുന്നേരം ,ഗദ്സേമനത്തോപ്പിൽ കരുണാനുകമ്പയ്ക്കായ് അവനീശസൂനൂ കരങ്ങൾ നീട്ടി!"(സമസംഗീതം)എന്നെനിക്കു പാടേണ്ടിവരികയില്ലായിരുന്നു .

  ReplyDelete